കലാകാരന്മാര്‍ക്ക് വർണ്ണ വർഗ്ഗ വ്യത്യാസമുണ്ടോ. കറുത്ത നിറമുള്ളവർ മോഹിനിയാട്ടം പോലെയുള്ള കലാരൂപം കളിച്ചാൽ അഭംഗിയാകുമോ. കലാഭവൻ മണിയുടെ അനുജനെതിരെ കലാമണ്ഡലം സത്യാഭാമ നടത്തിയ പരാമർശമാണ് ഇങ്ങനെ ഒരു ചോദ്യം മനസ്സിൽ തോന്നാൻ കാരണം. മോഹിനിയാട്ടം പോലെയുള്ള കലാരൂപത്തിന് വെളുത്ത നിറവും കാണാൻ ഭംഗിയുമുള്ള യോജിച്ചവർ എന്നാണ് അവരുടെ പരാമർശം. കലാഭവൻ മണിയുടെ അനുജനും മോഹിനിയാട്ടം കലാകാരനും നൃത്ത അദ്ധ്യാപകനുമായ ആർ എൽ വി രാമകൃഷ്ണനെതിരെയാണ് അവർ പേരെടുത്ത് പറയായതെ ഇങ്ങനെ പരാമർശം നടത്തിയത്. ഇത്തരമൊരു പരാമർശം ഈ കാലഘട്ടത്തിൽ യോജിച്ചതെ അല്ലയെന്നതിനെ രണ്ട് അഭിപ്രായമില്ല. ദീർഘകാലം കലാമണ്ഡലത്തിൽ പഠിപ്പിക്കുകയും അതിന്റെ ബോർഡിൽ പതിനാറു വർഷത്തോളം ഇരിക്കുകയും ചെയ്ത വ്യക്തിയാണ് കലാമണ്ഡലം സത്യാഭാമ. അവരിൽ നിന്ന് ഇത്തരമൊരു പരാമർശം വന്നെങ്കിൽ അത് ഒരു രീതിയിലും ന്യായികരിക്കാൻ കഴിയാത്തതാണ്. അവർ ഇരുന്ന സ്ഥാനങ്ങളൊക്കെ ജാതി മത വർണ്ണ വ്യത്യാസമില്ലാതെ പ്രവർത്തിക്കേണ്ടവയാണ്.…
Month: March 2024
“ബോണ്ടിംഗ് ഫാമിലീസ്“ മാർ മൂലക്കാട്ട് ഉൽഘാടനം ചെയ്തു
ദാമ്പത്യബന്ധം ഊഷ്മളവും ദൃഢവും സന്തോഷപ്രദവുമാക്കുന്നതിനു പിന്തുണയും ശക്തിയും നല്കുന്നതിന് വടക്കേ അമേരിക്കയിലെ ക്നാനായ റീജിയണിൽ പുതുതായി സ്ഥാപിച്ച “ബോണ്ടിംഗ് ഫാമിലിസ്“ എന്ന മിനിസ്ട്രിയുടെ ഉൽഘാടനം കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഷിക്കാഗോയിൽ നിർവ്വഹിച്ചു. വികാരി ജനറാൾമാരായ മോൺ. തോമസ് മുളവനാൽ, മോൺ. പത്രോസ് ചമ്പക്കര എന്നിവരുടെ നേതൃത്വത്തിലുള്ള നോർത്ത് അമേരിക്കയിലെ വൈദികരുടെയും ഇടവകകളിലെ മെൻ-വിമൻ മിനിസ്ട്രികളുടെയും ഭാഗഭാഗിത്വത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുക. വിവാഹാനന്തര പരിശീലനവും ദാമ്പത്യപ്രശ്നങ്ങളിൽ അജപാലന പിന്തുണയും ആവശ്യമാകുന്ന സാഹചര്യത്തിൽ മാസത്തിലൊരു പ്രോഗ്രാം വീതം ഇടവക-റീജിയൺ തലങ്ങളിൽ നടത്തുവാനാണ് ഉദ്ദേശിക്കുന്നത്. ബോധവല്ക്കരണ സെമിനാറുകൾ, ദാമ്പത്യബന്ധം സുദൃഢമാക്കുന്ന പരിപാടികൾ, കൌൺസിലിംഗ് സൌകര്യം, പ്രതിമാസ പ്രസിദ്ധീകരണം, വെബ്സൈറ്റ് എന്നിവവഴി ദാമ്പത്യ-കുടുംബ ബന്ധങ്ങൾക്കുപകരിക്കുന്ന പ്രോഗ്രാമുകൾ വിഭാവന ചെയ്യുന്നു. ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ. ജോസഫ് തച്ചാറ, ഗ്രേസി വാച്ചാച്ചിറ, ഡോ. ദിവ്യാ വള്ളിപ്പടവിൽ, ഡോ. അജിമോൾ പുത്തൻപുരയിൽ, ബിജോ…
കലയിലെ സവര്‍ണ്ണ അവര്‍ണ്ണ ചിന്തകള്‍ (ലേഖനം): കാരൂര്‍ സോമന്‍, ചാരുംമൂട്
കഴിഞ്ഞ നൂറ്റാണ്ടുകളില്‍ താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചതുപോലെ കലാമണ്ഡലത്തിലെ നര്‍ത്തകിയും അദ്ധ്യാപികയുമായ സത്യഭാമ നിഷേധാത്മക സമീപനമാണ് കുട്ടികളുടെ കാര്യത്തില്‍ സ്വീകരിച്ചത്. “കറുത്ത നിറമുള്ള കുട്ടികളെ മത്സരത്തിനയക്കില്ല”. ഇപ്പോള്‍ മനസ്സ് മന്ത്രിക്കുന്നത് മഹാകവി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ അന്നത്തെ സവര്‍ണ്ണ കവികളെ മാത്രം ഉള്‍പ്പെടുത്തി ‘കവി ഭാരതം’ എന്ന കൃതി പുറത്തിറക്കി. ആ സാംസ്കാരിക ജീര്‍ണ്ണതയ്ക്കെതിരെ സവര്‍ണ്ണ കവികള്‍ക്കും അവര്‍ണ്ണ കവികള്‍ക്കും തുല്യത നല്‍കി സരസ കവി മൂലൂര്‍ ڇകവി രാമായണംڈ രചിച്ചു. മനുഷ്യരെല്ലാം സമډാരെന്ന് വിശ്വസിക്കുന്ന കലാസാഹിത്യ രംഗങ്ങളില്‍ ഇന്നും ജാതിമത വര്‍ണ്ണ ജീര്‍ണ്ണതകള്‍ നിലനില്‍ക്കുന്നത് ഭയാനകമാണ്. കലാഭവന്‍ മണിയുടെ അനുജനും നര്‍ത്തകനുമായ ആര്‍.എല്‍.വി. രാമകൃഷ്ണനെതിരെ ഈ അധ്യാപിക ജാതിവെറി നടത്തിയതായും പരാതിയുയര്‍ന്നു. ഇത് സാംസ്കാരിക കേരളത്തിന് അപമാനമല്ലേ? ബുദ്ധന്‍ ഒരിക്കല്‍ പറഞ്ഞു ‘ഒരുവന്‍ അന്യരെപ്പറ്റി പറയുന്ന അഭിപ്രായങ്ങളില്‍ നിന്ന് അവനെപ്പറ്റിയുള്ള അഭിപ്രായമുണ്ടാകുന്നു.’ ബുദ്ധന്‍ പറഞ്ഞതുപോലെ…
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയ ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം ഏപ്രിൽ 14 ന്
ഫിലഡൽഫിയ: ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎന്‍എ) ഫിലഡൽഫിയ ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രിൽ 14 ഞായറാഴ്ച 4 മണിക്ക് സിറോ മലബാർ ഓഡിറ്റോറിയത്തിൽ (608 Welsh Rd, Philadelphia, PA 19115) വച്ച് നടത്തപ്പെടും. പ്രമുഖ സാമൂഹിക സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ ഐപിസിഎൻഎ ദേശീയ നേതാക്കളായ സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വൈശാഖ് ചെറിയാൻ എന്നിവരെ കൂടാതെ വിശിഷ്ടതിഥികളായി എബിസി ന്യൂസ് പ്രതിനിധി ഡാൻ ക്യൂല്ലാർ, പെൺസിൽവാനിയ സ്റ്റേറ്റ് പ്രതിനിധി ജാറെഡ് സോളമൻ എന്നിവർ പങ്കെടുക്കുമെന്ന് ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് അരുൺ കോവാട്ട് പ്രസ്‌താവിച്ചു. പ്രൊഫഷണൽ കലാപ്രതിഭകളെ അണിനിരത്തിക്കൊണ്ട് വൈവിദ്ധ്യമാർന്ന കലാപരിപാടികളുടെ ഒരു ഗംഭീര പ്രകടനം ആസ്വാദകർക്കായി ഒരുക്കുമെന്ന് ട്രഷറര്‍ വിൻസെൻറ്റ് ഇമ്മാനുവേൽ അറിയിച്ചു. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ആഘോഷ കമ്മിറ്റി സയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: അരുൺ കോവാട്ട്…
ജെയിംസ് കൂടല്‍ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ്
തിരുവനന്തപുരം: ജെയിംസ് കൂടലിനെ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ നിയമിച്ചതായി കെ പി സി സി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചു നിലവിൽ ഓവര്‍സീസ് ഇന്ത്യന്‍ കൾച്ചറൽ കോണ്‍ഗ്രസ് (അമേരിക്ക) നാഷനല്‍ ചെയർമാൻ ആണ് ജെയിംസ് കൂടല്‍. അമേരിക്കയിൽ നിന്നുള്ള ലോക കേരളസഭാ അംഗം, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് ഫോറം ചെയർമാനായും പ്രവർത്തിക്കുന്നു. അമേരിക്കയിലെ ഹൂസ്റ്റൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്ലോബൽ ഇന്ത്യൻ മീഡിയ ചെയർമാനും എം.എസ്.ജെ ബിസിനസ് ഗ്രൂപ്പ് ശൃംഖലയുടെ ചെയർമാനുമാണ് ജെയിംസ് കൂടൽ. 1994 മുതല്‍ ബഹ്‌റൈനിലും 2015 മുതല്‍ യു.എസ്.എയിലുമായി വിവിധ മേഖലകളില്‍ സേവനം നടത്തിവരുന്നു. പൊതുപ്രവര്‍ത്തനം, ജീവകാരുണ്യം, മാധ്യമം തുടങ്ങി വിവിധ മേഖലകളിലെ സജീവ സാന്നിധ്യമാണ്. വേള്‍ഡ് മലയാളി കൗണ്‍സില്‍ മുൻ ഗ്ലോബല്‍ ട്രഷററായിരുന്നു.…
കോപ്പേല്‍ സിറ്റി കൗൺസിലിലേക്ക് മലയാളിയായ ബിജു മാത്യു എതിരില്ലാതെ തെരഞ്ഞെക്കപ്പെട്ടു
ഡാളസ് : ടെക്സാസ് സംസ്ഥാനത്തെ കോപ്പേൽ സിറ്റി കൗൺസിലിലേക്ക് മലയാളിയായ ബിജു മാത്യു എതിരില്ലാതെ തെരഞ്ഞെക്കപ്പെട്ടു. നിലവിൽ സിറ്റിയുടെ പ്രോടേം മേയർ ആയ ബിജു മാത്യു ഇത് മൂന്നാം തവണയാണ് സിറ്റി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2018 ൽ ബിജു മാത്യു മത്സരിക്കുമ്പോൾ കോപ്പേൽ സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് വിദേശത്ത് ജനിച്ച് വളർന്ന ഒരു വ്യക്തി കൗൺസിലിൽ വിജയിക്കുന്നത്. അന്ന് അദ്ദേഹം രണ്ട് എതിരാളികളെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്. തുടർന്ന് 2021- ൽ മുപ്പത്തി അഞ്ചിൽ പരം വർഷമായി സിറ്റിയിൽ സ്ഥിര താമസക്കാരനായ മാർക്ക് സ്മിത്ത് എന്ന ശക്തനായ എതിരാളിയെ പരാജയപ്പെടുത്തിയാണ് വിജയിച്ചതും പിന്നീട് പ്രോടേം മേയർ ആയതും. കോപ്പേൽ സിറ്റിയുടെ place – 6 ൽ നിന്നാണ് 2024 ൽ എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്. തിരുവല്ലാ എസി ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ്സ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് അമേരിക്കയിൽ എത്തിച്ചേർന്ന…
മിഷിഗണിൽ ബൈഡനെക്കാൾ ട്രംപ് 8 പോയിന്റ് മുന്നിൽ, പെൻസിൽവാനിയയിൽ സമനില: പുതിയ സർവ്വേ
മിഷിഗൺ :വെള്ളിയാഴ്ച പുറത്തുവന്ന പുതിയ സർവ്വേ അനുസരിച്ച്, ഡൊണാൾഡ് ട്രംപ് മിഷിഗണിൽ ജോ ബൈഡനെക്കാൾ എട്ട് ശതമാനം പോയിൻ്റ് ലീഡ് നേടി. സർവേയിൽ പങ്കെടുത്ത മിഷിഗൺ വോട്ടർമാരിൽ നിന്ന് മുൻ പ്രസിഡൻ്റ് 50 ശതമാനം പിന്തുണ നേടിയപ്പോൾ , ബൈഡനു 42 ശതമാനമാണ് ലഭിച്ചത് , സിഎൻഎൻ പോൾ പ്രകാരം. പെൻസിൽവാനിയയിൽ ട്രംപും ബൈഡനും 46 ശതമാനം വോട്ട് നേടി. 2020 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ രണ്ട് സംസ്ഥാനങ്ങളിലെയും റിപ്പബ്ലിക്കൻ എതിരാളിയെ ബൈഡൻ പരാജയപ്പെടുത്തിയിരുന്നു , മിഷിഗനിൽ ഏകദേശം മൂന്ന് ശതമാനം പോയിൻ്റിനും പെൻസിൽവാനിയയിൽ ഒരു ശതമാനത്തിലധികം പോയിൻ്റിനും വിജയിച്ചു. എന്നാൽ രണ്ട് സ്വിംഗ് സംസ്ഥാനങ്ങളിലെയും വോട്ടർമാർ 2024 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ തങ്ങളുടെ ഓപ്ഷനുകളിൽ അതൃപ്തരാണെന്ന് വോട്ടെടുപ്പ് വ്യക്തമാക്കുന്നു. മിഷിഗൺ വോട്ടർമാരിൽ 53 ശതമാനവും പെൻസിൽവാനിയ വോട്ടർമാരിൽ 52 ശതമാനവും തങ്ങൾ സ്ഥാനാർത്ഥികളിൽ അതൃപ്തി രേഖപ്പെടുത്തി…
രാശിഫലം (മാര്‍ച്ച് 23 ശനി 2024)
ചിങ്ങം : ഇന്നത്തെ നിങ്ങളുടെ തീരുമാനങ്ങൾ കൃത്യമായിരിക്കും. മാത്രമല്ല ദൃഢവും ഉറച്ചതുമായിരിക്കും. ആരോഗ്യം നന്നായിരിക്കും. ജോലിസ്ഥലത്ത് കാര്യങ്ങൾ പതിവുപോലെ പുരോഗമിക്കും. ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വ്യക്തിബന്ധങ്ങളിൽ ചില ചെറിയ വാദപ്രതിവാദങ്ങൾ മുളപൊട്ടാൻ സാധ്യതയുണ്ട്. അത് കൂടുതൽ സങ്കീണമായ സംഘട്ടനത്തിലേക്കു പോകാൻ അനുവദിക്കാതിരിക്കുക. കന്നി : ഇന്ന് നിങ്ങൾ കുടുംബകാര്യങ്ങളുടെ പ്രാധാന്യം മനസിലാക്കും. നിങ്ങൾക്ക് സന്ധിസംഭാഷണത്തിൽ നല്ല പാടവം ഉള്ളതിനാൽ തർക്കങ്ങൾ സൗഹാർദപരമായി തീർക്കാൻ നിങ്ങൾ ഉപയോഗിക്കുകയും ചെയ്യും. ഇന്ന് നിങ്ങൾ ജീവിതത്തിൽ നേരോട് കൂടി നിൽക്കുന്നതിനുള്ള പാഠങ്ങൾ പഠിക്കും. അതുപോലെ എതിർപ്പ് ആത്യന്തികമായി വിജയത്തിലേക്ക് നയിക്കും എന്ന് വിശ്വസിക്കുകയും ചെയ്യും. തുലാം : നിങ്ങൾക്ക് ഇന്ന് കുടുംബാംഗങ്ങളുമായിട്ട് ഒരു നല്ല സമയവും, അവരോടൊപ്പം വിനോദവും ആ കാവുന്നതാണ്. നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് വേണ്ടി ഒരു പിക്‌നിക്കോ സത്‌കാരമോ സംഘടിപ്പിക്കുകയും അവരോടൊപ്പം ഈ ദിവസം ഉല്ലസിക്കുകയും ചെയ്യുക. നിങ്ങൾ ഇന്ന് ഭക്തിസ്ഥലങ്ങളിലേക്കോ ക്ഷേത്രത്തിലേക്കോ…
പാക്ക്സിതാന്‍ മുൻ ടെസ്റ്റ് ക്യാപ്റ്റൻ സയീദ് അഹമ്മദ് (86) അന്തരിച്ചു
പാക്കിസ്താന്‍ മുന്‍ ടെസ്റ്റ് ക്യാപ്റ്റൻ സയീദ് അഹമ്മദ് (86) അന്തരിച്ചു. 41 ടെസ്റ്റ് മത്സരങ്ങളിൽ അദ്ദേഹം പാക്കിസ്താനെ പ്രതിനിധീകരിച്ചിട്ടുണ്ട്. അഞ്ച് സെഞ്ചുറികളുടെയും 16 അർദ്ധ സെഞ്ചുറികളുടെയും സഹായത്തോടെ 2,991 റൺസ് നേടിയിട്ടുണ്ട് അദ്ദേഹം. വലംകൈ ഓഫ് സ്പിൻ ബൗളിംഗിലൂടെ സയീദ് അഹമ്മദ് 22 വിക്കറ്റുകളും നേടിയിട്ടുണ്ട്. 1937-ൽ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിൽ – ഇപ്പോൾ ഇന്ത്യൻ പഞ്ചാബിൻ്റെ ഭാഗമായ ജലന്ധറിലാണ് സയീദ് ജനിച്ചത്, ബ്രിഡ്ജ്ടൗണിലെ പ്രശസ്തമായ സമനിലയുള്ള ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ 20-ാം വയസ്സിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചു, അവിടെ ഹനീഫ് മുഹമ്മദ് 970 മിനിറ്റ് ബാറ്റ് ചെയ്ത് 337 റൺസ് നേടി. മൂന്നാം വിക്കറ്റിൽ ഹനീഫിനൊപ്പം സയീദ് 154 റൺസിൻ്റെ കൂട്ടുകെട്ട് പങ്കിട്ടു, വെസ്റ്റ് ഇൻഡീസ് 319 ഓവറുകൾ ബൗൾ ചെയ്തപ്പോൾ 65 റൺസ് നേടിയപ്പോൾ കളി അവസാനിച്ചു. കഠിനാദ്ധ്വാനത്തിലൂടെ അദ്ദേഹം തന്റെ പേര് നിലനിര്‍ത്തി.…
16 വർഷത്തെ ഐപിഎൽ ചരിത്രത്തിൽ ആദ്യമായി സംഭവിച്ചത്…!!
ഐപിഎൽ 2024ലെ മഹത്തായ പോരാട്ടം തുടങ്ങുന്നതിന് മുമ്പ് തന്നെ ആരാധകരെ നിരാശരാക്കിയ വാർത്തകൾ പുറത്തുവന്നു. എല്ലാ ക്രിക്കറ്റ് പ്രേമികളുടെയും പ്രിയപ്പെട്ട ക്യാപ്റ്റനായ എംഎസ് ധോണി ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ നായകസ്ഥാനം വിടുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പതിനേഴാം സീസണിൽ സിഎസ്‌കെയുടെ ചുമതല മഹി റുതുരാജ് ഗെയ്‌ക്‌വാദിന് കൈമാറി. ധോണിയുടെ തീരുമാനത്തിന് ശേഷം, ഈ ലീഗിൻ്റെ 16 വർഷത്തിനിടയിൽ സംഭവിക്കാത്ത ചിലത് IPL 2024 ൽ ആദ്യമായി സംഭവിച്ചു. ഐപിഎൽ 2024 തുടങ്ങുന്നതിന് മുമ്പ് തന്നെ ആരാധകരുടെ ഹൃദയം തകർത്തിരിക്കുകയാണ് ധോണി. മഹിയുടെ മിടുക്കുള്ള ക്യാപ്റ്റൻസി ഈ സീസണിൽ കാണാനാകില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 16 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ധോണിയോ രോഹിതോ വിരാട് കോഹ്‌ലിയോ നായകസ്ഥാനത്ത് എത്താത്തത്. ഐപിഎല്ലിൽ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല, ഈ മൂന്ന് മഹാന്മാരും ടൂർണമെൻ്റിൽ വെറും കളിക്കാരായി കളിച്ചിട്ടുണ്ട്. ധോണി റുതുരാജിന് ക്യാപ്റ്റൻസി…