ഹ്യൂസ്റ്റൺ: നവംബർ 23, 24, 25 തീയതികളിൽ ഹ്യൂസ്റ്റണ്‍ ഹിൽട്ടൺ അമേരിക്കാസിൽ നടക്കുന്ന കെ എച് എൻ എ കൺവെൻഷൻ താരനിബിഡമായിരിക്കും. കേരളത്തിൽ വേരുകളുള്ള അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി വിവേക് രാമസ്വാമി കൺവെൻഷൻ ഉത്ഘാടനം ചെയ്യും. മിസോറി സിറ്റിയിലെ അപ്‌നാബസാർ ഓഡിറ്റോറിയത്തിൽ കെ എച് എൻ എ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ പ്രസിഡന്റ് ജി കെ പിള്ളയാണ് വിവരങ്ങൾ പുറത്തുവിട്ടത്. ജി കെ യോടൊപ്പം കൺവെൻഷൻ ചെയർമാൻ ഡോ. രഞ്ജിത് പിള്ള, കൺവീനർ അശോകൻ കേശവൻ, മീഡിയ ചെയർ അനിൽ ആറന്മുള, ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ സോമരാജൻ നായർ, ഡയറക്ടർ ബോർഡ് അംഗം ഡോ. ബിജു പിള്ള എന്നിവരും സന്നിഹിതരായിരുന്നു. സനാതന ധർമത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ഒരു ഹിന്ദുവാണ് താൻ എന്നാൽ മറ്റു മതങ്ങളോട് ബഹുമാനം മാത്രമേയുള്ളു എന്ന് സധൈര്യം പ്രഖ്യാപിച്ച വിവേക് രാമസ്വാമി തന്നെയാണ്…
Month: September 2023
ആദ്യത്തെ യുഎസ് അബ്രാംസ് ടാങ്കുകൾ അടുത്തയാഴ്ച യുക്രെയ്നിലെത്തും: ബൈഡൻ
വാഷിംഗ്ടണ്‍: യുക്രെയ്‌നിനായി അനുവദിച്ച ആദ്യത്തെ യുഎസ് അബ്രാംസ് ടാങ്കുകൾ അടുത്തയാഴ്ച അവിടെ എത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. റഷ്യയ്‌ക്കെതിരായ യുദ്ധത്തെ പിന്തുണയ്ക്കുന്നത് തന്റെ ഭരണകൂടം തുടരുമെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലന്‍സ്കിയുമായുള്ള വ്യാഴാഴ്ചത്തെ വൈറ്റ് ഹൗസ് മീറ്റിംഗിൽ ബൈഡന്‍ പ്രഖ്യാപിച്ചു. അധിക പീരങ്കികളും വെടിക്കോപ്പുകളും ലോഞ്ചറുകളും ഇന്റർസെപ്റ്ററുകളും കൂടുതൽ ടാങ്ക് വിരുദ്ധ ആയുധങ്ങളും ഉൾപ്പെടുന്ന കിയെവിനുള്ള സൈനിക സഹായത്തിന്റെ അടുത്ത ഘട്ടം താൻ അംഗീകരിച്ചതായി ബൈഡന്‍ പറഞ്ഞു. ഉക്രെയ്നിലേക്ക് അബ്രാംസ് ടാങ്കുകൾ അയക്കുമെന്ന് ജനുവരിയില്‍ ബൈഡന്‍ സമ്മതിച്ചിരുന്നു. അതിനുമുമ്പ്, യുഎസ് ടാങ്കുകൾ ഉക്രെയ്നിന് കാര്യമായ പ്രയോജനം ചെയ്യില്ലെന്ന് യുഎസ് സൈന്യം വാദിച്ചിരുന്നു. കിയെവിനുള്ള അമേരിക്കൻ നേതൃത്വത്തിന്റെ പിന്തുണ “സ്വാതന്ത്ര്യത്തിന്റെ ഭാവി”യെക്കുറിച്ചാണെന്ന് സെലെൻസ്‌കിയെ അഭിസംബോധന ചെയ്തുകൊണ്ട് ബൈഡൻ പറഞ്ഞു. “അമേരിക്കയ്ക്ക് ഒരിക്കലും അതിൽ നിന്ന് പിന്മാറാൻ കഴിയില്ല. അതുകൊണ്ടാണ് 575 ദിവസങ്ങൾക്ക് ശേഷം, ഞങ്ങൾ ഉക്രെയ്നിനൊപ്പം…
വേൾഡ് മലയാളി കൗൺസിൽ നോർത്ത് ടെക്‌സസ് ഓണാഘോഷം വർണ്ണാഭമായി
ഡാളസ്: വേൾഡ് മലയാളി കൗൺസിൽ നോർത്ത് ടെക്‌സാസ് പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ ഡാളസിൽ വർണ്ണാഭമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. ഡാളസിലെ സെന്റ് മേരീസ് മലങ്കര യാക്കോബാ പള്ളിയുടെ ഓഡിറ്റോറിയത്തിലായിരുന്നു സെപ്റ്റംബർ 16 നു രാവിലെ മുതൽ ഓണാഘോഷ പരിപാടികൾ അരങ്ങേറിയത്. മുഖ്യാതിഥി ശ്രീമതി മനു ഡാനി (സണ്ണിവെയ്ൽ കൗൺസിൽ അംഗം), ഡബ്ല്യുഎംസി ഗോളബൽ ചെയർമാൻ ശ്രീ ഗോപാല പിള്ള, WMC അമേരിക്ക റീജിയൻ പ്രസിഡന്റ് ജോൺസൺ തലച്ചെല്ലൂർ, ഡബ്ല്യുഎംസി അമേരിക്ക റീജിയൻ ചെയർമാൻ ചാക്കോ കോയിക്കലത്ത്, ഉപദേശക സമിതി ചെയർമാൻ ഫിലിപ്പ് തോമസ്, അമേരിക്ക റീജിയൻ വൈസ് ചെയർപേഴ്സൺ ശാന്ത പിള്ള, ഡബ്ല്യു.എം.സി. നോർത്ത് ടെക്‌സാസ് പ്രസിഡന്റ് സുകു വർഗീസ്, ചെയർപേഴ്സൺ ആൻസി തലച്ചെല്ലൂർ, ഡാളസ് പ്രൊവിൻസ് അഡ്വൈസറി ബോർഡ് ചെയർമാൻ ചെറിയാൻ അലക്സാണ്ടർ, ഡാളസ് പ്രൊവിൻസ് ചെയർമാൻ അലക്സ് അലക്‌സാണ്ടർ, തുടങ്ങിയ സംഘടനാ ഭാരവാഹികള്‍ ചേർന്ന് നിലവിളക്കു…
കെ.സി.സി.എന്‍.എക്ക് പുതിയ യൂത്ത് ഡയറക്ടര്‍മാര്‍
ഷിക്കാഗോ: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (KCCNA)യുവജനവിഭാഗങ്ങളായ കെ.സി.വൈ.എല്‍.എന്‍.എ (KCYLNA),കെ.സി.വൈ.എന്‍.എ (KCYNA) എന്നിവയ്ക്ക് പുതിയ യൂത്ത് ഡയറക്ടര്‍മാരെ നിയമിച്ചതായി കെ.സി.സി.എന്‍.എ. പ്രസിഡണ്ട് ഷാജി എടാട്ട് അറിയിച്ചു. റ്റോം ചേന്നങ്ങാട്ട് (ഡാളസ്), ഡോ. എയ്മി ഇല്ലിക്കാട്ടില്‍ (അറ്റ്ലാന്‍റ) എന്നിവരാണ് (KCYLNA) യുടെ പുതിയ ഡയറക്ടര്‍മാര്‍. ഇരുവരും കെ.സി.വൈ.എല്‍.എന്‍.എയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ളവരും സംഘടനക്ക് പ്രാദേശിക ദേശീയ തലങ്ങളില്‍ നേതൃത്വം നല്‍കിയിട്ടുള്ളവരുമാണ്. അനീഷ് പുതുപ്പറമ്പില്‍ (സാന്‍ഹൊസെ), സിമോണ പൂത്തുറയില്‍ (ചിക്കാഗോ) എന്നിവരാണ് KCYNA (യുവജനവേദി) യുടെ പുതിയ നാഷണല്‍ ഡയറക്ടര്‍മാര്‍. അനീഷും സിമോണയും യുവജനവേദിയുടെ സജീവപ്രവര്‍ത്തകരായിരുന്നു. കെ.സി.സി.എന്‍.എയുടെ പോഷക യുവജന സംഘടനകള്‍ക്ക് നല്ല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി മുന്നോട്ടു നയിക്കുവാന്‍ പുതിയ ഡയറക്ടര്‍മാരുടെ അനുഭവ പരിചയവും നേതൃഗുണങ്ങളും സഹായിക്കുമെന്നും അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി കെ.സി.സി.എന്‍.എ. എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് ഷാജി എടാട്ട് അറിയിച്ചു.
ഇന്ത്യയ്‌ക്കെതിരായ കാനഡയുടെ അന്വേഷണത്തിന് അമേരിക്കയുടെ പിന്തുണ
വാഷിംഗ്ടണ്‍: കാനഡയിലെ സറേയിൽ സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകത്തെ തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ഏറ്റുമുട്ടൽ രൂക്ഷമായിരിക്കെ, കാനഡയുടെ അന്വേഷണ ശ്രമങ്ങൾക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ നിലപാട് അറിയിച്ചത്. ഈ വിഷയത്തിലുള്ള തങ്ങളുടെ സമീപനത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറയുകയും നിഷ്പക്ഷതയോടുള്ള പ്രതിബദ്ധത അടിവരയിട്ടു പറയുകയും ചെയ്തു. “ഇത് അഗാധമായി ഉത്കണ്ഠപ്പെടുത്തുന്നതാണ്, ഞങ്ങൾ അത്യധികം ഗൗരവമായി എടുക്കുന്ന ഒന്നാണ്, ഏതെങ്കിലും പ്രത്യേക രാഷ്ട്രത്തോട് യാതൊരു പക്ഷപാതവുമില്ലാതെ അഭിസംബോധന ചെയ്യുന്നതിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു,” സള്ളിവൻ ഉറപ്പിച്ചു പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ഒരു രാഷ്ട്രത്തിനും ഒരു തരത്തിലുള്ള പ്രത്യേക പരിഗണനയും അനുവദിക്കരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഉൾപ്പെട്ടിരിക്കുന്ന രാജ്യങ്ങൾ പരിഗണിക്കാതെ, അമേരിക്ക അതിന്റെ അടിസ്ഥാന തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഈ സങ്കീർണ്ണമായ…
രാശിഫലം (22-09-2023 വെള്ളി)
ചിങ്ങം: നിങ്ങൾ കലാപരമായി അനുഗ്രഹീതനാണ്. ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ കലാസൃഷ്‌ടികൾ പ്രദർശിപ്പിക്കാൻ കഴിയും. നിങ്ങളുടെ ആവേശവും ഊർജവും കൊണ്ട് സൃഷ്‌ടികളിൽ അതിശയോക്തി കലർന്നേക്കാം. വിമർശകരെ ശാന്തമാക്കുന്നതിനുള്ള ഏറ്റവും ഉചിതമായ സമീപനം എന്താണെന്ന് പറയട്ടെ? നിങ്ങൾ ചെയ്യുന്നതുപോലെ എന്തും നന്നായി ചെയ്യുക. കന്നി: അത്ര മികച്ചതല്ലാത്ത ഒരു പ്രഭാതത്തിൽ നിന്ന് ഇന്നത്തെ ദിവസം ആവേശകരമായ ഒരു സായാഹ്നത്തിലേക്ക് പുരോഗമിക്കും. എന്നിരുന്നാലും, വൈകുന്നേരങ്ങളിൽ ചില തടസങ്ങൾ നേരിടേണ്ടിവരും. ചില സമ്മർദങ്ങളും സഹിക്കേണ്ടിവന്നേക്കാം. പ്രിയപ്പെട്ടവര്‍ക്കൊപ്പം സയാഹ്നം ചെലവഴിക്കുന്നതോടെ സമ്മർദങ്ങൾ ഇല്ലാതാകും. തുലാം: ഇന്നത്തെ ദിവസത്തിന്‍റെ തുടക്കം അത്ര നല്ലതാകണമെന്നില്ല. എന്നാല്‍ ഉച്ചക്ക്ശേഷം സ്ഥിതിഗതികള്‍ മെച്ചപ്പെടും. ക്ഷീണം, ഉത്‌കണ്‌ഠ, പ്രതികൂലചിന്തകള്‍ എന്നിവ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചേക്കാം. യോഗയോ ധ്യാനമോ ശീലിക്കുന്നത് ഈ സാഹചര്യത്തില്‍ ആശ്വാസമാകും. നിങ്ങളുടെ കര്‍ക്കശസ്വഭാവം വീട്ടിലും ഓഫിസിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. എന്നാല്‍ വൈകുന്നേരത്തോടെ ഗുണാനുഭവങ്ങള്‍ വന്നുചേരും. കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും. പുതിയ…
ഉത്രാടം തിരുനാൾ പമ്പ ജലമേളയുടെ ലോഗോ ഡൽഹിയിൽ പ്രകാശനം ചെയ്തു; 2024 ലെ വള്ളംകളി ഉത്രാട നാളിൽ നടത്തും
ന്യൂഡൽഹി: 65 -മത് കെ സി മാമൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലമേളയുടെ ലോഗോ പ്രകാശനം വിദേശ പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ ഡൽഹിയിൽ നിർവഹിച്ചു. 2023 ഡിസംബർ മാസം പതിനേഴാം തീയതി രണ്ടുമണിക്ക് നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ കുട്ടനാട്ടിലെ പ്രമുഖ ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ മറ്റ് വിഭാഗത്തിലുള്ള കളി വള്ളങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ആണ് ഈ വർഷത്തിലെ വള്ളംകളി. കേരളത്തിലെ ഈ വർഷത്തെ വള്ളംകളികൾക്ക് ഇതോടെ തിരശീല വീഴും, ഈ വർഷത്തെ വള്ളംകളി പൂർവ്വാധികം ഭംഗിയോടെ നടത്താൻ ആണ് സംഘാടക സമിതിയുടെ തീരുമാനം, കേരളത്തിന്റെ എല്ലാ ജില്ലകളിലും സ്കൂളുകളും കോളേജുകളിലും കേന്ദ്രീകരിച്ച് അത്തം മുതൽ തുടങ്ങിയ സാംസ്കാരിക പരിപാടികളുടെ സമാപനം കൂടിയായിരിക്കും ഈ വള്ളംകളി. കവടിയാർ കൊട്ടരം മുതൽ തിരുനക്കര മൈതനം വരെ വിവിധ പരിപാടികൾ വള്ളംകളിയോട് അനുബദ്ധിച്ച് നടത്തുമെന്നും…
നിപ പ്രതിരോധം: അകറ്റി നിര്‍ത്തപ്പെട്ടവരും നിയന്ത്രിത മേഖലയിലുള്ളവരും ഇ-സഞ്ജീവനി പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
കോഴിക്കോട്: രോഗപ്രതിരോധത്തിന്റെ ഭാഗമായി അകറ്റി നിര്‍ത്തപ്പെട്ടവരും നിയന്ത്രിത മേഖലകളിലുള്ളവരും ഇ-സഞ്ജീവനി സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിന്റെ ടെലിമെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി ശക്തിപ്പെടുത്തി പ്രത്യേക നിപ ഒ.പി ആരംഭിച്ചിട്ടുണ്ട്. രാവിലെ 8 മുതൽ വൈകുന്നേരം 5 വരെയാണ് ഇ-സഞ്ജീവനി നിപ ഒ.പി സേവനം ലഭ്യമാകുക. സമ്പർക്ക പട്ടികയിൽ ഉൾപെട്ടിട്ടുള്ളവരും കണ്ടെയ്ൻമെന്റ് സോണിലുള്ളവരും സാധാരണ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇ-സഞ്ജീവനി സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. നിപയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഈ സംവിധാനം ഉപയോഗിക്കാം. ആശുപത്രി സന്ദർശനം ഒഴിവാക്കി വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാൻ കഴിയുന്ന സംവിധാനമാണ് ഇ-സഞ്ജീവനി പ്ലാറ്റ്ഫോമിൽ ഒരുക്കിയിരിക്കുന്നത്. സാധാരണ ഒ.പിക്ക് പുറമേ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ഒ.പി സേവനങ്ങൾ ഇ-സഞ്ജീവനി ടെലിമെഡിസിൻ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. ഇതുകൂടാതെ…
ലോക അൽഷിമേഴ്‌സ് അവബോധ ദിനം 2023; തൃശൂർ ജില്ലയിലെ പ്രചാരണത്തിന് തുടക്കമായി
ഇരിങ്ങാലക്കുട: ലോക അല്‍ഷിമേഴ്സ് അവബോധ ദിനത്തോടനുബന്ധിച്ച് തൃശൂർ ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍, ക്യാമ്പയിന്‍ എന്നിവ മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. അല്‍ഷൈമേഴ്‌സ് എന്ന മറവിരോഗത്തെ ആധാരമാക്കി ‘ഓര്‍മ്മകളില്‍ ഇന്നലെകള്‍ നഷ്ടപ്പെടുമ്പോള്‍ ഹൃദയംകൊണ്ട് ഇന്നിനെ സ്വന്തമാക്കുക’ എന്ന ആശയം ഉള്‍കൊള്ളിച്ച് പ്രശസ്ത ചിത്രകാരി പ്രതീക്ഷ സുബിന്‍ വരച്ച പെയിന്റിംഗ് അനാഛാദനം ചെയ്തുകൊണ്ടായിരുന്നു ഉദ്ഘാടനം. ബോധവത്കരണത്തിനായുള്ള ക്യാമ്പയിന്‍ പോസ്റ്റരും മന്ത്രി പ്രകാശനം ചെയ്തു.അല്‍ഷൈമേഴ്സ് രോഗത്തിലേക്ക് വഴി വെക്കാവുന്ന 12 സാധ്യതാ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബോധവത്കരണ പോസ്റ്ററിന്റെ പ്രകാശനം ഇരിങ്ങാലക്കുട ആര്‍ഡിഒ എം കെ ഷാജി നിർവഹിച്ചു. ബോധവത്കരണ സന്ദേശവും നൽകി. ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും തൃശൂര്‍ സെന്റ് മേരീസ് കോളേജ് സോഷ്യല്‍വര്‍ക്ക് വിഭാഗത്തിന്റെയും നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ത്ഥികളില്‍ അല്‍ഷൈമേഴ്സ് രോഗാവസ്ഥയെക്കുറിച്ചുള്ള അവബോധം അളക്കുന്നതിനായി ജില്ലയിലെ വിവിധ കോളേജുകളില്‍ നടത്തിയ പ്രാഥമിക സര്‍വ്വേയുടെ ഫലം സോഷ്യല്‍വര്‍ക്ക് വിഭാഗം മേധാവി…
ബിജെപി നേതൃത്വത്തിന്റെ ശ്രമങ്ങളാണ് കേരളത്തിൽ രണ്ടാമത്തെ വന്ദേഭാരത് കൊണ്ടുവന്നത്: കെ സുരേന്ദ്രന്‍
തിരുവനന്തപുരം : കേരളത്തിലെ രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് സെപ്റ്റംബർ 24 മുതൽ കേരളത്തിൽ സർവീസ് ആരംഭിക്കും. ഈ നേട്ടം കൈവരിക്കാന്‍ അക്ഷീണം പ്രയത്നിച്ചത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള അർപ്പണബോധമുള്ള സംഘമാണെന്ന് അദ്ദേഹം പറഞ്ഞു. 2023 ജൂലൈ 6 ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിൻ അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തെത്തുടർന്ന്, അതേ ദിവസം തന്നെ കെ.സുരേന്ദ്രനും സംഘവും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവുമായി വന്ദേ ഭാരത് പദ്ധതിക്ക് ആവശ്യമായ വിശദാംശങ്ങളും ലോജിസ്റ്റിക്സും ചർച്ച ചെയ്യാൻ കൂടിക്കാഴ്ച നടത്തി. ഈ അഭിമാനകരമായ ട്രെയിൻ സർവീസ് കേരളത്തിലെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള പാർട്ടിയുടെ പ്രതിജ്ഞാബദ്ധത അടിവരയിടുന്ന ഈ സുപ്രധാന വാർത്ത സംസ്ഥാന അദ്ധ്യക്ഷന്‍ തന്നെ വ്യക്തിപരമായി സോഷ്യൽ മീഡിയയിൽ പങ്കിട്ടു. പുതുതായി അനുവദിച്ച വന്ദേ ഭാരത് എക്‌സ്‌പ്രസിൽ എട്ട് കോച്ചുകളാണുള്ളത്. കാസർകോട്…