എക്സ്പാറ്റ്സ്‌ സ്പോർട്ടീവ്‌ കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റിന് കായിക യുവജന മന്ത്രാലയത്തിന്റെ അംഗീകാരം

ദോഹ (ഖത്തര്‍): ഖത്തർ ദേശീയ കായിക ദിനാഘോഷത്തോടനുബന്ധിച്ച്‌ എക്സ്പാറ്റ്സ്‌ സ്പോർടീവ്‌ സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റിന് ഖത്തർ‌ കായിക യുവജന മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. മന്ത്രാലയത്തിന് കീഴിൽ ഉം അൽ സനീം പാർക്കിലെ ഖത്തർ സ്പോർട്സ് ഫോർ ആൾ ഫെഡറേഷൻ (ക്യു.എസ്‌.എഫ്‌.എ ) കായിക ദിനാഘോഷ വേദിയിൽ വെച്ച് ക്യു.എസ്‌.എഫ്‌.എ ഇവന്റ്സ്‌ ആന്റ്‌ ആക്റ്റിവിറ്റീസ്‌ ഡയറക്ടർ അബ്ദുല്ല മുഹമ്മദ്‌ അൽ ദോസരി എക്സ്പാറ്റ്സ്‌ സ്പോർട്ടീവ്‌ കമ്യൂണിറ്റി സ്പോർട്ട്സ്‌ മീറ്റ്‌ ജനറൽ കൺവീനർ അഹമ്മദ്‌ ഷാഫിക്ക്‌ അനുമതി പത്രം കൈമാറി. കമ്യൂണിറ്റി സ്പോർട്ട്സ്‌ മീറ്റ്‌ വൈസ്‌ ചെയർമ്മാർ ആർ ചന്ദ്രമോഹൻ, സ്പോർട്ട്സ്‌ മീറ്റ്‌ കോഡിനേറ്റർമ്മാരായ മുനീഷ്‌ എസി, മജീദ്‌ അലി, ഷാഫി മൂഴിക്കൽ, റഷീദ്‌ അലി തുടങ്ങിയവർ സംബന്ധിച്ചു. ഖത്തർ സ്പോർട്സ് ഫോർ ആൾ ഫെഡറേഷന്റെ അംഗീകാരത്തോടെ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ പ്രവാസി കായികമേളയായിരിക്കുകയാണ്‌ എക്സ്പാറ്റ്സ്‌ സ്പോർട്ടീവ്‌…

രാശിഫലം (15-02-2024 വ്യാഴം)

ചിങ്ങം: ഐശ്വര്യപൂർണവും സൗഭാഗ്യപൂർണവുമായ ഒരു ദിവസം നിങ്ങളെ കാത്തിരിക്കുന്നു. ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് പതിവിലും കൂടുതൽ പോരാടേണ്ടതുണ്ടായേക്കാം. അല്ലെങ്കിൽ നിങ്ങളുടെ പുതിയ ആശയങ്ങളില്‍ ഉണ്ടായ പ്ലാനുകൾ പ്രാവർത്തികമാക്കാൻ സാധാരണ സമയത്തേക്കാൾ കൂടുതൽ സമയം എടുക്കാനിടയുണ്ട്. എല്ലാം നിങ്ങളുടെ ജന്മനക്ഷത്രം അനുസരിച്ചാണ്. കന്നി: നിങ്ങള്‍ ചെയ്‌ത പലകാര്യങ്ങള്‍ക്കും ഇന്ന് പ്രതിഫലം ലഭിക്കും. സ്വന്തം രീതിയിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനു നിങ്ങള്‍ക്ക് ഇപ്പോഴും ഏല്ലാ ഭാരവും പൂർണമായി വലിച്ചെറിയാൻ സാധിക്കുന്നില്ല. ശാന്തത നിലനിര്‍ത്താൻ എപ്പോഴും ശ്രമിക്കുക. തുലാം: ബാഹ്യസൗന്ദര്യത്തെ കുറിച്ച് കൂടുതൽ ബോധവാനായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിനുവേണ്ട കാര്യങ്ങള്‍ക്ക് ഊന്നല്‍നല്‍കും. സൗന്ദര്യവർധക വസ്‌തുക്കളും, വസ്ത്രങ്ങളും വങ്ങാന്‍ തയ്യാറാവും. ഇന്ന് നിങ്ങള്‍ നിങ്ങളുടെ രൂപവും വ്യക്തിത്വവും വർധിപ്പിക്കാൻ ശ്രമിക്കും. വൃശ്ചികം: ദിവസം മുഴുവനും മാനസികമായി ശാന്തനിലയിലും ശാരീരികമായി മികച്ച നിലയിലും ആയിരിക്കാൻ സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ഊർജം നിങ്ങൾക്കുണ്ടാകും. പ്രതിയോഗികൾ ഇന്ന് തോൽവി സമ്മതിക്കും. സഹപ്രവർത്തകരിൽ നിന്ന്…

കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് അവിവേകം: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കൊച്ചി: ജീവിക്കാന്‍ വേണ്ടി ഇന്ത്യയിലെ കര്‍ഷകസമൂഹം സ്വന്തം മണ്ണില്‍ നിരന്തരമായി നടത്തുന്ന പോരാട്ടങ്ങളെ ശത്രുരാജ്യ മനോഭാവത്തോടെ സൈന്യത്തെ ഇറക്കി അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് അവിവേകമാണെന്ന് സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ്. കഴിഞ്ഞ കര്‍ഷക പ്രക്ഷോഭത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ല. കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില പ്രഖ്യാപിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു. സ്വതന്ത്രവ്യാപാരക്കരാറുകളിലൂടെ കാര്‍ഷികമേഖല രാജ്യാന്തര കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നു. കാര്‍ഷികോല്പന്നങ്ങളുടെ അനിയന്ത്രിതവും നികുതിരഹിതവുമായ ഇറക്കുമതിമൂലം ഗ്രാമീണ കാര്‍ഷികമേഖല തകര്‍ന്നടിഞ്ഞിരിക്കുമ്പോള്‍ ജീവിക്കാന്‍വേണ്ടി തെരുവിലിറങ്ങിയിരിക്കുന്ന കര്‍ഷകരുടെ പ്രതിഷേധങ്ങളെ സൈന്യത്തെ ഉപയോഗിച്ച് നേരിടുന്ന ക്രൂരതയെ എതിര്‍ക്കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി വ്യക്തമാക്കി. രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കോര്‍ഡിനേറ്റര്‍ കെ.വി.ബിജു, സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ 46 അംഗ കര്‍ഷകപ്രതിനിധികളാണ് കേരളത്തില്‍ നിന്ന് ഡല്‍ഹി പ്രക്ഷോഭത്തില്‍ ആദ്യഘട്ടമായി പങ്കുചേരുന്നത്. 55 അംഗ രണ്ടാം പ്രതിനിധിസംഘം…

ഫൊക്കാന കൺവൻഷൻ പെൻസിൽവാനിയ റീജിയണൽ കിക്ക്‌ ഓഫ് ഫെബ്രുവരി 17 നു ഫിലാഡൽഫിയയിൽ

ഫിലാഡൽഫിയ: ഫൊക്കാന കൺവൻഷൻ പെൻസിൽവാനിയ റീജിയണൽ കിക്ക്‌ ഓഫ് ഫെബ്രുവരി 17 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് പമ്പ മലയാളി അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ നടക്കും. എലൈറ്റ് ഇന്ത്യൻ കിച്ചൻ (2163 Galloway Rd, Bensalem, PA 19020) ബാങ്ക്വറ്റ് ഹാളിലാണ് പരിപാടികൾ അരങ്ങേറുക. ഫൊക്കാന പ്രസിഡൻറ്റ് ഡോ. ബാബു സ്റ്റീഫൻ, സെക്രട്ടറി ഡോ. കലാ അശോകൻ ഉൾപ്പെടെ നിരവധി നേതാക്കൾ പരിപാടിയിൽ പങ്ക്കെടുക്കും. ഫൊക്കാനയുടെ എല്ലാ അംഗ സംഘടകളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി കിക്ക്‌ ഓഫ് കോഓർഡിനേറ്റർ അലക്സ് തോമസ് അറിയിച്ചു. ഡിസ്‌കൗണ്ട് റേറ്റിൽ ഫൊക്കാന കൺവൻഷനുവേണ്ടി പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. കിക്ക്‌ ഓഫ് പരിപാടിയിൽ പങ്ക്കെടുക്കാൻ ആഗ്രഹിക്കുന്നവർ 215 850 5268 എന്ന നമ്പറിലോ 267 322 8527 എന്ന നമ്പറിലോ മുൻ കൂട്ടി അറിയിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: റവ. ഫിലിപ്സ് മോടയിൽ 267…

പോലീസ് ഓഫീസര്‍ ഇനി കമ്മ്യുണിറ്റി ലീഡര്‍!; മനോജ്കുമാറിന്റെ യാത്ര നമ്മെ ആവേശം കൊള്ളിക്കുന്നത് ഇങ്ങനെ

ഹൂസ്റ്റണ്‍: കാക്കിയിട്ടവന്റെ നേര്‍ക്ക് കൈയോങ്ങിയവന്റെ കരണത്തിനിട്ട് ഒന്നു പുകച്ച കമ്മീഷണര്‍ സിനിമയിലെ സുരേഷ് ഗോപിയുടെ കഥാപാത്രത്തെയാണ് മനു പൂപ്പാറയിൽ (മനോജ് കുമാര്‍) ആരാധിച്ചത്. എന്നാല്‍, അഴിമതി നിറഞ്ഞ നാട്ടിലെ പൊലീസ് സേന തനിക്ക് പറ്റിയതല്ലെന്ന് തിരിച്ചറിഞ്ഞ അയാള്‍ അമേരിക്കയിലേക്ക് വിമാനം കയറി. ഇവിടെ ആ യുവാവ് നടന്നു കയറിയത് സമാനതകളില്ലാത്ത നേട്ടത്തിലേക്ക്. കാക്കിക്ക് പകരം അമേരിക്കന്‍ പോലീസിന്റെ യൂണിഫോം അണിഞ്ഞപ്പോള്‍ അതു ഒരു കുടിയേറ്റക്കാരന്റെ സ്വപ്‌നസാഫല്യമായി മാറി. തന്റെ ജീവിത യാത്രയെക്കുറിച്ച് ചോദിച്ചാല്‍ മനു പറയും, ‘A cinematic journey’… മനു പൂപ്പാറയിൽ എന്ന മനോജ്കുമാര്‍ പൂപ്പാറയിലിന്റെ വളര്‍ച്ച നിശ്ചയദാര്‍ഢ്യത്തിന്റെ കൂടി കഥയാണ്. യൂണിഫോമില്‍ നിന്ന് കമ്മ്യുണിറ്റി നേതാവെന്ന നിലയിലേക്കുള്ള യാത്രയിലാണ് ഇന്ന് അദ്ദേഹം. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി പ്രിസിന്റ് 3-ന്റെ കോണ്‍സ്റ്റബിളാകാനുള്ള മത്സരത്തിന് കച്ചമുറുക്കുമ്പോള്‍ നീതി, കമ്മ്യൂണിറ്റി സേവനം, മാതൃകാപരമായ നേതൃത്വം എന്നിവയാണ് കൈമുതലായി കാണിക്കുവാനുള്ളത്.…

ഇസ്രായേല്‍-ഹമാസ് യുദ്ധം: കെയ്‌റോയിൽ നടന്ന മിഡിൽ ഈസ്റ്റ് സമാധാന ചർച്ചകളിൽ നിന്ന് ഇസ്രായേൽ പിന്മാറി

വാഷിംഗ്ടൺ: ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ നടന്നുകൊണ്ടിരിക്കുന്ന വെടിനിർത്തൽ ചർച്ചകൾക്ക് കനത്ത പ്രഹരമേല്പിച്ച് കെയ്‌റോയിൽ നടന്ന മിഡിൽ ഈസ്റ്റ് സമാധാന ചർച്ചകളിൽ നിന്ന് ഇസ്രായേൽ പിന്മാറി. ഹമാസിൻ്റെ “വ്യാമോഹപരമായ ആവശ്യങ്ങളും” പുതിയ നിർദ്ദേശങ്ങളുടെ അഭാവവും ആരോപിച്ചാണ് ഇസ്രായേല്‍ പിന്മാറിയത്. ഗാസയിലെ സംഘർഷമേഖലയിലെ പോരാട്ടം അവസാനിപ്പിക്കാനും ശേഷിക്കുന്ന 100 ലധികം ബന്ദികളെ മോചിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ചർച്ചകൾ പ്രതീക്ഷിച്ച വഴിത്തിരിവ് നൽകിയില്ലെങ്കിലും മൂന്ന് ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തൻ്റെ ചർച്ചാ സംഘത്തെ തിരിച്ചു വിളിക്കാൻ തീരുമാനിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബന്ദികളെ മോചിപ്പിക്കാൻ ഹമാസിൽ നിന്ന് ഒരു പുതിയ നിർദ്ദേശവും ഇസ്രായേലിന് കെയ്‌റോയിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് നെതന്യാഹുവിൻ്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ഹമാസിൻ്റെ നിലപാടുകളിൽ മാറ്റം വരുത്തിയാല്‍ ചർച്ചകൾ പുരോഗമിക്കാൻ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ശക്തമായ സൈനിക സമ്മർദ്ദവും ഉറച്ച ചർച്ചകളും” തടവുകാരെ മോചിപ്പിക്കുന്നതിനുള്ള…

കാലിഫോര്‍ണിയയില്‍ മലയാളി ദമ്പതികളുടെയും മക്കളുടേയും ദുരൂഹ മരണം; ഞെട്ടല്‍ മാറാതെ അമേരിക്കന്‍ മലയാളികള്‍; അവിശ്വസനീയതോടെ നാട്ടിലെ കുടുംബങ്ങള്‍

കാലിഫോർണിയ: കാലിഫോര്‍ണിയയിലെ സാൻ മറ്റേയോയില്‍ താമസക്കാരായിരുന്ന, കൊല്ലം പട്ടത്താനം വികാസ് നഗർ 57ൽ ഡോ. ജി. ഹെൻറിയുടെ മകൻ ആനന്ദ് സുജിത് ഹെൻറി (42), ഭാര്യ കിളികൊല്ലൂര്‍ രണ്ടാംകുറ്റി സ്വദേശി ആലീസ് പ്രിയങ്ക (40), അവരുടെ മക്കള്‍ ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരെയാണ് ഫെബ്രുവരി 13 രാവിലെ മരിച്ച നിലയില്‍ വീടിനകത്ത് കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് 9 എംഎം പിസ്റ്റളും മാഗസിനും കണ്ടെടുത്തു. എയർ കണ്ടീഷനിൽ നിന്നോ ഹീറ്ററിൽ നിന്നോ കാർബൺ മോണോക്‌സൈഡ് വാതകം ചോർന്ന് മരണം സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ, വീട്ടിൽ നിന്ന് ഗ്യാസ് ചോർച്ചയോ വീട്ടുപകരണങ്ങൾ തകരാറിലായതിൻ്റെയോ തെളിവുകളൊന്നും പോലീസിന് ലഭിച്ചില്ല. മക്കളുടെ മരണം എങ്ങനെയാണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലം ഫാത്തിമ മാതാ കോളെജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ ജി ഹെൻറിയുടെ മക്കളില്‍ മൂന്നാമത്ത മകനാണ്…

പാക്കിസ്താന്‍ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന ആരോപണം അന്വേഷിക്കണമെന്ന് അമേരിക്ക

വാഷിംഗ്ടൺ: പാക്കിസ്താന്‍ പൊതു തെരഞ്ഞെടുപ്പിലെ കൃത്രിമം സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. ബുധനാഴ്‌ച വാഷിംഗ്‌ടണിൽ മാധ്യമങ്ങളെ അറിയിച്ച മാത്യു മില്ലർ, കൃത്രിമത്വത്തെക്കുറിച്ചുള്ള അന്വേഷണം ഉചിതമായ നടപടിയാണെന്നാണ് യുഎസ് കരുതുന്നതെന്ന് പറഞ്ഞു. “പാക്കിസ്താനില്‍ മാത്രമല്ല, ലോകത്തെവിടെയും ക്രമക്കേടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള ഞങ്ങളുടെ പ്രതികരണമാണിത്, അവ സമഗ്രമായി അന്വേഷിച്ച് പരിഹരിക്കപ്പെടുമെന്ന് ഞങ്ങൾ കരുതുന്നു,” അദ്ദേഹം പറഞ്ഞു. ഒരു ചോദ്യത്തിന് മറുപടിയായി, പാക്കിസ്താനിലെ തിരഞ്ഞെടുപ്പ് മത്സരാധിഷ്ഠിതമാണെന്നും, പാക് ജനങ്ങൾ തിരഞ്ഞെടുത്ത ഗവൺമെൻ്റ് രൂപീകരിച്ചുകഴിഞ്ഞാൽ അതിനൊപ്പം പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. “സഖ്യ സർക്കാർ രൂപീകരിക്കുന്നത് ആത്യന്തികമായി പാക്കിസ്താൻ്റെ ആഭ്യന്തര കാര്യമാണ്. അത് അമേരിക്കയുടെ തീരുമാനമല്ല. പാക്കിസ്താന്‍ എടുക്കേണ്ട തീരുമാനമാണത്,” അദ്ദേഹം പറഞ്ഞു. പാർലമെൻ്ററി ഭരണസംവിധാനമുള്ള രാജ്യങ്ങൾ നിരവധിയുണ്ടെന്നും, അവിടെ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്തതും ഏതെങ്കിലും തരത്തിലുള്ള കൂട്ടുകക്ഷി സർക്കാരുകൾ രൂപീകരിക്കപ്പെടുന്നതും…

കൻസാസ് സിറ്റി സൂപ്പർ ബൗൾ വിജയ റാലിയിൽ വെടിവെയ്പ്; ഒരാൾ കൊല്ലപ്പെട്ടു; 15 പേർക്ക് പരിക്കേറ്റു

കൻസാസ് സിറ്റി: ബുധനാഴ്ച (ഫെബ്രുവരി 14) മിസോറിയിലെ കൻസാസ് സിറ്റിയിലെ ഒരു റെയിൽവേ സ്റ്റേഷന് പുറത്ത് കൻസാസ് സിറ്റി ചീഫ്സ് സൂപ്പർ ബൗൾ പരേഡില്‍ നടന്ന വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിവെയ്പ് നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേര്‍ കസ്റ്റഡിയിലുണ്ടെന്ന് പോലീസ് മേധാവി സ്റ്റേസി ഗ്രേവ്സ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇരുവരും ആയുധധാരികളായിരുന്നുവെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. വെടിയേറ്റ ഒരാൾ കൊല്ലപ്പെട്ടതായും 10 മുതൽ 15 വരെ ആളുകൾക്ക് വെടിയേറ്റിട്ടുണ്ടെന്നും അവർ പറഞ്ഞു. റാലിയിലും പരേഡിലും ഏകദേശം എണ്ണൂറോളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടായിരുന്നു എന്ന് പോലീസ് മേധാവി പറഞ്ഞു. വിജയ റാലിയിൽ പങ്കെടുത്ത എല്ലാ ചീഫ്സ് കളിക്കാരും പരിശീലകരും സ്റ്റാഫും സുരക്ഷിതരാണെന്ന് മേയർ ക്വിൻ്റൺ ലൂക്കാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പരേഡിന് ശേഷമുള്ള വിജയ റാലിയുടെ അവസാനത്തിലാണ് ഗാരേജിന് സമീപം വെടിവെയ്പ് നടന്നത്. ചിൽഡ്രൻസ് മേഴ്‌സി…

ബൈഡനെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്നു കമലാ ഹാരിസിനോട് സ്റ്റേറ്റ് അറ്റോർണി ജനറൽ

വിർജീനിയ: ബൈഡനെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിന്  25-ാം ഭേദഗതി വരുത്തുന്നതിന് റിപ്പബ്ലിക്കൻ വെസ്റ്റ് വിർജീനിയ സ്റ്റേറ്റ് അറ്റോർണി ജനറൽ പാട്രിക് മോറിസി കമലാ ഹാരിസിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു “ഇരുപത്തിയഞ്ചാം ഭേദഗതിയുടെ സെക്ഷൻ 4 പ്രകാരം നിങ്ങളുടെ അധികാരങ്ങൾ ഉപയോഗിച്ചു പ്രസിഡൻ്റ് ബൈഡന് തൻ്റെ ഓഫീസിൻ്റെ അധികാരങ്ങളും ചുമതലകളും നിർവഹിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിക്കാനും നിങ്ങളോട് അഭ്യർത്ഥിക്കാനാണ് ഞാൻ എഴുതുന്നത്,” മോറിസെ കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച ഹാരിസിന് അയച്ച കത്തിൽ, ബൈഡൻ്റെ നിരവധി ഓർമ്മക്കുറവുകളും ബൈഡൻ തൻ്റെ ഓഫീസിലിരുന്ന് ചെയ്തിട്ടുള്ള മറ്റ് പതിവ് തമാശകളും വിശദമായി വിവരിക്കുന്ന പ്രത്യേക അഭിഭാഷകൻ റോബർട്ട് ഹറിൻ്റെ റിപ്പോർട്ട് കഴിഞ്ഞയാഴ്ച പുറത്തുവന്നത് മോറിസി  ഉദ്ധരിക്കുന്നു. “വളരെക്കാലമായി, അമേരിക്കക്കാർക്ക് അവരുടെ പ്രസിഡൻ്റിന് അഗാധമായ വൈജ്ഞാനിക തകർച്ച അനുഭവപ്പെടുമ്പോൾ നോക്കിനിൽക്കേണ്ടിവന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ മാത്രം, പ്രസിഡൻ്റ് ബൈഡൻ ലോക നേതാക്കളെയും രാഷ്ട്രീയ വ്യക്തികളെയും ഇടകലർത്തി, പൊതു പ്രസംഗങ്ങളിലെ…