ചിങ്ങം : ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെയധികം സംവേദനക്ഷമതയും ആവേശവും നൽകും. ആരോഗ്യം നിങ്ങളെ ഉത്കണ്ഠാകുലരും അസ്വസ്ഥരുമാക്കിയേക്കാം. സമ്മർദവും സംഘർഷവും നിങ്ങളെ രോഗിയാക്കും. നിയമപരമായ കാര്യങ്ങളിൽ ജാഗ്രത പാലിക്കണം. കന്നി : ഇന്നത്തെ ദിവസം നിങ്ങൾക്ക് ലാഭവും നേട്ടവും വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ അന്തസും ജനപ്രീതിയും എല്ലാ ഭാഗത്തും ഉയരാൻ സാധ്യതയുണ്ട്. പണത്തിന്റെ ലഭ്യത വർധിക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ക്ഷേമത്തിന് ആക്കം കൂട്ടും. തുലാം : ഇത് നിങ്ങൾക്ക് ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനുമാകും. ഇന്ന് നിങ്ങൾക്ക് ഒരു സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ പ്രശസ്തി ശോഭയുള്ളതും നിങ്ങൾക്ക് ജീവന് നല്‍കുന്നതുമാകും. മേലുദ്യോഗസ്ഥരിൽ നിന്ന് നിങ്ങൾക്ക് പ്രശംസയും ഉത്തേജനവും ലഭിക്കും. സഹപ്രവർത്തകരുടെ സഹകരണവും ഉറപ്പാണ്. വൃശ്ചികം : നിങ്ങൾക്ക് ഇന്നത്തെ ദിവസം മുഴുവൻ മടിയും അലസതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. കച്ചവടത്തിലെ അല്ലെങ്കിൽ തൊഴിലിലെ…
Day: April 16, 2024
ലോക്സഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി സ്വീകരിക്കുന്ന തെരഞ്ഞെടുപ്പ് സമീപനത്തെ കുറിച്ച് പാർട്ടി സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പ്രസ്താവന
തിരുവനന്തപുരം: ജനാധിപത്യ ഇന്ത്യയുടെ ഭാവി തീരുമാനിക്കപ്പെടുന്ന പൊതുതെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. കഴിഞ്ഞ 10 വർഷത്തെ ഭരണം കൊണ്ടു രാജ്യത്തെ ഭരണഘടനയെ ദുർബലപ്പെടുത്തുകയും ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കുകയും ചെയ്ത സംഘപരിവാർ, വീണ്ടും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന തന്നെ ഭേദഗതി ചെയ്യുമെന്ന് പ്രഖ്യാപിച്ച നിർണായക ഘട്ടത്തിലാണ് രാജ്യം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ആർ എസ് എസും, ബി.ജെ.പി യും , നരേന്ദ്ര മോദിയും, അമിത് ഷായും നേതൃത്വം നൽകിയ കേന്ദ്ര സർക്കാർ രാജ്യത്തിന്റെ ജനാധിപത്യ – മതനിരപേക്ഷ അടിത്തറ ഇല്ലാതാക്കി ഇന്ത്യയെ ഒരു സവർണ്ണ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റുവാനുള്ള നടപടികൾ ഒന്നിന് പിറകെ ഒന്നായി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. സവർണ്ണ ഹിന്ദുത്വ വംശീയ നിലപാടുകൾ തീവ്രമായി നടപ്പാക്കുന്ന BJP യുടെ ഭരണ നടപടികളും അവരുടെ കോർപ്പറേറ്റ് ചങ്ങാത്തവും സൃഷ്ടിച്ച ജനവിരുദ്ധതയുടെ ആഘാതങ്ങൾ രാജ്യത്തെ സമസ്ത മേഖലകളെയും തകർത്തിരിക്കുന്നു. ചെറു വിഭാഗം സവർണ്ണ വംശീയവാദികളുടെയും…
നേപ്പാള്‍ ഹിന്ദു രാഷ്ട്രമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം
കാഠ്മണ്ഡു: നേപ്പാളിൽ ഹിന്ദുരാഷ്ട്രത്തിനുള്ള ആവശ്യം വീണ്ടും വർധിക്കുകയാണെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച തലസ്ഥാനമായ കാഠ്മണ്ഡുവിൽ ഹിന്ദു രാഷ്ട്ര അനുകൂലികൾ നടത്തിയ പ്രകടനത്തില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടു. പോലീസും സമരക്കാരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. അതിനിടെ, സമരക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതക ഷെല്ലുകളും ജലപീരങ്കിയും പ്രയോഗിച്ചു. രാജ്യത്ത് രാജഭരണം പുനഃസ്ഥാപിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. രാജ്യത്തെ ദേശീയവാദികളായ ‘രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി’യുടെ പിന്തുണയാണ് പ്രതിഷേധക്കാർക്ക്. നേപ്പാളിലെ ഏറ്റവും വലിയ അഞ്ചാമത്തെ കക്ഷിയാണ് രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി. രാജവാഴ്ച പുനഃസ്ഥാപിക്കുക, ഹിന്ദു രാഷ്ട്രം, ഫെഡറൽ സംവിധാനം എന്നിവയാണ് ഞങ്ങളുടെ പ്രധാന ആവശ്യങ്ങളെന്ന് പാർട്ടി വക്താവ് മോഹൻ ശ്രേഷ്ഠ പറഞ്ഞു. കാഠ്മണ്ഡുവിലെ പ്രധാന സർക്കാർ കെട്ടിടങ്ങൾക്ക് സമീപം പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. നിരോധിത മേഖലയിലേക്ക് പ്രതിഷേധക്കാർ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സിപിഎമ്മിന് ആദായ നികുതി വകുപ്പില്‍ നിന്ന് വീണ്ടും തിരിച്ചടി; ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച ഒരു കോടി രൂപ ചിലവഴിക്കരുടെന്ന് കര്‍ശന നിര്‍ദ്ദേശം
തൃശൂർ: സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി ആദായ നികുതി വകുപ്പ് തുടരും. 10 ദിവസം മുമ്പ് ആദായ നികുതി വകുപ്പ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. അക്കൗണ്ടിൽ നിന്ന് സിപിഎം പിൻവലിച്ച ഒരു കോടി രൂപ ചിലവഴിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശവും പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ട്. നടപടികളുടെ ഭാഗമായി ഈ പണം ആദായ നികുതി വകുപ്പ് പിടിച്ചെടുക്കും. നിലവിൽ അഞ്ച് കോടി പത്ത് ലക്ഷം രൂപയാണ് അക്കൗണ്ടിലുള്ളത് പാർട്ടി സമർപ്പിച്ച ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് കാണിച്ചിട്ടില്ല. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. ഏപ്രിൽ രണ്ടിനാണ് സിപിഎം ജില്ലാ കമ്മിറ്റി അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപ പിൻവലിച്ചത്. ഇക്കാര്യങ്ങൾ ആദായനികുതി വകുപ്പ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതിനുശേഷമാണ് അക്കൗണ്ടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരിശോധിച്ചത്. കൂടാതെ റിട്ടേണിൽ…
പ്രശസ്ത സംഗീതജ്ഞനും നടന് മനോജ് കെ ജയന്റെ പിതാവുമായ കെ ജി ജയൻ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത സംഗീതജ്ഞനും നടന് മനോജ് കെ ജയന്റെ പിതാവുമായ കെ.ജി.ജയൻ (90) അന്തരിച്ചു. വാർദ്ധക്യ സഹജമായ ചില രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. ഭക്തിഗാനങ്ങളിലൂടെയും ചലച്ചിത്രഗാനങ്ങളിലൂടെയും സംഗീതരംഗത്ത് ശ്രദ്ധനേടിയ അദ്ദേഹം, ജയ-വിജയ എന്ന് വിളിക്കപ്പെടുന്ന തൻ്റെ ഇരട്ട സഹോദരനുമായുള്ള കച്ചേരികൾക്ക് സംഗീത പ്രേമികൾക്കിടയിൽ വളരെ ജനപ്രിയനായിരുന്നു. കർണാടക സംഗീതത്തിൽ തൻ്റെ മികവ് തെളിയിച്ചാണ് കെ.ജി.ജയൻ മലയാള സംഗീത ലോകത്തേക്ക് ചുവടുവച്ചു. ‘രാധ തൻ പ്രേമത്തോടാണോ’, ‘നക്ഷത്ര ദീപങ്ങള്‍ തിളങ്ങീ’, ചന്ദനചർച്ചിത നീലകളേബര’, ‘ശ്രീകോവിൽ നട തുറന്നു,’ ‘വിഷ്ണുമായയില്‍ പിറന്ന് അ വിശ്വ രക്ഷകാ’ തുടങ്ങിയവയാണ് അദ്ദേഹത്തിൻ്റെ ഹിറ്റ് ഗാനങ്ങൾ. ആയിരത്തിലധികം ഗാനങ്ങൾക്ക് അദ്ദേഹം ഈണം നൽകിയിട്ടുണ്ട്. 2019 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: പണം നഷ്ടപ്പെട്ട നിക്ഷേപകർക്ക് ‘മോദിയുടെ ഉറപ്പ്’
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഐഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുന്നംകുളത്ത് നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ, അഴിമതിയിൽ അകപ്പെട്ട സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് അവരുടെ പണം തിരികെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബിജെപി ഏതറ്റം വരെയും പോകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. സഹകരണ ബാങ്ക് കുംഭകോണത്തെക്കുറിച്ച് സംസാരിക്കവെ, സിപിഐഎം ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതി നടത്താൻ ഇടതു സർക്കാർ പുതിയ വഴികൾ തേടുകയാണെന്നും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പാണ് ഇതിൻ്റെ ഏറ്റവും വലിയ തെളിവെന്നും അദ്ദേഹം പറഞ്ഞു. സഹകരണ ബാങ്കിൽ നിക്ഷേപിച്ച പാവപ്പെട്ടവരുടെ കോടിക്കണക്കിന് രൂപ സിപിഐ(എം) നേതാക്കള്‍ കൊള്ളയടിച്ചെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കില്‍ നിക്ഷേപിച്ച പണം നിക്ഷേപകർക്ക് തിരിച്ചെടുക്കാന്‍ കഴിയാതെ വന്നതോടെ നിരവധി പെൺകുട്ടികളുടെ വിവാഹമാണ് മുടങ്ങിയത്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ആലത്തൂരിലെ എൻഡിഎ…
ആം ആദ്മി പാർട്ടിയും ബിജെപിയും ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടി (എഎപി) പഞ്ചാബിൽ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പ്രധാന സീറ്റുകളിലേക്ക് അവർ നാല് സ്ഥാനാർത്ഥികളെയാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. ചൊവ്വാഴ്ച പ്രഖ്യാപിച്ച സ്ഥാനാർത്ഥികളിൽ ജഗ്ദീപ് സിംഗ് ബ്രാർ, അമാൻഷർ സിംഗ്, പവൻ കുമാർ ടിനു, അശോക് പരാശർ പാപ്പി എന്നിവരും ഉൾപ്പെടുന്നു. നാലുപേരും നിലവിൽ പഞ്ചാബ് നിയമസഭയിലെ അംഗങ്ങളാണ്. ശിരോമണി അകാലിദളിൽ നിന്ന് അടുത്തിടെ എഎപിയിൽ ചേർന്ന പവൻ കുമാർ ടിനുവിനെ എസ്സി ക്വാട്ടയിൽ ഉൾപ്പെടുന്ന ജലന്ധർ സീറ്റിൽ നിന്നാണ് നാമനിർദ്ദേശം ചെയ്തത്. സമാന്തര നീക്കമെന്ന നിലയിൽ, ഭാരതീയ ജനതാ പാർട്ടി (ബിജെപി) ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പന്ത്രണ്ടാമത്തെ പട്ടിക പുറത്തുവിട്ടു. പഞ്ചാബ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഏഴ് സ്ഥാനാർത്ഥികളാണ് പട്ടികയിലുള്ളത്. മഹാരാഷ്ട്രയിൽ, എൻസിപി (എസ്പി) സ്ഥാനാർത്ഥി ശശികാന്ത് ഷിൻഡെയെ വെല്ലുവിളിക്കാൻ…
ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് കോർപ്സിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇസ്രായേൽ
തങ്ങളുടെ മണ്ണിൽ ഇറാൻ്റെ വൻ ആക്രമണം തകർത്തതിന് ശേഷം, ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (ഐആർജിസി) ഭീകര സംഘടനയായി ലോകം പ്രഖ്യാപിക്കണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടു. IRGC നേരിട്ട് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മേൽനോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇസ്രായേല്‍ പറഞ്ഞു. കൂടാതെ, ഇറാനെതിരെ കടുത്ത നയതന്ത്ര ആക്രമണത്തിന് ഇസ്രായേൽ തയ്യാറെടുക്കുകയാണ്. ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ്, ബ്രിട്ടീഷ്, ഫ്രഞ്ച് സഹമന്ത്രിമാരുമായി ഇത് സംബന്ധിച്ച് സംസാരിച്ചതായി വിദേശകാര്യ മന്ത്രാലയത്തിലെ വൃത്തങ്ങൾ അറിയിച്ചു. ഹമാസ്, ഹിസ്ബുള്ള, ഹൂത്തികൾ എന്നിവരുടെ എല്ലാ പ്രോക്സി ആക്രമണങ്ങളിലും ഐആർജിസിക്ക് പങ്കുണ്ടെന്നതുള്‍പ്പടെ നിരവധി ആരോപണങ്ങൾ ഇസ്രായേൽ ഐആർജിസിക്കെതിരെ ഉന്നയിച്ചിട്ടുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, യുദ്ധമന്ത്രിസഭയുടെ യോഗം ഇറാനെതിരായ പ്രത്യാക്രമണത്തിന് അന്തിമരൂപം നൽകിയതായും പറയുന്നു. എന്നാല്‍, ആക്രമണത്തിൻ്റെ സമയം അന്തിമമാക്കിയിട്ടില്ല. ഇറാനെതിരെ അന്താരാഷ്ട്ര നയതന്ത്ര ആക്രമണം കെട്ടിപ്പടുക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നത്. ഐആർജിസിയെ…
ഇസ്രായേൽ അടങ്ങിയിരുന്നില്ലെങ്കില്‍ വീണ്ടും തിരിച്ചടിക്കുമെന്ന് ഇറാന്
ടെഹ്റാൻ: ജൂതരാഷ്ട്രം അടങ്ങിയിരുന്നില്ലെങ്കില്‍ ഞങ്ങള്‍ വീണ്ടും തിരിച്ചടിക്കുമെന്ന് ഇറാന്. തുര്‍ക്കി വിദേശകാര്യമന്ത്രിയുമായി സംസാരിച്ചപ്പോഴാണ് ഇറാനിയന്‍ മന്ത്രിയുടെ മുന്നറിയിപ്പ്. ഇസ്രായേലില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെങ്കിൽ പുതിയ ആക്രമണം നടത്തില്ലെന്ന് ടെഹ്റാൻ അങ്കാറയ്ക്ക് ഉറപ്പ് നൽകിയതായി തുർക്കി നയതന്ത്ര വൃത്തങ്ങൾ പറഞ്ഞു. നേരത്തെ, തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ ഇറാനിയൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദൊല്ലാഹിയാനുമായി ഫോൺ സംഭാഷണം നടത്തിയിരുന്നു. ഈ സമയത്ത് മിഡിൽ ഈസ്റ്റിൽ സംഘര്‍ഷം വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് തുര്‍ക്കി ആശങ്ക പ്രകടിപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു. “ഇസ്രായേലിനെതിരായ പ്രതികാര നടപടി പൂർത്തിയായതായി ഇറാൻ വിദേശകാര്യ മന്ത്രാലയ തലവൻ ഹുസൈൻ അമിറാബ്ദൊല്ലാഹിയൻ പറഞ്ഞു. ഇസ്രായേലിന്റെ ധാര്‍ഷ്ട്യത അവസാനിപ്പിച്ച് അടങ്ങിയൊതുങ്ങി കഴിഞ്ഞില്ലെങ്കില്‍ കൂടുതൽ നടപടികളിലേക്ക് ഇറാൻ നീങ്ങും. ഒരു പുതിയ ആക്രമണം നടന്നാൽ, ടെഹ്റാൻ്റെ പ്രതികരണം കൂടുതൽ തീവ്രമായിരിക്കും,” വൃത്തങ്ങള്‍ പറഞ്ഞു.
ടി കെ എഫ് ഓണാഘോഷ കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനവും ടിക്കറ്റ് കിക്ക് ഓഫും വര്‍ണാഭമായി
ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2024 ലെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ഓണാഘോഷ കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനവും ടിക്കറ്റ് കിക്ക് ഓഫും ഫിലാഡല്‍ഫിയ സിറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു.പെണ്‍സില്‍വാനിയ, ഡെലവര്‍ ന്യൂ ജേഴ്സി ട്രൈസ്റ്റേറ്റ് ഏരിയയിലെ പതിനഞ്ചില്‍ പരം മലയാളി സംഘടനകളുടെ ഒരുമയുടെ ആരവമായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ നേതൃത്യത്തില്‍ 2024 ഓഗസ്റ് 31 നു ഫിലാഡല്‍ഫിയ സിറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന ഓണാഘോഷ പരിപാടികള്‍ക്ക് ‘ആരവം 2024’ എന്നാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2024 ലെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ഓണാഘോഷ കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനവും ടിക്കറ്റ് കിക്ക് ഓഫും ഫിലാഡല്‍ഫിയ സിറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു. പെണ്‍സില്‍വാനിയ, ഡെലവര്‍ ന്യൂ ജേഴ്സി ട്രൈസ്റ്റേറ്റ് ഏരിയയിലെ പതിനഞ്ചില്‍ പരം മലയാളി സംഘടനകളുടെ ഒരുമയുടെ ആരവമായ…