ഓഗസ്റ്റ് 31 നു നടത്തപ്പെടുന്ന ട്രൈസ്റ്റേറ്റ് ഓണാഘോഷണത്തിന്റെ ടിക്കറ്റ് കിക്ക്‌ ഓഫ് ഏപ്രിൽ 14 നു ഫിലാഡൽഫിയയിൽ

ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാളികളുടെ മാമാങ്കമായ ടി കെ എഫ് ഓണ മഹോത്സവത്തിൻറ്റെ ടിക്കറ്റ് കിക്ക്‌ ഓഫ് ഏപ്രിൽ 14 ഞായറാഴ്ച 3 മണിക്ക് സിറോ മലബാർ ഓഡിറ്റോറിയത്തിൽ (608 Welsh Rd, Philadelphia, PA 19115) വച്ച് നടത്തപ്പെടും. ഗ്രെയ്റ്റർ ഫിലാഡൽഫിയ – ഡിലവർ വാലി ഏരിയയിലെ പ്രെമുഖ സാമൂഹിക സാംസ്‌കാരിക സാമുദായിക സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിൻറ്റെ ഓണാഘോഷ പരിപാടികൾക്ക് ഇതോടു കൂടി കൊടിയേറുമെന്നു ചെയർമാൻ അഭിലാഷ് ജോൺ അറിയിച്ചു. ഓണാഘോഷത്തോടനുബന്ധിച്ചു പ്രൊഫഷണൽ കലാ പ്രെതിഭകളെ അണി നിരത്തിക്കൊണ്ടു വൈവിദ്ധ്യമാർന്ന കലാപരിപാടികളുടെ ഒരു ഗംഭീര പ്രെകടനം ആസ്വാദകർക്കായി ഒരുക്കുമെന്ന് പ്രോഗ്രാം കോർഡിനേറ്റർ വിൻസെൻറ്റ് ഇമ്മാനുവേൽ പ്രസ്‌താവിച്ചു. അതോടൊപ്പം തന്നെ മത്സരങ്ങൾ, അവാർഡുകൾ, മെഗാ തിരുവാതിര, വിഭവ സമൃദ്ധമായ ഓണ സദ്യ എന്നിവയും പതിവ് പോലെ ഉണ്ടാവുമെന്ന് സെക്രട്ടറി ബിനു മാത്യു, ഓണാഘോഷ ചെയർമാൻ…

2025 സാമ്പത്തിക വർഷത്തേക്കുള്ള H-1B വിസയുടെ അവസാന തീയതി മാർച്ച് 25-ന്

വാഷിംഗ്ടണ്‍: 2025 സാമ്പത്തിക വർഷത്തേക്കുള്ള എച്ച്-1ബി വിസയുടെ പ്രാരംഭ രജിസ്ട്രേഷൻ കാലാവധി മാർച്ച് 22ന് അവസാനിക്കുമെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) അറിയിച്ചു. കുടിയേറ്റേതര വിസയായ എച്ച്-1ബി, സൈദ്ധാന്തികമോ സാങ്കേതിക വൈദഗ്ധ്യമോ ആവശ്യമുള്ള പ്രത്യേക തൊഴിലുകളിൽ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കാൻ യുഎസ്എയിലെ കമ്പനികളെ അനുവദിക്കുന്നു. യുഎസ് ഫെഡറൽ ഏജൻസി പറയുന്നതനുസരിച്ച്, പ്രാരംഭ രജിസ്ട്രേഷൻ കാലയളവ് 12 pm ET ന് അവസാനിക്കുന്നു (രാത്രി 9.30 pm IST). വരാനിരിക്കുന്ന അപേക്ഷകരും നിയമ പ്രതിനിധികളും ഈ കാലയളവിൽ USCIS ഓൺലൈൻ അക്കൗണ്ട് ഉപയോഗിക്കണം. കൂടാതെ, തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കായി ഇലക്ട്രോണിക് രജിസ്ട്രേഷൻ നടത്തുകയും വേണം. ഓരോ ഗുണഭോക്താവിനും രജിസ്ട്രേഷൻ ഫീസ് നൽകണമെന്നും USCIS പറഞ്ഞു. എച്ച്-1ബി അപേക്ഷകൾക്കുള്ള നോൺ-ഇമിഗ്രൻ്റ് തൊഴിലാളികൾക്കുള്ള അപേക്ഷയായ ഫോം I-129, പ്രീമിയം പ്രോസസ്സിംഗ് സേവനത്തിൽ നിന്നുള്ള അഭ്യർത്ഥനയായ ഫോം I-907 എന്നിവ USCIS…

നിലമ്പൂർ ആദിവാസി ഭൂസമരം: 60 കുടുംബങ്ങൾക്ക് ഭൂമി നൽക്കുമെന്ന കലക്ടറുടെ ഉറപ്പിനെ തുടർന്ന് അവസാനിപ്പിച്ചു

നിലമ്പൂരിൽ ബിന്ദു വൈലാശേരിയുടെ നേതൃത്വത്തിൽ 314 ദിവസമായി ആദിവാസികൾ നടത്തികൊണ്ടിരിക്കുന്ന ഭൂസമരം ജില്ല കലക്ടറുമായുള്ള ചർച്ചയെ തുടർന്ന് ‘അവസാനിപ്പിച്ചു. ഇന്ന് നിലമ്പൂർ മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനത്തിന് എത്തിയ ജില്ലാ കലക്‌ടർ ആദിവാസി ഭൂസമര നേതാക്കളോട് ചർച്ച നടത്തി. സമരസമിതി നേതാക്കൾ ആവശ്യപ്പെട്ട പ്രകാരം 60 ആദിവാസി കുടുംബങ്ങൾക്ക് 50 സെന്റ് ഭൂമി നൽകാം എന്ന് കലക്ടർ ഉറപ്പ് കൊടുത്ത തോടുകൂടിയാണ് ഭൂ സമരം അവസാനിപ്പിച്ചത്. ചാലിയാർ പഞ്ചായത്തിൽ കണ്ണംകുണ്ടിൽ തന്നെ ആദ്യം പതിച്ചു നൽകാമെന്നും ബാക്കിയുള്ള കുടുംബങ്ങൾക്ക് തൊട്ടടുത്ത പ്രദേശമായ നെല്ലിപ്പൊയിലിലും നൽകും. 50 സെന്റ് വീതം പ്ലോട്ടുകൾ തിരിക്കുന്നതിന് സർവ്വെ നടപടികൾ വേഗത്തിലാക്കണമെന്നും സർവ്വെ നടപടികളിൽ സമരസമിതിയുടെ സാന്നിധ്യം ഉറപ്പു വരുത്തണമെന്നും സമരസമിതിയുടെ ആവശ്യവും അധിക്കൂർ അംഗീകരിച്ചു. 60 കുടുംബങ്ങളുടെ പേരുകൾ അപേക്ഷ സഹിതം ഐ.റ്റി.ഡി.പി. ഓഫീസർ മുമ്പാകെ സമരസമിതി കൈമാറും. ആദ്യഘട്ട ചർച്ച…

പൗരത്വ നിയമം സംഘ്പരിവാറിൻ്റെ വംശഹത്യ പദ്ധതി : സി. ടി. സുഹൈബ്

മലപ്പുറം: സി.എ.എ നിയമം നടപ്പിലാക്കുന്നത് ഇലക്ഷൻ തന്ത്രം മാത്രമല്ല അത് സംഘ്പരിവാറിൻ്റെ വംശഹത്യ പദ്ധതിയാണ് എന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് സി.ടി സുഹൈബ് പറഞ്ഞു. സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇൻതിഫാദ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂർ, ഐ എസ് എം ജില്ലാ പ്രസിഡൻ്റ് ഫൈസൽ ബാബു , സിനിമാ ആക്റ്റർ ഷംസുദ്ദീൻ, ഐ.എസ്.എം ജില്ലാ പ്രസിഡൻ്റ് ജൗഹർ കെ, ഇർഷാദ് പരാരി ( ഫിലിം മെക്കർ ) , ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ , യാസിർ അറഫാത്ത് പി ( വിസ്ഡം യൂത്ത് ), മുഹമ്മദ് സാദിഖ് ( തെളിച്ചം മാസിക ) , ടി. വി ജലീൽ ( മെക്ക ) , ഷബീർ…

റമദാൻ രാവുകളും പ്രത്യേക ഇഫ്താർ വിരുന്നുകളുമൊരുക്കി ഷാർജയിലെ വിനോദ കേന്ദ്രങ്ങൾ

വിശുദ്ധ മാസത്തിന്റെ ഉണർവ് പകരുന്ന വിശേഷവിരുന്നുകളൊരുക്കി ഷാർജയിലെ വിനോദകേന്ദ്രങ്ങൾ. കുടുംബങ്ങൾക്കും സന്ദർശകർക്കും റമദാൻ മാസത്തിന്റെ നിറങ്ങളും രുചികളും അനുഭവച്ചറിയാനും വ്യത്യസ്തസംസ്കാരങ്ങളുമായി ഇടപഴകാനുമുള്ള അവസരങ്ങളാണ് ഷാർജ നിക്ഷേപവികസന അതോറിറ്റി (ഷുറൂഖ്)യുടെ കീഴിൽ അണിയിച്ചൊരുക്കിയിട്ടുള്ളത്. പൊലിവേറും റമദാൻ രാവുകൾ ഒരുമയും സാഹോദ്യരവും വിളമ്പരം ചെയ്യുന്ന പുണ്യമാസത്തിന്റെ ആത്മീയതയും സാംസ്കാരികമായ വൈവിധ്യവും സമ്മേളിക്കുന്ന ‘റമദാൻ നൈറ്റ്സ്’ മാർച്ച് 22തൊട്ട് 24 വരെയുള്ള തീയതികളിൽ ഷാർജയിലെ വിവിധവിനോദകേന്ദ്രങ്ങളിൽ അരങ്ങേറും. സം​ഗീതത്തിന്റെയും പ്രത്യേക അലങ്കാരവെളിച്ചങ്ങളുടെയും അകമ്പടിയോടെയാണ് അൽ മജാസ് വാട്ടർഫ്രണ്ടിലെയും ഖോർഫക്കാൻ ബീച്ചിലെയും പരിപാടികൾ. പ്രത്യേക റമദാൻ മാർക്കറ്റ്, രുചികേന്ദ്രങ്ങൾ, തത്സമയ സം​ഗീതപരിപാടി എന്നിവയടങ്ങിയതാവും ഈ ദിവസങ്ങളിലെ അൽ ഹിറ ബീച്ചിലെ റമദാൻ രാവ്. സമയം രാത്രി 9 മുതൽ 11 വരെ. പ്രവേശനം സൗജന്യമാണ്. പ്രത്യേക ബാർബക്യു നോമ്പുതുറയും അറബിക് സം​ഗീതവും കൂടെ പാർക്കിലെ വിശേഷങ്ങളുമെല്ലാം സമ്മേളിപ്പിച്ചാണ് അൽ മുൻതസ പാർക്കിലെ റമദാൻ…

രാശിഫലം (മാര്‍ച്ച് 19 ചൊവ്വ 2024)

ചിങ്ങം: നിങ്ങളുടെ പ്രാധാന്യമോ സ്വാധീനമോ ദുർബലമാക്കുന്നത് ഒരിക്കലും ഒരു നല്ല തീരുമാനമായിരിക്കില്ല. എന്ത്‌ നിഗൂഢതയും വെളിവാക്കാനുള്ള ശക്തി നിങ്ങൾക്ക്‌ ഉണ്ട്‌. അതുകൊണ്ട്‌ നിങ്ങളുടെ സ്വാധീനം അങ്ങേയറ്റത്തെ ശൗര്യത്തോട്‌ ഇന്ന് ഉപയോഗിക്കുക. ഇക്കാരണത്താൽ ബിസിനസ് രംഗങ്ങളിൽ വലിയ ഇടപാടുകൾ നടത്താൻ നിങ്ങൾക്ക് സാധിക്കുന്നതാണ്‌. കന്നി: ഇന്ന് നിങ്ങളുടെ ക്രിയാത്മകത ഉറക്കെ പുകഴ്‌ത്തപ്പെടും. വർഷങ്ങളായി സ്വന്തം വസ്‌തുവകകൾക്കായി നിങ്ങൾ നടത്തുന്ന നിരന്തര പ്രയത്‌നം അനുകൂലഫലം കണ്ടേക്കും. അനുയോജ്യമായ കരകൗശല വസ്‌തുക്കൾകൊണ്ടോ ഗൃഹോപകരണങ്ങൾകൊണ്ടോ നിങ്ങൾ ഇന്നു വീട്‌ അലങ്കരിക്കും. തുലാം: ഇന്ന് നിങ്ങൾക്ക്‌ തിളക്കമാർന്ന, പ്രഭാപൂർണമായ ഒരു ദിവസമാകും. കുടുംബത്തോടും സുഹൃത്തുക്കളോടും കൂടി നിങ്ങൾ സമയം ചെലവഴിക്കും. വൈകുന്നേരത്തോട്‌ കൂടി നിങ്ങൾ സ്‌നേഹിക്കുന്ന എല്ലാവർക്കുമായി ഉല്ലാസപ്രദമായ ഒരു ഷോപ്പിങ്ങിന് പോകാനുള്ള ത്വര ഉണ്ടാവുകയും അതുവഴി സാമാന്യം നല്ല രീതിയിൽ പണം ചെലവാകുകയും ചെയ്യും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് വേണ്ടിത്തന്നെ ജോലിചെയ്യുന്നത്‌ വിശിഷ്‌ടമായിത്തീരും. ബിസിനസുകാർക്ക് ഇന്ന് സാമാന്യം നല്ല…

ലോക്‌സഭാ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ചയിൽ നിന്നു മാറ്റണം: റസാഖ് പാലേരി

തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ ഷെഡ്യൂളിൽ 19, 26 തിയതികൾ വെള്ളിയാഴ്ചയാണെന്നും ഈ ദിവസത്തിലെ തെരഞ്ഞെടുപ്പ് ഇസ്‌ലാം മത വിശ്വാസികൾക്ക് ഉണ്ടാക്കുന്ന പ്രയാസങ്ങൾ മുൻ നിർത്തി ഇലക്ഷൻ ദിവസത്തിൽ മാറ്റം വരുത്തണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. ഈ ദിവസം ഒഴിവാക്കി തെരഞ്ഞെടുപ്പ് നടത്താനുള്ള സാവകാശവും സമയവും ഉണ്ടെന്നിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം പുനപരിശോധിക്കാൻ തയ്യാറാകണം. വെള്ളിയാഴ്ച ദിവസത്തെ ജുമുഅ നമസ്കാരം സമയബന്ധിതമായി നിർവഹിക്കേണ്ടതിനാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ഉത്തരവാദിത്വങ്ങളും പ്രവർത്തനങ്ങളും നിർവഹിക്കുന്നവർക്കും വോട്ടർമാർക്കും ഇത് വലിയ അസൗകര്യങ്ങളുണ്ടാക്കും. പലർക്കും വോട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടാകും. സംസ്ഥാന സർക്കാരും ജനപ്രതിനിധികളും ഈ വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽ കൊണ്ട് വന്നു തിയതിയിൽ മാറ്റം വരുത്താൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ജാമിഅഃ മർകസ്: വാർഷിക പരീക്ഷ ഫലപ്രഖ്യാപനം നാളെ (ചൊവ്വ)

കോഴിക്കോട്: ജാമിഅഃ മര്‍കസ് കുല്ലിയ്യകളിലെ 2023-24 വര്‍ഷത്തെ വാർഷിക പരീക്ഷ ഫലം നാളെ(ചൊവ്വ) പ്രഖ്യാപിക്കും. രാവിലെ 11 ന് ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മർകസ് ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ ഫലപ്രഖ്യാപനം നടത്തും. ജാമിഅഃ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തഖസ്സുസ്സ് -ഫിഖ്ഹ്, കുല്ലിയ്യ ഉസ്വൂലുദ്ദീന്‍ -തഫ്‌സീര്‍, കുല്ലിയ്യ ഉസ്വൂലുദ്ദീന്‍- ഹദീസ്, കുല്ലിയ്യ ശരീഅഃ, കുല്ലിയ്യ ദിറാസഃ ഇസ്‌ലാമിയ്യ -ഇല്‍മുല്‍ ഇദാറഃ, കുല്ലിയ്യ ദിറാസഃ ഇസ്‌ലാമിയ്യ -ഇല്‍മുന്നഫ്‌സ്, കുല്ലിയ്യ ലുഗ അറബിയ്യഃ, സാനവിയ്യ ഉറുദു, സാനവിയ്യ എന്നീ വിഭാഗങ്ങളിൽ നടന്ന വാർഷിക പരീക്ഷയുടെ ഫലമാണ് നാളെ പ്രഖ്യാപിക്കുക. പ്രഖ്യാപന ചടങ്ങിൽ സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, പ്രൊഫ. കെ വി ഉമർ ഫാറൂഖ്, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല സംബന്ധിക്കും. പ്രഖ്യാപനത്തിന് ശേഷം ഉച്ചക്ക് 12 മണിയോടെ www.jamiamarkaz.in…

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘റൈഫിൾ ക്ലബ്ബിൽ’ അനുരാഗ് കശ്യപ് നായകനാകുന്നു

സംവിധായകൻ ആഷിഖ് അബുവിൻ്റെ വരാനിരിക്കുന്ന “റൈഫിൾ ക്ലബ്” എന്ന ചിത്രത്തിലൂടെ ചലച്ചിത്ര നിർമ്മാതാവ് അനുരാഗ് കശ്യപ് ഒരു നടനായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. സമകാലിക മലയാള സിനിമയുടെ വക്താവായ കശ്യപ് ശനിയാഴ്ച തൻ്റെ ഇൻസ്റ്റാഗ്രാം പേജിലാണ് ഈ അപ്‌ഡേറ്റ് പങ്കിട്ടത്. ഒരു നടനെന്ന നിലയിൽ എൻ്റെ ആദ്യ മലയാള ചിത്രം പ്രഖ്യാപിക്കുന്നത് @aashiqabu മലയാള സിനിമയുടെ മഹത്തായ നിമിഷത്തിൻ്റെ ഭാഗമാകാൻ കാത്തിരിക്കുകയാണ്. TRU സ്റ്റോറീസ് എൻ്റർടൈൻമെൻ്റുമായി സഹകരിച്ച് OPM സിനിമാസ്, ആഷിഖ് അബു സം‌വിധാനം നിര്‍‌വ്വഹിക്കുന്ന, വിൻസെൻ്റ് വടക്കനും വിശാൽ വിൻസെൻ്റ് ടോണിയും ചേർന്ന് നിര്‍മ്മിക്കുന്ന ചിത്രം എന്ന് ചിത്രത്തിൻ്റെ മോഷൻ പോസ്റ്ററിന് അദ്ദേഹം അടിക്കുറിപ്പ് നൽകി. “മൂത്തോൻ”, “പക” എന്നീ മലയാള ചിത്രങ്ങൾ കശ്യപ് മുമ്പ് നിർമ്മിച്ചിട്ടുണ്ട് . ഒരു നടനെന്ന നിലയിൽ, അദ്ദേഹത്തിൻ്റെ ചലച്ചിത്ര ക്രെഡിറ്റുകളിൽ “അകിര”, “ഇമൈക്കാ നൊടികൾ “, “എകെ…

ബന്ധു പഷ്മിനയുടെ അരങ്ങേറ്റ ചിത്രത്തിനായി ആകാംക്ഷാപൂര്‍‌വ്വം നടൻ ഹൃത്വിക് റോഷൻ

20 വർഷങ്ങൾക്ക് ശേഷം ബോളിവുഡ് ചിത്രം ഇഷ്ക് വിഷ്ക്കിന്റെ രണ്ടാം ഭാഗം വരുന്നു. ‘ഇഷ്ക് വിഷ്ക് റീബൗണ്ട്’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നടൻ ഹൃത്വിക് റോഷൻ്റെ ബന്ധു പഷ്മിന റോഷൻ്റെ അരങ്ങേറ്റം കുറിക്കുന്ന ചിത്രവും കൂടിയാണ്. ജിബ്രാൻ ഖാൻ, രോഹിത് സറഫ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സെയ്ഫ് അലി ഖാൻ നായകനായ വിക്രം വേദയിൽ ഹൃത്വിക് റോഷനൊപ്പം രോഹിത് സരഫ് ഇതിനകം സ്‌ക്രീൻ സ്പേസ് പങ്കിട്ടിട്ടുണ്ട്. പഷ്മിന തൻ്റെ ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍, ചിത്രത്തിൻ്റെ റിലീസ് തീയതി വെളിപ്പെടുത്തി– ജൂൺ 28. പഷ്മിനയുടെ കസിൻ ഹൃത്വിക് തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ നടിയുടെ പോസ്റ്റ് പങ്കിട്ടു. പോസ്റ്റിൽ, അദ്ദേഹം മൂന്ന് ക്ലാപ്പ് ഇമോജികളും ഒരു ഹാർട്ട് ഇമോജിയും ചേർത്ത് എഴുതി, ‘വോ!!! കാത്തിരിക്കാനാവില്ല’. 2003ലാണ് ‘ഇഷ്‌ക് വിഷ്‌ക്’ പുറത്തിറങ്ങിയത്. ഇതിൽ അമൃത റാവുവും ഷാഹിദ് കപൂറും…