ഡാളസ് : എഴുത്തുകാരൻ ജോയി നാലുന്നാക്കലിന്റെ “ബഹനാന്റെ നടപ്പുകൾ “എന്ന പുസ്തകം പ്രകാശനം ചെയ്തു. ഒരു ദേശത്തിന്റ സംസ്കാരവും ചരിത്രവും വർത്തമാനവും ജീവിതവും ഇടകലരുന്ന അതീവ സുന്ദരമായ നോവൽ ശില്പമാണ് പ്രകാശനം ചെയ്തത്. വേദിയായത് 13000ൽ പരം പുസ്തകങ്ങളുള്ള കേരള അസോസിയേഷൻ ഓഫ് ഡാളസ് (Kerala Association of Dallas) ലൈബ്രറിയിൽ. അസോസിയേഷൻ ട്രഷററും മുൻ ലൈബ്രേറിയനുമായ ഫ്രാൻസിസ് എ തോട്ടത്തിൽ എഴുത്തുകാരനിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു. ജോയി നാലുന്നാക്കൽ പുസ്തക വിവരണം നടത്തി. ഐ സി ഇ സി സെക്രട്ടറി ജേക്കബ് സൈമൺ അദ്ധ്യക്ഷത വഹിച്ച് ആശംസാ പ്രസംഗം നടത്തി. അസോസിയേഷൻ അംഗമായ സുചൻ ആശംസകൾ നേർന്നു. അസോസിയേഷൻ സെക്രട്ടറി അനശ്വരം മാമ്പിള്ളി നന്ദി പറഞ്ഞു.
Month: September 2023
കേരള അസോസിയേഷൻ ഓഫ് ഡാളസ് ഓണാഘോഷം അതിവിപുലമായി ആഘോഷിക്കപ്പെട്ടു
ഡാളസ് : 2023 സെപ്റ്റംബർ 2 ന് രാവിലെ 10.30 മുതൽ ഗാർലാൻഡിലെ എം ജി എം ഓഡിറ്റോറിയത്തിൽ വച്ചു നടന്ന കേരള അസോസിയേഷൻ ഓണാഘോഷത്തിൽ ഡാളസിലെ (Kerala Association of Dallas) മലയാളികൾ കുടുംബസമേതം പങ്കെടുത്തു. ഏതാണ്ട് 1500 പേർ പങ്കെടുത്ത ഈ ഓണാഘോഷം ടെക്സാസിലെ ഏറ്റവും വലിയ മലയാളി സംഗമ വേദിയായി. കേരള അസോസിയേഷൻ ഓഫ് ഡാളസ് അമേരിക്കയിലെ തന്നെ ഏറ്റവും വലുതും പ്രായമേറിയതുമായ സംഘടനയിൽ ഒന്നാണ്. നാല്പത്തെട്ടിലേറെ വർഷങ്ങളായി ഡാളസ് മലയാളികളുടെ ഹൃദയ സ്പന്ദനങ്ങളറിഞ്ഞു സമൂഹ്യമായ ഏകീകരണത്തിന് ജാതി -മത- വർണ്ണ -വർഗ്ഗ -രാഷ്ട്രീയ ഭേദമില്ലാതെ പ്രവർത്തിക്കുന്ന ഈ സംഘടനയുടെ ജനപിന്തുണയും സ്വീകാര്യതയും വിളിച്ചറിയിന്നതായിരുന്നു, ഈ ഓണാഘോഷ പരിപാടി ആസ്വദിക്കാൻ എത്തിയ വലിയ ജനസഞ്ചയം. മുഖ്യതിഥിയായി പങ്കെടുത്ത ഡോ. ഡോണൾഡ് ഡേവിസ് (University of Texas at Austin Department of Asian…
“ഇവിടെ വരാന്‍ കഴിഞ്ഞതില്‍ സന്തോഷം”; യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ 20 ഉച്ചകോടിക്കായി ന്യൂഡൽഹിയിലെത്തി
ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയിൽ (G-20 Summit) പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ (Joe Biden) ഇന്ന് (വെള്ളിയാഴ്ച) ന്യൂഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം വെള്ളിയാഴ്ച വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതി 7, ലോക് കല്യാൺ മാർഗിൽ ഉഭയകക്ഷി ചർച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ അദ്ദേഹം ജനക്കൂട്ടത്തിനു നേരെ കൈവീശി. ബൈഡനെ സ്വീകരിക്കാന്‍ റോഡ് ഗതാഗത-ഹൈവേ-വ്യോമയാന സഹമന്ത്രി ജനറൽ വികെ സിംഗ് (Gen. V K Singh) വിമാനത്താവളത്തില്‍ എത്തിയിരുന്നു. “എനിക്ക് ഇവിടെ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന്” ജനറൽ വി കെ സിംഗുമായുള്ള ഒരു ഹ്രസ്വ സംഭാഷണത്തിൽ പ്രസിഡന്റ് ബൈഡൻ പറഞ്ഞു. 2020 ൽ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ജോ ബൈഡന്റെ ആദ്യത്തെ ഇന്ത്യാ സന്ദർശനമാണിത്. എയർഫോഴ്സ് വണ്ണിൽ അദ്ദേഹത്തോടൊപ്പം യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ, ഡെപ്യൂട്ടി…
വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രോവിൻസ് ഓണാഘോഷത്തിന് രമ്യാ ഹരിദാസ് എം.പി. മുഖ്യാതിഥി
ന്യൂയോർക്ക്: വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രോവിൻസ് (World Malayalee Council, New York Province) 2023-ലെ ഓണാഘോഷവും അടുത്ത രണ്ടു വർഷത്തേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക ഭാരവാഹികളുടെ സ്ഥാനാരോഹണവും സെപ്റ്റംബർ 9 ശനി വൈകിട്ട് 5 മണി മുതൽ ന്യൂയോർക്ക് എൽമോണ്ടിലുള്ള സെന്റ് വിൻസെൻറ് ഡീപോൾ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് (1500 De Paul Street, Elmont, NY 11003) അതി വിപുലമായി നടത്തപ്പെടുന്നു. പാലക്കാട് ആലത്തൂർ പാർലമെൻറ് നിയോജക മണ്ഡലം പ്രതിനിധി രമ്യാ ഹരിദാസ്, എം.പി. മുഖ്യാതിഥിയായി ആഘോഷത്തിൽ പങ്കെടുക്കുന്നു. വേൾഡ് യോഗാ കമ്മ്യൂണിറ്റി സ്ഥാപക ചെയർമാൻ ആദരണീയ ഗുരുജി ദിലീപ്‌ജി മഹാരാജ് ഓണസന്ദേശം നൽകുന്നു. 2019 മെയ് മാസം നടന്ന ഇന്ത്യൻ പാർലമെൻറ് തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ ആലത്തൂർ ലോകസഭാ മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ കോൺഗ്രസ്സ് സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ട രമ്യാ ഹരിദാസ്…
കേരള ഹിന്ദൂസ് ഓഫ് അരിസോണയുടെ ഓണാഘോഷം ‘ഓണം പൊന്നോണം 2023’ പ്രൗഢഗംഭീരമായി
ഫീനിക്സ്: കേരള ഹിന്ദൂസ് ഓഫ് അരിസോണ (Kerala Hindus of Arizona) യുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 26ന് ഇൻഡോ അമേരിക്കൻ കൾച്ചറൽ സെന്റര് ഓഡിറ്റോറിയത്തില്‍ വച്ച് വൈവിദ്ധ്യമാർന്ന പരിപാടികളോടെ വിപുലമായ രീതിയില്‍ പൊന്നോണം ആഘോഷിച്ചു. പ്രവാസി മലയാളികള്‍ക്ക് ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ സമ്മാനിച്ചുകൊണ്ടാണ് ഈ വർഷത്തെ ഓണാഘോഷവും കടന്നുപോയത്. രാവിലെ ഗിരിജ മേനോന്റെ നേതൃത്വത്തിൽ ദിവ്യ അനൂപ്, ലേഖ നായർ, നിഷ പിള്ള, എന്നിവർ ചേർന്ന്അത്തപൂക്കളമൊരുക്കി ഓണത്തപ്പനെ വരവേറ്റു. വിശിഷ്ടാതിഥി ഗ്ലെൻഡെയ്ൽ സിറ്റി മേയർ ജെറി വെയെർസ് ഭദ്രദീപം തെളിയിച്ചു ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഔപചാരികമായി ഉൽഘാടനം ചെയ്തു. വിശിഷ്ടാതിഥിയെ പ്രസിഡന്റ് ജിജു അപ്പുക്കുട്ടൻ പൂച്ചെണ്ട് നൽകി സ്വീകരിച്ചപ്പോൾ അരിസോണയിലെ പ്രമുഖ വ്യവസായിയും വിവിധ സാമൂഹിക സാംസ്ക്കാരിക സന്നദ്ധ സംഘടനകളിലെ സജീവ സാന്നിധ്യവുമായ രാജ് മേനോൻ പൊന്നാട അണിയിച്ചു അരിസോണയിലെ മലയാളി സമൂഹത്തിന്റെ സ്നേഹാദരങ്ങളറിയിച്ചു. ഓണാഘോഷ പരിപാടികള്ക്ക്…
G20 ഉച്ചകോടി 2023: അലങ്കരിച്ച ജുമാ മസ്ജിദ് മുതൽ പ്രകാശിത കുത്തബ് മിനാർ വരെ; ഡല്‍ഹിയുടെ മുഖഛായ മാറി
ന്യൂഡല്‍ഹി: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന G20 ഉച്ചകോടി 2023 ന് (G20 Summit 2023) ഡൽഹി തയ്യാറെടുക്കുമ്പോൾ, നഗരം മുഴുവൻ അതിശയകരമായ പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ ശ്രദ്ധേയമായ രൂപാന്തരീകരണത്തിൽ അലങ്കാര വിളക്കുകളും ഊർജ്ജസ്വലമായ പൂക്കളും കൊണ്ട് പ്രദേശമാകെ മനോഹരമാക്കിയിരിക്കുന്നു. പ്രഗതി മൈതാനത്തിന്റെ ഹൃദയഭാഗത്ത് പുതുതായി നിർമ്മിച്ച ഭാരത് മണ്ഡപം കൺവെൻഷൻ സെന്ററിലാണ് (Bharat Mandapam Convention Centre) ജി20 ഉച്ചകോടി സംഘടിപ്പിക്കുന്നത്. സെപ്തംബർ 9 മുതൽ 10 വരെയാണ് സുപ്രധാന പരിപാടി. പ്രഗതി മൈതാനത്തിനു ചുറ്റുമുള്ള ഫുട്പാത്തിലും റൗണ്ട് എബൗട്ടുകളിലും ശ്രദ്ധേയമായ G20 ലോഗോകൾ പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചിരിക്കുന്നു. ഡൽഹിയുടെ പൈതൃകവും അതിന്റെ പ്രൗഢിയോടെ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നു. പഴയ ഡൽഹിയിലെ ജമാ മസ്ജിദ് പ്രത്യേക വിളക്കുകൾ, പൂക്കൾ, അലങ്കാര കുടകൾ എന്നിവയാൽ അലങ്കരിച്ചിരിക്കുന്നു. #WATCH | Delhi | The area around Jama Masjid decorated with colourful…
ഇന്നത്തെ രാശിഫലം (2023 സെപ്തംബര്‍ 8 വെള്ളി)
ചിങ്ങം : പ്രബലരായ സിംഹരാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യദിവസമാണ്. സുഹൃത്തുക്കള്‍ ഇന്ന് നിങ്ങളെ സഹായിക്കാന്‍ മുന്നോട്ടുവരും. പ്രിയപ്പെട്ടവരുമൊത്ത് ഒരു ഉല്ലാസയാത്ര തിരക്കുകളില്‍നിന്നും വിടുതൽ നല്‍കും. സമയവും തിരമാലകളും ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കുന്നില്ല എന്ന് ഓര്‍ക്കുക. അതുകൊണ്ട് വിലപിടിച്ച സമയം പാഴാക്കാതിരിക്കുക. ബിസിനസിലും സാമ്പത്തികനിലയിലും നേട്ടമുണ്ടാകും. കന്നി : നല്ലൊരു ദിവസമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ജോലിയായാലും ബിസിനസ് ആയാലും കന്നിരാശിക്കാര്‍ക്ക് ഇന്ന് വിജയത്തിന്‍റെ ദിവസമാണ്. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ പറ്റിയ ദിവസമാണിന്ന്. പ്രൊഫഷണലുകള്‍ക്ക് വരുമാനവര്‍ധനവോ പ്രമോഷനോ കൈവരാം. പിതാവില്‍ നിന്ന് ചില നേട്ടങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബത്തിലെ ഐക്യം നിങ്ങളുടെ ഇന്നത്തെ ദിവസം സമാധാന പൂർണമായി പര്യവസാനിക്കുന്നതിന് വഴിയൊരുക്കും. തുലാം : ബിസിനസില്‍ നല്ല വരുമാനം ലഭിക്കാന്‍ സാധ്യത. എന്നാല്‍ ജോലിയില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് യാതൊരു സഹായവും പ്രതീക്ഷിക്കരുത്. ഒരു വിനോദയാത്രയ്‌ക്കോ തീര്‍ഥയാത്രയ്‌ക്കോ സാധ്യതയുണ്ട്. ഇന്ന് നിങ്ങള്‍ പരിക്ഷീണനായി കാണപ്പെടുന്ന സമയം ഉണ്ടാകാം.…
എല്ലാ കണ്ണുകളും പുതുപ്പള്ളിയിലേക്ക്; വോട്ടെണ്ണല്‍ ഉടര്‍ന്‍ ആരംഭിക്കും
കോട്ടയം: പുതിയ പ്രതിനിധി ആരെന്നറിയാൻ കാത്തിരിക്കുകയാണ് പുതുപ്പള്ളി (Puthupally). കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ വോട്ടെടുപ്പ് ഉടൻ ആരംഭിക്കും. ആകെ 13 റൗണ്ടുകളുണ്ട്. അയർക്കുന്നം പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. വാകത്താനം ആണ് അവസാനമായി വോട്ടെണ്ണുന്നത്. ആകെ 20 ടേബിളുകളിലായാണ് വോട്ടെണ്ണൽ. ഇതിൽ 14 ടേബിളിൽ മെഷീൻ വോട്ടുകളും 5 ടേബിളിൽ തപാൽ വോട്ടുകളും ഒരു ടേബിളിൽ സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ് (ഇലക്‌ട്രോണിക് ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) വോട്ടുകളും എണ്ണും. തപാൽ വോട്ടുകളും സർവീസ് വോട്ടുകളും ആയിരിക്കും ആദ്യം എണ്ണുന്നത്. ഇടിപിബിഎസ് വോട്ടുകളിലെ ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത് കൗണ്ടിങ് ഉദ്യോഗസ്ഥർക്ക് നൽകിയ ശേഷമായിരിക്കും വോട്ടെണ്ണൽ. ഒൻപത് മണിയോടെ വ്യക്തമായ ലീഡ് അറിയാനാകും. പത്ത് മണി കഴിയുന്നതോടെ പൂർണഫലം പ്രതീക്ഷിക്കുന്നു. മത്സരരംഗത്ത് ഏഴ് സ്ഥാനാർഥികളാണ് ഉള്ളത്. വിജയപ്രതീക്ഷകൾ പങ്കുവച്ച് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും (Chandy…
യൂണിയൻ കോപ് പുതിയ ശാഖ ഹത്ത സൂക്കിൽ ആരംഭിച്ചു
ഫുഡ്, നോൺ ഫുഡ് ഉൽപ്പന്നങ്ങൾ പുതിയ ശാഖയിൽ ലഭ്യമാണ്. ഡിസ്കൗണ്ടിൽ നിരവധി സാധനങ്ങൾ വാങ്ങാം. ദുബായ്: യൂണിയൻ കോപ് (Union Coop) ദുബായിലെ ഹത്ത സൂക്കിൽ പുതിയ സൂപ്പർമാർക്കറ്റ് ആരംഭിച്ചു. 2000 ചതുരശ്രയടി വിസ്തീർണത്തിലാണ് യൂണിയൻ കോപ് 27-ാമത് ശാഖ പ്രവർത്തിക്കുക. യൂണിയൻ കോപ് മാനേജിങ് ഡയറക്ടർ അബ്ദുള്ള മുഹമ്മദ് റാഫീ അൽ ദല്ലാൽ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ നിക്കോളസ് അലൻ, ഓപ്പറേഷൻസ് ഡിവിഷൻ ഡയറക്ടർ ഹരീബ് മുഹമ്മദ് ബിൻതാനി, ചീഫ് കൊമേഴ്സ്യൽ ഓഫീസർ നീൽസ് ഗ്രോയെൻ എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു. ഫുഡ്, നോൺ ഫുഡ് ഉൽപ്പന്നങ്ങൾ പുതിയ ശാഖയിൽ ലഭ്യമാണ്. ഡിസ്കൗണ്ടിൽ നിരവധി സാധനങ്ങൾ വാങ്ങാം. രാജ്യത്തിന്റെ റീട്ടെയ്ൽ മേഖലയുടെ വളർച്ചയുടെ ഭാഗമാണ് പുതിയ ശാഖ എന്ന മാനേജിങ് ഡയറക്ടർ അൽ ദല്ലാൽ പറഞ്ഞു. എല്ലാത്തരത്തിലുള്ള ഉപയോക്താക്കൾക്കും അനുയോജ്യമായ ഉൽപ്പന്നങ്ങൾ യൂണിയൻ കോപ് വഴി ലഭിക്കും.
ചെങ്ങന്നൂർ കെഎസ്ആർടിസി ഡിപ്പോയിൽ സീലിംഗ് ഫാൻ പൊട്ടി വീണ് വനിതാ കണ്ടക്ടർക്ക് പരിക്ക്
ആലപ്പുഴ: ചെങ്ങന്നൂർ കെഎസ്ആർടിസി ഡിപ്പോയിലെ (Chengannur KSRTC Depot) വിശ്രമമുറിയിലുള്ള സീലിംഗ് ഫാന്‍ പൊട്ടി വീണ് വനിതാ കണ്ടക്ടർക്ക് പരിക്കേറ്റു. കൊല്ലം ജില്ലയിലെ ചാത്തന്നൂർ സ്വദേശിനി കെ ശാലിനി (43) യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ ശാലിനി ചെങ്ങന്നൂരിൽ ഡ്യൂട്ടിക്കായി എത്തിയിരുന്നു. ഷിഫ്റ്റ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് അവൾ വിശ്രമമുറിയിൽ ഇരിക്കുമ്പോഴായിരുന്നു സീലിംഗ് ഫാൻ ദേഹത്തു വീണത്. പരിക്കേറ്റ ശാലിനിയെ ഉടൻ തന്നെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. ചെങ്ങന്നൂർ ഡിപ്പോയിൽ കെഎസ്ആർടിസി ജീവനക്കാർക്കുള്ള വിശ്രമമുറി ഉൾപ്പെടെയുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണം അടുത്തിടെ പൂർത്തിയായിരുന്നു. എന്നാൽ, ഇതുവരെയും ഉദ്ഘാടനം ചെയ്യാത്തതിനാൽ പുതിയ കെട്ടിടം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ജീവനക്കാർ. നിലവിലെ കെട്ടിടം വളരെ ശോചനീയാവസ്ഥയിലാണ്. മണിക്കൂറുകൾ നീണ്ട ഡ്യൂട്ടിക്ക് ശേഷം കെഎസ്ആർടിസി ജീവനക്കാർ ഈ നിലവാരമില്ലാത്ത വിശ്രമമുറിയാണ് വിശ്രമത്തിനായി ഉപയോഗിക്കുന്നത്. പുതിയ കെട്ടിടം ഉപയോഗിക്കാൻ അനുമതി വൈകുന്നത് സംബന്ധിച്ച് നിരവധി പരാതികൾ…