ന്യൂയോർക്ക് തെരുവീഥിയിൽ മോദിയുടെ പടുകൂറ്റൻ പാവ

ന്യൂയോർക്ക് :”പ്രകോപനപരമായ ബാനറുള്ള കൺവേർട്ടിബിളിൽ വലിപ്പമുള്ള മോദിയുടെ പാവ” ന്യൂയോർക്ക് നഗരത്തിലെ തിരക്കേറിയ പാതകളിൽ, ശ്രദ്ധേയമായ ഒരു സംഭവം അരങ്ങേറി  ശ്രദ്ധ പിടിച്ചുപറ്റുകയും നിർണായക ചർച്ചകൾക്ക് തിരികൊളുത്തുകയും ചെയ്തു. ഫിഫ്ത്ത് അവന്യൂവിലൂടെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സാമ്യമുള്ള ഒരു ഭീമാകാരമായ പാവ ഒരു കൺവേർട്ടിബിളിൽ കയറി, “എനിക്ക് ഫിഫ്ത്ത് അവന്യൂവിൽ ഒരാളെ വെടിവെച്ച് രക്ഷപ്പെടാം, ശരി?” 2016-ൽ മുൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ വിവാദ പരാമർശത്തെ അനുസ്മരിപ്പിക്കുന്ന ഈ ധീരമായ കാഴ്ച്ച, കേവലം നാടകീയതയെ മറികടന്നു; പ്രതിഷേധത്തിന്റെ ഉഗ്രമായ പ്രതീകമായും ലോകമെമ്പാടുമുള്ള അംഗീകാരത്തിനായുള്ള തീവ്രമായ അഭ്യർത്ഥനയായും അത് നിലകൊണ്ടു. ഹിന്ദു, സിഖ്, മുസ്ലീം സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന പ്രമുഖ പ്രവാസി സംഘടനകളാണ് അസാധാരണമായ ഈ പ്രതിഷേധം വിഭാവനം ചെയ്തത്. ഈ ഗ്രൂപ്പുകൾ ഐക്യത്തിന്റെയും ശക്തിയുടെയും പ്രകടനമായി അവർ വിളിക്കുന്നത് ഉയർത്തിക്കാട്ടാൻ ഒത്തുചേർന്നു, “ശല്യപ്പെടുത്തുന്നതും സമ്മർദ്ദകരവുമായ വിഷയം:…

യേശുവിന്റെ ത്യാഗവും കാരുണ്യവും ലോകത്തിന് മാതൃകയാകണം: ജോർജ് പണിക്കർ, ചിക്കാഗോ

ലോകമെങ്ങും ആഹ്ലാദപൂർവ്വം ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ ക്രിസ്തുമസ് ലോക ജനതയ്ക്ക് നല്‍കുന്ന ഒരു വലിയ സന്ദേശമുണ്ട്. യേശു പിറവിയെടുത്തത് ലോകത്തിലെ സർവജനതയ്ക്കും ശാന്തിയും സമാധാനവും കൈവരുത്തുകയെന്നതിലാണ്. ത്യാഗവും കാരുണ്യവും ലോകജനതയ്ക്കു പകർന്നുകൊടുക്കാനും കൂടിയാണ്. ഇന്ന് മനുഷ്യരിൽ നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്നതും അതാണ്. ആധുനിക യുഗത്തിൽ ഉപഭോക്തൃ സംസ്കാരത്തിൽ അകപ്പെട്ടുപോയ ഒരുവിഭാഗം ആളുകൾ ഈ സമൂഹത്തിന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തുന്ന പലവിധ ദുഃശീലങ്ങളിലേക്കും കടന്നുചെല്ലുന്നുണ്ട്. ജാതിയുടെയും മതത്തിന്റേയും വർഗത്തിന്റേയും രാഷ്ട്രത്തിന്റെയും പകയും വിദ്വേഷവും ഇക്കൂട്ടർ ആളിക്കത്തിക്കുന്നു. രക്തസാക്ഷികൾ ഇവിടെ എത്രയെത്ര പെരുകുന്നു. ചോരക്കറകൾ മായാതെ കണ്ണുനീർ പാടുകളായവശേഷിക്കുന്നു. ക്രിസ്തുമസ് സ്നേഹമാണ്. നൽകുന്ന സന്ദേശം ശാന്തിയാണ്. സ്നേഹത്തിന്റെ തിരുനാളാണ്. അതിലൂടെ ലോകം ധന്യത നേടണം. നോക്കു ലോകം മുഴുവൻ ഡിസംബർ എത്ര സുന്ദരിയാണ്. മഞ്ഞിന്റെ കുളിരും മരംകോച്ചുന്ന തണുപ്പും ക്രിസ്തുമസ് കാലത്തെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുന്ന പ്രകൃതിയെ നക്ഷത്രങ്ങളാൽ അലങ്കരിക്കുന്ന ഗൃഹാന്തരീക്ഷവും കൂടിയാകുമ്പോൾ ആഘോഷങ്ങൾക്കും നക്ഷത്രശോഭ…

ഇരട്ട ശ്വാസകോശം മാറ്റിവയ്ക്കലിന് വിധേയയായ വിദ്യാർത്ഥിനി മരിച്ചു

നോർത്ത് അഗസ്റ്റ(സൗത്ത് കരോലിന): ഈ വർഷം ആദ്യം ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ പ്രാദേശിക ഹൈസ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു.വർഷങ്ങളായി കാത്തിരുന്ന ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ അഗസ്റ്റ ക്രിസ്ത്യാനിയിലെ  വിദ്യാർത്ഥിനിയാണ് പാരീസ് ആൻ മാർച്ചന്റ്.ദീർഘനാളത്തെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് ബുധനാഴ്ച പുലർച്ചെയാണ് മരിച്ചതെന്ന് അവളുടെ കുടുംബം സോഷ്യൽ മീഡിയയിൽ അറിയിച്ചു. ഒരു ശിശുവായിരുന്നപ്പോൾ  പനി പിടിപെട്ടു, തുടർന്ന്  ശ്വാസകോശത്തിന് കേടുപാടുകൾ സംഭവിച്ചു.ഡോക്ടർമാരുടെ നിർദേശമനുസരിച്ചു  ശ്വാസകോശം മാറ്റിവയ്ക്കാൻ  ശസ്ത്രക്രിയക്കു ഇവർക്ക് സെന്റ് ലൂയിസിലേക്ക് പോകേണ്ടിവന്നു.അവിടെ ഏപ്രിലിൽ മാസമാണ്  ഇരട്ട ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കു വിധേയയായത് പാരിസ് ദീർഘനാളായി ശ്വാസകോശ രോഗത്തോട് ധൈര്യത്തോടെ പോരാടി, അവളുടെ അവസാന നിമിഷങ്ങളിൽ, പ്രിയപ്പെട്ടവരോടൊപ്പം വീട്ടിൽ വിശ്രമിക്കുകയായിരുന്നു ശ്വാസകോശ രോഗവുമായി നീണ്ടുനിന്ന പോരാട്ടത്തെ പാരിസ് അവളുടെ പാതയിൽ പ്രതിരോധവും ശക്തിയും പ്രകടിപ്പിച്ചുകൊണ്ട് മറികടന്നു. ഇരുണ്ട നിമിഷങ്ങളിൽ പോലും അവളുടെ ധൈര്യവും ദൃഢനിശ്ചയവും…

കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന് നവനേതൃത്വം

ന്യൂയോർക്ക്: കഴിഞ്ഞ അമ്പതു വർഷത്തിലധികമായി ന്യൂയോർക്കിൽ അഭിമാനകരമായി പ്രവർത്തനം കാഴ്ച വച്ച് മുന്നേറുന്ന കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് എന്ന സംഘടനയെ 2024-ൽ നയിക്കുന്നതിനുള്ള സാരഥികളെ തെരഞ്ഞെടുത്തു. മുൻകൂട്ടി നൽകിയ നോട്ടീസിൻ പ്രകാരം കഴിഞ്ഞ ദിവസം ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് ചുമതലക്കാരെ ഏകകണ്‌ഠമായി തെരഞ്ഞെടുത്തത്. നിലവിലെ പ്രസിഡൻറ് ഫിലിപ്പോസ് കെ. ജോസഫിന്റെ (ഷാജി) അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ സെക്രട്ടറി ജോൺ കെ. ജോർജ് (ബിജു) വാർഷിക റിപ്പോർട്ടും ട്രഷറർ ഷാജി വർഗ്ഗീസ് വാർഷിക വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. റിപ്പോർട്ടും കണക്കും പൊതുയോഗം പാസ്സാക്കിയതിനു ശേഷം ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ വർഗ്ഗീസ് പോത്താനിക്കാട് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലേക്കു കടന്നു. 2024-വർഷത്തേക്കുള്ള ചുമതലക്കാരെയും കമ്മറ്റി അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിന് നിശ്ചിത തീയതിക്കുള്ളിൽ ലഭിച്ച നാമനിർദ്ദേശ പത്രികകളിൽ എല്ലാ സ്ഥാനത്തേക്കും ഓരോ പേരുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ…

യുഎസിൽ ഒരു പുതിയ കോവിഡ് വേരിയന്റ് അതിവേഗം പടരുകയാണ്: സിഡിസി

ന്യൂയോർക്: യുഎസിൽ  റെസ്പിറേറ്ററി വൈറസ് സീസന്നിൽ  പകർച്ചവ്യാധിയായ  JN.1 കൊറോണ വൈറസ് സ്ട്രെയിൻ വ്യാപിക്കുന്നു.അവധി ദിവസങ്ങളിൽ ഇത് വർദ്ധിച്ചുകൊണ്ടിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ഓഗസ്റ്റിലാണ് JN.1 ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്, ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇത് ഇതുവരെ കുറഞ്ഞത് 41 രാജ്യങ്ങളിലേക്ക് വ്യാപിച്ചു. സെപ്റ്റംബറിൽ യുഎസിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്, സിഡിസി പറഞ്ഞു.മറ്റ് പുതിയ വേരിയന്റുകളെപ്പോലെ, JN.1 ഒമിക്‌റോൺ കുടുംബത്തിന്റെ ഭാഗമാണ്. യു.എസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ അഭിപ്രായത്തിൽ ഇപ്പോൾ യു.എസിൽ ഏറ്റവും വേഗത്തിൽ വളരുന്ന വേരിയന്റാണ് ജെ.എൻ.1. ഇത് നിലവിൽ യുഎസിലെ എല്ലാ അണുബാധകളുടെയും അഞ്ചിലൊന്നിൽ കൂടുതലാണ്, സിഡിസി പ്രകാരം വടക്കുകിഴക്കൻ മേഖലയിലെ പ്രബലമായ വേരിയന്റാണിത് HV.1 സബ് വേരിയന്റ് ഇപ്പോഴും ദേശീയതലത്തിൽ പ്രബലമാണ് – എന്നാൽ JN.1 ഒട്ടും പിന്നിലല്ല. സിഡിസിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഡിസംബർ 9-ന് അവസാനിച്ച…

വിശക്കുന്നവര്‍ക്ക് അന്നവുമായി ‘പ്രാഞ്ചിയേട്ടന്‍സ് അടുക്കള’ ആരംഭിച്ചു

കൊച്ചി: വിശപ്പനുഭവിക്കുന്ന പാവങ്ങള്‍ക്ക് സൗജന്യമായി പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നല്‍കുവാന്‍ സമൂഹ നന്മക്കായി വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ചമ്മണികോടത്ത് ഫ്രാന്‍സിസ് ആന്‍ഡ് ഫാമിലി ചാരിറ്റബിള്‍ ട്രസ്റ്റ് (സിഎഫ്എഫ്സിടി) ‘അന്നദാനം മഹാ പുണ്യം’ എന്ന സന്ദേശവുമായി ‘പ്രാഞ്ചിയേട്ടന്‍സ്അടുക്കള’ ആരംഭിച്ചു. ചക്കരപ്പറമ്പ് ഹോളിഡേ ഇന്‍ ഹോട്ടലിന് സമീപത്തായി ആരംഭിച്ച സംരംഭം എറണാകുളം എംഎല്‍എ ടി. ജെ വിനോദ്, തൃക്കാക്കര എംഎല്‍എ ഉമാ തോമസ്, സിഎഫ്എഫ്സിടി ചെയര്‍മാന്‍ ഷിബു ഫ്രാന്‍സിസ് ചമ്മിണി എന്നിവര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും രാവിലെയും (8 മുതല്‍ 9 വരെ) ഉച്ചയ്ക്കും (12-30 മുതല്‍ 2.00 വരെ) സൗജന്യ ഭക്ഷണം ഇവിടെ നിന്നു ലഭിക്കുന്നതായിരിക്കും. വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ അന്നം കൊടുക്കുന്നിടത്തോളം പുണ്യപ്രവത്തി വേറെയില്ല. അത് ദിവസേന കൊടുക്കുവാന്‍ ചമ്മണികോടത്ത് ഫ്രാന്‍സിസ് ആന്‍ഡ് ഫാമിലി ചാരിറ്റബിള്‍ ട്രസ്റ്റ് കാണിക്കുന്ന ഈ മനസ്സ്…

കേരള സർവ്വകലാശാല സെനറ്റിൽ സിപിഐ(എം) അംഗങ്ങളെ തിരുകിക്കയറ്റാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ ശ്രമമെന്ന് ആരോപണം

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക് സിപിഐഎം പ്രവർത്തകരെയും അനുഭാവികളെയും തിരുകിക്കയറ്റാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ശ്രമിക്കുന്നതായി ആരോപണം. കേരള സർവകലാശാലയുടെ സെനറ്റിലേക്ക് ചാൻസലർ നാമനിർദ്ദേശം ചെയ്യേണ്ട പേരുകളുടെ പട്ടിക ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് നൽകിയതെന്നു പറയുന്നു. സാധാരണഗതിയിൽ സർവകലാശാല തയാറാക്കുന്ന പട്ടിക മാത്രമേ ഗവർണർക്ക് നൽകാറുള്ളൂ. മന്ത്രിയുടെ ഈ നടപടി മാർഗനിർദേശങ്ങളുടെ ലംഘനമായാണ് കാണുന്നത്. സർവകലാശാല തയ്യാറാക്കിയ പട്ടിക കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഗവർണർക്ക് കൈമാറി. ഇതോടൊപ്പം മന്ത്രി നൽകിയ സിപിഐഎം അനുഭാവികളുടെ പേരുകളടങ്ങിയ പട്ടികയും വിസി സമർപ്പിച്ചു. കൈരളി ന്യൂസ് ഡയറക്ടർ എൻ.പി. ചന്ദ്രശേഖരൻ, ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി.ബി.പരമേശ്വരൻ, പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ, എഴുത്തുകാരൻ ബെന്യാമിൻ തുടങ്ങി സിപിഐ എം അനുകൂലികളാണ് മന്ത്രി ആർ. ബിന്ദുവിന്റെ പട്ടികയിലുള്ളത്.

കാലടി സര്‍‌വ്വകലാശാലയില്‍ ഗവർണർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എബിവിപി; എസ് എഫ് ഐക്ക് ചുട്ട മറുപടി കൊടുത്ത് എബിവിപി വിദ്യാര്‍ത്ഥിനികള്‍

കാലടി: കാലടി സംസ്‌കൃത സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എബിവിപി ഉയർത്തിയ ബാനർ അഴിച്ചുമാറ്റിയ എസ്എഫ്‌ഐ പ്രവർത്തകർക്ക് ചുട്ട മറുപടിയുമായി എബിവിപി വനിതാ വിദ്യാർഥിനികൾ. എബിവിപി വിദ്യാർഥിനികൾ ബാനർ അഴിച്ച എസ്എഫ്ഐക്കാർക്കു മുന്നിൽ തിരികെ കെട്ടിയത് കുട്ടി സഖാക്കള്‍ക്ക് നാണക്കേടുണ്ടാക്കുകയും ചെയ്തു. അതിനിടെ, എസ്എഫ്‌ഐ പ്രവർത്തകരെ വിദ്യാർത്ഥിനികൾ ചോദ്യം ചെയ്യുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. യൂണിവേഴ്സിറ്റി ഗേറ്റിൽ എബിവിപി ഉയർത്തിയ ബാനറാണ് എസ്എഫ്ഐ ഗുണ്ടകൾ അഴിച്ചുമാറ്റിയത്. രണ്ട് ഗേറ്റുകളിലൊന്നിൽ എസ്എഫ്‌ഐ ചാൻസലർക്കെതിരായ ബാനർ കെട്ടി. ഇതിന് മറുപടിയായാണ് രണ്ടാം ഗേറ്റിൽ എബിവിപിയുടെ ബാനർ ഉയർത്തിയത്. ‘ശാഖയിലെ സംഘിസം സർവ്വകലാശാലയിൽ വേണ്ട ഗവർണറേ’ എന്നായിരുന്നു എസ്എഫ്‌ഐ ബാനറില്‍ എഴുതിയിരുന്നത്. എന്നാൽ, ചാൻസിലറെ വിലക്കാൻ കേരളത്തിലെ കലാലയങ്ങൾ എസ്എഫ്‌ഐയുടെ കുടുംബസ്വത്തല്ലെന്നായിരുന്നു എബിവിപിയുടെ മറുപടി. നട്ടെല്ലുള്ളൊരു ഗവർണർക്ക് എബിവിപിയുടെ ഐക്യദാർഢ്യവും ബാനറിൽ രേഖപ്പെടുത്തി.…

എൽഡിഎഫ് സർക്കാരിന്റെ ഗുണ്ടാ രാജ് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചുകൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു

കോഴിക്കോട്: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള സർക്കാര്‍ ‘ഗുണ്ടാരാജ്’ ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച്‌ ബുധനാഴ്ച കോഴിക്കോട് ജില്ലയിലെ മുക്കത്തും ബേപ്പൂരിലും പോലീസുമായി തുറന്ന വാക്കേറ്റത്തിൽ കലാശിച്ചു. ബേപ്പൂരിൽ പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ പ്രാദേശിക കോൺഗ്രസ് നേതാവിന് നിസാര പരിക്കേറ്റു. എന്നാൽ, തന്നെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ലാത്തി ഉപയോഗിച്ച് ബോധപൂർവം ആക്രമിച്ചുവെന്ന് പരിക്കേറ്റയാൾ അവകാശപ്പെട്ടു പ്രതിഷേധക്കാർ പോലീസുമായി സഹകരിക്കാത്തതിനെ തുടർന്ന് സംസ്ഥാന, ദേശീയ പാതകൾ രാവിലെ പലയിടത്തും ഉപരോധിച്ചു. മുക്കത്ത് രോഷാകുലരായ കോൺഗ്രസ് പ്രവർത്തകർ കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ ഒരു മണിക്കൂറോളം ഉപരോധിച്ചു. നവകേരള സദസിന്റെ പേരിൽ സംസ്ഥാനം ഗുണ്ടാ ഭീഷണിക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് നടക്കാവ് പോലീസ് സ്‌റ്റേഷനു സമീപം ജില്ലാതല സമരം ഉദ്ഘാടനം ചെയ്ത ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. പ്രവീൺകുമാർ ആരോപിച്ചു. പോലീസ് ആക്രമണവും ഗുണ്ടകൾക്കുള്ള…

പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാന്‍ ‘മാലിന്യമുക്തം നവകേരളം പദ്ധതി’; മുളക്കൂടുകള്‍ വിതരണം ചെയ്ത് തേങ്കുറിശ്ശി ഗ്രാമ പഞ്ചായത്ത്

പാലക്കാട്: ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് ഒഴിവാക്കുക എന്ന തീവ്രയജ്ഞത്തിന്റെ ഭാഗമായി വീടുകളില്‍ പ്ലാസ്റ്റിക് മാലിന്യം സൂക്ഷിച്ച് വയ്ക്കുന്നതിന് മുളക്കൂടുകള്‍ വിതരണം ചെയ്ത് പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത്. ആദ്യഘട്ടത്തില്‍ പഞ്ചായത്തിലെ 1700 വീടുകളിലേക്കാണ് മുളക്കൂടുകള്‍ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്തിന്റെയും ബാംബൂ കോര്‍പ്പറേഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2024 ഏപ്രില്‍ മുതല്‍ പഞ്ചായത്തിലെ ശേഷിക്കുന്ന വീടുകളിലേക്ക് അടുത്തഘട്ടത്തില്‍ കൂടകള്‍ വിതരണം ചെയ്യാനാണ് പഞ്ചായത്ത് ലക്ഷ്യമാക്കുന്നത്. ഇതുമൂലം പൂര്‍ണമായും പ്ലാസ്റ്റിക് ഒഴിവാക്കുക എന്ന ലക്ഷ്യമാണ് തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്നത്. മാലിന്യ സംസ്‌കരണം ലക്ഷ്യമാക്കി ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ മാലിന്യ ശേഖരണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തില്‍ 40 അംഗ ഹരിതകര്‍മ്മ സേനാംഗങ്ങളാണ് പ്രവര്‍ത്തിച്ച് വരുന്നത്. എല്ലാ മാസവും 15-ാം തീയതിക്കകം എല്ലാ വീടുകളില്‍നിന്നും പ്ലാസ്റ്റിക് ശേഖരിച്ച് മിനി എം.സി.എഫില്‍ ശേഖരിച്ച് പിന്നീട് എം.സി.എഫില്‍ എത്തിച്ച് മാലിന്യം തരംതിരിച്ച് ഗ്രീന്‍ കേരള…