സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകം: ഇന്ത്യ കാനഡയോട് ഉത്തരം പറയണമെന്ന് ജസ്റ്റിന്‍ ട്രൂഡോ

ഒട്ടാവ: സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന ആരോപണമുന്നയിച്ച് ഇന്ത്യയെ പ്രകോപിപ്പിക്കാൻ കാനഡ ശ്രമിക്കുന്നില്ല, പക്ഷെ പ്രശ്‌നം ശരിയായി പരിഹരിക്കണമെന്ന് ഇന്ത്യയോട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ചൊവ്വാഴ്ച ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് നേരെയുള്ള അപൂർവ ആക്രമണമാണിതെന്നാണ് കാനഡ വിശേഷിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ (45) വെടിവച്ചു കൊന്ന സംഭവത്തിൽ ന്യൂഡൽഹിയുടെ ഏജന്റുമാരെ ബന്ധിപ്പിച്ച് വിശ്വസനീയമായ തെളിവുകളോടെ കനേഡിയൻ രഹസ്യാന്വേഷണ ഏജൻസികൾ സജീവമായി പിന്തുടരുന്നുണ്ടെന്ന് ട്രൂഡോ തിങ്കളാഴ്ച പറഞ്ഞിരുന്നു. ഈ വാദം ഇന്ത്യ പെട്ടെന്ന് തള്ളിക്കളയുകയും ഒരു കനേഡിയൻ നയതന്ത്രജ്ഞനെ പുറത്താക്കുകയും ചെയ്തതോടെ രണ്ട് ജി 20 അംഗങ്ങൾ തമ്മിലുള്ള ഇതിനകം മോശമായ നയതന്ത്ര ബന്ധം കൂടുതൽ വഷളാകുകയും ചെയ്തു. ഇന്ത്യയുടെ നിഷേധത്തിന്റെ പശ്ചാത്തലത്തിൽ, തങ്ങളുടെ പക്കലുള്ള തെളിവുകൾ പരസ്യമാക്കാൻ കൺസർവേറ്റീവ് പ്രതിപക്ഷം ട്രൂഡോയെ…

ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധ; തമിഴ്‌നാട്ടിൽ 14 വയസുകാരി മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 14 വയസ്സുകാരി മരിച്ചു. രക്ഷിതാക്കൾക്കൊപ്പം നാമക്കലിലെ ഫാസ്റ്റ് ഫുഡ് റസ്‌റ്റോറന്റില്‍ ഞായറാഴ്ച ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു പെൺകുട്ടി. ഷവർമ കഴിച്ചതോടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി വീട്ടുകാർ പറഞ്ഞു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ തിങ്കളാഴ്ച കുട്ടിയുടെ ആരോഗ്യനില വഷളായി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതേ റെസ്റ്റോറന്റിൽ നിന്ന് നോൺ വെജ് ഭക്ഷണം കഴിച്ച 13 മെഡിക്കൽ വിദ്യാർത്ഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായും എല്ലാവരും ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു. ഇതോടെ ജില്ലാ ഭരണകൂടം റസ്റ്റോറന്റ് അടച്ചുപൂട്ടി. വിവരമറിഞ്ഞയുടൻ ഭക്ഷ്യസുരക്ഷാ വിഭാഗം റസ്‌റ്റോറന്റിൽ റെയ്ഡ് നടത്തി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ചികിത്സയിലുള്ള മറ്റുള്ളവർ ഷവർമയ്ക്ക് പുറമെ തന്തൂരി ചിക്കനും ഗ്രിൽഡ് ചിക്കനും കഴിച്ചിട്ടുണ്ട്. കോഴിയെ എവിടെ നിന്നാണ് വാങ്ങിയതെന്ന് അധികൃതർ അന്വേഷിക്കുന്നുണ്ട്.

കാനഡയില്‍ സിഖ് നേതാവിന്റെ കൊലപാതകം: ഇന്ത്യ ഒരു ഹിന്ദുത്വ തെമ്മാടി രാജ്യമാണെന്ന് പിപിപി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി

ലാഹോർ: ഇന്ത്യ ഒരു തെമ്മാടി ഹിന്ദുത്വ ഭീകര രാഷ്ട്രമായി മാറിയെന്ന് പാക്കിസ്താന്‍ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി. ഒരു സിഖ് നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അടുത്തിടെ ഇന്ത്യയും കാനഡയും തമ്മിൽ ഉടലെടുത്ത നയതന്ത്ര കലഹത്തെക്കുറിച്ച് പ്രതികരിച്ച ബിലാവല്‍, ഒരു കനേഡിയൻ പൗരനെ കൊല്ലുന്നത് അന്താരാഷ്ട്ര നിയമത്തിനും കനേഡിയൻ പരമാധികാരത്തിനും എതിരാണെന്ന് പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ കാനഡയിലെ ജനങ്ങൾക്കൊപ്പം നിൽക്കാൻ പാക്കിസ്താനെ പ്രോത്സാഹിപ്പിക്കുകയും ഇന്ത്യയുടെ ദുഷ്പ്രവൃത്തികൾ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. “അന്താരാഷ്ട്ര സമൂഹം, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങൾ, ഇന്ത്യയുടെ തെറ്റുകൾ എത്രത്തോളം അവഗണിക്കും?” അദ്ദേഹം കൂട്ടിച്ചേർത്തു. ജൂണിൽ ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയുടെ പങ്കുണ്ടെന്ന് ആരോപിച്ച് ഒട്ടാവയിൽ തമ്പടിച്ചിരിക്കുന്ന ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയുടെ ന്യൂഡൽഹി തലവനെ കാനഡ തിങ്കളാഴ്ച പുറത്താക്കിയിരുന്നു.

ആറ് ഭാഷകളില്‍ വരുന്നു ‘മെയ്ഡ് ഇന്‍ ഇന്ത്യ’: വമ്പന്‍ ചിത്രം അവതരിപ്പിച്ച് എസ്എസ് രാജമൗലി

ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതകഥയായ ‘മെയ്ഡ് ഇൻ ഇന്ത്യ’യിലൂടെ ആഗോളതലത്തിൽ മുന്നേറാനാണ് എസ്എസ് രാജമൗലി ലക്ഷ്യമിടുന്നത്. ഇന്ത്യൻ സിനിമയുടെ പിതാവ് ദാദാസാഹിബ് ഫാൽക്കെയുടെ ജീവചരിത്രമായ ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്ന തന്റെ അടുത്ത പ്രോജക്റ്റ് നിർമ്മാതാവ് എസ്എസ് രാജമൗലി പ്രഖ്യാപിച്ചു.ദേശീയ അവാര്‍ഡ് ജേതാവായ നിതിന്‍ കക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറാത്തി, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഇങ്ങനെ ആറ് ഭാഷകളില്‍ ചിത്രം ഇറങ്ങും. ചിത്രത്തിന്‍റെ പ്രഖ്യാപന വീഡിയോ എസ്എസ് രാജമൗലി സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടു. ഈ സിനിമയുടെ ആദ്യ വിവരണത്തില്‍ തന്നെ ഈ ചിത്രത്തിന്‍റെ വികാരം എനിക്ക് ലഭിച്ചു. ബയോപിക് എടുക്കുക വലിയ പരിശ്രമമാണ്. അത് ഇന്ത്യന്‍ സിനിമയുടെ പിതാവിനെക്കുറിച്ച് ആണെങ്കില്‍ അത് ഒരാളെ പറഞ്ഞ് സമ്മതിപ്പിക്കുക വലിയ വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ നമ്മുടെ ടീം തയ്യാറാണ്. വളരെ അഭിമാനത്തോടെ മെയ്ഡ് ഇന്‍ ഇന്ത്യ…

ഓർഗാനിക് റീസൈക്ലിംഗ് സിസ്റ്റംസ് ലിമിറ്റഡ് ഐപിഒയ്ക്ക്

· സെപ്റ്റംബർ 21ന് ബിഎസ്ഇ എസ്എംഇ പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്യുന്നു · പാലക്കാടും കണ്ണൂരും വേസ്റ്റ് ടു എനർജി പദ്ധതികൾ അനുവദിക്കപ്പെട്ട കൺസോർഷ്യത്തിന്‍റെ ഭാഗമായിരുന്നു ഓർഗാനിക് റീസൈക്ലിംഗ് സിസ്റ്റംസ് ലിമിറ്റഡ് . കൊച്ചി, 19 സെപ്റ്റംബർ 2023: വേസ്റ്റ് മാനേജ്മെന്‍റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടെക്നോളജി എന്‍ജിനിയറിംഗ് കമ്പനി ഓർഗാനിക് റീസൈക്ലിംഗ് സിസ്റ്റംസ് ലിമിറ്റഡ് പബ്ലിക് ഇഷ്യുവിന് തയ്യാറെടുക്കുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ എസ്എംഇ പ്ലാറ്റ്‌ഫോമിൽ സെപ്റ്റംബർ 21ന് കമ്പനിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെടുന്നു. 10 രൂപ മുഖവിലയുള്ള 25,00,200 ഇക്വിറ്റി ഷെയറുകള്‍ 200 രൂപ വിലയ്ക്കാണ് ഐപിഒയില്‍ ലഭ്യമാകുക. മിനിമം ലോട്ട് സൈസ് 600 ഷെയര്‍. ഇങ്ങനെ 50.40 കോടി രൂപ സമാഹരിക്കാനാണ് ഐപിഒ ലക്ഷ്യമിടുന്നത്. ഇഷ്യു 26-ന് അവസാനിക്കും. അരിഹന്ത് ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡാണ് ഇഷ്യുവിന്‍റെ ലീഡ് മാനേജർ. മാഷിത്‌ല സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ.…

2023ലെ പത്ത് ബ്രാന്‍ഡന്‍ ഹാള്‍ അവാര്‍ഡുകള്‍ യു എസ് ടിക്ക്

പ്രമുഖ ഹ്യൂമന്‍ ക്യാപിറ്റല്‍ മാനേജ്മെന്റ് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് സ്ഥാപനമായ ബ്രാന്‍ഡന്‍ ഹാള്‍ പ്രഖ്യാപിച്ച ഏറ്റവും പുതിയ അംഗീകാരത്തില്‍ യുഎസ് ടി നേടിയത് അഞ്ച് സ്വര്‍ണവും അഞ്ച് വെള്ളിയും തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു.എസ്.ടിക്ക് 2023ലെ പത്ത് ബ്രാന്‍ഡന്‍ ഹാള്‍ ഹ്യൂമന്‍ ക്യാപിറ്റല്‍ മാനേജ്മെന്റ് എക്സലന്‍സ് അവാര്‍ഡുകള്‍. അവയില്‍ അഞ്ച് സുവര്‍ണ പുരസ്‌ക്കാരങ്ങളും അഞ്ച് സില്‍വര്‍ അവാര്‍ഡുകളും ഉള്‍പ്പെടുന്നു. വനിതാ നേതൃത്വപാടവ മുന്നേറ്റം, ഇലക്ട്രോണിക്-ഓണ്‍ലൈന്‍- പരമ്പരാഗത പഠനം, പഠനത്തിനായി ഗെയിമുകളോ പ്രത്യേക മോഡലുകളിലുള്ള കമ്പ്യൂട്ടറുകളോ നന്നായി ഉപയോഗിക്കുക, കോര്‍പ്പറേറ്റ് സംസ്‌കാര പരിവര്‍ത്തനത്തിലെ മുന്നേറ്റം, പ്രതിഭാ ശേഷി ഭംഗിയായി വിനിയോഗിക്കുക തുടങ്ങിയ മികവുകള്‍ക്കാണ് സുവര്‍ണ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചത്. നേതൃത്വ വികസനം, അതുല്യമോ നൂതനമോ ആയ നേതൃത്വ പരിപാടി, കാര്യക്ഷമതയിലും വൈദഗ്ധ്യത്തിലുമുള്ള മുന്നേറ്റം, ജീവനക്കാരുടെ പ്രകടനം കൈകാര്യം ചെയ്യുന്നതിലെ മികവ്, മികച്ച ജീവനക്കാരെ ഭാവിയിലേക്ക് കണ്ടെത്തുന്നതിലെ…

കെല്‍ട്രോണില്‍ ജേണലിസം പഠിക്കാം

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ മാദ്ധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ്മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ഡാറ്റാ ജേണലിസം, ആങ്കറിങ് എന്നിവയിലാണ് പരിശീലനം ലഭിക്കുക. മാധ്യമ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവയും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാമെന്ന് കെല്‍ട്രോണ്‍ നോളജ് സെന്റര്‍ മേധാവി അറിയിച്ചു. ഉയര്‍ന്ന പ്രായപരിധി 30 വയസ്. അപേക്ഷകള്‍ സെപ്റ്റംബര്‍ 25നകം തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് കേന്ദ്രത്തില്‍ ലഭിക്കണം. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും ഫോണ്‍: 9544958182. ഉറവിടം: പിആര്‍‌ഡി, കേരള സര്‍ക്കാര്‍

പാറശാലയില്‍ ആറു കോടിയുടെ ബസ് ടെര്‍മിനല്‍; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

തിരുവനന്തപുരം: ആറുകോടി ചെലവിട്ട് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന പാറശാല ബസ് ടെര്‍മിനലിന്റെ ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ പാറശാല മണ്ഡലത്തില്‍ 2,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി എം.എല്‍.എ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും നമ്മളൊരുമിച്ച് മുന്നിട്ടിറങ്ങിയാൽ വികസനം യാഥാര്‍ത്ഥ്യമാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ തെളിയിച്ചു. ശാസ്ത്രീയ പഠനങ്ങള്‍ നടത്തി ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അതിന്റെ ഭാഗമായാണ് പാറശാല കേന്ദ്രീകരിച്ച് കാരാളിയില്‍ ആധുനിക രീതിയിലുള്ള ബസ് ടെര്‍മിനല്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന – ദേശീയ പാതകളും മലയോര ഹൈവേയും കടന്നുപോകുന്ന അതിര്‍ത്തി പ്രദേശമായ പാറശാലയില്‍ ബസ് കാത്തുനില്‍ക്കാനുള്ള സൗകര്യങ്ങള്‍ പരിമിതമായിരുന്നു. പുതിയ ബസ് ടെര്‍മിനല്‍ വരുന്നതോടെ പാറശാലയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട യാത്രാസൗകര്യങ്ങള്‍ ലഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു. ബസ് ടെര്‍മിനല്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക്…

‘നമത്ത് തീവനഗ’ സന്ദേശ യാത്രയ്ക്ക് തുടക്കം

അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് കുടുംബശ്രീ മിഷന്‍ സംഘടിപ്പിക്കുന്ന ‘നമത്ത് തീവനഗ’ ചെറുധാന്യ ഉല്‍പ്പന്ന പ്രദര്‍ശന വിപണന ബോധവല്‍ക്കരണ യാത്രയ്ക്ക് തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ തുടക്കം. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. കേരളത്തിലെ 14 ജില്ലകളിലൂടെയും കടന്നുപോകുന്ന സന്ദേശയാത്രയിലൂടെ ചെറുധാന്യങ്ങളുടെ പോഷക ഗുണങ്ങളെക്കുറിച്ചും അവ ജീവിത ശൈലി രോഗങ്ങളെ എങ്ങനെ ചെറുക്കുന്നുവെന്നും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കും. എല്ലാ ജില്ലകളിലും ചെറുധാന്യങ്ങളുടെ കൃഷിയും ഉപഭോഗവും പ്രോത്സാഹിപ്പിക്കുവാനും യാത്ര ലക്ഷ്യമിടുന്നു. ചെറുധാന്യങ്ങളുടെ കലവറയായ അട്ടപ്പാടിയില്‍ കുടുംബശ്രീ മിഷന്‍ നടപ്പിലാക്കി വരുന്ന അട്ടപ്പാടി ആദിവാസ സമഗ്ര വികസന പദ്ധതിയുടെ നേതൃത്വത്തിലാണ് യാത്ര. യാത്രയുടെ ഭാഗമായി അട്ടപ്പാടിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ചെറുധാന്യങ്ങളുടെയും വിത്തുകളുടെയും പ്രദര്‍ശനവും വിപണനവും ഒരുക്കിയിട്ടുണ്ട്. ചെറുധാന്യങ്ങളുടെ പോഷകാഹാരത്തെക്കുറിച്ചും ജീവിത ശൈലി രോഗങ്ങളെക്കുറിച്ചും ബോധവല്‍ക്കരണ ക്ലാസ്സുകളും സെമിനാറുകളും ഇതോടനുബന്ധമായി ഓരോ ജില്ലകളിലും സന്ദേശ യാത്രയോടൊപ്പം സംഘടിപ്പിക്കും. ഉറവിടം: പിആര്‍‌ഡി,…

കര്‍ഷക ആത്മഹത്യ: സര്‍ക്കാരിനെതിരെ നരഹത്യയ്ക്ക് കേസെടുക്കണം: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കൊച്ചി: സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ പണം മാസങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ണ്ണമായും ലഭിക്കാതെ സാമ്പത്തിക ബാധ്യതയാല്‍ കര്‍ഷക ആത്മഹത്യകള്‍ നിരന്തരം ആവര്‍ത്തിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനും കൃഷി വകുപ്പിനുമെതിരെ ക്രൂരനരഹത്യയ്ക്ക് കേസെടുക്കാന്‍ നീതിപീഠങ്ങള്‍ സ്വയം തയ്യാറാകണമെന്ന് കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ക്രൂരനരഹത്യയില്‍ സര്‍ക്കാരിനെ കുറ്റവിചാരണ ചെയ്യുവാന്‍ മനുഷ്യാവകാശ കമ്മീഷന്‍ തയ്യാറാകണം. ജനങ്ങള്‍ നിയമം കയ്യിലെടുക്കുന്ന സാഹചര്യം ഭരണനേതൃത്വങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുകയാണെന്നും ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നിയന്ത്രണാതീതമായിരിക്കുമെന്നും സംസ്ഥാന സമിതി ഉദ്ഘാടനം ചെയ്ത് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. പാലക്കാട് പുലി ചത്തതിന്റെ പേരില്‍ കര്‍ഷകനെ ഓടിച്ച് മരണത്തിലേയ്ക്ക് തള്ളിയിട്ട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണമേകുന്നവരെ തുറുങ്കിലടയ്ക്കുവാന്‍ ഭരണസംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നത് ജനങ്ങള്‍ക്ക് ചോദ്യം ചെയ്യേണ്ടിവരുന്നത് ജനാധിപത്യ ഭരണത്തിനുപോലും അപമാനമാണ്. വന്യജീവി വാരാഘോഷങ്ങളും ‘വന്യജീവി നിലനില്പാണ് അഭിമാനമാണ് ് എന്ന…