മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ, സുരേഷ് ഗോപിക്കു വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കിലും അതു മനപ്പൂർവ്വമല്ലെന്നു മനസിലാക്കാൻ കൂട്ടാക്കാതെ, ‘പോസ്റ്റ് മോഡേൺ ബ്രെയിൻ’ ഉണ്ടെന്ന് ഊറ്റംകൊള്ളുന്ന ഒരു സമൂഹത്തിൽനിന്നും ഇത്രമാത്രം അധഃപതിച്ച ഒരു ‘വേട്ടയാടൽ സംഭവം’ ഉണ്ടായത് നിർഭാഗ്യകരമായി പോയെന്നു കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തിൽ തൻറെ ഫേസ് ബുക്ക് പേജിൽ കുറിച്ചു. ലിംഗസമത്വം കൊടുമ്പിരികൊണ്ടിരിക്കുന്ന ഇക്കാലത്തും, പുരുഷൻറെ കേവലമായ സ്പർശത്തെയോ നോട്ടത്തെയോ സ്ത്രീകൾ ഭയപ്പെടുന്നുവെങ്കിൽ, സ്ത്രീകളിനിയും പല കാലം പുരുഷാധിപത്യത്തിൻറെ അടിമകളായിതന്നെ തുടരേണ്ടി വരും. ‘മാഷ്’ വിളിയിൽ അസഹിഷ്ണുത പൂണ്ടതുകൊണ്ടോ ‘ഭാര്യ- ഭർതൃ’ വിളികളിൽ മുഷ്ടി ഉയർത്തിയതുകൊണ്ടോ രാനടത്തം നടത്തിയതുകൊണ്ടോ കിട്ടുന്നതല്ല തുല്യത. പൊതുയിടങ്ങളിൽ ആണും പെണ്ണും അങ്ങോട്ടും ഇങ്ങോട്ടും മടിയിൽകേറി ഇരിക്കുന്നതുമല്ല തുല്യത. അതിക്രമങ്ങളിലൊഴികെ, ചുരുങ്ങിയപക്ഷം, പൊതുവേദികളിലെ പട്ടാപകൽ വെളിച്ചത്തിലെങ്കിലും മജ്ജയും മാംസവും വേരും നീരും നീരിളക്കവുമെല്ലാം ആണിനും പെണ്ണിനും വ്യത്യസ്തമല്ലെന്നു ചിന്തിക്കാനും തിരിച്ചറിയാനും…
Month: October 2023
കളമശ്ശേരി: ഇസ്ലാമോഫോബിയ പടർത്താൻ ഹിന്ദുത്വ സംഘടനകൾക്കും മാധ്യമങ്ങൾക്കും ശക്തി പകരുന്നത് ഭരണകൂട നിസ്സംഗത
മലപ്പുറം : കൊച്ചി കളമശ്ശേരിയിൽ നടന്ന സ്ഫോടനത്തെ മുൻനിർത്തി മുസ്ലിം സമുദായത്തെ പ്രതിചേർത്ത് വിദ്വേഷ പ്രചാരണം നടത്താൻ സംഘ് പരിവാർ സംഘടനകൾ, നേതാക്കൾ, മുഖ്യധാരാ – ഓൺലൈൻ മാധ്യമങ്ങൾ എന്നിവർക്ക് ധൈര്യം പകരുന്നത് സമാന വിഷയങ്ങളിൽ നിരന്തരം പരാതിപ്പെട്ടിട്ടും നിയമ നടപടികൾ സ്വീകരിക്കാത്ത ഭരണകൂട അനാസ്ഥയാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്. കേരളത്തിൽ ശക്തിയാർജിച്ചുവരുന്ന ഫലസ്തീൻ ഐക്യദാർഢ്യ സംഗമങ്ങളെ ഭീകരവത്കരിച്ചുകൊണ്ട് മുസ്ലിം സമുദായത്തെ വേട്ടയാടാൻ ശ്രമിച്ച വ്യക്തികളെയും സംഘടനകളെയും തുറന്നു കാട്ടുന്നതായിരുന്നു ഇന്നലത്തെ സംഭവം. സംഘ്പരിവാർ നിർമ്മിച്ചെടുത്ത തീവ്ര ദേശീയതയാണ് കളമശ്ശേരി സ്ഫോടനത്തിന്റെ പ്രതി. മുസ്ലിംകളെയും കേരള സർക്കാറിനേയും പ്രതിസ്ഥാനത്ത് നിർത്തി സംഘ്പരിവാർ തുടങ്ങിയ വലിയ വിദ്വേഷ കാമ്പയിനാണ് മാർട്ടിന്റെ കീഴടങ്ങലോടെ അവരെ തിരിഞ്ഞുകൊത്തിയത്. സ്ഫോടനത്തിന് പിന്നിൽ കാസയുടെ പങ്ക് കൂടി അന്വേഷണ വിധേയമാക്കണം. വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നൽകിയ കേന്ദ്ര മന്ത്രിമാരായ…
വ്യാപാരി വ്യവസായിയുടെ സമ്മർദ്ദതന്ത്രങ്ങളെ നേരിടും: എ. ഐ. റപ്പായി
തെരുവ് കച്ചവക്കാർക്കെതിരെ കേരള വ്യാപാരി വ്യവസായി തൃശ്ശൂർ ജില്ലാ ഏകോപന സമിതി ഒന്നാം തിയ്യതി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു മുന്നിൽ നടത്താൻ പോകുന്ന പ്രതിഷേധ സമരം രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്ന് കേരള വഴിവാണിഭ സഭ (എച്ച്. എം. എസ്.) സംസ്ഥാന പ്രസിഡണ്ട് എ. ഐ. റപ്പായി. യൂണിയൻറെ ജില്ലാ സ്പെഷ്യൽ പ്രവർത്തക കൺവെഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരുവോര കച്ചവടം നിയമാനുസൃതമായ രാജ്യത്ത്, അനധികൃത തെരുവോര കച്ചവടം ഉണ്ടാകുന്നത്, അവരെ അംഗീകരിക്കാൻ തയ്യാറാവാത്തതുകൊണ്ടാണ്. ഗതാഗത നിയന്ത്രങ്ങളുടെ ഭാഗമായും ഇതര നിയമ ലംഘനങ്ങളുടെയും ഭാഗമായി ഉചിതമായ ഭാഗങ്ങളിൽ തെരുവോര കച്ചവടം നിയന്ത്രിക്കുന്നതിനോ നിർത്തലാക്കുന്നതിനോ യൂണിയൻ എതിരല്ല. പക്ഷെ, വ്യാപാരി- വ്യവസായികളുടെ സമ്മർദ്ദതന്ത്രങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന ഒഴിപ്പിക്കലിനെയും മറ്റു കുൽസിത പ്രവർത്തനങ്ങളെയും യൂണിയൻ ശക്തമായി നേരിടുമെന്നും റപ്പായി മുന്നറിയിപ്പ് നല്കി. സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് സതീഷ്…
കളമശ്ശേരി സ്ഫോടനം: കോൺഗ്രസും സിപിഎമ്മും പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍
ന്യൂഡൽഹി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കൺവെൻഷൻ സെന്ററിൽ ഞായറാഴ്ച രാവിലെയുണ്ടായ സ്‌ഫോടനങ്ങളിൽ മൂന്നു പേര്‍ മരിക്കുകയും 50 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതിന് പിന്നാലെ കോൺഗ്രസിനെയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയെയും (മാർക്‌സിസ്റ്റ്) കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നിശിതമായി വിമർശിച്ചു. സോഷ്യൽ മീഡിയ പോസ്റ്റിൽ ചന്ദ്രശേഖർ സ്ഫോടനത്തെ അപലപിക്കുകയും കോൺഗ്രസും സിപിഎമ്മും പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപിച്ചു. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെ വില എല്ലാ സമുദായങ്ങളിലെയും നിരപരാധികളാണ് വഹിക്കുന്നത്, അതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന ഫലസ്തീൻ അനുകൂല റാലിയിൽ ഒരു ഹമാസ് നേതാവിന്റെ വെർച്വൽ സാന്നിധ്യത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് കേന്ദ്രമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടു, “ലജ്ജാകരമായ പ്രീണന രാഷ്ട്രീയത്തിന് തെളിവാണ് കോൺഗ്രസ്/സിപിഎം/യുപിഎ/ഇന്ത്യൻ സഖ്യ കക്ഷികള്‍ കേരളത്തില്‍ ‘ജിഹാദിന്’ വേണ്ടി ഹമാസിനെ വിദ്വേഷം പരത്താനും ആഹ്വാനം ചെയ്യാനും ക്ഷണിച്ചത്. ഇത് നിരുത്തരവാദപരവും…
അവരുടെ പഠിപ്പിക്കലുകൾ തിരുത്താൻ അവർ വിസമ്മതിച്ചതാണ് ഇതു ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്: ഡൊമിനിക് മാർട്ടിൻ
എറണാകുളം: ഞായറാഴ്ച കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിൽ നടന്ന സ്‌ഫോടന പരമ്പരയിലെ ഏക പ്രതി ഡൊമിനിക് മാർട്ടിൻ, കുറ്റകൃത്യത്തിൽ തനിക്ക് പങ്കുള്ളതായി വിശദീകരിക്കുന്ന ഒരു വിചിത്രമായ ഫേസ്ബുക്ക് വീഡിയോ പ്രചരിപ്പിച്ചു. സ്ഫോടനത്തിനു ശേഷം തൃശ്ശൂര്‍ കൊടകര പോലീസ് സ്റ്റേഷനിലെത്തിയാണ് കളമശേരിയിൽ സ്ഫോടനം നടത്തിയത് താനാണെന്ന് പോലീസിനോട് പറഞ്ഞത്. പോലീസ് ആദ്യം വിശ്വസിച്ചില്ല. തമാശയായിരിക്കുമെന്ന് കരുതി വീണ്ടും ചോദിച്ചപ്പോഴാണ് സ്ഫോടനത്തിന്റെ ഉത്തരവാദി താനാണെന്നും കീഴടങ്ങാൻ വേണ്ടിയാണ് വന്നതെന്നും തറപ്പിച്ചു പറഞ്ഞത്. ദേശീയപാതയിൽ നിന്നും അധിക ദൂരമില്ലാത്ത കൊടകര സ്റ്റേഷനിലേക്ക് ഇരുചക്ര വാഹനത്തിലാണ് എത്തിയതെന്ന് പോലീസ് പറഞ്ഞു. മറ്റുള്ള പരാതിക്കാർ പോയതിന് ശേഷമാണ് ഡൊമനിക്കിനെ പോലീസ് വിശദമായി ചോദ്യം ചെയ്തത്. കളമശേരി സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇയാള്‍ പങ്കുവെച്ചിരുന്നു. സ്റ്റേഷനിലെത്തി കീഴടങ്ങുന്നതിന് മുൻപാണ് വീഡിയോ ചിത്രീകരിച്ച് ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. യഹോവ സാക്ഷികളുടെ ആശയത്തോടുള്ള എതിർപ്പാണ്…
കളമശ്ശേരി സ്ഫോടനം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: മൂന്നു പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്ത കളമശ്ശേരി സ്‌ഫോടനം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ക്രമസമാധാന വകുപ്പ് എഡിജിപി എംആർ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള 21 ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ് ശശിധരനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. വിഷയം ചർച്ച ചെയ്യാൻ തിങ്കളാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. സ്‌ഫോടനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അപ്പോഴേക്കും പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. സംഭവം നിർഭാഗ്യകരമെന്ന് പറഞ്ഞ അദ്ദേഹം കുറ്റവാളികളെ വെറുതെ വിടില്ലെന്നും പറഞ്ഞു. സ്‌ഫോടനം സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതിയിൽ മുഖ്യമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്‌ഫോടനത്തിന് ശേഷമുള്ള സ്ഥിതിഗതികൾ സംബന്ധിച്ച് ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു. സിപിഎം കേന്ദ്ര…
സ്ഫോടനത്തില്‍ ആദ്യം മരിച്ചത് പെരുമ്പാവൂര്‍ സ്വദേശിനി; ഗുരുതരാവസ്ഥയില്‍ തുടര്‍ന്ന കുട്ടിയും മരിച്ചു
എറണാകുളം: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കണ്‍വന്‍ഷന്‍ ഹാളില്‍ ഉണ്ടായ സ്‌ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി ലയോണ പൗലോസ് (60) ആണ് മരിച്ചത്. ലയോണയുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ലയോണ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മുഖമുൾപ്പെടെ കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാല്‍ മൃതദേഹം തിരിച്ചറിയാൻ പ്രയാസമായിരുന്നു. കൈയിലെ മോതിരം കണ്ട് ബന്ധുവാണ് ലയോണയെ തിരിച്ചറിഞ്ഞത്. കൺവെൻഷനിൽ പങ്കെടുക്കാൻ ഒറ്റയ്ക്കാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. ലയോണയുടെ മകൾ വിദേശത്താണ്. അവർ ഇന്ന് നാട്ടിലെത്തും. അതിന് ശേഷം മൃതദേഹം വിട്ടുനൽകും. അതേസമയം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ തുടർന്നിരുന്ന 12 വയസ്സുള്ള കുട്ടിയും മരിച്ചു. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ ലിബിന (12) ആണ് മരിച്ചത്. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്ക് ഗുരുതരമായതിനാൽ വെന്റിലേറ്ററിൽ ആയിരുന്നു ലിബിന. രാത്രി ഒന്നരയോടെയായിരുന്നു ലിബിനയുടെ മരണം…
കളമശ്ശേരി സ്‌ഫോടനം: ബോംബുണ്ടാക്കാന്‍ പഠിച്ചത് യൂട്യൂബില്‍ നിന്ന്; സെന്ററിനകത്ത് ആറിടങ്ങളില്‍ ബോംബ് വെച്ചിരുന്നു എന്ന് മാര്‍ട്ടിന്‍
കൊച്ചി: രാജ്യമാകെ ആശങ്ക ഉയര്‍ത്തിയ കളമശേരി ബോംബ് സ്ഫോടനത്തിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്നലെ പോലീസില്‍ കീഴടങ്ങിയ കൊച്ചി സ്വദേശി ഡൊമിനിക് മാര്‍ട്ടിനാണ് സ്ഫോടനത്തിന് പിന്നിലെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായിടുണ്ട്. യൂട്യൂബില്‍ നിന്നാണ് ഐഇഡി നിര്‍മിക്കാന്‍ പഠിച്ചതെന്ന് മാര്‍ട്ടിന്‍ വെളിപ്പെടുത്തി. ഫോര്‍മാനായി ജോലി ചെയ്തപ്പോള്‍ നേടിയ അറിവാണ് ഇതിന് സഹായകമായത്. എട്ട് ലിറ്റര്‍ പെട്രോളാണ് ഇയാള്‍ ഇതിനായി ഉപയോഗിച്ചത്. തൃപ്പൂണിത്തുറയില്‍ നിന്നാണ് പെട്രോള്‍ വാങ്ങിയത്. ചോദ്യം ചെയ്യലില്‍ സാമഗ്രികളും ഗുണ്ടും (നിരോധിത പടക്കങ്ങള്‍) വാങ്ങിയ വിവരം ഇയാള്‍ വെളിപ്പെടുത്തിയതായും പറയുന്നു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ കണ്‍വെന്‍ഷന്‍ സെന്ററിലെ കസേരകള്‍ക്ക് താഴെയാണ് ഇയാള്‍ ബോംബ് സ്ഥാപിച്ചത്. ഈ സമയം മൂന്ന് പേര്‍ മാത്രമാണ് ഹാളിലുണ്ടായിരുന്നതെന്നാണ് സൂചന. ഇലക്ട്രിക് ഡിറ്റോണേറ്റർ സ്വയം വാങ്ങിയെന്നാണ് ഡൊമിനിക് പറയുന്നത്. ബോംബ് നിർമ്മാണത്തിനായി ആകെ ചിലവായത് 3000 രൂപയാണെന്നും ഇയാൾ പോലീസിനോട്…
നോർത്ത് ഡാളസ് സീറോ മലബാർ മിഷന്റെ പ്രഥമ വിപുലീകരണം മാർ. ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു.
കൊപ്പേൽ / ഫ്രിസ്കോ: നോർത്ത് ഡാളസ് സീറോ മലബാർ മിഷന് ആദ്യമായ് ഒരു എക്സ്റ്റൻഷൻ ചാപ്പൽ. നോർത്ത് ഡാളസ് സീറോ മലബാർ മിഷന്റെ വിപുലീകരണത്തിന്റെ ഭാഗമായി ഡാളസിലെ ഫ്രിസ്‌കോയിലാണ് കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിന്റെ പ്രഥമ എക്സ്റ്റൻഷൻ ഉദ്ഘാടനം ചിക്കാഗോ സീറോ മലബാർ രൂപതാ ബിഷപ്പ് അഭിവന്ദ്യ മാർ. ജോയ് ആലപ്പാട്ട് നിർവഹിച്ചത്. ഫ്രിസ്കോ കേന്ദ്രീകരിച്ചുള്ള മിഷൻ പ്രവർത്തനങ്ങൾക്കാണ് മാർ. ജോയ് ആലപ്പാട്ട് ഇതോടെ തുടക്കം കുറിച്ചത്. ഫ്രിസ്കോ സെന്റ്. ഫ്രാൻസീസ് ഓഫ് അസീസി കാത്തലിക് ദേവാലയത്തിൽ ശനിയാഴ്ച വൈകുന്നേരം നടന്ന തിരുക്കർമ്മങ്ങളിൽ അഭിവന്ദ്യ മാർ. ആലപ്പാട്ട് മുഖ്യ കാർമ്മികനും, ഗാർലാൻഡ് സെന്റ് തോമസ് ഫൊറോനാ വികാരി ഫാ. ജെയിംസ് നിരപ്പേൽ, സെന്റ് അൽഫോൻസാ വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട് എന്നിവർ സഹകാർമ്മികരും ആയിരുന്നു. ഇനി മുതൽ ശനിയാഴ്ചകളിൽ വൈകുന്നേരം ഫ്രിസ്കോ സെന്റ്…
ഫ്ലൂ (അദ്ധ്യാം – 6) : ജോണ്‍ ഇളമത
പിന്നീട് ഡേവിനെപ്പറ്റി ഒരു വിവരവുമുണ്ടായില്ല.കാലം മറവിയലേക്ക് മായിച്ചുകൊണ്ടിരുന്ന ഒരു കടംകഥ പോല സെലീനായുടെ മനസ്സില്‍ ആ ബന്ധം അലിഞ്ഞില്ലാതായി. അത് മറ്റൊരു കൂട്ടുകെട്ടിലേക്ക് ചേക്കേറാന്‍ അവള്‍ക്ക് വഴിയൊരുക്കി. ഡോക്ടര്‍ മാത്യുവും പ്രൊഫസര്‍ ക്രതീനായുമായുള്ള ആത്മബന്ധം. സെലീനയെ മിക്ക അവധി ദിനങ്ങളിലും പ്രൊഫസര്‍ ക്രതീനാ അവരുടെ വസതിയിലേക്ക് ക്ഷണിച്ചു. മിണ്ടിപറയാന്‍ ആളില്ലാതിരുന്ന ക്രതീനാക്ക് അതൊരാശ്വാസമായി. മുമ്പൊക്കെ പൂച്ചയുടെ അത്ര വലിപ്പമുള്ള ഒരു വെളുത്ത പൊമേറിയന്‍ നായയിലായിരുന്നു മക്കളില്ലാതിരുന്ന ആശ്വാസം ക്രതീനാ കണ്ടെത്തിയിരുന്നത്. ഡോക്ടര്‍ മാത്യു ഹോസ്പിറ്റലില്‍ പലപ്പോഴും തിരക്കായിരിക്കും. പ്രാഭാതത്തില്‍ ജോലിക്കുപോയി വൈകി രാത്രി പത്തും പതിനൊന്നും മണിക്ക് തിരിച്ചെത്തും വരയുള്ള എകാന്തത പ്രൊഫസര്‍ ക്രതീനായുടെ മനസ്സില്‍നിന്ന് തുത്തു തുടച്ചുകളയുന്നത് ബെന്‍സി എന്നു വിളിക്കുന്ന പെണ്‍ പൊമോിറിയന്‍ നായ്ക്കുട്ടിയായിരുന്നു. സുന്ദരിയായ നായക്കുട്ടിയെ കെട്ടിയൊരുക്കുന്നതിലായിരുന്നു പ്രൊഫസര്‍ ക്രതീനാക്കു കമ്പം. തലയിലൊരു ചുവപ്പ് റിബണും കെട്ടി, ബെന്‍സി മിക്കപ്പോഴും ക്രതീനായുടെ ചാരെതന്നെ…