എടത്വാ: മരിയാപുരം പുന്നപ്ര വടക്കേറ്റം കുഞ്ഞച്ചൻ്റെ മകൻ ഡൊമിനിക്ക് ജോസഫ് (ജോജിമോൻ – 53) ആണ് അമ്മ മരിച്ചതിന്റെ നാലാം ദിനം കുഴഞ്ഞ് വീണ് മരിച്ചത്. മാതാവ് മരിയാപുരം പുന്നപ്ര (വടക്കേറ്റം) കുഞ്ഞച്ചൻ്റെ ഭാര്യ അന്നമ്മ ജോസഫ് (തങ്കമ്മ – 75) കഴിഞ്ഞ ശനിയാഴ്ചയാണ് മരണമടഞ്ഞത് .പരേത മങ്കൊമ്പ് തെക്കേക്കര മഠത്തിക്കളത്തിൽ കുടുംബാംഗമായിരുന്നു. മാതാവിന്റെ ആകസ്മിക മരണത്തേത്തുടർന്ന് വീട്ടിലെത്തിയ ജോജിമോൻ തിങ്കളാഴ്ച വൈകിട്ട് നടന്ന സംസ്കാര ചടങ്ങുകൾക്കു ശേഷം തുടർന്നുള്ള അടിയന്തിര കർമ്മങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനത്തിലായിരുന്നു. ബുധനാഴ്ച ഉച്ചയോടുകൂടി വീട്ടിൽ കുഴഞ്ഞ് വീണ ജോജിമോനേ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം ഏപ്രിൽ 11ന് ഉച്ചയ്ക്ക് 3ന്എടത്വാ സെൻ്റ് ജോർജ് ഫൊറോനാ പള്ളിയിൽ നടക്കും. ഇദ്ദേഹം ദീർഘ വർഷങ്ങളായി കോയമ്പത്തൂരിൽ ജേനസിസ് എൻജിനീയറിംഗ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. ത്രിശൂർ കണ്ടശ്ശാംകടവ് മാങ്ങൻ കുടുംബാംഗമായ ജാൻസിയാണ് ഭാര്യ. ഷാരോൺ,ഷെറിൻ,…
Day: April 10, 2024
പെരുന്നാള്‍ നന്മകള് പകരാനുള്ള ദിനം; ആഘോഷം തിന്മകള്ക്ക് വഴിമാറരുത്: ഗ്രാന്‍ഡ് മുഫ്തി
നോളജ് സിറ്റി: ഗ്രാന്‍ഡായി ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദ് ജാമിഉല്‍ ഫുതൂഹിലെ ഈദുല്‍ ഫിത്വ്ര് ആഘോഷം. രാവിലെ എട്ടിന് നടന്ന പെരുന്നാള്‍ നിസ്കാരത്തിന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് നേതൃത്വം നല്കി. പെരുന്നാള്‍ നന്മകള് പരസ്പരം പകരാനുള്ള ദിനമാണെന്നും മദ്യപാനം പോലുള്ള സാമൂഹിക തിന്മകള്ക്ക് ആഘോഷം വഴിമാറരുതെന്നും എന്നും അദ്ദേഹം പെരുന്നാള്‍ ദിന സന്ദേശ പ്രഭാഷണത്തില്‍ പറഞ്ഞു. മനുഷ്യരെല്ലാവരും പരസ്പരം സ്നേഹിക്കണം. സ്നേഹവും സൗഹാര്‍ദവും ഊട്ടിയുറപ്പിക്കാനുള്ള അവസരമാണ് പെരുന്നാളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ടവരും അശരണരുമായവര്‍ക്ക് കരുണ ചെയ്യണമെന്നും അഹങ്കാരം കാണിക്കാനുള്ളതല്ല അധികാരം എന്നുമാണ് തക്ബീര്‍ ധ്വനികള്‍ നല്കുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയും തീവ്രവാദവും പാടില്ലെന്നത് കൂടിയാണ് അല്ലാഹു അക്ബര്‍ എന്ന തക്ബീര്‍ ധ്വനികളുടെ സന്ദേശമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. എം എല്‍ എമാരായ അഡ്വ. പി ടി എ റഹീം, ടി സിദ്ദീഖ്,…
അറുപതോളം സഹോദര സമുദായാംഗങ്ങൾ പങ്കെടുത്ത് ശ്രദ്ധേയമായി വടക്കാങ്ങരയിലെ ഈദ്ഗാഹ്
വടക്കാങ്ങര : ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഈദ്ഗാഹ് ജന പങ്കാളിത്തം കൊണ്ടും സംഘടനാ മികവ് കൊണ്ടും ശ്രദ്ധേയമായി. സ്ത്രീകളും പുരുഷൻമാരും കുട്ടികളും അടക്കം ആയിരത്തിലധികം പേർ പങ്കെടുത്തതിന് പുറമെ പ്രത്യേകം ക്ഷണിക്കപ്പെട്ട അറുപതോളം സഹോദര സമുദായാംഗങ്ങളും ഈദ്ഗാഹിൽ പങ്കെടുത്തു. രാവിലെ 7:30 ന് ആരംഭിച്ച പെരുന്നാൾ നമസ്കാരവും ഖുത്വുബയും ഇവർക്കൊരു പുതിയ അനുഭവമായിരുന്നു. മഹല്ല് ഖതീബ് ടി.എം ശരീഫ് മൗലവി പെരുന്നാൾ നമസ്കാരത്തിനും ഖുത്വുബക്കും നേതൃത്വം നൽകി. ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഘടകവും മഹല്ല് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സൗഹൃദ സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ സി.പി കുഞ്ഞാലൻ കുട്ടി, കെ അബ്ദുറഹ്മാൻ, യു.പി മുഹമ്മദ് ഹാജി, അനസ് കരുവാട്ടിൽ എന്നിവർ ഈദ് സന്ദേശം നൽകി. ശിവദാസൻ, വേലായുധൻ, നിഷ, ദാക്ഷായണി തുടങ്ങിയവർ അവരുടെ…
സോളിഡാരിറ്റി പെരുന്നാൾ ഹദിയ നൽകി
മക്കരപ്പറമ്പ് :ഏരിയയിലെ വിവിധ പള്ളികളിലെ ഇമാമുമാർക്ക് സോളിഡാരിറ്റിയുടെ പെരുന്നാൾ ഹദിയ കൈമാറി. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഷബീർ വടക്കാങ്ങര, സെക്രട്ടറി അഷ്റഫ് സി.എച്ച്, സമീദ് സി.എച്ച്, ജാബിർ പടിഞ്ഞാറ്റുമുറി, നിസാർ പാറടി, സമീഹ് സി.എച്ച്, അബ്ദുറഹ്മാൻ മുഞ്ഞക്കുളം എന്നിവർ നേതൃത്വം നൽകി.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ പെരുന്നാൾ സന്ദേശം
വിശ്വാസികൾക്ക് സന്തോഷത്തിന്റെയും ആത്മീയ വിശുദ്ധിയുടെയും വേളയാണ് ചെറിയ പെരുന്നാൾ. വ്രതമനുഷ്ഠിച്ചും സത്കർമങ്ങൾ ചെയ്തും ലളിത ജീവിതം നയിച്ചുമാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നത്. ചുറ്റുമുള്ളവർക്ക് ഉപകാരം ചെയ്തും ധാർമിക പരിധി ലംഘിക്കാതെയുമാവണം പെരുന്നാൾ ആഘോഷിക്കേണ്ടത്. കുടുംബങ്ങൾക്കും അയൽവാസികൾക്കും ഒപ്പം ഒത്തു ചേർന്ന് പരസ്പരം സന്തോഷങ്ങൾ പങ്കു വെച്ച്, പ്രയാസമനുഭവിക്കുന്നവർക്ക് സന്തോഷത്തിന്റെ കൈനീട്ടങ്ങൾ കൈമാറി പരസ്പര ഐക്യത്തിന്റെയും സന്ദേശം പകരാനുള്ളതാവണം നമ്മുടെ ഈദുൽ ഫിത്ർ. ആശംസകൾ കൈമാറുന്നതോടൊപ്പം നമ്മുടെ സഹജീവികളും നമ്മെപ്പോലെ സന്തോഷിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താൻ നാം പ്രത്യേകം ശ്രദ്ധിക്കണം. വിശുദ്ധ റമസാനിൽ ശീലിച്ച ജീവിത ശുദ്ധിയും ലാളിത്യവും ദൈവിക സ്മരണയും ജീവിതത്തിലാകെ തുടരുമെന്ന ഉറച്ച തീരുമാനമാവണം പെരുന്നാളിന്റെ സന്തോഷങ്ങളിൽ പ്രധാനം. മറ്റുള്ളവർക്ക് ഉപദ്രവമാവുന്ന പ്രവർത്തികൾ നമ്മിൽ നിന്ന് ഉണ്ടാവില്ലെന്നും അരുതായ്മകൾക്കും തെറ്റുകൾക്കും നിയമലംഘനങ്ങൾക്കും കൂട്ടുനിൽക്കില്ലെന്നും നാം ഈ ദിവസം പ്രതിജ്ഞയെടുക്കുകയും ജീവിതത്തിൽ പാലിക്കുകയും വേണം. പുതു വസ്ത്രങ്ങൾ…
ചാലിയാർ ദുരൂഹ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം ത്വരിതപ്പെടുത്തി പ്രതിക്ക് മാതൃകാ പരമായ ശിക്ഷ ഉറപ്പാക്കണം – വിമൻ ജസ്റ്റിസ് മൂവ്മെന്റ്
എടവണ്ണപ്പാറ: ചാലിയാറിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതിയായ കരാട്ടെ അധ്യാപകനെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും മാതൃകാപരമായ ശിക്ഷ നടപ്പിലാക്കണമെന്നും വിമൻ ജസ്റ്റിസ് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി പറഞ്ഞു. കുടുംബവുമായി ചർച്ച നടത്തി കേസിൻ്റെ കാര്യങ്ങൾ മനസ്സിലാക്കാനും സംഘടനയുടെ എല്ലാ വിധ സഹകരണങ്ങളും ഉറപ്പ് നൽകുന്നതിനുമായി എത്തിയതായിരുന്നു അവർ. കേസിൽ പ്രതിയായ കരാട്ടെ അധ്യാപകനെതിരെ നേരത്തേ പോക്സോ കേസ് ഉണ്ടായിരുന്നതും നിലവിൽ പല ഭാഗത്ത് നിന്നും അയാൾക്കെതിരെ പരാതികൾ ഉയരുന്നതും ഗൗരവതരമായി കാണേണ്ടതാണ്. പോലീസ് അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കിലും നിലവിൽ ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണത്തിൽ കുടുംബത്തിന് പ്രതീക്ഷയുണ്ട്. പ്രതി വലിയ രാഷ്ട്രീയസ്വാധീനവും ബന്ധബലവും ഉള്ള വ്യക്തിയും മുൻകേസിൽ നിന്ന് തലയൂരിയ ചരിത്രമുള്ളത് കൊണ്ടും ഈ കേസിൽ നീതിയുടെ പക്ഷത്ത് നിൽക്കുന്നവർ ജാഗ്രത പുലർത്തേണ്ടതുണ്ട്. പെൺകുട്ടിക്കും കുടുംബത്തിനും നീതി…
രാജീവ് ചന്ദ്രശേഖറിൻ്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിക്കാൻ CBDT യോട് ഇസി ആവശ്യപ്പെട്ടു
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ നൽകിയിട്ടുള്ള വിവരങ്ങളിൽ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടോയെന്ന് പരിശോധിക്കാൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിനോട് (CBDT) തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) ആവശ്യപ്പെട്ടു. ചന്ദ്രശേഖർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പൊരുത്തക്കേട് ആരോപിച്ച് കോൺഗ്രസ് നൽകിയ പരാതിയെ തുടർന്നാണ് നടപടി. രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വസ്തുതകൾ തെറ്റായി അവതരിപ്പിച്ചുവെന്ന് യു.ഡി.എഫിന് പിന്നാലെ എൽ.ഡി.എഫും ആരോപിച്ചു. സമർപ്പിച്ച വിവരമനുസരിച്ച്, മന്ത്രിയുടെ നികുതി വിധേയമായ വരുമാനം 2018-19 സാമ്പത്തിക വർഷത്തിൽ 10.83 കോടി രൂപയിൽ നിന്ന് 2022-23 ൽ ഏകദേശം 5.59 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ 2018-19ൽ 10.8 കോടി രൂപയും 2019-20ൽ 4.48 കോടി രൂപയും 2020-21ൽ 17.51 ലക്ഷം രൂപയും 2021-22ൽ 680 രൂപയും 2022-23ൽ 5.59 ലക്ഷം…
മൗറിറ്റാനിയ എയർലൈൻസ് ഏപ്രിൽ 21 മുതൽ മദീനയിലേക്ക് ഫ്ലൈറ്റ് ആരംഭിക്കും
റിയാദ് : സൗദി അറേബ്യയുടെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) കിംഗ്ഡത്തിനും മൗറിറ്റാനിയയ്ക്കും ഇടയിൽ പതിവ് ഫ്ലൈറ്റ് ഓപ്പറേഷൻസ് ആരംഭിക്കാൻ മൗറിറ്റാനിയ എയർലൈൻസിന് അനുമതി നൽകി. മദീനയ്ക്കും നൗക്ചോട്ടിനും ഇടയിലുള്ള രണ്ട് പ്രതിവാര ഫ്ലൈറ്റുകൾ ഉൾപ്പെടുന്ന ഷെഡ്യൂൾ ചെയ്ത എയർ സർവീസ് 2024 ഏപ്രിൽ 21 ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് ഏപ്രിൽ 9 ചൊവ്വാഴ്ച GACA അറിയിച്ചു. എയർ കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനും വ്യോമഗതാഗത ശൃംഖല വിപുലീകരിക്കുന്നതിനുമുള്ള സൗദി അറേബ്യൻ GACA യുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് അംഗീകാരം. ദേശീയ വ്യോമയാന തന്ത്രത്തിൻ്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന സൗദി വിഷൻ 2030 ൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കാനുമാണ് ഈ തീരുമാനം. ഇത് രാജ്യത്തെ ഒരു ആഗോള ലോജിസ്റ്റിക് പ്ലാറ്റ്ഫോമാക്കി മാറ്റുകയും യാത്രയ്ക്കായി പുതിയ ചക്രവാളങ്ങൾ തുറക്കുകയും ചെയ്യുന്നു എന്ന് GACA പറഞ്ഞു.
ഈദുല്‍ ഫിത്വര്‍ ദിനത്തിൽ 1584 തടവുകാർക്ക് ബഹ്റൈൻ രാജാവ് മാപ്പ് നൽകി
മനാമ : ഈദുൽ ഫിത്വര്‍ ദിവസം 1,584 തടവുകാർക്ക് മാപ്പ് നൽകാൻ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉത്തരവ് പുറപ്പെടുവിച്ചു. വർഷങ്ങളായി രാജ്യത്ത് തടവുകാരെ കൂട്ടത്തോടെ മോചിപ്പിക്കുന്ന ഏറ്റവും വലിയ സംഭവമാണിത്. മാപ്പ് അനുവദിച്ച തടവുകാരെല്ലാം കലാപത്തിലും ക്രിമിനൽ കേസുകളിലും കുറ്റക്കാരാണെന്ന് ബഹ്റൈൻ വാർത്താ ഏജൻസി (ബിഎൻഎ) റിപ്പോർട്ട് ചെയ്തു. ബഹ്റൈൻ സമൂഹത്തിൻ്റെ കെട്ടുറപ്പും സുസ്ഥിരതയും നിലനിർത്തുന്നതിനൊപ്പം അതിൻ്റെ സാമൂഹിക ഘടനയെ സംരക്ഷിക്കാനുള്ള ബഹ്റൈൻ രാജാവ് ഹമദിൻ്റെ വ്യഗ്രതയെ ഈ ഉത്തരവ് പ്രതിഫലിപ്പിക്കുന്നു. രാജാവിൻ്റെ സിംഹാസനാരോഹണത്തിൻ്റെ രജതജൂബിലിയോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. 2002 ഫെബ്രുവരി 14 മുതൽ ഹമദ് രാജാവ് ബഹ്റൈനിൽ അധികാരത്തിലാണ്. ബഹ്റൈനും മറ്റ് ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളും അറബ് രാജ്യങ്ങളും ചേർന്ന് ഏപ്രിൽ 10 ബുധനാഴ്ച റംസാൻ അവസാനിക്കുന്ന ഈദ് അൽ ഫിത്വറിന്റെ ആദ്യ ദിവസമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.…
ഈദിന് മുമ്പേ ഫരീദാബാദിൽ ബജ്റംഗ്ദൾ പ്രവർത്തകർ ഇറച്ചിക്കടകൾ അടപ്പിച്ചു
ന്യൂഡല്‍ഹി: ഈദുൽ ഫിത്വറിന് ദിവസങ്ങൾക്ക് മുമ്പ്, ഉടമകൾക്ക് രജിസ്റ്റർ ചെയ്ത ലൈസൻസ് ഇല്ലെന്ന് ആരോപിച്ച് വലതുപക്ഷ സംഘടനയായ ബജ്റംഗ്ദളിൻ്റെ പ്രവർത്തകർ ഹരിയാനയിലെ ഫരീദാബാദ് ടൗണിലെ ഇറച്ചിക്കടകൾ അടച്ചുപൂട്ടിച്ചു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിച്ചു. പ്രദേശത്ത് അടച്ചിട്ടിരിക്കുന്ന നിരവധി ഇറച്ചിക്കടകളുടെ ഷട്ടറുകൾ ദൃശ്യങ്ങളിൽ കാണാം . ഇറച്ചി കടകളിൽ നിന്ന് ഇറച്ചിയുടെ ദുർഗന്ധം വമിക്കുന്നത് വഴിയാത്രക്കാരെ രോഗികളാക്കുന്നുവെന്ന് ബജ്റംഗ്ദൾ ഫരീദാബാദ് ജില്ലാ പ്രസിഡൻ്റ് ദീപക് ആസാദിൻ്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ആരോപിച്ചു. “ഈ ഉടമകൾക്കൊന്നും ഇറച്ചിക്കട നടത്താനുള്ള ലൈസൻസ് രജിസ്റ്റർ ചെയ്തിട്ടില്ല. നിങ്ങൾക്ക് ലൈസൻസ് ഉണ്ടെങ്കിൽ, ഞങ്ങളെ കാണിക്കൂ. ഭരണകൂടം എന്താണ് ചെയ്യുന്നത്? എല്ലാ കടകളും അടച്ചിടണം. വാങ്ങാനായി തൂക്കിയ ഇറച്ചിയിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നു. കടകള്‍ക്കടുത്തുകൂടെ കടന്നുപോകുമ്പോൾ പലർക്കും ഓക്കാനം വരുന്നു, ” ദീപക് ആസാദ് പറഞ്ഞു. സംഭവസ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ…