കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ ബലമായി കാറില്‍ വലിച്ചു കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സഹോദരനേയും കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. അതേസമയം, സംഭവത്തിൽ ഉള്‍പ്പെട്ടതാണെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. ഓമയൂർ സ്വദേശി അബികേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. കാറിലെത്തിയ സംഘം കുട്ടിയെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുന്നത് ദൃശ്യങ്ങളിൽ കാണാം. കുട്ടി ഇവരുടെ കൈയ്യില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ട്. കൂടെയുണ്ടായിരുന്ന സഹോദരനെ ബലമായി കാറിൽ കയറ്റാനും ശ്രമിക്കുന്നുണ്ട്. സംഭവങ്ങളെല്ലാം നിരീക്ഷിച്ചുകൊണ്ട് 50നോടടുത്ത് പ്രായമുള്ള ഒരാള്‍ നില്‍ക്കുന്നുണ്ട്… പിന്നീട് അയാള്‍ അപ്രത്യക്ഷനായി. കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ ആളാണ് ഇയാളെന്നാണ് സംശയിക്കുന്നത്. ഇയാൾ പ്രദേശവാസിയാണെന്നും സൂചനയുണ്ട്. ഇയാളുടെ രേഖാചിത്രമാണ് പോലീസ് പുറത്തുവിട്ടിട്ടുള്ളത്. കടയുടമയായ സ്ത്രീ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രേഖാചിത്രം തയ്യാറാക്കിയത്. നിലവിലെ വിവരങ്ങൾ പ്രകാരം സ്വിഫ്റ്റ് കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ്…
Month: November 2023
ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു
കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഉള്‍പ്പെട്ടതെന്നു സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. സംഭവത്തിൽ ഊർജിതമായ അന്വേഷണം നടന്നുവരികയാണ്. പാരിപ്പള്ളിയിലെ ഒരു കടയുടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. ഇയാളുടെ പ്രായം 50 വയസ്സിന് മുകളിലാണെന്ന് രേഖാചിത്രത്തിൽ നിന്ന് വ്യക്തമാണ്. ഇയാൾക്കൊപ്പം മറ്റൊരു സ്ത്രീയും ഒരു പുരുഷനും ഉണ്ടായിരുന്നുവെന്നാണ് സൂചന. 50 വയസ്സ് തോന്നിക്കുന്ന ഒരു പുരുഷനെയും 35 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയെയും മാത്രമേ കടയുടെ ഉടമയായ സ്ത്രീ കണ്ടിട്ടുള്ളൂ. യുവതി മുഖം മറച്ചിരുന്നതായും അവര്‍ പറഞ്ഞു. കടയിൽ നിന്ന് തേങ്ങ, ബിസ്‌ക്കറ്റ്, റസ്‌ക് എന്നിവ അവര്‍ വാങ്ങിയതായി ഉടമ പറഞ്ഞു. വൈകീട്ട് ഏഴരയോടെ കടയടയ്ക്കുന്ന സമയത്തായിരുന്നു അവര്‍ വന്നത്. ഓട്ടോയിലാണ് വന്നതെന്നും സ്ത്രീ ഷാൾ കൊണ്ട് തല മറച്ചിരുന്നു എന്നും പറഞ്ഞു. അതേസമയം തട്ടിക്കൊണ്ടുപോയവര്‍ കുട്ടിയുടെ കുടുംബത്തോട് കൂടുതൽ മോചനദ്രവ്യം…
രാശിഫലം (28-11-2023 ചൊവ്വ)
ചിങ്ങം: ക്രിയാത്മക ഊര്‍ജം ഇന്ന് നിങ്ങളുടെ ചിന്തകളിലും നിശ്ചയദാര്‍ഢ്യത്തിലും പ്രകടമാകും. നിങ്ങളുടെ ജോലിസാമര്‍ഥ്യത്തെയും ആസൂത്രണമികവിനെയും മേലുദ്യോഗസ്ഥർ അങ്ങേയറ്റം പ്രശംസിക്കും. അത് നിങ്ങള്‍ക്ക് സാമൂഹിക അംഗീകാരം നല്‍കും. പിതാവുമായി നല്ലബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. കന്നി: ഇന്ന് നിങ്ങള്‍ക്ക് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങളായിരിക്കും. പ്രത്യേകിച്ചും കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്‌നം നിങ്ങളെ ഏറെ അസ്വസ്ഥരാക്കും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും ഉത്കണ്‌ഠയും ഉൽപ്പാദനക്ഷമമല്ലാത്ത പ്രവര്‍ത്തനങ്ങളും നിങ്ങളെ ഇന്ന് നിരാശരാക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ചെയ്യുന്ന വിമര്‍ശനം നിങ്ങള്‍ വേണ്ട വിധം ശ്രദ്ധിക്കുകയില്ല. ആ വിമര്‍ശനങ്ങള്‍ സമയത്തോടൊപ്പം കടന്നുപോകുമെന്ന് നിങ്ങള്‍ കരുതുന്നു. പ്രവര്‍ത്തനവിജയം ആഗ്രഹിക്കുന്നു എങ്കില്‍ എതിരാളികളുടെ അടുത്ത ചുവട് എന്താണെന്നതിനെപ്പറ്റി ജാഗ്രത പുലര്‍ത്തുക. തുലാം: ഇന്ന് ഓരോ ചുവടും…
ചിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 9-ന്
ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നാല്‍പ്പതാമത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ ഒമ്പതാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കാത്തലിക് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ (5000 സെന്റ് ചാള്‍സ് റോഡ്, ബോല്‍വുഡ്) വച്ച് നടത്തപ്പെടുന്നു. എക്യൂമെനിക്കല്‍ കൗണ്‍സില്‍ രക്ഷാധികാരി അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് ക്രിസ്തുമസ് സന്ദേശം നല്‍കും. 5 മണിയോടെ ആരംഭിക്കുന്ന ഭക്തിനിര്‍ഭരമായ പ്രൊസഷനുശേഷം ആരാധനയും പൊതുസമ്മേളനവും, എക്യൂമെനിക്കല്‍ കൗണ്‍സിലിലെ 16 ദേവാലയങ്ങളില്‍ നിന്നും മനോഹരങ്ങളായ സ്‌കിറ്റുകള്‍, ഗാനങ്ങള്‍, നൃത്തങ്ങള്‍ എന്നിവകളും അരങ്ങേറും. 16 ദേവാലയങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 40 അംഗങ്ങളെ ഉള്‍പ്പെടുത്തി എക്യൂമെനിക്കല്‍ ക്വയര്‍ പ്രത്യേകം ഗാനങ്ങള്‍ ആലപിക്കും. ക്രിസ്തുമസ് ആഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിന് വെരി. റവ. സഖറിയ തേലാപ്പള്ളില്‍ കോര്‍എപ്പിസ്‌കോപ്പ (ചെയര്‍മാന്‍), ബെഞ്ചമിന്‍ തോമസ്, ജേക്കബ് കെ. ജോര്‍ജ് (കണ്‍വീനര്‍മാര്‍), ഏലിയാമ്മ പുന്നൂസ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), കൂടാതെ…
ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവിനെ തടയാൻ ശ്രമം
ന്യൂയോർക്ക്: യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവിനെ ഒരു സംഘം ഖാലിസ്ഥാൻ അനുകൂലികൾ ന്യൂയോർക്കിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് വെച്ച് തടയാൻ ശ്രമിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ന്യൂയോർക്കിലെ ഹിക്‌സ്‌വില്ലെ ഗുരുദ്വാരയിലാണ് സംഭവം. സിഖ് തീവ്രവാദി ഹർദീപ് സിംഗ് നിജ്ജറിനെ കൊലപ്പെടുത്തുകയും നിരോധിത സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) സംഘടനയുടെ വ്യക്തിഗത തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഗുർപത്വന്ത് സിംഗ് പന്നൂനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന് ആരോപിച്ചായിരുന്നു തടയാൻ ശ്രമിച്ചത് സംഘടിത കുറ്റവാളികൾ, ഭീകരർ, തുടങ്ങിയവർ തമ്മിലുള്ള അവിശുദ്ധ ബന്ധവുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ യുഎസ് പങ്കിട്ടുവെന്നും ഇതു ഇരു രാജ്യങ്ങൾക്കും ആശങ്കയുണ്ടാക്കുന്നുവെന്നും നവംബർ 22ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ പുതിയ സംഭവം. നവംബർ 27 ന് തുടർച്ചയായി പ്രതിഷേധങ്ങൾക്കിടയിൽ തരൺജിത് സിംഗ് സന്ധുവിനെ ആളുകൾ വളയുന്നതായി കാണിക്കുന്ന…
മലങ്കര മാർത്തോമാ സുറിയാനി സഭയുടെ വികാരി ജനറൽ നിയോഗ ശുശ്രൂഷ ഡിസംബർ 1ന്
ഡാളസ്: മലങ്കര മാർത്തോമ സുറിയാനി സഭയുടെ വികാരി ജനറൽ നിയോഗ ശുശ്രൂഷ ഡിസംബർ 1 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ചരൽക്കുന്ന് ക്രിസ്ത്യൻ എഡ്യൂക്കേഷൻ ചാപ്പലിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും എന്ന് അഭിവന്ദ്യ ഡോ.തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത അറിയിച്ചു. സഭാ കൗൺസിലിൻറെ ആലോചനയോടും, എപ്പിസ്കോപ്പൽ സിനഡ് അംഗീകാരത്തോടുംകൂടി ദിവ്യശ്രീമാൻമാരായ റവ. തോമസ് കെ ജേക്കബ് ( വികാരി, തോന്ന്യമാല സെന്റ് തോമസ് മാർത്തോമാ ഇടവക), റവ.ഡോ. ഷാം പി തോമസ് (ഡയറക്ടർ, ബാംഗ്ലൂർ എക്യുമെനിക്കൽ ക്രിസ്ത്യൻ സെന്റർ), റവ. കെ വി ചെറിയാൻ (വികാരി, മല്ലപ്പള്ളി സെൻറ് ആൻഡ്രൂസ് മാർത്തോമ ഇടവക) എന്നീ കശീശന്മാരെയാണ് സഭയുടെ പുതിയ മൂന്ന് വികാരി ജനറാളന്മാരായി നിയമിക്കുന്നത്. മാർത്തോമ സഭയിൽ ഒരു പ്രധാന സ്ഥാനമാണ് വികാരി ജനറൽ. വികാരി ജനറൽ മെത്രാപ്പോലീത്തയുടെ ഡെപ്യൂട്ടി ആയി പ്രവർത്തിക്കുകയും ഇടവകകളുടെ ഭരണപരമായ ഉത്തരവാദിത്വങ്ങളുടെ മേൽനോട്ടത്തിൽ സഹായിക്കുകയും…
106 വയസ്സുള്ള രണ്ടാം ലോകമഹായുദ്ധ സേനാനിക്കൊപ്പം ടെക്സസ് ഗവർണറുടെ സാഹസിക സ്കൈഡൈവ്
ഫെൻട്രസ്(ടെക്സസ്): മൂന്നാം തവണയും ടെക്സസ് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കൻ ഗവർണർ ഗ്രെഗ് ആബട്ടിന്റെ ദീര്ഘനാളുകളായുള്ള വിമാനത്തിൽ നിന്ന് പാരച്യൂട്ടിംഗ്.സ്കൈഡൈവ് എന്ന അഭിലാക്ഷം ഇന്ന് സാഹസികമായി പൂർത്തീകരിച്ചു . “തിങ്കളാഴ്ച ആദ്യമായി ഗവർണർ സ്കൈഡൈവ് ചെയ്തു”.മുൻ സംസ്ഥാന പ്രതിനിധി ജോൺ സിറിയർ, ആർ-ലോക്ഹാർട്ട് ട്വീറ്റ് ചെയ്ത വീഡിയോ പ്രകാരം ഡൈവ് വിജയകരമായിരുന്നു. അബോട്ടും ബ്ലാഷ്‌കെയും മറ്റൊരു വ്യക്തിയുമായി ഘടിപ്പിച്ചിരിക്കുന്ന പ്രത്യേക ടാൻഡം പാരച്യൂട്ടുകളിൽ ഇറങ്ങുന്നത് വീഡിയോയിൽ കാണിച്ചു. അബോട്ടിനും ബ്ലാഷ്‌കെയ്ക്കും “നല്ല ലാൻഡിംഗ്”, സ്വയം പൈലറ്റായ സിറിയർ ട്വീറ്റ് ചെയ്തു. ഓസ്റ്റിനും സാൻ അന്റോണിയോയ്ക്കും ഇടയിലുള്ള പ്രാന്തപ്രദേശങ്ങളിൽ നിന്ന് ഏകദേശം 8,000 അടി (2,400 മീറ്റർ) ഉയരത്തിൽ നിന്ന് ഒരു ടാൻഡം ജമ്പ് പൂർത്തിയാക്കി. 106-കാരനായ രണ്ടാം ലോകമഹായുദ്ധ സേനാനി അൽ ബ്ലാഷ്‌കെയും അദ്ദേഹത്തോടൊപ്പം വെവ്വേറെയായി കുതിച്ചു. ഏറ്റവും പഴയ ടാൻഡം സ്കൈഡൈവിനുള്ള മുൻ ഗിന്നസ് വേൾഡ് റെക്കോർഡ്…
പ്രസിഡൻഷ്യൽ സ്വയം മാപ്പ് നൽകുന്ന ഭരണഘടനാ നിരോധിക്കണമെന്ന് മോണിക്ക ലെവിൻസ്കി
ന്യൂയോർക് : പ്രസിഡന്റിന്റെ സ്വയം മാപ്പ് നിരോധനവും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള പ്രായപരിധിയും ഉൾപ്പെടെ നിരവധി ഭരണഘടനാ ഭേദഗതികൾ ആവശ്യപ്പെട്ട് മോണിക്ക ലെവിൻസ്‌കി തിങ്കളാഴ്ച ന്യൂയോർക്ക് ടൈംസ് ഒപ്-എഡിയിൽ എഴുതി. മുൻ ഫോക്‌സ് ന്യൂസ് ചെയർമാൻ റോജർ എയ്‌ൽസിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ മോണിക്ക ലെവിൻസ്‌കി തന്റെ സവിശേഷമായ കാഴ്ചപ്പാട് പങ്കിടുകയായിരുന്നു , അന്നത്തെ പ്രസിഡന്റ് ബിൽ ക്ലിന്റണുമായുള്ള ബന്ധത്തിന്റെ കഥയിൽ തന്റെ ജീവിതത്തെ ഒരു “പേടസ്വപ്നം” ആക്കിയാതായി അവർ ആരോപിച്ചു മുൻ റിപ്പബ്ലിക്കൻ രാഷ്ട്രീയ പ്രവർത്തകനായ എയ്‌ൽസ്, സംഭവത്തിന്റെ കഥയും തുടർന്നുള്ള വിചാരണയും എടുക്കുകയും അവതാരകർ അത് 24 മണിക്കൂറും ഇടതടവില്ലാതെ പ്രചരിപ്പിക്കുകയും ചെയ്തു, “അവരുടെ സ്വപ്നം എന്റെ പേടിസ്വപ്നമായിരുന്നു. എന്റെ സ്വഭാവവും എന്റെ രൂപവും എന്റെ ജീവിതവും നിഷ്കരുണം വേർതിരിക്കപ്പെട്ടു”അവർ തിങ്കളാഴ്ച ന്യൂയോർക്ക് ടൈംസ് ഒപ്-എഡിയിൽ ആവർത്തിച്ചു പ്രസിഡൻഷ്യൽ സ്വയം ക്ഷമാപണം, പ്രസിഡന്റുമാർക്കുള്ള നിർബന്ധിത പശ്ചാത്തല പരിശോധന,…
ജാതി സെൻസസ് നടപ്പിലാക്കാൻ യോജിച്ചുള്ള പ്രക്ഷോഭം അനിവാര്യം: കെ.എം ഷെഫ്രിൻ
പാലക്കാട്: ജാതി സെൻസസ് നടപ്പിലാക്കാൻ രാജ്യത്തെ പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ യോജിച്ചുള്ള മുന്നേറ്റമുണ്ടാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്രിൻ പറഞ്ഞു. സംവരണമടക്കമുള്ള അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനായുള്ള പോരാട്ടങ്ങളിലെല്ലാം ഈ യോജിപ്പ് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ജാതി സെൻസസ് നടത്തണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി കോട്ടമൈതാനത്ത് സംഘടിപ്പിച്ച പ്രക്ഷോഭ സംഗമം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് കെ.എം സാബിർ അഹ്സൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലയിലെ വിവിധ ജാതി, സമുദായ സംഘടന നേതാക്കൾ പങ്കെടുത്തു. മനുഷ്യാവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടി, കേരള ദലിത് ഫെഡറേഷൻ ജില്ല പ്രസിഡന്റ് രാജൻ പുലിക്കോട്, തമിഴ് നിള സംഘം ജില്ല ചെയർമാൻ വി.പി നിജാമുദ്ദീൻ, ആദിവാസി സംരക്ഷണ സംഘം സംസ്ഥാന പ്രസിഡന്റ് നീലിപ്പാറ മാരിയപ്പൻ, എസ്.സി/ എസ്.ടി കോഡിനേഷൻ കമ്മിറ്റി ചെയർമാൻ മായാണ്ടി, വെൽഫെയർ പാർട്ടി…
സഹോദരനോടൊപ്പം നടന്നുപോയ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; അഞ്ചു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയ്ക്ക് ഫോണ്‍ സന്ദേശം
കൊല്ലം: സഹോദരനോടൊപ്പം നടന്നുപോയ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തെ തിരഞ്ഞ് പോലീസ്. കുട്ടിയെ തട്ടിക്കൊണ്ടു പോയി മണിക്കൂറുകള്‍ കഴിഞ്ഞ് മോചനദ്രവ്യമായി അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ട് അമ്മയുടെ മൊബൈല്‍ ഫോണിലേക്ക് അഞ്ജാത സംഘത്തിന്‍റെ ഫോണ്‍ സന്ദേശവുമെത്തി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷന് പോകുകയായിരുന്നു സഹോദരിയായ അഭികേല്‍ സാറ. കുട്ടി ഒപ്പമുണ്ടെന്നും അഞ്ചു ലക്ഷം രൂപ നൽകണമെന്നുമായിരുന്നു സന്ദേശമെന്നും ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. കൊല്ലം-തിരുവനന്തപുരം ജില്ലകളുടെ അതിർത്തി പങ്കിടുന്ന പാരിപ്പള്ളി ഭാഗത്ത് നിന്നാണ് ഫോൺ സന്ദേശം വന്നതെന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം സ്ഥിരീകരിച്ചു. കുട്ടിയുടെ വിവരങ്ങൾ സംസ്ഥാനത്തെ 14 ജില്ലകളിലെയും പോലീസ് സ്റ്റേഷനുകൾക്ക് കൈമാറി. തിരുവനന്തപുരം ജില്ലയിലെ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ദേശീയ-സംസ്ഥാന പാതകൾ എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തിവരികയാണ്. രാത്രികാല പട്രോളിംഗിന്…