സർക്കാരിന്റെ ജനസമ്പർക്ക പരിപാടി തിരഞ്ഞെടുപ്പ് ഗിമ്മിക്ക്: കെസി വേണുഗോപാൽ

അമ്പലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ജനസമ്പർക്ക പരിപാടി ബഹിഷ്‌കരിക്കാനുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ തീരുമാനത്തെ ന്യായീകരിച്ച് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. അമ്പലപ്പുഴയ്ക്ക് സമീപം വണ്ടാനത്ത് ‘പുഞ്ച’ (ഒന്നാം) വിളവെടുപ്പിൽ സംഭരിച്ച നെല്ലിന്റെ കൂലി ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞയാഴ്ച അന്തരിച്ച നെൽകർഷകൻ കെ.ആർ.രാജപ്പന്റെ (88) കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ചുള്ള ഗിമ്മിക്ക് എന്നാണ് സർക്കാരിന്റെ പുതിയ പദ്ധതിയെ വേണുഗോപാൽ വിശേഷിപ്പിച്ചത്. ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും സ്വന്തം അജണ്ട നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു. നെല്ല് സംഭരണ ​​വില കർഷകർക്ക് വിതരണം ചെയ്യാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തയ്യാറായിട്ടില്ല. ഇത് കര്‍ഷകരോടുള്ള അവഗണനയാണ്. മറുവശത്ത്, ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നതിനും മറ്റുമായി സർക്കാർ പണം തട്ടുകയാണ്, അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സഹകരണ…

ഗ്രീൻഫീൽഡ് ഹൈവേ ഭൂമി നഷ്ടപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കുക: ജബീന ഇർഷാദ്

മലപ്പുറം: മതിയായ നഷ്ടപരിഹാരം അനുവദിക്കാതെ ഗ്രീൻഫീൽഡ് ഹൈവേക്ക് ഭൂമി ഏറ്റെടുക്കുന്നത് അംഗീകരിക്കാൻ സാധ്യമല്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജെബീന ഇർഷാദ് പ്രസ്താവിച്ചു. വെൽഫെയർ പാർട്ടി മലപ്പുറത്ത് സംഘടിപ്പിച്ച സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. നഷ്ടപരിഹാരം നൽകാൻ അവലംബിക്കുന്ന 2013ലെ ഭൂമിയേറ്റെടുക്കൽ നിയമത്തെ നോക്കുകുത്തിയാക്കികൊണ്ടാണ് സർക്കാർ ഇപ്പോൾ ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. പദ്ധതിയുടെ സുതാര്യതയും പുനരധിവാസവും ഉറപ്പു നൽകുന്നതാണ് ഈ നിയമമെങ്കിലും ഇതുവരെ ഡിപിആർ പോലും പുറത്തുവിടാൻ സർക്കാർ തയ്യാറായിട്ടില്ല. ഇരകൾ നയിച്ച ആയിരക്കണക്കിന് പരാതികളിൽ ഒന്നിനോട് പോലും അനുകൂലമായി പ്രതികരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.അതുകൊണ്ടുതന്നെ ഈ സമരത്തിൽ ഇരകളോടൊപ്പം വെൽഫെയർ പാർട്ടി ശക്തമായി നിലയുറപ്പിക്കും എന്നും അവർ പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സഫീർഷ, ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, സെക്രട്ടറിമാരായ ഇബ്രാഹീം കുട്ടി…

നവാസ് ഷെരീഫിന്റെ പാക്കിസ്താനിലേക്കുള്ള തിരിച്ചുവരവ്: വിദേശത്തുള്ള എല്ലാ പാർട്ടി അംഗങ്ങളും മടങ്ങിവരണമെന്ന് പിഎംഎൽ-എൻ

ലാഹോർ: വിപുലമായ ഒരുക്കങ്ങൾ കണക്കിലെടുത്ത് സെനറ്റർമാരും മുൻ എംഎൻഎമാരും എംപിഎമാരും ഉൾപ്പെടെ എല്ലാ അംഗങ്ങളോടും മൂന്ന് ദിവസത്തിനുള്ളിൽ പാക്കിസ്താനിലേക്ക് മടങ്ങാൻ പാക്കിസ്താന്‍ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) നിർദ്ദേശം നൽകി. അടുത്ത മാസം പാർട്ടി അദ്ധ്യക്ഷൻ മിയാൻ നവാസ് ഷെരീഫിന്റെ നാട്ടിലേക്കുള്ള വരവിന്റെ തയ്യാറെടുപ്പുകള്‍ക്കാണിത്. വിദേശത്തുള്ള എല്ലാ പാർട്ടി അംഗങ്ങളും മടങ്ങിവരണമെന്ന് നിർബന്ധിക്കുന്ന നിർദ്ദേശങ്ങൾ പി‌എം‌എൽ-എൻ പഞ്ചാബ് ചാപ്റ്റർ പ്രസിഡന്റ് റാണ സനാഉല്ല അറിയിച്ചതായി തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 2024 ജനുവരി അവസാനവാരം നടക്കാനിരിക്കുന്ന അടുത്ത പൊതുതെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്നതിനായി മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഒക്ടോബർ 21 ന് പാക്കിസ്താനിലേക്ക് മടങ്ങും. തിങ്കളാഴ്‌ച ലണ്ടനിൽ മാധ്യമങ്ങളോട് സംവദിച്ച പിഎംഎൽ-എൻ പ്രസിഡന്റ് ഷെഹ്‌ബാസ് ഷെരീഫ്, നവാസ് ഷെരീഫിന്റെ പാക്കിസ്താനിലേക്ക് മടങ്ങാനുള്ള തീയതിയിൽ മാറ്റമില്ലെന്ന് ആവർത്തിച്ചു. ഒക്‌ടോബർ 21-ന് (ശനിയാഴ്‌ച) ലാഹോറിൽ എത്തുമെന്ന് ഉറപ്പിച്ച്‌…

മലയാളി പെന്തക്കോസ്ത് കോൺഫറൻസ് നാഷണൽ കമ്മറ്റി 30 ന് ഹൂസ്റ്റണിൽ

ഹൂസ്റ്റൺ: 2024 ജൂലൈ നാലു മുതൽ ഏഴ് വരെ നടത്തപ്പെടുന്ന നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫറൻസ് വിജയകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുവേണ്ടി നാഷണൽ – ലോക്കൽ ഭാരവാഹികളുടെ വിപുലമായ പ്രവർത്തക യോഗം സെപ്റ്റംബർ 30 ശനിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ ഹൂസ്റ്റൺ ഹെബ്രോൻ ഐ.പി.സി സഭാ ഹാളിൽ വെച്ചും ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 5 വരെ 39 – മത് കോൺഫ്രൻസ് വേദിയായ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവെൻഷൻ സെന്ററിൽ വെച്ചും നടത്തപ്പെടുന്നതാണെന്ന് നാഷണൽ ഭാരവാഹികൾ അറിയിച്ചു. ഹൂസ്റ്റൺ കോൺഫ്രൻസ് ദേശീയ ഭാരവാഹികളായ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ, രാജു പൊന്നോലിൽ, ബിജു തോമസ്, റോബിൻ രാജു, ആൻസി സന്തോഷ് എന്നിവർ പ്രധാനപ്പെട്ട നിർദ്ദേശങ്ങളും വിലയിരുത്തലുകളും നടത്തും. വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പ്രാദേശിക കമ്മിറ്റി അംഗങ്ങളും വിവിധ സെക്ഷനുകളിലായി നടത്തപ്പെടുന്ന…

സിസിലി ആൻഡ്രൂസ് (കുഞ്ഞമ്മ – 68) നിര്യാതയായി

ടീനെക്ക് (ന്യൂജെഴ്സി): കോട്ടയം ജില്ലയിലെ വാകത്താനം സ്വദേശി ജോർജ് ആൻഡ്രൂസിന്റെ പത്നിയും പത്തനം‌തിട്ട റാന്നി സ്വദേശിനിയുമായ സിസിലി ആൻഡ്രൂസ് (കുഞ്ഞമ്മ 68) ന്യൂജേഴ്സിയിലെ ടീനെക്കിൽ നിര്യാതയായി. പൊതുദര്‍ശനം സെപ്തംബര്‍ 28 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിമുതല്‍ 7:00 മണിവരെ (Volk Leber Funeral Home, 789 Teaneck Road, Teaneck, New Jersey 07666). സംസ്ക്കാരം പിന്നീട് കേരളത്തില്‍ നടക്കും.

പ്രാർത്ഥന: ഒരു അർത്ഥശൂന്യമായ അധര വ്യായാമം

പ്രാർത്ഥന: അഹങ്കാരാസക്തി ആരോപിച്ച്, ദൈവത്തെ അശുദ്ധമാക്കി അവഹേളിച്ചപഹസിക്കുന്ന അതിജീവന പ്രേരിതരായ അവസര വാദികളുടെ അർദ്ധശൂന്യമായ അധര വ്യായാമം. ദൈവീക വരദാനം വരുന്ന വഴി? ദൈവത്തിന്റെ സന്മനസ്സോ? സഹാനുഭൂതിയോ? മൂല്ല്യബോധമോ? അതോ (ego) അഹങ്കാര തൃപതീകരണ ആസക്തിയോ ? സമസ്ത ലോകത്തിന്റെ ദുഃഖ ദൂരീകരണo എന്ന ആവശ്യത്തെ അപ്പാടെ അവഗണിച്ച്, പ്രാർഥിക്കുന്നവരെ മാത്രം അനുഗ്രഹിക്കുന്ന ദൈവം, ദുഃഖo ദൂരീകരിക്കുക എന്ന മൂല്ല്യം സ്വയം സാക്ഷാത്കരിക്കുകയല്ല മറിച്ച് പ്രാർഥനയിലൂടെയുള്ള ആവശ്യപ്പെടൽ എന്ന ബാഹ്യ സമ്മർദ്ദത്തോട് കീഴടങ്ങുകയാണ് ചെയ്യുന്നത്. അതിരറ്റ അനുതാപം ഉണർത്തുന്ന മനുഷ്യരുടെ ദുഃഖദുരന്തങ്ങളിലും അവയുടെ സഹനങ്ങളിലും പരിപൂർണ്ണ ബോധവാനായ ദൈവം അവയോട് സഹതപിച്ച് പ്രതികരിക്കാതെ അവയെ അവഗണിക്കുന്നു. എന്നാൽ ദൈവത്തിലുള്ള വിശ്വാസമെന്ന മാനസ്സീക അടിമത്വവും പ്രാർഥന എന്ന യാചനയും ആരാധന എന്ന അധരസേവയും, ഒരല്പം vulgar slang -ൽ പറഞ്ഞാൽ, ഭക്തി എന്ന ‘ആസനം മുത്തും’ (kiss someone’s…

ഇന്ത്യൻ സമൂഹത്തിനു കരുത്തേകി മനോജ് മുന്നേറുന്നു

ഹ്യൂസ്റ്റൺ: മനോജ് കുമാർ പൂപ്പാറയിൽ എന്ന തനി മലയാളി പേര് ഇന്ന് ഹൂസ്റ്റണിലെ അമേരിക്കക്കാരുടെ ഇടയിലും തരംഗമാകുന്നു. ടെക്‌സാസിലെ ഫോട്ബെൻഡ് കൗണ്ടിയിൽ പ്രീസിൻക്ട് 3 കോൺസ്റ്റബിൾ ആയി മത്സരിക്കുകയാണ് ഒരു പോലീസ് കുടുംബത്തിലെ ഇളമുറക്കാരൻ. മനോജിന്റെ മുത്തച്ഛൻ കേരള പോലീസ് സേന അംഗവും അച്ഛൻ പോലീസ് സബ് ഇൻസ്പെക്ടറും ആയിരുന്നു. പോലീസ് ഉദ്യോഗസ്ഥനാവുക എന്ന മനോജിന്റെ സ്വപ്നം പൂവണിയിക്കാൻ കേരളത്തിൽ അദ്ദേഹത്തിന് കഴിഞ്ഞില്ല. അമേരിക്കയിലെത്തി എം ബി എ ബിരുദം നേടുന്നതോടൊപ്പം അദ്ദേഹം ഹാരിസ് കൗണ്ടി ഷെരിഫ് ഡിപ്പാർട്മെന്റിൽ ഉദ്യോഗം നേടി തന്റെ സ്വപ്നം സാക്ഷാത്കരിച്ചു. ഇരുപതു വർഷം മുൻപ് അമേരിക്കയിലെത്തിയ കൊച്ചിക്കാരൻ മനോജ് പൂപ്പാറയിൽ ഹൂസ്റ്റൻ മെട്രോ പോലീസ് സേനയിലെ അംഗമാണ്. കഴിഞ്ഞ ഡിസംബറിൽ സ്വന്തം കൂട്ടുകാരനായ ഓഫീസറെ കീഴ്പ്പെടുത്തിയ കൊടും കുറ്റവാളിയെ സംഘട്ടനത്തിലൂടെ കീഴ്പ്പെടുത്തിയ മനോജിന് അന്ന് പരിക്കേറ്റിരുന്നു. മൂന്നു മാസത്തെ ചികിത്സക്കുശേഷമായിരുന്നു വീണ്ടും…

ഇന്നത്തെ രാശിഫലം (26-09-2023 ചൊവ്വ)

ചിങ്ങം : സമ്മിശ്രമായ ഫലങ്ങളാൽ നിറഞ്ഞ ഒരു ദിവസമായിരിക്കും നിങ്ങളുടെ ഇന്നത്തെ ദിവസം. ഒരു വശത്ത് നിങ്ങളുടെ പങ്കാളിയാലോ, സഹപ്രവർത്തകനാലോ നിരാശനാകുമ്പോൾ, മറുവശത്ത് നിങ്ങൾ നിങ്ങളുടെ തോന്നലുകൾ കൊണ്ട് വലിയ ലാഭങ്ങളുണ്ടാക്കും. കന്നി : ഇന്ന് നിങ്ങൾക്ക്‌ വളരെ ശാന്തമായ ഒരു പ്രകൃതമായിരിക്കും. ഏതു പ്രശ്‌നവും ശമിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. ഇതുമൂലം ധാരാളം ആളുകളെ തീർച്ചയായും സഹായിക്കാൻ സാധിക്കും. വളരെ അസാമാന്യമായ ദയയുള്ള വ്യക്തിയാണ്. മനസ്സുവായിക്കാനുള്ള നിങ്ങളുടെ കഴിവ്‌ വളരെ വിസ്‌മയവാഹമായ കാര്യങ്ങൾ ചെയ്യാനുള്ള കരുത്ത് പകരും. തുലാം : ഇന്ന് മുഴുവനും നിങ്ങൾക്ക്‌ ശുഭ പ്രതീക്ഷകളായിരിക്കും. ഒരു നല്ല ഭാവി അർഹിക്കുന്നു. ശുഭ പ്രതീക്ഷകൾ വച്ചു പുലർത്തുന്നതിനാൽ ജീവിതം വളരെ മെച്ചപ്പെടും. വൃശ്ചികം : പുതിയ വ്യവസായസംരംഭം തുടങ്ങുന്നതിനാൽ നിങ്ങളുടെ ആവേശത്തിന്‍റെ മേഖലകൾ അതിരുകൾ ലംഘിച്ചു മുന്നോട്ടു പോകും. ഇന്ന് വളരെ നിശ്ചയദാർഢ്യത്തോടു കൂടി നല്ല പരിശ്രമം…

കാനഡയിലേക്ക് വരുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി അമേരിക്കൻ ഭദ്രാസനം

ന്യൂയോർക്ക്: കാനഡയിലേക്ക് വരുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത, ഭദ്രാസനത്തിന്റെ പുതിയ സേവന സംഘടന – OASSIS- (Orthodox Association For Spiritual Support to International Students)- ന് തുടക്കമിട്ടുകൊണ്ട് കൽപന പുറപ്പെടുവിച്ചു. അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും കുടിയേറ്റത്തിലൂടെ കാനഡയിലെ സമീപകാല വളർച്ചയെ അഭിസംബോധന ചെയ്യുന്നതിനായാണ് OASSIS രൂപീകരിച്ചത്. “നിങ്ങൾ എവിടെ പോയാലും സഭ നിങ്ങളോടൊപ്പമുണ്ടാകും” എന്ന വാഗ്ദാനത്തോടെയാണ് OASSIS പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ നിന്നും മറ്റു പല രാജ്യങ്ങളിൽ നിന്നുമായി നമ്മുടെ നിരവധി വിദ്യാർത്ഥികളും കുടുംബങ്ങളും കാനഡയിൽ എത്തുകയും വിശാലമായ രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലേക്ക് മാറുകയും ചെയ്യുന്നു. അവരിൽ പലരും ഈ സമയത്ത് താമസിക്കുന്നത് അവരെ പിന്തുണയ്ക്കാൻ കഴിയുന്ന ഏതെങ്കിലും ഇടവകകളിൽ നിന്ന് വളരെ അകലെയാകാം. അവരുടെ പഠനം,…

പൊന്നോണ സ്മരണയില്‍ വാര്‍ഷികാഘോഷവും പുസ്തക പ്രകാശനവുമായി കേരള റൈറ്റേഴ്‌സ് ഫോറം

ഹൂസ്റ്റണ്‍: വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറത്തെ സംബന്ധിച്ചിടത്തോളം ഈ സെപ്റ്റംബര്‍ മാസം വളരെ പ്രധാനപ്പെട്ടതാണ്. നൊസ്റ്റള്‍ജിയ തുളുമ്പി നില്‍ക്കുന്ന ഓണാഘോഷം, റൈറ്റേഴ്‌സ് ഫോറത്തിന്റെ ചിരസ്മരണീയമായ സാഹിത്യ സഞ്ചാരത്തിന്റെ 34-ാം വാര്‍ഷികം, ആദരണീയരായ എഴുത്തുകാരുടെ പുസ്തക പ്രകാശനം എന്നിങ്ങനെ വിവിധ പരിപാടികളോടെ സെപ്റ്റംബര്‍ മാസത്തെ കൂട്ടായ്മ സര്‍ഗസഫലമായി. കേരള കിച്ചണ്‍ റസ്റ്റോറന്റിലെ എസ്.കെ പിള്ള എന്ന നഗര്‍ എന്ന ഈ ആഘോഷ വേദിയില്‍ സംഘടനാ പ്രസിഡന്റ് ഡോ. മാത്യു വൈരമണ്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും കമ്മ്യൂണിറ്റി ലീഡറുമായ ശശിധരന്‍ നായര്‍, സിനിമ നിര്‍മാതാവും റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ മുന്‍നിരക്കാരനുമായ ജോണ്‍ ഡബ്‌ളിയു വര്‍ഗീസ്, നാടക സംവിധായകനും ഡിസൈനറും സ്റ്റേജ് ആര്‍ട്ടിസ്റ്റുമായ ഷാജി പാംസ് ആര്‍ട്ട്, മൂവി നിര്‍മാതാവായ മോത്തി മാത്യു, മാധ്യമ…