ജനമിത്ര പുരസ്കാരം ലഭിച്ച കൃഷ്ണരാജ് മോഹനന് മന്ത്രയുടെ അനുമോദനം

സാമൂഹ്യ പ്രവർത്തനങ്ങളിലെ മികച്ച സംഭാവനക്കും ഐ ടി രംഗത്തെ മികച്ച പ്രകടനത്തിനും മന്ത്ര നിയുക്ത പ്രസിഡന്റ് കൃഷ്ണരാജ് മോഹനന് ജനമിത്ര പുരസ്കാരം ലഭിച്ചു. എ.പി.ജെ. അബ്ദുൾ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ ജനമിത്ര പുരസ്കാരങ്ങൾ തിരുവനന്തപുരത്തു ഫോർട്ട്‌ മാനർ ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ വിതരണം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, ജി.ആർ. അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ പുരസ്കാരങ്ങൾ നൽകി. സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ അദ്ധ്യക്ഷനായി. മികച്ച നിയമസഭാ സാമാജികനുള്ള ജനമിത്ര പുരസ്കാരം പി.വി. അൻവർ എം.എൽ.എ ഏറ്റുവാങ്ങി. നവാഗതനിയമസഭാ സാമാജികനുള്ള പുരസ്കാരം റാന്നി എം.എൽ.എ പ്രമോദ് നാരായണനും, മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള പുരസ്കാരം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവരും ഏറ്റുവാങ്ങി. കൃഷ്ണരാജിനെ പോലുള്ളവരുടെ സാന്നിധ്യം മന്ത്രക്കു മുതൽകൂട്ടാണെന്നും, അദ്ദേഹത്തിന്…

അവധിക്കാല സന്ദർശനം-രണ്ടാമത്തെ യാത്രാ മുന്നറിയിപ്പ്നൽകി യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ്

വാഷിംഗ്ടൺ:  യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പ്രശസ്തമായ ഉഷ്ണമേഖലാ അവധിക്കാല ലക്ഷ്യസ്ഥാനത്തേക്കുള്ള രണ്ടാമത്തെ യാത്രാ മുന്നറിയിപ്പ് നൽകിയത് യാത്രക്കാരുടെ പദ്ധതികൾ പാളം തെറ്റിക്കും. കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിനാൽ ജമൈക്കക്കാണ്  മുന്നറിയിപ്പ് നൽകിയിരിക്കുന്നത് യു.എസ് ഗവൺമെൻ്റ് നേരത്തെ തന്നെ ബഹാമസിന് യാത്രാ മുന്നറിയിപ്പ് നൽകിയിരുന്നു, ഏറ്റവും പുതിയ മുന്നറിയിപ്പ് ലെവൽ 3 യാത്രാ ഉപദേശകമാണ്. അക്രമാസക്തമായ കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും വർധിക്കുന്നതിനാലാണ് യുഎസ് സർക്കാർ ജാഗ്രതാ നിർദേശം നൽകിയത്. ഇത് രണ്ടാമത്തെ മുന്നറിയിപ്പാണ്,അതായത് നിങ്ങൾ അവിടെയുള്ള യാത്രയെക്കുറിച്ച് പുനർവിചിന്തനം ചെയ്യണം. കൊലപാതകങ്ങളുടെ തുടർച്ചയായതിനാൽ ബഹാമാസിന് യാത്രാ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണിത്. വീടുകയറി ആക്രമണം, സായുധ കവർച്ച, ലൈംഗികാതിക്രമങ്ങൾ, കൊലപാതകങ്ങൾ തുടങ്ങിയ അക്രമാസക്തമായ കുറ്റകൃത്യങ്ങൾ സാധാരണമാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് മുന്നറിയിപ്പിൽ പറഞ്ഞു. എല്ലാവരേയും ഉൾക്കൊള്ളുന്ന റിസോർട്ടുകളിൽ ഉൾപ്പെടെ ലൈംഗിക അതിക്രമങ്ങൾ പതിവായി സംഭവിക്കാറുണ്ട്. ഗുരുതരമായ ക്രിമിനൽ സംഭവങ്ങളോട് ലോക്കൽ പോലീസ് പലപ്പോഴും ഫലപ്രദമായി പ്രതികരിക്കുന്നില്ലെന്നും…

ഗ്യാൻവാപിയെ രണ്ടാം ബാബരിയാക്കാൻ അനുവദിക്കില്ല

സംഘ്പരിവാർ നയിക്കുന്ന ഭരണകൂടത്തിൻ്റെ താത്പര്യങ്ങൾക്ക് ദാസ്യവേല ചെയ്യുന്നവരായി ഇന്ത്യൻ നീതിന്യായ സംവിധാനം തരം താണാൽ രാജ്യത്തിൻ്റെ വീണ്ടെടുപ്പിനായി തെരുവുകൾ പ്രക്ഷുഭ്ദ്ദമാകുമെന്നും അതിനായുള്ള പോരാട്ടത്തിൽ മുന്നണിയിൽ തന്നെ സോളിഡാരിറ്റിയും , എസ് ഐ ഒ യും ഉണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്റ് സഈദ് ടി കെ .ഗ്യാൻവാപി മസ്ജിദിൽ പൂജ അനുവധിച്ചു കൊണ്ടുള്ള വാരണാസി കോടതിയുടെ ഉത്തരവിനെതിരെ സോളിഡാരിറ്റി -Sio സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തേ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധ സംഗമത്തേ സോളിഡാരിറ്റി സംസ്ഥാന കൂടിയാലോചനാ സമിതിയംഗം സജീദ് പി.എം അഭിസംബോധന ചെയ്തു. പ്രകടനത്തിന് സോളിഡാരിറ്റി സിറ്റി പ്രസിഡൻ്റ് അനീഷ് മുല്ലശേരി ,Sio സിറ്റി പ്രസിഡൻ്റ് ഫുആദ് എന്നിവർ നേതൃത്വം നൽകി.  

അമേരിക്കയില്‍ മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി; ഒരാഴ്ചയ്ക്കുള്ളിൽ ഇത് മൂന്നാമത്തെ കേസ്

ന്യൂയോർക്ക്: അമേരിക്കയില്‍ മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രേയസ് റെഡ്ഡി എന്ന വിദ്യാര്‍ത്ഥിയെയാണ് ഒഹായോയിലെ സിൻസിനാറ്റിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ ഇത് മൂന്നാമത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയാണ് മരണപ്പെടുന്നത്. ലിൻഡർ സ്കൂൾ ഓഫ് ബിസിനസിലെ വിദ്യാർത്ഥിയായിരുന്നു റെഡ്ഡി എന്നാണ് റിപ്പോർട്ടുകൾ. മരണ കാരണം ഇതുവരെ അജ്ഞാതമായി തുടരുന്നു. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും വിദ്യാര്‍ത്ഥിയുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അവർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും അറിയിച്ചു. “യുഎസിലെ ഒഹിയോയിലുള്ള ഇന്ത്യൻ വംശജനായ വിദ്യാർത്ഥി ശ്രേയസ് റെഡ്ഡി ബെനിഗേരിയുടെ നിർഭാഗ്യകരമായ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പോലീസ് അന്വേഷണം നടക്കുകയാണ്. ഈ ഘട്ടത്തിൽ, സംശയാസ്പദമായ യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കോൺസുലേറ്റ് കുടുംബവുമായി ബന്ധം തുടരുകയും അവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുകയും ചെയ്യുന്നു,” ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ഒരു പോസ്റ്റിൽ പറഞ്ഞു. കേസിൽ കൂടുതൽ…

പോലീസ് പിന്തുടർന്ന മോഷ്ടാക്കളുടെ വാഹനം അപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം

ഡാളസ് – ഇർവിംഗിൽ പോലീസ് പിന്തുടരുന്നതിനിടെ വ്യാഴാഴ്ച പുലർച്ചെ ഡാലസ് ഡൗണ്ടൗണിനടുത്തുള്ള ഇൻ്റർസ്റ്റേറ്റ് 35 ഇ റാമ്പിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ഉദ്യോഗസ്ഥർ പിന്തുടരുന്ന വാഹനത്തിൽ നാല് പേരും ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തെത്തുടർന്ന്  തെക്കോട്ട് I-35E യിലെ വുഡാൽ റോജേഴ്സ് എക്സിറ്റ് റാംപ് അടച്ചുപൂട്ടാൻ പോലീസിനെ നിർബന്ധിതരാക്കി. വടക്കുഭാഗത്തുള്ള I-35E യുടെ കോണ്ടിനെൻ്റൽ എക്സിറ്റും അടച്ചു. നോർത്ത് ബെൽറ്റ് ലൈൻ റോഡിലെ 3200 ബ്ലോക്കിൽ പുലർച്ചെ രണ്ട് മണിയോടെയാണ് ചേസ് ആരംഭിച്ചതെന്ന് ഇർവിംഗ് പോലീസ് പറഞ്ഞു. മോഷ്ടിച്ച വാഹനം കണ്ടെത്തി നിർത്താൻ ശ്രമിച്ചുവെങ്കിലും വാഹനം ടേക്ക് ഓഫ് ചെയ്തു. അതിവേഗതയിൽ സഞ്ചരിച്ച  വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുന്നതുവരെ ഇർവിംഗ് പോലീസ് വാഹനത്തെ പിന്തുടർന്നു. വാഹനം റാമ്പിൽ നിന്ന് വുഡാൽ റോഡ്‌ജേഴ്‌സിലേക്ക് മറിഞ്ഞുവെന്നും വാഹനത്തിലുണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും ഇർവിംഗ്…

ബ്രോങ്ക്സ് സെൻറ് മേരീസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ഉജ്ജ്വല തുടക്കം

ബ്രോങ്ക്സ് (ന്യൂയോർക്ക്): ബ്രോങ്ക്സ് സെൻറ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ ജനുവരി 28 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്റെ കിക്കോഫ് മീറ്റിംഗ് നടന്നു. ഇടവക വികാരി ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ കോൺഫറൻസ് ടീമിനെ ഹാർദ്ദവമായി സ്വാഗതം ചെയ്തു. കോൺഫ്രൻസ് വിജയകരമാക്കാൻ കമ്മിറ്റി അംഗങ്ങൾ നടത്തുന്ന പ്രയത്നങ്ങളെ അച്ചൻ പ്രശംസിച്ചു. മഹത്തരമായ ഈ ഫാമിലി/യൂത്ത് കോൺഫറൻസിൽ സംബന്ധിച്ച് അനുഗ്രഹവും അറിവും അനുഭവവും നേടണമെന്ന് അദ്ദേഹം എല്ലാ അംഗങ്ങളെയും ആഹ്വാനം ചെയ്തു. കോൺഫറൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ, മുൻ ഭദ്രാസന കൗൺസിൽ അംഗങ്ങൾ സജി എം പോത്തൻ & അജിത്ത് വട്ടശ്ശേരിൽ, കോൺഫറൻസ്‌ കമ്മിറ്റി അംഗങ്ങൾ ആഷ്‌ലി ജോസഫ്, മത്തായി ചാക്കോ തുടങ്ങിയവർ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു. ഫാമിലി/ യൂത്ത് കോൺഫറൻസിന്റെ വിശദാംശങ്ങൾ കോൺഫറൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ വിവരിച്ചു.…

ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ധ്യാനം ജൂലൈയില്‍ ഫിലഡല്‍ഫിയായില്‍

ഫിലാഡല്‍ഫിയ: ബൈബിള്‍ പണ്ഡിതനും, തിരുവനന്തപുരം സീറോമലങ്കര അതിരൂപതയുടെ കീഴിലുള്ള മൗണ്ട് കാര്‍മ്മല്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ പ്രശസ്ത വചനപ്രഘോഷകന്‍ റവ. ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന വചനാഭിഷേകധ്യാനം ഫിലാഡല്‍ഫിയ സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാ ദേവാലയത്തില്‍ (1200 Park Ave.; Bensalem PA 19020) 2024 ജൂലൈ 18 മുതല്‍ 21 വരെ നടത്തപ്പെടുന്നു. ജൂലൈ 18 വെള്ളിയാഴ്ച്ച രാവിലെ ആരംഭിച്ച് 21 ഞായറാഴ്ച്ച വൈകുന്നേരം അവസാനിക്കുന്ന ധ്യാനത്തിലേക്കുള്ള രജിസ്ട്രേഷന്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ലഘുഭക്ഷണമുള്‍പ്പെടെ നാലു ദിവസത്തേക്കുള്ള ധ്യാനത്തിനു ഒരാള്‍ക്ക് 75 ഡോളര്‍ ആണു രജിസ്ട്രേഷന്‍ ഫീസ്. എല്ലാദിവസവും രാവിലെ 8:30 മുതല്‍ വൈകുന്നേറം 4:30 വരെയാണു ധ്യാനസമയം. ധ്യാന ശുശ്രൂഷയില്‍ വചന പ്രഘോഷണത്തോടോപ്പം, ഗാനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, വ്യക്തിഗത കൗണ്‍സലിംഗ്, കുമ്പസാരം, മധ്യസ്ത പ്രാര്‍ത്ഥന എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ‘നിങ്ങള്‍ സത്യം അറിയുകയും, സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും’…

ആലീസ് ചാൾസിന്റെ നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു

ഡാളസ് : ഡാളസിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകയും ഡാളസ് കേരള  അസോസിയേഷന്റെ ദീർഘകാല   പ്രവർത്തകയും ചാൾസ് ഇൻഷ്വറൻസ് ഏജൻസിയുടെ ഉടമസ്ഥയുമായ ആലീസ് ചാൾസിൻ്റെ (57)ആകസ്മീക  നിര്യാണത്തിൽ ഡാളസ് കേരള  അസോസിയേഷൻ അനുശോചിച്ചു. ദീർഘ വർഷങ്ങളായ്  സണ്ണി വേലിൽ താമസിക്കുന്ന പത്തനാപുരം സ്വദേശിയായ ആലീസ്ചാൾസ്  സണ്ണിവെയ്ൽ സിറ്റി ലൈബ്രറി ബോർഡിൽ  രണ്ടു തവണ അംഗമായിരുന്നു. ആലീസ് ചാൾസിൻ്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും അനുശോചനം അറിയിക്കുന്നതായും  ഡാളസ് കേരള  അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ , സെക്രട്ടറി മഞ്ജിത് കൈനിക്കര എന്നിവർ അംഗങ്ങൾക്കു അയച്ച അനുശോചന സന്ദേശത്തിൽ പറയുന്നു പൊതു ദർശനവും സംസ്കാര  ശുശ്രൂഷയും: ഫെബ്രുവരി 3 ന് ശനിയാഴ്ച  രാവിലെ പത്ത് മണിക്ക് സ്ഥലം : Inspiration church,1233 N Belt line rd ,Mesquite TX 75149. ഐ പി സി…

എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു

ഖത്തര്‍ ദേശീയ കായികദിനാചരനത്തോടനുബന്ധിച്ച് ഫെബ്രുവരി 23 ന്‌ എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. 100,200,800,1500 മീറ്റര്‍ ഓട്ടം, 4*100 റിലേ, ലോംഗ് ജമ്പ്, ഷോട്ട് പുട്ട്, പഞ്ചഗുസ്തി, ബാഡ്മിന്റണ്‍, വടം വലി, ഷൂട്ടൗട്ട് എന്നീ ഇനങ്ങളില്‍ 3 കാറ്റഗറികളിലായി വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ദിവ കാസറഗോഡ്, കണ്ണൂര്‍ സ്ക്വാഡ്, വയനാട് വാരിയേഴ്സ്, കാലിക്കറ്റ് സ്പോര്‍ട്സ് ക്ലബ്ബ്, മലപ്പുറം കെ.എല്‍ 10 ലെജന്റ്സ്, ഫീനിക്സ് പാലക്കാട്, തൃശ്ശൂര്‍ യൂത്ത് ക്ലബ്ബ്, കൊച്ചിന്‍ ടസ്കേര്‍സ്, കോട്ടയം ബ്ലാസ്റ്റേര്‍സ്, ആലപ്പി ഫൈറ്റേര്‍സ്, ചാമ്പ്യന്‍സ് പത്തനംതിട്ട, കൊല്ലം സ്പോര്‍ട്സ് ക്ലബ്ബ്, ട്രിവാന്‍ഡ്രം റോയല്‍സ് എന്നീ ടീമുകളാണ്‌ ഇത്തവണത്തെ കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റില്‍ മാറ്റുരക്കുക. മീറ്റിന്റെ ഭാഗമായി വര്‍ണ്ണാഭമായ ടീം പരേഡും കുടുംബങ്ങള്‍ക്കായി വിനോദ മത്സരങ്ങളും സംഘടിപ്പിക്കും. ജില്ലാ ടീമുകളിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ടീം മാനേജര്‍മാരായ…

ഐഒസി ഫ്ലോറിഡ ചാപ്റ്റർ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

ഫ്ലോറിഡ :ഇന്ത്യയുടെ 75 -മത് റിപ്പബ്ലിക്ക് ദിനം ഐഒസി ഫ്ലോറിഡ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ ജനുവരി 26 ന് ഡേവി സിറ്റിയിലുള്ള ഗാന്ധി സ്ക്വിയറിൽ വെച്ച് ആഘോഷ പൂർവം നടത്തപ്പെട്ടു. ഗാന്ധി സ്‌മൃതി മണ്ഡപത്തിലെ പുഷ്‌പാർച്ചനക്ക് ശേഷം നടത്തപ്പെട്ട പൊതുയോഗത്തിൽ, ജാതി, വർഗ,വർണ്ണ വ്യത്യാസങ്ങൾക്ക് അതീതമായി എല്ലാ ഭാരതീയരും ഒന്നാണെന്നും,രാജ്യത്തെ അസ്തിരപ്പെടുത്താനുള്ള പ്രതിലോമ ശക്തികളുടെ തന്ത്രങ്ങളെ തിരിച്ചറിഞ്ഞു അവരെ ഒറ്റപ്പെടുത്തുവാൻ എല്ലാവരും ജാഗ്രത ഉള്ളവരായിരിക്കണമെന്നും യോഗത്തിൽ സംസാരിച്ചവർ ഓർപ്പിച്ചു.1930 ജനുവരി 26 ന് ലാഹോറിൽ കൂടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ സമ്മേളനത്തിൽവെച്ച് പൂർണ്ണ സ്വരാജ് പ്രഖ്യാപിച്ചതിൻ്റെ പ്രതിഫലനം എന്നോണം ബ്രീട്ടീഷ് ഭരണത്തിൽ കീഴിൽ ഡൊമിനൻ സ്റ്റാറ്റസ് ഉള്ള സ്വതന്ത്ര രാജ്യം എന്ന പദവി നമുക്ക് ലഭിച്ചു. ആ ജനുവരി 26 ന് ആണ് ആദ്യമായി ഇന്ത്യൻ ജനതയുടെ വികാരമായിരുന്ന ത്രിവർണ പതാക ഇന്ത്യക്കാർക്ക് സ്വതന്തമായി ഉയർത്താൻ ബ്രിട്ടീഷ് ഗവർമെൻ്റെ…