കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: കേന്ദ്ര സര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആരോപണത്തിനെതിരെ വി മുരളീധരന്‍

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണത്തെ കേന്ദ്ര സർക്കാരിന്റെ പീഡനമായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. 150 കോടി രൂപയുടെ കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തെ കേന്ദ്രസർക്കാരിന്റെ വേട്ടയാടൽ എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചതെന്ന് വി മുരളീധരൻ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പീഡന ആരോപണം അങ്ങ് മനസ്സില്‍ വെച്ചാല്‍ മതി. പാവപ്പെട്ടവരാണ് സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നത്. പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ച ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി സെക്രട്ടറിയും ന്യായീകരിക്കുകയാണെന്ന് മന്ത്രി മുരളീധരന്‍ പറഞ്ഞു. സഹകരണ ബാങ്ക് അഴിമതിയെക്കുറിച്ച് ചോദിച്ചപ്പോൾ 150 കോടി ചെറിയ തുകയാണെന്ന് ഒരു മന്ത്രി പറഞ്ഞതായും മുരളീധരൻ ഓർമിപ്പിച്ചു. സാധാരണക്കാർ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കായി സ്വരൂപിച്ച തുകയാണ് കൊള്ളയടിക്കപ്പെട്ടത്. മുൻ മന്ത്രിയും സിപിഐ എം നേതാവുമായ…

ഐസിസി ലോക കപ്പ്: പാക്കിസ്താന്‍ ടീമിന് ഇതുവരെ ഇന്ത്യൻ വിസ ലഭിച്ചിട്ടില്ല

ഐസിസി ഏകദിന ലോകകപ്പ് 2023 ഒക്ടോബർ 5 മുതൽ ഇന്ത്യയിൽ ആരംഭിക്കും. ഈ മെഗാ ഇവന്റ് ആരംഭിക്കുന്നതിന് മുമ്പ്, പരിശീലന മത്സരങ്ങൾ സെപ്റ്റംബർ 29 മുതലാണ് ആരംഭിക്കുക. അതുവഴി മെഗാ ഇവന്റ് ആരംഭിക്കുന്നതിന് മുമ്പ് എല്ലാ ടീമുകൾക്കും ഇന്ത്യൻ സാഹചര്യങ്ങളിൽ സ്വയം തയ്യാറെടുക്കാനാകും. അതേസമയം, പാക്കിസ്താന്‍ ടീമിന് ഇന്ത്യയിലേക്ക് വരാനുള്ള വിസ ഇതുവരെ ലഭിച്ചിട്ടില്ല എന്നാണറിവ്. ഇത് ഒരുപക്ഷെ, അവരുടെ പദ്ധതികൾ തകരാറിലായേക്കാം. ഇന്ത്യയടക്കം ആകെ 10 ടീമുകളാണ് ഇത്തവണ ഏകദിന ലോകകപ്പിൽ പങ്കെടുക്കുന്നത്. ഇതിൽ പാക്കിസ്താന്‍ ഒഴികെ മറ്റെല്ലാ ടീമുകൾക്കും ഇന്ത്യയിലേക്ക് വരാൻ വിസ ലഭിച്ചിട്ടുണ്ട്. ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച്, ലോക കപ്പിനായി ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പാക്കിസ്താന്‍ ദുബായിൽ പരിശീലനത്തിന് പദ്ധതിയിട്ടിരുന്നു. അതിന് ശേഷം അവിടെ നിന്ന് നേരിട്ട് ഹൈദരാബാദിലേക്ക് പോകുമായിരുന്നെങ്കിലും വിസ കിട്ടാത്തതിനെ തുടർന്ന് പ്ലാൻ പാഴായി. പാക്കിസ്താന്‍ ക്രിക്കറ്റ് ടീം…

മൊഹാലിയിൽ നടന്ന ആദ്യ ഏക ദിനത്തിൽ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ടീം ഇന്ത്യ

ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് തകർത്ത് ടീം ഇന്ത്യ. ബൗളിംഗിൽ കംഗാരു ബാറ്റ്സ്മാൻമാർ മുഹമ്മദ് ഷമിക്ക് മുന്നിൽ അനായാസം കീഴടങ്ങി, ബാറ്റിംഗില്‍ നാല് ഇന്ത്യൻ ബാറ്റ്സ്മാൻമാർ അർദ്ധ സെഞ്ച്വറി നേടി. ആദ്യ ഏകദിനത്തിലെ വിജയത്തോടെ ഏകദിനത്തിൽ ലോകത്തെ ഒന്നാം നമ്പർ ടീമായി ഇന്ത്യൻ ടീമും മാറി. ഇതോടൊപ്പം കെഎൽ രാഹുലിന്റെ നായകത്വത്തിൽ മൊഹാലിയുടെ ഗ്രൗണ്ടിൽ 27 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് ടീം ഇന്ത്യ. മൊഹാലിയിലെ ഈ ഗ്രൗണ്ടിൽ കംഗാരു ടീമിനെതിരെ 1996ന് ശേഷം ടീം ഇന്ത്യയ്ക്ക് ആദ്യ ജയം. ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും ടീമുകൾ മൊഹാലിയിൽ ആറ് തവണ മുഖാമുഖം നേരിട്ടിട്ടുണ്ട്. അതിൽ ടീം ഇന്ത്യ രണ്ട് തവണ ഫീൽഡ് ജയിച്ചു, സന്ദർശക ടീം നാല് തവണ വിജയിച്ചു. മൊഹാലിയിലെ വിജയം ടീം ഇന്ത്യയെ സംബന്ധിച്ച് ഏറെ ചരിത്രപരമായിരുന്നു. ഈ വിജയത്തോടെ മൂന്ന് ഫോർമാറ്റിലും ലോകത്തെ ഒന്നാം…

സംസ്ഥാനതല വനം വന്യ ജീവി വാരാഘോഷം: പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് പക്ഷിമൃഗാദികളെ എത്തിക്കുന്നത് ആഘോഷമാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍

തൃശ്ശൂര്‍: ഒക്ടോബർ രണ്ടിന് നടക്കുന്ന സംസ്ഥാനതല വനം വന്യ ജീവി വാരാഘോഷത്തോടനുബന്ധിച്ച് തൃശൂർ ജില്ലയിലെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മൃഗങ്ങളെ കൊണ്ടു വരുന്ന ചടങ്ങ് പുത്തൂരിന്റെ ഉത്സവമാക്കിയെടുക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. പുത്തൂരിലേയ്ക്ക് മൃഗങ്ങളെയും പക്ഷികളെയും കൊണ്ട് വരുന്നതിൻ്റെയും വനം വന്യ ജീവി വാരാഘോഷത്തിൻ്റെയും സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട സബ് കമ്മിറ്റി രൂപീകരണയോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൈയ്യപ്പള്ളി മൂല, കൊങ്ങമ്പറ എന്നിവിടങ്ങളിൽ നിന്നായി വർണ്ണാഭമായ രണ്ട് ഘോഷയാത്രകൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വാരാഘോഷത്തിൽ വനം-മൃഗശാല – വൈദ്യുത വകുപ്പ് മന്ത്രിമാരും ജില്ലയിലെ മൂന്നു മന്ത്രിമാരുമടക്കം ആറ് മന്ത്രിമാർ പങ്കെടുക്കും. പഞ്ചായത്ത് ഭരണസമിതിക്കാണ് മുഖ്യ ചുമതല. ബ്ലോക്ക് പഞ്ചായത്തിന്റെയും മറ്റു പഞ്ചായത്തുകളുടെയും സഹകരണത്തോടുകൂടി ആയിരിക്കും ഘോഷയാത്രയും മറ്റും സംഘടിപ്പിക്കുക. ജനപ്രതിനിധികളും പൗര പ്രമുഖരും ഉദ്യോഗസ്ഥരുമടങ്ങുന്ന എട്ട് സബ് കമ്മിറ്റികളാണ് രൂപീകരിച്ചത്. സബ് കമ്മിറ്റി…

2022 മുതൽ ഇസ്രായേൽ കുടിയേറ്റക്കാരുടെ അക്രമത്തെത്തുടർന്ന് 1,100 ഫലസ്തീനികൾ വെസ്റ്റ്ബാങ്കിൽ നിന്ന് പലായനം ചെയ്തു: റിപ്പോര്‍ട്ട്

2022 മുതൽ ഇസ്രായേലി കുടിയേറ്റക്കാരുടെ അക്രമത്തെത്തുടർന്ന് 1,100-ലധികം ഫലസ്തീനികൾ വെസ്റ്റ്ബാങ്കിലെ അവരുടെ താമസസ്ഥലങ്ങളിൽ നിന്ന് പലായനം ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സെപ്തംബർ 21, വ്യാഴാഴ്ച ഫലസ്തീൻ പ്രദേശങ്ങളിലെ മാനുഷിക കാര്യങ്ങളുടെ ഏകോപനത്തിനായി ഐക്യരാഷ്ട്രസഭയുടെ ഓഫീസ് (United Nations Office for the Coordination of Humanitarian Affairs in the Palestinian Territories – OCHA) പുറത്തുവിട്ട “വർദ്ധിച്ചുവരുന്ന കുടിയേറ്റ അക്രമത്തിനിടയിൽ പലസ്തീനികളുടെ കുടിയൊഴിപ്പിക്കൽ” എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച്, കുടിയിറക്കപ്പെട്ട വ്യക്തികൾ സുരക്ഷിതമെന്ന് കരുതുന്ന മറ്റ് നഗരങ്ങളിലേക്കോ ഗ്രാമങ്ങളിലേക്കോ മാറിയിട്ടുണ്ട്. ഈ കുടിയിറക്കപ്പെട്ടവരിൽ ഭൂരിഭാഗവും റാമല്ല, നബ്ലസ്, ഹെബ്രോൺ ഗവർണറേറ്റുകളില്‍ നിന്നാണ്. അവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ഇസ്രായേലി സെറ്റിൽമെന്റ് ഔട്ട്‌പോസ്റ്റുകള്‍ ഉള്ളത്. പ്രതിദിനം ശരാശരി മൂന്ന് സംഭവങ്ങൾ നടക്കുന്ന കുടിയേറ്റക്കാരുടെ അക്രമം അഞ്ച് ഫലസ്തീൻ സമൂഹങ്ങളെ ഉപേക്ഷിക്കുന്നതിനും മറ്റ് പതിമൂന്നിൽ ജനസംഖ്യയിൽ ഗണ്യമായ കുറവുണ്ടാകുന്നതിനും…

ട്വീറ്റ് ചെയ്തതിന് സ്‌കൂൾ വിദ്യാർത്ഥിനിക്ക് സൗദി അറേബ്യ 18 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു (വീഡിയോ)

റിയാദ്: യുകെ ആസ്ഥാനമായുള്ള റൈറ്റ്സ് ഗ്രൂപ്പായ Alqst പ്രകാരം, തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാന്‍ X ഉപയോഗിച്ചതിന് (മുന്‍ ട്വിറ്റര്‍) ഒരു സ്കൂൾ വിദ്യാർത്ഥിനിയെ സൗദി അറേബ്യ (KSA) 18 വർഷം തടവിന് ശിക്ഷിച്ചു. ശരിതെറ്റുകളെ ചൂണ്ടിക്കാണിച്ചതിന് ജയിലിലായ തടവുകാരെ പിന്തുണച്ച് ട്വീറ്റുകൾ പോസ്റ്റ് ചെയ്തതിന് ഓഗസ്റ്റിൽ പ്രത്യേക ക്രിമിനൽ കോടതിയിൽ (എസ്‌സിസി) അപ്പീൽ നൽകുന്നതിനിടെയാണ് 18 കാരിയായ മനൽ സലേഹ് അൽ-ഖുഫൈരി ശിക്ഷിക്കപ്പെട്ടത്. 18 വർഷത്തെ യാത്രാ വിലക്കും കോടതി വിധിച്ചിട്ടുണ്ട്. 17 വയസ്സുള്ളപ്പോഴാണ് അൽ-ഖുഫൈരി അറസ്റ്റിലായത്. സൗദി തടവുകാരെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വൈദഗ്ധ്യമുള്ള പ്രിസണേഴ്‌സ് ഓഫ് കൺസൈൻസ് അക്കൗണ്ട് വാർത്തയുടെ ആധികാരികത സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയ ഉപയോഗിച്ചതിന് സൗദി അറേബ്യ ഒരാളെ ശിക്ഷിക്കുന്നത് ഇതാദ്യമല്ല. 2017 ജൂണിൽ എംബിഎസ് എന്നറിയപ്പെടുന്ന മുഹമ്മദ് ബിൻ സൽമാൻ സൗദി കിരീടാവകാശി ആയതു മുതൽ ഡസൻ കണക്കിന് ഇമാമുമാരേയും…

മഹാരാഷ്ട്രയിലെ 14,000 സ്‌കൂളുകൾ പ്രതിസന്ധിയില്‍; സർക്കാർ തീരുമാനത്തിൽ വിദ്യാഭ്യാസ ലോകത്ത് അതൃപ്തി

മുംബൈ: മഹാരാഷ്ട്രയിൽ 20-ൽ താഴെ കുട്ടികളുള്ള സ്‌കൂളുകൾ സംയോജിപ്പിച്ച് ഗ്രൂപ്പ് സ്‌കൂളുകൾ സ്ഥാപിക്കാനുള്ള ശ്രമം വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു. ഇത് സംബന്ധിച്ച് ഒക്‌ടോബർ 15-നകം നിർദ്ദേശം സമർപ്പിക്കാൻ സംസ്ഥാന വിദ്യാഭ്യാസ കമ്മീഷണർ വകുപ്പുതല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോടും വിദ്യാഭ്യാസ ഓഫീസർമാരോടും ഉത്തരവിട്ടു. സംസ്ഥാനത്തെ ഗ്രാമീണ, വിദൂര പ്രദേശങ്ങളിലെ 20 കുട്ടികളിൽ താഴെയുള്ള 14,783 സ്കൂളുകൾ അടച്ചുപൂട്ടുമെന്ന ഭയം വിദ്യാഭ്യാസ മേഖലയില്‍ ആശങ്കയുയര്‍ത്തുകയും ഈ സ്കൂളുകൾ അടച്ചുപൂട്ടുകയാണെന്ന് വിദഗ്ധർ കുറ്റപ്പെടുത്തുകയും ചെയ്തു. സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് വിദ്യാഭ്യാസ മേഖലയിൽ നിന്ന് ഉയരുന്നത്. 2021-22 വർഷത്തെ കണക്കുകൾ പ്രകാരം 20 സീറ്റിൽ താഴെയുള്ള 14,783 സ്‌കൂളുകളിൽ ഒരു ലക്ഷത്തി 85,000 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 29,707 അദ്ധ്യാപകരാണ് ഈ സ്‌കൂളുകളിൽ ജോലി ചെയ്യുന്നത്. വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന വിദ്യാർത്ഥികളെ എത്തിക്കുന്നതിനാണ് സർക്കാർ ഈ സ്കൂളുകൾ ആരംഭിച്ചത്. വിദ്യാഭ്യാസം സാർവത്രികമാക്കാനുള്ള…

അമല റെയില്‍‌വേ മേല്‍‌പാലത്തിന് സമാന്തര മേല്‍‌പാലം: എം എല്‍ എ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും അധികൃതരും സ്ഥലം സന്ദര്‍ശിച്ചു

തൃശ്ശൂര്‍: തൃശ്ശൂർ – കുറ്റിപ്പുറം റോഡിലെ അമല റെയിൽവേ മേൽപ്പാലത്തിന് സമാന്തരമായി മറ്റൊരു മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യം യാഥാർഥ്യമാകുന്നു. മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പട്ട് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായ (എസ്.പി.വി) റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ ഓഫ് കേരള പ്രതിനിധികളും, ഡി.പി.ആർ തയ്യാറാക്കുന്ന റെയിൽ ഇൻഡ്യ ടെക്നിക്കൽ ആന്റ് എക്കണോമിക് സർവീസ് ഏജൻസി പ്രതിനിധികളും ചേർന്ന് സന്ദർശനം നടത്തി. 7.5 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വടക്കാഞ്ചേരി മണ്ഡലത്തിലെ ഏറ്റവും പ്രധാനമായ ഗതാഗത പ്രശ്നങ്ങളിൽ ഒന്നിന് പരിഹാരം കാണാനാകും. പ്രദേശത്തെ നിരന്തര അപകടങ്ങൾക്കും ഗതാഗത പ്രശ്നത്തിനും പരിഹാരമായി സമാന്തര റെയിൽവേ മേൽപ്പാലം നിർമ്മാണത്തിനായുള്ള സർവേ ആരംഭിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കകം സർവേ പൂർത്തിയാക്കി സമാന്തര മേൽപ്പാലത്തിന്റെ അലൈൻമെന്റ് തയ്യാറാക്കുമെന്നും ഇതിന് റെയിൽവേയുടെ അംഗീകാരവും…

പാലുവള്ളി പാലത്തിന്റെ പുനര്‍നിര്‍മ്മാണോദ്ഘാടനം ഡി കെ മുരളി എം എല്‍ എ നിര്‍‌വ്വഹിച്ചു

തിരുവനന്തപുരം കല്ലറ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ പാലുവള്ളിയെ പാൽക്കുളവുമായി ബന്ധിപ്പിക്കുന്ന പാലുവള്ളി പാലം പുതുക്കി പണിയുന്നു. കനത്ത മഴയിൽ ബലക്ഷയം സംഭവിച്ചതിനെ തുടർന്ന് ഡി.കെ മുരളി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 59 ലക്ഷം ചെലവഴിച്ചാണ് ആധുനിക രീതിയിൽ പുതിയ പാലം നിർമ്മിക്കുന്നത്. പാലത്തിന്റെ നിർമാണോദ്ഘാടനം പാലുവള്ളി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഡി.കെ മുരളി എം.എൽ.എ നിർവഹിച്ചു. മണ്ഡലത്തിലെ പി.ഡബ്ല്യൂ.ഡി റോഡുകളെല്ലാം ആധുനിക രീതിയിൽ നവീകരിക്കാൻ കഴിഞ്ഞതായി എം.എൽ.എ പറഞ്ഞു. കല്ലറ ഗ്രാമപഞ്ചായത്തിൽ സ്ഥാപിക്കുന്ന എൻ.സി.സി പരിശീലന കേന്ദ്രം മണ്ഡലത്തിന്റെ മുഖഛായ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ ബസുകളടക്കം നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പാലം നവീകരിക്കണമെന്ന നാട്ടുകാരുടെ ചിരകാല സ്വപ്നമാണ് ഇതോടെ സാധ്യമാകുന്നത്. ചടങ്ങിൽ കല്ലറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ജി.ജെ ലിസി അദ്ധ്യക്ഷയായി. പിആര്‍‌ഡി, കേരള സര്‍ക്കാര്‍

തനിക്ക് ശരിയെന്നു തോന്നിയത് അവന്‍ ചെയ്തു; മകനെ ആരും ഒറ്റപ്പെടുത്തിയിട്ടില്ലെന്ന് അനില്‍ ആന്റണിയുടെ അമ്മ എലിസബത്ത് ആന്റണി

തിരുവനന്തപുരം: മകൻ അനിൽ കെ ആന്റണിയുടെ ബിജെപി പ്രവേശനത്തിന് പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി. സ്വന്തം രാഷ്ട്രീയ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് അനിൽ ബിജെപിയിൽ ചേർന്നതെന്ന് എലിസബത്ത് പറഞ്ഞു. അവന്റെ ആശയങ്ങളും അഭിപ്രായങ്ങളും തിരഞ്ഞെടുക്കാൻ ഞാൻ എപ്പോഴും ഇടം നൽകിയിട്ടുണ്ട്. രാഷ്ട്രീയം പഠിപ്പിച്ച അച്ഛൻ തന്നെ സ്വതന്ത്രമായി ചിന്തിക്കാനും പഠിപ്പിച്ചു. എന്താണ് ‘ശരി’ ഏതാണ് തെറ്റ്’ എന്ന് തിരിച്ചറിയാനുള്ള പക്വത അവനുണ്ടെന്നും എലിസബത്ത് പറഞ്ഞു. എകെ ആന്‍റണിയുടെ സ്വദേശമായ ആലപ്പുഴയിലെ ഒരു ധ്യാന കേന്ദ്രത്തില്‍, മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു ശേഷം ലഭിച്ച ദൈവീക അനുഭവം പങ്കുവച്ചു കൊണ്ട് എലിസബത്ത് നടത്തിയ പ്രസംഗത്തിലാണ് മകന്‍റെ ബിജെപി പ്രവേശം സംബന്ധിച്ച വെളിപ്പെടുത്തല്‍. മകന്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ച വിവരം തന്നെ അറിയിച്ച നിമിഷം മുതല്‍ തനിക്ക് ബിജെപിയോടുള്ള അറപ്പും വെറുപ്പും വിദ്വേഷവും മാറിയെന്നും ആന്‍റണിയുടെ ഭാര്യ…