ചാണ്ടി ഉമ്മന്റെ ചരിത്ര വിജയത്തിൽ ഐഒസി കേരളാ ചാപ്റ്റർ സൗത്ത് ഫ്ലോറിഡ ആശംസകള്‍ നേര്‍ന്നു

ഫ്ലോറിഡ: ഐഒസി കേരളാ ചാപ്റ്റർ സൗത്ത് ഫ്ലോറിഡ സാരഥികൾ ചാണ്ടി ഉമ്മന്റെ ചരിത്ര വിജയത്തിൽ ആശംസകൾ നേര്‍ന്നു. പ്രസിഡന്റ് പനങ്ങായിൽ ഏലിയാസിന്റെ അദ്ധ്യക്ഷതയിൽ സെപ്റ്റംബർ എട്ടിന് കൂടിയ യോഗത്തിൽ, ഐഒസി നേതൃത്വവും സുഹൃത്തുക്കളും ചേർന്ന് ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ അനുസ്മരിച്ചുകൊണ്ട്, ചാണ്ടി ഉമ്മന്റെ (Chandy Oommen) വൻ വിജയം ആഘോഷമാക്കി. യോഗത്തിൽ, ഐഒസി നാഷണൽ ട്രഷറർ രാജൻ പടവത്തിൽ, ചാപ്റ്റർ ചെയർമാൻ മേലേപുരക്കൽ ചാക്കോ, സെക്രട്ടറി രാജൻ ജോർജ്‌, വൈസ് പ്രസിഡന്റ് ഷാന്റി വറുഗീസ്, ട്രഷറർ സജീവ് സാമുവേൽ, ഫോമാ നാഷണൽ കമ്മിറ്റി അംഗം ബിജോയ് സേവ്യർ, ജോസ് സെബാസ്റ്റ്യൻ തുടങ്ങിയവർ ചാണ്ടി ഉമ്മന്റെ വിജയത്തിൽ അഭിനന്ദനങ്ങൾ അർപ്പിച്ചു. പ്രസിഡന്റ് പനങ്ങായിൽ ഏലിയാസ്‌, ചുരുങ്ങിയ സമയത്തിനുള്ളില്‍ ആവേശത്തോടെ ആഘോഷത്തിൽ പങ്കുചേർന്ന എല്ലാവരെയും സന്തോഷപൂർവം സ്വാഗതം ചെയ്തു. തുടർന്ന് ചാണ്ടി ഉമ്മന്റെ ചരിത്രവിജയം ഭരണകൂട ഭീകരക്കെതിരേയുള്ള വൻ തിരിച്ചടിയാണെന്ന് വിലയിരുത്തി,…

ഏദന്‍സ് ട്രസ്റ്റ് ഹോംസ് ഉല്‍ഘാടനം ചെയ്തു

ഫിലഡല്‍ഫിയ: റിട്ടയര്‍മെന്റ് ജീവിതം സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നവര്‍ക്കും, വിദേശത്തുള്ള കുട്ടികളില്‍ നിന്നും കൊച്ചുമക്കളില്‍നിന്നും വേറിട്ട് ജീവിക്കേണ്ടി വരുന്ന മാതാപിതാക്കള്‍ക്കും വേണ്ടി കൊട്ടാരക്കരയിലും പരിസരത്തുമുള്ള ഒരു പറ്റം ആളുകളുടെ നേതൃത്വത്തില്‍ വിരമിക്കല്‍ ജീവിതം ഉല്ലാസ പ്രദമാക്കുവാന്‍ ഏദന്‍സ് ട്രസ്റ്റ് (Edans Trust) ഒരുക്കുന്ന വില്ലകളുടെ ഉദ്ഘാടനം സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഓണ്‍ലൈനില്‍ കൂടി നിര്‍‌വ്വഹിച്ചു. കൊടികുന്നില്‍ സുരേഷ് എം. പി താക്കോല്‍ ദാനം നല്‍കി ഉദ്ഘാടനം ചെയ്തു. മലങ്കര ഓര്‍ത്തഡോക്സ് സഭ കൊട്ടാരക്കര – പുനലൂര്‍ ഭദ്രസനാധിപന്‍ ഡോ. യുഹാനോന്‍ മാര്‍ തേവോദോറാസ് അനുഗ്രഹ പ്രഭാഷണം നടത്തി. മലങ്കര കത്തോലിക്കാ സഭ വന്ദ്യ ഗീവര്‍ഗീസ് റമ്പാന്‍, അഡ്വ. ഐഷ പോറ്റി (മുന്‍ എം.എല്‍.എ ), പഞ്ചായത്ത് പ്രസിഡന്റ് വി.കെ ജ്യോതി, പഞ്ചായത്ത് മെമ്പര്‍ സന്തോഷ് കുമാര്‍ ജി, ജോസ് കലയപുരം, അഡ്വ. അലക്‌സ് മാത്യു,…

ഡാളസ് സ്കൂൾ ഓഫ് തിയോളജി അലം‌നൈ അസ്സോസിയേഷന് നവനേതൃത്വം

ഡാളസ് : സെപ്റ്റംബർ 10നു ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി ചർച്ച് റിച്ചാർഡ്സണിൽ വെച്ച് ഡാളസ് സ്കൂൾ ഓഫ് തിയോളജി അലം‌നൈ അസ്സോസിയേഷൻ വാർഷിക യോഗം നടത്തപ്പെട്ടു. അലംനൈ അസോസിയേഷൻ പ്രസിഡൻറ് പാസ്റ്റർ മാത്യു സാമുവേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡാളസ് സ്കൂൾ ഓഫ് തീയോളജി പ്രസിഡന്റ് പാസ്റ്റർ ഡോ. ജോസഫ് ഡാനിയേൽ പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ സ്റ്റാൻലി ഉമ്മൻ ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ഡാളസ് ഫോർട്ട്‌വർത്ത് പ്രദേശങ്ങളിൽ ദൈവവചനം പഠിക്കുവാൻ താല്പര്യപ്പെടുന്നുവർക്ക് അതിനുള്ള അവസരം ഉണ്ടാക്കേണ്ടതിനു 2007ൽ പാസ്റ്റർ ഡോ. എബ്രഹാം തോമസ്, പാസ്റ്റർ കെ കെ മാത്യു, പാസ്റ്റർ ഡോ. ജോസഫ് ഡാനിയേൽ , പാസ്റ്റർ ഡോ. തോമസ് മുല്ലയ്ക്കൽ എന്നീ നാല് ദൈവദാസന്മാർക്ക് ലഭിച്ച ദൈവ നിയോഗത്തൽ ഗാർലന്റ് പട്ടണം ആസ്ഥാനമാക്കി ആരംഭിച്ച വേദപഠന കോളേജാണ് ഡാളസ് സ്കൂൾ ഓഫ്…

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യ്ക്ക് നന്ദിയറിയിച്ച്‌ ചാണ്ടി ഉമ്മൻ

ഹൂസ്റ്റൺ/പുതുപ്പള്ളി : ജനഹ്രദയങ്ങളിൽ കാരുണ്യമൂർത്തിയായി മരണശേഷവും പതിന്മടങ്ങ് ശോഭയോടെ അവിസ്മരണീയനായ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയെ കണ്ടെത്താൻ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ചരിത്ര ഭൂരിപക്ഷ വിജയം നേടുന്നതിന് പുതുപ്പള്ളിയിൽ ക്യാമ്പ് ചെയ്തു തിരഞ്ഞെടുപ്പ് കാമ്പയിനിൽ പങ്കാളികളായ അമേരിക്കയിൽ നിന്നും പറന്നെത്തിയ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു.എസ് .എ ഘടകം (ഒഐസിസി യൂഎസ്‍എ) പ്രസിഡൻ്റ് ബേബി മണക്കുന്നേൽ ,ട്രഷറർ സന്തോഷ് ഏബ്രഹാം , പബ്ലിക് റിലേഷൻ ഓഫീസർ പി.പി.ചെറിയാൻ, ഡാളസ്‌ ചാപ്റ്റർ പ്രസിഡൻ്റ് പ്രദീപ് നാഗനൂലിൽ എന്നിവർക്കും വിവിധ നിലകളിൽ സഹായിച്ച എല്ലാ ഒഐസിസി യുഎസ് എ നേതാക്കൾക്കും പ്രവർത്തകർക്കും ചാണ്ടി ഉമ്മൻ നന്ദി അറിയിച്ചു. ഒ ഐ സി സി യൂഎസ്‍എ നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ ,ജനറൽ സെക്രട്ടറി ജീമോൻ റാന്നി എന്നിവർക്ക് അയച്ച സന്ദേശത്തിലാണ് ക്രേതഞ്ജത അറിയിച്ചിരിക്കുന്നത് യുവാക്കൾ ഏറ്റുമുട്ടിയ ആവേശപ്പോരിൽ…

ചീഫ് സെക്രട്ടറി ഡോ. വി വേണുവിൻ്റെ അടിയന്തിര ഇടപെടൽ; വീയപുരം – എടത്വ – കിടങ്ങറ – വാലടി – തുരുത്തി റോഡിൻ്റെ എസ്റ്റിമേറ്റ് പുതുക്കൽ നടപടി ഇന്ന് തുടങ്ങും

കുട്ടനാട്: റീടെൻഡറിൻ്റെ ഭാഗമായി വീയപുരം – എടത്വ – കിടങ്ങറ – വാലടി – തുരുത്തി റോഡിൻ്റെ എസ്റ്റിമേറ്റ് പുതുക്കൽ നടപടി ഇന്ന് തുടങ്ങും.ചീഫ് സെക്രട്ടറി ഡോ.വി വേണുവിൻ്റെ നിർദ്ദേശപ്രകാരം കെ.എസ്. ടി.പി എക്സിക്യൂട്ടീവ് എൻഞ്ചിനിയർ, ഡപ്യൂട്ടി എക്സിക്യൂട്ടീവ് എൻഞ്ചിനിയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇന്ന് സ്ഥലം സന്ദർശിക്കും. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 108 കോടി രൂപയോളം ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. റോഡിൻ്റെ ഇരുവശങ്ങളിൽ ഓട നിർമ്മിക്കുന്ന ജോലികൾ ആരംഭിച്ചിരുന്നെങ്കിലും മുടങ്ങിയ അവസ്ഥയിലായിരുന്നു. വെള്ളം കെട്ടിക്കിടന്ന് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു റോഡ്. സെപ്റ്റംബർ 3ന് തലവടി തിരുപനയനൂർ കാവ് ഭഗവതി ക്ഷേത്രത്തിൽ വെച്ച് ജന്മനാട് ഒരുക്കിയ സ്വീകരണ ചടങ്ങ് മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞാണ് സെപ്റ്റംബർ 2ന് റോഡ് സംരംക്ഷണ സമിതി അംഗങ്ങൾ ബ്രഹ്മശ്രീ നീലകണ്oരര് ആനന്ദ് പട്ടമനയെ ഫോണിൽ വിളിച്ച് സ്വീകരണ വേദിയിൽ വെച്ച് നിവേദനം നല്കുന്നതിന് അനുവാദം ചോദിച്ചത്. സ്വാഗത…

മാങ്ങാനം ബാലഗ്രാമിലെ കുട്ടികളോടൊപ്പം ഓണം ആഘോഷിപ്പ് പുതുപള്ളി ലയൺസ് ക്ലബ്

കോട്ടയം: മാങ്ങാനം ബാലഗ്രാമിലെ കുട്ടികളോടൊപ്പം പുതുപള്ളി ലയൺസ് ക്ലബ് അംഗങ്ങൾ ഒരു ദിനം ചെലവഴിച്ച് ഓണം ആഘോഷിച്ചു. അത്തപൂക്കളമിട്ടും തിരുവാതിര നടത്തിയും ഓണസദ്യമൊരുക്കിയും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചും ആണ് കുട്ടികളുടെ മനം കവർന്നത്. സമാപന സമ്മേളനത്തിൽ പ്രസിഡൻ്റ് ലയൺ ബിജു ഇട്ടി അധ്യക്ഷത വഹിച്ചു. ലയൺ ഡോ.സി.പി ജയകുമാർ ഓണസന്ദേശം നല്കി. ലയൺ അജു മാത്യൂ, ഷിജു, അനീഷ് മാത്യൂ ,സെക്രട്ടറി ലയൺ അലക്സ് കുര്യൻ എന്നിവർ പ്രസംഗിച്ചു. ബാലഗ്രാമിലെ കുട്ടികളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ തുടർച്ചയായി പുതുപള്ളി ലയൺസ് ക്ലബ് നടത്തി വരുന്നതായി സെക്രട്ടറി ലയൺ അലക്സ് കുര്യൻ അറിയിച്ചു.

വംശീയതക്കെതിരെ സഹോദര്യത്തിന്റെ കൂടിച്ചേരലായി വെൽഫെയർ പാർട്ടി സാമൂഹ്യ നീതി സംഗമം

മലപ്പുറം : വെറുപ്പും ഭിന്നിപ്പും സൃഷ്ടിച്ച് അധികാരത്തിലെത്താനുള്ള കുറുക്ക് വഴിയാണ് രാജ്യത്ത് സംഘപരിവാർ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ രംഗത്തെ പോലെ തന്നെ സാമൂഹ്യ രംഗത്തും സംസ്കാരിക രംഗത്തും ഫാസിസത്തിനെതിരെ പ്രതിരോധം ശക്തിപ്പെടണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരിയുടെ കേരള പര്യടനം ‘ഒന്നിപ്പ്’ യാത്രയുടെ ഭാഗമായി മലപ്പുറത്ത് സംഘടിപ്പിച്ച സാമൂഹ്യ നീതി സംഗമം അഭിപ്രായപ്പെട്ടു. വൈവിദ്ധ്യങ്ങളുടെ സഹവർത്തിത്വം സാധ്യമാക്കുന്ന ജനാധിപത്യ അന്തരീക്ഷം സാധ്യമാക്കുന്നതിന് സഹോദര്യത്തിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ സംസ്കാരം രാജ്യത്ത് വളർത്തി കൊണ്ടുവരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.അധികാരത്തിലും വിഭവങ്ങളുടെ വിതരണത്തിലും എല്ലാ സാമൂഹിക വിഭാഗങ്ങൾക്കും പ്രതിനിധ്യം ഉറപ്പുവരുത്തണമെന്നും ഫാസിസത്തിനെതിരെ രാജ്യത്ത് രൂപപ്പെട്ട് കൊണ്ടിരിക്കുന്ന ഇന്ത്യ സംഖ്യവും ആ അർഥത്തിൽ ഉൾകൊള്ളലിന്റെയും രാഷ്ട്രീയം സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ജില്ലയിൽ സജീവമായി നിൽക്കുന്ന 150 ഓളം പേർ സാമൂഹ്യനീതി…

സോളിഡാരിറ്റി ‘സുകൂൻ’ കുടുംബ സംഗമം നടത്തി

വടക്കാങ്ങര : ‘കൺകുളിർമയേകും കുടുംബം’ തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന കാമ്പയിനോടനുബന്ധിച്ച് മക്കരപ്പറമ്പ ഏരിയ കമ്മിറ്റി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ആയാത്ത് ദർസെ ഖുർആൻ ഫാകൽറ്റി നാസർ അബ്ദുല്ല ചെറുകര മുഖ്യാതിഥിയായിരുന്നു. സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ പ്രസിഡന്റ് കെ ഷബീർ അദ്ധ്യക്ഷനായി. ഫർഹാന ടി ഗാനമാലപിച്ചു. കുട്ടികളുടെ സെഷൻ ടി ശഹീർ നേതൃത്വം നൽകി. മൽസര വിജയികൾക്ക് സമ്മാനദാനം നടത്തി. ഏരിയ സെക്രട്ടറി സി.എച്ച് അഷ്റഫ് സ്വാഗതം പറഞ്ഞു. റാസി സി.എച്ച് ഖിറാഅത്ത് നടത്തി. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര പ്രാദേശിക അമീർ കെ കരീം മൗലവി സമാപനം നിർവഹിച്ചു.

മലബാർ സമര പോരാളികൾക്ക് മലപ്പുറത്ത് അർഹമായ സ്മാരകം നിർമ്മിക്കണം: റസാഖ്‌ പാലേരി

പെരിന്തൽമണ്ണ : മലബാർ സമര പോരാളികൾക്ക് മലപ്പുറം ജില്ലയിൽ അർഹമായ സ്മാരകം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമ്മെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരിയുടെ കേരളം പര്യടനം ‘ഒന്നിപ്പ്’ യാത്രയുടെ ഭാഗമായി പെരിന്തൽമണ്ണയിൽ 1921 പോരാളികളുടെ പിന്മുറക്കാരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണിപോരാളികളായ മലബാറിലെ ധീര രക്ത സാക്ഷികളെ, ചരിത്രത്തിൽ നിന്ന് ബോധം പൂർവ്വം മായ്ച്ചുകളയുന്ന ഫാസിസ്റ്റ് കാലത്ത്,മലബാറിലെ സമര പോരാളികളുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് സ്മാരകങ്ങൾ ഉണ്ടാവുകയെന്നതിന് വലിയരാഷ്ട്രീയ പ്രസക്തി ഉണ്ട്.ജില്ലാ ആസ്ഥാനത്ത് ബ്രിട്ടീഷ്‌ ആധിപത്യത്തിന്റെ കിരാത മർദ്ദന കേന്ദ്രമായ, എം. എസ്. പിയെ സർക്കാർ സംരക്ഷിക്കുമ്പോൾ, മലബാർ സമര രക്തസാക്ഷികളെ ഓർക്കാവുന്ന അർഹമായ സ്മാരകങ്ങൾ ഇല്ലാതെ ഇരിക്കുന്നത് ഫാസിസത്തിന്റെ വ്യാജങ്ങൾക്ക് വളരാൻ ഉള്ള സാഹചര്യമാണ് ഒരുക്കുന്നത്.അത് കൊണ്ട് മേൽ വിഷയത്തിൽ സർക്കാർ…

വീടിന്റെ ടെറസിനു മുകളില്‍ കഞ്ചാവ് കൃഷി; എക്സൈസ് സംഘം എത്തിയപ്പോള്‍ വീട്ടുടമ സ്ഥലം വിട്ടു

തിരുവനന്തപുരം: കാട്ടാക്കടയിൽ വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി എക്സൈസ് സംഘം കണ്ടെത്തി. കരുവിലാഞ്ചി സ്വദേശി വി. ഷൈജുവിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ടെറസിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ വി.എൻ.മഹേഷും സംഘവും ഗ്രോ ബാഗിനുള്ളിൽ നട്ടുവളർത്തിയ നാല് ചെടികൾ പിടികൂടി നടപടി സ്വീകരിച്ചു. എന്നാൽ, പരിശോധനയ്ക്കിടെ ഷൈജു സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് ചുമത്തി ഷൈജുവിനെതിരെ കേസെടുത്തതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.