കോഴിക്കോട്: കാലിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എൻഐടി-സി) പ്രൊഫസറായ ഷൈജ ആണ്ടവനെ ഇന്ന് (ഫെബ്രുവരി 13 ചൊവ്വാഴ്‌ച) കുന്നമംഗലം പോലീസ് സ്‌റ്റേഷനിൽ ഒരു കേസുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചെങ്കിലും അവര്‍ ഹാജരായില്ല. മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെയെ പ്രകീർത്തിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പരാമർശം നടത്തിയതിനാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ അഞ്ച് ദിവസത്തേക്ക് അവധി ആവശ്യപ്പെട്ടതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഫെബ്രുവരി 11 ന് കുന്നമംഗലം പോലീസിൻ്റെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാണ് പ്രൊഫസര്‍ക്ക് സമൻസ് അയച്ചത്. ഗോഡ്‌സെയുടെ ഫോട്ടോയും ‘ഹിന്ദു മഹാസഭ പ്രവർത്തകൻ നാഥുറാം വിനായക് ഗോഡ്‌സെ, ഇന്ത്യയിലെ പലരുടെയും നായകൻ’ എന്ന അടിക്കുറിപ്പോടെയാണ് കൃഷ്ണരാജ് എന്ന അഭിഭാഷകൻ്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് പ്രൊഫ. ഷൈജ അഭിപ്രായം എഴുതിയത്. ഇത് വിവാദമായതോടെ അവര്‍ തൻ്റെ അഭിപ്രായം ഡിലീറ്റ് ചെയ്തു. മഹാത്മാഗാന്ധി…
Month: February 2024
സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന സംവാദത്തിന് കേരളവുമായി കൂടിക്കാഴ്ച നടത്താമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ സമ്മതിച്ചു
ന്യൂഡല്‍ഹി: കേരളത്തിന്റെ സാമ്പത്തിക പരാധീനതകളെക്കുറിച്ച് ചർച്ച നടത്താൻ കേന്ദ്രവും കേരളവും കാണിച്ച സന്നദ്ധതയെ ഫെബ്രുവരി 13-ന് സുപ്രീം കോടതി “സഹകരണ ഫെഡറലിസത്തിൻ്റെ” ഉദാഹരണമായി വിലയിരുത്തി. “ഒരു മീറ്റിംഗ് നടത്താൻ സർക്കാർ സമ്മതിച്ചു. അവർക്ക് തുറന്ന സംവാദത്തിൽ ഏർപ്പെടാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിനെ അറിയിച്ചു. ഫെബ്രുവരി 14ന് തന്നെ കേന്ദ്ര സംഘവുമായി കൂടിക്കാഴ്ച നടത്താൻ സംസ്ഥാനത്തുനിന്നുള്ള പ്രതിനിധി സംഘം തലസ്ഥാനത്തേക്ക് പോകുമെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. എന്നാൽ, ഫെബ്രുവരി 14ന് സംസ്ഥാന ബജറ്റ് ചർച്ച നടക്കുന്നതിനാൽ നിർഭാഗ്യവശാൽ കേരള ധനമന്ത്രി കെ എൻ ബാലഗോപാലിന് സംസ്ഥാന പ്രതിനിധി സംഘത്തോടൊപ്പം വരാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പരസ്പരമുള്ള സംഭാഷണത്തില്‍ പ്രശ്‌നങ്ങളും ചർച്ചാ മേഖലകളും തിരിച്ചറിയാൻ കഴിയുമെന്ന് ജസ്റ്റിസ് കാന്ത് പ്രത്യാശ…
കനയ്യ ലാൽ വധക്കേസിൽ ഒമ്പത് പ്രതികൾക്കെതിരെ എൻഐഎ കുറ്റം ചുമത്തി
ജയ്പൂർ: ഉദയ്പൂർ തയ്യൽക്കാരൻ കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഒമ്പത് പേർക്കെതിരെ തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചൊവ്വാഴ്ച പ്രത്യേക എൻഐഎ കോടതി ചുമത്തി. 2022 ജൂൺ 28 ന് ഉദയ്പൂരിലെ തിരക്കേറിയ ഹാത്തിപോൾ പ്രദേശത്തെ കടയിൽ വെച്ച് ഇസ്ലാമിനെതിരായ സോഷ്യൽ മീഡിയ പോസ്റ്റിനെ പിന്തുണച്ചുവെന്നാരോപിച്ചാണ് രണ്ടു പേര്‍ കനയ്യ ലാലിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം വീഡിയോയില്‍ പകര്‍ത്തി പ്രതികളായ മുഹമ്മദ് റിയാസും മുഹമ്മദ് ഗൗസും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആണ് കേസ് അന്വേഷിക്കുന്നത്. 302 (കൊലപാതകം), 452 (അതിക്രമം), 153 എ (മതത്തിൻ്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 295 എ (മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ) ഉൾപ്പെടെ വിവിധ ഐപിസി വകുപ്പുകൾ പ്രകാരമാണ് എൻഐഎ കോടതിയിൽ കുറ്റം…
ദേശീയ ചലച്ചിത്ര അവാർഡുകൾ: ഇന്ദിരാഗാന്ധി, നർഗീസ് ദത്ത് എന്നിവരുടെ പേരുകൾ വിഭാഗങ്ങളിൽ നിന്ന് ഒഴിവാക്കി
ന്യൂഡൽഹി: ‘മികച്ച നവാഗത ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാർഡ്’, ‘ദേശീയ ഉദ്ഗ്രഥനത്തെക്കുറിച്ചുള്ള മികച്ച ഫീച്ചർ ഫിലിമിനുള്ള നർഗീസ് ദത്ത് അവാർഡ്’ എന്നിവയുടെ മാറ്റങ്ങളുടെ ഭാഗമായി അന്തരിച്ച പ്രധാനമന്ത്രിയുടെയും ഇതിഹാസ നടിയുടെയും പേരുകൾ മാറ്റി. വിവിധ വിഭാഗങ്ങളിൽ നൽകുന്ന ബഹുമതികൾ യുക്തിസഹമാക്കാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം രൂപീകരിച്ച ഒരു കമ്മിറ്റി നിർദ്ദേശിച്ച മാറ്റങ്ങൾ ’70-ാമത് ദേശീയ ചലച്ചിത്ര അവാർഡ് 2022-ൻ്റെ നിയന്ത്രണങ്ങൾ’ പ്രതിഫലിപ്പിക്കുന്നു. ദാദാസാഹേബ് ഫാൽക്കെ അവാർഡ് ഉൾപ്പെടെയുള്ള ക്യാഷ് റിവാർഡുകളിൽ ഉയർന്ന പരിഷ്കരണവും നിരവധി അവാർഡുകൾ സംയോജിപ്പിച്ചതും മാറ്റങ്ങളിൽ ഉൾപ്പെടുന്നു. “പാൻഡെമിക് കാലത്തെ മാറ്റങ്ങളെക്കുറിച്ച് കമ്മിറ്റി ചർച്ച ചെയ്തു. ഈ മാറ്റങ്ങൾ വരുത്താനുള്ള തീരുമാനം ആത്യന്തികമായി ഏകകണ്ഠമായിരുന്നു, ”കമ്മിറ്റിയിലെ ഒരു അംഗം പറഞ്ഞു. ഡിസംബറിൽ തൻ്റെ അന്തിമ ശുപാർശകൾ നൽകിയതായി പാനലിലെ അംഗം കൂടിയായ ചലച്ചിത്ര നിർമ്മാതാവ് പ്രിയദർശൻ പറഞ്ഞു. “ശബ്‌ദം പോലുള്ള സാങ്കേതിക വിഭാഗത്തിൽ ഞാൻ…
കേരളത്തിൽ വെടിമരുന്നപകടങ്ങൾ വർദ്ധിക്കുന്നത് ഗൗരവതരം: റസാഖ് പാലേരി
കൊച്ചി: കേരളത്തിൽ വെടിമരുന്നപകടങ്ങൾ വർദ്ധിക്കുന്നത് ഗൗരവകരമായി കാണണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. തൃപ്പൂണിത്തുറയിൽ വെടിമരുന്നപകടം നടന്ന സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരിയ അളവിലുള്ള നിസംഗതയും അശ്രദ്ധയും പോലും ഈ മേഖലയിൽ അനുവദിക്കാൻ പാടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും അർഹതപ്പെട്ട നഷ്ടപരിഹാരത്തുക താമസം കൂടാതെ വിതരണം ചെയ്യണമെന്നും മുഴുവൻ ചികിത്സ ചെലവും സർക്കാർ വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് സദക്കത്ത് കെ എച്ച്, ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, തൃപ്പൂണിത്തുറ മണ്ഡലം നേതാക്കളായ മുസ്തഫ പള്ളുരുത്തി, ആഷിഖ് ജലിൽ, പി എ അബ്ദുൾ ലത്തീഫ്, ടി പി അബ്ദുൾ ഖയ്യൂം തുടങ്ങിയവർ സംസ്ഥാന പ്രസിഡണ്ടിനോടൊപ്പം ഉണ്ടായിരുന്നു.
മർകസ് വെക്കേഷൻ ക്യാമ്പ്; ലോഗോ പ്രകാശനം ചെയ്തു
കോഴിക്കോട്: അവധിക്കാലത്ത് വിദ്യാർഥികൾക്കുവേണ്ടി മർകസ് ഇഹ്റാം സംഘടിപ്പിക്കുന്ന സമ്മർ വെക്കേഷൻ ക്യാമ്പ്, ‘വേനൽമഴ’ യുടെ ലോഗോ പ്രകാശനവും ഔപചാരിക പ്രഖ്യാപനവും ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബകർ മുസ്‌ലിയാർ നിർവഹിച്ചു. നേതൃ ഗുണങ്ങളും അറിവും അനുഭൂതിയും സമ്മാനിക്കുന്ന റെസിഡൻഷ്യൽ പ്രോഗ്രാമാണ് വേനൽ മഴ. മത്സരങ്ങളുടെയും സാങ്കേതിക മികവിന്റെയും പുതിയ ലോകത്ത് പഠനത്തോടൊപ്പം കുട്ടികളുടെ വ്യക്തിത്വ വികാസം സാധ്യമാക്കുന്ന വിവിധ പരിശീലനങ്ങളാണ് ക്യാമ്പിൽ ഒരുക്കിയിട്ടുള്ളത്. പഠനത്തിലും പഠനാനുബന്ധ പ്രവർത്തനങ്ങളിലും സഹായകമാവും വിധം നൈപുണികൾ പരിശീലിപ്പിക്കുകയും അനുയോജ്യമായ മികച്ച കരിയർ സ്വന്തമാക്കി ലക്ഷ്യബോധത്തോടെയും സാമൂഹിക പ്രതിബദ്ധതയോടെയും ജീവിക്കുന്നതിനാവശ്യമായ ഭൗതികവും ആത്മീയവുമായ സാഹചര്യങ്ങളൊരുക്കുകയുമാണ് ക്യാമ്പിലൂടെ ഇഹ്റാം ലക്ഷ്യമാക്കുന്നത്. കുട്ടികളുടെ ചിന്താശേഷിയും വ്യക്തിത്വവും വളരുന്നതിനാവശ്യമായ മോട്ടിവേഷൻ, ഗൈഡൻസ്, ഡ്രീമിംഗ് , ഗോൾ സെറ്റിംഗ്, കരിയർ ഓറിയൻ്റേഷൻ, ഇഫക്ടീവ് കമ്മ്യൂണിക്കേഷൻ, ലീഡർഷിപ്പ് ആൻ്റ് മാനേജ്മെൻറ് സ്കിൽസ്, ഇഫക്ടീവ് സ്റ്റഡി ഹാബിറ്റ്സ്, ടൈം മാനേജ്മെൻ്റ്…
റംഷീനയുടെ ആത്മഹത്യ – പഴുതടച്ച അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം: വിമൻ ജസ്റ്റിസ് മൂവ്‌മെന്റ്
മലപ്പുറം: വളാഞ്ചേരി ഭർതൃവീട്ടിൽ ദൂരൂഹ സാഹചര്യത്തിൽ മരണപ്പട്ട പാലക്കാട് വിളയൂർ സ്വദേശി റംഷിനയുടെ വീട് വിമൻ ജസ്റ്റിസ് ജില്ലാ നേതാക്കൾ സന്ദർശിച്ചു. വിവാഹ സമയത്ത് നൽകിയ സ്ത്രീധനം പോരാത്തതിനെ ചൊല്ലി നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്ന സ്‌കൂൾ അധ്യാപകനായ ഭർത്താവിന്റെ മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്യപെട്ടതാണ് റംഷീനയുടെ മരണത്തിൽ കലാശിച്ചതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നു. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും പോലീസ് ഊർജിത അന്വേഷണം നടത്തി കാരണം പുറത്ത് കൊണ്ട് വരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. രണ്ട് കുട്ടികളുടെ മാതാവായ റംഷിന ജനുവരി 25നാണ് ഭർതൃഗ്യഹത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്. എസ്പി, ഡിജിപി, മുഖ്യമന്ത്രി, വനിതാ കമ്മീഷൻ, മനുഷ്യവകാശ കമ്മീഷൻ എന്നിവർക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണം. അല്ലാത്ത പക്ഷം ശക്തമായ സമര, നിയമ പോരാട്ടത്തിന് വിമൻ…
പഞ്ചാബി ചിക്കന്‍ കറി
ചിക്കന്‍ കറികള്‍ ഇന്ന് പലവിധത്തില്‍ ഉണ്ടാക്കാം. നാടന്‍ കറികളെക്കൂടാതെ വടക്കേ ഇന്ത്യന്‍ സ്റ്റൈലിലും ചിക്കന്‍ കറികള്‍ ഉണ്ടാക്കാന്‍ ഇന്ന് വളരെ എളുപ്പമാണ്. പഞ്ചാബി ചിക്കന്‍ കറി എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം…. ചേരുവകള്‍ ചിക്കന്‍ – ഒരു കിലോ സവാള – നൂറ്റി ഇരുപത്തഞ്ചു ഗ്രാം വെളുത്തുള്ളി – രണ്ട് ഡസര്‍ട്ട് സ്പൂണ്‍ മല്ലിപ്പൊടി – രണ്ട് ഡസര്‍ട്ട് സ്പൂണ്‍ പെരും ജീരകം – ഒരു ടീ സ്പൂണ്‍ ജീരകം – ഒരു ടീ സ്പൂണ്‍ മുളകുപൊടി – നാല് ടീ സ്പൂണ്‍ ഇഞ്ചി – ഒരിഞ്ചു വലുപ്പമുള്ള കഷണം മഞ്ഞള്‍ – ചെറിയ കഷണം കറുവപ്പട്ട – അഞ്ചെണ്ണം കശുവണ്ടി – ഇരുപതെണ്ണം തേങ്ങ ചുരണ്ടിയത് – അരക്കപ്പ് പുളി കുറഞ്ഞ തൈര് – കാല്‍ക്കപ്പ് തക്കാളിക്കഷണം – ഒരു കപ്പ് ഏലയ്ക്ക – അഞ്ചെണ്ണം…
കൾച്ചറൽ ഫോറം കാസറഗോഡ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
കൾച്ചറൽ ഫോറം കാസറഗോഡ് ജില്ല കമ്മിറ്റിയുടെ സാമൂഹ്യ സേവന പ്രവർത്തനത്തിന്റെ ഭാഗമായി ഹമദ് ബ്ലഡ് ഡോണേഷൻ സെൻറ്ററുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, കൾച്ചറൽ ഫോറം പ്രസിഡന്റ് ആര്‍ ചന്ദ്രമോഹൻ, വൈസ് പ്രസിഡന്റ് റഷീദ് അലി, ജനറൽ സെക്രട്ടറിമാരായ ഷാഫി മൂഴിക്കൽ, തസീൻ അമീൻ, സംസ്ഥാന കമ്മറ്റിയംഗം മുനീഷ് എ. സി, തെലുങ്കനാ ഗൾഫ് സമിതി പ്രസിഡന്റ് മധു ശങ്കർ തുടങ്ങിയവർ സംബന്ധിച്ചു. ഖത്തറിന്റെ ആരോഗ്യ രംഗത്ത് പ്രവാസികൾ പ്രത്യേകിച്ച് മലയാളികൾ സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പുകൾ ശ്രദ്ധേയമാണെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കൾച്ചറൽ ഫോറം കാസർഗോഡ് ജില്ലാ പ്രസിഡന്റ് ഷബീർ പടന്ന, ജനറൽ സെക്രട്ടറി റമീസ്, ട്രഷറർ മനാസ് ഷംനാട്,…
ലാസ് വെഗാസ് ജഡ്ജിയെ ആക്രമിച്ച പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു
ലാസ് വെഗാസ്: കഴിഞ്ഞ മാസം ലാസ് വെഗാസിൽ ശിക്ഷ വിധിക്കുന്നതിനിടെ കോടതി മുറിയില്‍ ജഡ്ജിയെ ആക്രമിച്ച പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. വ്യാഴാഴ്ച ലാസ് വെഗാസിൽ ആക്രമണകാരി ഡിയോബ്ര റെഡ്ഡനെതിരെ (30) ഒമ്പത് കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ആരോപിച്ചിട്ടുള്ളത്. ഈ കേസിന്റെ വിചാരണ ഫെബ്രുവരി 29ന് ആരംഭിക്കും. 2024 ജനുവരി 3-ന് ക്ലാർക്ക് കൗണ്ടി ഡിസ്ട്രിക്ട് കോടതി ജഡ്ജി മേരി കേ ഹോൾത്തസ് ഇയാള്‍ക്കെതിരെയുണ്ടായിരുന്ന കേസിൽ ശിക്ഷ വിധിക്കാൻ ആരംഭിച്ചപ്പോഴാണ് പ്രതി ജഡ്ജിയുടെ ദേഹത്തേക്ക് ബെഞ്ചിന് മുകളിലൂടെ ചാടിക്കയറി ആക്രമണം അഴിച്ചുവിട്ടത്. ഇൻറർനെറ്റിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലും വ്യാപകമായി പ്രചരിച്ച വീഡിയോയില്‍ ജഡ്ജി ഹോൾത്തസിൻ്റെ ഗുമസ്തനും ഒരു കോടതി മാർഷലും റെഡ്ഡനുമായി മല്പിടുത്തം നടത്തുന്നതു കാണാം. 2023 നവംബറിൽ മറ്റൊരു കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് റെഡ്ഡനെ ജഡ്ജി ഹോൾത്തസ് നാല് വർഷം വരെ തടവിന് ശിക്ഷിച്ചത്. എന്നാല്‍, ശിക്ഷാവിധി പ്രസ്താവിക്കുന്നതിനിടെയാണ്…