ചിങ്ങം: നിങ്ങളെ ഇന്ന് കാത്തിരിക്കുന്നത് ഐശ്വര്യപൂർണ്ണവും സൗഭാഗ്യപൂർണ്ണവുമായ ഒരു ദിവസം ആയിരിക്കും. എന്നാൽ ഇന്ന് നിങ്ങൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള ഫലങ്ങൾ നേടുന്നതിന് പതിവിലും കൂടുതൽ പോരാടേണ്ടി വന്നേക്കാം. അല്ലെങ്കിൽ നിങ്ങളുടെ പുതിയ ആശയങ്ങളില്‍ വിരിഞ്ഞ പദ്ധതികള്‍ പ്രാവർത്തികമാക്കാൻ സാധാരണ എടുക്കുന്ന സമയത്തേക്കാൾ കൂടുതൽ സമയം എടുത്തേക്കാം. കന്നി: നിങ്ങള്‍ മുന്‍പ് ചെയ്‌ത പല കാര്യങ്ങള്‍ക്കും ഇന്നായിരിക്കും പ്രതിഫലം ലഭിക്കുക. നിങ്ങളുടെ കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുണ്ടാകാം. എങ്കിലും അതിനോടനുബന്ധിച്ച ഏല്ലാ ഭാരവും പൂർണ്ണമായി വഹിക്കാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ടാകില്ല. ഈ സാഹചര്യത്തില്‍ എപ്പോഴും ശാന്തത നിലനിര്‍ത്താൻ ശ്രമിക്കണം. തുലാം: നിങ്ങള്‍ ബാഹ്യസൗന്ദര്യത്തെക്കുറിച്ച് ഇന്ന് കൂടുതൽ ബോധവാന്മാരായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിനുവേണ്ട കാര്യങ്ങളില്‍ കൂടുതൽ ഊന്നൽ നൽകും. സൗന്ദര്യ സംവർധക വസ്‌തുക്കളും, വസ്ത്രങ്ങളും വങ്ങാന്‍ അത്യന്തം തയ്യാറാവും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ലഭിക്കുമെന്ന് ഉറപ്പുള്ള ഭാഗ്യത്തെ നിങ്ങളുടെ അസ്സ്വസ്ഥവും ആക്രമണോത്സുകവുമായ…
Month: November 2023
ആനന്ദ് പ്രഭാകർ മന്ത്രയുടെ ആദ്ധ്യാത്മിക സമിതി അദ്ധ്യക്ഷൻ
മനുഷ്യ ജീവിതത്തെ ധന്യമാക്കുന്ന ഏറ്റവും ഉത്കൃഷ്ടമായ വൈകാരിക ഭാവം സ്‌നേഹമാണെന്നും അതിന്റെ പരിശുദ്ധവും തീവ്രവുമായ അവസ്ഥയാണ് ഭക്തിയെന്നും അത് മോക്ഷത്തെ പ്രദാനം ചെയ്യുന്നതാണെന്നും മനസിലാക്കിയ, അല്ലെങ്കിൽ അതിനായി ശ്രമിക്കുന്ന കുറച്ചു ആളുകളെ ആധുനിക ലോകത്തിൽ നമുക്ക് ചുറ്റും ഉണ്ടാകാൻ ഇടയുള്ളൂ. അതിൽ തീർച്ചയായും ഉൾപ്പെടുന്ന വ്യക്തിത്വം എന്ന് നിസംശയം പറയാവുന്ന, നോർത്ത് അമേരിക്കയിലെ മലയാളി ഹൈന്ദവ സമൂഹത്തിൽ പ്രത്യേകിച്ച് ഗീതാ മണ്ഡലം ഷിക്കാഗോയുടെ ആധ്യാത്മിക യാത്രയ്ക്ക് ഒരു ദശകത്തിലേറെ ആയി നേതൃത്വം നൽകുന്ന ശ്രീ ആനന്ദ് പ്രഭാകറിനെ മന്ത്ര (മലയാളി അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് ) യുടെ പുതിയ ആധ്യാത്മിക സമിതി അദ്ധ്യക്ഷൻ ആയി തിരഞ്ഞെടുത്തു. ആധ്യാത്മിക ഉണർവിനായി നിരന്തരമായ സാധന ആവശ്യമുണ്ടെന്നും ,അത് വേണ്ട രീതിയിൽ സമൂഹത്തിലേക്ക് പ്രതിഫലിപ്പിക്കാൻ സനാതന മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുന്ന മന്ത്ര പോലുള്ള സംഘടനകൾക്ക് നിർണായകമായ പങ്കു വഹിക്കാൻ…
പ്രമേഹം, ഹൈപ്പർ ടെൻഷൻ ജീവിതശൈലി രോഗങ്ങള്‍ പല്ലുകള്‍ നഷ്ടപ്പെടുത്തും; മൂന്ന് ദിവസത്തെ വേൾഡ് ഇംപ്ലാന്റ് എക്സ്പോയ്ക്ക് കൊച്ചിയില്‍ തുടക്കം
കേരളത്തില്‍ ആദ്യമായാണ് ഡെന്റല്‍ ഇംപ്ലാന്റോളജിസ്റ്റുകളുടെ ആഗോള സമ്മേളനം നടക്കുന്നത് കൊച്ചി: ആഗോള തലത്തില്‍ തന്നെ ദശലക്ഷക്കണക്കിന് ആളുകളെ ദന്തരോഗം ബാധിക്കുന്നതായും അതിനാല്‍ ഈ കാലഘട്ടത്തില്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണെന്ന് വേള്‍ഡ് ഇംപ്ലാന്റ് എക്സ്പോയിലെ വിധഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഏകദേശം 16.3% ആളുകള്‍ക്ക് പല്ലുകള്‍ പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടുന്നുണ്ട്. അത് കൊണ്ട് ദന്തരോഗം കണ്ടെത്തിയാല്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു ഇവ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന ഒന്നാണെന്ന് സമ്മേളനത്തില്‍ വിധഗ്ധര്‍ പറഞ്ഞു. “പല്ലുകൾ നഷ്‌ടപ്പെടുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, അൽഷിമേഴ്സ് മുതലായ അവസ്ഥകള്‍ ത്വരിതപ്പെടുത്തുന്നതിനും കാരണമാകുന്നു. മോണരോഗമുള്ള ഗര്‍ഭിണിയായ സ്ത്രീകളുടെ കുഞ്ഞുങ്ങള്‍ക്ക് ജനനസമയത്ത് ഭാരം കുറവുള്ളതായും കണ്ടു വരുന്നു. ദന്ത രോഗങ്ങളുടെ ഫലമായി രോഗിക്ക് പല്ലുകൾ നഷ്ടപ്പെടുമ്പോൾ ഭക്ഷണം ചവച്ചരച്ച് ആസ്വദിക്കാനുള്ള കഴിവ് പൂർണ്ണമായും കുറയുന്നു. ഇതിനെല്ലാം പരിഹാരമായി ഡെന്റൽ ഇംപ്ലാന്റുകളുടെ കണ്ടുപിടുത്തം വിജയകരമായ നടക്കുന്നത് കൊണ്ട്…
പ്രസ് ഫ്രീഡം പുരസ്‌കാരം നേടിയ കെ.കെ. ഷാഹിനക്ക് ഐ.പി.സി.എൻ.എ. സ്വീകരണം നൽകി
ന്യൂയോർക്ക്: കമ്മിറ്റ് ടു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റിന്റെ (സി.പി.ജെ) അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ലഭിച്ച ആദ്യ മലയാളി ജേര്‍ണലിസ്റ്റായ കെ.കെ. ഷാഹിനക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്റ്റര്‍ സ്വീകരണം നൽകി. ഭരണകൂടങ്ങളുടെ മർദനങ്ങളെയും അടിച്ചമർത്തലുകളെയും നേരിട്ടു ധീരതയോടെ മാധ്യമ പ്രവർത്തനത്തെ മുന്നോട്ടു കൊണ്ട് പോകുന്ന ജേർണലിസ്റ്റുകളെ അന്താരാഷ്‌ട്രതലത്തിൽ ആദരിക്കുന്നതാണ് അവാർഡ്. റോക്‌ലാന്റ് കൗണ്ടിയിലെ സിത്താര്‍ പാലസിൽ നടന്ന സ്വീകരണത്തിൽ ചാപ്റ്റര്‍ പ്രസിഡന്റ് സണ്ണി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോൾ സർട്ടിഫിക്കറ്റു ഓഫ് അച്ചീവ്മെന്റ് നൽകി ആദരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങി വൈകാതെ 1997 മുതൽ പത്ത് വർഷം അവിടെ വാർത്താ അവതാരകയായും ന്യൂസ് റീഡർ ആയും വിവിധ തസ്തികകളിൽ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കിയ ഷാഹിന പിന്നീട് ജനയുഗം, തെഹൽക്ക, ഫെഡറൽ, ഓപ്പൺ തുടങ്ങി വിവിധ മാധ്യമങ്ങളിൽ…
വെര്‍മോണ്ടില്‍ കോളേജ് വിദ്യാര്‍ത്ഥികളായ മൂന്ന് ഫലസ്തീന്‍ യുവാക്കള്‍ക്ക് വെടിയേറ്റു; ഒരാളുടെ നില ഗുരുതരം
വെര്‍മോണ്ട്: താങ്ക്സ്ഗിവിംഗ് അവധിക്കാല ഒത്തുചേരലിനായി ബർലിംഗ്ടണിലെത്തിയ പലസ്തീൻ വംശജരായ മൂന്ന് യുവാക്കൾക്ക് വെർമോണ്ട് സർവകലാശാലയ്ക്ക് സമീപം വെച്ച് വെടിയേറ്റു. പരിക്കേറ്റ മൂന്നുപേരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് ബര്‍ലിംഗ്ടണ്‍ പോലീസ് പറഞ്ഞു. ആക്രമണം വിദ്വേഷ കുറ്റകൃത്യമായിരിക്കാമെന്ന് അധികൃതർ പറഞ്ഞു. വെടിയേറ്റ മൂന്ന് പേരും വെർമോണ്ട് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്‍ററിൽ ചികിത്സയിലാണ്. റോഡ് ഐലൻഡിലെ ബ്രൗൺ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി ഹിഷാം അവർത്താനി, പെൻസിൽവാനിയയിലെ ഹാവർഫോർഡ് കോളജ് വിദ്യാർത്ഥി കിന്നൻ അബ്‌ദൽഹമിദ്, കണക്റ്റിക്കട്ടിലെ ട്രിനിറ്റി കോളജ് വിദ്യാർത്ഥിയായ തഹ്‌സീൻ അഹ്‌മ്മദ് എന്നിവർക്കാണ് വെടിയേറ്റത്. ഇതിൽ രണ്ട് പേരുടെ ആരോഗ്യനില തൃപ്‌തികരമാണ്. ഒരാളുടെ നില ഗുരുതരമായി തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം 6:25 ന് യൂണിവേഴ്സിറ്റി ഓഫ് വെര്‍മോണ്ട് (യുവിഎം) കാമ്പസിന് സമീപമാണ് വെടിവയ്പ്പ് നടന്നതെന്ന് ബർലിംഗ്ടൺ പോലീസ് മേധാവി ജോൺ മുറാദ് പറഞ്ഞു. വെടിവെച്ചയാൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണെന്നും അദ്ദേഹം…
തീവ്രവാദ ഗ്രൂപ്പിനെ അപലപിച്ചു ഹമാസിന്റെ സഹസ്ഥാപകന്റെ മകൻ യുഎന്നിൽ
ന്യൂയോർക് :ഐക്യരാഷ്ട്രസഭയിൽ അര മണിക്കൂർ നീണ്ട പ്രസംഗത്തിൽ ഹമാസിന്റെ സഹസ്ഥാപകന്റെ മകൻ ഭീകര സംഘടനയ്‌ക്കെതിരെ പൊട്ടിത്തെറിച്ചു . (ഹമാസിന്റെ സഹസ്ഥാപകൻ ഷെയ്ഖ് ഹസൻ യൂസഫിന്റെ മകൻ മൊസാബ് ഹസൻ യൂസഫ്,യുഎന്നിൽ(നവംബര് 20 തിങ്കളാഴ്ച) ചെയ്ത പ്രസംഗത്തിന്റെ പൂർണ രൂപം) ഹമാസിന്റെ സഹസ്ഥാപകൻ ഷെയ്ഖ് ഹസൻ യൂസഫിന്റെ മകൻ മൊസാബ് ഹസൻ യൂസഫ്, 90-കളുടെ അവസാനത്തിൽ തീവ്രവാദ ഗ്രൂപ്പിൽ നിന്ന് പിരിഞ്ഞു, നിരവധി ഹമാസിന്റെ ഭീകരാക്രമണങ്ങൾ തുറന്നുകാട്ടാനും തടയാനും ഇസ്രായേലിന്റെ സുരക്ഷാ സേവനങ്ങളുമായി രഹസ്യമായി പ്രവർത്തിച്ചു. പിന്നീട് അദ്ദേഹം തന്റെ ജീവിതം ക്രിസ്തുവിന് സമർപ്പിക്കുകയും 2010-ൽ ഹമാസിന്റെ പുത്രൻ എന്ന പേരിൽ ഒരു ആത്മകഥ എഴുതുകയും ചെയ്തു. 45 കാരനായ യൂസഫ് ഇപ്പോൾ ഹമാസിന്റെ വംശഹത്യ മരണ ആരാധനയുടെ യഥാർത്ഥ മുഖം തുറന്നുകാട്ടാൻ ശ്രമിക്കുന്നു. “ഞാൻ ഒരുപാട് വിഭജനവും ആശയക്കുഴപ്പവും, ധാരാളം വെറുപ്പും, ധാരാളം തെറ്റായ വിവരങ്ങളും കാണുന്നു,…
18 മാസം പ്രായമുള്ള പെൺകുട്ടി വിഷാംശം ബാധിച്ച് മരിച്ചു; മാതാവ് അറസ്റ്റിൽ
സാന്താ ക്ലാര- ഫെന്റനൈൽ, മെത്താംഫെറ്റാമിൻ വിഷാംശം മൂലം മരിച്ച 18 മാസം പ്രായമുള്ള പെൺകുട്ടിയുടെ മാതാവ് കെല്ലി റിച്ചാർഡ്‌സണെ കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്തതായി സാൻ ജോസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് നവംബർ 24 വെള്ളിയാഴ്ച അറിയിച്ചു. സാന്താ ക്ലാര കൗണ്ടി മെഡിക്കൽ എക്‌സാമിനർ-കൊറോണർ ഓഫീസ് അനുസരിച്ച്, കുട്ടിയുടെ പോസ്റ്റ്‌മോർട്ടത്തിൽ ഒരു മില്ലിലിറ്ററിന് 74 നാനോഗ്രാം എന്ന ഫെന്റനൈൽ രക്തത്തിന്റെ സാന്ദ്രത രേഖപ്പെടുത്തിയതായി സാന്താ ക്ലാര കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു. കോടതി രേഖകൾ പ്രകാരം,ആഗസ്റ്റ് 12 ന് മകൾ മരിക്കുമ്പോൾ റിച്ചാർഡ്‌സണിന്റെയും അവളുടെ കുട്ടിയുടെ പിതാവ് ഡെറക് വോൺ റയോയുടെയും സിസ്റ്റത്തിൽ ഫെന്റനൈലും ഒപിയോയിഡുകളും ഉണ്ടായിരുന്നു. 1500 ബ്ലോക്കിലെ ഹഡേർസ്‌ഫീൽഡ് കോർട്ടിലേക്ക് പോലീസ് എത്തി നടത്തിയ പരിശോധനായിൽ ബോധരഹിതയായ, ശ്വാസം കിട്ടാത്ത പിഞ്ചുകുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി കണ്ടെത്തുകയായിരുന്നു
രാഷ്ട്രീയ കിസാന്‍ മഹാസംഘ് കിസാന്‍ മഹാപഞ്ചായത്തിന് പാലക്കാട് തുടക്കം
കൊച്ചി: കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ നടത്തുന്ന കിസാന്‍ മഹാപഞ്ചായത്തിന് പാലക്കാട് ഡിസംബര്‍ 20ന് തുടക്കമാകും. ഡല്‍ഹി കര്‍ഷകസമരത്തിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തുന്നതില്‍ പ്രതിഷേധിച്ചും വിവിധ കര്‍ഷക വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുമാണ് കിസാന്‍ മഹാപഞ്ചായത്ത് രാജ്യത്തുടനീളം സംഘടിപ്പിക്കുന്നത്. ദേശീയ കര്‍ഷക നേതാക്കളായ ശിവകുമാര്‍ കക്കാജി, ജഗജീത് സിംഗ് ദല്ലോവാന്‍ എന്നിവരുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നു കര്‍ഷകനേതാക്കള്‍ പാലക്കാട് നടത്തുന്ന കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കുചേരും. കിസാന്‍ മഹാപഞ്ചായത്തിന് മുന്നൊരുക്കമായി നടന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന നേതൃസമ്മേളനത്തില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരുന്നു. ദേശീയ കോര്‍ഡിനേറ്റര്‍ അഡ്വ.കെ.വി.ബിജു, വൈസ് ചെയര്‍മാന്‍ ജോയി കണ്ണഞ്ചിറ എന്നിവര്‍ വിഷയാവതരണം നടത്തി. രാഷ്ട്രീയ കിസാന്‍…
കുസാറ്റ് സംഭവം: വെൽഫെയർ പാർട്ടി അനുശോചിച്ചു
കൊച്ചി: കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാർത്ഥികൾ മരണപ്പെട്ട സംഭവത്തിൽ വെൽഫെയർ പാർട്ടി അനുശോചിച്ചു. മരണപ്പെട്ട വിദ്യാർത്ഥികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയും വീഴ്ച സംഭവിച്ചതായി ബോധ്യപ്പെട്ടാൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും വേണമെന്ന് സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. മരണപ്പെട്ട വിദ്യാർത്ഥികളുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. അവർക്കു വേണ്ട പിന്തുണ നൽകാനാവശ്യമായ നടപടികൾ സർക്കാറിന്റെയും സർവകലാശാലയുടെയും ഭാഗത്തു നിന്നുണ്ടാകണമെന്നും പരിക്കേറ്റവർക്ക് മതിയായ ചികിത്സാ സൗകര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് സദക്കത്ത് കെ. എച്ച്., സെക്രട്ടറിമാരായ ജമാലുദ്ദീൻ എം.കെ., നിസാർ കളമശ്ശേരി, മണ്ഡലം പ്രസിഡണ്ട് സിറാജ്, ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി മുഫീദ് കൊച്ചി തുടങ്ങിയവർ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ സന്ദർശിച്ചു.
പാലക്ക വളപ്പിൽ (വാരിയത്ത്) ഖാലിദ് റഹിമാൻ (84) നിര്യാതനായി
തിരൂർ, താഴേപ്പാലം: തിരൂരിലെ ആദ്യകാല ഫോട്ടോഗ്രാഫറും, റഹിമാൻ സ്റ്റുഡിയോ ഉടമസ്ഥനുമായ പാലക്ക വളപ്പിൽ (വാരിയത്ത്) ഖാലിദ് റഹിമാൻ (84) നിര്യാതനായി. മക്കൾ: ലൈല, നിഷാ റാണി, സലീന, ഷാബു റഹിമാൻ. മരുമക്കൾ: മൊയ്തുണ്ണി വടക്കേകാട്, സിറാജ് ബാവ (സിറാജ് സ്‌റ്റുഡിയോ), അലി ചോലക്കൽ, വഫ ചമേലി പച്ചാട്ടിരി.