ചിങ്ങം: സമ്മിശ്രാനുഭവങ്ങളുടെ ദിവസം. ഗൃഹാന്തരീക്ഷം ശാന്തമായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകും. എന്നാല്‍ ഗൃഹസംബന്ധമായ ചില ജോലികള്‍ ചെയ്തുതീര്‍ക്കുന്നതില്‍ തടസങ്ങള്‍ നേരിടാം. മാതൃപക്ഷത്തുനിന്ന് ചില അസുഖകരമായ വാര്‍ത്തകള്‍ വന്നെത്താം. ജോലിയില്‍ എതിരാളികള്‍ പെട്ടെന്ന് സൃഷ്ടിക്കുന്ന ചില തടസങ്ങള്‍ നിങ്ങളെ അമ്പരപ്പിച്ചേക്കും. ഇത് നിങ്ങളെ ഉത്കണ്ഠാകുലനാക്കുകയും പൊതുവില്‍ സംശയവും നിരാശയവും വളര്‍ത്തുകയും ചെയ്യും. മേലധികാരികളുമായി ജോലിസ്ഥലത്തോ, മുതിര്‍ന്നവരുമായി വീട്ടിലോ ഏറ്റുമുട്ടലുണ്ടാക്കുന്നത് ഒഴിവാക്കുക. കാര്യങ്ങളെ നിരുപാധികം അഗീകരിക്കുകയും പ്രയത്നം തുടരുകയും ചെയ്യുക. കന്നി: ഇന്ന് ചർച്ചകളിൽനിന്ന് അകന്നുനില്ന്നതാണ് നല്ലത്. പെട്ടെന്ന് രോഷാകുലനാകരുത്. അത് ആരോഗ്യകരമായി മുന്നേറുന്ന ചര്‍ച്ചകളെ കടുത്ത വാക്കുതർക്കങ്ങളാക്കിമാറ്റും. യാദൃശ്ചികമായ ചെലവുകള്‍ ഉണ്ടാകാമെന്നതുകൊണ്ട് കരുതിയിരിക്കുക. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒരു ഒത്തുചേരല്‍ ആശ്വാസം പകരും. അതിനാല്‍ അവരൊന്നിച്ചുള്ള ഒരു ഒത്തുചേരല്‍ ആസൂത്രണം ചെയ്യുക. ഉദരസംബന്ധമായ അസുഖങ്ങളുണ്ടാകാമെന്നതിനാല്‍ ആരോഗ്യകരമായി ഭക്ഷണം കഴിക്കുക. ഏതെങ്കിലും പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നവര്‍ അത് കരുതലോടെ ചെയ്യണം.…
Day: October 22, 2023
കുരുന്നുകൾക്ക് നിരണത്ത് ആദ്യാക്ഷരം പകർന്നു നല്കി
നിരണം: സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങ് തിരുവല്ല സെൻ്റ് ഇഗ്നേഷ്യസ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പാൾ ഫാദർ ഡോ. ബിജു എസ് തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. സമൂഹ പ്രാർത്ഥനയോടെ ബീലീവേഴ്സ് എജ്യുക്കേഷൻ ബോർഡ് സെക്രട്ടറിയും ഇടവക വികാരിയുമായ ഫാ. വില്യംസ് ചിറയത്ത് കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നല്കി. റെന്നി തോമസ്, അജോയ് കെ. വർഗീസ്, ജിയോ ജേക്കബ്, സുനിൽ ചാക്കോ, ശേബ വില്യംസ് എന്നിവർ പ്രസംഗിച്ചു.
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കൽ; ഹൈക്കോടതി ഉത്തരവ് വെൽഫെയർ പാർട്ടി നടത്തിയ നിയമ പോരാട്ടങ്ങളുടെ വിജയം
മലപ്പുറം : സൈബർ പരാതിയിൽ ബാങ്ക് അക്കൗണ്ടുകൾ കൂട്ടത്തോടെ മരവിപ്പിച്ച നടപടിയെ ചോദ്യം ചെയ്ത് വെൽഫെയർ പാർട്ടി നയിച്ച നിയമ പോരാട്ടത്തിൽ കേരള ഹൈകോടതിയുടെ അനുകൂല ഇടപെടൽ ഉണ്ടായിരിക്കുന്നു. അക്കൗണ്ടുകൾ മരവിപ്പിക്കരുതെന്ന് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. അക്കൗണ്ട് മരവിപ്പിക്കപ്പെട്ട ഇരകളെ സംഘടിപ്പിച്ചു കൊണ്ട് വെൽഫെയർ പാർട്ടി അഡ്വ. അമീൻ ഹസൻ മുഖേന ഹൈകോടതിയിൽ നടത്തിയ നിയമപോരാട്ടത്തിലാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ഇരകളുടെ സംഗമം സംഘടിപ്പിക്കുകയും നിയമ പോരാട്ടത്തിനുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തതിന്റ ഫലമാണ് ഈ വിധി. ബാങ്ക് അക്കൗണ്ടുകൾ കൂട്ടത്തോടെ മരവിപ്പിക്കുന്ന നടപടി പൗരൻമാരുടെ സാമ്പത്തിക സ്വാശ്രയത്വത്തിന് നേരെയുള്ള ബാങ്കുകളുടെയും ഭരണകൂടത്തിന്റെയും കടന്നാക്രമണമായിരുന്നു. ഏതെങ്കിലും സംസ്ഥാനത്തെ സൈബർ സെല്ലിലോ പോലീസ് സ്റ്റേഷനിലോ ആരോ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അക്കൗണ്ടുകൾ കൂട്ടത്തോടെ മരവിപ്പിച്ചിരുന്നത്. മരവിപ്പിക്കപ്പെട്ട കച്ചവടക്കാരുടെ അക്കൗണ്ടുകളിൽ പലതും ഉപഭോക്താക്കൾ നടത്തിയ നൂറോ…
കുന്ദമംഗലം ഉപജില്ലാ സ്കൂൾ ശാസ്ത്ര മേള
കാരന്തൂർ: മർകസ് ഗേൾസ്, ബോയ്സ് ഹയർസെക്കൻഡറി സ്കൂളുകളിലായി നടന്ന കുന്ദമംഗലം ഉപജില്ല സ്കൂൾ ശാസ്ത്രമേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് എ. പി മിസ്തഹ് അധ്യക്ഷനായി. എ.ഇ.ഒ കെ ജെ പോൾ, മർകസ് റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, വിനോദ് കുമാർ, ശംസുദ്ധീൻ പെരുവയൽ സംബന്ധിച്ചു. പ്രിൻസിപ്പൽ എ റശീദ് സ്വാഗതവും എ കെ മുഹമ്മദ് അശ്റഫ് നന്ദിയും പറഞ്ഞു.
പ്രവാചകന്റെ ആരോഗ്യ അദ്ധ്യാപനങ്ങൾ പ്രമേയമാക്കി പ്രൊഫത്തോൺ 2023 സംഘടിപ്പിച്ചു
കൊച്ചി : പ്രവാചകൻ മുഹമ്മദ് നബിയുടെ ആരോഗ്യ അദ്ധ്യാപനങ്ങളുടെ പ്രചാരണാർത്ഥം പ്രൊഫത്തോൺ 2023 എന്ന പേരിൽ വാക്കത്തോൺ കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്നു. ‘ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള മനസ്സ്’ എന്ന പ്രമേയുമുയർത്തി സോളിഡാരിറ്റി കൊച്ചി സിറ്റിയുടെ നേതൃത്വത്തിലാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. ഹൈബി ഈഡൻ എം പി ഉദ്ഘാടനം നിർവഹിച്ചു. ജീവിത ശൈലീ രോഗങ്ങൾ വ്യാപകമായ ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. കൃത്യമായ വ്യായാമത്തിന്റെ കുറവും ഭക്ഷണത്തിലെ അസന്തുലിതത്വവും ഈ രോഗങ്ങൾക്ക് കാരണമാകുന്നു. ഇത്തരമൊരു സന്ദർഭത്തിൽ മുഹമ്മദ് നബിയുടെ ആരോഗ്യ പാഠങ്ങൾ ജീവിതത്തിൽ പകർത്തുകയാണ് വേണ്ടതെന്നു അദ്ദേഹം പറഞ്ഞു. സംവിധായകനും നടനുമായ സലിം ബാബ മുഖ്യാതിഥിയായിരുന്നു. പ്രമുഖ ഖുർആൻ പണ്ഡിതൻ ബഷീർ മൗലവി ഫ്ലാഗ് ഓഫ് ചെയ്തു. ജമാഅത്തെ ഇസ്ലാമി കൊച്ചി സിറ്റി പ്രസിഡന്റ് ജമാൽ അസ്ഹരി പ്രൊഫത്തോൻ സന്ദേശം നൽകി. പ്രോഗ്രാം കൺവീനർ പി. എം സജീദ്,…
ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 55 ഫലസ്തീനികൾ കൊല്ലപ്പെട്ടു
ഗാസ മുനമ്പിൽ ഇസ്രായേൽ തീരദേശ മേഖലകളിൽ വിവിധ ജില്ലകൾക്കെതിരെ വീണ്ടും വ്യോമാക്രമണം നടത്തിയതിനെ തുടർന്ന് കുട്ടികളടക്കം 55 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ഹമാസ് പ്രതിരോധ പ്രസ്ഥാനം അറിയിച്ചു. ഗാസ ആസ്ഥാനമായുള്ള റെസിസ്റ്റൻസ് ഗ്രൂപ്പിന്റെ പ്രസ് ഓഫീസ് പറയുന്നതനുസരിച്ച്, റെയ്ഡുകൾ വർദ്ധിപ്പിക്കുമെന്ന് ഇസ്രായേലി സൈനിക വക്താവ് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് 30 ലധികം വീടുകൾ തകർന്നത്. ശനിയാഴ്ച രാത്രി ഗാസ സിറ്റിയുടെ കിഴക്കൻ അൽ-സെയ്ടൂൺ പരിസരത്തുള്ള ഒരു വീടിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് സാധാരണക്കാർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസിയായ WAFA റിപ്പോർട്ട് ചെയ്തു. കൂടാതെ, അതേ പ്രദേശത്തെ മറ്റൊരു വീടിന്റെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ഒരു കുടുംബത്തിലെ അംഗങ്ങളുടെ അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു. അൽ-ജസീറ ടെലിവിഷൻ വാർത്താ ശൃംഖല പ്രകാരം സെൻട്രൽ ഗാസയിലെ അൽ-നുസൈറാത്ത് ക്യാമ്പിൽ ഒരു ഷോപ്പിംഗ് പ്ലാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത്…
മോദിയും നെതന്യാഹുവും തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യത്തിന്റെ ഉദാഹരണങ്ങള്‍: സ്പീക്കര്‍ എ എന്‍ ഷംസീർ
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യത്തിന്റെ ഉദാഹരണങ്ങളാണെന്ന് സ്പീക്കർ എ എൻ ഷംസീർ. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവ് എംകെസി അബു ഹാജിയുടെ സ്മരണാർഥം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പീക്കർ രാഷ്ട്രീയ പ്രസ്താവനകൾ നടത്തേണ്ടതുണ്ടോ എന്ന് ചിലർ ചോദിച്ചേക്കാം. അതെ, സ്പീക്കർക്ക് രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അർഹതയുണ്ട്. ഒക്ടോബർ 7ന് ശേഷം ഗാസയിൽ നമ്മൾ കാണുന്നതിനെ കുറിച്ചാണ് ഞാന്‍ പറയുന്നത്. ആളുകൾ മരിക്കുമ്പോൾ മനഃസാക്ഷിയുള്ളവര്‍ ആരും മിണ്ടാപ്രാണികളാകാതെ അതിനെ അപലപിക്കും…. ഒരു യുദ്ധത്തിലും സ്ത്രീകളേയും കുട്ടികളേയും ഉപദ്രവിക്കരുത്…,” ഷംസീർ പറഞ്ഞു. ഫലസ്തീൻ വിഷയത്തിൽ നിലവിലെ ഇന്ത്യൻ സർക്കാർ ഇസ്രയേലിന് അനുകൂലമായി രാജ്യത്തിന്റെ നിലപാട് മാറ്റിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധിയുടെ കാലം മുതൽ ഇന്ത്യ പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കൊപ്പമായിരുന്നുവെന്ന് ഷംസീർ പറഞ്ഞു. മോദിയുടെ കീഴിൽ രാജ്യം ഇസ്രായേലിന് പിന്തുണ നൽകുകയാണെന്നും…
അമ്മ ഓടിച്ച കാർ ലോറിയിലിടിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു
തിരുവല്ല: അമ്മയ്ക്കും അമ്മുമ്മയ്ക്കുമൊപ്പം കാറില്‍ യാത്ര ചെയ്യവേ കാര്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ പിഞ്ചുകുഞ്ഞ് മരിച്ചു. അബിന്‍ വര്‍ഗീസിന്റെയും കവിത അന്ന ജേക്കബിന്റെയും മകന് ജോഷ്വ (2) യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ ടി.കെ.റോഡില്‍ കറ്റോട് ജംക്ഷനു സമീപമായിരുന്നു അപകടം. കുഞ്ഞിന് പുറമെ കവിതയുടെ അമ്മ ജെസിക്കും പരിക്കേറ്റു. കവിതയാണ് കാര്‍ ഓടിച്ചിരുന്നത്. രണ്ട് ദിവസം മുമ്പ് ജോഷ്വയ്ക്കൊപ്പം ഹരിപ്പാട് നിന്ന് ഇരവിപേരൂരിലെ കുടുംബവീട്ടിലെത്തിയതായിരുന്നു കവിത. വെള്ളിയാഴ്ച തിരുവല്ല നഗരത്തില്‍ സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്നു. എതിരെ വന്ന ലോറിയില്‍ കാര്‍ ഇടിച്ച് മറിയുകയായിരുന്നു. ശക്തമായ മഴയില്‍ എതിരെ വന്ന വാഹനം വ്യക്തമായി കാണാന്‍ സാധിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. നാട്ടുകാരാണ് ഇവരെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. കാറില്‍ നിന്ന് തെറിച്ചുവീണ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെയാണ് മരിച്ചത്. അപകട വിവരമറിഞ്ഞ് ഇന്നലെ…
ഗാസയിൽ ഇസ്രയേൽ നടത്തിയ യുദ്ധക്കുറ്റങ്ങളുടെ തെളിവുകൾ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ടു
‘സിവിലിയന്മാരെ രക്ഷിക്കാൻ സാധ്യമായ മുൻകരുതലുകൾ എടുക്കുന്നതിൽ പരാജയപ്പെടുകയോ സിവിലിയൻ വസ്തുക്കൾക്ക് നേരെയുള്ള ആക്രമണങ്ങൾ നടത്തുക വഴിയോ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാനുഷിക നിയമം ഇസ്രായേൽ ലംഘിച്ചു’ അധിനിവേശ ഗാസ മുനമ്പിൽ ഇസ്രായേൽ സൈന്യം വിനാശകരമായ ആക്രമണം ശക്തമാക്കുമ്പോൾ, വൻതോതിലുള്ള സിവിലിയൻ മരണങ്ങൾക്ക് കാരണമായ വിവേചനരഹിതമായ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള നിയമവിരുദ്ധമായ ഇസ്രായേലി സ്ട്രൈക്കുകൾ ആംനസ്റ്റി ഇന്റർനാഷണൽ കണ്ടെത്തി. ഒക്ടോബർ 7 നും 12 നും ഇടയിൽ ഇസ്രായേൽ സേനയുടെ വ്യോമാക്രമണത്തിൽ ഉണ്ടായ ഭീകരമായ നാശനഷ്ടങ്ങളെക്കുറിച്ച് ആംനസ്റ്റി അന്വേഷണം നടത്തിയതില്‍, ചില കേസുകളിൽ മുഴുവൻ കുടുംബങ്ങളെയും ഉന്മൂലനം ചെയ്തതായി കണ്ടെത്തി. ചിത്രങ്ങളും വീഡിയോകളും സ്ഥിരീകരിച്ചതിനു പുറമെ, അതിജീവിച്ചവരുമായും ദൃക്സാക്ഷികളുമായും അഭിമുഖങ്ങൾ നടത്തി, ഉപഗ്രഹ ദൃശ്യങ്ങൾ പഠിച്ചു. ഓരോ കേസിലും ഇസ്രായേലി ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമം ലംഘിച്ചു. ഈ ലംഘനങ്ങളിൽ സിവിലിയൻമാരെ സംരക്ഷിക്കുന്നതിനുള്ള ന്യായമായ നടപടികൾ നടപ്പിലാക്കുന്നതിലെ പരാജയം, സിവിലിയൻ ലക്ഷ്യങ്ങളും…
തോമസ് ദേവസ്യ കളത്തിൽപ്പറമ്പിൽ ഹൂസ്റ്റണിൽ നിര്യാതനായി
ഹൂസ്റ്റൺ: പെരുംതുരുത്തി കളത്തിൽപ്പറമ്പിൽ തോമസ് ദേവസ്യ (ബേബി – 90) ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ മറിയാമ്മ തോമസ് തിരുവല്ല തുകലശ്ശേരി പ്ളാമ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ജോളി വർഗീസ് – ടോം വർഗീസ് (തമ്പി) മുരിങ്ങശ്ശേരിൽ – ഹൂസ്റ്റൺ) പരേതനായ സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ – ടെസ്സി സെബാസ്റ്റ്യൻ (ഹൂസ്റ്റൺ) ലില്ലിക്കുട്ടി എബ്രഹാം – എബ്രഹാം കുരിശുമ്മൂട്ടിൽ (ഹൂസ്റ്റൺ) റോസമ്മ വിൻസെന്റ് – വിൻസെന്റ് പാണ്ടിശ്ശേരിൽ (ഹൂസ്റ്റൺ) സുബി ബാബു – ബാബു വാളിയാഞ്ഞലിക്കൽ ( ഡെലിഷിയസ് കേരള കിച്ചൻ – സ്റ്റാഫോഡ്) പൊതുദർശനവും സംസ്കാരവും: ഒക്ടോബർ 26 വ്യാഴാഴ്ച രാവിലെ 9.30 മുതൽ 11 വരെ – വിശുദ്ധ കുർബാന 11 മണിക്ക് – സെന്റ് ജോസഫ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ വച്ച് (211, Present St, Missouri City, TX 77489) ശുശ്രൂഷകൾക്ക് ശേഷം…