മക്കരപ്പറമ്പ: ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദലിത് പിന്നോക്ക ന്യൂനപക്ഷ സമൂഹങ്ങളുടെ ഉന്നമനം ലക്ഷ്യംവെച്ചും രാജ്യത്ത് നിന്ന് ജാതിയതയുടെ ഉച്ചനീചത്വ സംസ്കാരത്തെ നിഷ്കാസനം ചെയ്യുന്നതിനും സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് വേണ്ടി രൂപകൽപന ചെയ്ത പരിഭാവനമായ ഭരണഘടന നിലവിൽ വന്നിട്ട് എഴുപത്തഞ്ച് വർഷം പിന്നിടുമ്പോൾ മതേതര ജനാധിപത്യ ഇന്ത്യ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അതിന്റെ ശിൽപി ഡോ. ബി. ആർ. അംബേദ്കറിനെ അപഹസിച്ച് പാർലമെന്റിൽ സംസാരിച്ച രാജ്യത്തിന്റെ അഭ്യന്തരം കൈകാര്യം ചെയ്യുന്ന കേന്ദ്രമതി ആ സ്ഥാനത്തിരിക്കാൻ ഒട്ടും അർഹനല്ലായെന്നും അദ്ദേഹം ഉടൻ രാജിവെച്ച് പുറത്ത് പോകണമെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് ആരിഫ് ചുണ്ടയിൽ ആവശ്യപ്പെട്ടു. സവർണതയുടെ മാളത്തിൽ നിന്നും പുറത്ത് ചാടുന്ന ഇത്തരത്തിലുള്ള വിഷ സർപ്പങ്ങൾക്ക് അംബേദ്കറെന്ന് കേൾക്കുന്നത് അരോജകരമായിരിക്കുമെന്നും അതുകൊണ്ട് തന്നെ മതേതര ഇന്ത്യയുടെ കാവൽക്കാർ അംബേദ്കർ എന്ന് നിരന്തരം വിളിച്ചു കൊണ്ടിരിക്കുമെന്നും സവർണ്ണ രാഷ്ട്രീയത്തിനെതിരെ…
Year: 2024
മാത്യു തോമസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “നൈറ്റ് റൈഡേഴ്‌സ്” ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു: സംവിധാനം നൗഫൽ അബ്ദുള്ള
അനുരാഗ കരിക്കിൻ വെള്ളം, സുഡാനി ഫ്രം നൈജീരിയ, കെട്ടിയോളാണ് എന്റെ മാലാഖ, ഗ്രേറ്റ് ഫാദർ തുടങ്ങി 35 ൽപരം ചിത്രങ്ങളുടെ ചിത്രസംയോജകൻ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. യുവ നടൻ മാത്യു തോമസ് നായകനായി ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന് “നൈറ്റ് റൈഡേഴ്‌സ്” എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ മോഷൻ പോസ്റ്ററും പുറത്തിറക്കി. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും. ഉള്ളാക്ക് ഫിലിംസിന്റെ ബാനറിൽ നിസാർ ബാബു, സജിൻ അലി എന്നിവരാണ് നൈറ്റ് റൈഡേഴ്സിന്റെ നിർമ്മാണം നിർവഹിക്കുന്നത്. കഴിഞ്ഞ വർഷത്തെ വിജയ ചിത്രം പ്രണയവിലാസത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം., സുനു എ.വി. എന്നിവരാണ് ചിത്രത്തിന്റെ രചയിതാക്കൾ. മാത്യു തോമസിനോടൊപ്പം വാഴയിലൂടെ പ്രേക്ഷകരുടെ…
സോളിഡാരിറ്റി യുവജന സംഗമം സംഘടിപ്പിച്ചു
വടക്കാങ്ങര: ‘തണലാണ് കുടുംബം’ കാമ്പയിനോടനുബന്ധിച്ച് സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ യുവജന സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അസി. സെക്രട്ടറി സമദ് കുന്നക്കാവ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ അധ്യക്ഷത വഹിച്ചു. കെ ബാസിൽ ഖിറാഅത്ത് നടത്തി. സി.പി കുഞ്ഞാലൻ കുട്ടി സ്വാഗതവും ലബീബ് മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.
ഷോക്കേറ്റ സഹപാഠികളെ രക്ഷിച്ച മുഹമ്മദ് സിദാനെ ആദരിച്ച് ഐഎൻഎൽ
കോട്ടോപ്പാടം: മണ്ണാർക്കാട് കോട്ടോപ്പാടം അബ്ദു ഹാജി ഹൈസ്‌കൂൾ വിദ്യാർത്ഥികളായ മുഹമ്മദ് റജിബ്,ശഹജാസ് എന്നിവർക്ക് സ്ക്കൂളിൽ പോകുമ്പോൾ ഷോക്കേറ്റത് ശ്രദ്ധയിൽ പെട്ട മുഹമ്മദ് സിദാന് അവസരോചിതം ഇടപെട്ട് തന്റെ സഹപാഠികൾക്ക് രക്ഷകനായി. ഐ എൻ എൽ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിദാനെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദു അച്ചിപ്ര മൊമെന്റോ കൈമാറി. ജില്ലാ സെക്രട്ടറി കെ.വി.അമീർ, ജില്ലാ ട്രഷറർ അബ്ദു റഫീക്ക് കാട്ടുകുളം, മണ്ഡലം നേതാക്കളായ ഉമ്മർ.വി.ടി,ശിഹാബ് മൈലാമമ്പാടം, ബഷീർ പുളിക്കൽ, ഉസ്മാൻ വി.ടി എന്നിവർ സംബന്ധിച്ചു.
ജർമ്മനിയില്‍ ക്രിസ്തുമസ് മാർക്കറ്റ് കൂട്ടക്കൊല നടത്തിയ സൗദി അഭയാർത്ഥി തലേബ് അൽ അബ്ദുൽ മൊഹ്‌സെൻ?
ജർമ്മനിയിലെ മഗ്ഡെബർഗിൽ ക്രിസ്മസ് മാർക്കറ്റിൽ സൗദി അഭയാർത്ഥി താലിബ് അൽ അബ്ദുൽമോഹ്‌സെൻ നടത്തിയ ആക്രമണത്തിൽ ഒരു പിഞ്ചുകുട്ടി ഉൾപ്പെടെ നാല് പേരാണ് മരിച്ചത്. ഇസ്‌ലാമിക വിരുദ്ധ വീക്ഷണങ്ങൾക്കും തീവ്ര വലതുപക്ഷ സോഷ്യൽ മീഡിയ പോസ്റ്റുകൾക്കും പേരുകേട്ട മൊഹ്സെന്‍ ഒരു ബിഎംഡബ്ല്യു കാർ ജനക്കൂട്ടത്തിലേക്ക് ഓടിച്ചു കയറ്റി, 160-ലധികം പേർക്ക് പരിക്കേറ്റു. പ്രാദേശിക മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ജർമ്മനിയിലെ മാഗ്ഡെബർഗിൽ ക്രിസ്മസ് മാർക്കറ്റ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു . സൗദി അറേബ്യൻ അഭയാർത്ഥിയും മാനസികരോഗ വിദഗ്ധനുമായ തലേബ് അൽ അബ്ദുൽമോഹ്‌സെൻ, ഡിസംബർ 20 ന് വൈകുന്നേരം 7 മണിക്ക് തൻ്റെ ഇരുണ്ട ബിഎംഡബ്ല്യു കാർ തിരക്കേറിയ മാർക്കറ്റിലേക്ക് ഓടിച്ചു കയറ്റിയത് വ്യാപകമായ പരിഭ്രാന്തിയും നാശവും സൃഷ്ടിച്ചു. ഒരു മുതിർന്നയാളും ഒരു കൊച്ചുകുട്ടിയും തൽക്ഷണം കൊല്ലപ്പെട്ടു, രണ്ട് ഇരകൾ കൂടി പിന്നീട് മരണത്തിന് കീഴടങ്ങി. മരണങ്ങൾക്ക്…
എടത്വ സിഎച്ച്എസിയിൽ ഒഴിവുള്ള തസ്തികളില്‍ നിയമനം നടത്തണമെന്നാവശ്യപെട്ട് എടത്വ വികസന സമിതി നില്പ് സമരം നടത്തി
എടത്വ:എടത്വ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള തസ്തികളില്‍ നിയമനം നടത്തണമെന്നാവശ്യപെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ നില്പ് സമരം പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ജോർജ്ജ് തോമസ് കളപ്പുര അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷാജി മാധവൻ, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള ,ട്രഷറാർ പി.ജെ കുര്യാക്കോസ് പട്ടത്താനം ,വൈസ് പ്രസി ഡന്റുമാരായ അഡ്വ. ഐസക്ക് രാജു, പിഡി രമേശ്കുമാർ, ഗോപകുമാർ തട്ടങ്ങാട്ട്, ജോയിന്റ് സെക്രട്ടറി അജി കോശി,സാബു മാത്യു കളത്തൂർ, പി.ഡി.ജോർജ്ജ്ക്കുട്ടി, ഷാജിമോൻ ജോസഫ്, വർഗ്ഗീസ് മാത്യു നെല്ലിക്കൽ എന്നിവർ പങ്കെടുത്തു. തുടർന്ന് സമിതിയുടെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസ് ഇൻ ചാർജ്ജ് ഡോ.വി. വിജിക്ക് നിവേദനം നല്‍കി. എടത്വ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രതിദിനം ചികിത്സക്കായി ഇരുന്നൂറിലധികം രോഗികൾ എത്തുന്നുണ്ടെങ്കിലും ഒക്ടോബര്‍ മാസത്തിൽ കിടത്തി ചികിത്സ നല്കിയത് എട്ട് പേർക്ക്…
കണ്ടങ്കരി ദേവിവിലാസം ഹയർ സെക്കൻണ്ടറി സ്ക്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി
എടത്വ: കണ്ടങ്കരി ദേവിവിലാസം ഹയർ സെക്കൻണ്ടറി സ്ക്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് സമഗ്റം 2024 തലവടി സി. എം.എസ് ഹൈസ്കൂളിൽ തുടക്കമായി. പാരേത്തോട് ജംഗ്ഷനിൽ നിന്നും റാലിയായി എത്തിയ 50 അംഗ സംഘത്തെ തലവടി സിഎംഎസ് ഹൈസ്ക്കൂൾ പ്രഥമ അധ്യാപകന്‍ റെജിൽ സാം മാത്യൂ സ്വീകരിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് എസ് ശബരീഷ് പതാക ഉയര്‍ത്തി. ദേവി വിലാസം ഹയർ സെക്കൻണ്ടറി സ്ക്കൂൾ മാനേജർ ആർ. തുളസിദാസ് അധ്യക്ഷത വഹിച്ചു.ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി ഉദ്ഘാടനംചെയ്തു . എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഒ മിനി പദ്ധതി വിശദീകരണം നടത്തി.തലവടി സി.എം.എസ് ഹൈസ്ക്കൂൾ മാനേജർ റവ. റെജിൽ സാം മാത്യു അനുഗ്രഹ പ്രഭാഷണം നടത്തി. ബ്ളോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൻ പി.…
റഷ്യയില്‍ 9/11 മോഡല്‍ ആക്രമണം; കൊലയാളി ഡ്രോൺ ബഹുനില കെട്ടിടത്തില്‍ ഇടിച്ചു; ആളപായമില്ല
റഷ്യയിലെ കസാനിൽ ഡ്രോൺ ഉപയോഗിച്ച് 9/11 മോഡല്‍ ആക്രമണം നടത്തി. തലസ്ഥാനമായ മോസ്കോയിൽ നിന്ന് 700 കിലോമീറ്റർ അകലെയുള്ള കസാനിലാണ് ഒരു ബഹുനില കെട്ടിടത്തില്‍ ഡ്രോണ്‍ ഇടിച്ചത്. ഈ ആക്രമണത്തിൻ്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇതിൽ ഒരു ഡ്രോൺ കെട്ടിടത്തിൽ ഇടിക്കുന്നത് കാണാം. ഉക്രെയ്നാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. മറുവശത്ത്, ഉക്രെയ്നിനെതിരെ പോരാടുന്നതിന് റഷ്യയിലേക്ക് അയച്ച ഉത്തര കൊറിയൻ സൈനികർ ഉക്രേനിയൻ ഡ്രോണുകൾ കണ്ടെത്തുന്നതിന് കൂടുതൽ നിരീക്ഷണ പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രാദേശിക ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകൾ കസാനിലെ ബഹുനില കെട്ടിടങ്ങളെ ലക്ഷ്യമിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കെട്ടിടങ്ങളിൽ വൻ തീപിടിത്തമുണ്ടായത്. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്, മൂന്ന് കാമികേസ് ഡ്രോണുകൾ കസാൻ നഗരത്തിലെ നിരവധി റെസിഡൻഷ്യൽ ബഹുനില കെട്ടിടങ്ങളെ ആക്രമിച്ചു. ആക്രമണത്തിൻ്റെ ദൃക്‌സാക്ഷികൾ ചിത്രീകരിച്ച വീഡിയോ ക്ലിപ്പുകൾ നിരവധി മാധ്യമ ഗ്രൂപ്പുകൾ…
കോതമംഗലത്ത് രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ആറ് വയസുകാരിയുടെ ഖബറടക്കം നടന്നു
എറണാകുളം: കോതമംഗലത്ത് രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ആറ് വയസുകാരി മുസ്‌കാൻ്റെ ഖബറടക്കം കോതമംഗലം കമ്പനിപ്പടി നെല്ലിമുട്ടം ജുമാമസ്ജിദിൽ നടന്നു. താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന കുട്ടിയുടെ മൃതദേഹം പിതാവ് അജാസ് ഖാൻ ഏറ്റുവാങ്ങി തുടർനടപടികൾ പൂർത്തിയാക്കി സംസ്‌കാരം നടത്തി. കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. രണ്ട് ദിവസം മുമ്പാണ് രണ്ടാനമ്മ അനീഷ ആറ് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നറിയാന്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശ് സ്വദേശിനിയായ ആറ് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രത്രി ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ വിളിച്ചിട്ടും എഴുന്നേറ്റില്ല എന്നായിരുന്നു മാതാപിതാക്കള്‍ ആദ്യം പറഞ്ഞത്. എന്നാല്‍, ഇന്‍ക്വസ്റ്റ് വേളയില്‍ കുട്ടിയുടെ മുഖത്ത് പാടുകള്‍ കണ്ടിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തി.…
മലങ്കര പള്ളി തർക്കം: മുളന്തുരുത്തി പള്ളിയിൽ പെരുന്നാളിനിടെ സംഘർഷം
കൊച്ചി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം വെള്ളിയാഴ്ച (ഡിസംബർ 20) രാത്രി തെരുവിലേക്ക് വ്യാപിച്ചു, ഒരു സംഘത്തിൻ്റെ ഭാഗമായിരുന്ന എറണാകുളം മുളന്തുരുത്തിയിൽ നിന്നുള്ള ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ വെള്ളിയാഴ്ച പള്ളി പെരുന്നാളിൻ്റെ ഭാഗമായി നടത്തിയ ഘോഷയാത്രയ്ക്കിടെയുണ്ടായ അക്രമം തടയാൻ പോലീസ് ശ്രമിക്കുകയായിരുന്നു. ഘോഷയാത്ര നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയിരുന്ന ധാരണ ലംഘിച്ചതാണ് ഇരുവിഭാഗങ്ങളും ഉന്നയിച്ചത്. പള്ളി വേദിയിൽ വെച്ച് പോലീസ് സംഘവുമായി ഏറ്റുമുട്ടിയ പന്ത്രണ്ടോളം പേരെ പോലീസ് തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. നിലവിലുള്ള സഭാ തർക്കത്തിൽ ചരിത്രപരമായ പള്ളി വിവാദപരമായ അവകാശവാദങ്ങളുടെ കേന്ദ്രമാണ്.