സണ്ണിവെയ്ൽ(ഡാളസ്) ജോസ് പടനിലം(63) ഡാളസ്സിൽ അന്തരിച്ചു.കോട്ടയം മറിയപ്പിള്ളി പഠനിലത്തു തോപ്പിൽ ഇട്ടിവര്ഗീസിന്റെയും സുസമ്മയുടെയും മകനാണ്. സെൻ്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ കത്തീഡ്രൽ അംഗമാണ്. ജോസ് ഇടവകയിലെ അർപ്പണബോധമുള്ള അംഗമായിരുന്നു, കൂടാതെ ചർച്ച് കമ്മിറ്റിയിലും ചാപ്പൽ ബിൽഡിംഗ് കമ്മിറ്റിയിലും സേവനമനുഷ്ഠിച്ചു. പിക്നിക്കുകളിലും ക്യാമ്പിംഗ് യാത്രകളിലും അദ്ദേഹം സജീവ പങ്കാളിയായിരുന്നു. ഭാര്യ : സൂസൻ മക്കൾ :ഡോണ, ക്രിസ്, മരുമകൻ:ജാക്ക് സഹാർചുക്ക് വേക്ക് സർവീസ്: ഏപ്രിൽ 02 (ചൊവ്വാഴ്‌ച) സമയം ::2029 സമയം : 06 pm. സ്ഥലം സെൻ്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ കത്തീഡ്രൽ 2707 ഡോവ് ക്രീക്ക് ലെയ്ൻ, കരോൾട്ടൺ Tx 75006 സംസ്കാരം :ഏപ്രിൽ 3 (ബുധൻ) 2024 സമയം: 2 pm മുതൽ 4.30 pm വരെ സ്ഥലം :റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോം 400 ഫ്രീപോർട്ട് പാർക്ക്വേ കോപ്പൽ, Tx 75019
Month: March 2024
ട്വൻറി-20 ന്യൂയോർക്ക് ചാപ്റ്റർ ഉദ്ഘാടനം ചെയ്തു; സാബു ജേക്കബിന് ന്യൂയോർക്കിൽ ഊഷ്മള സ്വീകരണം
ന്യൂയോർക്ക്: കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ മുന്നണികളെ അങ്കലാപ്പിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് കിഴക്കമ്പലം പഞ്ചായത്ത് കേന്ദ്രീകരിച്ച് സ്ഥാപിതമായ ട്വൻറി-20 എന്ന പ്രസ്ഥാനം പിന്നീട് സമീപ പഞ്ചായത്തുകളിലേക്കും പടർന്ന് പന്തലിച്ച് ഇപ്പോൾ കേരളത്തിന്റെ വികാരമായി മാറുന്ന ഒരു രാഷ്ട്രീയ പാർട്ടിയായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ നിലവിലുള്ള ഇടതുപക്ഷ കിരാത ഭരണത്തിൽ മനം മടുത്ത മലയാളികൾ കിഴക്കമ്പലത്തിന്റേയും ചുറ്റുവട്ടവുമുള്ള നാലഞ്ചു പഞ്ചായത്തുകളുടെയും അസൂയാവഹമായ പ്രവർത്തന മികവും പുരോഗതിയും മാറ്റവും കണ്ട് അതേ മാതൃക തങ്ങളുടെ പഞ്ചായത്തുകളിലും സാദ്ധ്യമാക്കണം എന്ന് ആഗ്രഹിച്ച് ഒരു മാറ്റത്തിനായി പ്രതീക്ഷിക്കുകയാണ്. അതേ പ്രതീക്ഷയുടെ മാറ്റൊലികൾ ഉൾക്കൊണ്ട് കേരളം എന്ന തങ്ങളുടെ മാതൃ സംസ്ഥാനത്ത് പുരോഗതി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവരാണ് വിദേശ മലയാളികളും അമേരിക്കൻ മലയാളികളും. ആ പ്രതീക്ഷയിലാണ് ട്വൻറി-20-യുടെ സാരഥിയും പ്രസിഡൻറുമായ സാബു എം. ജേക്കബിന് ന്യൂയോർക്ക് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ നൂറുകണക്കിന് അമേരിക്കൻ മലയാളികൾ ഒത്തുകൂടി ഊഷ്മള…
ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു ഡാലസിൽ റാലി സംഘടിപ്പിച്ചു
ഡാലസ് :ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു ഡാലസിൽ റാലി സംഘടിപ്പിച്ചു. മാർച്ച് 30, ശനിയാഴ്ച.ഉച്ചക്ക് 1 മുതൽ 3 വരെ ഗ്രാസ്സി നോൾ,411 എൽമ് സെൻ്റ്, ഡാളസ്സിലാണ് പൗരാവകാശങ്ങളും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പും ഉയർത്തിപ്പിടിക്കാൻ മോഡി സർക്കാർ തയാറാകണമെന്നു ആവശ്യപ്പെട്ടാണ് ഡാളസ് കൊയലേഷൻ ഗ്രൂപ്പ് റാലി സംഘടിച്ചത് . വസന്ത് പർമറുടെ സ്വാഗത പ്രസംഗത്തോടെ യോഗ നടപടികൾ ആരംഭിച്ചു. ഡാളസ് ഫോര്ത് വര്ത്ത മെട്രോപ്ലെക്സിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉച്ചയോടെ നിരവധി പേരാണ് പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ എത്തി ചേർന്നിരുന്നത്.അപൂർവമായ പ്രതിഷേധ റാലി ദർശിക്കുന്നതിന് നിരവധി പേർ റോഡിനിരുവശവും അണിനിരന്നിരുന്നു ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യ നിലവിലെ ഭരണകൂടത്തിൻ്റെ ഭീഷണിയിലാണ്.നിശ്ശബ്ദമായ മാധ്യമങ്ങൾ, പ്രതിപക്ഷ നേതാക്കളെ കള്ളക്കേസുകൾ ചുമത്തി അറസ്റ്റ് ചെയ്യുക, എതിർപ്പ് കീഴടക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുക,ഭരണഘടനാപരമായ അധികാരം പിടിക്കാൻ സ്ഥാപനങ്ങൾ…
നോമ്പാചാരണത്തിനു ശേഷം ഉയര്‍പ്പ് ആഘോഷിക്കുവാന്‍ ഒരുങ്ങുന്നവര്‍: പി.പി. ചെറിയാന്‍
ആഗോള ക്രൈസ്തവ ജനത 50 ദിവസത്തെ വലിയ നോമ്പാചരണം ആഘോഷമായി അവസാനിപ്പിക്കുവാന്‍ ഒരുങ്ങുകയാണ്. ഭയഭക്തിയോടും, വൃതാനുഷ്ഠാനങ്ങളോടും ആരംഭിച്ച നോമ്പ് കാലയളവില്‍ ജീവിതത്തിലെ പല ദുശ്ശീലങ്ങളോടും വിട പറഞ്ഞവര്‍ നിരവധിയാണ്. ക്രിസ്തുവിന്റെ ക്രൂശീകരണം കഴിഞ്ഞു കല്ലറയില്‍ അടക്കുന്നതുവരെ ഈ നിയമങ്ങളെല്ലാം അണുവിടെ വ്യത്യാസമില്ലാതെ ആചരിച്ചിരുന്ന വലിയൊരു ജനവിഭാഗത്തെ തികച്ചും വിഭിന്നമായ രീതിയില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ കാണുന്നു എന്നുള്ളത് ആശ്ചര്യമുളവാക്കുന്നു. നോമ്പു ദിവസങ്ങളില്‍ മത്സ്യ മാംസാദികള്‍ ഉപേക്ഷിച്ചവര്‍, മദ്യപാനം ഉപേക്ഷിച്ചവര്‍ ശനിയാഴ്ച രാവിലെ മുതല്‍ ഇത് വാങ്ങി കൂട്ടുവാനുള്ള തത്രപാടിലാണ്. ഈ ദിവസങ്ങളില്‍ മനസ്സിനെ പാകപ്പെടുത്തി എടുത്തവര്‍ വീണ്ടം പൂര്‍വ്വസ്ഥിതിയിലേക്ക് മനസ്സിനെ തിരിച്ചു വിടുന്നു . പകയും വിദ്വേഷവും അടക്കി വെച്ചിരുന്നവരില്‍ നോമ്പു കഴിയുന്നതോടെ പ്രതികാരാഗ്നി ആളിപടരുന്നു. കല്ലറയില്‍ അടക്കിയ ക്രിസ്തു ഇതൊന്നും കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ല എന്നാണിവരുടെ പ്രവര്‍ത്തികള്‍ കണ്ടാല്‍ തോന്നുക. സംഭാഷണത്തിനിടയില്‍ ഒരു സുഹൃത്തിനോടും ചോദിച്ചു…
യൂണിവേഴ്‌സൽ റീസൈക്ളിംഗ് (കവിത): ജയൻ വർഗീസ്
അത്യഗാധപ്പൊരുൾ സത്തയിൽ നിന്നുമീ സത്യപ്രപഞ്ചം രചിച്ച സമൂർത്തമേ, എത്ര ശതകോടി വർഷാന്തരങ്ങൾ തൻ മുക്ത സ്വപ്നാമ്ഗുലീ സ്പർശന പുണ്യമേ, അദ്വൈത സിദ്ധാന്ത ശങ്കര ചിന്തയിൽ കത്തിയമർന്ന കനൽ – ക്കട്ടയാം ദ്വയ, നിത്യ നിതാന്തമാം ചൈതന്യ ധാരയായ് മൊത്തം പ്രപഞ്ചം ചലിപ്പിച്ച സത്യമേ, നിത്യമീ ജീവൽ – ത്തുടിപ്പിന്റെ സത്തയായ് കത്തുന്ന സ്നേഹ പ്രവാഹ സ്വരൂപമേ, വർത്തമാനത്തിന്റെ – യാപേക്ഷികപ്പൊരുൾ ത്വത്തിൽ സുഗന്ധമാം സ്നേഹ സഞ്ജീവനി, സ്ഥൂലമീയണ്ഡ – കടാഹമാം റിംഗിലെ സൂഷ്മമാ- മാത്മ സ്വ – രൂപ റിങ് മാസ്റ്ററായ് , എല്ലാം നിയന്ത്രിച്ചു – നിർത്തും യാഥാർഥ്യമേ, നിന്നിലലിഞ്ഞു ചേ – രാനെന്റെ യാത്രകൾ! ഊരുകയാണീ യൂറ – യെന്റെ ജീവിത – കാമനകൾ തീർത്ത – യായുസാം തോലുറ ? എങ്കിലുമെന്റെയുൾ – ത്താളമായാളുന്ന മൺ ചിരാതിൻ തിരി താഴിലൊരിക്കലും! നാളെയാമേതോ യുഗത്തിന്റെ…
ഫിലഡൽഫിയായിൽ നിര്യാതനായ സക്കറിയ കെ മത്തായിയുടെ പൊതുദർശനവും സംസ്‌ക്കാരവും നാളെയും മറ്റെന്നാളും
ഫിലഡൽഫിയ: കഴിഞ്ഞ ദിവസം ഫിലഡൽഫിയായിൽ നിര്യാതനായ കാർത്തികപ്പള്ളി, പുത്തൻപുരക്കൽ കിഴക്കേപ്പുറത്ത് പരേതനായ മത്തായിയുടെയും പരേതയായ തങ്കമ്മ മത്തായിയുടെയും ഇളയ മകനായ സക്കറിയ കെ മത്തായിയുടെ (75) പൊതുദർശനവും സംസ്‌ക്കാര ശുശ്രൂശകളും മാർച്ച് 31 ന് ഞായറാഴ്ചയും (നാളെ) ഏപ്രിൽ ഒന്ന് തിങ്കളാഴ്ചയും വെൽഷ് റോഡ് – ഹണ്ടിംഗ്ഡൺ വാലിയിലുള്ള സെൻ്റ്. മേരീസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രലിൽവച്ച് നടത്തപ്പെടും. (St. Mary’s Malankara Orthodox Cathedral, 1333 Welsh Road Huntingdon Valley, PA 19006) പൊതുദർശനം: മാർച്ച് 31, ഞായാറാഴ്ച വൈകിട്ട് 5:00 മുതൽ 8:00 PM വരെയും, സംസ്‌ക്കാര ശുശ്രൂഷകൾ: ഏപ്രിൽ 1, തിങ്കളാഴ്ച രാവിലെ 9:00 മുതൽ 10:00 AM വരെയുള്ള സമയങ്ങളിലുമായാണ് ക്രമീകരിച്ചിരിക്കുന്നത് എന്ന് ഇടവക വികാരി വെരി. റവ. സി.ജെ ജോൺസൺ കോർഎപ്പീസ്‌ക്കോപ്പാ അറിയിച്ചു. സംസ്‌ക്കാര ശുശ്രൂഷകൾക്ക് ശേഷം 11 മണിയോടുകൂടി…
ഡോ. ജെയിംസ് കോട്ടൂരിന്റെ വേര്‍പാടില്‍ ക്‌നാനായ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കാനാ) അനുശോചനം രേഖപ്പെടുത്തി
ആറു പതിറ്റാണ്ടിലേറെ പത്രപ്രവര്‍ത്തനരംഗത്തും സഭാ നവീകരണ പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുകയും സാമൂഹ്യ, രാഷ്ട്രീയ, ആദ്ധ്യാത്മിക രംഗങ്ങളിലെ അധാര്‍മ്മികതയും ചൂഷണങ്ങള്‍ക്കുമെതിരെ നിരന്തരം തൂലിക ചലിപ്പിക്കുകയും ചെയ്ത ഡോ. ജെയിംസ് കോട്ടൂരിന്റെ നിര്യാണത്തില്‍ ക്‌നാനായ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ബാല്യകാലം മുതല്‍ ക്‌നാനായ സമൂഹവുമായി അടുത്തിടപഴകിയിട്ടുള്ള അദ്ദേഹം കാനായുടെ അഭ്യുദയകാംക്ഷികളില്‍ ഒരാളായിരുന്നു. സംഘടനയുടെ സമ്മേളനങ്ങളില്‍ ഉത്ഘാടകനായും മുഖ്യ പ്രഭാഷകനായും അദ്ദേഹം പങ്കെടുത്തിട്ടുമുണ്ട്. ശ്രേഷ്ഠമായ ക്രൈസ്തവ വീക്ഷണങ്ങളും, ഉദാത്തമായ മാനുഷീക മൂല്യങ്ങളും പുരോഗമന സാമൂഹ്യ ആശയങ്ങളേയും താലോലിക്കുന്ന കാനായുടെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചതിനൊപ്പം, പ്രസ്തുത ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ ഡോ. ജെയിംസ് കോട്ടൂര്‍ പ്രകടിപ്പിച്ച താത്പര്യവും, സ്വീകരിച്ച നടപടികളും, പ്രത്യേക പ്രശംസയും പരാമര്‍ശവും അര്‍ഹിക്കുന്നതാണ്. ഇന്ത്യന്‍ കറന്റ്സ്, ചര്‍ച്ച് സിറ്റിസണ്‍സ് വോയ്‌സ്, ആത്മായ ശബ്ദം എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ കത്തോലിക്കാ സഭയില്‍ വളര്‍ന്നുവരുന്ന വംശയ പ്രവണതകള്‍ക്കെതിരെ അദ്ദേഹം പ്രസിദ്ധീകരിച്ച…
പിഐഎ എയർഹോസ്റ്റസിനെ കാനഡയിൽ അറസ്റ്റു ചെയ്തു
ടൊറന്റോ (കാനഡ): പാക്കിസ്താന്‍ എയര്‍ലൈന്‍സ് (പിഐഎ) ഫ്ലൈറ്റ് അറ്റൻഡൻ്റിനെ ടൊറൻ്റോ എയർപോർട്ടിൽ അറസ്റ്റു ചെയ്തു. ഹിന സാനി എന്ന എയർഹോസ്റ്റസിനെയാണ് നിരോധിത വസ്തുക്കളുമായി അറസ്റ്റു ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു. നിരോധിത വസ്തുക്കൾ കൊണ്ടുപോകരുതെന്ന് എയര്‍ഹോസ്റ്റസിന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായും അവര്‍ പറഞ്ഞു. ആരോപണവിധേയയായ ഹോസ്റ്റസ് ഒരു പ്രശസ്ത ഗായികയുടെ ബന്ധുവും സോഷ്യൽ മീഡിയയിലെ അറിയപ്പെടുന്ന വ്യക്തിയുമാണ്. ടൊറൻ്റോയിലേക്ക് പറക്കുന്നത് നിരോധിച്ചതിനാൽ മറ്റ് ഏഴ് പിഐഎ ഹോസ്റ്റസുമാരെ കനേഡിയൻ അധികൃതർ പ്രത്യേക വിമാനത്തിൽ പാക്കിസ്താനിലേക്ക് തിരിച്ചയച്ചു. സംഭവം ഉന്നതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അവർ കനേഡിയൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പിഐഎ വക്താവ് അബ്ദുള്ള ഖാൻ പറഞ്ഞു.
ഡികാൽബ് കൗണ്ടി ഷെരീഫിൻ്റെ ഡെപ്യൂട്ടി ട്രക്ക് അപകടത്തെ തുടർന്ന് മരിച്ചു
ഡെകാൽബ് കൗണ്ടി(ഇല്ലിനോയ്) : പെറി റോഡിന് തെക്ക് റൂട്ട് 23-ൽ വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തെ തുടർന്ന് ഡെകാൽബ് കൗണ്ടി ഷെരീഫിൻ്റെ ഡെപ്യൂട്ടി മരിച്ചു. പ്രാഥമിക അന്വേഷണത്തെത്തുടർന്ന്, ക്രിസ്റ്റീന മുസിൽ (35) എന്ന് ഡെപ്യൂട്ടിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് ഡെപ്യൂട്ടി മസിൽ തൻ്റെ ഫോർഡ് എക്സ്പ്ലോറർ സ്ക്വാഡ് കാറിനുള്ളിൽ ഇരിക്കുകയായിരുന്നു,ഡെപ്യൂട്ടി, പെറി റോഡിന് സമീപം റൂട്ട് 23 ൻ്റെ വലതു വശത്തു രാത്രി 10:40 ന് തൊട്ടുമുമ്പ് പാർക്ക് ചെയ്തിരുന്നതായി ഇല്ലിനോയിസ് സ്റ്റേറ്റ് പോലീസ് കരുതുന്നു.. കെൻവർത്ത് ട്രക്ക്, റോഡ്‌വേയിൽ നിന്ന് തെന്നി പോയി, ഡെപ്യൂട്ടി സ്‌ക്വാഡ് കാർ പിന്നിൽ ഇടിക്കുകയായിരുന്നു.മാരകമായ പരുക്കുകളോടെ മുസിലിനെ ഏരിയാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല പട്രോളിംഗിലും മറ്റു വിവിധ വിഭാഗങ്ങളിലും സേവനമനുഷ്ഠിച്ച ഷെരീഫിൻ്റെ ഓഫീസിലെ അഞ്ച് വർഷത്തെ വെറ്ററൻ ആയിരുന്നു മുസിൽ എന്ന് ഷെരീഫ് ആൻഡി സള്ളിവൻ പറഞ്ഞു.നാല് വർഷം സൈനിക ഓഫീസറായും അവർ ആർമി…
ജോൺ സി വർഗ്ഗീസ് ഡാളസിൽ നിര്യാതനായി
ഡാളസ്: തിരുവല്ല മഞ്ഞാടി താഴാംപള്ളം വലിയ പറമ്പിൽ ജോൺ സി. വർഗ്ഗീസ് (യോനാച്ചൻ – 82) മാർച്ച് 28 ന് ഡാളസിൽ വെച്ച് നിര്യാതനായി. തിരുവല്ല വെൺപാലയിൽ കെ.എം. വർഗ്ഗീസ് – അന്നാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: റേച്ചൽ (പൊന്നമ്മ) വർഗ്ഗീസ് മക്കൾ: റോയി – ജോയ്സ് വർഗ്ഗീസ്, റീന – ലിജോ ഏബ്രഹാം, രൂത്ത് – സെൽബി കുരുവിള. 1966-67 വർഷങ്ങളിൽ തിരുവല്ല ശാരോൻ ബൈബിൾ കോളേജിലെ പഠനത്തിന് ശേഷം എവരിഹോം ക്രൂസേഡ് എന്ന സുവിശേഷ സംഘടനയിൽ ചേർന്ന് പ്രവർത്തിക്കുകയും തുടർന്ന് 1970 ൽ ഫിലദൽഫിയ ബെറിയൻ ബൈബിൾ കോളേജിലെ പഠനത്തിനായി അമേരിക്കയിലേക്ക് കുടിയേറി. 1972-ൽ മിനിയാപ്പൊളീസ് എ.ജി. ബൈബിൾ കോളേജിൽ ചേർന്ന് നാലു വർഷം വേദപഠനം നടത്തി. 1976-ൽ ഡാളസിലേക്ക് താമസം മാറിയ ശേഷം യു. എസ്. പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റിൽ ജീവനക്കാരനായിരുന്നു. ഡാളസ് ഐ.പി.സി.…