മലയാളം ഡെയ്‌ലി ന്യൂസില്‍ ഉടന്‍ ആരംഭിക്കുന്നു ……. ജോണ്‍ ഇളമതയുടെ പുതിയ നോവല്‍ ‘ഫ്ലൂ’

പ്രശസ്ത പ്രവാസി സാഹിത്യകാരനും അമേരിക്കന്‍ മലയാളിയുമായ ജോണ്‍ ഇളമതയുടെ ഏറ്റവും പുതിയ നോവല്‍ ‘ഫ്ലൂ’ മലയാളം ഡെയ്‌ലി ന്യൂസില്‍ ഉടന്‍ പ്രസിദ്ധീകരണം ആരംഭിക്കുന്നു! 2019-20ല്‍ കോവിഡ്-19 എന്ന് ലോകാരോഗ്യ സംഘടന നാമകരണം ചെയ്ത കൊറോണ വൈറസ് ലോകമൊട്ടാകെ സൃഷ്ടിച്ച മാറ്റങ്ങളും അലയൊലികളും ഇനിയും അടങ്ങിയിട്ടില്ല. ലോകജനതയുടെ ജീവിതചര്യയേയും ശീലങ്ങളേയും കീഴ്‌മേല്‍ മറിച്ച കോവിഡിന്റെ പ്രത്യാഘാതം എത്ര നാളത്തേക്ക് ഉണ്ടാകുമെന്ന ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. മഹാമാരികളും യുദ്ധങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും ഭീകരാക്രമണങ്ങളും നമ്മെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കെ എന്തായിരിക്കും മനുഷ്യരാശിയുടെ ഭാവി? നാം നിർമിച്ച ഈ ലോകത്തെ പൂർണമായും മനസ്സിലാക്കാൻ നമുക്കു സാധിച്ചിട്ടുണ്ടോ? നാം നേരിട്ടതും നേരിടാന്‍ പോകുന്നതുമായ പ്രതിസന്ധികളിലൂടെ ഈ നോവല്‍ നമ്മെ കൊണ്ടുപോകും… സംഭവബഹുലമായ കഥാ മുഹൂര്‍ത്തങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന ഈ നോവല്‍ തുടക്കം മുതല്‍ വായിക്കുക…..…

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ നവ നേതൃത്വത്തിന് ആശംസകളുമായി എം ജി ശ്രീകുമാർ

ന്യൂജേഴ്‌സി : വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പുതിയ ഭരണസമിതിക്കു വിജയശംസകളുമായി മലയാളത്തിന്റെ പ്രിയ ഗായകൻ എം ജി ശ്രീകുമാർ ജേക്കബ് കുടശനാട്  (ചെയർമാൻ), ജിനേഷ് തമ്പി (പ്രസിഡന്റ്) എന്നിവർ നയിക്കുന്ന അമേരിക്ക റീജിയൻ  ടീം കഴിവുറ്റ നേതൃനിരയാണെന്നും മികച്ച പ്രവർത്തങ്ങൾ കാഴ്ച വെക്കാനുള്ള എല്ലാ ആശംസകളും അമേരിക്ക റീജിയന് നേരുന്നതായി എം ജി ശ്രീകുമാർ അറിയിച്ചു വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോത്ഘാടനവും ഓണാഘോഷവും സൂം മീറ്റിംഗ് മുഖേനെ സെപ്റ്റംബർ 16  ശനിയാഴ്‌ച  8:30 pm നു  സംഘടിപ്പിചിരിക്കുന്നത് ഗസ്റ്റ് ഓഫ് ഓണറായി    ശശി തരൂർ എംപി, മിസോറി സിറ്റി മേയർ  റോബിൻ ഏലക്കാട്ട്,  പ്രശാന്ത് ഐഎഎസ് , ഗോപിനാഥ് മുതുകാട് , ഫിലിം മേക്കർ  ഡോ ബിജുകുമാർ ദാമോദരൻ എന്നിവർ  പങ്കെടുക്കുന്ന പ്രോഗ്രാമിൽ പ്രൊഫ. ഡൊണാൾഡ് ഡേവിസ്…

പ്രൊഫ. അന്നമ്മ തോമസ് സാൻഡിയാഗോയിൽ നിര്യാതയായി

തിരുവല്ല: കുറ്റപ്പുഴ മേലെത്തുമലയിൽ പരേതനായ പ്രൊഫ. ജോർജ് മാത്യുവിൻറെ ഭാര്യയും തിരുവല്ല മാർത്തോമ്മാ കോളേജ് മുൻ അധ്യാപികയുമായിരുന്ന പ്രൊഫ. അന്നമ്മ തോമസ് (ജോളി-76 ) കാലിഫോർണിയയിലെ സാൻ ഡിയാഗോയിൽ അന്തരിച്ചു. സംസ്ക്കാരം പിന്നീട് സാൻ ഡിയാഗോയിൽ. മക്കൾ :ജിയോ (കാലിഫോർണിയ) ലിസ (ന്യൂയോർക്ക്) മരുമക്കൾ: ഡോണ (കാലിഫോർണിയ), ദിലീപ് (ന്യൂയോർക്ക്) കൂടുതൽ വിവരങ്ങൾക്ക്‌: ജിയോ മാത്യു 954-991-8561 (കാലിഫോർണിയ), ദിലീപ് മാത്യു 516-712-7488 (ന്യൂയോർക്ക്)

ശ്രീകൃഷ്‌ണ ശോഭയിൽ ‘അമ്പാടി’യായി നയാഗ്ര

നയാഗ്ര (കാനഡ): ഓടക്കുഴലും മയിൽപ്പീലിയും കിരീടവുമായി കുഞ്ഞു ഉണ്ണിക്കണ്ണന്മാരും രാധമാരും നയാഗ്ര വെള്ളച്ചാട്ടത്തെ സാക്ഷിയാക്കി നയാഗ്ര ഫാൾസിന്റെ തെരുവീഥികളെ അമ്പാടിയാക്കി. ഇതാദ്യമായാണ് കാനഡയിൽ ഇത്ര വിപുലമായി ജന്മാഷ്ടമി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. രാവിലെ മുതൽ മഴയുടെ പ്രതീതിയുണ്ടായിരുന്നെങ്കിലും, ഉച്ച കഴിഞ്ഞപ്പോള്‍ മഴ മാറിയതോടെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങൾ ആരംഭിച്ചു. ഉച്ചകഴിഞ്ഞ് മൂന്നര മണിയോടെ മുറെ സ്ട്രീറ്റിൽ നിന്നു ശോഭായാത്ര ആരംഭിച്ചു. പഞ്ചവാദ്യത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് ശോഭായാത്ര നയാഗ്ര ഫാൽസിലെ ഏറ്റവും പ്രൗഢ ഗംഭീര വേദിയായ ഓക്സ് ഗാർഡനിലേക്ക് എത്തിയത്. നയാഗ്ര ഫാള്‍സിന്റെ വീഥികളുടെ ഇരു വശത്തുമായി നിരവധി വിദേശികളായ സന്ദർശകരാണ് ശോഭായാത്ര കാണാനും, കാഴ്ചകൾ കാമറയിൽ പകർത്താനുമായി തടിച്ചു കൂടിയത്. ഓക്സ് ഗാർഡനെ വലം വെച്ച് ശോഭായാത്ര സമാപിച്ചതോടെയാണ് കുഞ്ഞുണ്ണി കണ്ണന്മാർക്ക് ഉത്സവമായ ഉറിയടി ആരംഭിച്ചത്. ഉറിയടിക്കാൻ ഉണ്ണിക്കൻന്മാർ ആവേശപൂർവം എത്തിയപ്പോൾ സ്വദേശികളും വിദേശികളുമായ കാണികൾക്കും ആവേശം അലതല്ലി.…

എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡൽഫിയ ഗെയിം ഡേ സെപ്റ്റംബർ 23 ന്-ഒരുക്കങ്ങൾ പൂർത്തിയായി

ഫിലഡെൽഫിയ: എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡൽഫിയ ഗെയിം ഡേബാസ്ക്കറ്റ്ബോൾ വോളിബോൾ എന്നിവയുടെ പുരുഷ വനിതാ വിഭാഗ ടൂർണമെൻറ് സെപ്റ്റംബർ 23-ാം തീയതി ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെ ഹട്ടബോറോയിൽ റെനി ഗേറ്റ്സ് ഇൻഡോർസ്റ്റേഡിയത്തിൽ വച്ച് നടത്തുന്നതാണ്. മുൻ വർഷത്തേതിൽ നിന്നും വ്യത്യസ്തമായി ബാസ്കറ്റ് ബോൾ ഇൻറെവനിതാ വിഭാഗം മത്സരവും ഉണ്ടായിരിക്കും എന്നത് ഈ വർഷത്തെ ടൂർണമെൻറ് പ്രത്യേകതയാണ്. ഫിലഡൽഫിയയിലും പരിസര പ്രദേശങ്ങളിലുള്ള സഭകളുടെ കൂട്ടായ്മയാണ് എക്യുമിനിക്കൽ ഫെലോഷിപ്പ്ഓഫ് ഇന്ത്യൻ ചർച്ചസ് ഇന്‍ ഫിലഡൽഫിയ. ടീമുകളുടെ രജിസ്ട്രേഷൻ പൂർത്തിയായതായി കൺവീനർ ജോബി ജോൺ അറിയിച്ചു ഈ ഗെയിം ഡേയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി റവ ഫാ. കെ പി എൽദോസ്, കോ ചെയർ റവ. ഫാ. എം കെ കുര്യാക്കോസ്, ജനറൽ സെക്രട്ടറി ഷാലു പുന്നൂസ്, ട്രഷറർ റോജിഷ് ശാമുവേൽ, യൂത്ത് &…

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രവർത്തനോത്ഘാടനവും ഓണാഘോഷവും സെപ്റ്റംബർ 16 നു

ന്യൂജേഴ്‌സി : വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോത്ഘാടനവും ഓണാഘോഷവും സൂം മീറ്റിംഗ് മുഖേനെ സെപ്റ്റംബർ 16 ശനിയാഴ്‌ച 8:30 pm നു സംഘടിപ്പിചിരിക്കുന്നു ഗസ്റ്റ് ഓഫ് ഓണറായി ശശി തരൂർ എംപി, മിസോറി സിറ്റി മേയർ റോബിൻ ഏലക്കാട്ട്, പ്രശാന്ത് ഐഎഎസ് , ഗോപിനാഥ് മുതുകാട് , ഫിലിം മേക്കർ ഡോ ബിജുകുമാർ ദാമോദരൻ എന്നിവർ പങ്കെടുക്കുന്ന പ്രോഗ്രാമിൽ പ്രൊഫ. ഡൊണാൾഡ് ഡേവിസ് ജൂനിയർ ഓണസന്ദേശം നൽകി സംസാരിക്കും. എം ജി ശ്രീകുമാർ, വി ടി ബൽറാം felicitation address നൽകും. ന്യൂജേഴ്‌സിയിൽ സംഘടിപ്പിച്ച ബയേണിയൽ കോൺഫെറൻസിൽ വെച്ചാണ് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ നവ നേതൃനിരയെ തെരഞ്ഞെടുത്തത് ജേക്കബ് കുടശനാട് (ചെയർമാൻ) , ജിനേഷ് തമ്പി (പ്രസിഡന്റ്), സിജു ജോൺ (സെക്രട്ടറി) , തോമസ് ചെല്ലേത്ത് (ട്രഷറർ), ബൈജുലാല്‍…

രാജാജി തോമസ്, പി പി ചെറിയാൻ, അഭിമന്യൂ എന്നിവരെ ആദരിച്ചു

തൃശ്ശൂർ: കേരള വർമ്മ കോളേജ് പൂർവ്വ വിദ്യാര്‍ത്ഥികളായ മുൻ എം എൽ എ രാജാജി തോമസ്, അമേരിക്കയിലെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകൻ പി പി ചെറിയാൻ, അന്താരാഷ്ട്ര ചിത്രകാരൻ അഭിമന്യൂ എന്നിവരെ സുഹൃത്തുക്കളുടെയും, കേരള വർമ്മ കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചു. സെപ്റ്റംബർ 14 വ്യാഴാഴ്ച വൈകീട്ട് എലൈറ്റ് ഇന്റർനാഷണലിൽ ചേർന്ന ചടങ്ങിൽ ടി കെ രവി സ്വാഗതം ആശംസിച്ചു. തുടർന്ന് മുഖ്യാതിഥിയായി പങ്കെടുത്ത പി പി ചെറിയാൻ സപ്തതിയിലേക്കു പ്രവേശിക്കുന്ന മുൻ എം എൽ എ രാജാജി തോമസിനെ ഷാൾ അണിയിച്ചു ആദരിച്ചു. ജന്മദിനം ആഘോഷിക്കുന്ന അന്തർദേശീയ ചിത്രകാരനായ അഭിമന്യൂവിനെ മുൻ ഡി വൈഎസ് പിയും പാണഞ്ചേരി പഞ്ചായത്തു പ്രസിഡന്റുമായ പി രവീന്ദ്രൻ ഷാൾ അണിയിച്ചു. മുൻ ജില്ലാ മജിസ്‌ട്രേറ്റ് എ വി വിജയൻ അമേരിക്കയിൽ നിന്നും ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം തൃശൂരിലെത്തിയ…

ഡോ. ജോർജ് ചെറിയാൻ ഇന്ന് ആരംഭിക്കുന്ന ഡാളസ് സെഹിയോൻ മാർത്തോമ്മാ ഇടവക കൺവെൻഷന് മുഖ്യ വചന സന്ദേശം നൽകുന്നു

ഡാളസ്: ഇന്ന് (വെള്ളി) ഡാളസിലെ പ്ലാനോ സെഹിയോൻ മാർത്തോമ്മാ ഇടവകയുടെ ( 3760, 14th St, Plano, Tx 75074 ) നേതൃത്വത്തിൽ ആരംഭിക്കുന്ന കൺവെൻഷന് പ്രമുഖ ആത്മീയ പ്രഭാഷകനും, മിഷൻസ് ഇന്ത്യാ സ്ഥാപകനും, ചെയർമാനും ആയ ഡോ. ജോർജ് ചെറിയാൻ (തിരുവല്ല) മുഖ്യ വചന സന്ദേശം നൽകുന്നു. സെപ്റ്റംബർ 15 വെള്ളിയാഴ്ച (ഇന്ന്) മുതൽ 17 ഞായറാഴ്ച വരെ സെഹിയോൻ മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന കൺവെൻഷനിൽ സഭ സാക്ഷികളുടെ സമൂഹം എന്ന വിഷയത്തെ അധികരിച്ച് ഡോ. ജോർജ് ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തും. ഇടവക ഗായകസംഘത്തിന്റെ ഗാനശുശ്രുഷയോട് ആരംഭിക്കുന്ന കൺവെൻഷൻ ഇന്നും, നാളെയും (വെള്ളി, ശനി) വൈകിട്ട് 6.30 മുതൽ 8.30 വരെയും തുടർന്ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുർബ്ബാന ശുശ്രുഷക്കും ശേഷം നടത്തപ്പെടുന്ന വചനഘോഷണത്തോടു കൂടി പര്യവസാനിക്കും. ഇടവക…

ഖുർആൻ സ്റ്റഡി സെന്റർ കേരള വാർഷിക പരീക്ഷ 2023 മലപ്പുറം ജില്ലാതല റാങ്ക് ജേതാക്കളെ പ്രഖ്യാപിച്ചു

മലപ്പുറം: ജൂലൈ 30 ന് നടത്തിയ ഖുർആൻ വാർഷിക പരീക്ഷയിൽ ജില്ലാതല റാങ്ക് ജേതാക്കളെ ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. നഹാസ് പ്രഖ്യാപിക്കുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എ.ടി. ഷറഫുദ്ധീൻ, ഖുർആൻ സ്റ്റഡി സെന്റർ ജില്ലാ കോ-ഓർഡിനേറ്റർ പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, സലീം ശാന്തപുരം എന്നിവർ സംബന്ധിച്ചു.

ഒക്‌ടോബർ 1 മുതൽ ഇന്ത്യയിൽ പല ആവശ്യങ്ങൾക്കും ജനന സർട്ടിഫിക്കറ്റ് ഉപയോഗിക്കാം

ന്യൂഡൽഹി: ഒക്‌ടോബർ ഒന്നു മുതൽ ഡോക്യുമെന്റ് വെരിഫിക്കേഷനിൽ ജനന സർട്ടിഫിക്കറ്റിന്റെ പ്രാധാന്യം കൂടാൻ പോകുന്നു. സ്‌കൂളുകളിലെ പ്രവേശനം, ഡ്രൈവിംഗ് ലൈസൻസ് നൽകൽ, വോട്ടർ ഐഡി, വിവാഹ രജിസ്‌ട്രേഷൻ, സർക്കാർ ജോലി, പാസ്‌പോർട്ട്, ആധാർ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ജനന സർട്ടിഫിക്കറ്റ് ഒറ്റ രേഖയായി ഉപയോഗിക്കാം. ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ 2023 വർഷകാല സമ്മേളനത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയിരുന്നു. ഇതിന് രാഷ്ട്രപതിയുടെ സമ്മതവും ലഭിച്ചിരുന്നു. ഒക്ടോബർ ഒന്നു മുതലാണ് ഇത് നടപ്പാക്കുന്നത്. മൺസൂൺ സെഷനിൽ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ പറഞ്ഞത്, യഥാർത്ഥ നിയമം അതിന്റെ തുടക്കം മുതൽ ഭേദഗതി ചെയ്തിട്ടില്ലെന്നാണ്. ഇപ്പോൾ സാമൂഹിക മാറ്റങ്ങൾക്കും സാങ്കേതിക പുരോഗതിക്കും ഒപ്പം അതിനെ കൂടുതൽ പൗരസൗഹൃദമാക്കാനും പരിഷ്‌ക്കരണങ്ങൾ ആവശ്യമാണ്. രജിസ്റ്റർ ചെയ്ത ജനന-മരണങ്ങളുടെ ദേശീയ-സംസ്ഥാനതല ഡാറ്റാബേസ് ഉണ്ടാക്കുന്നതിനും പുതിയ നിയമം സഹായിക്കും. ഇതോടെ പൊതു സേവനങ്ങൾ…