തിരൂര്‍: കട്ടച്ചിറ സ്വദേശി പരേതനായ തെക്കരകത്ത് മൊയ്തു ഹാജിയുടെ മകന് മുഹമ്മദ് ബഷീര്‍ (56) നിര്യാതനായി. ഭാര്യ: മുനീറ. മക്കള്‍: മുഹമ്മദ് ഷിബിലി, ഷര്‍മിള, മുഹമ്മദ് സില്‍സാന്‍. മരുമകന്: സലാഹുദ്ധീന്‍ (ഷാര്‍ജ). സഹോദരി : കദീജ.
Day: November 29, 2023
സി എസ് ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ. ഉമ്മൻ സപ്തതി നിറവിൽ; സ്തോത്ര ശുശ്രൂഷയും പൊതുസമ്മേളനവും നടന്നു
എടത്വ: സിഎസ്ഐ സഭയുടെ മോഡറേറ്റർ പദവിയിൽ നിന്നും വിരമിച്ച് തലവടിയിൽ വിശ്രമജീവിതം നയിക്കുന്ന കാഞ്ഞിരപള്ളിൽ ബിഷപ്പ് തോമസ് കെ.ഉമ്മൻ്റെ വസതിയിൽ സപ്തതി ദിനത്തിൽ വിവിധ ഇടവകകളിൽ നിന്നും വൈദികരും വിശ്വാസികളും ബന്ധു മിത്രാധികളും സഹപാഠികളും എത്തി ആശംസകൾ നേർന്ന് സമ്മാനങ്ങൾ കൈമാറി.തിരുപനയനൂർകാവ് ദേവി ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മശ്രീ നീലകണ്oരര് ആനന്ദ് പട്ടമന, ക്ഷേത്രസമിതി സെക്രട്ടറി അജികുമാർ കലവറശ്ശേരിൽ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് ,റവ.ജോർജ് മാത്തൻ സ്മാരക സമിതി സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള, കുട്ടനാട് സാംസ്ക്കാരിക വേദി വൈസ് ചെയർമാൻ തോമസ്കുട്ടി ചാലുങ്കൽ,യുണൈറ്റഡ് റിലിജിയസ് ഇൻഷ്യേറ്റീവ് പീസ് സെൻ്റർ ഡയറക്ടർ ഡോ.ജോസഫ് ചാക്കോ, സിഎസ് ഐ സഭ മുൻ ആത്മായ സെക്രട്ടറി ഡോ. സൈമൺ ജോൺ, ബി.പി.ഡി.സി ഡയറക്ടർ ജേക്കബ് മാത്യു തുടങ്ങി സാംസ്ക്കാരിക സാമൂഹിക – സന്നദ്ധ സംഘടന പ്രതിനിധികൾ…
കെ.പി.എ എജ്യുക്കേഷൻ എക്സലൻസ് 2023 അവാർഡുകൾ സമ്മാനിച്ചു
10, 12 ക്ളാസ്സുകളിൽ വിജയം നേടുന്ന കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്റൈൻ അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ 2023 ലെ കെ.പി.എ എജ്യുക്കേഷൻ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു. ബഹ്റൈനിലും, കേരളത്തിലും പഠിച്ച 24 കുട്ടികളാണ് ഈ വർഷത്തെ അവാർഡിന് അർഹരായത്. ബഹ്റൈനിൽ പഠിച്ച കുട്ടികൾ നേരിട്ടും, നാട്ടിൽ പഠിച്ച കുട്ടികളുടെ രക്ഷിതാക്കളും ബഹ്റൈൻ കാൾട്ടൻ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ വച്ച് വിശിഷ്ടാഥികളിൽ നിന്നും അവാർഡുകൾ ഏറ്റു വാങ്ങി. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷനായ ചടങ്ങ് ഇന്ത്യൻ സ്കൂൾ ചെയർമാനും , കെ.പി.എ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ ഉത്ഘാടനം ചെയ്തു. ടി.കെ.എം എഞ്ചിനീയറിംഗ് കോളേജ് അലൂമ്നി പ്രസിഡന്റും , അൽ മൊയ്ദ് എയർ കണ്ടിഷനിംഗ് ജനറൽ മാനേജറുമായ ഹാരിസ് മോൻ മുഖ്യാതിഥിയായും, എഴുത്തുകാരി മായാ കിരൺ വിശിഷ്ടാതിഥിയായും പങ്കെടുത്തു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത്…
ഇന്ത്യയിൽ ദന്തരോഗത്താല്‍ ബുദ്ധിമുട്ടുന്ന രോഗികൾക്ക് ലോകോത്തര ചികിത്സ പ്രാപ്തമാകും
കൊച്ചി: ലോകത്തിലെ തന്നെ ഏറ്റവും മികച്ച ദന്തല്‍ ഇംപ്ലാന്റോളജിസ്റ്റുകള്‍ അവരുടെ ജോലിയില്‍ നേരിട്ട സങ്കീര്‍ണ്ണമായ പ്രശ്നങ്ങളും, അവയുടെ പരിഹാരങ്ങളും ചർച്ച ചെയ്തത് വഴി കേരളത്തിലേയും, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേയും ദന്തൽ വിദഗ്ധർക്കും, വിദ്യാർത്ഥികൾക്കും നൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇംപ്ലാന്റേഷൻ നടത്താൻ കഴിയുന്നത് വഴി രാജ്യത്തെ ദന്തരോഗികൾക്ക് അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിൽ നടന്നു വരുന്ന അത്യാധുനിക ചികിത്സയുടെ ഗുണം ലഭിക്കുമെന്ന് മൂന്ന് ദിവസം നീണ്ട ദന്തൽ എക്പോ വിലയിരുത്തി. ദന്തൽ ചികിത്സ മേഖലയിൽ പ്രധാനമായും, അമേരിക്കയും, യൂറോപ്പുമാണ് കൂടുതൽ കണ്ട് പിടിത്തങ്ങൾ നടത്തുക. രണ്ട് സ്ഥലത്തും രണ്ട് രീതിയിലുള്ള ചികിത്സ സമ്പ്രദായമാണ് പിൻതുടരുന്നത്. എസ്പോയിൽ ഈ രണ്ട് സ്ഥലത്തേയും വിദഗ്ധർ അറിവുകൾ പങ്ക് വെച്ചതോടെ ഇന്ത്യയിലും ലോകോത്തര ചികിത്സ സമ്പ്രദായം പിൻതുടരാനാകും. ദന്തിസ്റ്റുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ പഠനകാലത്ത് കിട്ടാത്ത പുതിയ അറിവുകളാണ് മൂന്ന്…
രാശിഫലം (29-11-2023 ബുധന്‍)
ചിങ്ങം: ലാഭകരമായ ഒരു ദിവസം. നിങ്ങളുടെ സുഹൃത്തുക്കൾ ചിന്താശേഷിയുള്ളവരും ധൈര്യമുള്ളവരുമായിരിക്കും. മനോഹരമായ ചില സ്ഥലങ്ങള്‍ സന്ദർശിക്കാനുള്ള സാധ്യത കാണുന്നു. നിങ്ങൾ ചാഞ്ചല്യം പ്രകടിപ്പിക്കുകയാണെങ്കിൽ അവസരം നിങ്ങളുടെ കൈയിൽ നിന്ന് തെന്നിമാറാം. കന്നി: ദൈവാധീനം നിങ്ങൾക്ക് ഗുണകരവും സൗഹൃദപരവുമാണെന്ന് ഇന്ന് വാഗ്ദാനം ചെയ്യുന്നു. ഈ ദിവസം ആരംഭിക്കുന്ന പദ്ധതികളും സംരംഭങ്ങളും വിജയകരമായി സമാപിക്കും. തൊഴിൽ ജീവനക്കാർക്കും സ്ഥാപന ജോലിക്കാർക്കും അവരുടെ തൊഴിലിലോ ധനത്തിലോ ഒരു വർധനവ് പ്രതീക്ഷിക്കാം. വ്യാപാരികൾക്ക് ഇന്ന് വൻ ലാഭം ലഭിക്കും. തുലാം: ഈ ദിവസം വ്യാപാരികൾക്ക് ലാഭകരമായിരിക്കും. സഹപ്രവർത്തകരും സഹായികളും അത്ഭുതകരവും ഊഷ്മളവുമായ വിധത്തിൽ സഹകരിക്കും. ഒരു നീണ്ട അവധിക്കാലം, ഒരുപക്ഷേ തീർഥാടനത്തിനുള്ള അവസരം നിങ്ങളുടെ കൂടെയുണ്ടാകും. വൃശ്ചികം: ഇന്ന്, സുരക്ഷിതമായിരിക്കാന്‍ നിങ്ങൾ ജാഗ്രതയും വിവേകവും പാലിക്കേണ്ടതുണ്ട്. കാര്യങ്ങൾ നിങ്ങളുടെ വഴിക്ക് വരാനിടയില്ല. അതിനാൽ, പുതിയ വ്യവസ്ഥകളും പദ്ധതികളും മാറ്റിവയ്ക്കണം. കോപം നിയന്ത്രിക്കണം. ധനു:…
അമേരിക്കയിൽ ജനിച്ച ഡോക്ടർക്ക് 61 വർഷത്തിന് ശേഷം പൗരത്വം നഷ്ടമായി
വാഷിംഗ്ടണ്‍: വടക്കൻ വിർജീനിയയിൽ നിന്നുള്ള 62 കാരനായ സിയാവാഷ് ശോഭാനിക്ക് 61 വര്‍ഷത്തിനു ശേഷം തന്റെ യു എസ് പൗരത്വം നഷ്ടപ്പെട്ടതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. തന്റെ യു എസ് പാസ്പോർട്ട് പുതുക്കാൻ അപേക്ഷിച്ചപ്പോഴാണ് യു എസ് പൗരത്വം റദ്ദാക്കിയതായ വിവരം അറിഞ്ഞതും അദ്ദേഹം ഞെട്ടിയതും! അമേരിക്കയില്‍ ജനിച്ച്, അമേരിക്കയില്‍ തന്നെ പഠിച്ച്, 30 വർഷത്തിലേറെയായി ഡോക്ടറായി സേവനം ചെയ്യുന്ന ഡോക്ടര്‍ക്കാണ് ഈ ദുര്‍ഗതി വന്നു ഭവിച്ചിരിക്കുന്നത്. കുഞ്ഞായിരിക്കുമ്പോൾ തന്നെ തെറ്റായി യു.എസ് പൗരത്വം ലഭിച്ചു എന്നറിഞ്ഞത് തന്നെ ഞെട്ടിച്ചിരിക്കുകയാണെന്ന് ഈ മാസം 62-ാം ജന്മദിനം ആഘോഷിച്ച സിയാവാഷ് സോഭാനി വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു. ഈ വർഷം ഫെബ്രുവരിയിൽ സിയാവാസ് ശോഭാനി പുതിയ പാസ്പോർട്ടിന് അപേക്ഷിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കിയ കാര്യം അറിയുന്നത്. മുമ്പ് പലതവണ തന്റെ പാസ്പോർട്ട് വിജയകരമായി പുതുക്കിയതായി അദ്ദേഹം വെളിപ്പെടുത്തി. ജീവിതത്തിലുടനീളം…
കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന് ഹൂസ്റ്റണിൽ ഉജ്ജ്വല സ്വീകരണം
ഹൂസ്റ്റൺ: ഹൃസ്വസന്ദർശനത്തിനായി നോർത്ത് അമേരിക്കയിൽ എത്തിയ കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ (കെപിസിസി) സെക്രട്ടറി റിങ്കു ചെറിയാന് ഒഐസിസി യൂഎസ്എ യുടെയും ഹൂസ്റ്റൺ റാന്നി അസ്സോസിയേഷാന്റെയും (HRA) സംയുക്താഭിമുഖ്യത്തിൽ ആവേശോജ്വലമായ സ്വീകരണം നൽകി. നവംബര്‍ 26 നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് മിസ്സോറി സിറ്റി അപ്നാ ബസാർ ഹാളിലായിരുന്നു സ്വീകരണ സമ്മേളനം. കോൺഗ്രസ്സ് നേതാവും റാന്നിയുടെ മുൻ എംഎൽ യുമായിരുന്ന എം സി ചെറിയാന്റെ മകനായ റിങ്കു ചെറിയാൻ കെ.എസ്.യു, യൂത്ത് കോൺഗ്രസ്സ് പ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്ന് കെപിസിസി-യുടെ നേതൃ സ്ഥാനത്തെത്തിയ യുവനേതാവാണ്.. ഒഐസിസി യുഎസ്എ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി അദ്ധ്യക്ഷത വഹിച്ച സ്വീകരണ സമ്മേളനത്തിൽ ഒഐസിസി നാഷണൽ ജനറൽ സെക്രട്ടറിയും ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ ഉപരക്ഷാധികാരിയുമായ ജീമോൻ റാന്നി സ്വാഗതമാശംസിച്ചു. സ്റ്റാഫ്ഫോർഡ് സിറ്റി മേയർ കെൻ മാത്യു, ജുഡീഷ്യൽ ഡിസ്ട്രിക്ററ് ജഡ്ജ്…
ഹോംലെസ് ഓർ വി ഐ പി റെഫ്യൂജീസ് !: ഡോ. മാത്യു ജോയ്സ്, ലാസ് വേഗസ്
“ഹോംലെസ്സ് “അഥവാ ഭവനരഹിതർ എന്ന പദം അമേരിക്കയുടെ പ്രധാന സിറ്റികളുടെ ശോഭ കെടുത്തിക്കൊണ്ടിരിക്കുന്നത് നിസ്സാരസംഗതിയല്ല ! അമേരിക്കൻ പ്രസിഡന്റ് ട്രമ്പ് ഇന്ത്യയുടെ ചില സുന്ദര വീഥികളിലൂടെ കടന്നു പോയപ്പോൾ, ഒരു വശം കിലോമീറ്ററുകളോളം പച്ച ടാർപോളിൻ മനോഹരമായി വലിച്ചു കെട്ടിയിരുന്നത് എന്തിനായിരുന്നെന്നു ട്രമ്പ് ചോദിക്കാഞ്ഞത് ആ പദവിയുടെ ഔചിത്യം. പക്ഷേ, അമേരിക്കയുടെ മിക്ക സിറ്റികളുടെയും ഇരുണ്ട തെരുവുകൾ, പ്രത്യേകിച്ചും കാലിഫോർണിയ സ്റ്റേറ്റിന്റെ തിലകക്കുറികളായ ലോസ് ഏഞ്ചൽസും സാൻ ഫ്രാൻസിസ്കോയും ഹൊംലെസ്സ്കാരുടെ മെക്കയായി മാറിക്കൊണ്ടിരിക്കുമ്പോൾ, ഇവിടെ “മോഡിറ്റെക്” പ്രയോഗിച്ചു മറച്ചുവെക്കാതിരിക്കുന്നതും, ഈ മഹാരാജ്യത്തിന്റെ വിശാല മനസ്കതയെന്നു പറഞ്ഞു ചിരിച്ചു തള്ളുന്നത് വെറും ശുംഭത്തരം! കാരണം, വികസ്വര രാജ്യങ്ങൾ വരെ ഭൂമിയിലെ. സ്വർഗം എന്ന് വിളിച്ചോതുന്ന അമേരിക്കയിലെ തെരുവുകളിൽ ഹോംലെസ്സ് അധിനിവേശം അതിവേഗത്തിലായിക്കൊണ്ടിരിക്കുന്നു.പലയിടത്തും ഇവരുടെ മലമൂത്രവിസർജ്യങ്ങളും ചിതറിക്കിടക്കുന്ന പഴകിയ ഭക്ഷണങ്ങളുടെ എച്ചിൽകൂമ്പാരങ്ങളും ഹാർഡ്ബോർഡ് കാർട്ടൺ വേസ്റ്റുകളും ചിതറിക്കിടക്കുന്ന പ്രഭാതദൃശ്യങ്ങൾ സര്വസാധാരണമായിക്കൊണ്ടിരിക്കുന്നു.…
2023 ഫെഡറൽ സാമ്പത്തിക വർഷം ഇന്ത്യക്കാരായ വിദ്യാർത്ഥികള്‍ക്ക് വിസ അനുവദിക്കുന്നതില്‍ റിക്കാർഡ് വർദ്ധനവ്
ഡാളസ്:കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 140000-ത്തിലധികം ഇന്ത്യന്‍ വിദ്യാർത്ഥികൾക്ക് വിസ അനുവദിച്ചതായി അമേരിക്കൻ എംബസിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.ഇന്ത്യക്കാരായ വിദ്യാർത്ഥികള്‍ക്ക് വിസ അനുവദിക്കുന്നതില്‍ എക്കാലത്തേയും റെക്കാർഡ് വർധനവാണ് 2022 ഒക്ടോബറിനും 2023 സെപ്റ്റംബറിനുമിടയിൽ ഉണ്ടായിരിക്കുന്നതെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന അമേരിക്കന്‍ വിസ ലഭിക്കാന്‍ കടമ്പകളേറെയാണ്. ഈ ഒരു ഘട്ടത്തിലാണ് ഇത്തരത്തില്‍ റെക്കോർഡുകള്‍ തിരുത്തിയുള്ള വിസ അനുമതി. 2022 ഒക്ടോബർ മുതൽ 2023 സെപ്റ്റംബർ വരെ അതായതു 2023 ഫെഡറൽ സാമ്പത്തിക വർഷത്തിൽ ആഗോളതലത്തിൽ 10 ദശലക്ഷത്തിലധികം കുടിയേറ്റേതര വിസാകൾ അനുവദിച്ചു കൊണ്ട് റിക്കാർഡുകൾ തിരുത്തിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു . യുഎസ് എംബസികളിലും കോൺസുലേറ്റുകളിലും മുമ്പത്തേക്കാൾ കൂടുതൽ കുടിയേറ്റേതര വിസകൾക്കു അംഗീകാരം നൽകിയിട്ടുണ്ട് . വിനോദസഞ്ചാരത്തിനുമായി യുഎസ് എംബസി ഏകദേശം എട്ട് ദശലക്ഷം സന്ദർശക വിസകൾ അനുവദിച്ചു. 2015 ന്…
813,000 വിദ്യാർത്ഥികൾക്ക് വായ്പ മാപ്പ് പ്രഖ്യാപിച്ചു വൈറ്റ് ഹൗസ്
വാഷിംഗ്ടൺ : ഏകദേശം 813,000 വിദ്യാർത്ഥി വായ്പക്കാർക്ക് വിദ്യാർത്ഥി വായ്പ ഇളവ് ലഭിക്കുമെന്ന് വൈറ്റ് ഹൗസ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. കടം വാങ്ങിയവർക്ക് തങ്ങളുടെ വായ്പ ഇളവ് ലഭിക്കുമെന്ന് അറിയിച്ച് പ്രസിഡന്റ് ജോ ബൈഡനിൽ നിന്ന് ചൊവ്വാഴ്ച ഇമെയിൽ ലഭിച്ചുതുടങ്ങും. ഇതുവരെ, ഏകദേശം 3.6 ദശലക്ഷം കടം വാങ്ങുന്നവർക്കായി ബൈഡൻ ഭരണകൂടം 127 ബില്യൺ ഡോളറിലധികം വായ്പാ കടം റദ്ദാക്കി. “വളരെക്കാലമായി — വിദ്യാർത്ഥി വായ്പാ പരിപാടി അതിന്റെ പ്രതിബദ്ധതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു – പിശകുകളും ഭരണപരമായ പരാജയങ്ങളും കാരണം ദശലക്ഷക്കണക്കിന് ആളുകൾക്ക് അവർക്ക് ലഭിക്കേണ്ട ആശ്വാസം ഒരിക്കലും ലഭിച്ചില്ല. അത് പരിഹരിക്കുമെന്ന് പ്രസിഡന്റ് പ്രതിജ്ഞയെടുത്തു, അദ്ദേഹം ആ വാഗ്ദാനത്തിൽ തുടരുന്നു. അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളുടെ ഫലമായി — ഈ കടം വാങ്ങുന്നവരിൽ പലർക്കും ഇപ്പോൾ വിദ്യാർത്ഥി വായ്പകളിൽ പൂജ്യം ഡോളറുണ്ട്.ഓഗസ്റ്റിൽ, ബിഡൻ ഭരണകൂടം സേവ് പ്ലാൻ ആരംഭിച്ചു,…