ന്യൂയോർക്ക് : റോക്ക്‌ലാന്റിലുള്ള സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ പ്രധാന തിരുനാൾ (46 conklin ave Haverstraw NY) പരി. കന്യാമറിയതിന്റെ ജനന തിരുന്നാളിനോടനുബന്ധിച്ച് സെപ്തംബര്‍ 8 ,9 ,10 തീയതികളിൽ ഭക്തിനിർഭരമായി കൊണ്ടാടി. പരി. മാതാവിന്റെ തിരുന്നാൾ ചടങ്ങുകൾ ന്യൂയോർക്കിലെ റോക്‌ലാൻഡ് ക്നാനായ ഇടവക സമൂഹത്തിനു ആദ്ധ്യാത്മിക സമർപ്പണത്തിന്റെയും വർണാഭമായ ആഘോഷത്തിന്റെയും അസുലഭ നിമിഷങ്ങൾ സമ്മാനിച്ചു. ഇടവകയിലെ 10 വനിതകളാണ് ഇക്കുറി പ്രസുദേന്തിമാരായത്. അവർക്കൊപ്പം 5 കൂടാര യോഗങ്ങളിലെ അംഗങ്ങൾ സജീവമായി പങ്കെടുത്തു സെപ്തംബര്‍ 3-ന് മരിയൻ ദർശനങ്ങൾ മ്യൂസിക്കൽ പ്രയർ ഷോ മനോഹരമായി അവതരിപ്പിക്കപ്പെട്ടു. സെപ്തംബര്‍ 8 വെള്ളിയാഴ്ച ഇടവക വികാരി ഫാ. ഡോ. ബിബി തറയിൽ തിരുന്നാളിന്റെ കൊടിയുയർത്തി. തുടർന്ന് വി. കുർബാനയും (മലങ്കര റീത്തിൽ) കുടുംബ നവീകരണ ധ്യാനവും റവ. ഫാ. വിൻസെന്റ് ജോർജ് പൂന്നന്താനത്തിന്റെ കാർമ്മികത്വത്തിൽ ഉണ്ടായിരിന്നു. സെപ്തംബര്‍…
Month: September 2023
ഇന്നത്തെ രാശിഫലം (2023 സെപ്തംബര്‍ 12, ചൊവ്വ)
ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെയധികം സംവേദനക്ഷമതയും ആവേശവും നൽകും. നിങ്ങളുടെ ആരോഗ്യം ഉത്കണ്‌ഠാകുലരും അസ്വസ്ഥരുമാക്കിയേക്കാം. സമ്മർദ്ദവും സംഘർഷവും നിങ്ങളെ രോഗിയാക്കും. ഇന്ന് നിങ്ങൾ ആരുടെയും ചെയ്‌തികൾക്ക് കാരണം കണ്ടെത്താൻ ശ്രമിക്കരുത്. എന്നാൽ നിയമപരമായ കാര്യങ്ങളിൽ ജാഗ്രത പാലിക്കുകയും വേണം. കന്നി: ഇന്നത്തെ ദിവസം നിങ്ങൾക്ക് ലാഭവും നേട്ടവും വാഗ്‌ദാനം ചെയ്യുന്നു. നിങ്ങളുടെ അന്തസ്സും ജനപ്രീതിയും എല്ലാ ഭാഗത്തും ഉയരാൻ സാധ്യതയുണ്ട്. പണത്തിന്‍റെ ഒഴുക്ക് വർദ്ധിക്കും. നിങ്ങളുടെ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ക്ഷേമത്തിന് ആക്കം കൂട്ടും. തുലാം: നിങ്ങൾക്ക് ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലി സ്ഥലത്തും നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനുമാകും. ഇന്ന് നിങ്ങൾക്ക് ഒരു സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ പ്രശസ്‌തി ശോഭയുള്ളതും നിങ്ങൾക്ക് ജീവന്‍ നല്‍കുന്നതുമാകും. മേലുദ്യോഗസ്ഥരിൽ നിന്ന് നിങ്ങൾക്ക് പ്രശംസയും ഉത്തേജനവും ഏതാണ്ട് ഉറപ്പാണ്. സഹപ്രവർത്തകരുടെ സഹകരണവും ഉറപ്പാണ്. വൃശ്ചികം:…
ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വേളാങ്കണ്ണിമാതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രം
ഫിലാഡല്‍ഫിയ: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രവും മൈനര്‍ ബസിലിക്കയുമായ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ 2012 മുതല്‍ ആണ്ടുതോറും നടത്തിവരുന്ന പ്രാര്‍ത്ഥനാപൂര്‍ണമായ മരിയന്‍തീര്‍ത്ഥാടനവും വേളാങ്കണ്ണിമാതാവിന്റെ തിരുനാളും ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു. കിഴക്കിന്റെ ലൂര്‍ദ്ദായ വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കപ്പെട്ട ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എട്ടുനോമ്പിന്റെ സമാപനത്തോടനുബന്ധിച്ച് 2023 സെപ്റ്റംബര്‍ 9 ശനിയാഴ്ച്ചയായിരുന്നു പരിശുദ്ധ കന്യാമറിയത്തിന്റെ ജനനതിരുനാളും, തിരുസ്വരൂപപ്രതിഷ്ഠയുടെ പന്ത്രണ്ടാം വാര്‍ഷികവും ഭക്തിനിര്‍ഭരമായി ആഘോഷിച്ചത്. മിറാക്കുലസ് മെഡല്‍ നൊവേന, സീറോമലബാര്‍ റീത്തിലുള്ള ആഘോഷമായ തിരുനാള്‍ കുര്‍ബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, വിവിധ ഭാഷകളിലുള്ള ജപമാലപ്രാര്‍ത്ഥന, രോഗസൗഖ്യ പ്രാര്‍ത്ഥന, ആരോഗ്യമാതാവിന്റെ രൂപം വണങ്ങി നേര്‍ച്ചസമര്‍പ്പണം എന്നിവയായിരുന്നു തിരുക്കര്‍മ്മങ്ങള്‍. ന്യൂയോര്‍ക്കില്‍ കാത്തലിക് ചര്‍ച്ച് പാസ്റ്ററായും, ഹോസ്പിറ്റല്‍ ചാപ്ലെയിനായും സേവനമനുഷ്ഠിക്കുന്ന റവ. ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ മുഖ്യകാര്‍മ്മികനായും, സീറോമലബാര്‍പള്ളി വികാരി…
നവകേരള സൗത്ത് ഫ്ലോറിഡ ഓണാഘോഷം പ്രൗഢ ഗംഭീരമായി
സൗത്ത് ഫ്ലോറിഡയിലെ പ്രമുഖ മലയാളി സംഘടനായ നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡയുടെ ഓണാഘോഷം വർണാഭമായി. വൻ ജനപങ്കാളിത്വവും വൈവിധ്യമാർന്നതും, പുതുമയാർന്നതുമായ കലാപരിപാടികളും , വിഭവസമൃദ്ധമായ ഓണസദ്യയും ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടി. കൂപ്പർ സിറ്റി ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ ഓണസദ്യയോടെ തുടക്കം. തുടർന്ന് വാദ്യമേളങ്ങളുടെയും ,താലപ്പൊലിയേന്തിയ മലയാളിമങ്കമാരുടെയും അകമ്പടിയോടെ മാവേലിമന്നനെ ആഘോഷവേദിയിലേക്ക് ആനയിച്ചു . ആർപ്പോ വിളികളോടെ ,പൂക്കൾ വിതറിയും, കാഘോഷമുയർത്തിയും ആണ് മാവേലി മന്നനെ വരവേറ്റത് . നവകേരള മലയാളി അസോസിയേഷൻ പ്രസിഡന്റ് ഷിബു സ്കറിയ ഓണസന്ദേശം നൽകി. തുടർന്ന് വേദിയിൽ അരങ്ങേറിയത് കാണികൾക്ക് ഹൃദ്യമായി ഒരു നോൺ സ്റ്റോപ്പ് ഗാന-നൃത്ത–വാദ്യ-മേളങ്ങൾ കോർത്തിണക്കിയ കലാസന്ധ്യയായിരുന്നു . സൗത്ത് ഫ്ലോറിഡ മലയാളികൾക്ക് നവ്യാനുഭവമായി സമയബന്ധിതമായി വർണകാഴ്ച ഒരുക്കിയ സംഘാടക മികവ് ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസ നേടുകയുമുണ്ടായി.
ബൈഡനെതിരെ ഇംപീച്ച്‌മെന്റ് അന്വേഷണം വേണമെന്ന് ഹൗസ് റിപ്പബ്ലിക്കൻ സ്പീക്കര്‍ കെവിന്‍ മക്കാർത്തി
വാഷിംഗ്ടണ്‍: റിപ്പബ്ലിക്കൻ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ കെവിൻ മക്കാർത്തി സെപ്തംബർ 12 ന് ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്റ് അന്വേഷണത്തിന് ആഹ്വാനം ചെയ്തു. സർക്കാർ അടച്ചുപൂട്ടൽ ഒഴിവാക്കാൻ നിയമനിർമ്മാണത്തിനായി പോരാടുമ്പോൾ നിയമനിർമ്മാതാക്കളെ കൂടുതൽ ഭിന്നിപ്പിക്കാനുള്ള നീക്കമായി ഇതിനെ ഡെമോക്രാറ്റുകള്‍ വിശേഷിപ്പിച്ചു. “പ്രസിഡന്റ് ജോ ബൈഡനെതിരെ ഔപചാരികമായ ഇംപീച്ച്‌മെന്റ് അന്വേഷണം ആരംഭിക്കാൻ ഞാൻ ഞങ്ങളുടെ ഹൗസ് കമ്മിറ്റികളോട് നിർദ്ദേശിക്കുന്നു,” മക്കാർത്തി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. റിപ്പബ്ലിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ രണ്ട് തവണ ഇംപീച്ച് ചെയ്തപ്പോൾ – 2019 ലും 2021 ലും – സെനറ്റിൽ രണ്ട് തവണയും കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും, പിന്നീട് ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലുള്ള ഹൗസില്‍, മക്കാർത്തിയുടെ പാർട്ടിയിലെ പലരും പ്രകോപിതരായിരുന്നു. 2020ലെ തിരഞ്ഞെടുപ്പിൽ ട്രംപിനെ പരാജയപ്പെടുത്തിയ ബൈഡൻ അടുത്ത വർഷം വീണ്ടും ജനവിധി തേടുന്നുണ്ട്. ഇപ്പോൾ സഭയെ സങ്കുചിതമായി നിയന്ത്രിക്കുന്ന റിപ്പബ്ലിക്കൻമാർ, 2009 മുതൽ…
ഖാലിസ്ഥാൻ ഹിതപരിശോധനയിൽ കനേഡിയൻ സിഖുകാർ പുതിയ വോട്ടിംഗില്‍ റെക്കോര്‍ഡ് ഭേദിച്ചു
വാൻകൂവർ, കാനഡ | പതിറ്റാണ്ടുകളായി തങ്ങൾ സമരം ചെയ്യുന്ന ദശലക്ഷക്കണക്കിന് കമ്മ്യൂണിറ്റി അംഗങ്ങളുടെ ആവശ്യമായ ഒരു സ്വതന്ത്ര പരമാധികാര ‘മാതൃഭൂമി ഖാലിസ്ഥാൻ’ സ്ഥാപിക്കുന്നതിനുള്ള റഫറണ്ടത്തിൽ 135,000-ലധികം കനേഡിയൻ സിഖുകാർ വോട്ട് രേഖപ്പെടുത്തി. യുഎസ് ആസ്ഥാനമായുള്ള സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) സംഘടിപ്പിച്ച ഖാലിസ്ഥാൻ റെഫറണ്ടത്തിന്റെ വോട്ടിംഗ് കാമ്പയിൻ 2021 ഒക്ടോബറിൽ യു കെയില്‍ ആരംഭിച്ചതാണ്. അതിനുശേഷം ഒരു ഡസനിലധികം യൂറോപ്യൻ തലസ്ഥാനങ്ങളിൽ വോട്ടിംഗ് ഇവന്റുകൾ നടന്നു. സ്വതന്ത്ര പഞ്ചാബ് റഫറണ്ടം കമ്മീഷൻ (പിആർസി) നിയമിച്ച നൂറുകണക്കിന് വ്യക്തികളാണ് വോട്ടിംഗ് നടപടിക്രമം കൈകാര്യം ചെയ്തത്. അഞ്ച് മാസം മുമ്പ് കാനഡയിലെ ബ്രോംപ്ടണിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയതാണ് മുമ്പുള്ള റെക്കോർഡ്. എന്നിരുന്നാലും, ബ്രിട്ടീഷ് കൊളംബിയ സറേയിലെ 135,000-ലധികം സിഖുകാരുടെ പങ്കാളിത്തം, പ്രത്യേകിച്ച് ഗുരുനാനാക്ക് സിഖ് ഗുരുദ്വാരയിൽ, മുൻകാല റെക്കോർഡുകളെല്ലാം മറികടന്നു. ഖാലിസ്ഥാൻ റഫറണ്ടം (കാനഡ) പ്രസിഡന്റും പ്രമുഖ സിഖ്…
Sosamma Joyan (Thomas) Mathew Passed away
Dr. Sosamma Joyan (née Thomas) Mathew passed away peacefully on Saturday, September 9th, 2023 at the Credit Valley Hospital, Mississauga, Ontario, Canada. She will be lovingly remembered by her soul mate, Rev. Dr. John Mathew and by our cherished son, Bram Thomas Mathew. Joyan was the eldest beloved daughter of Kalayanasseril C.T. & Lucy Thomas (Ayroor) of Singapore, treasured sister of Shirley (late Rajan), Singapore, Latha (Priantha), Sri Lanka, Laly (Kunju), Reggie (Ruby) and Biju (Reni) of Singapore. Joyan and John met at a national ecumenical conference during her studies…
പെൺസിൽവേനിയ മലയാളി അസ്സോസിയേഷന്റെ (PMA) വാര്‍ഷിക പിക്നിക് വന്‍ വിജയം
പെന്‍സില്‍വേനിയ: പെൺസിൽവേനിയ മലയാളി അസ്സോസിയേഷന്റെ (Pennsylvania Malayalee Association – PMA വാര്‍ഷിക പിക്നിക് സെപ്റ്റംബർ രണ്ടാം തിയതി രാവിലെ 10 മണി മുതല്‍ കോർ ക്രീക്ക് പാർക്കിൽ വെച്ച് വിവിധ പരിപാടികളോടെ വിജകരമായി നടത്തി. സംഘടനയിലെ അംഗങ്ങള്‍ കുടുംബസമ്മേതം സജീവമായി പങ്കെടുത്തത് ആഹ്ളാദകരമായ അനുഭവം ഏവർക്കും ഉണ്ടായി. വടംവലി, ബാസ്‌ക്കറ്റ്‌ബോള്‍, കുട്ടികളുടെ വിവിധ മത്സരങ്ങള്‍ എന്നിവ പിക്നിക്കിനെ കൂടുതല്‍ സന്തോഷകരവും ആനന്ദകരവുമാക്കി. അമേരിക്കന്‍ ഇന്ത്യന്‍ വിഭവങ്ങള്‍ പിക്നിക്കിനെ സ്വാദിഷ്ടമാക്കുകയും ചെയ്തു. കുട്ടികളും യുവാക്കളും ഒരു പോലെ പങ്കെടുത്ത് അവരുടെ പ്രാതിനിധ്യം തെളിയിച്ച നിമിഷങ്ങളായിരുന്നു. ഫൊക്കാന മുൻ സെക്രട്ടറിയയും ട്രസ്റ്റീ ബോർഡ് മെംബറുംമായാ സജിമോൻ ആന്റണി മുഖ്യാതിഥിയായിരുന്നു. മാപ്പിന്റെ മുൻ പ്രസിഡന്റുമാരായ തോമസ് ചാണ്ടി , ദീപു ചെറിയാൻ, കമ്മിറ്റി അംഗം സുനിൽ ജോൺ ഉൾപ്പടെ നിരവധി ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു. PMA പ്രസിഡന്റ് മാത്യു ചെറിയാനും,…
ഫോമയുടെ ഓർഗൻ ഡോണേഷൻ അവയർനസ് ക്യാമ്പയിൻ കിക്ക് ഓഫ് ന്യൂ ജേഴ്‌സിയിൽ സെപ്റ്റബർ 13 ന്; ഫാദർ ഡേവിസ് ചിറമ്മേൽ മുഖ്യാതിഥി
ന്യൂജേഴ്‌സി : ഫോമായുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓർഗൻ ഡോണേഷൻ അവയർനസ് ക്യാമ്പയിൻ കിക്ക് ഓഫ് ന്യൂജേഴ്‌സിയിൽ സെപ്റ്റബർ 13-ാം തിയതി നടത്തപ്പെടുന്നു. കിഡ്നി ഫേഡെറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകനായ ഫാ. ഡേവിസ് ചിറമ്മേൽ മുഖ്യ അതിഥിയായി പങ്കെടുക്കും, ചടങ്ങിൽ അദ്ദേഹം പ്രഭാഷണം നടത്തുകയും ഫോമയുടെ ഈ പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ഫോമയുടെ നൂതന ആശയമായി പ്രകടനപത്രികയിലൂടെ അവതരിപ്പിച്ച അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി രാജ്യമാകെ ഫോമയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അവയർനസ് ക്യാമ്പയിന് ചുക്കാൻ പിടിക്കുന്നത് സുനിതാ അനീഷ് കോർഡിനേറ്റർ ആയുള്ള കമ്മറ്റിയാണ്, ഫിലാഡൽഫിയാ സ്വദേശിയായ സുനിതാ അനീഷ് 2022 ഫെബ്രുവരിയിൽ തന്റെ ഒരു കിഡ്നി ദാനം ചെയ്യ്തിരുന്നു. അവയവദാനം ആവശൃമുളള അമേരിക്കൻ മലയാളികൾ അനേകരാണ്. അവയവദാനത്തിനെ പറ്റിയുളള തെറ്റിധാരണകൾ മാറ്റുവാനും മരണശേഷമുളള അവയവദാനം പ്രൊത്സാഹിപ്പിക്കുന്നതിനുമായി അതാത് സ്റ്റേറ്റുകളിലെ സ്റ്റേറ്റ് ഓർഗൻ ഡോണർ ഓർഗനേഷൻസുകളുമായി ചേർന്നുകൊണ്ട് ബൂത്തുകളും…
മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സ്മരണ നിലനിർത്തുന്നതിന് ഫൗണ്ടേഷൻ രൂപീകരിക്കുവാൻ തീരുമാനിച്ചു
തിരുവനന്തപുരം/ കുട്ടനാട്: ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സ്മരണ നിലനിർത്തുന്നതിന് ഫൗണ്ടേഷൻ രൂപീകരിക്കുവാൻ തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേർന്ന ആലോചനാ യോഗം തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്ന തോമസ് ചാണ്ടി ഗതാഗത മന്ത്രിയായിരുന്നു. നിരവധി പ്രവർത്തികളിൽ സജീവ സാന്നിധ്യവും ആയിരുന്നു. തോമസ് ചാണ്ടിയുടെ പേരിൽ എൻ സി പി പ്രവർത്തകരുടെയും നേതാക്കളുടെയും നേതൃത്വത്തിലാണ് ഫൗണ്ടേഷൻ രൂപീകരിക്കുന്നതിനുള്ള ആലോചന നടന്നത്. റോച്ചാ സി.മാത്യൂ, എ. പുത്രൻ, ഡോ. സുനിൽ ബാബു, പുലിയൂർ ജി പ്രകാശ്, കുളത്തൂർ മധു, എസ്. സജേഷ്, സുനിത കുമാരി, രത്നലാ സോമൻ , ലൈജു എന്നിവർ പ്രസംഗിച്ചു. കേരളത്തിൽ രാഷ്ട്രീയ രംഗത്ത് എൻസിപിയുടെ വളർച്ചയ്ക്കും ഒപ്പം തൻറെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനത്തിലൂടെ പാർട്ടിയെയും അതിനൊപ്പം നിരാലംബർക്ക്…