വെർമോണ്ട്: ബർലിംഗ്ടണിൽ താങ്ക്സ് ഗിവിംഗ് അവധിക്കാലം ചെലവഴിക്കാനെത്തിയ ഫലസ്തീൻ വംശജരായ മൂന്ന് കോളേജ് വിദ്യാർത്ഥികളെ വെടിവെച്ച് പരിക്കേല്പിച്ച സംഭവത്തിൽ വെർമോണ്ട് സ്വദേശി 48 കാരനായ ജേസൺ ജെ. ഈറ്റനെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. വെർമോണ്ട് യൂണിവേഴ്‌സിറ്റി കാമ്പസിനടുത്തുള്ള തന്റെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന് പുറത്ത് വെടിവയ്പ്പ് നടന്ന് ഒരു ദിവസത്തിന് ശേഷമാണ് ജേസൺ ജെ. ഈറ്റനെ പോലീസ് അറസ്റ്റ് ചെയ്തത്. ജയിലിൽ നിന്ന് വീഡിയോയിലൂടെ തിങ്കളാഴ്ച കോടതിയിൽ ഹാജരായ ഇയാള്‍ തന്റെ വ്യക്തിത്വം സ്ഥിരീകരിക്കാൻ മാത്രം സംസാരിച്ചു. അഭിഭാഷകന്‍ തന്റെ കക്ഷി നിരപരാധിയാണെന്ന് വാദിച്ചു. കോടതിയില്‍ നേരിട്ടുള്ള വാദം കേൾക്കുന്നത് വരെ ജാമ്യമില്ലാതെ ജയിലില്‍ തന്നെ തുടരാണ്‍ ജഡ്ജി ഉത്തരവിട്ടു. പോലീസിന്റെ എഫ് ഐ ആര്‍ പ്രകാരം, ഫെഡറൽ ഏജന്റുമാർ ഈറ്റന്റെ അപ്പാർട്ട്മെന്റിൽ നിന്ന് ഒരു തോക്ക് കണ്ടെത്തി. ഈ സമയത്ത് അപ്പാര്‍ട്ട്മെന്റിലുണ്ടായിരുന്ന ഈറ്റന്‍ ‘താന്‍ അവര്‍ക്കായി…
Month: November 2023
എസ് ബി ആന്‍ഡ് അസംപ്ഷന്‍ അലംനൈ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 10-ന്
ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ അലംനൈ അസോസിയേഷന്റെ ഷിക്കാഗോ ചാപ്റ്ററിന്റെ 2023-ലെ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 10 ഞായറാഴ്ച രാവിലെ 9 മണിക്ക് മാര്‍ത്തോമാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ നടക്കും. താഴെപ്പറയുന്ന അജണ്ടയെ കേന്ദ്രീകരിച്ചായിരിക്കും ചര്‍ച്ചകള്‍ പ്രധാനമായും നടക്കുന്നത്. കൂടാതെ ഏതെങ്കിലും വിഷയങ്ങള്‍ ഏതെങ്കിലും അംഗങ്ങള്‍ക്ക് ചെയറായ പ്രസിഡന്റ് ആന്റണി ഫ്രാന്‍സീസിന്റെ അനുമതിയോടുകൂടി അവതരിപ്പിക്കുന്നതിന് അവസരം ലഭിക്കും. ചര്‍ച്ചാ വിഷയങ്ങള്‍: 1) ഹൈസ്‌കൂള്‍ പ്രതിഭാ പുരസ്‌കാര അവാര്‍ഡ് ദാനം 2) ദേശീയ ഉപന്യാസ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം 3) 2024- 25 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ 4) പുതിയ ഭരണസമിതിയിലേക്ക് അപേക്ഷിക്കുവാനുള്ള യോഗ്യതകള്‍ 5) 2022-ലെ കണക്ക് അവതരണം 6) നിയമാവലി, സ്റ്റാച്ച്യൂട്ട്‌സ്, പ്രോട്ടോക്കോള്‍, ഡക്കറം, സുസ്ഥാപിതമായ മോഡസ് ഒപ്പറാണ്ടിയുടെ ലംഘനങ്ങള്‍. 7) തുറന്ന ചര്‍ച്ചകള്‍ നമ്മുടെ…
ദേശത്തിന് അനുഗ്രഹം പകരുന്നവർ ആയിരിക്കണം പ്രവാസി സമൂഹം: ബ്രദർ സാമുവൽ ജെയിംസ്
ഡാളസ്: ദേശത്തിന് അനുഗ്രഹം പകരുന്നുവർ ആയിരിക്കണം പ്രവാസി സമൂഹം എന്ന് ഇന്ത്യൻ ക്യാമ്പസ് ക്രൂസൈഡ് സജീവ പ്രവർത്തകനും, പൂനെ സെൻറ് ജോൺസ് മാർത്തോമാ ഇടവക അംഗവുമായ ബ്രദർ സാമുവൽ ജെയിംസ്. നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം പ്രവാസി ഞായർ ആയി ആചരിക്കുന്ന നവംബർ 26ന് ഞായറാഴ്ച രാവിലെ സെൻറ് പോൾസ് മാർത്തോമാ ഇടവകയിലെ ആരാധന മധ്യേയുള്ള വചനശുശ്രൂഷ യിൽ പ്രസംഗിക്കുകയായിരുന്നു ബ്രദർ ജെയിംസ്. വിശ്വാസികളുടെ പിതാവായ അബ്രഹാം ഏതെല്ലാം ദേശത്തേക്ക് കടന്നു പോയോ ആ ദേശങ്ങൾ എല്ലാം അനുഗ്രഹം പ്രാപിച്ചു. ജാതികളുടെ മദ്ധ്യേ വസിക്കുമ്പോഴും ദൈവത്തിനു വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതം ആയിരുന്നു എബ്രഹാം പിതാവ് നയിച്ചിരുന്നത് എന്ന അബ്രഹാമിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. മാത്രമല്ല ദൈവത്തിൻറെ പ്രത്യേക പദ്ധതിക്കുവേണ്ടി വിളിക്കപ്പെട്ട ജീവിതമാണ് തന്റേതെന്ന തിരിച്ചറിവ് അബ്രഹാമിന് എപ്പോഴും നയിച്ചിരുന്നു എന്ന് ബ്രദർ ജെയിംസ് തൻറെ പ്രസംഗത്തിൽ ഓർമിപ്പിച്ചു.…
ബേബി മണക്കുന്നേല്‍ ഫോമയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു; പിന്തുണയുമായി മലയാളി സമൂഹം
ഹൂസ്റ്റണ്‍: ജന്മം കൊണ്ട മണ്ണിലേക്ക് ഒരിക്കല്‍ കൂടി ഫോമ കണ്‍വന്‍ഷന്‍ തിരിച്ചെത്തിക്കും എന്ന പ്രഖ്യാപനത്തോടെ അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചതനും യുഎസിലെ പൊതുവേദികളില്‍ നിറസാന്നിദ്ധ്യവുമായ ബേബി മണക്കുന്നേല്‍ ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. 2024-2026 ടേമിലേക്കുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് ബേബി മണക്കുന്നേല്‍ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ മത്സരം ആവേശകരമാകുമെന്ന് ഉറപ്പായി. ഹ്യൂസ്റ്റണില്‍ സൗത്ത് ഇന്ത്യന്‍ യുഎസ് ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ് പ്രസിഡന്റുമായ ബേബി ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന യോഗത്തിലാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഫോമയുടെ ആദ്യ കണ്‍വന്‍ഷന്‍ ചെയര്‍മാനാന്‍, കെസിസിഎന്‍എ മുന്‍ പ്രസിഡന്റ,് ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, രണ്ടു തവണ ഫോമ സതേണ്‍ റീജിയണ്‍ റീജിണല്‍ വൈസ് പ്രസിഡന്റ്, ഹ്യൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രസിഡന്റ്, ക്‌നാനായ റിട്ടയര്‍മെന്റ് കമ്മ്യുണിറ്റി സ്ഥാപകാംഗം തുടങ്ങി…
ഫാ. ജോൺ ഗീവർഗീസിന്റ് സംസ്കാര ശുശ്രൂഷകൾ ചൊവ്വ, ബുധൻ തീയതികളിൽ
ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകനായിരുന്ന ബഹുമാനപ്പെട്ട ഫാദർ. ജോൺ ഗീവർഗീസ് ഹൂസ്റ്റണിൽ നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ ചൊവ്വ, ബുധൻ തീയതികളിൽ ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കരഓർത്തഡോക്‌സ് ദേവാലയത്തിൽ നടക്കും. ജോൺ അച്ചൻ 1963-ൽ ശെമ്മാശനായും പിന്നീട് 1964 ഫെബ്രുവരി 29-ന് കൊല്ലം ഭദ്രാസനാധിപൻഅഭി. മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയിൽ നിന്നും വൈദികപട്ടം സ്വീകരിച്ച യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽ നിന്നും ദൈവ ശാസ്ത്രത്തിൽ 1969 -ൽ എസ്ടിഎം ബിരുദം നേടി. ഇന്ത്യയിൽ, ബാംഗ്ലൂരിലെ ജാലഹള്ളി ഇടവകയുടെ ആദ്യകാല വികാരിയായി സേവനം അനുഷ്ഠിച്ച ശേഷം അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം അമേരിക്കയിലെ വിവിധ ഇടവകകളിൽ തന്റെ സേവനം തുടർന്നു. 1977 മുതൽ ലിറ്റിൽ റോക്കിൽ താമസമാക്കിയ ജോൺ…
ഫ്രാൻസിസ് മാർപാപ്പയ്ക്ക് ശ്വാസകോശ സംബന്ധമായ അസുഖം; IV ആന്റിബയോട്ടിക്കുകൾ സ്വീകരിച്ചതായി വത്തിക്കാന്‍
വത്തിക്കാൻ സിറ്റി: ശ്വാസകോശ വീക്കത്തെ ചെറുക്കാനുള്ള ഇൻട്രാവെനസ് ആൻറിബയോട്ടിക്കുകളിൽ തുടരുന്നുണ്ടെങ്കിലും ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില “തൃപ്തികരം” എന്ന് വത്തിക്കാന്‍ തിങ്കളാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. ഡിസംബർ 17 ന് 87-ാം ജന്മദിനത്തോടടുക്കുന്ന പോണ്ടിഫിന്, ഞായറാഴ്ച ശ്വാസകോശ വീക്കം അനുഭവപ്പെട്ടെങ്കിലും, കാലാവസ്ഥാ വ്യതിയാന കോൺഫറൻസിനെ (Climate change conference) അഭിസംബോധന ചെയ്യാൻ ആഴ്ചയുടെ അവസാനം ദുബായിലേക്ക് പോകാനുള്ള തന്റെ ഉദ്ദേശ്യം സ്ഥിരീകരിച്ചു. ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന തന്റെ പതിവ് പരമ്പരാഗത ആശീര്‍വദിക്കലില്‍ നിന്ന് വിട്ടുനിന്നു. പകരം, അദ്ദേഹം താമസിക്കുന്ന വത്തിക്കാൻ ഹോട്ടലിലെ ചാപ്പലിൽ നിന്ന് തത്സമയ ടെലിവിഷൻ സംപ്രേക്ഷണത്തിലൂടെ ആശീര്‍വാദം നല്‍കി. “സഹോദരന്മാരേ, ഞായറാഴ്ച ആശംസകൾ. ഇന്ന് എനിക്ക് ജനാലയിൽ പ്രത്യക്ഷപ്പെടാൻ കഴിയില്ല. കാരണം, എനിക്ക് ശ്വാസകോശത്തിന്റെ വീക്കം എന്ന പ്രശ്നം ഉണ്ട്,” സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് പറഞ്ഞു. യുണൈറ്റഡ്…
18 തവണ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തയാൾ വീണ്ടും പിടിയിൽ
പാം കോസ്റ്റ്(ഫ്ലോറിഡ): മൂന്ന് വാറന്റുകളുള്ള ഡേടോണ ബിച്ചിൽ നിന്നുള്ള വില്ലി മിൽഫോർട്ടിനെ (42) പി ടികൂടിയതായി ഡെപ്യൂട്ടികൾ അറിയിച്ചു .2020 ജനുവരി മുതൽ ഫ്ലോറിഡയിലെ ഇയ്യാളുടെ ഡ്രൈവിംഗ് ലൈസൻസ് 18 തവണ സസ്പെൻഡ് ചെയ്തതായി ഫ്ലാഗ്ലർ കൗണ്ടി ഷെരീഫ് ഓഫീസ് (എഫ്‌സിഎസ്ഒ) പറഞ്ഞു, വില്ലി മിൽഫോർട്ട്,ബുധനാഴ്ച രാവിലെ 6 മണിയോടെ അന്തർസംസ്ഥാന 95-ൽ യാത്ര ചെയ്യവേ, പാം കോസ്റ്റിനടുത്തുള്ള എമർജൻസി മീഡിയനിൽ നിയമവിരുദ്ധമായ യു-ടേൺ പൂർത്തിയാക്കിയതായി ഒരു ഡെപ്യൂട്ടി പറഞ്ഞു. ഷെരീഫിന്റെ ഓഫീസ് പറയുന്നതനുസരിച്ച്, കുട്ടികക്കുള്ള ചൈൽഡ് സപ്പോർട് പേയ്‌മെന്റുകൾ തെറ്റിച്ചതിന് മിൽഫോർട്ടിന്റെ ഫ്ലോറിഡ ഡ്രൈവിംഗ് ലൈസൻസ് 2020 ജനുവരി മുതൽ 18 തവണ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ശാരീരിക അറ്റാച്ച്‌മെന്റിനായി അലച്ചുവ, വോലൂസിയ കൗണ്ടികളിൽ മിൽഫോർട്ടിന് സജീവ വാറന്റും കെന്റക്കിയിലെ ജെസ്സാമിൻ കൗണ്ടിയിൽ കുട്ടികളെ അവഗണിക്കുന്നതിനുള്ള സജീവ വാറന്റും ഉണ്ടെന്നും അവർ പറഞ്ഞു. മിൽഫോർട്ടിനെ ഔട്ട്-ഓഫ്-കൌണ്ടി വാറണ്ടുകൾ…
മാപ്പിന് നവ നേതൃത്വം; ശ്രീജിത്ത് കോമത്ത് പ്രസിഡന്റായി തുടരും
ഫിലഡെൽഫിയ – മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) യുടെ 2024 ലെഭാരവാഹികളെ തിരഞ്ഞെടുത്തു. അലക്സ് അലക്സാണ്ടർ, ജോൺ സാമുവൽ , ജെയിംസ് പീറ്റർഎന്നിവരടങ്ങുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻമാർ സുതാര്യമായ ഇലക്ഷൻ പ്രക്രിയയ്ക്ക് നേതൃത്വം നൽകി. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജിത്ത് കോമത്ത് ഫിലഡൽഫിയയിലെ മലയാളികൾക്കിടയിൽസുപരിചിതനാണ്. കഴിഞ്ഞവർഷം മാപ്പിന്റെ ഓണം വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമാക്കുന്നതിനെ മുഖ്യപങ്കുവഹിച്ചത് ശ്രീജിത്ത് ആണ്. നല്ലൊരു കലാകാരൻ കൂടിയായ അദ്ദേഹം ഐടി രംഗത്ത് പ്രവർത്തിക്കുന്നു. ജനറൽ സെക്രട്ടറി ബെൻസൺ വര്ഗീസ് പണിക്കർ രണ്ടു പതിറ്റാണ്ടായി ഫിലഡൽഫിയയിലെ നിറസാന്നിധ്യമാണ്. സാമൂഹ്യ സംസ്കാരികആത്മീയ രംഗത്ത് തൻറെ തായ് വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയാണ്ബെൻസൺ. ട്രഷാറർ ആയി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് കുരുവിള (സാജൻ ) ഫിലഡൽഫിയ മലയാളികൾക്ക്സുപരിചിതനാണ്. സ്വതസിദ്ധമായ പുഞ്ചിരി കൊണ്ട് തൻറെ സാന്നിധ്യം മറ്റുള്ളവർക്ക് ഉപകാരപ്പെടുത്തുന്നസാജൻ എക്യൂമെനിക്കൽ ഫെലോഷിപ്പിന്റെ ചാരിറ്റി കോഡിനേറ്റർ കൂടിയാണ്. മറ്റു ഭാരവാഹികൾ വൈസ് പ്രസിഡണ്ട്…
ബ്രോങ്ക്‌സ് അപ്പാർട്ട്മെന്റിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ച നിലയിൽ
ന്യൂയോർക് :ബ്രോങ്ക്‌സിൽ ബ്രോങ്ക്സ് അപ്പാർട്ട്മെന്റിൽ 5 വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തിയതായി ന്യൂയോർക് പോലീസ് അറിയിച്ചു. മോട്ട് ഹേവനിലെ 674 ഈസ്റ്റ് 136-ാം സ്ട്രീറ്റിലുള്ള ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിനുള്ളിൽ രാവിലെ 8 മണിയോടെയാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ നടന്നത്. 38 വയസ്സുള്ള ഒരാളുടെ മൃതദേഹം ഇടനാഴിയിൽ നിന്ന് രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു.33 വയസുള്ള സ്ത്രീയെയും കണ്ടെത്തിയിട്ടുണ്ട്.കൊല്ലപ്പെട്ടയെല്ലാവരെയും അറിയാം, കെട്ടിടത്തിലെ ഒരു കടയുള്ള ദഹൻ അലി പറഞ്ഞു “എല്ലാ ദിവസവും രാവിലെ 7, 7:30 ന് ഞാൻ അവരെ കാണും, ഞാൻ വരുമ്പോൾ അവർ മകനെ സ്കൂളിലേക്ക് കൊണ്ടുപോകും, എല്ലാ ദിവസവും രാവിലെ മകനോടൊപ്പം,” അലി പറഞ്ഞു.കെട്ടിടത്തിൽ താമസിക്കുന്നവർ പറയുന്നത്, ദമ്പതികൾക്കിടയിലോ അവരുടെ ചെറിയ കുട്ടിയ്‌ക്കിടയിലോ തങ്ങൾ ഒരു പ്രശ്‌നവും കണ്ടിട്ടില്ലെന്നുമാണ് മെഡിക്കൽ എക്സാമിനർ മരണകാരണം നിർണ്ണയിക്കും.അന്വേഷണം പുരോഗമിക്കുകയാണ്.സംഭവത്തെക്കുറിച്ചു വിവരം ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പർമാരെ 1-800-577-TIPS…
ഭിന്നശേഷി സംവരണത്തിന്റ പേരിൽ മുസ്‌ലിം സംവരണം അട്ടിമറിക്കുന്നു: വെൽഫെയർ പാർട്ടി
തിരുവനന്തപുരം: ഭിന്നശേഷി സംവരണം 4% ആയി ഉയർത്തിയപ്പോൾ മുസ്‌ലിം സമുദായത്തിനുണ്ടായ 2% സംവരണ നഷ്ടം നികത്താതെ പുതിയ ഉത്തരവ് പുറത്തിറക്കിയ സർക്കാർ നടപടി വഞ്ചനാപരമാണെന്നും ഒരു സമുദായത്തിനും നിലവിലെ സംവരണതോതിൽ നഷ്ടം വരാത്ത വിധം ഭിന്നശേഷി സംവരണം നടപ്പാക്കി പരിഹാരം കാണണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം പറഞ്ഞു. 2019 ൽ ഈ പ്രശ്നം നിയമസഭയിൽ ഉന്നയിക്കപ്പെട്ടപ്പോൾ അത് പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നു. അത് ലംഘിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. ഭിന്നശേഷി സംവരണത്തോത് വർധിപ്പിച്ചത് സ്വാഗതാർഹമാണ്. അതേസമയം അത് നടപ്പിലാക്കുന്നത് സംവരണ സമുദായങ്ങളുടെ സംവരണാവകാശങ്ങളിൽ നഷ്ടം വരുത്തിക്കൊണ്ടാകുന്നത് അനീതിയാണ്. അത് പരിഹരിക്കാനുള്ള നടപടികൾ എത്രയും വേഗം കൈക്കൊള്ളണം. വ്യത്യസ്തമായ പരിഹാര നിർദ്ദേശങ്ങൾ ഈ വിഷയത്തിൽ ഉയർന്നുവരുന്നുണ്ട്. ജനറൽ ടേണുകളിൽ നിന്ന് തന്നെ മുഴുവൻ ഭിന്നശേഷി സംവരണ ടേണുകൾ കണ്ടെത്തുക എന്നതാണ് അവയിലൊന്ന്. മറ്റൊന്ന്, നിലവിലെ 50:50…