ജൂലൈ ആദ്യവാരം വാഷിംഗ്ടണിൽ നടക്കുന്ന ഫൊക്കാന അന്തർദ്ദേശീയ കൺവെൻഷനിൽ മലയാളികളുടെ പ്രിയപ്പെട്ട താരവും കൊല്ലം എം.എൽ. എയുമായി മുകേഷ് പങ്കെടുക്കുമെന്ന് ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. മലയാളത്തിൻ്റെ എക്കാലത്തേയും മികച്ച നടന്മാരിൽ ഒരാളായ മുകേഷിൻ്റെ സാന്നിദ്ധ്യം ഫൊക്കാന അന്തർദ്ദേശീയ കൺവെൻഷൻ്റെ മാറ്റു കൂട്ടും. കാരണം മലയാളിക്ക് അത്രത്തോളം ഇഷ്ടമാണ് മുകേഷിനെയെന്ന് ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു. സമ്പൂർണ്ണ കലാ കുടുംബത്തിൽ നിന്നും നാടകലോകത്തും, സിനിമാ ലോകത്തും സജീവമായ മുകേഷ് കൊല്ലം മണ്ഡലത്തിൻ്റെ എം.എൽ.എ കൂടിയാണ്. ഒരു ജനപ്രതിനിധി എന്ന നിലയിലും ജനങ്ങൾക്ക് പ്രിയപ്പെട്ട രാഷ്ട്രീയക്കാരൻ കൂടിയാണ് അദ്ദേഹമെന്ന് ഡോ. ബാബു സ്റ്റീഫൻ കൂട്ടി ചേർത്തു. നാടക , സിനിമാ വേദിയിൽ നിന്ന് മലയാള സിനിമയിലെത്തിയ മുകേഷ് സിനിമയിൽ ഇപ്പോഴും നിത്യസാന്നിദ്ധ്യമാണ്. പഴയ തലമുറയ്ക്കും , പുതിയ തലമുറയ്ക്കും ഏറെ ഇഷ്ടമുള്ള നടനാണ്…
Month: February 2024
ലോകകപ്പ് ക്രിക്കറ്റ് : ഇന്ത്യ-പാക്കിസ്താന്‍ മത്സരം ന്യൂയോർക്കിൽ; ടിക്കറ്റ് വില പ്രഖ്യാപിച്ചു
ന്യൂയോർക്ക്: അമേരിക്കൻ മണ്ണിൽ ക്രിക്കറ്റിന് ഒരു സുപ്രധാന നിമിഷം അടയാളപ്പെടുത്തിക്കൊണ്ട്, ആകാംക്ഷയോടെ കാത്തിരിക്കുന്ന 2024 ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ അമേരിക്ക തയ്യാറെടുക്കുന്നു. ജൂൺ 9 ന് ന്യൂയോർക്കിൽ നടക്കുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരമായിരിക്കും ഈ അന്താരാഷ്ട്ര ഇവൻ്റിൻ്റെ ശ്രദ്ധാകേന്ദ്രം. ലോകകപ്പ് ക്രിക്കറ്റിൽ എക്കാലവും എല്ലാവരും ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരങ്ങളിൽ ഒന്നായ ഇന്ത്യ പാകിസ്ഥാൻ മത്സരം കാണുവാൻ അമേരിക്കയുടെ പല ഭാഗത്തുനിന്നും ജനം കടന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും രാഷ്ട്രീയവുമായ സംഘർഷങ്ങളാണ് ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങൾക്ക് ഇത്രയധികം പ്രാധാന്യം നേടിക്കൊടുത്തത്. ഒരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സമ്മർദ്ദം കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി മത്സരങ്ങൾ ഒരു പതിറ്റാണ്ടിലേറെയായി നിർത്തിവച്ചിരിക്കുകയാണ്, ഇത് അന്താരാഷ്ട്ര ടൂർണമെൻ്റുകളിലെ അവരുടെ ഏറ്റുമുട്ടലുകൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ഈ ലാൻഡ്മാർക്ക് ഇവൻ്റിനുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു, ഒരു സ്റ്റാൻഡേർഡ്…
മസ്‌കിനെയും ബൈഡനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ടെസ്‌ല ജീവനക്കാരന്‍ അറസ്റ്റിൽ
യുഎസ് പ്രസിഡൻ്റ് ജോ ബൈഡനെയും ടെക് കോടീശ്വരൻ എലോൺ മസ്‌കിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ടെസ്‌ല ജീവനക്കാരനെ ടെക്‌സാസിൽ അറസ്റ്റ് ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോടതി രേഖകൾ പ്രകാരം, “@JoeBiden @X @Telsa @Elonmusk, ഞാൻ നിങ്ങളെ രണ്ടുപേരെയും കൊല്ലാൻ ഒരുങ്ങുകയാണ്” എന്ന് ട്വീറ്റ് ചെയ്ത 31 കാരനായ ജസ്റ്റിൻ മക്കോളിക്കെതിരെ ഭീകരാക്രമണ ഭീഷണികൾ ചുമത്തിയെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. താൻ ടെക്‌സാസിലേക്ക് പോകുകയാണെന്നും ഇനി തിരിച്ചുവരില്ലെന്നും പറഞ്ഞ് പോയ മക്കോളിയുടെ ഭാര്യ റോജേഴ്‌സ് പോലീസിനെ ബന്ധപ്പെട്ടു. മക്കോളി തൻ്റെ സെൽഫോൺ ഉപേക്ഷിച്ചാണ് പോയതെന്നും പോലീസിനെ അറിയിച്ചു. ജനുവരി 26-ന് ഒക്‌ലഹോമ സംസ്ഥാനത്തുകൂടെ സഞ്ചരിക്കുമ്പോഴാണ് മക്കോളിയെ പോലീസ് തടഞ്ഞത്. പ്രസിഡൻ്റുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മക്കോളി പോലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്തിനാണെന്ന പോലീസിന്റെ ചോദ്യത്തിന് “നാളെ നിങ്ങൾ മരിക്കുമെന്ന് നിങ്ങൾക്കറിയാമെങ്കിൽ പ്രസിഡൻ്റുമായി സംസാരിക്കാൻ നിങ്ങൾ ആഗ്രഹിക്കുകയില്ലേ”…
ഐഒസി (യു കെ) സംഘടിപ്പിച്ച 75-ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം പ്രൗഡഗംഭീരമായി
ഐഒസി (യു കെ) – ഐഒസി വിമൻസ് വിംഗ് സംയുക്തമായി സംഘടിപ്പിച്ച 75-ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം പ്രൗഡഗംഭീരമായി. ഇന്ത്യൻ വംശജനും മുതിർന്ന ലേബർ പാർട്ടി എം പിയുമായ വീരേന്ദ്ര ശർമ മുഖ്യാഥിതിയായി പങ്കെടുത്ത മാതൃരാജ്യ സ്നേഹം സ്പുരിച്ചു നിന്ന ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ യു കെയിലെ വിവിധ മേഖലകളിൽ നിന്നുമുള്ള പൗര പ്രമുഖരും വിവിധ ഇടങ്ങളിൽ നിന്നുമുള്ള ഐഒസി പ്രവർത്തകരും ഒത്തുകൂടി. ഐഒസി സീനിയർ വൈസ് പ്രസിഡന്റും യൂറോപ് വനിത വിംഗ് കോർഡിനേറ്ററുമായ ഗുമിന്ദർ രന്ധ്വാ ചടങ്ങിൽ മുഖ്യാതിഥി ആയി പങ്കെടുത്ത എം പി വീരേന്ദ്ര ശർമ്മയെ ഷാൾ അണിയിച്ചു സ്വീകരിച്ചു. ഐഒസി സീനിയർ ലീഡർ നച്ചത്തർ ഖൽസി ആഘോഷ പരിപാടികൾക്ക് അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ പരോമോന്നത നീതി ന്യായ നിയമ സംഹിത നടപ്പിൽ വരുത്തിയ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരെ ഐഒസി (യു കെ) കേരള…
ക്രിസ്തുവിനെ അനുസരിക്കുകയെന്നതാണ് ആത്മീയ അന്ധത നീക്കുന്നതിനുള്ള ഏക മാർഗം
ഡാളസ്: ആത്മീയ അന്ധത ബാധിച്ചു ദൈവത്തിൽ നിന്നും അകന്നു വഴി തെറ്റി അലയുന്ന മനുഷ്യന് ക്രിസ്തുവിനെ അനുസരിക്കുക എന്നതാണ് അവന്റെ ആത്മീയ അന്ധത നീക്കം ചെയ്യുന്നതിനുള്ള ഏക മാർഗമെന്ന് അബുദാബി മാർത്തോമാ ചർച്ച വികാരി റവ: ജിജു ജോസഫ് ഉദ്ബോധിപ്പിച്ചു. മാർത്തോമാ സഭ ഫെബ്രുവരി 4 മെഡിക്കൽ മിഷൻ ഞായറാഴ്ചയായി ആചരിക്കുന്നതിന്റെ ഭാഗമായി ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ സംഘടിപ്പിച്ച വിശുദ്ധ കുർബാന മദ്ധ്യേ യോഹന്നാന്റെ സുവിശേഷം ഒൻപതാം അദ്ധ്യായം മൂന്നാം വാക്യത്തെ ആധാരമാക്കി ധ്യാന പ്രസംഗം നടത്തുകയായിരുന്നു അച്ചൻ. അമേരിക്കയിൽ ഹ്ര്ശ്വ സന്ദർശനത്തിന് എത്തിയ ചേർന്നതായിരുന്നു റവ: ജിജു ജോസഫ്. അന്ധനായ മനുഷ്യന്റെ അന്ധത നീങ്ങുന്നതിനു അവന്റെ മുൻപിൽ അവശേഷിക്കുന്ന ഏക മാർഗം ദൈവത്തെ പൂർണമായും അനുസരിക്കുകയെന്നതായിരുന്നു.അന്ധനിൽ പ്രകടമായ ഉറച്ച വിശ്വാസവും,അനുസരണവും അവന്റെ ജീവിതത്തിൽ അത്ഭുദം നടക്കുന്നതിനു ഇടയായതായി അച്ചൻ ചൂണ്ടിക്കാട്ടി ആരോഗ്യമുള്ള സമൂഹം…
ഏലിയാമ്മ തോമസ് (85) അന്തരിച്ചു
വടക്കഞ്ചേരി: തൈമറ്റത്തില്‍ ടി.എം. തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (85) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച (6-2-24) നാലിന് വടക്കഞ്ചേരി ലൂര്‍ദ്മാതാ ഫൊറോനപള്ളിയില്‍. പരേത തൊടുപുഴ തെക്കുംഭാഗം കോടമുള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: റോസിലി ജോസ് പൂവത്തിങ്കല്‍ ചിറ്റൂര്‍, റോയ് (ചിക്കാഗോ യുഎസ്എ), ഷാജു വടക്കഞ്ചേരി, ഷൈനി ചാക്കോ മെതിക്കളം പാലക്കാട്, ഷാന്റി ചാമവിള വടക്കഞ്ചേരി. മരുമക്കള്‍: ജോസ് പൂവത്തിങ്കല്‍ ചിറ്റൂര്‍, സിസ്സി വണ്ടനാംതടത്തില്‍ (യുഎസ്എ), ഗ്രേസി മറ്റം കൊടകശേരി, എം.എം.ചാക്കോ മെതിക്കളം പാലക്കാട്, മോഹന്‍ സേവ്യര്‍ ചാമവിള വടക്കഞ്ചേരി.
ഡാളസ് AT&T സ്റ്റേഡിയം – 2026 ലോകകപ്പ് ടൂർണമെൻ്റിൽ ഒമ്പത് മത്സരങ്ങൾക്ക് വേദിയാകും
ഡാളസ്:ഡാളസ് AT&T സ്റ്റേഡിയം 2026 ലോകകപ്പ് ടൂർണമെൻ്റിൽ ഒമ്പത് മത്സരങ്ങൾക്ക് വേദിയാകും ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു ഫിഫയുടെ പ്രഖ്യാപനം. മുഴുവൻ ടൂർണമെൻ്റ് ഷെഡ്യൂളും ഞായറാഴ്ച സംപ്രേക്ഷണം ചെയ്തു. 2026 ടൂർണമെൻ്റിൽ മൊത്തം 104 മത്സരങ്ങൾ ഉൾപ്പെടുന്നു, ഇത് ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പായി മാറും. ജൂൺ 14, ജൂൺ 17, ജൂൺ 22, ജൂൺ 25, ജൂൺ 27 തീയതികളിൽ അഞ്ച് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ. രണ്ട് റൗണ്ട് 32 ഗെയിമുകൾ ജൂൺ 30 നും ജൂലൈ 3 നും ജൂലായ് 8-ന് ഒരു റൗണ്ട് ഓഫ് 16 കളി ജൂലൈ 14ന് ഒരു സെമി ഫൈനൽ മത്സരം എന്നീ ഒൻപതു മത്സരങ്ങളാണ് ഡാളസ് AT&T സ്റ്റേഡിയത്തിൽ അരങ്ങേറുന്നത് ഡബ്ല്യുഎഫ്എഎ സ്പോർട്സ് ആങ്കർ മൈക്ക് ലെസ്ലിയും ഡബ്ല്യുഎഫ്എഎയുടെ വേൾഡ് കപ്പും എഫ്സി ഡാളസ് ബീറ്റ് എഴുത്തുകാരനും സീനിയർ…
ഏകാന്തപഥികന്‍ (ചെറുകഥ): മൊയ്തീന്‍ പുത്തന്‍ചിറ
ചുക്കിച്ചുളിഞ്ഞ്, അഴുക്കും പൊടിയും പിടിച്ച് മുഷിഞ്ഞ സഞ്ചിയില്‍നിന്നും വീണ്ടും അയാള്‍ ഒരു റൊട്ടിക്കഷ്ണം തപ്പിയെടുത്തു. തന്റെ ശരീരത്തിലേക്ക് കത്തിയമരുന്ന സൂര്യകിരണങ്ങളില്‍നിന്നും അല്‍പമൊന്ന് തെന്നിമാറി തെരുവോരത്തെ ആ വൃക്ഷത്തിന്‍മേല്‍ ചാരിയിരുന്നു. അല്പം വിശ്രമിക്കാന്‍ ഒരിടം കിട്ടിയ ആശ്വാസത്തില്‍ അയാളിലൂടെ ഒരു ദീര്‍ഘനിശ്വാസം കടന്നുപോയി. വൃക്ഷത്തിന്മേല്‍ ചാരിയിരുന്ന് ഉണക്കറൊട്ടി ചവച്ചുകൊണ്ടിരിക്കവേ വയറൊട്ടിയ സഞ്ചിയിലേക്കുതന്നെ അയാള്‍ നോക്കി. ഇനിയൊരു കഷ്ണം റൊട്ടിപോലും അതില്‍ ശേഷിപ്പില്ലെന്ന് അയാളറിത്തു. ഈ അവസ്ഥയില്‍ എങ്ങനെ യാത്ര തുടരും എന്നയാള്‍ ചിന്തിച്ചു. അയാളുടെ മനസ്സിന്റെ ആഴങ്ങളില്‍നിന്നും ഏതോ ഒരു നിശ്ചയദാര്‍ഢ്യത ഉരുണ്ടുരുണ്ടുവന്ന് അയാളുടെ ക്ഷീണിച്ച കണ്ണുകള്‍ക്ക് തിളക്കമേകി. മരച്ചില്ലുകളുടെ മണ്ണില്‍ പതിത്തുകിടന്ന നിഴലുകളിലേക്ക് നോക്കി ഒരു ദീര്‍ഘനിശ്വാസം കൂടി പൊഴിച്ചുകൊണ്ട് യാത്ര തുടരാനായി അയാള്‍ എഴുന്നേറ്റു. യാന്ത്രികമായ വിരലനക്കങ്ങളിലൂടെ വയറൊട്ടിയ സഞ്ചിയടക്കമുള്ള വലിയ യാത്രാഭാണ്ഠം അയാളുടെ ചുമലിലേക്ക് വലിഞ്ഞു കയറി. സുദീര്‍ഘമായ യാത്രയിലുടനീളം ഭാരിച്ച ഭാണ്ഠം തൂക്കിയിട്ട ചുമലിലെ…
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനും സുഹൃത്തുക്കളും പതിനാറുകാരിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; പതിനെട്ട് പേർക്കെതിരെ കേസ്
പത്തനംതിട്ട: പത്തനംതിട്ട സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചതായി പരാതി. പീഡനത്തിന് ശേഷം പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ നിരവധി പേർക്ക് അയച്ചുകൊടുത്തതായും പരാതിയിൽ പറയുന്നു. പതിനാറുകാരി സ്‌കൂളിൽ പോകാൻ നിരന്തരം വിമുഖത കാണിക്കാൻ തുടങ്ങിയതോടെ വീട്ടുകാർ കുട്ടിയെ കൗൺസിലിന് വിധേയയാക്കി. ഇതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് കുട്ടിയെ കൗൺസിലിംഗ് ചെയ്ത ചൈൽഡ് വെൽഫെയർ കമ്മിറ്റി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ സംഭവത്തിൽ 18 പേര്‍ക്കെതിരെ കേസെടുത്തു. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ചിറ്റാർ സ്വദേശിയായ സുഹൃത്താണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. തുടർന്ന് ഇയാൾ കുട്ടിയുടെ നഗ്നചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. ഈ ചിത്രങ്ങൾ ലഭിച്ചവരും സോഷ്യൽ മീഡിയയിലൂടെ കുട്ടിയെ ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യുകയായിരുന്നു. കേസിലെ മുഖ്യ പ്രതികളെ കസ്റ്റഡിയിലെടുത്തതായും മറ്റുള്ളവരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.
പമ്പാ നദിയിൽ മുങ്ങി മരിച്ച അച്ഛന്റെയും മകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി
റാന്നി (പത്തനംതിട്ട): പമ്പാ നദിയിൽ ഒഴുക്കില്‍ പെട്ട് മുങ്ങി മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. തിമൂട് സ്വദേശികളായ അനിൽകുമാറിൻ്റെയും മകൾ നിരഞ്ജനയുടെയും മൃതദേഹങ്ങൾ രാത്രി വൈകിയാണ് കണ്ടെത്തിയത്. ഇവർക്കൊപ്പം ഒഴുക്കിൽപ്പെട്ട് മരണപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർഥി ഗൗതമിൻ്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. മൃതദേഹങ്ങൾ റാന്നി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ അടുത്ത ദിവസം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. റാന്നി ചന്തക്കടവില്‍ വൈകീട്ടാണ് സംഭവം നടന്നത്. സഹോദരന്റെ വീട്ടിൽ വന്ന അനിൽകുമാറും കുടുംബവും ഗൗതമിനെയും കൂട്ടി അടുത്തുള്ള നദീ തീരത്ത് തുണി അലക്കാന്‍ എത്തിയതായിരുന്നു. അതിനിടെ ഗൗതം നദിയിലേക്ക് ഇറങ്ങുകയും ഒഴുക്കില്‍ പെടുകയും ചെയ്തു. ഗൗതമിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അനിൽകുമാറും നിരഞ്ജനയും ഒഴുക്കിൽ പെട്ടത്. പെയിന്റിംഗ് തൊഴിലാളിയാണ് മരിച്ച അനിൽകുമാർ. 12ാം ക്ലാസ് വിദ്യാർത്ഥിയാണ് നിരഞ്ജന.