പൂനൂർ: ജീവകാരുണ്യ പ്രവർത്തനത്തിൽ സ്നേഹമുദ്ര പതിപ്പിച്ച് മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾ. പൂനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭിന്നശേഷി വിദ്യാലയമായ ആസ്മാൻ സെന്റർ ഫോർ ഹാപ്പിനസ്സിലേക്ക് വീൽചെയർ സമ്മാനിച്ചാണ് മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ മാതൃകയായത്. നൂറിലധികം ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന സെന്ററിലേക്ക് മർകസിൽ പഠിക്കുന്ന നിരവധി വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും സ്നേഹസമ്മാനങ്ങൾ നൽകാറുണ്ട്. പഠനകാലം മുതലേ വിദ്യാർത്ഥികളെ സാമൂഹ്യ സേവന സന്നദ്ധതയുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിഭാഗം ഇത്തരം ഒരു ചടങ്ങ് ഒരുക്കിയത്. ഗൈഡ്സ് ക്യാപ്റ്റൻ സജ്‌ന ടീച്ചർ പദ്ധതിക്ക് നേതൃത്വം നൽകി. ജലീൽ മാസ്റ്റർ, യൂനുസ് മാസ്റ്റർ, സലാമുദ്ദീൻ നെല്ലാംകണ്ടി, സ്പെഷ്യൽ സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുത്തു. മർകസ് അലുംനി സെൻട്രൽ കമ്മിറ്റിക്ക് കീഴിലാണ് ആസ്മാൻ പ്രവർത്തിക്കുന്നത്.
Year: 2023
‘ഞങ്ങള്‍ കെട്ടിയ ബാനര്‍ അഴിച്ചുമാറ്റാന്‍ അനുവദിക്കില്ലെന്ന് എസ്‌എഫ്‌ഐ; എങ്കില്‍ അതൊന്നു കാണണമെന്ന് ഗവര്‍ണ്ണര്‍; ഒടുവില്‍ പോലീസ് മേധാവിയെക്കൊണ്ട് അഴിപ്പിച്ചു; ഗവര്‍ണ്ണറും എസ് എഫ് ഐയും തമ്മിലുള്ള പോര് മുറുകുന്നു
മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ എസ് എഫ് ഐ എഴുതിയ മുദ്രാവാക്യങ്ങളടങ്ങിയ ബാനറുകൾ ജില്ലാ പൊലീസ് മേധാവിയെ കൊണ്ട് ഗവർണർ അഴിപ്പിച്ചു മാറ്റി. ഇന്ന് രാവിലെയാണ് ഈ ബാനറുകൾ ഇവിടെ നിന്ന് നീക്കം ചെയ്യാൻ ഗവർണർ ആവശ്യപ്പെട്ടത്. എന്നാല്‍, വൈകുന്നേരം ഗവർണർ തിരിച്ചെത്തിയപ്പോൾ, അതേ സ്ഥലത്തുതന്നെ ബാനറുകൾ കണ്ട് അദ്ദേഹം രോഷാകുലനായി. ഇത്രയും സമയം കഴിഞ്ഞിട്ടും എന്തുകൊണ്ട് അത് അഴിച്ചുമാറ്റിയില്ല എന്ന് അദ്ദേഹം പോലീസിനോട് ചോദിച്ചു. തുടർന്ന് എസ്പി തന്നെ എല്ലാ ബാനറുകളെല്ലാം നീക്കം ചെയ്തു. മൂന്നിടത്ത് പ്രകോപനപരമായ മുദ്രാവാക്യങ്ങളടങ്ങിയ ബാനറുകൾ എസ്എഫ്ഐ സ്ഥാപിച്ചിരുന്നു. കാലിക്കറ്റ് സർവകലാശാല കവാടത്തിൽ നിന്നും ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് അടുത്തേക്കുള്ള 50 മീറ്റർ ദൂരപരിധിയിലാണ് ഗവർണർക്കെതിരായ മുദ്രാവാക്യങ്ങൾ എഴുതിയ ബാനറുകൾ എസ് എഫ് ഐ സ്ഥാപിച്ചിരുന്നത്. രാവിലെ തന്നെ ഈ ബാനറുകൾ അഴിച്ചു മാറ്റാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു. എസ്എഫ്‌ഐയുടെ ഒരു…
നാഗ്പൂരില്‍ സ്ഫോടക വസ്തു നിര്‍മ്മാണ കമ്പനിയില്‍ സ്ഫോടനം; ഒമ്പത് പേര്‍ മരിച്ചു; മൂന്നു പേര്‍ക്ക് ഗുരുതരമായ പരിക്ക്
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയില്‍ ഗ്രാമപ്രദേശത്തുള്ള ഒരു സ്ഫോടകവസ്തു നിർമ്മാണ ഫാക്ടറിയിൽ ഞായറാഴ്ചയുണ്ടായ ശക്തമായ സ്ഫോടനത്തിൽ ആറ് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നാഗ്പൂരിൽ നിന്ന് 60 കിലോമീറ്റർ അകലെ ബസാർഗാവിലുള്ള സോളാർ ഇൻഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡിന്റെ കാസ്റ്റ് ബൂസ്റ്റർ യൂണിറ്റിൽ രാവിലെ 9 മണിയോടെയാണ് സ്‌ഫോടനം നടന്നതെന്ന് പോലീസ് അധികൃതർ അറിയിച്ചു. സ്‌ഫോടനം നടക്കുമ്പോൾ 12 തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. പരിക്കേറ്റവരുടെ നില അതീവഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കൽക്കരി ഖനികളിൽ ഉപയോഗിക്കുന്ന ബൂസ്റ്ററുകൾ നിർമ്മിക്കുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായതെന്ന് കമ്പനി അധികൃതർ പറഞ്ഞു. സ്‌ഫോടനത്തിന്റെ പ്രകമ്പനം സമീപ ഗ്രാമങ്ങളിൽ അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. “കൽക്കരി ഖനികളിൽ ഉപയോഗിക്കുന്നതിനുള്ള ബൂസ്റ്ററുകൾ നിർമ്മിക്കുന്ന [സ്ഫോടനാത്മക അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കുന്നതിന് മുമ്പ് അരിച്ചെടുക്കുന്നത്] ഒരു കെട്ടിടത്തിലാണ് സംഭവം…
കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ കരിങ്കൊടി കാണിച്ചു
കോഴിക്കോട്: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാമ്പസിലേക്ക് വരുന്നതിന് മുന്നോടിയായി എസ്എഫ്ഐ (സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ) കാലിക്കറ്റ് സർവകലാശാലയിലേക്ക് കരിങ്കൊടി ഉയർത്തി പ്രതിഷേധ മാർച്ച് നടത്തി. എന്നാല്‍, പ്രതിഷേധക്കാരെ പോലീസ് സ്ഥലത്ത് നിന്ന് നീക്കം ചെയ്തു. ഗവർണർ ശനിയാഴ്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിൽ തങ്ങുകയും മൂന്ന് ദിവസം ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും. ഗവർണറെ സർവ്വകലാശാലയിൽ കയറ്റാൻ അനുവദിക്കില്ലെന്ന് കാട്ടി എസ്എഫ്‌ഐ പ്രവർത്തകർ സർവ്വകലാശാലയ്ക്ക് മുന്നിലെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ പോലീസ് പ്രവർത്തകരെ ഓരോരുത്തരെയായി തൂക്കി വാഹനത്തിൽ കയറ്റി. ഇതേത്തുടർന്ന് എസ്എഫ്ഐ നേതാക്കളും പൊലീസും തമ്മിൽ സംഘർഷവുമുണ്ടായി. പോലീസിനെ ഉപയോഗിച്ച് എസ്എഫ്ഐയെ നേരിടാം എന്ന് കരുതേണ്ട എന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ അറിയിച്ചു. മലപ്പുറം ജില്ലയിലെ മുഴുവൻ പോലീസുകാരെയും കാലിക്കറ്റ് സർവകലാശാലയിൽ വിന്യസിച്ചിരിക്കുകയാണ് എന്നും ആർഷോ…
കേരളത്തിൽ COVID-19 ഉപ-വകഭേദം JN.1 കണ്ടെത്തി
തിരുവനന്തപുരം: ഡിസംബർ 8 ന് കേരളത്തിലെ 79 വയസ്സുള്ള ഒരു സ്ത്രീയുടെ സാമ്പിളിൽ നിന്ന് COVID-19 ഉപ-വേരിയന്റ് JN.1 കണ്ടെത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പുതിയ വകഭേദം കണ്ടെത്തിയ സംഭവത്തിൽ സാമ്പിൾ ജനിതക ശ്രേണി പരിശോധനക്ക് അയക്കാൻ തീരുമാനിച്ചെന്നും, സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജ്ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. സാമ്പിൾ നവംബർ 18 ന് നടത്തിയ ആർടി-പിസിആർ പരിശോധനയിൽ പോസിറ്റീവ് ഫലമാണ് നല്‍കിയത്. 79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ് പുതിയ ഉപവകഭേദം സ്ഥിരീകരിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്. നവംബർ 18നു കോവിഡ് സ്ഥിരീകരിച്ച സാംപിളിൽ നടത്തിയ ജനിതക പരിശോധനയുടെ ഫലം ഡിസംബർ 13നാണ് ലഭ്യമായത്. അവര്‍ക്ക് ഇൻഫ്ലുവൻസ പോലുള്ള രോഗങ്ങളുടെ (ഐഎൽഐ) നേരിയ ലക്ഷണങ്ങളുണ്ടെന്നും COVID-19 ൽ നിന്ന് സുഖം പ്രാപിച്ചുവെന്നും നിലവിൽ ഇന്ത്യയിലെ 90…
രാശിഫലം (17-12-2023 ഞായര്‍)
ചിങ്ങം: ഇന്ന് നിങ്ങള്‍ യാതൊരു വിട്ടുവീഴ്‌ചകള്‍ക്കും തയാറാകില്ല. അതില്‍ നിങ്ങള്‍ സംതൃപ്‌തി കണ്ടെത്തും. എന്നിരുന്നാലും, നിങ്ങളുടെ അനുനയപരമായ സമീപനം നഷ്‌ടപ്പെടുത്തരുത്. പ്രൊഫഷണൽ കാര്യങ്ങളിൽ നിങ്ങൾ പ്രായോഗികവും ബിസിനസ് ചിന്താഗതിക്കാരനുമാണെങ്കിൽ അത് ഗുണം ചെയ്യും. കന്നി: ഇന്നത്തെ ചില പ്രശ്‌നങ്ങള്‍ നിങ്ങളെ വേദനിപ്പിച്ചേക്കും. വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട് ചിലത് ചെയ്യാന്‍ നിങ്ങള്‍ തയാറാകും. സാങ്കൽപ്പിക ആനന്ദത്തിനു കാരണമായ ഒരു സംഭാഷണത്തിനും സാധ്യത. തുലാം: മാനസികനില സമാധാനപരമായിരിക്കും. കഴിഞ്ഞകാലത്തെ നല്ല അനുഭവങ്ങള്‍ ഓർമിക്കാൻ ഇഷ്‌ടപ്പെടും. സമാന ചിന്താഗതിക്കാരായ ആളുകളുമായി ഇടപഴകും. ആശയങ്ങളും ചിന്തകളും ചർച്ചചെയ്യുകയും പങ്കുവക്കുകയും ചെയ്യും. തത്ത്വചിന്ത, മതം തുടങ്ങിയ വ്യത്യസ്‌ത വിഷയങ്ങളിലുള്ള നിങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കും. ഇപ്പോഴത്തേതിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഭൂതകാലത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ചിന്തിക്കാൻ ശ്രമിക്കുന്നതിനു പകരം സന്തോഷത്തോടെ തുടരുകയും ചെയ്യും. വൃശ്ചികം: പ്രധാന കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കേണ്ട സമയമാണിത്. ബിസിനസ് മീറ്റിങ്ങുകളും പ്രൊഫഷണൽ ചർച്ചകളും…
താൻ വീണ്ടും അധികാരത്തിൽ വന്നാൽ ജിഹാദികളെയും വികസന വിരോധികളെയും അമേരിക്കയിൽ നിന്ന് പുറത്താക്കും: ട്രംപ്
വാഷിംഗ്ടൺ: താൻ വീണ്ടും അധികാരത്തിൽ വന്നാൽ ജിഹാദികൾക്കും ഇരവാദികള്‍ക്കും വികസന വിരുദ്ധർക്കും എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മുൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിയമം കര്‍ശനമാക്കുന്നതോടെ അവര്‍ സ്വമേധയാ രാജ്യം വിടും. തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്ക് പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ പുനരാരംഭിക്കും. അമേരിക്കയെ വെറുക്കുന്ന, ഇസ്രായേൽ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന, ജിഹാദികളെ പിന്തുണയ്ക്കുന്ന ആരേയും അമേരിക്കയ്ക്ക് ആവശ്യമില്ലെന്ന് ട്രംപ് പറഞ്ഞു. തന്റെ ഭരണകാലത്ത് അമേരിക്കക്കാരും അവരുടെ കുടുംബങ്ങളും സുഹൃദ് രാജ്യങ്ങളും നല്ല നിലയിലായിരുന്നു. അമേരിക്ക കൂടുതൽ ശക്തവും സമ്പന്നവും സുരക്ഷിതവും ആത്മവിശ്വാസം നിറഞ്ഞതുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2017 ജനുവരിയിലാണ് ഭീകരവാദികളെ അനുകൂലിക്കുന്നു എന്ന പേരിൽ ലിബിയ, ഇറാൻ, സൊമാലിയ, സിറിയ, യെമൻ എന്നീ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് ട്രംപ്…
കേരള അസോസിയേഷൻ ഓഫ് ഡാളസ് തിരഞ്ഞെടുപ്പ് അട്ടിമറി വിജയം; ഏകാധിപത്യ പ്രവണതയോടുള്ള കനത്ത തിരിച്ചടി
ഡാളസ്: ബോബൻ കൊടുവത്തും, ടോമി നെല്ലുവേലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനര്‍മാരായുള്ള പ്രദീപ് നാഗനൂലിന്റ പാനലിന്റെ അട്ടിമറി വിജയം കഴിഞ്ഞ കുറെ വർഷങ്ങളിൽ നടത്തിയ ഏകാധിപത്യ പ്രവർത്തങ്ങളുടെ തിരിച്ചടി സഹികെട്ട മെംബേർസ് ബാലറ്റിലൂടെ വിധി എഴുതിയതായി അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ അസോസിയേഷൻ പ്രസിഡണ്ട് എബി തോമസ് അഭിപ്രായപ്പെട്ടു. ജനാധിപത്യ വിശ്വാസികളായ ഒരു പാനലാണ് ഭരണസമിതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.കഴിഞ്ഞ കാല പ്രവർത്തനങ്ങൾ ചില വക്തികളുടെ ചിന്താഗതികൾക്കു അനുസരിച്ചാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിനു മാറ്റം ഉണ്ടാവണം. പുതിയ ഭരണ സമിതിക്കു എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി എബി തോമസ് അറിയിച്ചു.
ഡാളസിലെ ഇർവിംഗ് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിലെ കൂറ്റൻ നക്ഷത്രം ശ്രദ്ധേയമായി
ഡാളസ്: ഏകദേശം പതിനാറ് അടിയിലേറെ ഉയരമുള്ള നക്ഷത്രം നിർമ്മിച്ച് ഡാളസിലെ ഇർവിംഗ് സെന്റ്. ജോർജ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിലെ യുവജന പ്രസ്ഥാനം ശ്രദ്ധേയമായി. ഈ വർഷത്തെ ക്രിസ്തുമസ്സിനോടനുബന്ധിച്ചു അസാധാരണമായി എന്തെങ്കിലും ചെയ്യണമെന്ന യുവജനപ്രസ്ഥാനത്തിന്റെ ആഗ്രഹ പൂർത്തീകരണമാണ് ഈ നക്ഷത്ര നിർമ്മാണം . മരതടിയും, തുണിയും ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഈ നക്ഷത്രം, വർണ്ണാഭവും, എൽഇഡി ലൈറ്റുകളുടെ അലങ്കാരത്താൽ ശോഭകരവും ആണ്. സീസൺ കഴിഞ്ഞാൽ പല ഭാഗങ്ങളായി അഴിച്ചെടുത്തു വയ്ക്കാവുന്ന രീതിയിൽ ആണ് ഈ നക്ഷത്രത്തിന്റെ നിർമ്മാണം. ഡിസംബർ ഒന്നിന് ഇടവക വികാരി റവ. ഫാ. ജോഷ്വാ ബിനോയ് ജോർജ് ലൈറ്റ് ഓൺ ചെയ്ത് ഒരു മാസം നീളുന്ന ക്രിസ്തുമസ്സ് നോമ്പിനും, ആഘോഷങ്ങൾക്കും തുടക്കം കുറിച്ചു. ഇടവകയുടെ പാരിഷ്ഹാളിനു മുന്നിലായിട്ടാണ് ഈ നക്ഷത്രം പ്രദർശിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ കണ്ടിട്ടുണ്ടെയെങ്കിലും അമേരിക്കയിൽ ഇത്ര വലിയ ഒരു നക്ഷത്രം കാണുന്നത് ഒരു പുതിയ അനുഭവമാണെന്ന്…
ഈസ്റ്റ് ലണ്ടനിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കാണാതായി
ലണ്ടൻ: യു കെയിലെ ലോഫ്‌ബറോ സർവകലാശാലയിൽ പഠിക്കുന്ന ജിഎസ് ഭാട്ടിയ എന്ന ഇന്ത്യൻ വിദ്യാർത്ഥിയെ ഡിസംബർ 15 മുതൽ ഈസ്റ്റ് ലണ്ടനിൽ നിന്ന് കാണാതായി. ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവ് മഞ്ജീന്ദർ സിംഗ് സിർസ സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ അറിയിക്കുകയും ഇത് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. ഡിസംബർ 15 ന് ഈസ്റ്റ് ലണ്ടനിലെ കാനറി വാർഫിലാണ് ഭാട്ടിയയെ അവസാനമായി കണ്ടതെന്ന് സിർസ പറയുന്നു. വിദ്യാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിൽ ലഫ്‌ബറോ സർവകലാശാലയും ഇന്ത്യൻ ഹൈക്കമ്മീഷനും ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ലോഫ്ബറോ സർവകലാശാലയിലെ വിദ്യാർത്ഥിയായ ജിഎസ് ഭാട്ടിയയെ ഡിസംബർ 15 മുതൽ കാണാതായി. ഈസ്റ്റ് ലണ്ടനിലെ കാനറി വാർഫിലാണ് അവസാനമായി കണ്ടത്. @DrSJaishankar Ji യുടെ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട് ഞങ്ങൾ @lborouniversity & @HCI_London അവനെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ പങ്കുചേരുന്നു. നിങ്ങളുടെ സഹായം…