ചിങ്ങം : ദിവസം മുഴുവൻ കർമ്മനിരതനായിരിക്കും. വലിയ കോർപ്പറേഷനുകളിൽ ജോലി ചെയ്യുന്നവർക്ക് ഇന്ന് അവരുടെ മേലുദ്യോഗസ്ഥന്മാരുടെ വലിയ പ്രതീക്ഷകൾ സാക്ഷാത്കരിക്കേണ്ടിവരും. സ്ത്രീകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. കന്നി : ഉള്ളിൽ എപ്പോഴും കൂടുതൽ ജോലി ചെയ്യണമെന്നും സമ്പാദിക്കണമെന്നുമുള്ള ആഗ്രഹം ഉണ്ടാകും. കഠിനമായി ജോലി ചെയ്ത ശേഷം മാനസിക ഉല്ലാസം നൽകുന്ന പ്രവൃത്തികളിൽ ഏർപ്പെടുക. തുലാം : ഭാഗ്യപരീക്ഷണത്തിനുള്ള ചിന്തകളുണ്ടാകും. ഇന്ന് ചെയ്യുന്ന കാര്യങ്ങളിൽ പ്രയോജനമുണ്ടാകാനിടയുണ്ട്. ഓഫിസിലെ ഉയർന്ന ഉദ്യോഗസ്ഥർ നിങ്ങളുടെ സാമർഥ്യത്തെയും, നന്നായി ജോലി ചെയ്യാനുള്ള കഴിവിനെയും ശ്രദ്ധിക്കും. വാക്കേറ്റങ്ങൾ ഒഴിവാക്കുക. വൃശ്ചികം : ഈ രാശിക്കാർക്ക് സ്നേഹവും ഒടുങ്ങാത്ത അഭിനിവേശവും ഒരു ജീവിതചര്യ തന്നെയാണ്. ഇന്നത്തെ ദിവസം അതിൽ നിന്നും വിഭിന്നമല്ല. എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ കഴിവുള്ളവരായതിനാൽ ഇതും നല്ല ദിവസമായിരിക്കും. ധനു : നിങ്ങളിന്ന് തികച്ചും സന്തുലിതാവസ്ഥയിലായിരിക്കും. കുടുംബത്തിന്റെ…
Day: October 17, 2023
രാജസ്ഥാന് കോണ്‍ഗ്രസ് എംഎൽഎ ഒരു മനുഷ്യന്റെ തലപ്പാവ് ചവിട്ടിത്തെറിപ്പിച്ചു; ജനങ്ങൾ കോൺഗ്രസിനെയും അതേ രീതിയിൽ ചവിട്ടി പുറത്താക്കുമെന്ന് ബിജെപി
ജയ്പൂർ: രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎ രാജേന്ദ്ര സിംഗ് ബിധുരി ഒരാളുടെ തലപ്പാവ് ചവിട്ടിത്തെറിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ, ആ പ്രവര്‍ത്തിയെ അപലപിച്ച് ബിജെപി നേതാക്കളും രംഗത്തെത്തി. “എംഎൽഎ ആ മനുഷ്യന്റെ തലപ്പാവ് എറിഞ്ഞതുപോലെ തന്നെ കോൺഗ്രസ് സർക്കാരിനെയും അധികാരത്തിൽ നിന്ന് പുറത്താക്കുമെന്ന്” അവര്‍ പറഞ്ഞു. ഒരു വശത്ത് കോൺഗ്രസ് ജൻ സമ്മാൻ ജയ് രാജസ്ഥാൻ എന്ന മുദ്രാവാക്യം ഉയർത്തുമ്പോൾ, മറുവശത്ത്, അവരുടെ എംഎൽഎ തലപ്പാവ് വലിച്ചെറിഞ്ഞ് മനുഷ്യനെ അപമാനിക്കുകയാണെന്ന് സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ സിപി ജോഷി പറഞ്ഞു. “ഇത് ഒരു ഉദാഹരണം മാത്രമാണ്, കർഷകരും യുവാക്കളും സ്ത്രീകളും ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും അപമാനിക്കാൻ കഴിഞ്ഞ അഞ്ച് വർഷമായി കോൺഗ്രസ് പ്രവർത്തിക്കുന്നു. രാജസ്ഥാനിൽ, തലപ്പാവ് അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. ഒരു ജനപ്രതിനിധി തലപ്പാവ് ചവിട്ടുന്നത് അപലപനീയമാണ്. അഞ്ച് വർഷമായി കോൺഗ്രസ് ഒരു ജോലിയും…
സ്ത്രീ സൗഹൃദ ടൂറിസം കേന്ദ്രമായി കേരളം മാറും
തിരുവനന്തപുരം: ടൂറിസം മിഷന്റെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ കോവളം ഉള്‍പ്പെടെയുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ടൂറിസം വകുപ്പ്. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ടാക്ടി സര്‍വീസ്, വിശ്രമ മുറികള്‍, ഗൈഡ് സേവനങ്ങള്‍, സ്ത്രീകശ്ക്കെതിരായ അതിക്രമങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മറ്റ് മേഖലകളില്‍ വിവിധ സേവനങ്ങള്‍ നല്കാന് സ്ത്രീകളെ നിയോഗിക്കും. ടാക്സി സവാരിക്കിടയിലും ഗൈഡുകള്‍ വഴിയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ് ഈ നടപടിക്ക് പ്രേരിപ്പിച്ചത്. 2018ല്‍ കോവളം ബീച്ച് സന്ദര്‍ശിക്കാനെത്തിയ വിദേശ വനിതയെ ടൂറിസ്റ്റ് ഗൈഡുകളായി വേഷമിട്ട രണ്ട് പേര് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. സ്ത്രീകള്‍ നടത്തുന്ന ഹോം സ്റ്റേകളാണ് മറ്റൊരു സംരംഭം. മലയോര മേഖലകളില്‍ പുരുഷന്മാര് നടത്തുന്ന ഹോം സ്റ്റേകള്‍ സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് ഒറുയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സുരക്ഷിതമല്ലെന്ന് കണക്കാക്കപ്പെടുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കൂടുതല്‍ വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. കൂടാതെ, താമസം,…
സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ മകനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മകന് യദു പരമേശ്വരനെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിയാണ് യദു. മുത്തച്ഛനും മുത്തശ്ശിമാര്‍ക്കൊപ്പമാണ് തറവാട്ടില്‍ താമസിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി അത്താഴം കഴിക്കാനിരിക്കെയാണ് സഹപാഠിയുടെ ഫോണ്‍ കോള്‍ യദുവിന് ലഭിച്ചതെന്ന് മുത്തശ്ശിമാര്‍ പറഞ്ഞു. പിന്നീട് പ്രകോപിതനായി തന്റെ മുറിയിലേക്ക് കയറി അകത്തു നിന്ന് പൂട്ടി. ഏറെ നേരം കഴിഞ്ഞിട്ടും യദുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് സഹപാഠി മുത്തച്ഛനെ വിളിച്ചു. വാതില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു, മുത്തച്ഛന് അയല്‍വാസികളോട് സഹായം തേടുകയും വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട യദുവിനെ അയല്‍വാസികളാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പക്ഷെ, ജീവന് രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ശവസംസ്കാരം…
പ്രശസ്ത നടൻ കുണ്ടറ ജോണി അന്തരിച്ചു
കൊല്ലം: പ്രശസ്ത ചലച്ചിത്രതാരം കുണ്ടറ ജോണി (71) ചൊവ്വാഴ്ച അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1979ൽ പുറത്തിറങ്ങിയ ‘അഗ്നിപർവ്വതം’ എന്ന ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 80കളിലും 90കളിലും നിരവധി വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ പ്രശസ്തി നേടിയ നടനായിരുന്നു അദ്ദേഹം. ഏകദേശം നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ അദ്ധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ. കിരീടം, ചെങ്കോല്‍, രാജാവിന്റെ മകന്, അരം+അരം കിന്നരം, കഴുകന്, കരിമ്പന, സ്ഫടികം, ആവനാഴി തുടങ്ങി നിരവധി ചിത്രങ്ങളില്‍ വില്ലനായും സഹനടനായും കുണ്ടറ ജോണി അഭിനയിച്ചു. ഉണ്ണി മുകുന്ദന് നായകനായ ‘മേപ്പടിയാന്’ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
ആഗോള ഫത്വ കോൺഫറൻസിന് കൈറോയിൽ തുടക്കം: സി മുഹമ്മദ് ഫൈസി ഇന്ത്യൻ പ്രതിനിധി
കോഴിക്കോട്: ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസിയുടെ നേതൃത്വത്തിൽ കെയ്റോയില്‍ 18, 19 (ബുധൻ, വ്യാഴം) തിയ്യതികളില്‍ നടക്കുന്ന ആഗോള ഫത്വ കോൺഫറൻസിൽ ജാമിഅ മർകസ് ചാൻസിലറും കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി മുഹമ്മദ് ഫൈസി ഇന്ത്യയെ പ്രതിനിധീകരിക്കും. ഈജിപ്ത് മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധിയായാണ് സി മുഹമ്മദ് ഫൈസി പങ്കെടുക്കുന്നത്. ’21-ാം നൂറ്റാണ്ടിലെ ഫത്വകളും വെല്ലുവിളികളും’ എന്ന ശീർഷകത്തിൽ നടക്കുന്ന സമ്മേളനം ഈജിപ്ഷ്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് ശൗഖി അല്ലാമിന്റെ അധ്യക്ഷതയിൽ മതകാര്യവകുപ്പ് മന്ത്രി ഡോ. മുഖ്താർ ജുമുഅ ഉദ്ഘാടനം ചെയ്യും. അൾജീരിയൻ മതകാര്യവകുപ്പ് മന്ത്രി യൂസുഫ് മഹ്ദി, ലബനാൻ മുഫ്തി അബ്ദുലത്തീഫ് ദരിയാൻ, ഫലസ്തീൻ ചീഫ് ജസ്റ്റിസ് മഹ്മൂദ് സിദ്ദീഖി അൽ ഹുബ്ബാശ്, ടുണീഷ്യൻ മുഫ്തി ഹിശാം ബിൻ മഹ്മൂദ്,…
ഹിന്ദുത്വ വംശീയതക്കെതിരെ സോളിഡാരിറ്റി പ്രചരണ വാഹന ജാഥ ഒക്ടോബർ 18,19,20,21 തിയ്യതികളിൽ
സോളിഡാരിറ്റി സംസ്ഥാന തലത്തിൽ നടത്തുന്ന Uproot Bulldozer Hindutwa എന്ന തലക്കെട്ടിൽ ഹിന്ദുത്വ വംശീയതക്കെതിരിൽ അണിനിരക്കുക എന്ന് ആവുശ്യപ്പെട്ട്കൊണ്ട് നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് നയിക്കുന്ന ജില്ലാ പ്രചരണ വാഹന ജാഥ ഒക്ടോബർ 18,19,20,21 തിയ്യതികളിലായി നടക്കും. ജാഥയുടെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്, മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പൻ, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി, ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത്. പി. പി എന്നിവർ സംസാരിക്കും.
ടെലികോം മേഖലയിൽ വളർച്ചയ്ക്ക് ആക്കം കൂട്ടി യു എസ് ടി; വോയെർഈർ എന്ന കമ്പനിയിൽ നിക്ഷേപം നടത്തി
സ്വീഡിഷ് സോഫ്റ്റ്വെയർ കമ്പനിയുമായുള്ള കൈകോർക്കുക വഴി ടെലികമ്മ്യൂണിക്കേഷൻ ടെസ്റ്റിംഗും, നെറ്റ്വർക്ക് പരിവർത്തന ശേഷിയും വർദ്ധിപ്പിക്കും തിരുവനന്തപുരം, ഒക്ടോബർ 17, 2023:പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊലൂഷൻസ് കമ്പനിയായ യു എസ് ടി, സ്വീഡൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വോയെർഈർ എന്ന കമ്പനിയിൽ തന്ത്രപ്രധാനമായ നിക്ഷേപം നടത്തി. ടെലികമ്മ്യൂണിക്കേഷൻസ് സേവനദാതാക്കളുടെ ഭൗതികവും വിർച്വലുമായ ശൃംഘലകളെ ടെസ്റ്റ് ചെയ്ത്, ബെഞ്ച്മാർക്കിങ് നടത്തി സർട്ടിഫൈ ചെയ്യാനുള്ള മുൻനിര സോഫ്റ്റ് വെയർ സൊല്യൂഷനുകൾ വികസിപ്പിക്കുന്ന കമ്പനിയാണ് വോയെർഈർ. ഈ നിക്ഷേപത്തോടെ 5ജി നെറ്റ് വർക്ക് എഞ്ചിനീയറിങ് സംബന്ധമായ ഡെവ്സെക്ഓപ്സ് സേവനങ്ങൾക്ക് ശക്തിപകരുന്ന മുൻനിര സ്ഥാപനമായി യു എസ് ടി മുന്നേറും. ടെലികമ്മ്യൂണിക്കേഷൻസ് മേഖലയിൽ വമ്പിച്ച വികസനമാണ് യു എസ് ടി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് ആക്കം കൂട്ടുന്നതിനായി പുതുയുഗ സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി കൈകോർക്കുകയും, ഒപ്പം തന്ത്രപ്രധാനമായ ഏറ്റെടുക്കലുകൾ നടത്തുകയും ചെയ്തു കൊണ്ട് ഒന്നാംനിര…
ഫലസ്തീൻ മുഫ്തിയുമായി സംസാരിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
കോഴിക്കോട്: ഗാസയിൽ ഇസ്രായേൽ കടന്നുകയറ്റവും ആക്രമണവും തുടരുന്നതിനിടെ ഫലസ്തീൻ മുഫ്തിയും പണ്ഡിതനുമായ ശൈഖ് മുഹമ്മദ് ഹുസൈനുമായി സംസാരിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. നിലവിലെ യുദ്ധ സാഹചര്യവും ഫലസ്തീനികളുടെ ആശങ്കയും അന്വേഷിച്ച ഗ്രാൻഡ് മുഫ്തി ഇന്ത്യൻ ജനതയുടെ ഐക്യദാർഢ്യവും പ്രാർത്ഥനയും അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ ഫലസ്തീനികളുടെ ആശങ്കകളും അവകാശങ്ങളും ഏറ്റവും സൂക്ഷ്മമായി മനസ്സിലാക്കിയ സമൂഹമാണ് ഇന്ത്യക്കാരെന്നും അതിൻ്റെ തുടർച്ച ഉറപ്പുവരുത്തുന്ന നിലപാടുകളാണ് ഇന്ത്യൻ സമൂഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും ശൈഖ് മുഹമ്മദ് ഹുസൈൻ ഗ്രാൻഡ് മുഫ്തിയുമായി പങ്കുവെച്ചു. ലോകത്തെ പ്രധാന ശക്തികളിലൊന്നായി വളരുന്ന ഇന്ത്യക്ക് നിലവിലെ പശ്ചിമേഷ്യൻ പ്രശ്നം രമ്യമായി പരിഹരിക്കുന്നതിൽ നയതന്ത്ര പങ്കുവഹിക്കാൻ സാധിക്കുമെന്നും ഇന്ത്യൻ ഗവണ്മെന്റിന്റെ നടപടികൾക്കായി ഗ്രാൻഡ് മുഫ്തി ഇടപെടലുകൾ നടത്തണമെന്നും ശൈഖ് ഹുസൈൻ പ്രത്യാശ പ്രകടിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് ശൈഖ് മുഹമ്മദ് ഹുസൈനുമായി ഗ്രാൻഡ് മുഫ്തി ഫോൺ…
സ്വവർഗ വിവാഹം സംബന്ധിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് വിഎച്ച്പി
ന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകാനുള്ള സുപ്രീം കോടതി വിസമ്മതത്തെ സ്വാഗതം ചെയ്ത വിശ്വഹിന്ദു പരിഷത്ത്, സ്വവർഗാനുരാഗികൾക്ക് കുട്ടിയെ ദത്തെടുക്കാനുള്ള അവകാശം നൽകേണ്ടതില്ലെന്ന കോടതിയുടെ തീരുമാനവും “നല്ല ചുവടുവയ്പ്പ്” ആണെന്നും പറഞ്ഞു. സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകാൻ വിസമ്മതിച്ചതിന് പിന്നാലെയാണ് വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) പ്രതികരണം. സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത നൽകണമെന്ന് ആവശ്യപ്പെട്ടുള്ള 21 ഹർജികളിൽ വിധി പറയവെ, കോടതിക്ക് നിയമം ഉണ്ടാക്കാൻ കഴിയില്ലെന്നും വ്യാഖ്യാനിക്കാൻ മാത്രമേ കഴിയൂ എന്നും സ്പെഷ്യൽ മാരേജ് ആക്ട് മാറ്റേണ്ടത് പാർലമെന്റാണെന്നും ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. . “ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ അനുയായികൾ ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം, രണ്ട് സ്വവർഗാനുരാഗികൾ തമ്മിലുള്ള വിവാഹ രൂപത്തിലുള്ള ബന്ധം…