ഡാളസ്: ആഗസ്റ്റ് 26 ശനിയാഴ്ച രാവിലെ ഡാളസ് സൗഹൃദ വേദി കൊണ്ടാടിയ ഓണാഘോഷം മേന്മയുടെ തിളക്കമായി പര്യവസാനിച്ചു. പ്രസിഡന്റ് എബി തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഡാളസിലെ കലാസാംസ്‌കാരിക മലയാള ഭാഷാ സ്‌നേഹി ജോസ് ഓച്ചാലിൽ ഓണസന്ദേശം നൽകി. ഡാളസ് സൗഹൃദവേദി സെക്രട്ടറി അജയകുമാർ സ്വാഗതം ആശംസിച്ചു. ഓണാഘോഷ പരിപാടികളുടെ മെഗാ സ്പോൺസറും പ്രീമിയർ ഡെന്റൽ ക്ലിനിക് ഉടമയുമായ ഡോ. എബി ജേക്കബ്, കലാ സാംസ്‌കാരിക നേതാവും, ഡാളസ്മലയാളികളുടെ വിശ്വസ്ത റിയൽ എസ്റ്റേറ്റ് & ഭവന വായ്പാ ഓഫീസറുമായ ജോസെൻ ജോർജ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. പ്രസിഡന്റ് എബി തോമസ്, മുഖ്യാതിഥി ജോസ് ഓച്ചാലിൽ, മെഗാ സ്പോൺസർ ഡോ. എബി ജേക്കബ്, ഗ്രാന്റ് സ്പോൺസർ ജോസെന്‍ ജോര്‍ജ്, സെക്രട്ടറി അജയകുമാർ, പ്രോഗ്രാം എം.സി ശ്രീമതി സുനിത എന്നിവർ നിലവിളക്ക് കൊളുത്തി കലാപരിപാടികൾക്ക് തുടക്കമിട്ടു. പ്രശസ്തിയുടെ കുതിപ്പിലേക്കു…
Month: September 2023
ഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളി അസോസിയേഷൻ (ഗാമ) ഓണാഘോഷം പുതുചരിത്രം കുറിച്ചു
അറ്റ്ലാന്റ: ഓഗസ്റ്റ് 26 ശനിയാഴ്ച അറ്റ്ലാന്റ നഗരം ഐതിഹാസികമായ ഓണാഘോഷ പരിപാടിക്കാണ് സാക്ഷ്യം വഹിച്ചത്. ഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളീ അസോസിയേഷൻ (GAMA) ആതിഥേയത്വം വഹിച്ച, West Forsyth High School ഇൽ നടന്ന ഓണാഘോഷ പരിപാടിയിൽ 2200-ലധികം പേർ പങ്കെടുത്തു. സംഘാടക മികവുകൊണ്ടും,കലാമൂല്യവും, വർണാഭമായ പരിപാടികൾ കൊണ്ടും, ഗൃഹാതുരുത്വം നടമാടിയ ഗാമയുടെ ഓണാഘോഷം അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനശ്രദ്ധ ആകർഷിച്ച ഒരു ഓണാഘോഷമായിരുന്നു. ജനപങ്കാളിത്തം കൊണ്ട് ഗാമക്ക് ചരിത്രത്തിൽ ഇടംനേടി കൊടുത്തതിൽ ഗാമയുടെ പ്രസിഡന്റ് ബിനു കാസിം എല്ലാവരോടും വ്യക്തിപരമായ നന്ദി രേഖപ്പെടുത്തി. പ്രാദേശിക മലയാളി സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ആഘോഷം ഉജ്ജ്വല വിജയമായി മാറി. ഓണത്തിന്റെ ചൈതന്യം പുനഃസൃഷ്ടിക്കുവാൻ മാത്രമല്ല, പങ്കെടുത്ത എല്ലാവർക്കും ഓണസദ്യക്കൊപ്പം കലാമൂല്യമുള്ള പരിപാടികളും സമർപ്പിക്കുവാൻ സാധിച്ചു എന്നത് ഗാമയുടെ സൂക്ഷ്മമായ ആസൂത്രണത്തിന്റെയും അർപ്പണബോധത്തിന്റെയും തെളിവാണ്. ഇനി നടത്തുവാനിരിക്കുന്ന മറ്റു അസോസിയേഷൻ…
കാനഡയിലെ തദ്ദേശീയ വിദ്യാലയത്തിന് സമീപം കൂടുതൽ സംശയാസ്പദമായ ശവക്കുഴികൾ കണ്ടെത്തി
ഒട്ടാവ: പടിഞ്ഞാറൻ കാനഡയിലെ ഒരു തദ്ദേശീയ സമൂഹം ഒരു മുൻ റസിഡൻഷ്യൽ സ്കൂളിന്റെ സ്ഥലത്തിന് സമീപം അടയാളപ്പെടുത്താത്ത നൂറോളം ശവക്കുഴികൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. “ഞങ്ങൾ കണ്ടെത്തിയത് ഹൃദയഭേദകവും വിനാശകരവുമാണ്,” ഇംഗ്ലീഷ് റിവർ ഫസ്റ്റ് നേഷൻ ഇൻഡിജിനസ് ഗ്രൂപ്പിന്റെ ചീഫ് ജെന്നി വോൾവറിൻ ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “ഇന്നുവരെ അടയാളപ്പെടുത്താത്ത 93 ശവക്കുഴികളില്‍ 79 കുട്ടികളും 14 ശിശുക്കളും ഉണ്ട്,” പ്രസ്താവനയില്‍ പറഞ്ഞു. ഇത് അന്തിമ കണക്കല്ല, മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അവർ മുന്നറിയിപ്പ് നൽകി. സസ്‌കാച്ചെവൻ പ്രവിശ്യയിലെ ബ്യൂവൽ ഇന്ത്യൻ റെസിഡൻഷ്യൽ സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപമാണ് ഈ ശവക്കുഴികള്‍ കണ്ടെത്തിയത്. റെജീന സർവകലാശാലയുടെ കണക്കനുസരിച്ച്, 1995 ൽ അടച്ചതിനുശേഷം റസിഡൻഷ്യൽ സ്കൂൾ മുൻ വിദ്യാർത്ഥികൾ തകർത്തു. 2021 മുതൽ, കാനഡയിലുടനീളമുള്ള ആദിവാസി കമ്മ്യൂണിറ്റികൾ മത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം 1300-ലധികം അടയാളപ്പെടുത്താത്ത…
റവ. ഇ. ജെ ജോർജ് കശീശായുടെ വേർപാടിൽ മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനം അനുശോചിച്ചു
ന്യൂയോർക്ക് : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തായുടെ ജേഷ്ഠ സഹോദരനും, സീനിയർ വൈദീകനുമായ അഞ്ചേരി ഇലയ്ക്കാട്ടു കടുപ്പിൽ വന്ദ്യ. ദിവ്യശ്രീ. റവ. ഇ. ജെ. ജോർജ് കശീശായുടെ (95 ) വേർപാടിൽ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിനു വേണ്ടി ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക്ക് മാർ ഫിലക്സിനോസ് അനുശോചനം അറിയിച്ചു. കോട്ടയം സെമിനാരി ഹൈസ്കൂൾ, കീഴില്ലം സെന്റ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1956 ൽ യൂഹാനോൻ മാർത്തോമ്മായിൽ നിന്ന് ശെമ്മാശ് സ്ഥാനവും പത്മഭൂഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയിൽ നിന്ന് കശീശ്ശാ സ്ഥാനവും സ്വീകരിച്ചു. കുലശേകരം, പുല്ലൻ ചേരി, ചുങ്കത്തറ, മുതുകുളം, ഇടക്കര, കോവിലൂർ, മേഴക്കോട്, നാഗർകോവിൽ , പെരിനാട്, മുഖത്തല, കിഴക്കേ കല്ലട , കൈതക്കോട്, കറ്റാനം,…