ചിങ്ങം: ഈ ദിനം ഉയര്‍ന്ന ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടാകും. പ്രവൃത്തിസ്ഥാനത്ത് നിങ്ങള്‍ വളരെ ശക്തവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. ജോലിയില്‍ വളരെ സുഗമമായ പ്രവര്‍ത്തനം ഉണ്ടാവുകയും വിജയം നിങ്ങളെ തേടിയെത്തുകയും ചെയ്യും. കന്നി: ഇന്ന് ഒരു ഇടവേളയെടുത്ത് കുടുംബാംഗങ്ങളോടൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് ഗുണകരമായി ഭവിക്കും. ജോലിയില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വരും. ക്ഷമയോട് കൂടി കഠിനമായ സാഹചര്യങ്ങളെ നേരിടുക. നിങ്ങളുടെ സ്നേഹനിര്‍ഭരമായ ജീവിതം പുതിയ പുരോഗതി കൈവരിക്കും. തുലാം: വളരെക്കാലമായിട്ടുള്ളതോ നേരത്തേ ഉള്ളതോ ആയിട്ടുള്ള നിയമ പ്രശ്നങ്ങൾക്ക് നിങ്ങൾ ഇന്ന് അന്ത്യം കുറിക്കും. അവ കോടതി മുഖാന്തരമോ പരസ്പരധാരണ മൂലമോ പരിഹരിക്കും. ജോലിഭാരം സാധാരണഗതിയിലാവുകയും ചില സന്നിഗ്ധമയ അവസ്ഥകളിൽ നിന്നും രക്ഷപ്പെടുന്നതിനായി മികച്ച പദ്ധതികൾ ആവിഷ്കരിക്കുന്നതിന് സമയം ലഭിക്കുകയും ചെയ്യും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ജോലി അമിതമായിട്ടുള്ള ഒരു ദിവസമായിരിക്കും. നിങ്ങൾ അമിതമായ ജോലിഭാരത്തിനും ഉത്തരവാദിത്തത്തിനും ഇടയിൽപ്പെട്ടിട്ടുള്ളവനാകും. സായാഹ്നം…
Day: December 26, 2023
സംശയരോഗം: പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു
കൊച്ചി: പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ സംശയത്തിന്റെ പേരില്‍ ക്രൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു. വാഴക്കുളം നോർത്ത് ഏഴിപ്രം കൈപൂരിക്കര മുല്ലപ്പിള്ളിത്തടം വീട്ടിൽ രതീഷിനെ (30) യാണ് പെരുമ്പാവൂർ കോടതി റിമാന്റ് ചെയ്തത്. . ഭാര്യ അനുമോളെ (26) തലയ്ക്കും കഴുത്തിലും ഇരു കൈത്തണ്ടകൾക്കും മാരകമായി പരിക്കേല്പിച്ചാണ് രതീഷ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. അനുമോളുടേയും രതീഷിന്റേതും പ്രണയ വിവാഹമായിരുന്നു. എന്നാൽ, കുടുംബവഴക്കിനെ തുടർന്ന് അനുമോൾ സ്വന്തം വീട്ടിലേക്ക് പോയെങ്കിലും, പിന്നീട് ഇരുവരും തമ്മിൽ രമ്യതയിലാവുകയും ചെയ്തു. എന്നാൽ, അനുമോൾക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഇരുവരും വഴക്കിടാറുണ്ടെന്നും, രതീഷ് അനുമോളെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
സ്ത്രീകളെ അപമാനിച്ചതിനും മതവിദ്വേഷം വളർത്തിയതിനും കല്ലഡ്ക പ്രഭാകർ ഭട്ടിനെതിരെ മാണ്ഡ്യയിൽ എഫ്ഐആർ
മൈസൂരു: കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം ടൗൺ പൊലീസ് സ്റ്റേഷനിൽ സ്ത്രീകളെ അപമാനിച്ചതിനും മതവിദ്വേഷം വളർത്തുന്ന പരാമർശങ്ങളുടെയും പേരിൽ ആർഎസ്എസ് നേതാവ് കല്ലഡ്ക പ്രഭാകർ ഭട്ടിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഹനുമ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഡിസംബർ 24ന് ശ്രീരംഗപട്ടണത്തിൽ ഹിന്ദു ജാഗരണ വേദി സംഘടിപ്പിച്ച സങ്കീർത്തന യാത്രയിൽ പങ്കെടുത്ത് സംസാരിക്കവെ കല്ലഡ്ക പ്രഭാകർ ഭട്ട് മുസ്ലീം സ്ത്രീകളെ അപമാനിക്കുകയും മുസ്ലീങ്ങൾക്കെതിരെ മതവിദ്വേഷം വളർത്തുകയും ചെയ്തുവെന്ന് സാമൂഹ്യ പ്രവർത്തക നജ്മ നസീർ നൽകിയ പരാതിയിൽ പറയുന്നു. പൊതുസ്ഥലത്ത് സ്ത്രീകളെ അസഭ്യം പറയുകയും ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് ഭട്ടിനെതിരെയുള്ള ആരോപണം. കൂടാതെ, ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ശത്രുത വളർത്തുന്ന തരത്തിൽ ഭട്ട് സംസാരിച്ചിരുന്നു, ഇത് സമൂഹത്തിൽ സമാധാനം തകർക്കുമെന്ന് പരാതിക്കാരി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ, ശ്രീരംഗപട്ടണം ടൗൺ പോലീസ് സ്റ്റേഷൻ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി)…
‘യുവ നിധി’യുടെ രജിസ്ട്രേഷൻ ബെംഗളൂരുവിൽ കർണാടക മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഡിസംബർ 26 ന് ബിരുദധാരികൾക്കും ഡിപ്ലോമ ഹോൾഡർമാർക്കും തൊഴിലില്ലായ്മ സഹായം വാഗ്ദാനം ചെയ്യുന്ന അഞ്ചാമത്തെയും അവസാനത്തെയും തിരഞ്ഞെടുപ്പ് ഗ്യാരന്റി ‘യുവ നിധി’ രജിസ്ട്രേഷൻ ബെംഗളൂരുവിൽ ആരംഭിച്ചു. സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ദേശീയ യുവജന ദിനം ആചരിക്കുന്ന ജനുവരി 12 ന് സർക്കാർ അലവൻസ് വിതരണം ആരംഭിക്കും. 2022-23 അധ്യയന വർഷത്തിൽ വിജയിച്ച ബിരുദധാരികൾക്ക് 3,000 രൂപയും ഡിപ്ലോമ ഹോൾഡർമാർക്ക് 1,500 രൂപയും ധനസഹായം പദ്ധതി വാഗ്ദാനം ചെയ്യുന്നു. ബിരുദം/ഡിപ്ലോമ പാസായ തീയതി മുതൽ 180 ദിവസം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തവർക്ക് പണം നൽകുമെന്നും ഉദ്യോഗാർത്ഥികൾ കുറഞ്ഞത് ആറ് വർഷമെങ്കിലും കർണാടകയില്‍ താമസിക്കുന്നതിന്റെ തെളിവുകള്‍ നല്‍കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു സാമ്പത്തിക വിദഗ്ധനാണോയെന്ന് ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ചോദിച്ചു. കോൺഗ്രസ് ഇപ്പോൾ അഞ്ച് ഉറപ്പുകളും നടപ്പാക്കിയെന്നും മോദിയുടെ…
ഡല്‍ഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം; ആളപായമില്ല
ന്യൂഡല്‍ഹി: ചൊവ്വാഴ്ച ന്യൂഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം ബോംബ് സ്ഫോടനം നടന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിനിടെ ഇസ്രായേൽ അംബാസഡർക്ക് അയച്ച കത്ത് ഡൽഹി പോലീസ് കണ്ടെടുത്തതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കത്തിന്റെ കൃത്യമായ ഉള്ളടക്കം ഇതുവരെ പരസ്യമാക്കിയിട്ടില്ലെങ്കിലും, അതില്‍ അംബാസഡർക്കെതിരെ “അധിക്ഷേപകരമായ” ഭാഷ ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്. ഇന്ന് വൈകുന്നേരം 5:53 ന് സ്ഫോടനം പോലെയുള്ള ശബ്ദത്തെക്കുറിച്ച് ഡൽഹി പോലീസിന് പിസിആർ കോൾ ലഭിച്ചതനുസരിച്ച് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. എന്നാൽ, സ്ഥലത്ത് നിന്ന് സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല. സംഭവസ്ഥലം പരിശോധിച്ച ശേഷം വിദഗ്ധർ കണ്ടെടുത്ത കത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി ഡല്‍ഹി പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, എംബസിക്ക് സമീപം വൈകുന്നേരം അഞ്ച് മണിയോടെയാണ് സ്ഫോടനം ഉണ്ടായതെന്നും എല്ലാ നയതന്ത്ര ഉദ്യോഗസ്ഥരും ജീവനക്കാരും സുരക്ഷിതരാണെന്നും…
ഞങ്ങളെ സർക്കാർ പരസ്യങ്ങൾക്കുവേണ്ടി മാത്രമാണോ ഉദ്ദേശിച്ചത്?; വിനേഷ് ഫോഗട്ട് ഖേൽരത്ന, അർജുന അവാർഡുകള്‍ തിരികെ നൽകി
ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസിൽ ബിജെപി എംപി ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരെ നടപടിയെടുക്കാത്ത സര്‍ക്കാരിന്റെ നിഷ്ക്രിയത്വത്തില്‍ പ്രതിഷേധിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്, 2020ൽ തനിക്ക് ലഭിച്ച അർജുന അവാർഡിനൊപ്പം രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാരവും തിരികെ നൽകാനുള്ള തീരുമാനം പ്രഖ്യാപിച്ചു. ചൊവ്വാഴ്ച തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ തുറന്ന കത്തിലാണ് പ്രഖ്യാപനം. ഈ പുരസ്കാരങ്ങൾക്ക് ഇപ്പോൾ തന്റെ ജീവിതത്തിൽ അർത്ഥമില്ലെന്നും, എല്ലാ സ്ത്രീകളും ആദരവോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. ഒളിമ്പിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ച് ഒരാഴ്ച തികയും മുമ്പാണ് ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് അവാർഡുകൾ തിരികെ നൽകാനുള്ള തീരുമാനമെടുത്തത്. ഉത്തർപ്രദേശിലെ കേസർഗഞ്ച് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപി ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ…
പിടിഐ തിരഞ്ഞെടുപ്പ് ചിഹ്നം അസാധുവാക്കിയ ഇസിപി വിധി പിഎച്ച്സി താൽക്കാലികമായി നിർത്തി വെച്ചു
ലാഹോർ: ചിഹ്നം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിപി) പുറപ്പെടുവിച്ച വിധി താൽക്കാലികമായി നിർത്തിവച്ചതിനാൽ, ബാറ്റ് തിരഞ്ഞെടുപ്പ് ചിഹ്നമായി നിലനിർത്താൻ പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫിന് (പിടിഐ) പെഷവാർ ഹൈക്കോടതി (പിഎച്ച്സി) ചൊവ്വാഴ്ച അനുമതി നൽകി. പിടിഐയുടെ ഉൾപ്പാർട്ടി തെരഞ്ഞെടുപ്പിനെതിരെ സമർപ്പിച്ച ഹർജികളിൽ ഇസിപിയുടെ ഡിസംബർ 22ലെ വിധി സസ്പെൻഡ് ചെയ്തുകൊണ്ട് പിഎച്ച്സി ജസ്റ്റിസ് കമ്രാൻ ഹയാത്താണ് വിധി പുറപ്പെടുവിച്ചത്. ഉൾപ്പാർട്ടി തിരഞ്ഞെടുപ്പിൽ വിധി പുറപ്പെടുവിക്കാൻ ഇസിപിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് ഹയാത്ത് അഭിപ്രായപ്പെട്ടു. കക്ഷികൾക്ക് നോട്ടീസ് അയച്ച് വാദം കേൾക്കുന്നത് ജനുവരി 9ലേക്ക് മാറ്റി. നടപടിക്രമങ്ങൾ ആരംഭിച്ചപ്പോൾ തന്നെ, ഏത് നിയമപ്രകാരമാണ് കമ്മിഷന് പാർട്ടി തെരഞ്ഞെടുപ്പുകൾ അസാധുവായി പ്രഖ്യാപിക്കാൻ കഴിയുക എന്ന് ജസ്റ്റിസ് കമ്രാൻ ഹയാത്ത് ചോദിച്ചു. തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പുറപ്പെടുവിച്ചതിന് ശേഷം ഒരു പാർട്ടിക്ക് തിരഞ്ഞെടുപ്പ് ചിഹ്നം നൽകുന്നത് എങ്ങനെ തടയാനാകുമെന്നും കോടതി ഇസിപിയോട് ചോദിച്ചു.…
ഫലസ്തീനികളെ നിർബന്ധിതമായി കുടിയിറക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനം: നോർവീജിയൻ എൻജിഒ
ഫലസ്തീനികളെ നിർബന്ധിതമായി കുടിയിറക്കുന്നത് “അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനം” ആയിത്തീരുമെന്ന് നോർവീജിയൻ അഭയാർത്ഥി കൗൺസിൽ ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകി. “ഗാസയ്ക്കുള്ളിൽ ലക്ഷക്കണക്കിന് ഫലസ്തീനികളെ ഇസ്രായേൽ നിർബന്ധിതമായി കുടിയിറക്കിയതിനെ തുടർന്നാണ് ഈ ആശങ്ക. കൂടുതൽ കുടിയൊഴിപ്പിക്കപ്പെടുന്നത് 1948-ലെ വിനാശകരമായ സംഭവങ്ങൾ പോലെയുള്ള അഭയാർത്ഥി പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് പലസ്തീനികൾ ഭയപ്പെടുന്നു, ഇത് അറബിയിൽ ‘നക്ബ’ എന്നറിയപ്പെടുന്നു,” സർക്കാരിതര സംഘടന പ്രസ്താവനയിൽ പറഞ്ഞു. ഫലസ്തീനികളെ ഈജിപ്തിലേക്ക് കൂട്ടത്തോടെ നാടുകടത്താനുള്ള അപകടസാധ്യതയ്ക്കെതിരെയും ഇത് മുന്നറിയിപ്പ് നൽകി. ഇസ്രായേലിന്റെ ഈ നീക്കം “ക്രൂരകൃത്യത്തിന് തുല്യമാണെന്ന്” കൗൺസിലിന്റെ തലവൻ ജാൻ എഗെലാൻഡ് പറഞ്ഞു. പലായനം ചെയ്യാൻ നിർബന്ധിതരായ ആളുകളെ സഹായിക്കുന്ന എൻജിഒ, ആ കുറ്റകൃത്യങ്ങൾക്കെതിരെ ഐക്യപ്പെടാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുകയും, ഗാസയിലെ 1.9 ദശലക്ഷം ഫലസ്തീനികൾ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടിട്ടുണ്ടെന്നും അനുസ്മരിച്ചു.
ഗാസയിൽ നിന്ന് പലസ്തീനികളെ പുറത്താക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിയെ പലസ്തീൻ അപലപിച്ചു
ഫലസ്തീനികളെ സ്വമേധയാ ഗാസ വിടാൻ പ്രോത്സാഹിപ്പിക്കാനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പദ്ധതിയെ ഫലസ്തീൻ അപലപിക്കുകയും, അതിനെതിരെ അന്താരാഷ്ട്ര നിലപാടിന് ആഹ്വാനം ചെയ്യുകയും ചെയ്തു. “നമ്മുടെ ജനങ്ങളുടെ കുടിയിറക്ക് സംബന്ധിച്ച നെതന്യാഹുവിന്റെ കുറ്റസമ്മതം ഗാസ മുനമ്പിലെ വംശഹത്യ യുദ്ധത്തിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് പുതിയ പ്രഹരമാണ്,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പലസ്തീൻ ഗ്രൂപ്പായ ഹമാസും നെതന്യാഹുവിന്റെ പദ്ധതിയെ അപലപിക്കുകയും അത് ആക്രമണം നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്നും പറഞ്ഞു. ഫലസ്തീൻ ജനതയെ ഇല്ലാതാക്കുന്നതിനോ അവരുടെ ഭൂമിയിൽ നിന്നും അവരെ പുറത്താക്കുന്നതിനോ ലക്ഷ്യമിടുന്ന ഒരു പദ്ധതിയും അനുവദിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. ഗാസയിൽ നിന്ന് പലസ്തീനികളുടെ സ്വമേധയാലുള്ള കുടിയിറക്കം പ്രോത്സാഹിപ്പിക്കാൻ തയ്യാറാണെന്ന് നെതന്യാഹു തന്റെ ലിക്കുഡ് പാർട്ടിയുടെ യോഗത്തിൽ പറഞ്ഞതായി പറയപ്പെടുന്നു. എന്നാൽ, നെതന്യാഹുവിന്റെ ഈ പ്രസ്താവന അപ്പാടെ “വിഴുങ്ങാന്‍” തയ്യാറുള്ളവരുണ്ടോ എന്നതായിരുന്നു പ്രശ്നം. ഇസ്രായേൽ ആക്രമണം ഗാസയെ സമ്പൂര്‍ണ്ണ നാശത്തിലേക്കാണ്…
ഇന്തോനേഷ്യയിലെ നിക്കല്‍ ഉരുക്കുപ്ലാന്റില്‍ തീപിടിത്തം; മരിച്ചവരുടെ എണ്ണം 18 ആയി; പ്ലാന്റ് പ്രവർത്തനം നിർത്തിവെച്ചു
ജക്കാർത്ത: ഇന്തോനേഷ്യൻ നിക്കൽ ഉരുക്കുപ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നതായി ലോക്കൽ പോലീസ് അറിയിച്ചു. സംഭവത്തിന്റെ കാരണം അധികൃതർ അന്വേഷിക്കുന്നതിനാൽ ഉരുക്കുപ്ലാന്റിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു എന്നും പോലീസ്. ചൈനയിലെ സിങ്ഷാൻ ഹോൾഡിംഗ് ഗ്രൂപ്പിന്റെ യൂണിറ്റായ ഇന്തോനേഷ്യൻ സിങ്ഷാൻ സ്റ്റെയിൻലെസ് സ്റ്റീലിന്റെ (ഐടിഎസ്എസ്) ഉടമസ്ഥതയിലുള്ള സുലവേസി ദ്വീപിലെ നിക്കൽ സ്മെൽറ്റർ ഫർണസിൽ ഞായറാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ നിക്കൽ ഉൽപ്പാദകരായ ഇന്തോനേഷ്യ, സംസ്ക്കരിക്കാത്ത നിക്കൽ അയിര് കയറ്റുമതി നിരോധിച്ചിരിക്കുകയാണെങ്കിലും, ഉരുക്കൽ, സംസ്കരണം എന്നിവയിൽ വലിയ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ, സമീപ വർഷങ്ങളിൽ നിരവധി മാരകമായ അപകടങ്ങളാണ് ഈ മേഖലയെ ബാധിച്ചത്. പ്രസിഡന്റ് ജോക്കോ വിഡോഡോ, സാമ്പത്തിക വികസനത്തിന്റെ മുൻഗണനയായി നിക്കൽ സംസ്കരണത്തെ കണക്കാക്കുമ്പോള്‍, മെച്ചപ്പെട്ട സുരക്ഷയ്ക്കും പരിസ്ഥിതി നിലവാരത്തിന്റെ മെച്ചപ്പെട്ട നിരീക്ഷണത്തിനും ആഹ്വാനം ചെയ്യുന്നു. കൊല്ലപ്പെട്ടവരിൽ എട്ട് വിദേശ തൊഴിലാളികളുണ്ടെന്നും, തീപിടിത്തത്തിന്റെ…