വ്യാജ മയക്കുമരുന്ന് കള്ളക്കേസില്‍ യുവതിയെ കുടുക്കാന്‍ ശ്രമിച്ച കേസ്: ബന്ധു ലിഡിയയുടെ അറസ്റ്റ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കപ്പെട്ട് 72 ദിവസം തടവിൽ കഴിഞ്ഞ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയുടെ കേസിൽ ഹൈക്കോടതി ഇടപെടുന്നു. ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ബന്ധു ലിഡിയയുടെ അറസ്റ്റ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിൽ എക്സൈസ്, ക്രൈംബ്രാഞ്ച് എന്നിവരോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. വിശദീകരണം ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കും. തന്നെ കള്ളക്കേസിൽ കുടുക്കാൻ എക്സൈസ് ശ്രമിക്കുന്നുവെന്നാരോപിച്ച് ലിഡിയ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ തുടർന്നാണ് അറസ്റ്റ് തടഞ്ഞത്. തന്നെ ബലം പ്രയോഗിച്ച് കേസിൽ പ്രതിയാക്കുമെന്നും അങ്ങനെ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണ സംഘം തന്നെ ഭീഷണിപ്പെടുത്തുന്നതായി ലിഡിയയുടെ ജാമ്യാപേക്ഷയിൽ പറയുന്നു. നേരത്തെ രണ്ട് തവണ സംഘം ഇവരെ ചോദ്യം ചെയ്തിരുന്നു. അതേ സമയം, ഷീല സണ്ണിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ലിഡിയ ഉന്നയിക്കുന്നത്. ഷീല തന്റെ സഹോദരിയോട് പണം ആവശ്യപ്പെട്ടിരുന്നതായി അവർ അവകാശപ്പെട്ടു.…

മാലിന്യമുക്ത കേരളം പദ്ധതി: ഏറ്റുമാനൂരില്‍ വിദ്യാർഥികൾക്ക് പരിശീലനം നൽകും

ഏറ്റുമാനൂര്‍: മാലിന്യമുക്തം നവകേരളം പദ്ധതിയിലൂടെ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ നടത്തുന്ന വൃത്തി കാമ്പയിന്റെ ഭാഗമായി വിദ്യാർഥികൾക്കുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം ആർപ്പൂക്കരയിലെ മെഡിക്കൽ കോളജ് ഗവൺമെന്റ് ഹൈസ്‌കൂളിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം’ എന്ന സന്ദേശം ഉൾക്കൊണ്ടും ഇവ എല്ലാവരിലുമെത്തിച്ചും വൃത്തി കാമ്പയിൻ മുന്നോട്ടു കൊണ്ടുപോകണമെന്ന് മന്ത്രി പറഞ്ഞു. ഒക്ടോബർ ഒന്നിന് മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജിൽ നിന്നും ആരംഭിക്കുന്ന കാമ്പയിന് മെഡിക്കൽ കോളജ് ഗവൺമെന്റ് ഹൈസ്‌കൂളിലെ വിദ്യാർഥികളും ഭാഗമാകണം. മാലിന്യസംസ്‌ക്കരണത്തിന്റെ ആദ്യപടികൾ കുട്ടികളിൽ നിന്നാണ് ഉയർന്നുവരേണ്ടത്. മാലിന്യം നിക്ഷേപിക്കണ്ട സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കുക, പരിസര പ്രദേശങ്ങൾ വൃത്തിയായി സൂക്ഷിക്കാനുള്ള അവബോധമുണ്ടാകുക, മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക തുടങ്ങിയ ബാലപാഠങ്ങൾ പഠിക്കുന്നതിന്റെ ഭാഗമാണ് പരിശീലന പരിപാടിയെന്നും മന്ത്രി പറഞ്ഞു. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന സന്ദേശം ഉയർത്തിയുള്ള പ്രതിജ്ഞ മന്ത്രി വിദ്യാർഥികൾക്ക് ചൊല്ലിക്കൊടുത്തു. ഏറ്റുമാനൂർ മണ്ഡലത്തിലെ…

ഇന്ത്യൻ ബാങ്കിന്‍റെ നേതൃത്വത്തിൽ “മേരാ മാട്ടി മേരാ ദേശ് – അമൃത് കലശ് യാത്ര” കൊല്ലത്ത് സംഘടിപ്പിച്ചു

കൊല്ലം: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന “മേരാ മാട്ടി മേരാ ദേശ് – അമൃത് കലശ് യാത്ര”യുടെ ഭാഗമായി ശൂരനാട് എസ്.എം.എച്ച്.എസ്.എസ് പതാരം സ്കൂളിൽ ഇന്ത്യൻ ബാങ്കിന്‍റെ നേതൃത്വത്തിൽ കലശ് യാത്ര സംഘടിപ്പിച്ചു. പഞ്ചപ്രാൺ പ്രതിജ്ഞ എടുത്തശേഷം കലശങ്ങളിൽ മണ്ണ് ശേഖരിച്ചാണ് യാത്ര ആരംഭിച്ചത്. ശൂര്യനാട് സൗത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, എസ്.എം.എച്ച്.എസ് മാനേജർ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി. ബാങ്കിനെ പ്രതിനിധീകരിച്ച് റൂറൽ ബാങ്കിംഗ് ഡിവിഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ എൻ.രാജേഷ്, കൊല്ലം ലീഡ് ഡിസ്ട്രിക്ട് മാനേജർ അരുണിമ.വി.ടി എന്നിവർ പങ്കെടുത്തു. രാജ്യത്തിനായി ജീവത്യാഗം ചെയ്ത ധീരരെ അനുസ്മരിക്കുന്നതിനോടൊപ്പം പൗരന്മാരിൽ ദേശീയവബോധം വളർത്താനും ലക്ഷ്യമിടുന്നതാണ് പദ്ധതി. ഇതിൻ്റെ ഭാഗമായി രാജ്യത്തെ എല്ലാ ഗ്രാമങ്ങളിൽ നിന്നും വാർഡുകളിൽ നിന്നും ശേഖരിക്കുന്ന മണ്ണ് ‘അമൃതകലശ’ങ്ങളിൽ ന്യൂഡൽഹിയിലേക്ക് കൊണ്ടുപോകുകയും പ്രധാനമന്ത്രി ‘അമൃത് വാടിക’യിൽ സ്ഥാപിക്കുകയും ചെയ്യും.

ട്രൂഡോയുടെ വിമാനം നിറയെ കൊക്കെയ്ൻ ആയിരുന്നു; ജി20യില്‍ പ്രസിഡന്റിന്റെ അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നത് അദ്ദേഹം ‘ലഹരി’ യിലായിരുന്നതുകൊണ്ട്: മുൻ നയതന്ത്രജ്ഞൻ ദീപക് വോറയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഈ മാസം ജി 20 ഉച്ചകോടിക്കായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഇന്ത്യാ സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ വിമാനം നിറയെ കൊക്കെയ്ൻ ആയിരുന്നെന്നും, കനേഡിയൻ പ്രധാനമന്ത്രി രണ്ട് ദിവസത്തേക്ക് മുറിയിൽ നിന്ന് പുറത്തിറങ്ങിയില്ലെന്നും, ജി 20 ഇവന്റുകളിൽ പങ്കെടുക്കുന്നതിന് തടസ്സമായെന്നും സീ ന്യൂസിലെ ആങ്കർ ദീപക് ചൗരസ്യയുടെ പരിപാടിയിൽ പ്രത്യക്ഷപ്പെട്ട ഒരു മുന്‍ ഇന്ത്യൻ നയതന്ത്രജ്ഞനായ ദീപക് വോറ വെളിപ്പെടുത്തി. ട്രൂഡോ വിഷാദത്തിലും സമ്മർദ്ദത്തിലുമായി കാണപ്പെട്ടതായി അദ്ദേഹം പറഞ്ഞു. തന്റെ പാർലമെന്റ് പ്രസംഗത്തിൽ ഇന്ത്യയ്‌ക്കെതിരെ ‘വിശ്വസനീയമായ ആരോപണങ്ങൾ’ എന്ന വാക്കുകൾ അദ്ദേഹം ഉപയോഗിച്ചു. ആരോപണങ്ങൾ എങ്ങനെ വിശ്വസനീയമാകും? ഒന്നുകിൽ അത് വിശ്വസനീയമോ ആരോപണമോ ആകാം. “ഡൽഹി എയർപോർട്ടിൽ വെച്ച് അദ്ദേഹത്തെ കണ്ട എന്റെ ഭാര്യ പറഞ്ഞു, “ട്രൂഡോ വിഷാദത്തിലും സമ്മർദ്ദത്തിലുമാണ്. കാരണം ഞങ്ങൾക്ക് അറിയില്ല. യാഥാർത്ഥ്യം എനിക്കറിയില്ല, എന്നാൽ സോഷ്യൽ മീഡിയയും ചില ‘വിശ്വസനീയമായ കിംവദന്തികളും’…

സാൽവേഷൻ ആർമി പള്ളി – പൊയ്യാലുമാലിൽ പടി റോഡ്; സബ് ജഡ്ജിയുടെ നേത്യത്വത്തിൽ അദാലത്ത് നടത്തി

എടത്വ: തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ സൗഹൃദ നഗറിലെ സാൽവേഷൻ ആർമി പള്ളി – പൊയ്യാലുമാലിൽ പടി റോഡിലെ പ്രദേശവാസികളുടെ യാത്ര ക്ലേശം, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഉള്ള ശുദ്ധജല ക്ഷാമം,വഴിവിളക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുവാൻ ഡിസ്ടിക്ട് ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് പ്രമോദ് നാരായണൻ്റെ സാന്നിധ്യത്തിൽ തലവടി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ അദാലത്ത് നടന്നു. അദാലത്തിൽ തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ, സെക്രട്ടറി ജി.വി.വിനോദ് കുമാർ, വില്ലേജ് ഓഫീസർ റെജി പോൾ, ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം, അഡ്വ. കെ.ആർ ശ്രീകുമാർ, പൊതുപ്രവർത്തകൻ ഡോ. ജോൺസൺ വി. ഇടിക്കുള, സാൽവേഷൻ ആർമി ചർച്ച് കോർ ഹെൽപർ എൻ.എസ് പ്രസാദ്, റോഡ് സമ്പാദക സമിതി കൺവീനർ മനോജ് മണക്കളം ,സി.കെ സുരേന്ദ്രൻ,കെ.വി റോഷൻ ,ജനീഷ് പാലപറമ്പിൽ, എൻ.…

സൗദി അറേബ്യയുടെ ആദ്യ ആണവ നിലയം സ്ഥാപിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യ, അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) യുടെ സഹകരണത്തോടെ, ദേശീയ ആണവോർജ്ജ പദ്ധതി എന്നറിയപ്പെടുന്ന രാജ്യത്തെ ആദ്യത്തെ ആണവ നിലയം സ്ഥാപിക്കുമെന്ന് സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരന്‍ പ്രഖ്യാപിച്ചു. സെപ്റ്റംബർ 25 തിങ്കളാഴ്ച വിയന്നയിൽ നടന്ന ഐഎഇഎയുടെ 67-ാമത് ജനറൽ അസംബ്ലി യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ വിവരം ധരിപ്പിച്ചത്. അബ്ദുൾ അസീസ് രാജകുമാരന്റെ അഭിപ്രായത്തിൽ, റേഡിയോളജിക്കൽ, ന്യൂക്ലിയർ എമർജൻസി, ദേശീയ, പ്രാദേശിക, ആഗോള തലങ്ങളിൽ മറ്റ് നിയന്ത്രണ വശങ്ങൾക്കുള്ള തയ്യാറെടുപ്പ്, പ്രതികരണം എന്നീ മേഖലകളിൽ ശേഷി വർദ്ധിപ്പിക്കുന്നതിന് ഐഎഇഎയുമായി സഹകരിച്ച് ഒരു പ്രാദേശിക സഹകരണ കേന്ദ്രം ആരംഭിക്കാൻ സൗദി അറേബ്യ തയ്യാറെടുക്കുകയാണ്. പ്രസക്തമായ അന്താരാഷ്ട്ര ഉടമ്പടികൾക്കും നിബന്ധനകള്‍ക്കും കീഴിലുള്ള ആണവോർജത്തിന്റെ നല്ല സംഭാവനകളിലും കാൻസർ രോഗികളുടെ ചികിത്സയും ആണവ ഇന്ധന ചക്രം ഉൾപ്പെടെയുള്ള സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങളിലും…

യൂണിയൻ കോപ് (Union Coop) കമ്മ്യൂണിറ്റി കോൺട്രിബ്യൂഷൻ 8.508 മില്യൺ ദിർഹം

രാജ്യത്തിന്റെ വിവിധ മേഖലകളെ സഹായിക്കുന്ന പദ്ധതിയായ കമ്മ്യൂണിറ്റി കോൺട്രിബ്യൂഷന് പ്രധാന്യം നൽകുന്ന ആദ്യ സ്വകാര്യ സംരംഭങ്ങളിലൊന്നാണ് യൂണിയൻ കോപ്. ഈ വർഷം ഇതുവരെയുള്ള കമ്മ്യൂണിറ്റി കോൺട്രിബ്യൂഷൻ 8.508 മില്യൺ ദിർഹം കവിഞ്ഞെന്ന് യൂണിയൻ കോപ്. രാജ്യത്തിന്റെ വിവിധ മേഖലകളെ സഹായിക്കുന്ന പദ്ധതിയായ കമ്മ്യൂണിറ്റി കോൺട്രിബ്യൂഷന് പ്രധാന്യം നൽകുന്ന ആദ്യ സ്വകാര്യ സംരംഭങ്ങളിലൊന്നാണ് യൂണിയൻ കോപ്. തുടക്കം മുതൽ സാമൂഹികം, ആരോ​ഗ്യം, സുരക്ഷ, ചാരിറ്റി, സ്പോർട്സ്, യുവതയ്ക്ക് വേണ്ടിയുള്ള പ​ദ്ധതികൾ തുടങ്ങിയവയ്ക്ക് യൂണിയൻ കോപ് പിന്തുണ നൽകുന്നുണ്ട്. ഈ വർഷം സാമ്പത്തികവും അല്ലാതെയുമുള്ള പിന്തുണ നൽകിയ സംഘടനകളിൽ Mohammed Bin Rashid Establishment for SME Development, Khalifa Fund for Enterprise Development, The Mohammed bin Rashid Housing Establishment, Mohammed bin Rashid Al Maktoum Global Initiatives (1 Billion Meals Endowment)…

കേരളം പുതിയൊരു ഭരണ സംസ്ക്കാരത്തിലേക്ക് മാറ്റപ്പെടുകയാണ്; പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം പുതിയൊരു ഭരണ സംസ്ക്കാരത്തിലേക്ക് മാറ്റപ്പെടുകയാണെന്നും, ഭരണ നിർവഹണം കൂടുതൽ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടേയും നേതൃത്വത്തിൽ നടന്ന മേഖലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനാവശ്യ കാലതാമസം ഇല്ലാതാക്കി, എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കപ്പെടണം. ജോലിയുടെ ഭാഗമായി കിട്ടുന്ന സംതൃപ്തി ഏറ്റവും വലിയ പ്രതിഫലമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. കേരളം പുതിയൊരു ഭരണ സംസ്‌കാരത്തിലേക്കു മെല്ലെ മാറുകയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ ഏറെ പുകഴ്ത്തിയാണ് അവിടങ്ങളിലുള്ളവർ പറയുന്നത്. എന്നാൽ നാട്ടിൽ ജോലി ചെയ്യുന്നവരെക്കുറിച്ച് ഇങ്ങനെ പറയുന്നില്ല. പ്രത്യേകിച്ചു സർക്കാർ സർവീസിലാകുമ്പോൾ. ഈ രീതിക്കു മാറ്റം കൊണ്ടുവരാൻ ജീവനക്കാർ ശ്രദ്ധിക്കണം. നാടിന് ഏറ്റവും ആശ്രയിക്കാവുന്ന കേന്ദ്രങ്ങളാണു സർക്കാർ ഓഫിസുകൾ. അവിടേയ്ക്കെത്തുന്നവർ ദയയ്ക്കു വേണ്ടി വരുന്നവരാണെന്നു…

കരുവന്നൂര്‍ സര്‍‌വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പ്: സിപിഐഎം നേതാവ് അരവിന്ദാക്ഷന്റെ അറസ്റ്റിൽ സിപിഐ‌എം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി

തൃശ്ശൂര്‍: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി ആർ അരവിന്ദാക്ഷനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. അഴിമതിക്കേസിലെ മുഖ്യപ്രതി പി.സതേഷ് കുമാറുമായി അരവിന്ദാക്ഷന് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവും മുൻ മന്ത്രി എ സി മൊയ്തീന്റെ അടുത്ത അനുയായിയുമായ അരവിന്ദാക്ഷനാണ് അഴിമതിക്കേസിൽ അറസ്റ്റിലായ ആദ്യ സിപിഐഎം നേതാവ്. ചൊവ്വാഴ്ച ഉച്ചയോടെ വടക്കാഞ്ചേരിയിലെ വീട്ടിൽ നിന്നാണ് ഇഡി ഉദ്യോഗസ്ഥർ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്ത് കൊച്ചിയിലേക്ക് കൊണ്ടുപോയത്. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ മുൻ അക്കൗണ്ടന്റായ ജിൽസിനേയും ഇഡി ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. നേരത്തെ ഇഡി ചോദ്യം ചെയ്ത അരവിന്ദാക്ഷന്‍, ചോദ്യം ചെയ്യുന്നതിനിടെ ഇഡി ഉദ്യോഗസ്ഥർ തന്നെ ശാരീരികമായി ഉപദ്രവിച്ചതായി പരാതിപ്പെട്ടിരുന്നു. എറണാകുളം സെൻട്രൽ…

സംവിധായകൻ കെജി ജോർജിന്റെ അവസാന നാളുകളിലെ പരിചരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി ഭാര്യ സെല്‍മ

കൊച്ചി: സെപ്തംബർ 24 ഞായറാഴ്ച, പ്രശസ്ത ചലച്ചിത്രകാരൻ കെ ജി ജോർജ്ജ് കൊച്ചി കാക്കനാട്ടുള്ള വൃദ്ധസദനത്തിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാലോകത്തെ ദുഃഖത്തിലാഴ്ത്തി. ഹൃദയാഘാതത്തെ തുടര്‍ന്ന് ജീവിതത്തെ സാരമായി ബാധിച്ച 78 വയസ്സുകാരനായ കെജി ജോർജ്ജ് കഴിഞ്ഞ അഞ്ച് വർഷമായി ആരോഗ്യപ്രശ്നങ്ങളുമായി പോരാടുകയായിരുന്നു. മൃതദേഹം ഇന്ന് എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെയ്ക്കുകയും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം സംസ്കാര ചടങ്ങുകൾ വൈകിട്ട് 4.30ന് എറണാകുളം രവിപുരം ശ്മശാനത്തിൽ നടക്കുകയും ചെയ്യും. അതിനിടെ അദ്ദേഹത്തിന്റെ അവസാന നാളുകളെ കുറിച്ച് സോഷ്യൽ മീഡിയയിൽ നിരവധി ചർച്ചകൾ നടന്നിരുന്നു. അവസാന നാളുകളിൽ കെജി ജോർജിനെ വീട്ടുകാർ വേണ്ടവിധം പരിചരിച്ചില്ലെന്നാണ് ആരോപണം. ഈ ആരോപണങ്ങൾക്ക് മറുപടിയായി കെജി ജോർജിന്റെ ഭാര്യ സെൽമ ജോർജ്ജ് സംസ്കാര ചടങ്ങുകൾക്കായി കൊച്ചിയിലെത്തിയ മാധ്യമങ്ങളോട് പറഞ്ഞു. മകൾ ദോഹയിൽ താമസിക്കുന്നതിനാൽ മകനോടൊപ്പം ഗോവയിലായിരുന്നു താമസമെന്ന് സെൽമ പറഞ്ഞു. ഇന്നലെ…