കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ‘ശേഷം മൈക്കിൽ ഫാത്തിമ’യുടെ വേൾഡ് വൈഡ് വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് സ്വന്തമാക്കി. ഇന്ത്യൻ സിനിമാ ലോകത്തിൽ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുന്ന ഷാരൂഖ് ഖാന്റെ ജവാൻ കേരളത്തിലും തമിഴ്‌നാട്ടിലും വിതരണം ചെയ്ത ഗോകുലം മൂവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കിൽ ഫാത്തിമ. മനു സി കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയിരുന്നു. മലയാള സിനിമയെ ആഗോളവ്യാപകമായി ഏറ്റവും നല്ല രീതിയിൽ അവതരിപ്പിക്കാൻ ഗോകുലം മൂവീസിന്റെ തുടക്കമാണ് ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രമെന്നും, വരും നാളുകളിൽ അന്യഭാഷാ ചിത്രങ്ങളും മികച്ച മലയാള ചിത്രങ്ങളും ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗോകുലം മൂവീസ് എന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രീ. കൃഷ്ണമൂർത്തി പറഞ്ഞു. ഇന്ത്യയിലെ…
Month: September 2023
ഭരണ-പ്രതിപക്ഷ നേതാക്കൾ വൻകിട വ്യവസായികളിൽ നിന്ന് മാസപ്പടി പറ്റുന്നു: ബിജെപി
തിരുവനന്തപുരം: നികുതി വെട്ടിക്കാൻ ഭരണ-പ്രതിപക്ഷ നേതാക്കൾ വൻകിട വ്യവസായികളിൽ നിന്ന് മാസപ്പടി പറ്റുന്നു എന്നും, നികുതി പിരിക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതരമായ വീഴ്ച വരുത്തിയെന്നുമുള്ള സിഎജി റിപ്പോർട്ട് ബിജെപിയുടെ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്ര ആരോപിച്ചു. മാസപ്പടി ലഭിക്കാൻ സർക്കാർ നികുതിവെട്ടിപ്പിന് കൂട്ടുനിൽക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, സിഎജി റിപ്പോർട്ട് പ്രകാരം വിവിധ വകുപ്പുകൾ പിരിച്ചെടുക്കേണ്ട തുക 22,258 കോടി രൂപയായി ഉയർന്നതായും പറഞ്ഞു. ഭരണ-പ്രതിപക്ഷ നേതാക്കൾക്ക് ബിസിനസുകാർ പ്രതിമാസം പണം നൽകുന്നതിന്റെ ഉദാഹരണമാണ് ഈ സിഎജി റിപ്പോർട്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. എന്നാൽ, സംസ്ഥാന ധനമന്ത്രി ഇക്കാര്യങ്ങൾ മറച്ചുവെക്കുകയും പകരം കേന്ദ്ര സർക്കാരിന് നേരെ വിരൽ ചൂണ്ടുകയുമാണ് ചെയ്യുന്നതെന്ന് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഭൂനികുതി, കെട്ടിടനികുതി, ഇന്ധനനികുതി, മറ്റ് നിത്യോപയോഗ സാധനങ്ങൾ തുടങ്ങി വിവിധയിനം ഇനങ്ങളുടെ നികുതി വർധിപ്പിച്ച് അധഃസ്ഥിതരെ ഭാരപ്പെടുത്തുന്നവരാണ് നികുതിവെട്ടിപ്പുകാരെ പിന്തുണയ്ക്കുന്നത്. പലതരത്തിലുള്ള…
ഷാരോൺ വധക്കേസ്: പ്രതി ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് മാറ്റി
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ നിന്ന് മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. ഗ്രീഷ്മ ഉൾപ്പെടെ രണ്ട് തടവുകാർ നൽകിയ പരാതിയെ തുടർന്നാണ് ഈ സ്ഥലം മാറ്റം. കേസിൽ അറസ്റ്റിലായതു മുതൽ ഗ്രീഷ്മ ഈ ജയിലിലാണ്. കഴിഞ്ഞ ഒക്‌ടോബർ 14ന് തമിഴ്‌നാട്ടിലെ പളുക്കലിലുള്ള വസതിയിൽ വെച്ചായിരുന്നു സംഭവം. കാമുകൻ ഷാരോണിന് നൽകിയ കഷായത്തിൽ (ആയുർവേദ മിശ്രിതം) പ്രതികള്‍ വിഷം കലർത്തി എന്നാണ് കുറ്റപത്രം. തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങളോളം ചികിത്സിച്ചിട്ടും ഒക്‌ടോബർ 25ന് ഷാരോൺ മരണപ്പെട്ടു. പാറശ്ശാല പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സ്വാഭാവിക മരണമാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, തുടർന്നുള്ള അന്വേഷണത്തിൽ ഗ്രീഷ്മയുടെ പങ്കാളിത്തം വ്യക്തമായി. കേസിൽ പ്രതിയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ എന്നിവർക്ക് പങ്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
നിപ വൈറസ്: കോഴിക്കോട് ഒരാൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു
കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം നാലായി. ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പറയുന്നതനുസരിച്ച് , പുതുതായി രോഗം ബാധിച്ച വ്യക്തി ആശുപത്രിയിൽ മെഡിക്കൽ നിരീക്ഷണത്തിലായിരുന്ന 39 കാരനാണ്. അടുത്ത ദിവസങ്ങളിൽ മറ്റ് രോഗബാധിതർ പോയ ചില ആശുപത്രികൾ ഇയാള്‍ സന്ദർശിച്ചിരുന്നതായി വെള്ളിയാഴ്ച രാവിലെ പറഞ്ഞു. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സ്ഥാപിച്ച മൊബൈൽ വൈറോളജി ലാബിലാണ് സാമ്പിളുകൾ ആദ്യം പരിശോധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ആറായി. ഓഗസ്റ്റ് 30ന് മരിച്ച മരുതോങ്കരയിലെ ഇ. മുഹമ്മദാലി (47), സെപ്തംബർ 11ന് മരിച്ച ആയഞ്ചേരിയിലെ എം.ഹാരിസ് (40) എന്നിവരും ഇതിൽ ഉൾപ്പെടുന്നു . മുഹമ്മദലിയുടെ ഒമ്പത് വയസുള്ള മകൻ, 24 വയസുള്ള ഭാര്യാസഹോദരൻ, 24 കാരനായ ആരോഗ്യ പ്രവർത്തകൻ എന്നിവരാണ് ചികിത്സയിലുള്ള…
മണിപ്പൂര്‍ അക്രമം: 175 പേർ കൊല്ലപ്പെടുകയും 1108 പേർക്ക് പരിക്കേൽക്കുകയും 32 പേരെ കാണാതാവുകയും ചെയ്തു
ഇംഫാൽ: മണിപ്പൂരിൽ നാല് മാസം മുമ്പ് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 175 പേർ കൊല്ലപ്പെടുകയും 1108 പേർക്ക് പരിക്കേൽക്കുകയും 32 പേരെ കാണാതാവുകയും ചെയ്തതായി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (ഓപ്പറേഷൻസ്) ഐ കെ മുയ്‌വ വെള്ളിയാഴ്ച പറഞ്ഞു. 4,786 വീടുകൾ അഗ്നിക്കിരയാക്കുകയും 386 മതപരമായ കെട്ടിടങ്ങൾ നശിപ്പിക്കുകയോ കേടുപാടുകള്‍ വരുത്തുകയോ ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. നശിപ്പിക്കപ്പെടുകയോ കേടുപാടുകള്‍ വരുത്തുകയോ ചെയ്ത 386 മതപരമായ കെട്ടിടങ്ങളിൽ 254 പള്ളികളും 132 ക്ഷേത്രങ്ങളുമാണെന്ന് ഐജിപി മുയ്‌വ പറഞ്ഞു. “നഷ്ടപ്പെട്ട” ആയുധങ്ങളിൽ 1359 തോക്കുകളും 15,050 വിവിധ തരം വെടിക്കോപ്പുകളും കണ്ടെടുത്തതായി ഐജിപി മാധ്യമങ്ങളോട് പറഞ്ഞു. മെയ് 3 ന് പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തിൽ പോലീസ് സ്റ്റേഷനുകളിൽ നിന്നും പോലീസ് ഔട്ട്‌പോസ്റ്റുകളിൽ നിന്നും 4,000 വ്യത്യസ്ത തരം അത്യാധുനിക ആയുധങ്ങളും ലക്ഷക്കണക്കിന് വ്യത്യസ്ത തരം വെടിക്കോപ്പുകളും ജനക്കൂട്ടവും അക്രമികളും…
ലൈംഗിക, ആസിഡ് ആക്രമണത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് നഷ്ടപരിഹാരം നൽകുന്ന പദ്ധതിക്ക് മണിപ്പൂർ സർക്കാർ അംഗീകാരം നൽകി
ഇംഫാൽ: ലൈംഗികാതിക്രമത്തിനും മറ്റ് കുറ്റകൃത്യങ്ങൾക്കും ഇരയാകുന്ന സ്ത്രീകൾക്ക് നഷ്ടപരിഹാരം നൽകുന്ന പദ്ധതിക്ക് മണിപ്പൂർ സർക്കാർ അംഗീകാരം നൽകിയതായി ഔദ്യോഗിക ഉത്തരവ്. സെപ്തംബർ 14 ന് കമ്മീഷണർ (ഹോം) ടി രഞ്ജിത് സിംഗ് പുറപ്പെടുവിച്ച ഉത്തരവിൽ, ‘മണിപ്പൂരിലെ ഇരകൾ/ലൈംഗിക അതിക്രമങ്ങൾ/മറ്റ് കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപ്പെട്ടവർക്കുള്ള മണിപ്പൂർ നഷ്ടപരിഹാര പദ്ധതി, 2023’ സംസ്ഥാന സർക്കാർ അംഗീകരിച്ചതായി പറയുന്നു. പദ്ധതി പ്രകാരം കൂട്ടബലാത്സംഗത്തിന് ഇരയായവർക്ക് കുറഞ്ഞത് 5 ലക്ഷം മുതൽ പരമാവധി 10 ലക്ഷം രൂപ വരെയും ബലാൽസംഗത്തിന് ഇരയായവർക്ക് 4-7 ലക്ഷം രൂപയും ലഭിക്കും. ആസിഡ് ആക്രമണത്തിന് ഇരയായ, മുഖം വികൃതമായവര്‍ക്ക് 7-8 ലക്ഷം രൂപ ലഭിക്കും. സ്ത്രീകളുടെ ജീവൻ നഷ്ടപ്പെടുകയോ നിർബന്ധിതമായി കാണാതാവുകയോ ചെയ്താൽ 5-10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ഉത്തരവിൽ പറയുന്നു. ചെയ്ത കുറ്റകൃത്യത്തിന്റെ ഫലമായി നഷ്ടമോ പരിക്കോ സംഭവിച്ച ഇരകൾക്കും അവരുടെ ആശ്രിതർക്കും പുനരധിവാസം…
ഇന്നത്തെ രാശിഫലം (2023 സെപ്തംബര്‍ 15, വെള്ളി)
ചിങ്ങം : ഇന്ന് നിങ്ങൾ നിങ്ങളുടെ നിശ്ചയദാർഢ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്നത്തെ നിങ്ങളുടെ ഗൃഹാന്തരീക്ഷം വളരെയേറെ ശാന്തവും സൗഹൃദപൂർണവും ആയിരിക്കും. മുതിർന്നവര്‍ പല സാഹചര്യങ്ങളിലും ഗുണഫലങ്ങൾ നൽകുന്നതായിരിക്കും. ഇന്ന് നിങ്ങൾ ആഡംബരത്തിനും ആര്‍ഭാടത്തിനുമായി ധാരാളം പണം ചെലവഴിക്കും. എന്നിരുന്നാലും നിങ്ങൾ നിങ്ങളുടെ പണം മുഴുവനും നഷ്‌ടമാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കന്നി : ഇന്ന് നിങ്ങൾ വളരെയേറെ ഹൈപ്പർ സെൻസിറ്റിവിറ്റിയുള്ളവനും വളരെ വികാരവൈവശ്യം പുലർത്തുന്ന ആളുമായിരിക്കും. നിങ്ങൾ പ്രതികൂലസാഹചര്യങ്ങളിൽ വഴങ്ങുന്ന ആളാകരുതെന്ന് നിങ്ങളെ ഉപദേശിക്കുന്നു. ആശയസംഘട്ടനങ്ങൾ അവഗണിക്കുക; അല്ലെങ്കിൽ വാദപ്രതിവാദങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. എന്തെങ്കിലും പറയുന്നതിനുമുമ്പ് വാക്കുകളെ നിയന്ത്രിക്കുക. അപ്രകാരം ചെയ്‌തില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മനസ്സിനെ പരിക്കേൽപ്പിക്കുന്ന വാക്കുകൾ ഉപയോഗിക്കുകയും ചെയ്യും. നിങ്ങൾ നിങ്ങളുടെ ചെലവുകളെ നിയന്ത്രിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ സാമ്പത്തികനില അപകടകരമായ അവസ്ഥയിലെത്താം. തുലാം: സാമൂഹ്യപരമായ ഇടപെടലുകൾ ഒഴിവാക്കുന്നതിന് ശാന്തമായ മനോനില പുലർത്തുക. പുതിയ ദൗത്യങ്ങള്‍…
നാദ് അൽ ഹമർ മാൾ: ഒരു സമ്പൂർണ ഷോപ്പിംഗ് ഡെസ്റ്റിനേഷൻ
നാദ് അൽ ഹമറിൽ 42 സ്റ്റോറുകളും കിയോസ്കുകളും ഉണ്ട്. ഫുഡ്, എന്റർടെയ്ൻമെന്റ്, ഷോപ്പിംഗ് ഓപ്ഷനുകൾ നിരവധിയാണ്. ദുബായ് നഗരത്തിൽ വ്യത്യസ്തമായ ഷോപ്പിങ് അനുഭവമാണ് യൂണിയൻ കോപ് ഉടമസ്ഥതയിലുള്ള നാദ് അൽ ഹമർ മാൾ. ഉപയോക്താക്കൾക്ക് ആവശ്യമുള്ള മുഴുവൻ സാധനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകും. നാദ് അൽ ഹമറിന്റെ ഏറ്റവും വലിയ പ്രത്യേകത ഹൈപ്പർമാർക്കറ്റ് ആണ്. മികച്ച വിലയിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഹൈപ്പർ മാർക്കറ്റിലെത്താം. ഇതോടൊപ്പം റസ്റ്റോറന്റുകളും കഫെകളും നിരവധിയാണ്. ഫാഷൻ ഷോപ്പിംഗ് ആഗ്രഹിക്കുന്നവർക്കുള്ള സ്റ്റോറുകളും ഉണ്ട്. പെർഫ്യൂം, പൂക്കൾ, സ്വീറ്റ്സ്, ചോക്കലേറ്റ്, കേക്ക് തുടങ്ങിയ ഷോപ് ചെയ്യാം. ഒപ്പം സലോൺ, ഫാർമസി എന്നിവയും ഉണ്ട്. നാദ് അൽ ഹമറിൽ 42 സ്റ്റോറുകളും കിയോസ്കുകളും ഉണ്ട്. ഫുഡ്, എന്റർടെയ്ൻമെന്റ്, ഷോപ്പിങ് ഓപ്ഷനുകൾ നിരവധിയാണ്.
പ്രിയാ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ നിയമനം; ഹൈക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ സ്ഥാനത്തേക്കുള്ള പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ കെ മഹേശ്വരി, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ഹർജി പരിഗണിച്ച കോടതി പ്രിയ വർഗീസിന് നോട്ടീസ് അയച്ചിരുന്നു. അസോസിയേറ്റ് പ്രൊഫസര്‍ സ്ഥാനത്തേക്കുള്ള നിയമനത്തിൽ ചട്ടലംഘനമില്ലെന്നായിരുന്നു ഹൈക്കോടതി വിധി. എന്നാൽ ഈ വിധിയിൽ പിഴവുള്ളതായി കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു നോട്ടീസ് നൽകിയത്. പ്രിയ വർഗീസിന്റെ നിയമനത്തിനെതിരെ യുജിസിയും ജോസഫ് സ്‌കറിയയുമാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഗവേഷണ കാലവും എൻഎസ്എസ് പ്രവർത്തന കാലയളവും അദ്ധ്യാപന കാലമായി പരിഗണിച്ച് പ്രിയ വർഗീസിന്റെ നിയമനം ഹൈക്കോടതി ശരിവച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം. എന്നാൽ, ഈ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്…
പ്രളയക്കെടുതിയിൽ വലയുന്ന ലിബിയയ്‌ക്ക് ആഗോള സഹായങ്ങള്‍ ഒഴുകുന്നു
ബെൻഗാസി (ലിബിയ): സുനാമി പോലുള്ള വെള്ളപ്പൊക്കത്തിൽ 4,000 ത്തോളം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തതിനെത്തുടർന്ന് വ്യാഴാഴ്ച ലിബിയയെ സഹായിക്കാന്‍ ആഗോള സഹായങ്ങളുടെ ഒഴുക്ക് വര്‍ദ്ധിച്ചു. മിഡിൽ ഈസ്റ്റേൺ, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള സൈനിക ഗതാഗത വിമാനങ്ങൾ, കപ്പലുകൾ സഹിതം, ഇതിനകം തന്നെ യുദ്ധം ബാധിച്ച വടക്കേ ആഫ്രിക്കൻ രാജ്യത്തേക്ക് അടിയന്തര സഹായം എത്തിക്കുന്നുണ്ട്. കാണാതായവരെ കൂടാതെ, മെഡിറ്ററേനിയൻ തീരദേശ നഗരമായ ഡെർണയിൽ ഞായറാഴ്ചയുണ്ടായ വൻ വെള്ളപ്പൊക്കത്തെത്തുടർന്ന് പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഡാനിയൽ കൊടുങ്കാറ്റ് ആ പ്രദേശത്തെ തകർത്തെറിഞ്ഞ തോരാമഴയിൽ രണ്ട് അപ്‌സ്ട്രീം അണക്കെട്ടുകൾ തകര്‍ന്നതിനു ശേഷം കുത്തിയൊഴുകിയ വെള്ളത്തെ സുനാമിയോട് ഉപമിച്ച് ദൃക്സാക്ഷികള്‍. വെള്ളക്കെട്ടിൽ കെട്ടിടങ്ങളും വാഹനങ്ങളും അതിനുള്ളിലെ ആളുകളെയും അവശിഷ്ടങ്ങളേയും മെഡിറ്ററേനിയന്‍ കടലിലേക്ക് ഒഴുക്കി. മൊറോക്കോയിൽ കഴിഞ്ഞ വെള്ളിയാഴ്ച 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 3,000 പേർ കൊല്ലപ്പെട്ടതിന് ശേഷം ദിവസങ്ങൾക്കുള്ളിലാണ് വടക്കേ…