ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര സംഘർഷം മൂലം കനേഡിയൻ സ്റ്റുഡന്റ് വിസ തേടുന്ന ഇന്ത്യക്കാർ അനിശ്ചിതത്വത്തിലാണ്. തങ്ങളുടെ വിസ അംഗീകാരത്തെക്കുറിച്ച് അവർ ആശങ്കാകുലരാണ്. നയതന്ത്ര പിരിമുറുക്കങ്ങൾക്ക് മുമ്പുതന്നെ, വിദ്യാർത്ഥി വിസ നിരസിച്ചാൽ ഉപയോഗിക്കാവുന്ന ബദൽ ഓപ്ഷനുകൾ വിദ്യാർത്ഥികൾ തയ്യാറാക്കിയിരുന്നു. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് നടത്തിയ ഒരു വിശകലനം അനുസരിച്ച്, ഇന്ത്യയിലെ വിദ്യാർത്ഥി വിസ അംഗീകാര നിരക്ക് ഏകദേശം 60 ശതമാനമാണ്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിസ അംഗീകാര നിരക്ക് താരതമ്യേന കുറവാണെങ്കിലും, കാനഡ അതിന്റെ സൗഹൃദ കുടിയേറ്റ നയങ്ങൾക്ക് പേരുകേട്ടതാണ്. രണ്ട് വർഷം കാനഡയിൽ പഠിക്കുന്നവർക്ക് സ്ഥിര താമസക്കാരാകാൻ എളുപ്പമാണ്. കനേഡിയൻ സ്റ്റുഡന്റ് വിസ അംഗീകാര നിരക്ക് സംബന്ധിച്ച്, 99 ശതമാനം അംഗീകാര നിരക്കുമായി ജപ്പാൻ പട്ടികയിൽ ഒന്നാമതാണ്. അതേസമയം, അഫ്ഗാനിസ്ഥാൻ പൗരന്മാർക്കാണ് ഏറ്റവും കുറഞ്ഞ വിസ…
Month: September 2023
മിഡ്‌വെസ്റ്റ് മലയാളി അസ്സോസിയേഷൻ ഓണാഘോഷം അവിസ്മരണീയമായി
ഷിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസ്സോസിയേഷൻ ഓഫ് അമേരിക്കയുടെ ഓണാഘോഷ പരിപാടികൾ ഈ വർഷവും പതിവുപോലെ അത്തപ്പൂക്കളം, പൊതു സമ്മേളനം, വിവിധ കലാപരിപാടികൾ, ചെണ്ടമേളം, വിഭവ സമൃദ്ധമായ സദ്യ എന്നിവയോടുകൂടി ആഘോഷിച്ചു. ആറു മണിയോടുകൂടി ആരംഭിച്ച ഓണാഘോഷ ചടങ്ങിൽ ചെണ്ടമേളത്തിന്റേയും, തലപ്പൊലിയുടേയും ആർപ്പുവിളികളുടേയും വലിയൊരു ജനാവലിയുടെ അകമ്പടിയോടും കൂടി മഹാബലിത്തമ്പുരാനെ എതിരേറ്റ് ആനയിച്ചു. പ്രസിഡന്റ് റോയി നെടുംചിറയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി മഹേഷ് കൃഷ്ണൻ സദസ്സിനെ സ്വാഗതം ചെയ്തു. ഓണാഘോഷത്തിൽ മുഖ്യ അതിഥികളായി ചലച്ചിത്ര താരം വൈഗ, കെ.പി. സി.സി സെക്രട്ടറി ടോമി കല്ലാനി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഓണാഘോഷ പരിപാടികൾ മുഖ്യ അതിഥികളും സംഘടനാ ഭാരവാഹികളും ചേർന്ന് ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ഏവർക്കും ഓണാഘോഷത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചും സംഘടന നടത്തിവരുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും , പ്രത്യേകിച്ച് നിർദ്ധനരായവർക്ക് കേരളത്തിൽ വീടുനിർമ്മിച്ചു…
രമേശ് ചെന്നിത്തലയ്ക്കും പന്തളം സുധാകരനും സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലിന്റെ ആദരവ്
ഹൂസ്റ്റണ്‍: കേരളത്തിന്റെ മുന്‍ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയ്ക്കും മുന്‍ എക്‌സൈസ് വകുപ്പ് മന്ത്രി പന്തളം സുധാകരനും സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലിന്റെ ആദരവ്. മലയാളി കൂടിയായ മേയര്‍ കെന്‍ മാത്യുവിന്റെ നേതൃത്വത്തിലാണ് ആദരവ് സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് മഹാരാഷ്ട്ര കമ്മിറ്റി മുന്‍ ഭാരവാഹിയെന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു മേയര്‍ കെന്‍ മാത്യു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായി പൊതുപ്രവര്‍ത്തന രംഗത്തേക്കെത്തിയതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവെന്ന് കെന്‍ മാത്യു പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ സജീവമായിരുന്നു. ഇവിടെ നിന്നാണ് അച്ചടക്കവും ചിട്ടയും പഠിപ്പിച്ചത്. കോണ്‍ഗ്രസിന്റെ ആശയങ്ങളാണ് ഇന്നും പിന്തുടരുന്നതെന്നും അമേരിക്കയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദി പറയുന്നതായും കെന്‍ മാത്യു പറഞ്ഞു. കെന്‍ മാത്യുവിനെപ്പോലെയുള്ള പൊതുപ്രവര്‍ത്തകര്‍ ഓരോ മലയാളിക്കും അഭിമാനമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെന്‍ മാത്യുവിന്റെ നേട്ടം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രചോദനമാണെന്നും രമേശ് ചെന്നിത്തല…
രണ്ടു ദിവസമായി കാണാതായ പ്ലസ് വിദ്യാര്‍ത്ഥിനിയെ വിടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: തൃശൂർ കാട്ടൂരിൽ നിന്ന് രണ്ട് ദിവസമായി കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയായ പതിനേഴുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ വാളക്കഴ സ്വദേശി അർജുനന്റെയും ശ്രീകലയുടെയും മകള്‍ ആർച്ച (17) യാണ് മരിച്ചത്. ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ ആർച്ചയെ വെള്ളിയാഴ്ച മുതൽ കാണാനില്ലെന്ന് കുടുംബം കാട്ടൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് പെൺകുട്ടിയെ അന്വേഷിച്ച് വീട്ടുകാർ ആലപ്പുഴയിലുള്ള ബന്ധുവീട്ടില്‍ പോയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടിയെ സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പോലീസ് ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത് മൃതദേഹം ഉടൻ സംസ്‌കരിക്കുന്നതിനായി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
തീരദേശ ഹൈവേ ഭൂമിയേറ്റെടുക്കൽ നിർത്തിവെക്കുക :വെൽഫെയർ പാർട്ടി
മലപ്പുറം :തീരദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെയും പദ്ധതി നടപ്പാക്കുന്നതിന് മുമ്പേയുള്ള നടപടിക്രമങ്ങൾ പാലിക്കാതെയും തീരദേശ പാത ക്ക് ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നടപടി നിർത്തിവെക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.ഈ പദ്ധതിയുടെ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് പോലും പ്രസിദ്ധീകരിച്ചിട്ടില്ല.ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതികാഘാത പഠനം നടന്നിട്ടില്ല .ഇത്തരം നടപടിക്രമങ്ങൾ ഒന്നും പൂർത്തിയാക്കാത്ത ഒരു പദ്ധതിക്ക് വേണ്ടി ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കുന്നത് ജനദ്രോഹമാണ്.ഭൂമി നഷ്ടപ്പെടുന്നവർക്ക് പറയാനുള്ളത് കേൾക്കാൻ തയ്യാറാവാത്ത ഭരണകൂടം ജനാധിപത്യത്തെ പ്രതിനിധീകരിക്കുന്നില്ല . പാത കടന്നു പോകുന്ന ഒട്ടുമ്മൽ പ്രദേശത്തെ ജനങ്ങളെ പാർട്ടി ജില്ലാ നേതാക്കൾ സന്ദർശിച്ചു. ന്യായമായ ആവശ്യങ്ങളുടെ കൂടെ വെൽഫെയർ പാർട്ടി ഉണ്ടാകുമെന്ന് ജില്ലാ നേതാക്കൾ ഉറപ്പു നൽകി. ജില്ലാ വൈസ് പ്രസിഡണ്ട് വഹാബ് വെട്ടം, സെക്രട്ടറിമാരായ ഇബ്രാഹീം കുട്ടി മംഗലം, നൗഷാദ് ചുള്ളിയൻ, തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് ഹംസ വെന്നിയൂർ,…
ഇഡിയെ ഉപയോഗിച്ച് സിപിഐ എമ്മിനെതിരെ നടത്തുന്ന ആക്രമണം; ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ
എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ (ഇഡി) ഉപയോഗിച്ച് സിപിഎമ്മിന് നേരെയുള്ള ആക്രമണം ചെറുക്കാൻ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അഴീക്കോടൻ രാഘവൻ അനുസ്മരണ ദിനത്തിൽ ശനിയാഴ്ച നടന്ന പൊതുയോഗത്തിൽ സംസാരിക്കവെ, കരുവന്നൂര്‍ സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിനെ സിപിഐ എം അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. “കരുവന്നൂർ അഴിമതിയിൽ ആർക്കെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തണം. ഇത്തരം ദുഷ്പ്രവൃത്തികളെ പാർട്ടി പിന്തുണയ്ക്കില്ല. എന്നാൽ, എസി മൊയ്തീനും പികെ ബിജുവും ഉൾപ്പെടെയുള്ള നേതാക്കളെ ലക്ഷ്യമിട്ട് ഇഡിയുടെ പിന്തുണയുള്ള ബിജെപി-കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് മുഴുവൻ അഴിമതിക്കും പിന്നിൽ സിപിഐഎമ്മാണെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്.” ഇഡിയെ ഉപയോഗിച്ച് സിപിഐ എമ്മിനെ ആക്രമിക്കാനാണ് ശ്രമം. ഉത്തരേന്ത്യയിൽ നിന്ന് വരുന്നവരുൾപ്പെടെയുള്ള ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിനിടെ ശാരീരിക പീഡനങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യധാരാ മാധ്യമങ്ങൾ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ആയുധമായി…
മലയാളത്തിലെ മുതിർന്ന ചലച്ചിത്രകാരൻ കെ ജി ജോർജ് (77) അന്തരിച്ചു
എറണാകുളം: മലയാളത്തിലെ മുതിർന്ന ചലച്ചിത്രകാരൻ കെ ജി ജോർജ്ജ് (77) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മരണം ഇന്ന് (ഞായറാഴ്‌ച രാവിലെ) 10.15 ഓടെയായിരുന്നു. അൽഷിമേഴ്‌സ് രോഗവും അദ്ദേഹത്തെ അലട്ടിയിരുന്നു. സംസ്‌കാരം ചൊവ്വാഴ്‌ച നടക്കും. മൃതദേഹം തമ്മനത്തെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഗോവയിലുള്ള ഭാര്യ സൽമയും മക്കളും കൊച്ചിയിലെത്തിയ ശേഷം പൊതുദർശനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. 1946-ൽ പത്തനംതിട്ടയിൽ ജനിച്ച അദ്ദേഹം പൂനെയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നാണ് ഡിപ്ലോമ പൂർത്തിയാക്കിയത്. മൂന്ന് പതിറ്റാണ്ടോളം നീണ്ട തന്റെ കരിയറിൽ അദ്ദേഹം നിരൂപക പ്രശംസ നേടിയ സിനിമകളുടെ ഒരു പരമ്പര തന്നെ നിർമ്മിച്ചു. നിരവധി കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും കേരള സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ജെ സി ഡാനിയൽ അവാര്‍ഡും കരസ്ഥമാക്കി. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തിൽ സ്ഥാനം…
കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്
• ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം • കാഴ്ച പരിമിതർക്കായി സജ്ജമാക്കിയ സേവനത്തിന് പ്രത്യേക പുരസ്‌കാരം തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയർന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയത്. എ.ബി.പി.എം.ജെ.എ.വൈയുടെ വാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർക്കാരിന്റെ നാഷണൽ ഹെൽത്ത് അതോറിറ്റി ആരോഗ്യമന്ഥൻ 2023 പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. എ.ബി.പി.എം.ജെ.എ.വൈ. പദ്ധതി മുഖാന്തിരം രാജ്യത്ത് ‘ഏറ്റവും കൂടുതൽ ചികിത്സ നൽകിയ സംസ്ഥാനം’, പദ്ധതി ഗുണഭോക്താക്കളായുള്ള കാഴ്ച പരിമിതർക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങൾക്ക് ‘മികവുറ്റ പ്രവർത്തനങ്ങൾ’ എന്നീ രണ്ട് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ ലഭിച്ചത്. ഇതിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ചികിത്സ നൽകിയ സംസ്ഥാനം എന്ന വിഭാഗത്തിൽ…
വർഗീയതക്കെതിരെ തൊഴിലാളി പ്രസ്ഥാനങ്ങൾ ഐക്യപ്പെടണം: എഫ് ഐ ടി യു
രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾ തകർക്കുകയും തൊഴിലവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന വർഗീയ ഭരണാധികാരികൾക്കെതിരെ തൊഴിലാളി പ്രസ്ഥാനങ്ങൾ ഒറ്റകെട്ടായി അണിനിരക്കണമെന്ന് എഫ് ഐ ടി യു ദശവാർഷിക സമ്മേനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച അഖിലേന്ത്യാ പ്രസിഡന്റ് ഷേഖ് മുഹമ്മദ് സലിം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബ്രോഷർ പ്രകാശനവും ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ അവതരണവും ദേശീയ ജനറൽ സെക്രട്ടറി ജോസഫ് ജോൺ നിർവഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരീപ്പുഴ മുഖ്യപ്രഭാഷണവും ബിലാൽ ബാബു (അസറ്റ് ), എം ശ്രീകുമാർ (എൻ ടി യു ഐ ), ഇബ്രാഹിം (എഫ് ഐ ടി യു തമിഴ്നാട് )സുലൈമാൻ (എഫ് ഐ ടി യു കർണാടക) എന്നിവർ അഭിവാദ്യ പ്രഭാഷണവും കെ ഷഫീഖ് (വെൽഫെയർ പാർട്ടി സംസ്ഥാന വൈസ്…
കേരളീയം 2023 മീഡിയ സെന്ററിന്റെ ഉദ്ഘാടനം പ്രശസ്ത ഗായിക കെ എസ് ചിത്ര നിര്‍വ്വഹിച്ചു
തിരുവനന്തപുരം: കേരളത്തിന്റെ മികച്ച മാതൃകകളെയും വിവിധ മേഖലകളിൽ ഇതുവരെ ആർജിച്ച നേട്ടങ്ങളെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരളത്തിന്റെ മഹോത്സവം കേരളീയം 2023ന്റെ മീഡിയ സെന്റർ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ പ്രവർത്തനം തുടങ്ങി. മലയാളത്തിന്റെ വാനമ്പാടി കെ. എസ്. ചിത്ര മീഡിയ സെന്റർ ഉദ്ഘാടനം ചെയ്തു. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിലാണ് മീഡിയ സെന്റർ പ്രവർത്തിക്കുന്നത്. ലോകം നിറഞ്ഞുനിൽക്കുന്ന മലയാളിയെ ആഘോഷിക്കാൻ കേരളീയം പരിപാടി നടത്താൻ തീരുമാനിച്ച സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നതായി കെ.എസ്. ചിത്ര പറഞ്ഞു. ഈ വർഷം നവംബർ ഒന്നിലെ കേരളപ്പിറവി ദിനം ഏറ്റവും മികച്ചതായിരിക്കും. കാരണം അന്ന് മുതൽ ഒരാഴ്ചക്കാലമാണ് തിരുവനന്തപുരത്ത് കേരളീയം 2023 നടക്കുക. എല്ലാ മേഖലകളിലെയും കേരളത്തിന്റെ ലോകോത്തര സംഭാവനകളെ ലോകത്തിനു മുമ്പാകെ വിളംബരം ചെയ്യുന്നതിനുള്ള ഉജ്ജ്വല വേദിയാണ് കേരളീയമെന്ന് ചിത്ര പറഞ്ഞു. ഒരു ഗായിക എന്ന നിലയിൽ ലോകത്തിന്റെ വിവിധ…