ബെർലിൻ: പരിശീലന ദൗത്യങ്ങൾക്കായി പോലും പാശ്ചാത്യ സൈനികരെ ഉക്രെയ്നിലേക്ക് അയക്കുന്നതിനെ താൻ എതിർക്കുന്നുവെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ ശനിയാഴ്ച ഒരു ജർമ്മൻ ദിനപത്രത്തിനു നല്കിയ അഭിമുഖത്തിൽ പറഞ്ഞു. 60,000 ഉക്രേനിയൻ സൈനികരെ ബ്രിട്ടൻ പരിശീലിപ്പിച്ചിട്ടുണ്ടെന്നും കാമറൂൺ പറഞ്ഞു. പരിശീലന ദൗത്യങ്ങൾ വിദേശത്താണ് ഏറ്റവും മികച്ചതെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്നിൽ വിദേശ സൈനികരെ നിയമിച്ചാല്‍ അവരെ റഷ്യ ടാര്‍ഗെറ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 26-ന് റഷ്യയുടെ അധിനിവേശത്തെ പ്രതിരോധിക്കാൻ ഉക്രെയ്നിലേക്ക് പാശ്ചാത്യ സൈനികരെ അയക്കുന്നതില്‍ തൻ്റെ സഖ്യകക്ഷികൾക്കിടയിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മെഡിക്കൽ പരിശീലനത്തിന് സഹായിക്കാൻ യുക്രെയ്നിലേക്ക് ചെറിയ യൂണിറ്റുകൾ അയച്ചതായി ബ്രിട്ടൻ പിന്നീട് സ്ഥിരീകരിച്ചു. എന്നാൽ, വലിയ തോതിലുള്ള വിന്യാസങ്ങൾ രാജ്യം മുൻകൂട്ടി കാണുന്നില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനക്കിൻ്റെ വക്താവ് പറഞ്ഞു. യുദ്ധ സേനയെ അയക്കാന്‍ തൽക്കാലം പദ്ധതികളൊന്നുമില്ല.…
Day: March 9, 2024
ഭരണ സിരാകേന്ദ്രങ്ങളിൽ മതിയായ സ്ത്രീ പ്രാധിനിത്യം ഉണ്ടായാൽ മാത്രമേ സ്ത്രീ ശാക്തീരണവും ജെൻഡർ ബജറ്റും സാർത്ഥകമാകൂ: പ്രൊഫ. മേരി ജോർജ്ജ്
മലപ്പുറം: സ്ത്രീ ശാക്തീകരണവും ജെൻഡർ ബജറ്റും സാർത്ഥകമാകണമെങ്കിൽ ഭരണ സിരാകേന്ദ്രങ്ങളിൽ മതിയായ സ്ത്രീ പ്രാധിനിത്യം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് പ്രൊഫസർ ഡോ. മേരി ജോർജ്ജ് പറഞ്ഞു. വനിതാ ദിനത്തിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റ് ബജറ്റും സ്ത്രീകളും എന്ന വിഷയത്തിൽ നടത്തിയ ചർച്ചാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഗവണ്മെന്റ് വാഗ്ദാനങ്ങൾ ചോദ്യം ചെയ്ത് നടപ്പിലാക്കാൻ പ്രാപ്തരാകുന്ന വിധത്തിൽ സ്ത്രീകൾ സാക്ഷരരാകണമെന്ന് അവർ കൂട്ടിച്ചേർത്തു. പെരിന്തൽമണ്ണ അലങ്കാർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് രജിത മഞ്ചേരി വിഷയാവതണം നടത്തി. സ്ത്രീയും സാമ്പത്തിക സാക്ഷരതയും, കബളിപ്പിക്കുന്ന കണക്കുകൾ, ബജറ്റ് ഒരു രാഷ്ട്രീയ രേഖ എന്നീ വിഷയങ്ങളിൽ ഡോക്ടർ സുൽഫിയ സമദ്, ഡോക്ടർ നസ്റീന ഇൽയാസ്, വെൽഫയർ പാർട്ടി സംസ്ഥാന ട്രെഷറർ സജീദ് ഖലിദ് എന്നിവർ സംസാരിച്ചു. നസീറാ ബാനു,…
പാക്കിസ്താന് രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള പോളിംഗ് പുരോഗമിക്കുന്നു
ഇസ്ലാമാബാദ്: അടുത്ത അഞ്ച് വർഷത്തേക്കുള്ള പാക്കിസ്താന്റെ 14-ാമത് പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ദേശീയ, പ്രവിശ്യാ അസംബ്ലികളിൽ നടക്കുന്നു. വൈകുന്നേരം 4 മണി വരെയാണ് വോട്ടെടുപ്പ്. പാക്കിസ്താന് പീപ്പിൾസ് പാർട്ടിയുടെ (പിപിപി) കോ-ചെയർമാൻ ആസിഫ് അലി സർദാരിയും പഷ്തൂൺഖ്വ മില്ലി അവാമി പാർട്ടിയുടെ (പികെഎംഎപി) ചെയർമാൻ മഹമൂദ് ഖാൻ അചക്സായിയുമാണ് സ്ഥാനാര്‍ത്ഥികള്‍. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൻ്റെ ആദ്യ വോട്ട് അമർ തലാൽ നേടിയപ്പോൾ അബ്ദുൾ അലീം ഖാൻ രണ്ടാം വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പ് പ്രക്രിയയ്ക്കായി ദേശീയ അസംബ്ലിയിൽ രണ്ട് പോളിംഗ് ബൂത്തുകളും രണ്ട് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. മുൻ പ്രസിഡൻ്റ് ആസിഫ് അലി സർദാരി, പാക്കിസ്താന് പീപ്പിൾസ് പാർട്ടി, പിഎംഎൽ-എൻ, എംക്യുഎം-പി, മറ്റ് സഖ്യകക്ഷികളുടെ സംയുക്ത സ്ഥാനാർത്ഥി പഖ്തൂൺഖ്വ മില്ലി അവാമി പാർട്ടി (പികെഎംഎപി) മേധാവി മഹ്മൂദ് അചക്സായിക്കെതിരെ സുന്നി ഇത്തിഹാദ് കൗൺസിലിൻ്റെ സ്ഥാനാർത്ഥി. ഷെറി റഹ്മാൻ ആസിഫ് അലി സർദാരിയുടെ…
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഡാളസ് ചാപ്റ്റർ വൈസ് പ്രസിഡന്റ് രവി എടത്വാ (പുന്നശേരിൽ) അന്തരിച്ചു
ഡാളസ്: ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഡാളസ് ചാപ്റ്റർ വൈസ് പ്രസിഡന്റ് രവി എടത്വാ, 67, (പുന്നശേരിൽ) അന്തരിച്ചു. അമേരിക്കയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും, വിഡിയോ ഗ്രാഫറും, ടെലിവിഷൻ നിര്‍മ്മാതാവുമായിരുന്നു. ഇന്ന് (മാർച്ച് 9) രാവിലെ കരോൾട്ടൻ ബെയ്ലർ ആശുപത്രിയിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വെച്ചായിരുന്നു അന്ത്യം. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഡാളസിന്റെ തുടക്കം മുതൽ സന്തത സഹചാരിയായിരുന്ന ശ്രീ രവി എടത്വയുടെ വിയോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ആദരാജ്ഞലി അര്‍പ്പിക്കുന്നതായി പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, ട്രഷറർ വിശാഖ് ചെറിയാൻ എന്നിവർ അറിയിച്ചു. രവി എടത്വയുടെ കുടുംബാങ്ങളോടുള്ള പ്രസ് ക്ലബ്ബിന്റെ അനുശോചനങ്ങൾ അറിയിക്കുന്നതായും, അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി…
റഷ്യയിൽ താമസിക്കുന്ന യു എസ് പൗരന്മാർക്ക് ജാഗ്രതാ നിർദേശം
വാഷിംഗ്ടൺ: റഷ്യയിൽ താമസിക്കുന്ന തങ്ങളുടെ പൗരന്മാർക്ക് അമേരിക്ക സുരക്ഷാ മുന്നറിയിപ്പ് നൽകി. അടുത്ത 48 മണിക്കൂറിനുള്ളിൽ വലിയ ആക്രമണം നടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ അമേരിക്കക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റഷ്യയിൽ വൻ ആക്രമണമുണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകളുണ്ട്. റഷ്യയിൽ അടുത്തയാഴ്ച പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമേരിക്കയുടെ ഈ മുന്നറിയിപ്പ്. ഇസ്ലാമിക് സ്റ്റേറ്റിൻ്റെ അഫ്ഗാൻ ബ്രാഞ്ചിൻ്റെ സെൽ ഒരു സിനഗോഗിൽ ആസൂത്രണം ചെയ്ത വെടിവയ്പ്പ് പരാജയപ്പെടുത്തിയതായി റഷ്യൻ സുരക്ഷാ സേവനങ്ങൾ പറഞ്ഞതിന് പിന്നാലെ മോസ്കോയിൽ ആക്രമണത്തിന് തീവ്രവാദികൾക്ക് പദ്ധതികളുണ്ടെന്ന് റഷ്യയിലെ യുഎസ് എംബസി മുന്നറിയിപ്പ് നൽകി. തീവ്രവാദികൾ മോസ്കോയിൽ കച്ചേരികൾ ഉൾപ്പെടെയുള്ള വലിയ സമ്മേളനങ്ങൾ ലക്ഷ്യമിടുന്നുവെന്ന റിപ്പോർട്ടുകൾ എംബസി നിരീക്ഷിച്ചു വരുന്നു, അടുത്ത 48 മണിക്കൂറിനുള്ളിൽ വലിയ ഒത്തുചേരലുകൾ ഒഴിവാക്കാൻ യുഎസ് പൗരന്മാരെ ഉപദേശിക്കുന്നു. സോവിയറ്റ് കാലഘട്ടത്തിലെ കെജിബിയുടെ പ്രധാന പിൻഗാമിയായ…
മാധ്യമ പ്രവർത്തകൻ രവി എടത്വ ഡാളസിൽ അന്തരിച്ചു
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും മാധ്യമ രംഗത്തെ സജീവ സാന്നിധ്യവുമായ രവികുമാർ എടത്വ (67) ഡാളസിൽ അന്തരിച്ചു ഡാളസ് മലയാളികൾക്ക് സുപരിചിതനും സിയാന സ്റ്റുഡിയോ ഉടമയും പ്രശസ്ത ഫോട്ടോ – വീഡിയോഗ്രാഫറും, ഏഷ്യാനെറ്റിലെ യുഎസ് വീക്കിലി റൗണ്ട് അപ്പ് ടെക്സസിലെ പ്രൊഡക്ഷൻ കൺട്രോളറും, ഇപ്പോൾ ഫ്ലവേഴ്സ് ടിവിയുടെ ടെക്സസ് റീജിയണൽ മാനേജരുമായ രവികുമാർ അമേരിക്കൻ സമയം ഇന്ന് രാവിലെ (മാർച്ച് 9നു)ആറരയ്ക്ക് കാരോൾട്ടൻ ബെയ്ലർ ആശുപത്രിയിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വെച്ചായിരുന്നു മരണം സംഭവിച്ചത് . കൂടുതൽ വിവരങ്ങൾ പിന്നീട്.
മാപ്പിന്റെ ആഭിമുഖ്യത്തിൽ ചെസ് & ക്യാരം ടൂർണമെന്റ് അതിഗംഭീരമായി നടത്തപ്പെട്ടു
ഫിലഡൽഫിയാ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലഡൽഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തിൽ മാർച്ച് രണ്ടിന് ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണിവരെയുള്ള സമയങ്ങളിൽ മാപ്പ് ഐ സി സി ബിൽഡിംഗിൽ വച്ച് നടത്തപ്പെട്ട ചെസ് & ക്യാരം ടൂർണമെന്റ് മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും കാണികളുടെ സപ്പോർട്ടുകൊണ്ടും വൻ വിജയമായി. സ്പോർട്ട്സ് ചെയർമാൻ ലിജോ ജോർജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ വാശിയേറിയ ചെസ് & ക്യാരം ടൂർണമെന്റിൽ ക്യാരം വിഭാഗത്തിൽ സിബി തോമസ് & ആശിഷ് മാത്യു ടീം ഒന്നാം സ്ഥാനവും, ബാബു & ജിജു ടീം രണ്ടാം സ്ഥാനവും ബേബി കളപ്പറമ്പത്ത് & ബെൻ ഫിലിപ്പ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചെസ്സ് സീനിയർ വിഭാഗത്തിൽ സോഹിൽ അജി ഒന്നാം സ്ഥാനവും, ബിനു തോമസ് രണ്ടാം സ്ഥാനവും ചെസ്സ് ജൂനിയർ വിഭാഗത്തിൽ സയാൻ ബെഞ്ചമിൻ…
ഡാളസ് കേരള അസോസിയേഷൻ സംഘടിപ്പിച്ച ലോകവനിതാ ദിനാഘോഷം ആകർഷകമായി
ഗാർലാൻഡ് (ഡാളസ് ): ഡാളസ് കേരള അസോസിയേഷൻ സംഘടിപ്പിച്ച ലോകവനിതാ ദിനാഘോഷം നൂതന പരിപാടികൾ പുതുമയാർന്ന അവതരണരീതികൾ എന്നിവ കൊണ്ട് ആകർഷകമായി. ഡാളസ് കേരള അസോസിയേഷൻ ചരിത്രത്തിൽ ആസ്വാദകരുടെ സാന്നിധ്യം കൊണ്ടും അവതരണ പുതുമ കൊണ്ടും തികച്ചും വ്യത്യസ്ത പുലർത്തുന്നതായിരുന്നു ലോകവനിതാ ദിനാഘോഷം. മാർച്ച് 8 വെള്ളിയാഴ്ച വൈകീട്ട് പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു. അസോസിയേഷൻ ആര്‍ട്ട് ഡയറക്ടർ ജെയ്സി ജോർജ് സ്വാഗതമാശംസിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് പ്രദീപ് നാഗനൂലിൽ ഉദ്ഘാടന പ്രസംഗം നടത്തി. ഝാന്‍സി റാണി, മാര്‍ഗരറ്റ് താച്ചർ, ഇന്ദിരാ ഗാന്ധി തുടങ്ങിയ വനിതകൾ ലോക ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിച്ചേർത്ത ധീരതയുടെ പര്യായങ്ങൾ ആയിരുന്നുവെന്നു അവരിൽ നിന്നും ആവേശം ഉൾക്കൊണ്ട് പ്രവർത്തനനിരതരാകുവാൻ സ്ത്രീകൾ മുന്നോട്ടു വരണമെന്ന് പ്രസിഡന്റ് അഭ്യർത്ഥിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി പദം ഏറ്റെടുക്കണമെന്നു രണ്ടു തവണ ആവശ്യപ്പെട്ടിട്ടും ഏറ്റെടുക്കാതെ രാജ്യത്തിന് വേണ്ടി സ്വയം സമർപ്പിച്ച വനിതയാണ്…
യുദ്ധക്കപ്പൽ ആക്രമണത്തിന് ശേഷം യുഎസും ഫ്രഞ്ച് സേനയും ഹൂത്തി ഡ്രോണുകൾ തടഞ്ഞു
ഇറാനുമായി അണിനിരന്ന യെമനിലെ ഹൂതി വിമതർ ബൾക്ക് കാരിയറായ പ്രൊപ്പൽ ഫോർച്യൂണിനും ഏദൻ ഉൾക്കടലിൽ യുഎസ് ഡിസ്ട്രോയറിനുമെതിരെ ആക്രമണം നടത്തിയതിന് പിന്നാലെ വാരാന്ത്യത്തിൽ അമേരിക്കൻ, ഫ്രഞ്ച് സൈനിക സേനകൾ ചെങ്കടലിൽ നിരവധി ഡ്രോണുകൾ തകർത്തു. നവംബർ മുതൽ, ഗസ്സയിലെ സംഘർഷത്തിനിടയിൽ ഫലസ്തീനികൾക്കുള്ള പിന്തുണയുടെ പ്രകടനമാണെന്ന് അവകാശപ്പെട്ട് ഹൂതികൾ ചെങ്കടലിൽ കപ്പലുകൾ ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിയിരുന്നു. ചെങ്കടലിലും ഏദൻ ഉൾക്കടലിലും ചരക്ക് കപ്പലിന് നേരെ 37 ഡ്രോണുകളും നിരവധി യുഎസ് യുദ്ധക്കപ്പലുകളും ലക്ഷ്യമിട്ടതായി ഗ്രൂപ്പിൻ്റെ സൈനിക വക്താവ് യഹ്യ സാരിയ ശനിയാഴ്ച ഒരു ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു. അമേരിക്കൻ നാവികസേനയുടെ കപ്പലുകളും വിമാനങ്ങളും ചെങ്കടൽ മേഖലയിൽ ഹൂത്തികൾ നടത്തിയിരുന്ന 15 ആളില്ലാ വിമാനങ്ങൾ (UAV) വിജയകരമായി തടഞ്ഞതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) റിപ്പോർട്ട് ചെയ്തു. CENTCOM ൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് അനുസരിച്ച്, പ്രാദേശിക സമയം പുലർച്ചെ…
ചെറുമഠത്തിൽ ഡേവി സിലാസ് (70) അന്തരിച്ചു
പെൻസിൽവാനിയ /തൃശൂർ :തൃശൂർ കോർപ്പറേഷൻ കൗൺസിൽ ദീർഘകാല അംഗവും , മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, കോൺഗ്രസ് നേതാവും, വിൽവട്ടം സഹകരണ ബാങ്ക് പ്രസിഡണ്ടും, പ്രമുഖ സഹകാരിയുമായ ഡേവി സിലാസ് മാർച്ച് 8 വെള്ളിയാഴ്ച തൃശ്ശരിൽ അന്തരിച്ചു .ചെറു മഠത്തിൽ സിലാസിന്റെ മകനാണു ഡേവി. ചേറൂർ സി എസ് ഐ കോൺഗ്രിഗേഷൻ അംഗമാണ് ഭാര്യ: സീത ഡേവി മക്കൾ :നിമ്മി ഡേവി സിമ്മി ഡേവി (ഓസ്ട്രേലിയ) സാജൻ സിലസ്( പെൻസിൽവാനിയ,യു.എസ് .എ ) മരുമക്കൾ:പരേതനായ സ്റ്റാലിൻ ജോൺ രോഹിത് റാവത്ത് (ഓസ്ട്രേലിയ) ആഷ്ലി ബോസ് ( പെൻസിൽവാനിയ,യു.എസ് .എ ) സംസ്കാര ശുശ്രൂഷ മാർച്ച് 11 തിങ്കളാഴ്ച കാലത്ത് നെല്ലിക്കാട് രാമവർമപുരത്തുള്ള ഭവനത്തിൽ നിന്ന് 9 മണിക്ക് ആരംഭിക്കും . തുടർന്ന് തൃശൂർ മിഷൻ കോട്ടേഴ്സ് ഓൺലൈൻ സിഎസ്ഐ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.