ഡാലസ്: കോട്ടയം ആസ്ഥാനമായി അമേരിക്കൻ മലയാളി ജോസഫ് ചാണ്ടി മാനേജിംഗ് ട്രസ്റ്റിയായി കഴിഞ്ഞ 27 വർഷമായി പ്രവർത്തിക്കുന്ന ഇന്ത്യൻജീവകാരുണ്യ ട്രസ്റ്റ് ഈ വർഷവും സ്‌കൂൾ -കോളേജ് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് വിതരണവും മറ്റ് ധനസഹായ വിതരണവും നടത്തി. 3,16,000 സ്‌കൂൾ വിദ്യാർത്ഥികൾക്കും 25,000 കോളേജ് വിദ്യാർത്ഥികൾക്കും ധനസഹായം നൽകി. പുറമേ അനാഥാലയത്തിനും ഭവന നിർമ്മാണത്തിനുമായി ഏതാണ്ട് 30 ലക്ഷത്തിലേറെ രൂപ ധനസഹായമായി നൽകി. കേരളം, കർണാടക,തമിഴ്‌നാട് ,മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലായി ഏതാണ്ട് 64 ലക്ഷം രൂപയോളം ധസഹായം ഈ വർഷം നൽകി. എല്ലാ ജില്ലകളിലേയും നിലവിലുള്ള കോഡിനേറ്റർമാരുടെ സഹകരണത്തോടെ മീറ്റിംഗ് നടത്തിയാണ് ധനസഹായ വിതരണം നടത്തിയത്. എറണാകുളം ആൽബർട്ട് കോളേജിൽ വച്ചു നടന്ന ചടങ്ങ് മുൻ കേന്ദ്രനിയമ സഹ മന്ത്രി പി.സി.തോമസ് ഉദ്ഘാടനം ചെയ്തു. ദൈവതുല്യനായ ജോസഫ് ചാണ്ടിക്ക് മാത്രമേ സ്വന്തം സമ്പാദ്യം ബാങ്കിൽ നിക്ഷേപിച്ച് അതിന്റെ…
Month: October 2023
അന്നമ്മ വറുഗീസ് (ഗ്രേസി) സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു
സ്റ്റാറ്റൻ ഐലൻഡ് / ന്യൂയോർക്ക് : കോഴഞ്ചേരി വാഴക്കുന്നത്ത് വറുഗീസിന്റെ (വിഎസ്‌എസ്‌സി റിട്ട. എൻജിനീയർ) ഭാര്യ അന്നമ്മ വറുഗീസ് (ഗ്രേസി 73) ഒക്‌ടോബർ 30ന് ന്യൂയോർക്കിൽ സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു. തിരുവല്ല ഓതറ കീയത്തു കുടുംബാംഗമാണ് പരേത. ഏകമകൻ: നോബിൾ വർഗീസ് മരുമകൾ: ഷീലു വർഗീസ് കൊച്ചുമക്കൾ: നിക്കോൾ, നോയൽ, നേഥൻ നവംബർ 2, വ്യാഴം 3:00pm മുതൽ 9:00pm വരെ സെന്റ്. ജോർജ്ജ് ഓർത്തഡോക്‌സ് ദേവാലയത്തിൽ (28 Sunset Ave, Staten Island, NY 10314) പൊതുദർശനം ഉണ്ടായിരിക്കും സംസ്‌കാരശുശ്രൂഷകൾ നവംബർ 3, വെള്ളിയാഴ്ച രാവിലെ 10 മുതൽ സെന്റ്. ജോർജ്ജ് ഓർത്തഡോക്‌സ് ദേവാലയത്തിൽ ആരംഭിച്ചു, തുടർന്ന് മൊറോവിയൻ സെമിത്തേരിയിൽ (22205 Richmond Rd, Staten Island, NY 10306) സംസ്കാരം നടക്കും . കൂടുതൽ വിവരങ്ങൾക്ക്: സുനിൽ ജോർജ് 917-710-7673
തലപ്പാവ് തീവ്രവാദത്തെയല്ല മറിച്ച് വിശ്വാസത്തെയാണ് അർത്ഥമാക്കുന്നത്: ന്യൂയോർക്ക് സിറ്റി മേയർ
ന്യൂയോർക്ക്: സിഖ് തലപ്പാവ് അർത്ഥമാക്കുന്നത് തീവ്രവാദമല്ല, മറിച്ച് വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് പറഞ്ഞു. ഈയിടെ നടന്ന ആക്രമണങ്ങളെയും വിദ്വേഷ കുറ്റകൃത്യങ്ങളെയും രാജ്യത്തിന് കളങ്കമായി വിശേഷിപ്പിക്കുകയും അതിലെ അംഗങ്ങളെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഒക്ടോബര് 30 തിങ്കളാഴ്ച സൗത്ത് റിച്ച്‌മണ്ട് ഹില്ലിലെ ക്വീൻസ് അയൽപക്കത്തുള്ള ബാബ മഖാൻ ഷാ ലുബാന സിഖ് സെന്ററിൽ സിഖ് കമ്മ്യൂണിറ്റിയിലെ അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ആഡംസ് പറഞ്ഞു. സിഖ് മതത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനുള്ള വ്യക്തമായ ആഹ്വാനവും അദ്ദേഹം നൽകി. “നിങ്ങൾ ഭീകരതയെക്കുറിച്ചല്ല; നിങ്ങൾ സംരക്ഷകനെക്കുറിച്ചാണ്,ഈ നഗരം മുഴുവൻ പഠിപ്പിക്കേണ്ടത്. നമ്മുടെ ചെറുപ്പക്കാർ അത് അറിയണം, നമ്മുടെ മുതിർന്നവർ അത് അറിയണം, ആഡംസ് പറഞ്ഞു. മേയർ എന്ന നിലയിൽ താൻ സിഖ് സമുദായത്തിന്റെ സംരക്ഷകനായിരിക്കണം എന്നതിന്റെ പ്രതീകമാണ് വാളെന്ന് ആഡംസ് പറഞ്ഞു. “നിങ്ങളുടെ കമ്മ്യൂണിറ്റിയിലെ ഒരു അംഗത്തിന് ഉപദ്രവമുണ്ടായാൽ,…
സൈമൺ നിരപ്പുകാട്ടിൽ റ്റാമ്പായിൽ നിര്യാതനായി
റ്റാമ്പാ: പിറവം നിരപ്പുകാട്ടിൽ പരേതനായ ഉലഹന്നാന്റെയും (ഓനൻപിള്ള സാർ) അച്ചുകുട്ടിയുടെയും മകൻ സൈമൺ നിരപ്പുകാട്ടിൽ (61) റ്റാമ്പായിൽ നിര്യാതനായി. ഭാര്യ റ്റീനാ ഞീഴൂർ പായിത്തുരുത്തേൽ കുടുംബാംഗമാണ്. പരേതൻ റ്റാമ്പാ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകാംഗമാണ്. മക്കൾ: റോണി & ശ്രീയ കാരിമാറ്റം, റ്റോണി, സാന്ദ്രാ (ഏവരും റ്റാമ്പാ) സഹോദരങ്ങൾ: മേഴ്‌സി & റ്റോമി ചെമ്മലക്കുഴി, ഞീഴൂർ സാജു (പരേതൻ) & ലയ കൊച്ചുമാലത്തുശേരിൽ, ചിങ്ങവനം ഡെയ്‌സി & സാനി കണിയാപറമ്പിൽ, കടുത്തുരുത്തി ആൻസി (ബിസി) & അലക്സ് വെള്ളാപ്പള്ളി, മറ്റത്തിൽ പേരൂർ സജി & ലിസ വട്ടപ്പറമ്പിൽ, പാലാ സംസ്കാരം പിന്നീട്.
അയോവ വോട്ടെടുപ്പിൽ ട്രംപിന് ലീഡ്, നിക്കി ഹേലി ഡിസാന്റിസിനു ഒപ്പം
വാഷിംഗ്‌ടൺ ഡി സി :ഒക്ടോബര് 30 തിങ്കളാഴ്ച പുറത്തുവിട്ട എൻബിസി ന്യൂസ്/ഡെസ് മോയിൻസ് രജിസ്റ്റർ/മീഡിയകോം വോട്ടെടുപ്പ് പ്രകാരം, അയോവയിൽ ഡൊണാൾഡ് ട്രംപ് കമാൻഡിംഗ് ലീഡ് തുടരുമ്പോൾ നിക്കി ഹേലി റോൺ ഡിസാന്റിസുമായി റിപ്പബ്ലിക്കൻ ഫീൽഡിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. സാധ്യതയുള്ള റിപ്പബ്ലിക്കൻ കോക്കസ്‌ഗോർമാരിൽ 43 ശതമാനം പേരും മുൻ പ്രസിഡന്റിനെ തങ്ങളുടെ ആദ്യ ചോയ്‌സ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തു, ഓഗസ്റ്റ് ഡെസ് മോയിൻസ് രജിസ്റ്റർ/എൻബിസി ന്യൂസ്/മീഡിയകോം അയോവ പോൾ മുതൽ നാല് ശതമാനം പോയിന്റ് വർധിച്ച 27 പോയിന്റ് ലീഡ് അദ്ദേഹത്തിന് നൽകി. മുൻ യു.എൻ അംബാസഡർ ഹേലി, ഓഗസ്റ്റ് മുതൽ 10 ശതമാനം പോയിന്റ് ഉയർന്ന്, ഫ്ലോറിഡ ഗവർണർ ഡിസാന്റിസ്, മൂന്ന് ശതമാനം പോയിന്റ് കുറഞ്ഞു, മൂന്നാം റിപ്പബ്ലിക്കൻ സംവാദത്തിന് ഏകദേശം ഒരാഴ്ച മുമ്പ് പുറത്തിറക്കിയ വോട്ടെടുപ്പിൽ ഇരുവരേയും ട്രംപ് 16 ശതമാനം പിന്നിലാക്കി. സെനറ്റർ ടിം…
വിക്രമിന്റെ പുതിയ ചിത്രം “ചിയാൻ 62”, സോഷ്യൽ മീഡിയയിൽ തരംഗമായി ത്രില്ലിംഗ് അന്നൗൺസ്‌മെന്റ് വീഡിയോ
തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രമിന്റെ അറുപത്തി രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ച് പ്രമുഖ നിർമ്മാതാക്കളായ എച്ച് ആർ പിക്ചേഴ്സ്. ചിത്രത്തിന്റെ പ്രഖ്യാപനം ഒരു അന്നൗൺസ്‌മെന്റ് വിഡിയോയിൽ കൂടിയാണ് നിർമ്മാതാക്കൾ പുറത്തിറക്കിയത്.പന്നൈയാരും പത്മിനിയും, സേതുപതി, സിന്ധുബാദ്, വൻ ജനപ്രീതിയാർജ്ജിച്ച ചിത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ എസ്.യു.അരുൺ കുമാറാണ് ചിയാൻ 62 സംവിധാനം ചെയ്യുന്നത്. ഒരു ഗംഭീര ചിത്രത്തിന്റെ ട്രൈലെർ പോലെ തന്നെ ഫീൽ ചെയ്ത അന്നൗൺസ്‌മെന്റ് വീഡിയോ മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ഒരു ദിവസത്തിനുള്ളിൽ പതിനെട്ടു ലക്ഷത്തോളം കാഴ്ചക്കാരുമായി യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിലാണ് ചിയാൻ 62 അന്നൗൺസ്‌മെന്റ് വീഡിയോ. പ്രമുഖ നിർമ്മാണ കമ്പനിയും വിതരണ കമ്പനിയുമായ എച്ച്ആർ പിക്‌ചേഴ്‌സിന് വേണ്ടി റിയ ഷിബു നിർമ്മിക്കുന്ന ചിയാൻ 62 തീവ്രവും ആകർഷകവുമായ ആക്ഷൻ എന്റർടെയ്‌നർ ആയിരിക്കും. ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് ചിത്രത്തിന്…
കൊശക്കടയിൽ കാണയണ്ണ വീട്ടിൽ സുഹൈബ് (63) നിര്യാതനായി
പുതുനഗരം: കൊശക്കടയിൽ കാണയണ്ണ വീട്ടിൽ പരേതനായ അബൂബക്കർ സിദ്ദീഖ് മകന്‍ സുഹൈബ് (63) നിര്യാതനായി. ഭാര്യ: പരേതയായ മുംതാജ്. മക്കൾ: സൈനുദ്ദീൻ, ഷഫീഖ്, അഫ്സൽ. മരുമക്കൾ: ബുഷ്റ, ഷമീന, ഷാഹിന.
വിദ്വേഷ പ്രചാരണം: സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി
വിദ്വേഷ പ്രചാരണം – കളമശ്ശേരി സ്ഫോടനം, കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍, ന്യൂസ് 18 കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാഹുല്‍ ശിവശങ്കര്‍, സന്ദീപ് വാര്യര്‍, ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു, മറുനാടന്‍ മലയാളി, കര്‍മ്മ ന്യൂസ് തുടങ്ങിയവര്‍ക്കെതിരെ സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി പരാതിയുടെ പൂര്‍ണ്ണരൂപം കേരള സംസ്ഥാന പോലീസ് മേധാവി മുമ്പാകെ ബഹുമാനപ്പെട്ട് സര്‍, പരാതിക്കാരന്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് എന്ന സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രതികള്‍ പ്രതികള്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍, ന്യൂസ് 18 കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാഹുല്‍ ശിവശങ്കര്‍, സന്ദീപ് വാര്യർ, ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബു എന്നിവരും ഓണ്‍ലൈന്‍ ചാനലുകളായ മറുനാടന്‍ മലയാളി കര്‍മ്മ ന്യൂസ് എന്നിവയുടെ എഡിറ്റര്‍മാരുമാണ്. കളമശ്ശേരിയില്‍ ഇന്നലെ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും മറ്റുമായി സമൂഹത്തില്‍…
തൃശൂരിൽ കനത്ത മഴ; പലയിടത്തും മരങ്ങള്‍ കടപുഴകി വീണു; വൈദ്യുതാഘാതമേറ്റ് നാല് പേർക്ക് പരിക്ക്
തൃശൂർ: തൃശൂരിൽ കനത്ത മഴയെത്തുടര്‍ന്ന് പലയിടത്തും മരങ്ങൾ കടപുഴകി വീണു. നാല് പേർക്ക് വൈദ്യുതാഘാതമേറ്റു. . ആൽമരം റെയിൽവേ ട്രാക്കിൽ വീണു ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. നിരവധി വീടുകള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. തൃശൂർ ജില്ലയിൽ തിങ്കളാഴ്ച വൈകുന്നേരം മുതൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയാണ് പെയ്യുന്നത്. പലയിടത്തും മരങ്ങൾ കടപുഴകി വീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ദേശമംഗലം, ചേലക്കര, മുള്ളൂർക്കര എന്നിവിടങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെടുകയും കടകൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വണ്ടിപ്പറമ്പ് പ്രദേശത്ത് കനത്ത മഴയിൽ ആൽമരം കടപുഴകി റെയിൽവേ ട്രാക്കിലേക്ക് വീണു. തുടർന്ന് പ്രദേശത്ത് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള രണ്ട് വീടുകൾക്കും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. തടസ്സത്തെത്തുടർന്ന് ആലപ്പുഴ – കണ്ണൂർ ഇന്റർസിറ്റി ട്രെയിൻ വടക്കാഞ്ചേരിയിൽ പിടിച്ചിട്ടു.
കളമശ്ശേരി സ്ഫോടനം: വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുക – വെൽഫെയർ പാർട്ടി
കളമശ്ശേരിയിൽ രണ്ടായിരത്തോളം വിശ്വാസികൾ പങ്കെടുത്ത യഹോവ സാക്ഷികളുടെ വാർഷിക കൺവൻഷനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ മരിക്കുകയും നിരവധി വിശ്വാസികൾക്ക് പരിക്ക് പറ്റുകയും ചെയ്ത സാഹചര്യത്തിൽ വ്യാജ പ്രചരണങ്ങളുമായി മലയാളിയായ കേന്ദ്ര മന്ത്രി രംഗത്ത് വന്നത് തികച്ചും പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കെ.എച്ച്. സദഖത്ത്. വർഗ്ഗീയ വീക്ഷണത്തോട് കൂടിയുള്ള മന്ത്രിയുടെ പ്രതികരണം അർഹിക്കുന്ന അവജ്ഞയോടെ കേരളീയ പൊതു സമൂഹം തള്ളിക്കളഞ്ഞുവെങ്കിലും, BJP – സംഘ് പരിവാർ നേതാക്കൾ സോഷ്യൽ മീഡിയയിലൂടെ വർഗീയ പ്രചരണം അനസ്യൂതം നടത്തുകയാണ്. മുഖ്യധാര മാധ്യമങ്ങളും സംഘ് പരിവാർ ദുഷ്പ്രചരണം ഏറ്റുപിടിക്കുന്നു എന്നുള്ളതും ഗൗരവതരമാണ്. സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന ഗവൺമെൻ്റ് തയ്യാറാകണമെന്ന് അദ്ധേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ പരിക്കേറ്റവരെ ജില്ലാ പ്രസിഡണ്ട് കെ.എച്ച്. സദക്കത്ത്, ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ,…