ശ്രീനാരായണ ഗുരുവിൻ്റെ ആദർശങ്ങൾ ഊട്ടിയുറപ്പിക്കാൻ സർവമത സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തു

തിരുവനന്തപുരം: നൂറു വർഷങ്ങൾക്കുമുമ്പ് ആലുവയിൽ സർവമതസമ്മേളനം വിളിച്ചുകൂട്ടി ശ്രീനാരായണഗുരു നിലകൊണ്ട ആദർശങ്ങൾ രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി ഭരണാധികാരികൾ മതത്തെ ദുരുപയോഗം ചെയ്യുന്ന കാലത്ത് കൂടുതൽ പ്രസക്തി കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് നാനാത്വത്തിൻ്റെയും മതനിരപേക്ഷതയുടെയും അന്ത്യം സംബന്ധിച്ച് വ്യാപകമായ ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്ന് ശനിയാഴ്ച നടന്ന യോഗത്തിൻ്റെ ശതാബ്ദി ആഘോഷത്തിൽ സംസാരിക്കവെ പിണറായി വിജയൻ പറഞ്ഞു. “അധികാരത്തിൻ്റെ നിയന്ത്രണം ഉറപ്പിക്കുന്നതിനായി മതപരമായ ചിന്തകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതിനാൽ ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന ഭരണഘടനാ ആദർശം വിസ്മരിക്കപ്പെടുകയാണ്. മതേതരത്വത്തിനും വൈവിധ്യത്തിനും നേരെയുള്ള ഭീഷണികൾ നാരായണ ഗുരുവിൻ്റെ ആദർശങ്ങളോടുള്ള വെല്ലുവിളി കൂടിയാണ്. ഇത് വെച്ചുപൊറുപ്പിക്കരുത്, ”അദ്ദേഹം പറഞ്ഞു. ഈ മതങ്ങളിൽ അടങ്ങിയിരിക്കുന്ന ആശയങ്ങളുടെ വിശാലതയും ആഴവും മനസ്സിലാക്കാൻ കഴിവില്ലാത്ത സങ്കുചിത ചിന്താഗതിക്കാരായ ആളുകൾ മതങ്ങളെക്കുറിച്ചുള്ള ഏത് ചോദ്യങ്ങളും നിരീക്ഷണങ്ങളും മതത്തിനെതിരായ ആക്രമണമായി തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. “മതങ്ങളെ ജനാധിപത്യവൽക്കരിക്കുക എന്ന…

ഡെപ്യൂട്ടി മേയർ മാപ്പ് പറയണമെന്ന് ബിജെപി കൗൺസിലർമാർ

തിരുവനന്തപുരം: കൗൺസിൽ ഹാളിന് പുറത്ത് ഡെപ്യൂട്ടി മേയർ പികെ രാജുവും പ്രതിപക്ഷ ബിജെപി കൗൺസിലർമാരും തമ്മിലുള്ള വാക്കേറ്റത്തെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ സംഘർഷാവസ്ഥ ഉടലെടുത്തു. കോർപ്പറേഷൻ്റെ 2024–25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൻ്റെ പൊതു ചർച്ചയ്ക്കിടെ രാജു നടത്തിയ ചില പരാമർശങ്ങൾ ബിജെപി കൗൺസിലർമാരെ പ്രകോപിപ്പിച്ചതാണ് സംഘര്‍ഷത്തിന് കാരണം. ഈ ആഴ്ച ആദ്യം ബജറ്റ് അവതരണ വേളയിൽ ഡെപ്യൂട്ടി മേയർ ബിജെപി കൗൺസിലർമാർക്കെതിരെ ആഞ്ഞടിച്ചിരുന്നു, ഭരണഘടനയെക്കുറിച്ചുള്ള പരാമർശം പോലും അസഹിഷ്ണുത കാണിക്കുന്നുവെന്ന് ആരോപിച്ചു. ബിജെപിയുടെ നിലപാടിനെതിരായ വിമർശനം ആവർത്തിച്ച അദ്ദേഹം, മുതിർന്ന കൗൺസിലർ ഒഴികെയുള്ള ബിജെപി കൗൺസിലർമാർ ജനാധിപത്യത്തിന് കളങ്കമാണെന്ന് അഭിപ്രായപ്പെട്ടു. പരാമർശത്തിൽ മാപ്പ് പറയണമെന്ന് ബിജെപി കൗൺസിലർമാർ ആവശ്യപ്പെട്ടെങ്കിലും രാജു വിസമ്മതിച്ചു. വാക്കുതർക്കത്തെ തുടർന്ന് ബിജെപി കൗൺസിലർമാർ ഇറങ്ങിപ്പോയി. അതിനിടെ, ചില ബജറ്റ് വിഹിതങ്ങളെച്ചൊല്ലി രാജുവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് പ്രതിപക്ഷ ഐക്യജനാധിപത്യ മുന്നണിയുടെ (യുഡിഎഫ്) കൗൺസിലർമാരും…

കരിമണല്‍ മാസപ്പടി വിവാദം: വീണാ വിജയനെ എസ്എഫ്ഐഒ ഉടന്‍ ചോദ്യം ചെയ്യാന്‍ സാധ്യത

തിരുവനന്തപുരം: കരിമണൽ കമ്പനിയിൽ നിന്ന് കമ്മീഷന്‍ സ്വീകരിച്ച സംഭവത്തിൽ വീണാ വിജയനെ എസ്എഫ്ഐഒ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. വീണയ്ക്ക് ഉടൻ നോട്ടീസ് നൽകുമെന്നാണ് സൂചന. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ വീണാ വിജയൻ്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ വീണയെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. വീണാ വിജയനെ ഈ ആഴ്ച തന്നെ ചോദ്യം ചെയ്യുമെന്നാണ് സൂചന. നോട്ടീസ് നൽകുന്നതിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. നേരത്തെ സിഎംആർഎൽ, കെഎസ്‌ഐസിഡി എന്നിവയുടെ കോർപ്പറേറ്റ് ഓഫീസുകളിൽ എസ്എഫ്‌ഐഒ സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെ വീണയെ ചോദ്യം ചെയ്യാനായിരുന്നു നീക്കം. എന്നാൽ ഇതിനിടെയാണ് എക്‌സാലോജിക് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി തള്ളിയതോടെ എക്‌സാലോജിക് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നാണ് സൂചന. ഇതിന് മുൻപ് തന്നെ വീണയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പരിശോധനയിൽ സിആർഎല്ലിൽ നിന്നും കെഎസ്‌ഐഡിസിയിൽ നിന്നും…

അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ) 2024 കമ്മിറ്റി നിലവിൽ വന്നു

റ്റാമ്പാ: പതിനൊന്നാം വർഷത്തിലേക്കു കടക്കുന്ന റ്റാമ്പായിലെ മലയാളി ഹിന്ദു കൂട്ടായ്മയായ ആത്മയുടെ 2024 കമ്മിറ്റി നിലവിൽ വന്നു. ചാരിറ്റി പ്രവർത്തനങ്ങളിലും യുവജനങ്ങൾക്കായുള്ള പ്രവർത്തനങ്ങളിലും വളരെയധികം മാതൃകാപരമായ പ്രവർത്തനങ്ങളാണ് രണ്ടായിരത്തി പതിമൂന്നു മുതൽ ആത്മ നടത്തിക്കൊണ്ടു വരുന്നത്. ഏകദേശം നൂറ്റി അൻപതിലധികം സജീവ കുടുബാംഗങ്ങളുള്ള ആത്മ റ്റാമ്പായിലെ എല്ലാ സാംസ്‌കാരിക പ്രവർത്തനങ്ങളിലും മുന്പന്തിയിലുണ്ട്. ആത്മയുടെ 2024 പ്രവർത്തക സമിതി അഷീദ്‌ വാസുദേവന്റെയും , അരുൺ ഭാസ്കറിന്റെയും നേതൃത്വത്തിൽ ചുമതലയേറ്റു. ഇവരാണ് 2024 ലെ ആത്മ ഭാരവാഹികൾ അഷീദ് വാസുദേവൻ – പ്രസിഡന്റ്, പ്രവീൺ ഗോപിനാഥ് – വൈസ് പ്രസിഡന്റ്, അരുൺ ഭാസ്കർ – സെക്രട്ടറി, ശ്രീജേഷ് രാജൻ – ജോയിന്റ് സെക്രട്ടറി , രാജി രവീന്ദ്രൻ – ട്രഷറർ , മീനു പദ്‌മകുമാർ – ജോയിന്റ് ട്രഷറർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അജു മോഹൻ, അഞ്ചു ഡേവ്, ചന്ദന…

മിനസോട്ട വെടിവയ്പിൽ രണ്ട് പോലീസ് ഓഫീസർമാരും ഒരു ഫസ്റ്റ് റെസ്‌പോണ്ടറും കൊല്ലപ്പെട്ടു

ബേൺസ്‌വില്ലെ, മിൻ (ഫോക്സ് 9) – ഞായറാഴ്ച പുലർച്ചെ മിനസോട്ട ബേൺസ്‌വില്ലെയിൽ നടന്ന വെടിവയ്പിൽ രണ്ട് പോലീസ് ഓഫീസർമാരും ഒരു ഫസ്റ്റ് റെസ്‌പോണ്ടറും കൊല്ലപ്പെട്ടു.വെടിവെച്ചയാളും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത തോക്കുധാരി രാവിലെ 8 മണിയോടെ മരിച്ചതായി സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെയും അഗ്നിശമന സേനാംഗങ്ങളുടെയും പാരാമെഡിക്കൽ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ ബേൺസ്‌വില്ലെ സിറ്റി  പുറത്തുവിട്ടു.കൊല്ലപ്പെട്ടവരെ പോൾ എൽംസ്‌ട്രാൻഡ് (27), മാത്യു റൂജ് (27), അഗ്നിശമന സേനാനിയും പാരാമെഡിക്കൽ ആയും ജോലി ചെയ്തിരുന്ന ആദം ഫിൻസെത്ത് (40) എന്നിവരെ തിരിച്ചറിഞ്ഞു. മറ്റൊരു ഉദ്യോഗസ്ഥനായ ആദം മെഡ്‌ലിക്കോട്ടിനെ ജീവന് ഭീഷണിയില്ലാത്ത പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓഫീസർ എൽംസ്‌ട്രാൻഡ്, 27, 2017 ഓഗസ്റ്റിൽ ബേൺസ്‌വില്ലെ പോലീസ് ഡിപ്പാർട്ട്‌മെൻ്റിൽ കമ്മ്യൂണിറ്റി സർവീസ് ഓഫീസറായി ചേർന്നു, 2019-ൽ ഫുൾ ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചു.ഓഫീസർ റൂജ്, 27, 2020 ഏപ്രിൽ മുതൽ ബേൺസ്‌വില്ലെ പോലീസ് ഡിപ്പാർട്ട്‌മെൻ്റിലാണ്.ഫയർഫൈറ്റർ-പാരാമെഡിക്കൽ ഫിൻസെത്ത് 2019…

എൽമോണ്ട് സെൻ്റ് ബസേലിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു

എൽമോണ്ട് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെനോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഏറ്റം സുപ്രധാന ആത്മീയ സമ്മേളനമായ ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് ഫെബ്രുവരി 11 ഞായറാഴ്ച എൽമോണ്ട് സെൻ്റ് ബസേലിയോസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെട്ടു. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ നാല് ദിവസo നീണ്ടു നിൽക്കുന്ന ഈ കോൺഫറൻസിൽ പങ്കെടുക്കുo. ഫെബ്രുവരി 11-ന് ഫാമിലി/യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു സംഘം ഇടവക സന്ദർശിച്ചു. ജോൺ താമരവേലിൽ (ഫാമിലി കോൺഫറൻസ് ഫൈനാൻസ് കോർഡിനേറ്റർ), ഷോൺ എബ്രഹാം (കോൺഫറൻസ് ജോയിൻ്റ് ട്രഷറർ), ഷിബു തരകൻ (കോൺഫറൻസ് ജോയിൻ്റ് സെക്രട്ടറി), പ്രേംസി ജോൺ (കോൺഫറൻസ് കമ്മിറ്റി അംഗം) എന്നിവരടങ്ങുന്ന സംഘമായിരുന്നു ഇടവക സന്ദർശിച്ചത്. ജോസ് ജേക്കബ് (ഇടവക സെക്രട്ടറി), പോൾ പുന്നൂസ് (ട്രഷറർ), ഗീവർഗീസ് ജോസഫ് (മലങ്കര അസോസിയേഷൻ പ്രതിനിധി), സിബു ജേക്കബ്…

ലോക്സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർഥി പട്ടികയിൽ പോളിറ്റ് ബ്യൂറോ അംഗവും മന്ത്രിയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചു; ചാലക്കുടിയിൽ മഞ്ജു വാര്യര്‍ പരിഗണനയില്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയം ദ്രുതഗതിയിൽ പൂർത്തിയാക്കി സിപിഎം. നാല് സീറ്റുകൾ ഒഴികെ ബാക്കിയുള്ള എല്ലാ സീറ്റുകളിലും സിപിഎം സ്ഥാനാർത്ഥികളെ തീരുമാനിച്ചതായാണ് റിപ്പോർട്ട്. പൊളിറ്റ് ബ്യൂറോ അംഗവും മന്ത്രിയും അടങ്ങുന്നതാണ് സിപിഎമ്മിൻ്റെ സ്ഥാനാർഥി പട്ടിക. മന്ത്രി കെ രാധാകൃഷ്ണനെ ആലത്തൂരിൽ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജയെ വടകരയിൽ മത്സരിപ്പിക്കാനാണ് തീരുമാനം. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്കും എളമരം കരീമും പത്തനംതിട്ടയിലും കോഴിക്കോട്ടും മത്സരിച്ചേക്കും. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വർക്കല എംഎൽഎയുമായ വി ജോയ് ആറ്റിങ്ങലിനും സാധ്യതയേറി. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ കാസർകോട് മണ്ഡലത്തിലും, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ കണ്ണൂരിലും മത്സരിക്കും. കൊല്ലത്ത് സിനിമാ നടനും എം.എൽ.എയുമായ മുകേഷ് മത്സരിക്കും. ഇടുക്കിയിൽ ജോയ്‌സ് ജോർജിനെ ആണ് പാർട്ടി വീണ്ടും രംഗത്ത് ഇറക്കുന്നത്. ആലപ്പുഴയിൽ ആരിഫ് തന്നെയായിരിക്കും…

ഇസ്രായേല്‍-ഗാസ യുദ്ധം: വെടിനിർത്തലിന് ആഹ്വാനം ചെയ്യുമ്പോഴും ഇസ്രായേലിന് കൂടുതല്‍ ആയുധം അയക്കാന്‍ ബൈഡന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്

വാഷിംഗ്ടൺ: ഗാസയിൽ വെടിനിർത്തലിന് യുഎസ് പ്രേരിപ്പിക്കുമ്പോഴും മറുവശത്ത് തങ്ങളുടെ സൈനിക ആയുധശേഖരത്തിന് കരുത്തേകുന്ന ബോംബുകളും മറ്റ് ആയുധങ്ങളും ഇസ്രായേലിലേക്ക് അയക്കാൻ ബൈഡൻ ഭരണകൂടം തയ്യാറെടുക്കുന്നതായി മുൻ യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ദശലക്ഷക്കണക്കിന് ഡോളര്‍ മൂല്യം വരുന്ന, നിർദിഷ്ട ആയുധ വിതരണത്തിൽ ബോംബുകൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകുന്ന MK-82 ബോംബുകളും KMU-572 ജോയിൻ്റ് ഡയറക്ട് അറ്റാക്ക് യുദ്ധോപകരണങ്ങളും FMU-139 ബോംബ് ഫ്യൂസുകളും ഉൾപ്പെടുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിർദ്ദിഷ്ട ഡെലിവറി ഇപ്പോഴും അഡ്മിനിസ്ട്രേഷൻ ആന്തരികമായി അവലോകനം ചെയ്യുകയാണെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ട് കൂട്ടിച്ചേർത്തു. 2023 ഡിസംബർ വരെ, ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നതിനെക്കുറിച്ചുള്ള കോൺഗ്രസ് അവലോകനം ബൈഡന്‍ ഭരണകൂടം രണ്ടുതവണ ഒഴിവാക്കിയിരുന്നു. സിവിലിയൻമാരെ കൊല്ലുകയോ പരിക്കേൽപ്പിക്കുകയോ ചെയ്ത ആക്രമണങ്ങളിൽ അമേരിക്കൻ നിർമ്മിത ആയുധങ്ങൾ ഉപയോഗിച്ചുവെന്ന ആരോപണം ഉയരുന്നതിനാൽ, ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നത് തുടരുന്നതിന് ബൈഡൻ…

പരസ്പര അനുരഞ്ജനത്തിന്റെ അവസരമായി നോമ്പുകാലം മാറണം: റവ ജോബി ജോൺ

മെസ്ക്വിറ്റ് (ഡാളസ് ): ലോക ക്രൈസ്തവ സമൂഹം വലിയ നോമ്പിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ ദിനങ്ങൾ നാം നമ്മോടു തന്നെയും മറ്റുള്ളവരോടും ദൈവത്തോടും അനുരഞ്ജനപ്പെടുന്ന അവസരമായി മാറ്റണമെന്ന് റവ ജോബി ജോൺ ഉദ്ബോധിപ്പിച്ചു. വലിയ നോമ്പാചരണത്തോടനുബന്ധിച്ചു ഡാളസ് സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ ഫെബ്രുവരി 16 ശനിയാഴ്ച നടന്ന പ്രത്യേക വിശുദ്ധകുർബാന ശുശ്രുഷ മദ്ധ്യേ മത്തായിയുടെ സുവിശേഷം അദ്ധ്യായം 8 -1 മുതൽ4 വരെയുള്ള വാക്യങ്ങളെ അധികരിച്ചു സഭയായി നിശ്ചയിച്ചിട്ടുള്ള ” ശുദ്ധീകരണത്തിലേക്കു നയിക്കുന്ന യേശുക്രിസ്തുവിന്റെ കരസ്പർശം” എന്ന വിഷയത്തെകുറിച്ചു ധ്യാന പ്രസംഗം നടത്തുകയായിരുന്നു സെഹിയോൻ മാർത്തോമാ ചർച്ച വികാരി ജോബി ജോൺ അച്ചൻ . കുഷ്ഠ രോഗ ബാധിതനായ ഒരാൾ യേശുവിന്റെ മുൻപിൽ വന്നു മുട്ടുകുത്തി സൗഖ്യം പ്രാപിക്കുവാൻ ഇടയായത് അനുതാപത്തിന്റെയും വിശുദ്ധീകരണത്തിന്റെയും ഉത്തമ ഉദാഹരണമാണെന്ന് അച്ചൻ പറഞ്ഞു മദ്യപാനം ,പുകവലി, മൊബൈൽ അഡിക്ഷൻ, പരദൂഷണം,പണം ,…

അമേരിക്കൻ മലയാളി ഡോ. മാത്യുസ് കെ ലൂക്കോസ് കേരള കോൺഗ്രസ് എം സംസ്ഥാന പ്രോഗ്രാം കോഓർഡിനേറ്റർ

ഡാളസ്/കൊട്ടാരക്കര : കേരള കോൺഗ്രസ് (എം) സംസ്ഥാന പ്രോഗ്രാം കോർഡിനേറ്ററായി അമേരിക്കൻ മലയാളിയും ഡാളസ് നിവാസിയുമായ ഡോ. മാത്യൂസ് കെ ലൂക്കോസിനെ നിയമിച്ചു. പാർട്ടി സംസ്‌ഥാന സ്റ്റിയറിങ് കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവ് കൂടിയാണ് അദ്ദേഹം. കൊല്ലം കൊട്ടാരക്കര സ്വദേശിയായ ഡോക്ടർ മാത്യുസ് കെ ലൂക്കോസ് രാജ്യാന്തരപ്രശസ്തനായ ക്ലിനിക്കൽ സൈക്കോളജിസ്റ്റും ലീഡർഷിപ്പ് ട്രെയിനറുമാണ്. ലോക കേരള സഭയിൽ പ്രത്യേക ക്ഷണിതാവായിരുന്ന അദ്ദേഹം അവതരിപ്പിച്ച ഗാർഡൻ ഓഫ് ലൈഫ് പദ്ധതി ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റി. സെർവ് ഇന്ത്യ ലീഡർഷിപ്പിലൂടെ തൊഴിൽ ആരോഗ്യ മേഖലകളിൽ അദ്ദേഹം രാജ്യവ്യാപകമായി 2 ലക്ഷത്തോളം യുവതി യുവാക്കൾക്ക് പരിശീലനവും തൊഴിലവസരങ്ങളും നൽകി. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്നു. ലീഡർഷിപ്പുമായി മേഖലയുമായി ബന്ധപ്പെട്ട് അഞ്ച് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ലോകവ്യാപകമായി വിവിധ പ്രവാസി സമ്മേളനങ്ങളിൽ പ്രധാന പ്രഭാഷകരിൽ ഒരാളാണ് ഡോക്ടർ മാത്യൂസ് ലൂക്കോസ്