ബൈകോണൂർ (കസാക്കിസ്ഥാൻ): ഉക്രെയ്‌നുമായി ബന്ധപ്പെട്ട് മോസ്‌കോയും വാഷിംഗ്‌ടണും തമ്മിൽ രൂക്ഷമായ സംഘർഷങ്ങൾക്കിടയിലും രണ്ട് റഷ്യൻ ബഹിരാകാശയാത്രികരും ഒരു അമേരിക്കൻ ബഹിരാകാശ യാത്രികയും വെള്ളിയാഴ്ച ബൈകോണൂരിൽ നിന്ന് സ്‌ഫോടനം നടത്തിയ ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തി. വെള്ളിയാഴ്ച നേരത്തെ റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികരായ ഒലെഗ് കൊനോനെങ്കോ (Oleg Kononenko), നിക്കോളായ് ചുബ് (Nikolai Chub), നാസ ബഹിരാകാശ യാത്രിക ലോറൽ ഒഹാര (Loral O’Hara) എന്നിവരും സോയൂസ് എംഎസ് -24 ബഹിരാകാശ പേടകത്തിൽ കസാക്കിസ്ഥാനിലെ ബൈകോണൂർ കോസ്‌മോഡ്രോമിൽ നിന്ന് പുറപ്പെട്ടു. മൂന്ന് മണിക്കൂറിന് ശേഷം ഇവര്‍ ഐഎസ്എസിൽ എത്തിയതായി റഷ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു. ഭ്രമണപഥത്തിൽ മൂന്ന് റഷ്യക്കാർ, രണ്ട് അമേരിക്കക്കാർ, ഒരു ജാപ്പനീസ് ബഹിരാകാശ സഞ്ചാരി, യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രതിനിധി എന്നിവർക്കൊപ്പം മൂവരും ചേരും. ഏകദേശം 50 വർഷത്തിനിടെ റഷ്യയുടെ ആദ്യത്തെ ചാന്ദ്ര ദൗത്യം കഴിഞ്ഞ…
Month: September 2023
മഹാകവി കെ വി സൈമൺ അനുസ്മരണ സംഗീതസന്ധ്യ ഡാളസിൽ സെപ്റ്റംബർ 24 ന്
ഡാളസ്: യംഗ് മെൻസ് ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് (YMEF) ഡാളസിന്റെ ആഭിമുഖ്യത്തിൽ മഹാകവി കെ വി സൈമൺ സാറിന്റെ അനുസ്മരണാർത്ഥം നടത്തപ്പെടുന്ന സംഗീത സായാഹ്നം സെപ്റ്റംബർ 24നു വൈകീട്ട് 6 മണിക്ക് കരോൾ പട്ടണത്തിലുള്ള ബിലീവേഴ്സ് ബൈബിൾ ചാപ്പലിൽവച്ചു നടത്തപ്പെടുന്നു. എന്നും ഓർമയിൽ മായാതെ നിൽക്കുന്നതും, ഏത് ജീവിത സാഹചര്യത്തിലും ആശ്വാസവും പ്രത്യാശയും കണ്ടെത്തുവാൻ ഇടയാക്കുന്നതും, പഴയ തലമുറയിൽ നിന്ന് കൈമാറി കിട്ടിയതും, ഇന്നും അനേകരെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതും ആയ ഒട്ടനവധി ക്രിസ്തീയ ഗാനങ്ങൾക്ക് വരികളും, താളവും, ഈണവും പകർന്നിട്ടുള്ള അനുഗ്രഹിക്കപ്പെട്ട വ്യക്തിത്വത്തിനുടമയാണ് മഹാകവി കെ വി സൈമൺ. അമൃത ടിവിയുടെ ദേവഗീതം എന്ന റിയാലിറ്റി ഷോ വിജയികളും, കേരളമൊട്ടാകെ അനേക ആരാധകരും, ക്രൈസ്തവർക്ക് വളരെ സുപരിചതരുമായ ഗായകർ ശിവപ്രസാദും, പ്രിയ പ്രസാദും ഗാന സായാഹ്നത്തിന് നേതൃത്വം നൽകും. കൂടാതെ, പ്രശസ്ത സംഗീതജ്ഞരായ കെവിൻ വർഗീസ് (അറ്റ്‌ലാന്റ), ഷേർലി…
ട്രിനിറ്റി മാർത്തോമാ ഇടവക കൺവെൻഷൻ സെപ്തംബർ 21 മുതൽ; ഡോ. ജോർജ് ചെറിയാൻ തിരുവചന സന്ദേശം നൽകും
ഹൂസ്റ്റൺ : ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയിലെ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ സെപ്തംബർ 21,22,23 (വ്യാഴം,വെള്ളി, ശനി) തീയതികളിൽ നടത്തപ്പെടും. ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ ( 5810, Almeda Genoa Rd, Houston , TX 77048) വച്ച് നടത്തപെടുന്ന കൺവെൻഷൻ യോഗങ്ങൾ ഇടവക ഗായകസംഘത്തിന്റെ ഗാനശുഷ്രയോടുകൂടി വൈകുന്നേരം 7 മണിയ്ക്ക് ആരംഭിയ്ക്കും. പ്രമുഖ ദൈവശാസ്ത്ര ചിന്തകനും, കൺവെൻഷൻ പ്രസംഗകനും മിഷൻസ് ഇന്ത്യ സ്‌ഥാപകനും ചെയർമാനുമായ ഡോ. ജോർജ് ചെറിയാൻ (തിരുവല്ല) ദൈവവചന പ്രഘോഷണത്തിനു നേതൃത്വം നൽകും. കൺവെൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സന്തോഷപൂർവം ക്ഷണിക്കുന്നതായി ഇടവക മിഷൻ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: റവ. സാം.കെ.ഈശോ (പ്രസിഡണ്ട് ) – 832 898 8699 റവ.ജീവൻ ജോൺ (വൈസ് പ്രസിഡണ്ട്) – 713 408 7394 ജോൺ കുരുവിള…
തെറ്റായ ഓർഡറുകളുടെ റെസ്റ്റോറന്റ്; ഭക്ഷണത്തേക്കാൾ തിളക്കമുള്ള പുഞ്ചിരികൾ ഉള്ള ഇടം
കൃത്യതയും കൃത്യനിഷ്ഠയും പലപ്പോഴും അരങ്ങ് വാഴുന്ന ഈ ലോകത്ത്, ജപ്പാനിലെ ക്യോട്ടോയിൽ ഒരു ആകർഷകവും വ്യത്യസ്തവുമായ ഒരു സംരംഭം ഉണ്ട് – “തെറ്റായ ഓർഡറുകളുടെ റെസ്റ്റോറന്റ്.” ഈ വ്യത്യസ്തമായ റസ്റ്റോറൻറ് ശ്രദ്ധ നേടിയത് അതിൻറെ ഭക്ഷണവൈവിധ്യങ്ങളോ രുചി ശ്രേഷ്ഠതയോ പൂർണ്ണതയോ കൊണ്ടല്ല മറിച്ച് അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ കൊണ്ടാണ്. ഈ അസാധാരണ ഭക്ഷണശാല സ്വാദിഷ്ടമായ ഭക്ഷണം ആസ്വദിക്കാനുള്ള ഒരു സ്ഥലം മാത്രമല്ല, ചിരിയും സഹാനുഭൂതിയും കൊണ്ട് ഓർഡറുകളിലെ തെറ്റുകൾ ആഘോഷിക്കപ്പെടുന്ന ഒരു വേദിയാണ്. ഞങ്ങളുടെ സഭയിലെ അംഗമായ സാറ ആൻറി ഇന്ന് ഞങ്ങളുടെ പ്രാദേശിക പള്ളിയിൽ നടത്തിയ ചിന്തോദ്ദീപകമായ ഒരു പ്രഭാഷണത്തിനിടെയാണ് ഈ അതുല്യമായ ഭക്ഷണശാലയെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനെപ്പറ്റി കൂടുതൽ അറിയണമെന്ന് ആഗ്രഹത്തിൽ കൂടുതൽ വെബ്സൈറ്റുകൾ തിരയുകയും കൂടുതൽ വായിക്കുകയും മനസ്സിലാക്കുകയും ചെയ്തു. അങ്ങനെ മനസ്സിലാക്കിയതിൽ ചിലത് നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് ആഗ്രഹിക്കുന്നു. ഈ റസ്റ്റോറൻറ…
സന്നദ്ധ സംഘത്തെ ആദരിച്ചു
മലപ്പുറം : ഇടുക്കിയിൽ അപകടത്തിൽ പെട്ട മൂന്നംഗ കുടുംബത്തെ സ്വജീവൻ പോലും പണയപ്പെടുത്തി അതിസാഹസികമായി രക്ഷപ്പെടുത്തിയ സന്നദ്ധ സംഘത്തെ സോളിഡാരിറ്റി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃതത്തിൽ ആദരിച്ചു. മലപ്പുറത്ത് നിലനിൽക്കുന്ന സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും പാരമ്പര്യത്തിന്റെ ഉദാഹരണമായാണ് ഇത്തരം സംഭവങ്ങളെ കാണുന്നത് എന്ന് സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് പി പി പറഞ്ഞു. ഇസ്‌ലാമടക്കമുള്ള മതങ്ങൾ പ്രോൽസാഹിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിൽ വർദ്ധിക്കാൻ നമ്മൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ കാരക്കുന്ന് , ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷാഫി കൂട്ടിലങ്ങാടി,ഏരിയ പ്രസിഡൻ്റ് ഷബീർ വടക്കാങ്ങര എന്നിവർ ചടങ്ങിൽ സംസാരിച്ചു.
പ്രകടനങ്ങൾക്ക് ഫീസ് ഏർപ്പെടുത്തിയ നടപടി ജനാധിപത്യ പ്രതിഷേധങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമം: റസാഖ് പാലേരി
തിരുവനന്തപുരം: പ്രതിഷേധ പ്രകടനങ്ങൾക്ക് വൻ തുക ഫീസ് ഏർപ്പെടുത്തിയ സംസ്ഥാന സർക്കാറിന്റെ തീരുമാനം ജനാധിപത്യാവകാശങ്ങൾക്കു നേരേയുള്ള കടന്നുകയറ്റവും വിയോജിപ്പുകൾക്കും വിമർശനങ്ങൾക്കും നേരേയുള്ള സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ അസഹിഷ്ണുതയുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. സ്വാഭാവിക ജനാധിപത്യ പ്രതിഷേധങ്ങളെ നിയന്ത്രണങ്ങൾക്ക് വിധേയമാക്കി അവയെ ഇല്ലാതാക്കാനുളള ശ്രമമാണ് സർക്കാർ നടത്തുന്നത്. നേരത്തേ പൊലീസിനെ മുൻകൂട്ടി അറിയിച്ചാൽ മതിയായിരുന്ന ഒരു പ്രതിഷേധ മുറയെ കടുത്ത വ്യവസ്ഥകൾക്ക് കീഴിലാക്കുകയും ഉയർന്ന ഫീസ് ചുമത്തുകയും ചെയ്തു കൊണ്ട് പ്രതിഷേധങ്ങളെ വരേണ്യവൽകരിക്കുകയാണ് ഇടതുപക്ഷ സർക്കാർ. സമരങ്ങളിലൂടെ രൂപപ്പെട്ടു വന്ന ചരിത്രത്തെക്കുറിച്ച് അഭിമാനം കൊള്ളുന്ന ഇടതുപക്ഷം ഇത്തരമൊരു ജനാധിപത്യ വിരുദ്ധതക്ക് നേതൃത്വം നൽകുന്നത് അപഹാസ്യവും ചരിത്രത്തിനു നേരേ പല്ലിളിച്ച് കാട്ടലുമാണ്. – അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം സംസ്ഥാനത്തുയർന്നു വരേണ്ടതുണ്ടെന്നും ജനാധിപത്യാവകാശങ്ങളെ നിരാകരിക്കുന്ന തീരുമാനം പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനാധിപത്യ സമരങ്ങളെ പേടിക്കുന്നത് ഫാസിസ്റ്റുകൾ: നാസർ കീഴുപറമ്പ്
കൊണ്ടോട്ടി : ജനാധിപത്യത്തിലെ ശക്തമായ ആയുധങ്ങളാണ് സമരമുറകൾ എന്നത്.അത് ഇല്ലാതാക്കാനും തകർക്കാനും ആണ് കേന്ദ്രകേരള ഭരണകൂടങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രതിഷേധപ്രകടനങ്ങൾക്ക് നേരെ വലിയ ഫീസ് ഈടാക്കുവാൻ ഒരുങ്ങുകയാണ് കേരള സർക്കാർ. സിഐഎ വിരുദ്ധ ജനാധിപത്യ സമരങ്ങൾക്ക് നേരെ കേരളത്തിൽ കേസെടുത്തു കൊണ്ടിരിക്കുന്നു. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർത്തുന്നവരുടെ വായ പോലീസിനെ ഉപയോഗിച്ച് പൊത്തി പിടിക്കേണ്ട ഗതിയിലേക്ക് കേരള സർക്കാർ എത്തിയിരിക്കുന്നു. ജനകീയ സമരങ്ങളെ ഉപയോഗപ്പെടുത്തുകയും അതിലൂടെ അധികാരത്തിലെത്തുകയും ചെയ്ത ഇടതുപക്ഷ സർക്കാർ തന്നെയാണ് ഫാസിസ്റ്റ് രീതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് പറഞ്ഞു. വെൽഫെയർ പാർട്ടി മെമ്പർമാർക്കുള്ള പാർട്ടി സ്കൂളിന്റെ ജില്ലാതല ഉദ്ഘാടനം കൊണ്ടോട്ടിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എഫ്ഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി തസ്‌നീം മമ്പാട്, ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ജാഫർ സി സി, ഷമീമ സക്കീർ, നൗഷാദ്…
അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോഴാണ് പോരാട്ടങ്ങൾ ഉണ്ടാകുന്നത്: അഡ്വ. എം. കെ. പ്രേമനാഥ്.
തൃശ്ശൂർ: ഭരണകൂടങ്ങൾക്ക് ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയാതെ വരുമ്പോഴാണ് പോരാട്ടത്തിൻറെ വഴി ജനങ്ങൾക്ക് തിരഞ്ഞെടുക്കേണ്ടിവരുന്നതെന്ന് മുൻ എം. എൽ. എ. അഡ്വ. എം. കെ. പ്രേമനാഥ്. കേരള വഴിവാണിഭ സഭ(എച്ച്. എം. എസ്.)യുടെ അഞ്ചാമത് സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശങ്ങളെ വിലമതിക്കുന്ന ശ്രേഷ്ഠമായൊരു ഭരണഘടനയും അതിനനുസരിച്ചുള്ള നിയമസംവിധാനങ്ങളും ഇവിടെയുണ്ടെന്നുള്ളത് നമുക്ക് വളരെയധികം ആശ്വാസകരമാണെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. ‘വഴിയോരക്കച്ചവടകാരുടെ അവകാശങ്ങൾ’ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ നാഷണൽ അസോസിയേഷൻ ഓഫ് സ്ട്രീറ്റ് വെണ്ടേഴ്സ് ഓഫ് ഇന്ത്യ (NASVI) ദേശീയ നിർവ്വാഹക സമിതി അംഗം എം. എം. കബീർ ഉദ്ഘാടനം ചെയ്തു. എൽ. ജെ. ഡി. ജില്ലാ പ്രസിഡണ്ട് യൂജിൻ മൊറാലി മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എ. ഐ. റപ്പായി അദ്ധ്യക്ഷത വഹിച്ചു. സോഷ്യലിസ്റ്റ് ഡമോക്രാറ്റിക് ജനതാദൾ സംസ്ഥാന പ്രസിഡണ്ട്…
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: തങ്ങളെ വഞ്ചിച്ചത് സിപിഐയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണെന്ന് സിപിഐ (എം)
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം അവസാനിപ്പിച്ചതോടെ സഹകരണ ബാങ്ക് ഡയറക്‌ടറേറ്റ് ബോർഡിലുണ്ടായിരുന്ന സി.പി.ഐ നേതാക്കൾ ബോർഡിൽ ഉണ്ടായിരുന്ന സി.പി.ഐ.എം നേതാക്കളെ കുറ്റപ്പെടുത്തി തുടങ്ങി. ബാങ്ക് ഡയറക്ടർ ബോർഡിലെ രണ്ട് സിപിഐ പ്രതിനിധികളായ സുഗതനും ലാലിതനും സിപിഐഎമ്മിലെ മറ്റ് അംഗങ്ങൾക്കെതിരെ ആരോപണം ഉന്നയിച്ചതായാണ് റിപ്പോർട്ട്. സിപിഐ എം നേതാവ് സി കെ ചന്ദ്രനാണ് സഹകരണ ബാങ്കിന്റെ നിയന്ത്രണമെന്നും ഇവർ പറഞ്ഞു. ഭരണസമിതി അറിയാതെയാണ് വൻ വായ്പകൾ പാസാക്കിയത്. ഈ തീരുമാനങ്ങൾ പിന്നീട് ഡയറക്ടർ ബോർഡിലെ സിപിഐ എം പ്രതിനിധികൾ മിനിറ്റ്സ് ബുക്കിൽ ചേർത്തു. സി.പി.ഐ.എമ്മിലെ മുതിർന്ന നേതാക്കളെ രക്ഷിക്കാൻ തങ്ങളെ കുറ്റവാളികൾ ആക്കുന്നുവെന്ന് സി.പി.ഐ നേതാക്കൾ വിലപിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. അഞ്ച് ലക്ഷത്തിന് മുകളിൽ വായ്പയൊന്നും കണ്ടിട്ടില്ലെന്നും ഇവർ വെളിപ്പെടുത്തി. അഞ്ചുലക്ഷം രൂപയിലധികം വരുന്ന വായ്പാ തുക രഹസ്യമായി പാസാക്കി. പ്രസിഡന്റ്…
ടീം വെൽഫെയർ ഹോമിയോ ഡിസ്പെൻസറി പരിസരം ശുചീകരിച്ചു
വടക്കാങ്ങര: വടക്കാങ്ങര ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി പരിസരം ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. ആറാം വാർഡ് മെമ്പർ ഹബീബുള്ള പട്ടാക്കൽ, വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് പ്രസിഡന്റ് സി.കെ സുധീർ, സെക്രട്ടറി കെ നാസർ, പട്ടാക്കൽ അബൂബക്കർ, കെ ജാബിർ, കെ.ടി ബഷീർ, പി കമാൽ തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ: വടക്കാങ്ങരയിലെ മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി പരിസരം ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ ശുചീകരിക്കുന്നു.