വാഷിംഗ്ടൺ ഡിസി: കുട്ടികളുടെ വിവിധ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെഎജിഡബ്ല്യു ) യുവജനങ്ങൾക്കായി നടത്തിയ ടാലന്റ് ടൈം, സാഹിത്യ, ഫൈൻ ആർട്സ്, പെർഫോമിംഗ് ആർട്സ് മത്സരങ്ങൾ വൻപിച്ച വിജയമായി. എഴുപത്തിൽ അതികം വിധികർത്താക്കളും നൂറിൽ അധികം സഹായികളും മുന്ന് ദിവസമായി നടത്തിയ മത്സരങ്ങൾ ഒരു സ്കൂൾ കലോത്സവത്തിന്റെ പ്രതീതി ഉണർത്തി. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ കലോത്സവമാണ് വാഷിംഗ്ടൺ ഡിസി യിൽ അരങ്ങേറിയത്. 2007-ൽ 008-ൽ കെഎജിഡബ്ല്യു ആരംഭിച്ച ഈ യുവജനോത്സവം ഓരോ വർഷം കഴിയും തോറും മെച്ചപ്പെട്ട രീതിയിൽ നടത്താൻ കഴിഞ്ഞു എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. ഇന്ന് അത് വളർന്നു പന്തലിച്ചു ഒരു സ്കൂൾ കലോത്സവത്തെ പോലെ വളർത്തിയെടുക്കാൻ കഴിഞ്ഞത് വാഷിംഗ്ടൺ ഡിസിയിലെ മലയാളികളുടെ നിർലോഭമായ സഹകരണം കൊണ്ട് മാത്രമാണ് . ഗ്രേറ്റർ വാഷിംഗ്ടൺ ഡിസി ഏരിയയിൽ…
Month: April 2024
പി.സി.ഐ.സി കോണ്‍ഫറന്‍സ്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു
പെന്തിക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് ഇൻഡോ-കനേഡിയൻസിന്റെ പ്രഥമ കോൺഫറൻസ് 2024 ഓഗസ്റ്റിൽ ടോറോന്റോയിൽ വച്ച് നടത്തപ്പെടുന്നതിന്റെ ക്രമീ കരണങ്ങൾ അവസാന ഘട്ടത്തിലേക്ക്. 10 പ്രൊവിൻസും മൂന്ന് ഫെഡറൽ ടെറിട്ടറിയുമുള്ള കാനഡ എന്ന വലിയ മനോഹരമായ രാജ്യത്ത് മലയാളികൾ കുടിയേറി തുടങ്ങിയിട്ട് 6 പതിറ്റാണ്ട് കഴിഞ്ഞു. 2024ിൽ എത്തി നിൽക്കുമ്പോൾ കാനഡയുടെ 10 പ്രൊവിൻസിലും മലയാളി പെന്തക്കോസ് സഭകളുടെ സാന്നിധ്യം ഇന്ന് ഉണ്ട്. കാലാകാലങ്ങളിൽ ഇമിഗ്രൻസ് ആയിട്ട് പല പ്രൊവിൻസിൽ താമസിക്കുന്നവരെ കൂടാതെ, സ്റ്റുഡൻറ് ആയിട്ട് പഠിക്കാൻ കടന്നുവന്നവര്‍, ഈ സ്ഥലങ്ങളെല്ലാം താമസിക്കുന്നു. പിൽക്കാലത്ത് ദൈവദാസന്മാർ വിശ്വാസികൾ ചേർന്ന് തുടങ്ങിയ പ്രാർത്ഥനാ കൂട്ടായ്മകൾ ഇന്ന് സഭകളായ രൂപാന്തരപ്പെട്ടു. അങ്ങനെ ആ സഭകൾ എല്ലാം കൂടിച്ചേർന്ന് നടത്തുന്ന കോൺഫറൻസ് ആണ് PCIC. 10 പ്രൊവിൻസുകളിൽനിന്നും നിന്നും നൂറിൽപരം സഭകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കോൺഫറൻസ തുടങ്ങുന്നത് *2024 ഓഗസ്റ്റ് മാസം 1, 2…
ഇറാനുമായി വ്യാപാരം നടത്തുന്ന പാക്കിസ്താന് ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക
വാഷിംഗ്ടൺ: പാക് സര്‍ക്കാര്‍ ഇറാനുമായി വ്യാപാരം നടത്തിയാൽ പാക്കിസ്താനെതിരെ “സാധ്യമായ ഉപരോധത്തിന്” സാധ്യതയുണ്ടെന്ന് അമേരിക്ക തിങ്കളാഴ്ച സൂചന നൽകി. പാക്കിസ്താന്റെ ഏറ്റവും വലിയ കയറ്റുമതി വിപണികളിലൊന്നാണ് അമേരിക്കയെന്ന് ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സിയുടെ സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് മാത്യു മില്ലർ ഇക്കാര്യം സൂചിപ്പിച്ചത്. എന്നാല്‍, ഉപരോധത്തിൻ്റെ സാധ്യതയെ ഉദ്ധരിച്ച് ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ പരിഗണിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. ഇറാനുമായുള്ള ബിസിനസ്സ് ഇടപാടുകൾ പരിഗണിക്കുന്ന എല്ലാവരും ഉപരോധത്തിൻ്റെ അപകടസാധ്യതയെക്കുറിച്ച് അറിഞ്ഞിരിക്കാൻ ഞങ്ങൾ ഉപദേശിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്താന്റെ പേര് പ്രത്യേകം പരാമര്‍ശിച്ചില്ലെങ്കിലും, ഏറ്റവും വലിയ വിദേശ വിപണിയും രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപകരിൽ ഒരാളും എന്ന നിലയിൽ യുഎസിൻ്റെ പ്രാധാന്യത്തെക്കുറിച്ച് മില്ലര്‍ ഓർമ്മിപ്പിച്ചു. “കഴിഞ്ഞ 20 വർഷമായി ഞങ്ങൾ പാക്കിസ്താനിലെ ഒരു മുൻനിര നിക്ഷേപകരാണ്. പാക്കിസ്താന്റെ സാമ്പത്തിക വിജയം…
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ
കാലിഫോർണിയ:ഹൈവേകൾ തടയുന്ന പ്രതിഷേധക്കാർക്കുള്ള ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ ഡെമോക്രാറ്റുകൾ പിന്തുണച്ചു തിങ്കളാഴ്ച ഒരു റിപ്പബ്ലിക്കൻ പാർട്ടി അവതരിപ്പിച്ച നിയമനിർമ്മാണം നാല് ഡെമോക്രാറ്റുകളുടെ നിർണായക പിന്തുണയോടെ അംഗീകാരം നൽകി, ഈ നിയമനിർമ്മാണം സമ്പൂർണ അസംബ്ലിയും സെനറ്റും പാസാക്കുകയും ഗവർണർ ഗാവിൻ ന്യൂസോമിൻ്റെ പിന്തുണ നേടുകയും വേണം, എന്നാൽ സംസ്ഥാന നിയമസഭയിൽ ആധിപത്യം പുലർത്തുന്ന ഡെമോക്രാറ്റുകൾക്കിടയിൽ വോട്ട് പിളർപ്പിനെ സൂചിപ്പിക്കുന്നു. ഹൈവേ തടയുകയും അടിയന്തര വാഹനങ്ങൾ കടന്നുപോകുന്നത് തടയുകയും ചെയ്യുന്ന പ്രതിഷേധക്കാർക്കുള്ള പിഴ 100 ഡോളറിൽ നിന്ന് 200 ഡോളറായി ഇരട്ടിയാക്കും. മൂന്ന് വർഷത്തിനുള്ളിൽ ഒന്നിലധികം കുറ്റകൃത്യങ്ങൾക്ക് പിഴ 1,000 ഡോളറായി ഉയർന്നേക്കാം. “ഈ ഹൈവേ തടയലുകൾ പതിവുള്ളതും കൂടുതൽ അശ്രദ്ധവും കൂടുതൽ അപകടകരവുമാണ്,” അസംബ്ലി അംഗം കേറ്റ് സാഞ്ചസ് പറഞ്ഞു. സാൻ ഫ്രാൻസിസ്കോ-ഓക്ക്ലാൻഡ് ബേ ബ്രിഡ്ജിൽ നേരത്തെ നടത്തിയ പ്രകടനം ഒരു പ്രാദേശിക ആശുപത്രിയിൽ മൂന്ന്…
റവ. ഡോ. ബാബു കെ. മാത്യുവിന്റെ ഭാര്യ മോളി മാത്യു (മോളി കൊച്ചമ്മ -64) അന്തരിച്ചു
ന്യൂജേഴ്സി : നാല് പതിറ്റാണ്ടായി സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ദേവാലയ വികാരിയായ റവ. ഡോ. ബാബു കെ. മാത്യുവിന്റെ (ബാബു അച്ചൻ) ഭാര്യ മോളി മാത്യു (മോളി കൊച്ചമ്മ -64) അന്തരിച്ചു . ബാബു അച്ചനും കൊച്ചമ്മയും തങ്ങളുടെ 45-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന ദിനത്തിൽ വന്നെത്തിയ വേർപാട് സമൂഹത്തെയാകെ ഞെട്ടിച്ചു അച്ചനും മക്കളായ റോബിൻ മാത്യു, ഡോ ജെയ്സൺ മാത്യു, കെവിൻ മാത്യു, മരുമക്കളായ മേരി മാത്യു, ഡോ മിറിയം മാത്യു, ക്രിസ്റ്റൽ മാത്യു, കൊച്ചുമക്കൾ ജാക്സൺ,പെനിലോപ്പ് , സൊയി , സിലാസ് എന്നിവരുൾപ്പെടെ ദുഖാർത്തരായ എല്ലാ കുടുംബാംഗങ്ങൾക്കും സ്നേഹവും പ്രാർത്ഥനയും അർപ്പിക്കുന്നതായി പള്ളി സെക്രട്ടറി ജെറീഷ് വർഗീസ് അറിയിച്ചു ഒപ്പം മോളി കൊച്ചമ്മയുടെ സഹോദരങ്ങളായ ജെയിംസ് തോമസ് (പൊന്നച്ചൻ), സൂസൻ തോമസ്, സാമുവൽ തോമസ് (ജോസുകുട്ടി) എന്നിവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അനുശോചനം അറിയിച്ചു. ഏപ്രിൽ…
അരിസോണ വാഹനാപകടത്തിൽ തെലങ്കാനയിൽ നിന്നുള്ള രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു
അരിസോണ: ഫീനിക്സിലുണ്ടായ വാഹനാപകടത്തിൽ തെലങ്കാനയിൽ നിന്നുള്ള രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം . ഏപ്രിൽ 20ന് ഇവരുടെ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.മരിച്ച 19 വയസ്സുള്ള രണ്ട് വിദ്യാർത്ഥികളും അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്ങിന് പഠിക്കുകയായിരുന്നു. കാറിൻ്റെ ഡ്രൈവർ മുക്ക നിവേശിനിക്കും ഗൗതം പാഴ്സിക്കും പരിക്കേറ്റെങ്കിലും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു. “2024 ഏപ്രിൽ 20 ന്, ഏകദേശം 6:18 PM ന്, സ്റ്റേറ്റ് റൂട്ട് 74 ന് വടക്ക് കാസിൽ ഹോട്ട് സ്പ്രിംഗ്സ് റോഡിലാണ് അപകടം ഉണ്ടായത് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.“ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിയിൽ ഉൾപ്പെടുന്നു, വെള്ള 2024 കിയ ഫോർട്ടെയും ചുവപ്പ് 2022 ഫോർഡ് എഫ് 150 ഉം, അവ രണ്ടും മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു കാസിൽ ഹോട്ട് സ്പ്രിംഗ്സ് റോഡിലൂടെ തെക്കോട്ടും ചുവന്ന എഫ്150 ൻ്റെ…
ഹൂസ്റ്റണിൽ നടന്ന അങ്കത്തട്ട്@അമേരിക്കയിൽ പൊരിഞ്ഞ പോരാട്ടം!! മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിൽ
ഏപ്രിൽ 19നു വെള്ളിയഴ്ച വൈകുന്നേരാം ഹൂസ്റ്റണിലെ മാഗിന്റെ ആസ്ഥാന ആസ്ഥാന കേന്ദ്രമായ കേരള ഹൗസിൽ നടന്ന ഇലക്ഷൻ സംവാദം അക്ഷരാർത്ഥത്തിൽ മൂന്നു മുന്നണികളുടെ പോരാട്ടം തന്നെയായിരുന്നു. അങ്കത്തട്ട്@ അമേരിക്ക എന്ന പേരിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെയും (ഐ പിസിഎൻഎ ) മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെയും (മാഗ്) സംയുക്താഭിമുഖ്യത്തിൽ നടന്ന സംവാദം വീറും വാശിയും നിറഞ്ഞ, രാഷ്ട്രീയ ചോദ്യോത്തരങ്ങളുടെ വേദിയായി മാറിയപ്പോൾ ആസന്നമായിരിക്കുന്ന ഇന്ത്യയിലെ 18ാമത് പാർലമെന്റ് തിരഞ്ഞെടുപ്പിനെ പ്രവാസികൾ എത്ര ഗൗരവത്തോടെയാണ് കാണുന്നതിന്റെ നേര്കാഴ്ചയായിരുന്നു ഈ ഇലക്ഷൻ സംവാദം. ഇന്ത്യൻ,അമേരിക്കൻ ദേശീയ ഗാനങ്ങളോടെ ആരംഭിച്ച പ്രാരംഭ സമ്മേളനത്തിൽ മാഗ് പ്രസിഡണ്ട് മാത്യൂസ് മുണ്ടയ്ക്കൽ സ്വാഗതമാശംസിച്ചു. ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ.കെ.പട്ടേൽ, ഐപിസിഎൻഎ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് സൈമൺ വളാച്ചേരിൽ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് എംസി ആൻസി…
സ്റ്റാറ്റൻ ഐലൻഡ് മാർ ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി & യുത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
സ്റ്റാറ്റൻ ഐലൻഡ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് ഏപ്രിൽ 14 ഞായറാഴ്ച സ്റ്റാറ്റൻ ഐലൻഡിലുള്ള മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെട്ടു. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ നാല് ദിവസത്തെ കോൺഫറൻസിൽ പങ്കെടുക്കും. ഭദ്രാസനത്തിൻ്റെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി/ യൂത്ത് കോൺഫറൻസ്. വിശുദ്ധ കുർബാന ശുശ്രൂഷയ്ക്കുശേഷം റവ. ഡോ. ജോൺസൺ സി. ജോൺ (വികാരി) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. ഷോൺ എബ്രഹാം (ജോയിൻ്റ് ട്രഷറർ, ഫാമിലി & യൂത്ത് കോൺഫറൻസ്), നോബിൾ വർഗീസ്, നിക്കോൾ & നോയൽ വർഗീസ്, റെജി വർഗീസ് (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരായിരുന്നു കോൺഫറൻസ് ടീം അംഗങ്ങൾ. സമ്മേളനത്തിന്റെ തീം, തീയതി, വേദി, സ്പീക്കറുകൾ എന്നിവ ഉൾപ്പെടെയുള്ള പൊതുവായ…
നഴ്സിംഗ് ഹോമുകൾക്ക് ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കും: കമല ഹാരിസ്
ല ക്രോസ്സ് (വിസ്കോൺസിൻ): ഫെഡറൽ ധനസഹായമുള്ള നഴ്സിംഗ് ഹോമുകൾക്കായി ബൈഡൻ ഭരണകൂടം ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കുമെന്നു വൈസ് പ്രസിഡൻ്റ് ഹാരിസ് പ്രഖ്യാപിച്ചു. വൈസ് പ്രസിഡൻ്റ് കമല ഹാരിസ് ആരോഗ്യ പ്രവർത്തകരുമായി തിങ്കളാഴ്ച ലാ ക്രോസിലെ ഹ്മോംഗ് കൾച്ചറൽ ആൻഡ് കമ്മ്യൂണിറ്റി സെൻ്ററിൽ ചർച്ച നടത്തുന്നതിനിടയിലാണ് വൈസ് പ്രസിഡൻ്റ് ഹാരിസ് പ്രഖ്യാപനം നടത്തിയത് കെയർ വർക്കർമാർ സമൂഹത്തിന് നൽകുന്ന സേവനങ്ങൾ തിരിച്ചറിയുന്നതിനെ കുറിച്ചാണ് സംഭാഷണമെന്ന് പ്രാഥമിക ആമുഖങ്ങൾക്ക് ശേഷം വൈസ് പ്രസിഡൻ്റ് ഹാരിസ് പറഞ്ഞു. “ഞങ്ങളുടെ ഹോം ഹെൽത്ത് കെയർ വർക്കർമാർ, ഞങ്ങളുടെ കെയർ വർക്കർമാർ, SEIU അംഗങ്ങൾ എന്നിവരോട് നിങ്ങൾ എല്ലാ ദിവസവും ചെയ്യുന്ന ജോലികൾക്ക് ഞാൻ വളരെ നന്ദിയുള്ളവളാണ്. ഹാരിസ് പറഞ്ഞു ഗാർഹിക ആരോഗ്യ പ്രവർത്തകരുടെ വേതനം വർധിപ്പിക്കാൻ സഹായിക്കുന്ന പുതിയ ആവശ്യകതകളും അവർ പ്രഖ്യാപിച്ചു. ലക്ഷക്കണക്കിന് തൊഴിലാളികളുള്ള ഹോം ഹെൽത്ത് കെയർ…
മയാമി കെ.സി.സി.എൻ.എ. കൺവൻഷൻ കിക്കോഫ് വന്‍ വിജയമായി
ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ (KCASF) യുടെ പതിനഞ്ചാമത് കെ.സി.സി.എൻ.എ. കൺവൻഷൻ്റെ കിക്കോഫ് ഏപ്രിൽ 20 ശനിയാഴ്ച കെ.സി.എ.എസ്.എഫ്. പ്രസിഡൻ്റ് ശ്രീ. ജോണി ചക്കാലക്കൽ, വൈസ് പ്രസിഡൻ്റ് ശ്രീ മനോജ് താനത്ത്, സെക്രട്ടറി ശ്രിമതി സിംല കൂവപ്ലാക്കൽ, ജോയിൻ്റ് സെക്രട്ടറി ശ്രീ ജിമ്മി തേക്കുംകാട്ടിൽ, ട്രഷറർ ശ്രീമതി സിന്ധു വണ്ടന്നൂർ, നാഷണൽ കൗൺസിൽ അംഗം അശോക് വട്ടപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. KCASF വാർഷിക പിക്നിക്കിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ കെ.സി.സി.എൻ.എ. പ്രസിഡൻ്റ് ശ്രീ ഷാജി എടാട്ട് മുഖ്യ അഥിതിയായിരുന്നു. മയാമി ക്നാനായ സമുദായം, കിക്കോഫിന് ആവേശകരമായ പിന്തുണയാണ് നൽകിയത് ഈ ജൂലൈ 4 മുതൽ 7 വരെ ടെക്സാസിലെ സാൻ അൻ്റോണിയോയിലുള്ള ഹെൻറി ബി. ഗോൺസാലസ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന കൺവെൻഷൻ്റെ സ്പോൺസർമാരായി ഒട്ടേറെ കുടുംബങ്ങൾ മുന്നോട്ടുവന്നു. ജോണി & മേഴ്സി ചക്കാലക്കൽ ,…