ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 2024-2025 പ്രവർത്തനോദ്ഘാടനം മാർച്ച് 1ന്; റോജി എം ജോൺ എം എൽ എ, ഇന്ത്യൻ കോൺസൽ ജനറൽ ന്യൂയോർക്ക് ബിനയ പ്രധാൻ, ജഡ്ജ് ജൂലി മാത്യു എന്നിവർ പങ്കെടുക്കുന്നു

ന്യൂജേഴ്‌സി: 21 വർഷത്തെ മികച്ച പാരമ്പര്യവുമായി മാധ്യമരംഗത്ത് മുന്നേറുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) 2024-2025 കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം മാർച്ച് 1 ന് വൈകുന്നേരം നാലര മണിക്ക് ന്യൂജേഴ്സിയിലെ ഫോർഡ്‌സിലുള്ള റോയൽ ആൽബെർട്സ് പാലസിൽ നടക്കും. കേരളത്തിൽ നിന്നെത്തുന്ന അങ്കമാലി എംഎൽഎ റോജി എം ജോൺ സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും. ന്യൂയോർക്ക് കോൺസൽ ജനറൽ ബിനയ ശ്രീകാന്ത പ്രധാൻ ഗസ്റ്റ് ഓഫ് ഹോണറും, ഹ്യൂസ്റ്റനിൽ നിന്നുള്ള ജഡ്ജ് ജൂലി മാത്യു അതിഥിയുമായിരിക്കും. ഫ്ലോറിഡയിൽ നടന്ന പത്താം അന്താരാഷ്‌ട്ര കോൺഫറൻസിൽ വച്ച് അധികാര കൈമാറ്റത്തിന്റെ സൂചനയായി പ്രസിഡന്റ് സുനിൽ തൈമറ്റം ദീപനാളം ഇപ്പോഴത്തെ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാറിനു കൈമാറിയിരുന്നു. ഔദ്യോഗികമായി പ്രവർത്തനോദ്‌ഘാടനം നടക്കുന്ന ചടങ്ങാണ് മാർച്ച് ഒന്നിന് നടക്കുന്നത്. പ്രസ് ക്ളബ്ബിന്റെ അടുത്ത രണ്ട് വർഷത്തെ പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കുകയും മാധ്യമരംഗത്തെ പുതിയ ചലനങ്ങളും സാമൂഹിക…

അമേരിക്കയില്‍ വ്യാപകമായി സെല്ലുലാർ സര്‍‌വ്വീസുകള്‍ തടസ്സപ്പെട്ടു; AT&T, Verizon, T-Mobile ഉപഭോക്താക്കൾക്ക് സിഗ്നലുകള്‍ ലഭിക്കുന്നില്ല

സാൻഫ്രാൻസിസ്കോ: അമേരിക്കയിലുടനീളം സെല്ലുലാർ തകരാറിലായതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് മൊബൈൽ ഉപയോക്താക്കളെ അവരുടെ നെറ്റ്‌വർക്കുകളിൽ നിന്ന് വിച്ഛേദിച്ചതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. AT&T, Verizon, T-Mobile, മറ്റ് പ്രധാന കാരിയർമാർ എന്നിവർക്ക് വ്യാപകമായ സിഗ്നൽ തടസ്സങ്ങൾ അനുഭവപ്പെട്ടു, ഇത് ധാരാളം ഉപഭോക്താക്കളെ കോളുകൾ ചെയ്യാനോ മൊബൈൽ ഡാറ്റ ആക്‌സസ് ചെയ്യാനോ കഴിയുന്നില്ല. ലോസ് ഏഞ്ചൽസ്, ഹൂസ്റ്റൺ, ന്യൂയോർക്ക് സിറ്റി, ഷിക്കാഗോ, ബ്രൂക്ക്ലിൻ തുടങ്ങിയ പ്രധാന നഗരങ്ങൾ ഉൾപ്പെടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കണക്റ്റിവിറ്റി പ്രശ്നങ്ങളുടെ റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. ആശയവിനിമയത്തിനും ഇൻ്റർനെറ്റ് ആക്‌സസ്സിനുമായി ഫോണുകളെ ആശ്രയിക്കുന്ന എണ്ണമറ്റ ഉപയോക്താക്കൾക്ക് വ്യാഴാഴ്ച ആരംഭിച്ച തടസ്സം നിരാശയും അസൗകര്യവും സൃഷ്ടിച്ചു. സേവന തടസ്സങ്ങൾ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ Downdetector.com-ൽ നിന്നുള്ള ഡാറ്റ, ഏകദേശം 2:00 pm (IST) മുതൽ റിപ്പോർട്ടുകളിൽ ഗണ്യമായ വർദ്ധനവ് വെളിപ്പെടുത്തി. 4:30 ഓടെ 31,931 ആയി വർധിച്ചതോടെ, AT&T…

“മാതാപിതാക്കളും ന്യൂ ജനറേഷനും”; ഫൊക്കാനാ വിമെൻസ് ഫോറം വെബിനാർ ഫെബ്രുവരി 24 ന്

ന്യൂയോർക്ക് :  ഫൊക്കാനാ വിമെൻസ് ഫോറം ടെക്സാസ്  റീജിയന്റെ  നേതൃത്വത്തില്‍   2024   ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 10.00 (EST ) മണിക്ക്  “മാതാപിതാക്കളും അവരുടെ ന്യൂ ജനറേഷൻ കുട്ടികളും   എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ നടക്കും .  കുട്ടികളുടെ  മനോരോഗ വിദഗ്‌ദ്ധ  ഡോ. സുനന്ദ മുരളീ എം .ഡി  പ്രഭാഷണം നടത്തുകയും അതിന് ശേഷം പ്രേഷകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്യും.   അനില സന്ദീപ് പ്രോഗ്രാം കോർഡിനേറ്റർ ആയും പ്രവർത്തിക്കുന്നു. . ഫൊക്കാനയ്ക്കും നോർത്ത് അമേരിക്കൻ മലയാളികൾക്കും അഭിമാനമായി  ഫൊക്കാന വിമൻസ് ഫോറം  ചെയര്‍പേഴ്‌­സണ്‍   ഡോ.  ബ്രിജിറ്റ്‌ ജോർജിന്റെ നേതൃത്വത്തിൽ നിരവധി കർമ്മ പദ്ധതികൾ  ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നു.    അമേരിക്കയിലെയും കാനഡയിലെയും വിവിധ റീജിയനുകളിൽ നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായാണ് “മാതാപിതാക്കളും ന്യൂ ജനറേഷനും” എന്ന…

സംഘടനാ സേവന സമ്പത്തുള്ള ലീലാ മാരേട്ട് ഫൊക്കാന പ്രസിഡന്റായി വരേണ്ടത് അനിവാര്യം: നന്ദകുമാര്‍ ചാണയില്‍

ന്യൂയോര്‍ക്ക്: നീണ്ട 38 വര്‍ഷമായി മലയാളി സമൂഹത്തില്‍ സദാ സന്നദ്ധസേവകയായി പ്രവര്‍ത്തിച്ചുവരുന്ന ലീലാ മാരേട്ടിനെ ഫൊക്കാന പ്രസിഡന്റാക്കേണ്ടത് അനിവാര്യമായ ധാര്‍മിക ചുമതലയാണെന്ന് ഡോ. നന്ദകുമാര്‍ ചാണയില്‍ അഭിപ്രായപ്പെട്ടു. കേരള സമാജത്തിന്റെ ഓഡിറ്റര്‍ പദവിയില്‍ തുടങ്ങി പ്രസിഡന്റ് സ്ഥാനം വരെ അലങ്കരിച്ചിട്ടുള്ളത് അവരുടെ സ്ഥിര പ്രയത്നംകൊണ്ടാണ്. അതുപോലെ തന്നെയാണ് രണ്ടു ദശാബ്ദക്കാലമായി ഫൊക്കാനയിലും പ്രസിഡന്റ് പദവി ഒഴിച്ച് മറ്റെല്ലാ സ്ഥാനങ്ങളിലും ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചു. ഇത്രയും സേവന പാരമ്പര്യമുള്ള ഈ വനിതയെ ഫൊക്കാനയുടെ അടുത്ത പ്രസിഡന്റായി അവരോധിക്കേണ്ടത് ഫൊക്കാനയോട് കൂറുള്ള എല്ലാ ഡെലിഗേറ്റുകളുടേയും ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. ഏതുകാര്യം ഏല്‍പിച്ചാലും ആത്മാര്‍ഥതയോടെ ചെയ്തുതീര്‍ക്കാനുള്ള പാടവം അവര്‍ ഇതിനകം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. മലയാളി സമൂഹത്തില്‍ ഏതു പ്രശ്നമുണ്ടായാലും അതിനുള്ള പരിഹാര മാര്‍ഗത്തിനായി ശ്രമിക്കാന്‍ ലീലാ മാരേട്ട് ജാഗരൂകയാണ്. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ മലയാളി സമൂഹത്തിന്റെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഈ വനിത…

ജോണ്‍ പാട്ടപതിയെ ഫോമ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാനായി തെരഞ്ഞെടുത്തു

ഷിക്കാഗോ: ഫോമയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 8,9,10,11 തീയതികളിലായി ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ലോക പ്രശസ്ത ഫൈവ് സ്റ്റാര്‍ ഹോട്ടലായ പുന്റാകാനായില്‍ വച്ച് നടത്തുന്നതാണ്. കേരളത്തില്‍ നിന്നും അമേരിക്കയില്‍ നിന്നും വിവിധ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുന്ന പ്രസ്തുത കണ്‍വന്‍ഷന്റെ നാഷണല്‍ വൈസ് ചെയര്‍മാനായി ഷിക്കാഗോയില്‍ നിന്നും ജോണ്‍ പാട്ടപതിയെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോ. ജയ്‌മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ തോമസ് സാമുവേല്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ജോണ്‍ പാട്ടപതി 2018- 20 കാലഘട്ടത്തില്‍ സെന്‍ട്രല്‍ റീജിയന്‍ ആര്‍.വി.പി ആയിരുന്നപ്പോള്‍ ഏറ്റവും നല്ല പ്രവര്‍ത്തനത്തിനുള്ള സെന്‍ട്രല്‍ റീജിയനുള്ള അവാര്‍ഡ് അന്നത്തെ ഫോമ നാഷണല്‍ പ്രസിഡന്റ് അനിയന്‍ ജോര്‍ജില്‍…

കേരളാ ലിറ്റററി സൊസൈറ്റി ഡാളസിന്റെ പ്രവര്‍ത്തനോദ്ഘാടനവും “കാവ്യ പൊന്‍പുലരി”യും ഫെബ്രുവരി 24-ന്

ഡാളസ്:‌ കേരളാ ലിറ്റററി സൊസൈറ്റി ഡാളസ് ഫെബ്രുവരി 24 നു പ്രവർത്തോദ്ഘാടനവും “കാവ്യ പൊൻപുലരി “എന്ന പരിപാടിയും മുഖ്യാഥിതിയായ പ്രശസ്ത എഴുത്തുക്കാരൻ ഡോ. ജോർജ് ഓണക്കൂർ നിർവഹിക്കും. സൂം (zoom) സംവിധാനത്തിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശനിയാഴ്ച (2-24-24) രാവിലെ 10 മണിക്ക് (CST) /11മണി (EST) എന്ന സമയത്ത്. അമേരിക്കൻ എഴുത്തുക്കാരും സാഹിത്യ പ്രവർത്തകരുമായ ജെ. മാത്യൂസ്,(ജനനി പത്രാധിപൻ ), ശങ്കർ മന (ലാന, പ്രസിഡന്റ്‌ ) എന്നിവർ ആശംസകൾ അറിയിക്കും. എല്ലാ സാഹിത്യപ്രേമി കളെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പുതിയ പ്രവർത്തക സമിതി അറിയിച്ചു. കാനഡയിൽ നിന്നും, അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങളിലും വസിക്കുന്ന കവികൾ ഇതിൽ പങ്കെടുത്തു കവിതകൾ അവതരിപ്പിക്കുന്നതായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

മെഴ്‌സി ടൈറ്റസ് (66) ഡാളസിൽ അന്തരിച്ചു

ഡാളസ്: പരേതരായ കോട്ടയം പാമ്പാടി മലയമറ്റം എം.വി. വർഗീസിന്റെയും മറിയാമ്മ വര്‍ഗീസിന്റെയും മകളും, ഉണ്ണൂണ്ണി ടൈറ്റസ്സിന്റെ ഭാര്യയുമായ മെഴ്‌സി ടൈറ്റസ് (66) ഫെബ്രുവരി 20-ന് വൈകീട്ട് ഡാളസില്‍ അന്തരിച്ചു. പരേത ഡാളസിലെ ന്യൂ ടെസ്റ്റ്മെന്റ് (ടി.പി.എം) ചർച്ചിൽ അംഗമായിരുന്നു. ചർച് ഓഫ് ഗോഡ് മുൻ കേരള സ്റ്റേറ്റ് ഓവര്‍സീയർ പാസ്റ്റർ എം.വി. ചാക്കോയുടെ മൂത്ത സഹോദരപുത്രി കൂടിയായ പരേത, ഡാളസ് കൗണ്ടിയിലെ പാർക്‌ലാന്റ് ആശുപത്രിയില്‍ അനേക വര്‍ഷം നഴ്‌സായി സേവനമനുഷ്ഠിച്ചിരുന്നു. മക്കൾ: ബ്ലസൻ ടൈറ്റസ്, ബിജോയ് ടൈറ്റസ്. മരുമക്കൾ: ഷെൽബി ഐപ്പ്, റൂബി സാം സഹോദങ്ങൾ: എം. വി. വർഗീസ് (കൊച്ചി), പാസ്റ്റർ ജെയിംസ് വർഗീസ് (പാമ്പാടി), സ്റ്റാൻലി വർഗീസ് (ഭോപ്പാൽ), അന്നമ്മ മാത്യു (ബംഗളുരു). ഫെബ്രുവരി 23 വെള്ളിയാഴ്ച വൈകിട്ട് 6:00 മണിമുതല്‍ രാത്രി 9:00 മണിവരെ ഡാളസിലെ ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ പ്രാർത്ഥനയും പൊതുദർശനവും…

ഫാ. അലക്സ് ജോയിയുടെ നേതൃത്വത്തിൽ ഫാമിലി & യൂത്ത് കോൺഫറൻസ് ടീമിന് ആൽബനിയിൽ വൻ സ്വീകരണം

ആൽബനി (ന്യൂയോർക്ക്): ഫാമിലി/യൂത്ത് കോൺഫറൻസ് ടീം ഫെബ്രുവരി 18 ഞായറാഴ്ച ആൽബനി സെൻറ് പോൾസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു. കോൺഫറൻസ് ടീമിന് ഇടവകയിൽ നിന്ന് മാതൃകാപരമായ സ്വീകരണം ലഭിച്ചു. ചെറിയാൻ പെരുമാൾ (ഫാമിലി & യൂത്ത് കോൺഫറൻസ് സെക്രട്ടറി), അജിത് വട്ടശ്ശേരിൽ (മുൻ കോൺഫറൻസ് സെക്രട്ടറി/മുൻ ഭദ്രാസന കൗൺസിൽ അംഗം), ഫിലിപ്പ് തങ്കച്ചൻ, ലിസ് പോത്തൻ, അലക്സ് പോത്തൻ (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരായിരുന്നു ടീം അംഗങ്ങൾ. ചെറിയാൻ പെരുമാൾ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഏറ്റവും വലിയ ആത്മീയ കൂട്ടായ്മയുടെ തീയതി, സ്ഥലം, പ്രാസംഗികർ, തീം എന്നിവയെകുറിച്ചുള്ള വിവരങ്ങൾ നൽകി. ഫിലിപ്പ് തങ്കച്ചൻ രജിസ്ട്രേഷൻ വിശദാംശങ്ങളെക്കുറിച്ച് സംസാരിച്ചു. പള്ളിയിലെ അവിസ്മരണീയമായ സന്ദർശനത്തിന് സഹകരിച്ച സഭാംഗങ്ങളെ അദ്ദേഹം പ്രശംസിച്ചു, പള്ളിയുടെ സൗന്ദര്യം അതിന്റെ കെട്ടിടത്തിൽ മാത്രമല്ല, പങ്കെടുക്കുന്ന അംഗങ്ങളും അതിന്റെ ഭാഗമാണെന്ന് അദ്ദേഹം പരാമർശിച്ചു. യുവാക്കൾ…

സൗത്ത് കരോലിന പ്രൈമറി ജയിക്കാൻ സകല അടവുകളും പയറ്റി നിക്കി ഹേലി

വാഷിംഗ്ടൺ, ഡിസി (ഐഎഎൻഎസ്):സൗത്ത് കരോലിന പ്രൈമറി ജയിക്കാൻ സകല അടവുകളും പയറ്റി നിക്കി ഹേലി .റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയും യുഎന്നിലെ മുൻ യുഎസ് അംബാസഡറും സൗത്ത് കരോലിന മുൻ ഗവർണറുമായ നിക്കി ഹേലി മത്സരത്തിൽ നിന്ന് പിന്മാറുന്നില്ലെന്നും “രാജ്യത്തിൻ്റെ ഭാവി അപകടത്തിലായിരിക്കുന്നുവെന്നും സൗത്ത് കരോലിനയിലെ ഗ്രീൻവില്ലിൽ നടന്ന “സ്റ്റേറ്റ് ഓഫ് ദി റേസ്” പ്രസംഗത്തിലാണ് ഹാലി ഫെബ്രുവരി 20 ന് പരാമർശം നടത്തിയത്. മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ സ്വന്തം തട്ടകത്തിൽ തന്നെ വെല്ലുവിളിക്കാന്നാണ് ഹേലി,ശ്രമിക്കുന്നത് “സൗത്ത് കരോലിനയിൽ ഫെബ്രുവരി 24 നാണു വോട്ടെടുപ്പ് നടക്കുന്നത് . എന്നാൽ ഞായറാഴ്ചയും ഞാൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സര രംഗത്തുണ്ടാകും . ഞാൻ എവിടെയും പോകുന്നില്ല, ”അവൾ കൂട്ടിച്ചേർത്തു. അയോവ, ന്യൂ ഹാംഷെയർ, നെവാഡ എന്നിവിടങ്ങളിലെ റിപ്പബ്ലിക്കൻ പ്രൈമറിയിൽ ട്രംപ് വിജയിച്ചു, പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ നോമിനിയാകാനുള്ള വ്യക്തമായ…

ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിനു നവ നേതൃത്വം

ഫിലാഡല്‍ഫിയ: പെന്‍സില്‍വാനിയ, ന്യൂജേഴ്സി, ഡെലവര്‍ സംസ്ഥാനങ്ങളിലെ മലയാളികളുടെ വലിയ കൂട്ടയ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ചെയര്‍മാനായി അഭിലാഷ് ജോണ്‍, സെക്രട്ടറിയായി ബിനു മാത്യു, ട്രഷററായി ഫിലിപ്പോസ് ചെറിയാന്‍ എന്നിവവരെ തെരഞ്ഞെടുതത്ു. ട്രൈസ്റ്റേറ്റ് ഏരിയയിലെ പതിനഞ്ചില്‍ പരം പ്രമുഖ സാംസ്‌കാരിക, സാമൂഹിക, പ്രാദേശിക സംഘടനകളുടെ കൂട്ടായ്മയായ ടി കെ എഫ് ന്റെ തിരഞ്ഞെടുപ്പ് ഏകകണ്‌ഠേനയായിരുന്നു. ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട അഭിലാഷ് ജോണ്‍ TKF ലും അതുപോലെ CIMIO യിലും സംഘനാ പാടവത്തിലൂടെ കഴിവു തെളിയിച്ചുട്ടൂള്ള വ്യക്തിയാണ്. കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റ് ആയി രാഷ്ട്രീയ രംഗത്തും മികവ് തെളിയിച്ചിട്ടുണ്ട്. സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ബിനു മാത്യു TKF ലും അതുപോലെ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയിലും പ്രോഗ്രാം കോഡിനേറ്റര്‍ എന്ന നിലയില്‍ പ്രേവര്‍ത്തന മികവു തെളിയിച്ചുട്ടുണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലും ബാലജന സഖ്യത്തിലും പ്രേവര്‍ത്തന പരിചയം ഉണ്ട്. ഓര്‍ത്തഡോക്‌സ് യുവജന പ്രസ്ഥാനത്തില്‍…