കോഴിക്കോട്: പിണറായി വിജയനെ ഇരുട്ടത്ത് നിർത്തി മരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ (P A Mohammed Riaz) നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം ഹൈജാക്ക് ചെയ്തതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (V D Satheesan) ആരോപിച്ചു. കേരള സംസ്ഥാന മുന്നാക്ക സമുദായ വികസന കോർപ്പറേഷൻ ചെയർമാനെ മാറ്റിയത് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് ശനിയാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത്തരമൊരു സംഭവ വികാസത്തെക്കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായും സതീശൻ പറഞ്ഞു. പാർട്ടിയുടെ ഇന്നത്തെ അവസ്ഥയിൽ കടുത്ത നീരസമുള്ളവർ സിപിഎമ്മിനുള്ളിലുണ്ടെന്നും എന്നാൽ അത് തുറന്നുപറയാൻ ആർക്കും ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. “പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ പിണറായി വിജയന്റെ മെഗാഫോണായി മാറിയിരിക്കുന്നു. തന്റെ മുൻ മൊഴി മാറ്റുന്നതിൽ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് എൽഡിഎഫ് സർക്കാരിന്റെ ജനപ്രീതി പരീക്ഷിക്കുമെന്നും ഗോവിന്ദൻ…
Month: September 2023
പുതുപ്പള്ളിയിൽ എൽഡിഎഫിന്റെ തോൽവിയുടെ ചൂട് കേരള കോണ്‍ഗ്രസ് (എം) അനുഭവിക്കുന്നു
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ (Puthupally by-election) എൽഡിഎഫിന്റെ ദയനീയ പരാജയം കേരളാ കോൺഗ്രസിനെ (Kerala Congress (M) നിശ്ചലമാക്കി. തോൽവിയുടെ കാരണങ്ങളെക്കുറിച്ച് എൽഡിഎഫ് അവലോകനം ചെയ്യുമ്പോഴും കേരള കോണ്‍ഗ്രസ് (എം) വോട്ട് ബാങ്കിൽ ഉണ്ടായേക്കാവുന്ന ഇടിവാണ് എൽഡിഎഫ് ഉറ്റുനോക്കുന്നത്. യുഡിഎഫ് കോട്ടയിൽ പോരാട്ടത്തിനിറങ്ങിയ എൽഡിഎഫിന് കെസി(എം) വോട്ടുകളിലായിരുന്നു പ്രതീക്ഷ. സഹതാപ തരംഗമുണ്ടായിട്ടും കേരള കോൺഗ്രസ് വോട്ട് അടിത്തറയിൽ സി.പി.എമ്മിന്റെ ജെയ്ക് സി തോമസിന് വിജയം ലഭിക്കുമെന്ന് ഇടതുപക്ഷം പ്രതീക്ഷിച്ചിരുന്നു. ക്രിസ്ത്യാനികൾക്കിടയിൽ, പ്രത്യേകിച്ച് കത്തോലിക്കർക്കിടയിൽ ഗണ്യമായ സ്വാധീനമുള്ള ഇടതുപക്ഷം അകലക്കുന്നം, അയർക്കുന്നം തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിലും വാകത്താനത്തെ ചില പോക്കറ്റുകളിലും കാര്യമായ പിന്തുണ പ്രതീക്ഷിച്ചു. പ്രതീക്ഷിച്ചതിന് വിപരീതമായി കത്തോലിക്കാ വോട്ടുകൾ യു.ഡി.എഫിലേക്ക് ഒഴുകുന്നത് തടയുന്നതിൽ കെ.സി (എം) പരാജയപ്പെട്ടു. കെസി (എം)ന് അഞ്ച് പഞ്ചായത്ത് അംഗങ്ങളുള്ള അകലകുന്നത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽഡിഎഫ് സ്ഥാനാർഥി പിന്നോട്ട് പോയി.…
തൃശ്ശൂരിൽ ആഭരണ യൂണിറ്റ് ഉടമയെ ആക്രമിച്ച് 3.2 കിലോ സ്വർണം കവർന്നു
തൃശൂർ: തൃശൂർ നഗരഹൃദയത്തിൽ വെള്ളിയാഴ്ച അർദ്ധരാത്രിയിൽ ഒരു സംഘം അക്രമികള്‍ ആഭരണ നിർമാണ യൂണിറ്റ് ഉടമയെയും ജീവനക്കാരനെയും ആക്രമിച്ച് 1.8 കോടി രൂപ വിലമതിക്കുന്ന 3.2 കിലോ സ്വർണം കവർന്നു. യൂണിറ്റിൽ നിന്ന് 500 മീറ്റർ മാത്രം അകലെയുള്ള റെയിൽവേ സ്‌റ്റേഷനിലേക്ക് നടന്ന് പോവുകയായിരുന്ന ഇരുവരെയും രാത്രി 11 മണിയോടെ കൊക്കാലായിയിൽ വെച്ച് ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. “ഞങ്ങൾക്ക് കന്യാകുമാരിയിൽ ഉപഭോക്താക്കളുണ്ട്, ഞങ്ങളുടെ മാനേജിംഗ് പാർട്ണർ പ്രസാദാണ് അവർക്ക് ആഭരണങ്ങൾ എത്തിക്കുന്നത്. ഞങ്ങളുടെ സ്റ്റാഫില്‍ പെട്ട റോണി അദ്ദേഹത്തെ അനുഗമിക്കാറാണ് പതിവ്. പതിവുപോലെ വെള്ളിയാഴ്ച രാത്രി ഒരു ബാഗ് നിറയെ ആഭരണങ്ങളുമായി റെയിൽവേ സ്‌റ്റേഷനിലേക്ക് നടന്നുപോകുമ്പോഴായിരുന്നു ഒരു കെട്ടിടത്തിന് പിന്നിൽ മറഞ്ഞുനിന്നിരുന്ന സംഘം അവരെ ആക്രമിച്ചത്. അവർ ഇരുമ്പ് ദണ്ഡുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. നിമിഷങ്ങൾക്കകം നിലത്തുവീണ പ്രസാദിന്റെയും റോണിയുടെയും ബാഗ് അവർ തട്ടിയെടുത്തു. എന്താണ് സംഭവിക്കുന്നതെന്ന് രണ്ടുപേരും…
എഡ്മിന്റൻ നമഹയുടെ 2023 ഓണാഘോഷം ഗംഭീരമായി
എഡ്മിന്റൻ : ആൽബർട്ടയിലെ പ്രമുഖ ഹൈന്ദവ സംഘടനയായ നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ (Northern Alberta Malayalee Hindu Association – NAMAHA യുടെ നേതൃത്വത്തിൽ 2023 ഓണം അതിവിപുലമായി ആഘോഷിച്ചു.സെപ്തംബർ 9 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ എഡ്മണ്ടനിലെ പ്ലസൻ്റ് വ്യൂ കമ്യൂണിറ്റി ഹാളിൽ വച്ചാണ് പരിപാടികൾ നടന്നത്. രാവിലെ 10 മണിക്ക് നമഹ പ്രസിഡൻറ് രവിമങ്ങാട്ട് സെക്രട്ടറി അജയ്പിള്ള മാതൃസമിതി കോർഡിനേറ്റർ ജ്യോത്സ്നസിദ്ദാർത്ഥ് വൈസ്പ്രസിഡൻറ് അരുൺരാമചന്ദ്രൻ നമഹ മെഗാസ്പോൺസർ ജിജോ ജോർജ് സാമൂഹ്യപ്രവർത്തകൻ ജോസഫ് ജോൺ എന്നിവർഭദ്രദീപം തെളിയിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു.നമഹയുടെ ഈ വർഷത്തെ കമ്യൂണിറ്റി സർവ്വീസ് അവാർഡ് ആൽബർട്ടയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും മാദ്ധ്യമപ്രവർത്തകനുമായ ജോസഫ്ജോണിനു നമഹ ബോർഡ് മെമ്പർ റിമാപ്രകാശ് സമ്മാനിച്ചു. ഉദ്ഘാടന പരിപാടികൾക്ക് ശേഷംവിഭവസമൃദ്ധമായ ഓണസദ്യയും കുരുന്നുകളുടെ നയന…
ഷിക്കാഗോ എക്യൂമെനിക്കല്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 16-ന്
ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ (Chicago Ecumenical Council) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ (Bible Convention) സെപ്റ്റംബര്‍ 16-ന് ശനിയാഴ്ച വൈകിട്ട് ഷിക്കാഗോ മാര്‍ത്തോമാ ദേവാലയത്തില്‍ (240 പോട്ടര്‍ റോഡ്, ഡസ്‌പ്ലെയന്‍സ്) വച്ച് നടത്തപ്പെടുന്നു. യുവജനങ്ങള്‍ക്കായി ഉച്ചകഴിഞ്ഞ് 3.30 മുതല്‍ 5.30 വരെ നടത്തപ്പെടുന്ന എക്യൂമെനിക്കല്‍ യൂത്ത് കണ്‍വന്‍ഷന് ഹോളി ഫാമിലി ഹോസ്പിറ്റല്‍ വൈസ് പ്രസിഡന്റ് ഷിജി അലക്‌സ് നേതൃത്വം നല്‍കും. തുടര്‍ന്ന് 6 മണി മുതല്‍ 8 മണി വരെ ക്രമീകരിച്ചിരിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന് മഹാരാഷ്ട്രയിലെ കല്യാണിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ നിന്നുമുള്ള അനുഗ്രഹീത വചന പ്രഭാഷകന്‍ റവ.ഫാ. റ്റി.എ ദാനിയേല്‍ നേതൃത്വം നല്‍കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സുവിശേഷീകരണത്തിനും പ്രാധാന്യം നല്‍കുന്ന ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ പ്രധാനപ്പെട്ട പ്രോഗ്രാമുകളില്‍ ഒന്നാണ് എക്യൂമെനിക്കല്‍ കണ്‍വന്‍ഷന്‍. റവ. ജോ വര്‍ഗീസ് മലയില്‍ ചെയര്‍മാനായും, മാത്യു…
ഷിക്കാഗോ മലയാളി അസോസിയേഷൻ വിദ്യാഭ്യാസ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ 2023 വർഷത്തെ ഹൈസ്കൂൾ ഗ്രാജ്വേറ്റുകളിൽ നിന്നും വിദ്യാഭ്യാസ പുരസ്കാരത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അസോസിയേഷനിൽ അംഗത്വമുള്ള മാതാപിതാക്കളുടെ കുട്ടികളിൽ നിന്നാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. അപേക്ഷകൾ സെപ്റ്റംബർ 19 മുന്പായി ലഭിക്കേണ്ടതാണ്. ഷിക്കാഗോ മലയാളി അസോസിയേഷൻ സാമൂഹിക സാസ്കാരിക തലങ്ങളിലുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിദ്യാഭ്യാസ മേഖലയേയും പരിപോഷിപ്പിക്കുന്നതിൻറെ ഭാഗമായാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകുന്നതാണ്. For further information Contact : Joshy Vallikalam 312 685 6749 Email: joshyvallikalam@gmail.com Dr. Swarnam Chiramel 630 244 2068 Email: swarnamt@gmail.com Dr. Sibil Philip 630 697 2241 Email: sibil_22@yahoo.com Chicago Malayalee Association invites applications for the 2023 CMA Academic Scholarship Award from the children of CMA members who…
“അപ്പന്‍ കലിപ്പിലാണ് ട്ടോ”: അറ്റ്‌ലാന്റ സിനിമാ ടാക്കീസിന്റെ പുതിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു
ലെജൻഡ് ഓഫ് സുരയിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അമേരിക്കൻ മലയാളികളുടെ സംരംഭമായ അറ്റ്ലാൻറ്റാ സിനിമ ടാക്കീസിന്റെ പുതിയ ഹ്രസ്വചിത്രം പുറത്തിറങ്ങി. ‘അപ്പന്‍ കലിപ്പിലാണ് ട്ടോ’ എന്ന പേരിലാണ് ചിത്രത്തിന്റെ പേര്. അമേരിക്കന്‍ മലയാളി കുടുംബങ്ങളിലെ രഹസകരമായ മുഹൂര്‍ത്തമാണ് ചിത്രത്തിന്റെ പ്രമേയം. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള വിവാഹ ആലോചനയും അതേ തുടര്‍ന്നുള്ള രസകരമായ സംഭാഷണങ്ങളും വാക്പോരുമൊക്കെ രസകരമായി പകര്‍ത്തിയിരിക്കുന്നു. 16 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ചിത്രം. തരുണ്‍ ജോജി സംവിധാനം ചെയ്ത ഹൃസ്വചലച്ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ശ്യാംകൃഷ്ണയാണ്. മീര സായികുമാര്‍, സതീഷ് മേനോന്‍, ജീന വീരക്കുട്ടി, അഖില്‍ സാം വിജയ്, മഹി നായര്‍, ഷിനുരാജ് രാജന്‍ എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. അഖില്‍ സാം വിജയ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ജോസ്‌കുട്ടി വലിയകല്ലുങ്ങൽ, സതീഷ് മേനോൻ , മീര സായികുമാർ, പ്രവ്യ പ്രഭാകരൻ, മഹി നായർ, ജീന വീരാകുട്ടി, അർജുൻ രഞ്ജിത്,ദേവിക…
രമ്യാ ഹരിദാസ് എം.പിക്ക് ഐ ഒ സി ഷിക്കാഗോയില്‍ സ്വീകരണം നല്‍കി
ഷിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ (Indian Overseas Congress Chicago) യുടെ ആഭിമുഖ്യത്തില്‍ ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന് (Ramya Haridas MP) ഷിക്കാഗോയില്‍ സ്വീകരണം നല്‍കി. ചടങ്ങില്‍ ഐ.ഒ.സി പ്രസിഡന്റ് സന്തോഷ് നായര്‍ അദ്ധ്യക്ഷത വഹിച്ചു. സതീശന്‍ നായര്‍ സ്വാഗത പ്രസംഗം നടത്തി. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനു മാത്രമേ കഴിയുകയുള്ളൂ എന്ന് ഐ ഒ സി പ്രസിഡന്റ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചു. ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനേ കഴിയുകയുള്ളൂ എന്നും, കൂടാതെ മറ്റുള്ളവരുടെ വിശ്വാസത്തെ തകര്‍ക്കാതെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകുന്നവര്‍ക്കേ ഒരു നല്ല പൊതുപ്രവര്‍ത്തകനാകാന്‍ സാധിക്കുകയുള്ളുവെന്നും രമ്യാ ഹരിദാസ് അവരുടെ മറുപടി പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനേ കഴിയുകയുള്ളുവെന്നും, കൂടാതെ മറ്റുള്ളവരുടെ വിശ്വാസത്തെ തകര്‍ക്കാതെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകുന്നവര്‍ക്കേ ഒരു…
ഭിന്നശേഷിക്കാരുടെ പ്രവാചകൻ പ്രൊഫ. മുതുകാടിന്റെ വരവിനായി ആകാംക്ഷയോടെ ഡാളസ്
ഡാളസ്: കേരളത്തിലെ വിരലിൽ എണ്ണാൻ പറ്റാത്ത വിവിധമുമുള്ള ഭിന്ന ശേഷിക്കാരുടെ രക്ഷകനായി, പ്രവാചകനായി ഉദയം ചെയ്ത പ്രൊഫ. ഡോ. ഗോപിനാഥ് മുതുകാടിന്റെ (Prof. Dr. Gopinath Muthukad) വരവിനായി ഡാളസിലെ സന്മനസ്സുള്ള ഒരു പറ്റം ആൾകൂട്ടം ആകാംക്ഷയോടെ കാത്തിരിക്കുന്നതായി സംഘാടകർ അറിയിച്ചു. “കാക്കയ്ക്കും തൻകുഞ്ഞു പൊൻകുഞ്ഞെന്നു” അമ്മ പറഞ്ഞ് പഠിപ്പിച്ച ബാലപാഠങ്ങൾ അയവിറക്കിക്കൊണ്ടാണ് ഗ്ലോബൽ ഇന്ത്യൻ കൗണ്‍സില്‍ (Global Indian Council) പ്രസിഡന്റ് പി. സി. മാത്യു, സുധീര്‍ നമ്പ്യാര്‍, വര്‍ഗീസ് കയ്യാലക്കകം എന്നിവർ പ്രതികരിച്ചത്. പിറവിയിൽ എല്ലാം തികഞ്ഞ ഒരു കുഞ്ഞിനെ ലഭിക്കുന്ന മാതാപിതാക്കൾ ഭാഗ്യവാന്മാർ എന്ന് പറയുവാൻ കഴിയും. എന്നാൽ, പിറവിയിൽ തന്നെ ഭിന്നശേഷിയോടെ ജനിക്കുന്ന ഒരു കുട്ടി എന്ത് തെറ്റ് ചെയ്തിട്ടാണ് സമൂഹം അവരെ മറ്റൊരു കണ്ണുകൊണ്ടു കാണുന്നത്? അവരുടെ മാതാപിതാക്കൾക്ക് അവർ പൊൻകുഞ്ഞു തന്നെ ആണ്. എന്നാൽ, അവരെ സാധാരണ ജീവിതത്തിലേക്ക്…
നിർണ്ണായക സമയത്ത് ഇരു രാജ്യങ്ങളും നിർണ്ണായക പങ്കാളികളാണ്; ജോ ബൈഡന്‍ വിയറ്റ്നാമിലെത്തി
വാഷിംഗ്ടണ്‍/ഹാനോയ്: വരും ദശകങ്ങളിൽ ഇന്തോ-പസഫിക്കിനെ രൂപപ്പെടുത്താൻ ഇരു രാജ്യങ്ങൾക്കും അവസരമുണ്ടെന്ന് രാജ്യത്തിന്റെ നേതൃത്വത്തോട് പറഞ്ഞുകൊണ്ട് പ്രസിഡന്റ് ജോ ബൈഡൻ (Joe Biden) ഞായറാഴ്ച വിയറ്റ്നാമിലേക്കുള്ള (Vietnam) ഹ്രസ്വ സന്ദർശനം ആരംഭിച്ചു. വിയറ്റ്നാം-യു എസ് ബന്ധത്തെ സമഗ്രമായ തന്ത്രപരമായ പങ്കാളിയുടെ തലത്തിലേക്ക് ഉയർത്തുകയാണ്, ഇത് വിയറ്റ്നാമിന്റെ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര പങ്കാളിത്തത്തെ പ്രതിനിധീകരിക്കുന്നുവെന്ന് ഒരു ഉന്നത ബൈഡൻ ഉപദേശകൻ പറഞ്ഞു. ബൈഡൻ ഈ നീക്കത്തെ സ്വാഗതം ചെയ്യുകയും തന്റെ 24 മണിക്കൂർ ഹനോയി സന്ദർശനത്തിൽ കാലാവസ്ഥ, സമ്പദ്‌വ്യവസ്ഥ, മറ്റ് വിഷയങ്ങൾ എന്നിവയിൽ പുരോഗതി കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. “ഞങ്ങളുടെ രാജ്യങ്ങൾക്കിടയിൽ സംഘർഷം മുതൽ സാധാരണവൽക്കരണം വരെയുണ്ടായിരുന്നു. ഈ പുതിയ സംഭവ വികാസം 50 വർഷത്തെ പുരോഗതി കണ്ടെത്താൻ കഴിയും,” കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാമിന്റെ ജനറൽ സെക്രട്ടറി എൻഗുയാൻ ഫു ട്രംഗുമായുള്ള പുതിയ ബന്ധ നില പ്രഖ്യാപിച്ചുകൊണ്ട് ബൈഡന്‍…