ചിങ്ങം: ഇന്ന് ചില പുതിയ സംരംഭങ്ങളും ജോലികളും ലഭിക്കും. എന്ത് ഏറ്റെടുത്താലും അവയൊക്കെ വിദഗ്ദമായി പൂർത്തിയാക്കാൻ സാധിക്കും. എന്നിരുന്നാലും, ചില ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉടലെടുത്തേക്കാം, എളുപ്പത്തിൽ പരിഹരിക്കാനാവുന്ന ഒന്നും തന്നെ ഇല്ല എന്ന കാര്യം മനസിലാക്കണം. കന്നി: കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം മനസിലാക്കും. മധ്യസ്ഥതയിൽ ഒത്ത് തീർപ്പാക്കാനുള്ള നിങ്ങളുടെ കഴിവ്, കാര്യങ്ങൾ ഇന്ന് ഹൃദ്യമായി പരിഹരിക്കുന്നതിന് സഹായിക്കും. ശാന്തമായും, കണക്കുകൂട്ടലുകളോടെയുമുള്ള സമീപനം, ജീവിതത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കുന്നതിനും, ഒപ്പം പല പാഠങ്ങളും പഠിക്കുന്നതിനും സഹായിക്കും. തുലാം: സുഖഭോജനം ലഭിക്കാനുള്ള സാധ്യതയുണ്ട്. ലഭിക്കുന്ന എല്ലാ സ്വാദും നന്നായി ആസ്വദിക്കുക. ജോലിയുടെ കാര്യത്തിൽ വരുന്ന നിരവധി അവസരങ്ങളിൽ നിന്ന് ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കേണ്ട ഒരു അവസ്ഥ വന്നേക്കാം. പക്ഷേ ഒന്നും വിഷമിക്കാനില്ല. ഈശ്വരനോട് പ്രാർത്ഥിക്കുക. നിങ്ങൾക്ക് വേണ്ടത് തെരഞ്ഞെടുക്കാൻ ഒരു പ്രയാസവും ഉണ്ടാകില്ല. വൃശ്ചികം: നിങ്ങളിലെ പ്രസന്നസ്വഭാവം ഇന്ന് നിയന്ത്രിക്കുകയും…
Day: November 6, 2023
സനാതന ധര്‍മ്മം പകര്‍ച്ചവ്യാധി പോലെ; നിയമനടപടി നേരിടേണ്ടി വന്നാലും അതിനെ ഞങ്ങൾ എക്കാലവും എതിർക്കും: ഉദയനിധി സ്റ്റാലിൻ
ചെന്നൈ: സനാതന ധർമ്മം എക്കാലവും എതിർക്കപ്പെടണമെന്ന നിലപാട് ആവർത്തിച്ച് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ വീണ്ടും വിവാദം സൃഷ്ടിച്ചു. സനാതന ധർമ്മത്തിനെതിരായ പരാമർശത്തിൽ സംസ്ഥാന പോലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെ മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനത്തെത്തുടര്‍ന്ന് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും യുവജനക്ഷേമ കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. ഭിന്നിപ്പിക്കുന്ന ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനോ ഏതെങ്കിലും പ്രത്യയശാസ്ത്രം ഇല്ലാതാക്കാനോ ഒരു വ്യക്തിക്കും അവകാശമില്ല എന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ ഡെങ്കിപ്പനിയോടും മലേറിയയോടും ഉപമിച്ചത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. “ഞങ്ങൾ കുറേ വർഷങ്ങളായി സനാതനത്തെക്കുറിച്ച് സംസാരിക്കുന്നു. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) ഒരു സമീപകാല പ്രശ്നമാണ്. സനാതന ധർമ്മ പ്രശ്നം നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ്. ഞങ്ങൾ അതിനെ എക്കാലവും എതിർക്കും,” അദ്ദേഹം പറഞ്ഞു. താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ഞാൻ പറഞ്ഞത്…
ഒക്ടോബർ 7-ന് ഇസ്രയേലിൽ നടന്ന ഹമാസ് ആക്രമണത്തിനു ശേഷം ഓസ്ട്രേലിയയില്‍ മുസ്ലിം സമൂഹത്തിനു നേരെ ഭീഷണികൾ പതിന്മടങ്ങ് വർധിച്ചതായി മുസ്ലീം സംഘടന
ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിന് ശേഷം ഓസ്ട്രേലിയയിൽ താമസിക്കുന്ന മുസ്ലിം സമൂഹത്തിന് നേരെ ഇസ്ലാമോഫോബിയയും ഭീഷണിയും വൻതോതിൽ വർധിച്ചതായി രാജ്യത്തെ ഇസ്ലാം വിരുദ്ധ വികാരം നിരീക്ഷിക്കുന്ന ഒരു സംഘടന പറയുന്നു. ഹമാസിന്റെ ആക്രമണത്തിനും തുടർന്നുള്ള ഇസ്രായേൽ സൈനിക തിരിച്ചടിക്കും ശേഷം മുസ്ലീം വിരുദ്ധ വിദ്വേഷത്തിന്റെ റിപ്പോർട്ടുകൾ പതിന്മടങ്ങ് വർധിച്ചതായി ഇസ്ലാമോഫോബിയ രജിസ്റ്റർ ഓസ്ട്രേലിയ (Islamophobia Register Australia) പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ പ്രവണത “വളരെ വിഷമിപ്പിക്കുന്നതാണ്” എന്നും പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോയത് “അതിലും കൂടുതൽ ആശങ്കാജനകമാണ്” എന്നും ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഷരാര അത്തായ് ഓസ്ട്രേലിയൻ മാധ്യമങ്ങളോട് പറഞ്ഞു. സിഡ്നി, മെൽബൺ, അഡ്ലെയ്ഡ്, പെർത്ത് തുടങ്ങിയ നഗരങ്ങളിൽ പതിനായിരക്കണക്കിന് ഓസ്ട്രേലിയക്കാരെ ആകർഷിച്ച ഫലസ്തീനിയൻ അനുകൂല മാർച്ചുകൾ രാജ്യത്തുടനീളം നടന്നു. പ്രതിഷേധക്കാർ ഗാസ മുനമ്പിൽ വെടിനിർത്തൽ ആവശ്യപ്പെടുകയും എൻക്ലേവിലെ സാധാരണക്കാർക്ക്…
വോട്ടുകള്‍ മുന്നില്‍ കണ്ട് ഭരണപക്ഷവും പ്രതിപക്ഷവും വർഗീയ രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്
തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. വൈദ്യുതി ചാര്‍ജ് വര്‍ദ്ധന ജനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. കെഎസ്ഇബിയുടെ കടം വീട്ടാൻ സർക്കാർ പൊതുജനങ്ങളെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. “എല്ലാ അവശ്യ സാധനങ്ങൾക്കും ഈയിടെ റെക്കോർഡ് വില വർധനവാണ് ഉണ്ടായിരിക്കുന്നത്. ഉച്ചഭക്ഷണത്തിന് പോലും പണം നൽകാത്ത സർക്കാർ ഈ ബജറ്റിലൂടെ 5000 കോടി രൂപയുടെ അധിക ബാധ്യതയാണ് പൊതുജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്. ജനങ്ങൾക്ക് ജീവിക്കാൻ മാർഗമില്ലാത്ത അവസ്ഥയിലാണ് സംസ്ഥാനം. ഇത്തരമൊരു സംസ്ഥാനത്ത് കോടിക്കണക്കിന് രൂപയാണ് സർക്കാർ ധൂർത്തടിക്കുന്നത്. കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ഏകദേശം 10 ശതമാനമാണ്. പിൻവാതിൽ നിയമനം മാത്രമാണ് ഇവിടെ നടക്കുന്നത്. പിണറായി സർക്കാരുമായി മലയാളികൾ മല്ലിടുന്ന സാഹചര്യത്തിൽ ഇസ്രായേൽ-ഹമാസ് സംഘർഷം ഉപയോഗിച്ച് സുപ്രധാന വിഷയങ്ങളിൽ നിന്ന്…
സാമ്പത്തിക പ്രതിസന്ധിക്കിടയിൽ പൊതുസമ്പത്ത് ധൂർത്തടിക്കുന്ന ‘കേരളീയം’ ജനങ്ങളോടുള്ള വെല്ലുവിളി: വെൽഫെയർ പാർട്ടി
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സംസ്ഥാന സർക്കാർ 27 കോടി രൂപ ചെലവഴിച്ച് ‘കേരളീയം’ പരിപാടി നടത്തുന്നത് ജനദ്രോഹപരമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ക്ഷേമപെൻഷനുകൾ മുടങ്ങിയിട്ട് മാസങ്ങളായി. കെ എസ് ആർ ടി സി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കെ ടി ഡി എഫ് സി യുടെ ഖജനാവ് കാലിയായ അവസ്ഥയാണ്. നിക്ഷേപകർക്ക് കാലാവധി പൂർത്തിയായിട്ടും നിക്ഷേപത്തുകകൾ തിരികെ നൽകുന്നില്ല. കേരളം സാമ്പത്തിക അടിയന്തരാവസ്ഥയിൽ ആണോ എന്ന് രൂക്ഷവിമർശനം കോടതി തന്നെ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഇത്തരത്തിൽ ക്ഷേമപദ്ധതികളും ശമ്പളവും പെൻഷനുകളും മുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ വൻതുക ചെലവഴിച്ച് ആർഭാടത്തോടെ നടത്തുന്ന കേരളീയം പരിപാടി സർക്കാരിൻറെ മുഖം മിനുക്കാനുള്ള പി…
എസ്.ഐ.ഒ ജില്ലാ ആർട്സ് ഫെസ്റ്റ് തെഹ്വാർ സമാപിച്ചു
കൊണ്ടോട്ടി: ഡിസംബർ മൂന്നിന് മലപ്പുറത്ത് സംഘടിപ്പിക്കുന്ന എസ്.ഐ.ഒ ജില്ലാ കേഡർ കോൺഫറൻസിന്റെ ഭാഗമായി നടന്ന തെഹ്വാർ ഇന്റർ ഏരിയ ആർട്സ് ഫെസ്റ്റ് സമാപിച്ചു. കൊണ്ടോട്ടി മർകസിൽ വെച്ചു നടന്ന ഫെസ്റ്റിൽ ഇരുപതിലേറെ ഇനങ്ങളിലായി ഇരുന്നൂറ്റി അമ്പതിലധികം മത്സരാർഥികൾ പങ്കെടുത്തു. 102 പോയന്റുമായി കൊണ്ടോട്ടി ഏരിയയും 78 പോയന്റുമായി മലപ്പുറം ഏരിയയും യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. മലപ്പുറം ഏരിയയിലെ സൽമാൻ ഫാരിസ് കലാപ്രതിഭയും, മഞ്ചേരി ഏരിയയിലെ ഹനൂൻ മികച്ച നടനുമായി തിരഞ്ഞെടുക്കപ്പെട്ടു. പാട്ട് , പ്രസംഗം, എഴുത്ത് മത്സരങ്ങൾക്ക് പുറമെ നാടകം, കോൽക്കളി, ടെഡ് ടോക്ക്, മോണോലോഗ്, സോഷ്യൽ ട്വീറ്റ് തുടങ്ങിയ ഇനങ്ങൾ പരിപാടിയെ വേറിട്ടതാക്കി. എഴുത്തുകാരൻ ജമീൽ അഹ്മദ് ഉദ്ഘാടനം ചെയ്ത ഫെസ്റ്റിൽ ചരിത്രകാരൻ ഐ. സമീൽ മുഖ്യാതിഥിയായി. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് തഹ്സീൻ മമ്പാട് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കൊണ്ടോട്ടി ഏരിയ…
മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിംഗിന്റെ സഹോദരൻ ബിജെപി അംഗത്വം സ്വീകരിച്ചു
ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഡോ. ഗോവിന്ദ് സിംഗിന്റെ സഹോദരൻ ശൈലേന്ദ്ര സിംഗ് ബിജെപിയിൽ ചേർന്നു. ഭാരതീയ ജനതാ പാർട്ടിയുടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾ, ജനക്ഷേമം, വികസനം എന്നിവയിലുള്ള സ്വാധീനമാണ് അദ്ദേഹത്തെ ബിജെപിയിൽ ചേരാന്‍ പ്രേരിപ്പിച്ചത്. അദ്ദേഹത്തോടൊപ്പം മുതിർന്ന നേതാവ് രമേഷ് കുശ്വാഹയും മറ്റ് അഞ്ച് കോൺഗ്രസ് പ്രവർത്തകരും ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, മുതിർന്ന നേതാവ് രഘുനന്ദൻ ശർമ, സംസ്ഥാന ഓഫീസ് മന്ത്രി ഡോ. രാഘവേന്ദ്ര ശർമ, സംസ്ഥാന മീഡിയ ഇൻ ചാർജ് ആശിഷ് അഗർവാൾ എന്നിവർ സംസ്ഥാന മീഡിയ സെന്ററിൽ സംഘടിപ്പിച്ച ലളിതമായ പരിപാടിയിൽ അദ്ദേഹത്തെ പാർട്ടിയിൽ ചേർത്തു. ബിജെപി അംഗത്വം എടുത്ത ശൈലേന്ദ്ര സിംഗ്, മുൻ കോൺഗ്രസ് സർപഞ്ച് രമേഷ് കുശ്വാഹ, മനോജ് കുശ്വാഹ, അരുൺ കുശ്വാഹ, രവീന്ദ്ര കുശ്വാഹ, രമേഷ് റാവത്ത് എന്നിവരെ കേന്ദ്രമന്ത്രി ശ്രീ ചന്ദ്രശേഖർ സ്വാഗതം…
അറസ്റ്റ് ചെയ്താലും കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയായി തുടരും; മന്ത്രിസഭാ യോഗം ജയിലിൽ നടത്തും: എഎപി
ന്യൂഡല്‍ഹി: ഏതെങ്കിലും അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്താലും ഡൽഹി മുഖ്യമന്ത്രിയായി തുടരാൻ എല്ലാ പാർട്ടി എംഎൽഎമാരും അരവിന്ദ് കെജ്രിവാളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആം ആദ്മി പാർട്ടി തിങ്കളാഴ്ച പറഞ്ഞു. എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച എഎപി ദേശീയ കൺവീനർ കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിളിപ്പിച്ചിരുന്നു. എന്നാൽ, സമൻസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരായില്ല. എഎപി മന്ത്രിമാർക്കും നേതാക്കൾക്കുമെതിരായ കേന്ദ്ര അന്വേഷണ ഏജൻസികളുടെ സമീപകാല നടപടിയിൽ രോഷം കൊണ്ട്, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് പാർട്ടി എംഎൽഎമാരുടെ യോഗം വിളിച്ചു. അറസ്റ്റ് ചെയ്താലും മുഖ്യമന്ത്രിയായി തുടരണമെന്ന് യോഗത്തിൽ പങ്കെടുത്ത എല്ലാ എംഎൽഎമാരും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് പറഞ്ഞതായി യോഗത്തിന് ശേഷം ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. “ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും…
സ്കൂളില്‍ കയറി പേപ്പട്ടിയുടെ ആക്രമണം; വിദ്യാര്‍ത്ഥിക്കും അദ്ധ്യാപകനും പരിക്കേറ്റു
പാലക്കാട് : സ്കൂളില്‍ കയറിയ പേപ്പട്ടിയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്കും അദ്ധ്യാപകനും പരിക്കേറ്റു. പാലക്കാട് കല്ലടി അബ്ദുഹാജി ഹൈസ്കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമുള്‍പ്പടെ നിരവധി പേർ നായയുടെ ആക്രമണത്തിനിരയായി. ക്ലാസ് മുറിയിൽ കയറിയ നായ ആറാം ക്ലാസ് വിദ്യാർത്ഥിയെയും അദ്ധ്യാപകനെയും കടിച്ചു. ഭാഗ്യവശാൽ, അദ്ധ്യാപകരുടെ സമയോചിതമായ ഇടപെടൽ മൂലം കൂടുതൽ കുട്ടികളെ നായയുടെ ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെടുത്തി. അടുത്തിടെ ഒരു കുടിയേറ്റ തൊഴിലാളിയെയും നായ കടിക്കുകയും മറ്റൊരു വിദ്യാർത്ഥിയെ സ്കൂൾ വളപ്പിന് പുറത്ത് ആക്രമിക്കുകയും ചെയ്ത സംഭവം നടന്നിരുന്നു. ഇത്തരം സംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്കൂൾ അധികൃതർ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകി.
ഇടുക്കിയിൽ കനത്ത മഴയും ഉരുൾപൊട്ടലും; ആറ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു; ഒരാൾ മരിച്ചു
ഇടുക്കി: കനത്ത മഴയിൽ ഒരാൾ മരിച്ചു. കനത്ത മഴയിൽ വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് ചെറിയാർ സ്വദേശി റോയിയാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. സംഭവസമയത്ത് റോയ് ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്. കനത്ത മഴയെ തുടർന്ന് ശാന്തൻപാറയിലും ഇടുക്കിയിലും പലയിടത്തും ഉരുൾപൊട്ടലുണ്ടായി. ഈ പ്രകൃതിക്ഷോഭത്തിൽ പേത്തൊട്ടി തോടിനോട് ചേർന്ന് താമസിക്കുന്ന ആറ് കുടുംബങ്ങളെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്കും ബന്ധു വീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. ഉടുമ്പൻചോലയിൽ മരം കടപുഴകി വഴി തടസ്സപ്പെട്ടതോടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. ഫയർഫോഴ്സും റവന്യൂ അധികൃതരും സ്ഥലത്തെത്തി വീണ മരം മുറിച്ചുമാറ്റി യാത്രക്കാർക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചു.