രാശിഫലം (22-09-2023 വെള്ളി)

ചിങ്ങം: നിങ്ങൾ കലാപരമായി അനുഗ്രഹീതനാണ്. ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ കലാസൃഷ്‌ടികൾ പ്രദർശിപ്പിക്കാൻ കഴിയും. നിങ്ങളുടെ ആവേശവും ഊർജവും കൊണ്ട് സൃഷ്‌ടികളിൽ അതിശയോക്തി കലർന്നേക്കാം. വിമർശകരെ ശാന്തമാക്കുന്നതിനുള്ള ഏറ്റവും ഉചിതമായ സമീപനം എന്താണെന്ന് പറയട്ടെ? നിങ്ങൾ ചെയ്യുന്നതുപോലെ എന്തും നന്നായി ചെയ്യുക. കന്നി: അത്ര മികച്ചതല്ലാത്ത ഒരു പ്രഭാതത്തിൽ നിന്ന് ഇന്നത്തെ ദിവസം ആവേശകരമായ ഒരു സായാഹ്നത്തിലേക്ക് പുരോഗമിക്കും. എന്നിരുന്നാലും, വൈകുന്നേരങ്ങളിൽ ചില തടസങ്ങൾ നേരിടേണ്ടിവരും. ചില സമ്മർദങ്ങളും സഹിക്കേണ്ടിവന്നേക്കാം. പ്രിയപ്പെട്ടവര്‍ക്കൊപ്പം സയാഹ്നം ചെലവഴിക്കുന്നതോടെ സമ്മർദങ്ങൾ ഇല്ലാതാകും. തുലാം: ഇന്നത്തെ ദിവസത്തിന്‍റെ തുടക്കം അത്ര നല്ലതാകണമെന്നില്ല. എന്നാല്‍ ഉച്ചക്ക്ശേഷം സ്ഥിതിഗതികള്‍ മെച്ചപ്പെടും‍. ക്ഷീണം, ഉത്‌കണ്‌ഠ, പ്രതികൂലചിന്തകള്‍ എന്നിവ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചേക്കാം. യോഗയോ ധ്യാനമോ ശീലിക്കുന്നത് ഈ സാഹചര്യത്തില്‍ ആശ്വാസമാകും. നിങ്ങളുടെ കര്‍ക്കശസ്വഭാവം വീട്ടിലും ഓഫിസിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. എന്നാല്‍ വൈകുന്നേരത്തോടെ ഗുണാനുഭവങ്ങള്‍ വന്നുചേരും. കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും. പുതിയ…

ഉത്രാടം തിരുനാൾ പമ്പ ജലമേളയുടെ ലോഗോ ഡൽഹിയിൽ പ്രകാശനം ചെയ്തു; 2024 ലെ വള്ളംകളി ഉത്രാട നാളിൽ നടത്തും

ന്യൂഡൽഹി: 65 -മത് കെ സി മാമൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലമേളയുടെ ലോഗോ പ്രകാശനം വിദേശ പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ ഡൽഹിയിൽ നിർവഹിച്ചു. 2023 ഡിസംബർ മാസം പതിനേഴാം തീയതി രണ്ടുമണിക്ക് നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ കുട്ടനാട്ടിലെ പ്രമുഖ ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ മറ്റ് വിഭാഗത്തിലുള്ള കളി വള്ളങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ആണ് ഈ വർഷത്തിലെ വള്ളംകളി. കേരളത്തിലെ ഈ വർഷത്തെ വള്ളംകളികൾക്ക് ഇതോടെ തിരശീല വീഴും, ഈ വർഷത്തെ വള്ളംകളി പൂർവ്വാധികം ഭംഗിയോടെ നടത്താൻ ആണ് സംഘാടക സമിതിയുടെ തീരുമാനം, കേരളത്തിന്റെ എല്ലാ ജില്ലകളിലും സ്കൂളുകളും കോളേജുകളിലും കേന്ദ്രീകരിച്ച് അത്തം മുതൽ തുടങ്ങിയ സാംസ്കാരിക പരിപാടികളുടെ സമാപനം കൂടിയായിരിക്കും ഈ വള്ളംകളി. കവടിയാർ കൊട്ടരം മുതൽ തിരുനക്കര മൈതനം വരെ വിവിധ പരിപാടികൾ വള്ളംകളിയോട് അനുബദ്ധിച്ച് നടത്തുമെന്നും…

നിപ പ്രതിരോധം: അകറ്റി നിര്‍ത്തപ്പെട്ടവരും നിയന്ത്രിത മേഖലയിലുള്ളവരും ഇ-സഞ്ജീവനി പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട്: രോഗപ്രതിരോധത്തിന്റെ ഭാഗമായി അകറ്റി നിര്‍ത്തപ്പെട്ടവരും നിയന്ത്രിത മേഖലകളിലുള്ളവരും ഇ-സഞ്ജീവനി സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിന്റെ ടെലിമെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി ശക്തിപ്പെടുത്തി പ്രത്യേക നിപ ഒ.പി ആരംഭിച്ചിട്ടുണ്ട്. രാവിലെ 8 മുതൽ വൈകുന്നേരം 5 വരെയാണ് ഇ-സഞ്ജീവനി നിപ ഒ.പി സേവനം ലഭ്യമാകുക. സമ്പർക്ക പട്ടികയിൽ ഉൾപെട്ടിട്ടുള്ളവരും കണ്ടെയ്ൻമെന്റ് സോണിലുള്ളവരും സാധാരണ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇ-സഞ്ജീവനി സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. നിപയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഈ സംവിധാനം ഉപയോഗിക്കാം. ആശുപത്രി സന്ദർശനം ഒഴിവാക്കി വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാൻ കഴിയുന്ന സംവിധാനമാണ് ഇ-സഞ്ജീവനി പ്ലാറ്റ്ഫോമിൽ ഒരുക്കിയിരിക്കുന്നത്. സാധാരണ ഒ.പിക്ക് പുറമേ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ഒ.പി സേവനങ്ങൾ ഇ-സഞ്ജീവനി ടെലിമെഡിസിൻ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. ഇതുകൂടാതെ…

ലോക അൽഷിമേഴ്‌സ് അവബോധ ദിനം 2023; തൃശൂർ ജില്ലയിലെ പ്രചാരണത്തിന് തുടക്കമായി

ഇരിങ്ങാലക്കുട: ലോക അല്‍ഷിമേഴ്സ് അവബോധ ദിനത്തോടനുബന്ധിച്ച് തൃശൂർ ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍, ക്യാമ്പയിന്‍ എന്നിവ മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. അല്‍ഷൈമേഴ്‌സ് എന്ന മറവിരോഗത്തെ ആധാരമാക്കി ‘ഓര്‍മ്മകളില്‍ ഇന്നലെകള്‍ നഷ്ടപ്പെടുമ്പോള്‍ ഹൃദയംകൊണ്ട് ഇന്നിനെ സ്വന്തമാക്കുക’ എന്ന ആശയം ഉള്‍കൊള്ളിച്ച് പ്രശസ്ത ചിത്രകാരി പ്രതീക്ഷ സുബിന്‍ വരച്ച പെയിന്റിംഗ് അനാഛാദനം ചെയ്തുകൊണ്ടായിരുന്നു ഉദ്ഘാടനം. ബോധവത്കരണത്തിനായുള്ള ക്യാമ്പയിന്‍ പോസ്റ്റരും മന്ത്രി പ്രകാശനം ചെയ്തു.അല്‍ഷൈമേഴ്സ് രോഗത്തിലേക്ക് വഴി വെക്കാവുന്ന 12 സാധ്യതാ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബോധവത്കരണ പോസ്റ്ററിന്റെ പ്രകാശനം ഇരിങ്ങാലക്കുട ആര്‍ഡിഒ എം കെ ഷാജി നിർവഹിച്ചു. ബോധവത്കരണ സന്ദേശവും നൽകി. ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും തൃശൂര്‍ സെന്റ് മേരീസ് കോളേജ് സോഷ്യല്‍വര്‍ക്ക് വിഭാഗത്തിന്റെയും നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ത്ഥികളില്‍ അല്‍ഷൈമേഴ്സ് രോഗാവസ്ഥയെക്കുറിച്ചുള്ള അവബോധം അളക്കുന്നതിനായി ജില്ലയിലെ വിവിധ കോളേജുകളില്‍ നടത്തിയ പ്രാഥമിക സര്‍വ്വേയുടെ ഫലം സോഷ്യല്‍വര്‍ക്ക് വിഭാഗം മേധാവി…

ബിജെപി നേതൃത്വത്തിന്റെ ശ്രമങ്ങളാണ് കേരളത്തിൽ രണ്ടാമത്തെ വന്ദേഭാരത് കൊണ്ടുവന്നത്: കെ സുരേന്ദ്രന്‍

തിരുവനന്തപുരം : കേരളത്തിലെ രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് സെപ്റ്റംബർ 24 മുതൽ കേരളത്തിൽ സർവീസ് ആരംഭിക്കും. ഈ നേട്ടം കൈവരിക്കാന്‍ അക്ഷീണം പ്രയത്നിച്ചത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള അർപ്പണബോധമുള്ള സംഘമാണെന്ന് അദ്ദേഹം പറഞ്ഞു. 2023 ജൂലൈ 6 ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിൻ അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തെത്തുടർന്ന്, അതേ ദിവസം തന്നെ കെ.സുരേന്ദ്രനും സംഘവും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവുമായി വന്ദേ ഭാരത് പദ്ധതിക്ക് ആവശ്യമായ വിശദാംശങ്ങളും ലോജിസ്റ്റിക്സും ചർച്ച ചെയ്യാൻ കൂടിക്കാഴ്ച നടത്തി. ഈ അഭിമാനകരമായ ട്രെയിൻ സർവീസ് കേരളത്തിലെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള പാർട്ടിയുടെ പ്രതിജ്ഞാബദ്ധത അടിവരയിടുന്ന ഈ സുപ്രധാന വാർത്ത സംസ്ഥാന അദ്ധ്യക്ഷന്‍ തന്നെ വ്യക്തിപരമായി സോഷ്യൽ മീഡിയയിൽ പങ്കിട്ടു. പുതുതായി അനുവദിച്ച വന്ദേ ഭാരത് എക്‌സ്‌പ്രസിൽ എട്ട് കോച്ചുകളാണുള്ളത്. കാസർകോട്…

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിൽ ചങ്കൂറ്റത്തോടെ പങ്കെടുത്തവരെ ചരിത്രത്തിൽനിന്നു തുടച്ചുമാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ ചങ്കൂറ്റത്തോടെ പങ്കുവഹിച്ച വിഭാഗങ്ങളെ ചരിത്രത്തിൽനിന്നു മാറ്റിനിർത്താൻ സംഘടിത ശ്രമങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ സമരകാലത്തു പ്രകടനമായ മതനിരപേക്ഷ ഐക്യം സ്വാതന്ത്ര്യത്തിന്റെ 75 ആണ്ടുകൾ പിന്നിട്ട ഘട്ടത്തിൽ, ഛിദ്രമാകുന്നുണ്ടോയെന്ന ആശങ്കകളുടെ കാലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി രചിച്ച് വള്ളത്തോൾ വിദ്യാപീഠം പ്രസിദ്ധീകരിച്ച മൗനഭാഷ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വൃത്തബോധിനി, സ്വാതന്ത്ര്യ ദർശനം എന്നീ പുസ്തകങ്ങൾ പ്രകാശനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യമെന്ന ആശയത്തെ ഇഴകീറി പരിശോധിക്കേണ്ട കാലഘട്ടമാണിതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാത്തരത്തിലും സ്വതന്ത്രമാകുന്ന നിലയിലേക്കു സമൂഹം വളർന്നിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. അത്തരം പരിശോധനകൾക്കു പ്രേരണ നൽകുന്നതാണു ഡോ. വി.പി. ജോയി രചിച്ച സ്വാതന്ത്ര്യ ദർശനമെന്ന പുസ്തകമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി മാതൃഭാഷാ പരിപോഷണത്തിനു ശ്രദ്ധേയ ഇടപെടലുകൾ നടത്തിയ വ്യക്തിത്വമാണു…

എഫ് ഐ ടി യു ദശവാർഷിക പ്രഖ്യാപന സമ്മേളനം സെപ്തംബർ 23 ന് സാഹിത്യ അക്കാദമി ഹാളിൽ നടക്കും

രാജ്യത്തെ സംഘടിത-അസംഘടിത മേഖലകളിലെ തൊഴിലാളി വർഗത്തിന്റെ അവകാശത്തിനായി 10 വർഷം മുമ്പ് രൂപപ്പെട്ട തൊഴിലാളി പ്രസ്ഥാനമാണ് എഫ്.ഐ.ടി.യു. രാജ്യത്തെ 10 സംസ്ഥാനങ്ങളിലായി നിരവധി യൂണിയനുകൾ എഫ്.ഐ.ടി.യു വിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. തൊഴിലാളി സമൂഹം നിരവധി ചരിത്രപരമായ അവകാശ പോരാട്ടങ്ങളിലൂടെയും രക്തസാക്ഷിത്വത്തിലൂടെയും നേടിയെടുത്ത തൊഴിലവകാശങ്ങൾ കോർപറേറ്റുകൾക്കു വേണ്ടി ഭരണകൂടങ്ങൾ റദ്ദു ചെയ്യുവാൻ ശ്രമിക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ നിരവധി പോരാട്ടങ്ങളിൽ നിർണായകമായ സാന്നിദ്ധ്യമാകാൻ എഫ് ഐ ടി യു വിന് കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര – കേരള സർക്കാരുകൾ തൊഴിലാളി വിരുദ്ധ നിലപാടുകളുമായാണ് മുന്നോട്ട് പോകുന്നത്. തൊഴിലവകാശങ്ങളെ ഹനിക്കുന്ന ലേബർ കോഡുകൾ നൂറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളിലൂടെ തൊഴിലാളികൾ നേടിയ അവകാശങ്ങളെ ഹനിക്കുന്നതാണ്. സംസ്ഥാന സർക്കാരുകൾ സമീപകാലത്ത് വരുത്തിയ ചുമട്ടു തൊഴിലാളി നിയമം അടക്കമുള്ള നിയമ ഭേദഗതികളും തൊഴിലാളി വിരുദ്ധങ്ങളാണ്. ഇത്തരം നടപടികൾക്കെതിരെ പല തൊഴിലാളി സംഘടനകളും പ്രക്ഷോഭത്തിന് തയ്യാറാകുന്നില്ല എന്നതും ഖേദകരമാണ്.…

രാഷ്ട്രപതി വിധവയും ആദിവാസിയുമാണ്; അതിനാലാണ് അവരെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത്: ഉദയനിധി സ്റ്റാലിന്‍

മധുര: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ നേരത്തേയോ ഇപ്പോഴോ ക്ഷണിച്ചിട്ടില്ലെന്ന് ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) യുവജന വിഭാഗം നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ആരോപിച്ചു. അവർ വിധവയും ആദിവാസിയും ആയതുകൊണ്ടാണതെന്ന് അദ്ദേഹം പറഞ്ഞു. “ഇതിനെയാണോ നമ്മൾ സനാതന ധർമ്മം എന്ന് വിളിക്കേണ്ടത്?” അദ്ദേഹം ചോദിച്ചു. യുവജനക്ഷേമ കായിക വികസന മന്ത്രിയായ ഉദയനിധി നേരത്തെ സനാതൻ ധർമ്മ വിരുദ്ധ പരാമർശങ്ങളുമായി വിവാദം സൃഷ്ടിച്ചിരുന്നു, ഇത് രാജ്യത്തുടനീളം ചൂടേറിയ ചർച്ചകൾക്കും കാരണമായി. ഭാരതീയ ജനതാ പാർട്ടി (ബിജെപി) യാകട്ടേ ഈ വിഷയത്തിൽ പ്രക്ഷോഭങ്ങളും സൃഷ്ടിച്ചു. “കുറച്ച് മാസങ്ങൾക്ക് മുമ്പ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുർമുവിനെ ക്ഷണിച്ചില്ല. അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനം നടക്കുന്ന ആദ്യ സമ്മേളനത്തില്‍ വനിതാ സംവരണ ബിൽ പാസാക്കി. നമ്മുടെ രാജ്യത്തെ ആദ്യത്തെ സിവിലിയൻ രാഷ്ട്രപതി ദ്രൗപതി മുർമുവാണ്.…

കാനഡ വിഘടനവാദികള്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നു; പാക്കിസ്താന്‍ അവര്‍ക്ക് ധനസഹായം നല്‍കുന്നു: ഇന്ത്യന്‍ വിദേശകാര്യ വകുപ്പ്

ന്യൂഡല്‍ഹി: ഖാലിസ്ഥാനി വിഘടനവാദികൾക്ക് കാനഡ സുരക്ഷിത താവളമൊരുക്കുമ്പോള്‍ പാക്കിസ്താന്‍ അവർക്ക് ധനസഹായം നൽകുന്നു എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച പറഞ്ഞു. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയെന്ന് ഒട്ടാവ ആരോപിച്ചതിന് പിന്നാലെ ഇന്ത്യ-കാനഡ നയതന്ത്ര തർക്കം ഉടലെടുത്തതിന് ശേഷം ആദ്യമായി നടത്തിയ പത്രസമ്മേളനത്തിലാണ് ബാഗ്ചിയുടെ പ്രസ്താവന. “കാനഡയുടെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. മുൻവിധിയോടെ അവര്‍ കാണുന്നതിനെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടുകൾ ഞങ്ങൾ കാനഡയെ അറിയിച്ചിട്ടുണ്ട്. നിജ്ജാർ കേസിനെക്കുറിച്ച് നേരത്തെയോ ഇപ്പോഴോ പ്രത്യേക വിവരങ്ങളൊന്നും കാനഡ പങ്കിട്ടിട്ടില്ല. ഏത് വിവരവും പരിശോധിക്കാൻ ഞങ്ങൾ തയ്യാറാണ്,” കുറ്റവാളികളെക്കുറിച്ചും ഇന്ത്യ അന്വേഷിക്കുന്നവരെക്കുറിച്ചുമുള്ള കൃത്യമായ വിവരങ്ങൾ ഇന്ത്യ കാനഡയിലേക്ക് നൽകിയിട്ടുണ്ടെന്നും എന്നാൽ കാനഡ ഒരിക്കലും അതനുസരിച്ച് പ്രവർത്തിച്ചില്ലെന്നും ബാഗ്ചി പറഞ്ഞു. “കനേഡിയൻ നയതന്ത്രജ്ഞർക്ക് നേരെയുള്ള ഏത് ഭീഷണിയെയും ഞങ്ങൾ അപലപിക്കുന്നു. എന്നാൽ, വലിയ വിഷയം ഖാലിസ്ഥാൻ ഭീകരതയാണ്. അത്…

‘കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2023’ പ്രകാശനം ചെയ്തു; പൊതുജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കി സംസ്ഥാന സര്‍ക്കാര്‍

 സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയാറാക്കിയ കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2023 (സ്‌കൂൾ വിദ്യാഭ്യാസം) പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. പൊതുജനങ്ങൾക്ക് ഇനിയും അഭിപ്രായങ്ങൾ രേഖപ്പെടുത്താമെന്നും അതിനായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി(എസ്.സി.ഇ.ആർ.ടി.) യുടെ വെബ്സൈറ്റിൽ 10 ദിവസംകൂടി സൗകര്യം ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. പൊതുജനങ്ങളിൽനിന്നും വിദ്യാർഥികളിൽനിന്നും പ്രത്യേകം അഭിപ്രായങ്ങൾ ശേഖരിച്ചും വിപുലവും ഗൗരവമുള്ളതുമായ ചർച്ചകൾ നടത്തിയുമാണു കേരള പാഠ്യപദ്ധതി ചട്ടക്കൂട് – 2023 തയാറാക്കിയതെന്ന് മന്ത്രി പറഞ്ഞു. പാഠ്യ പദ്ധതി പരിഷ്‌കരണത്തിൽ എല്ലാവർക്കും മാതൃകയാകാൻ കഴിയുന്ന വിധത്തിലാണു സംസ്ഥാനം പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിനുവേണ്ടി നടത്തിയ ജനകീയ ചർച്ച കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച ഏറ്റവും വലിയ രേഖകളിലൊന്നായി മാറിക്കഴിഞ്ഞു. പാഠ്യ പദ്ധതി സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ കുട്ടികളുമായും ചർച്ചകൾ നടത്തി അഭിപ്രായങ്ങൾ ശേഖരിച്ചു പ്രത്യേക രേഖയാക്കി. ഐക്യകേരളം…