മലയാളി അസ്സോസിയേഷൻ ഓഫ് ടാമ്പാ (MACF) യുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം വർണശബളമായി

ടാമ്പാ (ഫ്ലോറിഡ): മാർച്ച് ഒൻപതാം തീയതി ടാമ്പയിലെ ശ്രീ അയ്യപ്പ ടെംപിൾ ഹാളിൽ വെച്ച് എം എ സി എഫ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിസ്ച്ചു. പ്രശസ്‌ത പീഡിയാട്രീഷ്യനും നൃത്തം, കിക്ക്ബോക്സിംഗ്, യോഗ തുടങ്ങിയവ സമന്വയിപ്പിച്ച BollySoulFit എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകയുമായ ഡോ. പായൽ പട്ടേൽ മുഖ്യാതിഥി ആയിരുന്നു. സമ്മേളനത്തിൽ എംഎസി എഫ് പ്രസിഡന്റ് എബി തോമസ് സ്വാഗതം ആശംസിച്ചു. സ്ത്രീകളുടെ നേട്ടങ്ങളെ അഭിനന്ദിക്കാനും ലിംഗ സമത്വം പ്രോത്സാഹിപ്പിക്കാനും അതോടൊപ്പം കൂടുതൽ സ്ത്രീകൾ മുഖ്യധാരയിലേക്ക് കടന്നു വരേണ്ടതിന്റെ ആവശ്യകതയും ശ്രീമതി പായൽ ആശംസാ പ്രസംഗത്തിൽ ഓർമപ്പെടുത്തി. കഴിഞ്ഞ വർഷങ്ങളിൽ എം എ സി എഫ് ന്റെ പ്രവർത്തന വിജയത്തിൽ നിർണായക പങ്കു വഹിച്ച 8 വനിതകളെ ചടങ്ങിൽ ആദരിച്ചു. അഞ്ജലി അരുൺ ആയിരുന്നു പരിപാടിയുടെ അവതാരക. തുടർന്ന് യോഗ, കലാപരിപാടികൾ , ഗെയിംസ്, ഡിജെ, കരോക്കേ തുടങ്ങിയ…

ന്യൂയോര്‍ക്ക് പ്രവാസി മലയാളികളുടെ ഷോര്‍ട്ട് ഫിലിം ‘അബ്ബ ബെന്‍സിയോണ്‍’ യൂട്യൂബില്‍ റിലീസ് ചെയ്തു

ന്യൂയോർക്ക് പ്രവാസി മലയാളികളായ അഭിനയ കൂട്ടുകാർ പുറത്തിറക്കുന്ന പുതിയ ഷോര്‍ട്ട് ഫിലിം ‘അബ്ബ ബെൻസിയോൺ’ ഫെബ്രുവരി 18ന് യൂട്യൂബില്‍ റിലീസ് ചെയ്തു. കഥ പ്രകാശ് മേനോനും, ക്യാമറ ജി പൈലിയും, BGM, Editing ശ്യാം കൃഷ്ണനും, സ്ക്രിപ്റ്റും സംവിധാനവും നോബിൾ മൂക്കനും നിർവ്വഹിക്കുന്നു. ന്യൂയോർക്കിലും മട്ടാഞ്ചേരിയിലും ചിത്രീകരിച്ച ചിത്രം, മലയാളിയെ അന്ധമായി വിശ്വസിച്ച ഒരു യഹൂദന്റെയും പ്രതികാര ദാഹിയായ മകളുടെയും കഥ പറയുന്നു.

മോദി സർക്കാർ ഇന്ത്യൻ പ്രവാസി വിമർശകരെ അടിച്ചമർത്തുന്നു: ഹ്യൂമൻ റൈറ്റ്‌സ് വാച്ച്

ഇന്ത്യയിലെ മോദി സർക്കാരിൻ്റെ നയങ്ങൾക്കെതിരെ സംസാരിക്കുന്ന ഇന്ത്യൻ വംശജരായ വിദേശികളുടെ വിസ/ഒസിഐ സൗകര്യങ്ങൾ റദ്ദാക്കുകയാണെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് റിപ്പോർട്ട്. ഇന്ത്യൻ സർക്കാരിൻ്റെ ഈ നടപടി വിമർശനങ്ങളോടുള്ള അവരുടെ മനോഭാവമാണ് കാണിക്കുന്നതെന്ന് സംഘടനയുടെ ഏഷ്യ ഡയറക്ടർ എലൈൻ പിയേഴ്സൺ പറയുന്നു. ന്യൂയോർക്ക്: ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതൃത്വത്തിലുള്ള സർക്കാരിൻ്റെ നയങ്ങൾക്കെതിരെ സംസാരിക്കുന്ന ഇന്ത്യൻ വംശജരായ വിദേശ വിമർശകരുടെ വിസ ഇന്ത്യൻ അധികൃതർ റദ്ദാക്കുകയാണെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച്. ഇന്ത്യൻ ജനാധിപത്യം ആഘോഷിക്കാൻ അമേരിക്കയിലും യൂറോപ്പിലും ഓസ്‌ട്രേലിയയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴും പങ്കെടുക്കാറുണ്ട് . ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്കോ ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിച്ച വിദേശികൾക്കോ ​​ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) പദവി അനുവദിച്ചിട്ടുണ്ട്. അവർക്ക് വിശാലമായ താമസാവകാശം നൽകുകയും വിസ ആവശ്യകതകൾ മറികടക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഇത് പൗരത്വ അവകാശങ്ങൾക്ക്…

പൗരത്വ ഭേദഗതി നിയമം പ്രഖ്യാപനത്തെ അഭിനന്ദിച്ചു യുഎസ്, കാനഡ ഹിന്ദു സംഘടനകൾ

ന്യൂയോർക് : പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള സർക്കാരിൻ്റെ തീരുമാനത്തെ “മനുഷ്യാവകാശങ്ങളുടെ വലിയ വിജയം” എന്ന് വിശേഷിപ്പിച്ചുകൊണ്ട്, യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളിലെ ഹിന്ദു സംഘടനകൾ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനുള്ള പ്രഖ്യാപനത്തെ അഭിനന്ദിച്ചു. ബി.ജെ.പിയുടെ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ അവിഭാജ്യ ഘടകമായ സി.എ.എ – 2014 ഡിസംബർ 31-ന് മുമ്പ് അയൽരാജ്യങ്ങളിൽ നിന്ന് മതപീഡനത്തിൻ്റെ പേരിൽ  ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി സമുദായങ്ങളിൽ നിന്നുള്ള ആളുകൾക്ക് പൗരത്വം നൽകാൻ പ്രാപ്‌തമാക്കും. “പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള ഗവൺമെൻ്റിൻ്റെ തീരുമാനം അഭിനന്ദനാർഹമായ നടപടിയാണ്… മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിലും മറ്റ് വിവിധ അന്താരാഷ്ട്ര കൺവെൻഷനുകളിലും ഒപ്പുവച്ച ഇന്ത്യ, പീഡിപ്പിക്കപ്പെടുന്ന വ്യക്തികൾക്ക് അഭയം നൽകാനുള്ള ബാധ്യതയുണ്ട്. അവരുടെ മതം പരിഗണിക്കാതെ,” ഹിന്ദു ഫോറം കാനഡ…

ന്യൂയോർക്ക്‌ സോഷ്യൽ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടം വലി മത്സരം റോക്ക്‌ലാന്റില്‍ ഓഗസ്റ്റ് 17 ശനിയാഴ്ച

ന്യൂയോർക്ക് : കാൽക്കരുത്തിൻറെ മന്ത്രിക ബലവും കൈക്കരുത്തിൻ്റെ മാന്ത്രിക ശക്തിയും, മെയ്‌വഴക്കത്തിന്റെ മനോഹാരിതയുമായി ന്യൂയോർക് സോഷ്യൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഒന്നാമത് ഇൻ്റർനാഷണൽ വടംവലി മത്സരം 2024 ഓഗസ്റ്റ് 17 ശനിയാഴ്ച ന്യൂയോർക്ക് റോക്ക്ലാൻഡ് ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെടുന്നു. സാജൻ കുഴിപ്പറമ്പിൽ – ചെയർമാൻ, പോൾ കറുകപ്പിള്ളിൽ ജനറൽ കൺവീനറായും തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിൻ്റെ സുഗമമായ നടത്തിപ്പിന് വേണ്ടി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രായഭേദമമ്പേ ഏവർക്കും കലാ, കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്നതിനായി രൂപീകരിച്ച ന്യൂയോർക്ക് സോഷ്യൽക്ലബിൻ്റെ പ്രവർത്തനങ്ങൾ തികച്ചും ശ്രദ്ധേയമാകുന്നു. ആധുനിക ജീവിതത്തിലെ തിരക്കിനിടയിൽ കായിക, കലാ മേഖലയുടെ പ്രാധാന്യം തിരിച്ചറിയുന്നതിനും ഏവർക്കും സുരക്ഷിതവും ആത്മവിശ്വാസം പകരുന്നതുമായ അന്തരീക്ഷം പ്രദാനം ചെയ്യുക എന്നതുമാണ് ക്ലബിന്റെ പ്രധാനലക്ഷ്യം. ന്യുയോർക്കിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനാ നിയമങ്ങൾക്ക് കീഴിലാണ് ക്ലബ് പ്രവർത്തനങ്ങൾ. അംഗങ്ങൾക്കാവശ്യമായ ഗുണനിലവാരമുള്ള പ്രോഗ്രാമുകൾ…

കുട്ടിയെ 10 ദിവസം വീട്ടിൽ തനിച്ചാക്കി അവധിക്കാലം ആഘോഷിക്കാൻ പോയ മാതാവിന് പരോളില്ലാതെ ജീവപര്യന്തം തടവ്

ക്ലീവ്‌ലാൻഡ് :കഴിഞ്ഞ വേനൽക്കാലത്ത് അവധിക്കാലം ആഘോഷിക്കാൻ പോയ മാതാവ്  16 മാസം പ്രായമുള്ള മകളെ 10 ദിവസം കളിസ്ഥലത്ത് ഒറ്റയ്ക്ക് ഉപേക്ഷിക്കുകയും  ഇതേത്തുടർന്നു കുട്ടി   മരിക്കാനിടയായ  സംഭവത്തിൽ ഒഹായോ അമ്മയെ പരോളിന് സാധ്യതയില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 32 കാരിയായ മാതാവ്  ക്രിസ്റ്റൽ കാൻഡെലാരിയോ, കഴിഞ്ഞ മാസം, കൊലപാതകം, കുട്ടികളെ അപായപ്പെടുത്തൽ എന്നിവയ്ക്ക് കുറ്റസമ്മതം നടത്തിയിരുന്നതായി .കുയാഹോഗ കൗണ്ടി പ്രോസിക്യൂട്ടർമാർ അറിയിച്ചു 2023 ജൂണിൽ ഡെട്രോയിറ്റിലേക്കും പ്യൂർട്ടോ റിക്കോയിലേക്കും അവധിക്കാലം ആഘോഷിക്കാൻ പോയപ്പോൾ കാൻഡലാരിയോ തൻ്റെ മകൾ ജെയ്‌ലിനെ അവരുടെ ക്ലീവ്‌ലാൻഡിലെ വീട്ടിൽ ഉപേക്ഷിച്ചതായി അധികൃതർ പറഞ്ഞു. 10 ദിവസത്തിന് ശേഷം തിരിച്ചെത്തിയപ്പോൾ പെൺകുട്ടി പ്ലേപീനിൽ ശ്വസിക്കുന്നില്ലെന്ന് കണ്ടെത്തി 911-ൽ വിളിച്ചു. കുട്ടി “അങ്ങേയറ്റം നിർജ്ജലീകരണം” ആണെന്ന് എമർജൻസി ജീവനക്കാർ കണ്ടെത്തി, അവർ എത്തിയതിന് തൊട്ടുപിന്നാലെ കുട്ടി  മരിച്ചുവെന്ന് സ്ഥിരീകരിച്ചു കുയാഹോഗ കൗണ്ടി മെഡിക്കൽ എക്സാമിനറുടെ…

രാശിഫലം (മാര്‍ച്ച് 20 ബുധൻ 2024)

ചിങ്ങം : ഇന്ന് നിങ്ങൾക്ക് വളരെയധികം സംവേദനക്ഷമതയും പ്രകോപനവും നല്‍കും. നിങ്ങളുടെ ആരോഗ്യം ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കുന്നു. സമ്മർദവും പിരിമുറുക്കവും നിങ്ങളെ രോഗിയാക്കാൻ സാധ്യതയുണ്ട്. നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക. കന്നി : ഇന്നത്തെ ദിവസം നിങ്ങൾക്ക് ലാഭവും നേട്ടവും വാഗ്‌ദാനം ചെയ്യുന്നു. നിങ്ങളുടെ അന്തസും ജനപ്രീതിയും എല്ലാ ഭാഗത്തും ഉയരാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് പണത്തിന്‍റെ ഒഴുക്ക് വർധിക്കും. സുഹൃത്തുക്കൾ മാന്യവും സുലഭവുമായ ഒതുക്കത്തോടെയും പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ക്ഷേമത്തിന് ആക്കം കൂട്ടും. തുലാം : ഇന്ന് നിങ്ങൾക്ക് ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനുമാകും. സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ പ്രശസ്‌തി ശോഭയുള്ളതായിരിക്കും. ഇന്ന് നിങ്ങൾക്ക് മേലുദ്യോഗസ്ഥരിൽ നിന്നുള്ള അഭിനന്ദനവും പ്രോത്സാഹനവും അതുപോലെ സഹപ്രവർത്തകരുടെ സഹകരണവും ഏറെക്കുറെ ഉറപ്പാണ്. വൃശ്ചികം : ഇന്ന് നിങ്ങൾക്ക് ദിവസം മുഴുവൻ മടിയും…

ജാമിഅഃ മര്‍കസ് വാർഷിക പരീക്ഷ ഫലം പ്രഖ്യാപിച്ചു

കോഴിക്കോട്: ജാമിഅഃ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഡിപ്പാർട്ടുമെന്റുകളിലെ 2023-24 വര്‍ഷത്തെ ഫൈനല്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചു.  ജാമിഅഃ ചാൻസിലർ സി മുഹമ്മദ് ഫൈസിയാണ് മർകസ് ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ ചൊവ്വ രാവിലെ 11 ന് ഫലപ്രഖ്യാപനം നടത്തിയത്. ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിൽ നിന്നുള്ള 1228 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതിൽ 97 ശതമാനം പേർ വിജയികളായി. വിവിധ ഡിപ്പാർട്ടുമെന്റുകളിലായി മുഹമ്മദ് റുശ്ദ് വേങ്ങര, മുഫീദ് എരഞ്ഞിക്കല്‍, മുഹമ്മദ് സ്വാലിഹ് എടരിക്കോട്, മുഹമ്മദ് ഫവാസ് മോങ്ങം, മുഹമ്മദ് സുഫ്‌യാൻ മഹാരാഷ്ട്ര, ഉബൈദുല്ല പടിഞ്ഞാറ്റുമുറി, മുഹമ്മദ് ഫാളില്‍ എരുമ്പാടിക്കുന്ന്, മുഹമ്മദ് മുര്‍ശിദ് വിളയൂര്‍ എന്നിവർ ഒന്നാം റാങ്ക് കരസ്ഥമാക്കി. ഫലപ്രഖ്യാപന ചടങ്ങിൽ ജാമിഅഃ പ്രൊ ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, കുല്ലിയ്യ ശരീഅ ഡീന്‍ അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല സംബന്ധിച്ചു. വിജയികളെ ജാമിഅഃ മര്‍കസ് ഫൗണ്ടർ…

സ്കോളർ സ്പാർക്ക് ടാലൻ്റ് ഹണ്ട് പരീക്ഷ ഫലം പ്രഖ്യാപിച്ചു

കോഴിക്കോട്: ഷെയ്ഖ് അബൂബക്കർ ഫൗണ്ടേഷന് കീഴിൽ ഇന്ത്യയിലും ആറ് വിദേശ രാജ്യങ്ങളിലും സ്കൂൾ തലത്തിൽ 8ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സംഘടിപ്പിച്ച സ്കോളർസ്പാർക് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു . ഒന്നാം ഘട്ട പരീക്ഷയിൽ യോഗ്യരായ വിദ്യാർഥികൾക്കുള്ള അഭിമുഖം ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കും. ഇൻ്റെർവ്യൂ വിവരങ്ങൾ വിദ്യാർഥികളെ നേരിട്ട് അറിയിക്കും. അഭിമുഖത്തിൽ നിന്നും തിരഞ്ഞെടുക്കുന്ന വിദ്യാർഥികളെ ഉൾപ്പെടുത്തി അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. 617 വിദ്യാർഥികളെയാണ് ഒന്നാം ഘട്ട പരീക്ഷയിൽ നിന്ന് അഭിമുഖത്തിൽ പങ്കെടുക്കാൻ അർഹരായത്. ഫിഷർ മാൻ കമ്യൂണിറ്റി , ഗൾഫ് റിട്ടേൺ എന്നിവർക്ക് പ്രത്യേകം റിസർവേഷൻ നൽകിയും വിവിധ സംസ്ഥാനങ്ങളെയും ലക്ഷദ്വീപിനെയും അതത് പ്രദേശങ്ങളുടെ സാമൂഹിക പരിസരം മനസിലാക്കിയുള്ള പരിഗണന നൽകിയുമാണ് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കമുള്ള പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് അർഹമായ പ്രാധാന്യവും നൽകും. അഭിമുഖത്തിന് ശേഷം അവസാന ഘട്ടത്തിൽ 250 വിദ്യാർഥികളെ ശൈഖ് അബൂബക്കർ…

ത്രിപുരയിലെ പ്രതിപക്ഷ നേതാവായി സിപിഐ (എം)ൻ്റെ ജിതേന്ദ്ര ചൗധരിയെ നിയമിച്ചേക്കും

ത്രിപുര: പ്രതിപക്ഷമായ സിപിഐ എം നിയമസഭാ കക്ഷി നേതാവ് ജിതേന്ദ്ര ചൗധരിയെ ബുധനാഴ്ച ത്രിപുര നിയമസഭയുടെ പ്രതിപക്ഷ നേതാവായി (എൽഒപി) സ്പീക്കർ ബിശ്വബന്ധു സെൻ നിയമിച്ചേക്കും. നിയമസഭാ സ്പീക്കർ ചൗധരിയെ ലോക്‌സഭയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ ബുധനാഴ്ച ക്ഷണിച്ചുവെന്നും തുടർന്ന് സെൻ ഇടതു നേതാവിനെ പ്രതിപക്ഷ നേതാവായി നിയമിക്കുമെന്നും സംസ്ഥാന നിയമസഭാ വൃത്തങ്ങൾ ചൊവ്വാഴ്ച അറിയിച്ചു. മുൻ പ്രതിപക്ഷ നേതാവും ടിപ്ര മോത എംഎൽഎയുമായ അനിമേഷ് ദേബ്ബർമ മാർച്ച് 7 ന് കാബിനറ്റ് മന്ത്രിയാകുന്നതിന് മുമ്പ് സ്ഥാനം രാജിവച്ചതിനെ തുടർന്ന് ലോപി സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. പ്രദ്യോത് കിഷോർ ദേബ്ബർമയുടെ നേതൃത്വത്തിലുള്ള ടിപ്ര-മോത മാർച്ച് 2 ന് ബിജെപി നേതൃത്വത്തിലുള്ള സഖ്യ സർക്കാരിൽ ചേരാൻ തീരുമാനിച്ചതിനെത്തുടർന്ന് അനിമേഷ് ദേബ്ബർമയും മറ്റൊരു മോത എംഎൽഎ ബ്രിഷകേതു ദേബ്ബർമയും മാർച്ച് 7 ന് മന്ത്രിമാരായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ,…