കാരന്തൂർ: ജാമിഅ മർകസ് വിദ്യാർത്ഥി യൂണിയൻ വാർഷിക കലാ മാമാങ്കം ‘ഖാഫ്’ ആറാം എഡിഷൻ ഇന്ന്(13.01.24) ആരംഭിക്കും. ‘മധ്യധാരയുടെ മാന്ത്രികത’ എന്ന പ്രമേയത്തിൽ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. 140 മത്സരയിനങ്ങളിലായി 2000ത്തോളം വിദ്യാർത്ഥികൾ മാറ്റുരക്കുന്ന പരിപാടിയോടനുബന്ധിച്ച് മിനി ഫിഖ്ഹ് എക്സ്പോ അടക്കം വ്യത്യസ്ത പ്രദർശനങ്ങളും പദ്ധതികളുമാണ് ക്യാമ്പസിൽ സജ്ജീകരിച്ചിട്ടുള്ളത്. ഫെസ്റ്റിവലിന്റെ ഭാഗമായി ‘ഹൃദയവെളിച്ചം, മധ്യധാരയുടെ മാന്ത്രികത, വിശ്വാസിയുടെ നിശ്വാസങ്ങൾ, ചരിത്ര ഭൂമികളുടെ സ്പന്ദനങ്ങൾ, മുസ്ലിം രാഷ്ട്രീയ പ്രതിനിധാനങ്ങൾ, രാവിരുത്തം, മസ്ജിദുകൾ: മുസ്ലിം സാമൂഹ്യനിർമിതിയുടെ പണിപ്പുരകൾ, ഇസ്ലാമിന്റെ സഞ്ചാരവും സഞ്ചരിക്കുന്ന മുസ്ലിമും’ തുടങ്ങിയ വിവിധ സെഷനുകളിൽ സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് സ്വാലിഹ് ശിഹാബ്, സ്വാദിഖ് സഖാഫി പെരിന്താറ്റിരി,ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി, ഡോ. അബ്ദുൽ ഗഫൂർ അസ്ഹരി പാറക്കടവ്, അബ്ദുൽ മജീദ് അരിയല്ലൂർ, മുസ്തഫ…
Day: January 12, 2024
പൊടിമറ്റം സെന്റ് മേരീസ് പള്ളി തിരുനാളിന് കൊടിയേറി
പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും, വി.സെബസ്ത്യാനോസിന്റെയും, വി.യൗസേപ്പിന്റെയും സംയുക്ത തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാ. മാര്ട്ടിന് വെള്ളിയാംകുളം കൊടിയേറ്റി. തുടര്‍ന്ന് ഫാ. ജസ്റ്റിന് മതിയത്ത് ആഘോഷമായ വി.കുര്‍ബാനയര്‍പ്പിച്ചു. ഇന്ന് രാവിലെ 6.15ന് നവ വൈദികനായ ഫാ.തോമസ് കുരിശുങ്കല്‍ ഒ.സി.ഡി. ദിവ്യബലിയര്‍പ്പിക്കും. ഉച്ചകഴിഞ്ഞ് 2.30ന് വിവിധ കുടുംബകൂട്ടായ്മകളില്‍ നിന്ന് കഴുന്ന് പ്രദക്ഷിണം ആരംഭിക്കും. 4.15ന് തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. അലക്സ് ഇളംതുരുത്തിയില്‍ എം. എസ്. ടി കാര്‍മ്മികനാകും. പള്ളിയങ്കണത്തില്‍ നിന്ന് വൈകുന്നേരം 6.15ന് ആഘോഷമായ വിശ്വാസപ്രഖ്യാപന തിരുനാള്‍ പ്രദക്ഷിണം പാറത്തോട് പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപമുള്ള കുരിശടിയിലേയ്ക്ക് പുറപ്പെടും. വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന വികാരി ഫാ. ഇമ്മാനുവല്‍ മടുക്കക്കുഴി പാറത്തോട് കുരിശടിയില്‍ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടത്തുന്നതും മലനാട് ഡവലപ്പ്മെന്റ് സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ തിരുനാള്‍ സന്ദേശം നല്കുന്നതുമാണ്. നാളെ…
യുപിയിലെ മദ്രസകൾക്ക് ധനസഹായം നൽകുന്നത് നിർത്തിയതോടെ 21,000 മുസ്ലീം അദ്ധ്യാപകർക്ക് ജോലി നഷ്ടപ്പെടും
ലഖ്നൗ: ഉത്തർപ്രദേശിൽ മദ്രസകളിൽ (മുസ്ലിം മതവിദ്യാലയങ്ങൾ) വിവിധ വിഷയങ്ങളിലുള്ള 21,000 അദ്ധ്യാപകർക്ക് ശമ്പളം ലഭിക്കുന്നത് നിർത്തിയതോടെ അവർക്ക് ജോലി നഷ്ടപ്പെടുമെന്ന് ഒരു ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനമായ അസമിൽ നൂറുകണക്കിന് മദ്രസകൾ പരമ്പരാഗത സ്കൂളുകളാക്കി മാറ്റിയതിനെ തുടർന്നാണ് ഈ മാറ്റം. പ്രതിപക്ഷത്തിന്റെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും പ്രതിഷേധം വകവയ്ക്കാതെ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ നീക്കവുമായി മുന്നോട്ട് പോകുകയും മദ്രസകൾക്ക് ധനസഹായം നൽകുന്നത് നിർത്താൻ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെടുകയും ചെയ്തു. 21,000 അദ്ധ്യാപകർക്ക് ജോലി നഷ്ടപ്പെടുമെന്ന് ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ ബോർഡ് മേധാവി ഇഫ്തിഖർ അഹമ്മദ് ജാവേദ് പറഞ്ഞു. ഇതോടെ മുസ്ലീം വിദ്യാർത്ഥികളും അദ്ധ്യാപകരും 30 വർഷം പിന്നോട്ട് പോകും. “ഇന്ത്യയിലെ ഏകദേശം 1.42 ബില്യൺ ജനസംഖ്യയുടെ 14 ശതമാനം മുസ്ലീങ്ങളാണ്, അവർ ഉത്തർപ്രദേശിലെ ജനസംഖ്യയുടെ അഞ്ചിലൊന്ന് വരും. എന്നിട്ടും, മോദിയുടെ ഭാരതീയ ജനതാ പാർട്ടിക്ക്…
അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ശ്രീരാമന് 2.5 കിലോഗ്രാം വില്ല്
അയോദ്ധ്യ: ജനുവരി 22 ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പരമ്പരാഗത രീതിയിലുള്ള 2.5 കിലോഗ്രാം തൂക്കമുള്ള വില്ല് അയോദ്ധ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമാവ രാമക്ഷേത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നു. ഇത് അയോദ്ധ്യ ആസ്ഥാനമായുള്ള ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് നൽകും. “ജനുവരി 22-ന് അയോദ്ധ്യയിൽ നടക്കുന്ന രാം ലല്ലയുടെ (ശ്രീരാമൻ) പ്രാൺ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി, ചെന്നൈയിൽ നിന്ന് ഞങ്ങൾ അദ്ദേഹത്തിന് വില്ലും അമ്പും വാങ്ങുന്നു. ജനുവരി 19-ന് ഇവ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് സംഭാവന ചെയ്യും. “അമാവ റാം ക്ഷേത്രത്തിന്റെ ട്രസ്റ്റിയായ ഷയാൻ കുനാൽ പറഞ്ഞു. “വാൽമീകി രാമായണത്തിൽ പറഞ്ഞിരിക്കുന്ന വിവരണമനുസരിച്ചാണ് വില്ലു നിർമ്മിച്ചിരിക്കുന്നത്. വ്യത്യസ്ത അസ്ത്രങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും അതിൽ പരാമർശിച്ചിട്ടുണ്ട്. കഴിഞ്ഞ 200 വർഷമായി ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന പ്രഗത്ഭരായ ചെന്നൈയിലെ കരകൗശല വിദഗ്ധരാണ് വില്ലുണ്ടാക്കിയത്. 23 വില്ല്…
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പശ്ചിമ ബംഗാൾ പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി
കൊല്‍ക്കത്ത: ജനുവരി അഞ്ചിന് സന്ദേശ്ഖാലിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ പോലീസ് വെള്ളിയാഴ്ച ആദ്യ അറസ്റ്റ് നടത്തി. പോലീസ് റെയ്ഡിനെ തുടർന്ന് മെഹബൂബ് മൊല്ല, സുകോമൾ സർദാർ എന്നീ രണ്ട് വ്യക്തികളെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി, തുടർ അന്വേഷണത്തിനായി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ പരാതിക്കാരനായ ഉദ്യോഗസ്ഥനിൽ നിന്ന് രേഖപ്പെടുത്തിയ മൊഴി ശേഖരിക്കാൻ ബസിർഹട്ട് പൊലീസ് സ്റ്റേഷനിലെ ഡിഎസ്പി കൊൽക്കത്തയിലെ ഇഡി ആസ്ഥാനം വീണ്ടും സന്ദർശിച്ചു. എന്നാല്‍, തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് ഷെയ്ഖ് ഷാജഹാൻ ഒരാഴ്ച പിന്നിട്ടിട്ടും ഒളിവില്‍ തുടരുന്നു. ഇഡി ഉദ്യോഗസ്ഥർക്കെതിരെ നസാത്ത് പോലീസ് സ്റ്റേഷൻ നൽകിയ എഫ്ഐആറിനെതിരെ കൽക്കട്ട ഹൈക്കോടതിയിൽ ഹർജി നൽകിയ ശേഷം, മാർച്ച് 31 വരെ കേന്ദ്ര ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന പോലീസിന് നിർബന്ധിത നടപടിയെടുക്കാൻ കഴിയില്ലെന്ന് കോടതി വ്യാഴാഴ്ച…
ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിക്ക് പുതിയ അല്മായ നേതൃത്വം
ഫിലാഡല്‍ഫിയ: ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ 2024-2025 വര്‍ഷത്തേക്കുള്ള പുതിയ പാരീഷ് കൗണ്‍സില്‍ നിലവില്‍ വന്നു. രൂപതയുടെ നിയമാവലി പ്രകാരം പാരീഷ് കൗണ്‍സിലില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് കൈക്കാരന്മാര്, ഇടവകവികാരി നാമനിര്‍ദ്ദേശം ചെയ്ത രണ്ട് കൈക്കാരന്മാര്, യുവജനങ്ങളുടെ പ്രതിനിധിയായി ഒരു യുവകൈക്കാരന്‍, ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 12 പേര്, സണ്ടേസ്കൂള്‍ പ്രതിനിധി, ഭക്തസംഘടനകളുടെ പ്രതിനിധി, നോമിനേറ്റുചെയ്യപ്പെട്ട അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പുതിയ പാരീഷ് കൗണ്‍സില്‍. ജോസഫ് (ജോജി) ചെറുവേലില്‍, ജോസ് തോമസ്, സജി സെബാസ്റ്റ്യന്‍, പോളച്ചന് കെ. വറീദ്, കുരുവിള ജയിംസ് (ജെറി) എന്നിവര്‍ കൈക്കാരന്മാരും, കുടുംബകൂട്ടായ്മകളെ പ്രതിനിധീകരിച്ച് ലിറ്റി ബേബി (സെ. അല്‍ഫോന്‍സാ), ആനി ജയിംസ് ആനിതോട്ടം (സെ. ചാവറ), ജോസ് തോമസ് (വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്), സിബിച്ചന് മുക്കാടന്‍ (സെ. തെരേസാ ഓഫ് കല്‍ക്കട്ട), സനോജ്…
മന്ത്ര പ്രസിഡന്റ് പ്രസിഡന്റ് ശ്യാം ശങ്കർ ന്യൂജേഴ്സി തിരുവാതിര മഹോത്സവത്തിൽ പങ്കെടുത്തു
കഴിഞ്ഞ 20 വർഷമായി ന്യൂജേഴ്സിയിൽ വിജയകരമായി ശ്രീമതി ചിത്രാ മേനോൻ, ഡോ. രേഖാ മേനോൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്ന തിരുവാതിര മഹോത്സവത്തിൽ മന്ത്ര പ്രസിഡന്റ് ശ്രീ ശ്യാം ശങ്കർ മുഖ്യ അതിഥി ആയി പങ്കെടുത്തു .കേരളീയമായ എന്നാൽ ഹൈന്ദവ പൈതൃക സംസ്കാരം പ്രതിധ്വനിക്കുന്ന ഇത്തരം ചടങ്ങുകൾ അമേരിക്കയുടെ മണ്ണിൽ വിജയകരമായി നടത്താൻ മുൻകൈ എടുക്കുന്നവർ ,ആ മഹത്തായ പാര മ്പര്യത്തിന്റെ മൂല്യം ഉയർത്തുന്നതായി ശ്രീ ശ്യാം ശങ്കർ അഭിപ്രായപ്പെട്ടു.ഹൈന്ദവ സംഘടനാ പ്രവർത്തനങ്ങളിൽ, സനാതന ധർമ വിശ്വാസികൾക്കിടയിൽ മന്ത്രക്ക് വർധിച്ചു വരുന്ന സ്വീകാര്യതയിൽ സെക്രട്ടറി ഷിബു ദിവാകരൻ സന്തുഷ്ടി പ്രകടിപ്പിച്ചു. അമേരിക്കയിലെ ഹൈന്ദവ സംഘടനയായ ‘മന്ത്ര’യുടെ (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്) ഷാർലെറ്റ്, നോർത്ത് കരോലൈനയിൽ നടക്കുന്ന രണ്ടാം ഗ്ലോബൽ ഹൈന്ദവ സമ്മേളനത്തിലേക്ക് ചടങ്ങിൽ പങ്കെടുത്തവരെ അദ്ദേഹം ക്ഷണിച്ചു.നൂറിലധികം നർത്തകിമാർ പങ്കെടുത്ത തിരുവാതിര മഹോത്സവം കാണികൾക്കു…
പമ്പ അസ്സോസിയേഷൻ പുതുവത്സരാഘോഷം വര്‍ണ്ണാഭമായി
ഫിലഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഫോർ മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെന്റ് (പമ്പ) യുടെ പുതുവത്സരാഘോഷം വർണ്ണാഭമായി. പമ്പ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയില്‍ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുത്തു. പമ്പ പ്രസിഡന്റ് സുമോദ് തോമസ് നെല്ലിക്കാല വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. സര്‍ജന്റ് ബ്ലെസന്‍ മാത്യു മുഖ്യാതിഥി ആയിരുന്നു. ആഘോഷക്കമ്മിറ്റി കോഓർഡിനേറ്റർ അലക്സ് തോമസ്, ബ്ലസന്‍ മാത്യുവിനെ സദസിനു പരിചയപ്പെടുത്തി. സെക്രട്ടറി തോമസ് പോൾ യോഗ നടപടികൾ നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ചെറിയാൻ നന്ദി പ്രകാശിപ്പിച്ചു. സര്‍ജന്റ് ബ്ലെസന്‍ മാത്യു, റവ. ഫിലിപ്സ് മോടയിൽ, ഡോ. ഈപ്പൻ ഡാനിയേൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ സുരേഷ് നായർ, പമ്പ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ സുധാ കർത്താ, എക്സ്റ്റൻ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് സുദീപ് നായർ, ജോൺ പണിക്കർ, മോഡി ജേക്കബ്,…
വെസ്റ്റ്ചെസ്റ്റർ അയ്യപ്പസ്വാമി ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം ജനുവരി 14 ഞായറാഴ്ച
ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക് മഹോത്സവം ജനുവരി 14 ഞയറാഴ്ച ഭക്തിനിര്‍ഭരമായി ആഘോഷിക്കും. മാലയിട്ട് വ്രതം നോറ്റ്, ശരീരവും മനസും അയ്യപ്പനിലര്‍പ്പിച്ച്, ഇരുമുടിയേന്തിയ അയ്യപ്പന്മാർ ക്ഷേത്രത്തിലെത്തി ദര്‍ശന പുണ്യം നേടുന്ന നിമിഷങ്ങള്‍. വ്രതാനുഷ്ഠാനങ്ങളിലൂടെ ആത്മശുദ്ധീകരണത്തിന്റെ പവിത്രമായ നാളുകള്‍ക്കു വിരാമമിട്ടുകൊണ്ട്, അവനവനിലെ ദൈവികതയെ സ്ഫുടം ചെയ്തെടുക്കുന്ന നിമിഷങ്ങൾ. ശരണഘോഷമുഖരിതമായ ഈ അന്തരീഷത്തിലേക്ക് ഓരോ അയ്യപ്പ ഭക്തനേയും സ്വാഗതം ചെയ്യുകയാണ്. ശരണം വിളികളുടെയും പൂജകളുടെയും അന്തരീക്ഷത്തില്‍ അയ്യപ്പതൃപ്പാദങ്ങളില്‍ സാഷ്ടാംഗം നമസ്കരിക്കാനുമുള്ള വേദിയാകുയാണ് അയ്യപ്പസ്വാമി ക്ഷേത്രം. മകരവിളക്കിന്റെ സുകൃതം നുകരാന്‍ അവസരമൊരുക്കി നിങ്ങളെ ഏവരെയും ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നു. രാവിലെ അയപ്പ സുപ്രഭാതത്തോടെ ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവം, ഉഷ പൂജക്കും, അയ്യപ്പനൂട്ടിനും, പമ്പാ സദ്യയ്ക്കും ശേഷം ഇരുമുടി പൂജ സമാരംഭിക്കും. ഇരുമുടിയേന്തിയ അയ്യപ്പന്മാർ ചെണ്ട മേളത്തിന്റയും താലപൊലിയുടെയും അകമ്പടിയോടെ ശരണം വിളിയോടെ ക്ഷേത്രം വലംവെച്ച് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നു. ഇതോടൊപ്പം…
ശീതകാല കൊടുങ്കാറ്റ്: രാജ്യവ്യാപകമായി ഇന്ന് 2,000-ലധികം വിമാനങ്ങൾ റദ്ദാക്കി
അയോവ: മിഡ്വെസ്റ്റിൽ മഞ്ഞുവീഴ്ചയും തെക്ക്, വടക്കുകിഴക്ക് ഭാഗങ്ങൾ മോശം കാലാവസ്ഥയും കാരണം വെള്ളിയാഴ്ച രാജ്യവ്യാപകമായി 2,000-ലധികം വിമാനങ്ങൾ റദ്ദാക്കി. ചിക്കാഗോ വിമാനത്താവളങ്ങളെ ഏറ്റവും കൂടുതൽ ബാധിച്ചു.മഞ്ഞും മഞ്ഞും കാരണം വെള്ളിയാഴ്ച രാവിലെ ചില ഭാഗങ്ങളിൽ ചിക്കാഗോ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗ്രൗണ്ട് സ്റ്റോപ്പ് പുറപ്പെടുവിച്ചു. 2024 ജനുവരി 12-ന് അയോവയിലെ ഡെസ് മോയിൻസിൽ ഗെറി ശക്തമായ കാറ്റിനൊപ്പം മഞ്ഞ് വീഴ്ത്തിയതിനാൽ അന്തർസംസ്ഥാന 235 ജോൺ മാക്വികാർ ഫ്രീവേയിൽ സിംഗിൾ ട്രാക്കുകൾ കിഴക്കോട്ടും പടിഞ്ഞാറോട്ടും നീങ്ങുന്നു.കനത്ത മഞ്ഞ്, 50 മൈൽ വരെ വേഗതയുള്ള കാറ്റ്, കുറഞ്ഞ ദൃശ്യപരത എന്നിവ വെള്ളിയാഴ്ച രാത്രി അയോവ മുതൽ ചിക്കാഗോ ഉൾപ്പെടെയുള്ള ഗ്രേറ്റ് തടാകങ്ങൾ വരെ തിരക്കേറിയ സമയങ്ങളിൽ തുടരും. തിങ്കളാഴ്ചത്തെ അയോവ കോക്കസുകൾക്ക് ദിവസങ്ങൾക്ക് മുമ്പ്, ഡെസ് മോയ്നിലെ നാഷണൽ വെതർ സർവീസ് ഡ്രൈവർമാരോട് റോഡുകളിൽ നിന്ന് വിട്ടുനിൽക്കാൻ അഭ്യർത്ഥിക്കുന്നു. മഞ്ഞും…