സിവിൽ സർവീസ് റാങ്ക് ജേതാവ് കാന്തപുരത്തെ സന്ദർശിച്ചു

കാരന്തൂർ: മർകസ് പൂർവ വിദ്യാർഥിയും സിവിൽ സർവീസ് റാങ്ക് ജേതാവുമായ അബ്ദുൽ ഫസൽ കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. 507-ാം റാങ്ക് നേടിയ ഫസൽ മർകസ് സെന്റർ ഓഫ് എക്സലൻസായ ജാമിഅ മദീനത്തുന്നൂറിലാണ് ഹയർ സെക്കണ്ടറി, ബിരുദ പഠനം നടത്തിയത്. അബ്ദുൽ ഫസലിന്റെ നേട്ടത്തിൽ സന്തോഷമറിയിച്ച കാന്തപുരം പരിശീലനകാലത്തും തുടർന്നും മികച്ച പ്രകടനം കാഴ്ചവെക്കാനും ഭാവിയിൽ കൂടുതൽ ഉന്നത നേട്ടങ്ങൾ കരസ്ഥമാക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്നാശംസിച്ചു. 2007-ൽ സ്ഥാപിതമായ മർകസ് ഗാർഡൻ സിവിൽ സർവീസ് അക്കാദമിയിലെ പരിശീനവും മർകസ് സാരഥികളുടെ പിന്തുണയും പഠനജീവിതത്തിൽ കരുത്തുപകർന്നിട്ടുണ്ട് എന്ന് അബ്ദുൽ ഫസൽ പറഞ്ഞു. ഡൽഹി ജാമിഅ മില്ലിയ്യ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ഫസൽ നിലവിൽ തിരുവനന്തപുരം ഐലേൺ ഐ എ എസ് അക്കാദമിയിൽ അദ്ധ്യാപകനാണ്. പരപ്പനങ്ങാടി പുത്തൻവീട്ടിൽ മുഹമ്മദ് ബാവ-അസ്മാബി ദമ്പതികളുടെ മകനാണ്.

ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഐഒസി (യു കെ); പ്രചാരണ തന്ത്രങ്ങളൊരുക്കി ‘മിഷൻ 2024′ ഇലക്ഷൻ കമ്മിറ്റി’ പ്രവർത്തനമാരംഭിച്ചു

ലണ്ടൻ: ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) – കേരള ചാപ്റ്റർ. കേരളത്തെയും ഇന്ത്യയെയും സംബന്ധിക്കുന്ന വിഷയങ്ങളിൽ ശക്തമായ നിലപാടെടുക്കുന്ന പ്രവാസ സംഘടനകളിൽ പ്രഥമ സ്ഥാനീയരായ ഐഒസി, 2024 ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്തും ഊർജ്ജിതമായ പ്രവർത്തനമാരംഭിച്ചു. കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാർഥികളുടെ വൻ വിജയം ഉറപ്പാക്കി രാജ്യത്ത് ‘INDIA’ സഖ്യം, അധികാരത്തിലേറുന്നതിന് സാധ്യമായ എല്ലാ പിന്തുണയും നൽകുന്നതിനും പ്രചാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനുമായി കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ നിന്ന് യു കെയിലെത്തിയവരും സൈബർ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ചവരെയും അണിചേർത്തുകൊണ്ട് ഐഒസി (യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ‘മിഷൻ 2024’ തിരഞ്ഞെടുപ്പു പ്രചാരണകമ്മിറ്റി രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു. ഐഒസി (യു കെ) – കേരള ചാപ്റ്ററിന്റെ ‘മിഷൻ 2024′ തിരഞ്ഞെടുപ്പു പ്രചാരണകമ്മിറ്റി ഭാരവാഹികൾ: സാം ജോസഫ് (കൺവീനർ), റോമി…

സൂസൻ ഫിലിപ്പ് (81) ന്യൂജേഴ്സിയിൽ നിര്യാതയായി

ന്യൂജെഴ്സി: മാരേട്ട് പാറക്കടവിൽ പരേതനായ പി പി നൈനാൻ്റെ പുത്രിയും വെൺമണി ആലുംമൂട്ടിൽ മലയിൽ പരേതനായ ഫിലിപ്സ് ഫിലിപ്പിന്റെ ഭാര്യ സൂസൻ ഫിലിപ്പ് (81) ന്യൂജെഴ്സിയിൽ നിര്യാതയായി. സംസ്കാരം പിന്നീട്.

യിസ്മായേലിന്‍റെ സങ്കീര്‍ത്തനം (ചെറുകഥ): സാംസി കൊടുമണ്‍

“അബു അമ്മാര്‍… അബു അമ്മാര്‍… നീ എവിടെ…” ഷെല്ലുകളുടേയും ബോംബുകളുടേയും നടുവില്‍ ഇതാ എന്‍റെ ജനത എന്നെ വിളിച്ചു കേഴുന്നു! അവരുടെ നിലവിളി ഞാന്‍ കേള്‍ക്കുന്നു! തകര്‍ന്ന അവരുടെ കൈവേലകള്‍ക്കിടയില്‍ ഇടം വലം തിരിയാന്‍ അവര്‍ക്കു കഴിയുന്നില്ല. അബ്രഹാം പിതാവേഇതു നീ കാണുന്നില്ലെ … നിന്‍റെ ആദ്യജാതന്‍ യിസ്മായേലിന്‍റെ നിലവിളി നീ കേള്‍ക്കുന്നില്ലെ? എന്‍റെ ജനതയെ നയിക്കുവാന്‍ ഞാന്‍ തിരഞ്ഞെടുത്തവനെ, നിന്‍റെ തന്നെ സന്തതിപരമ്പരകള്‍ തകര്‍ന്ന കൂടാരത്തിന്‍റെ ഒറ്റ മുറിയില്‍ തടവുകാരനാക്കിയിരിക്കുന്നു. ഞാന്‍ നിനക്ക് ദേശങ്ങളെ അവകാശം ആക്കിത്തരും എന്ന് എനിക്കും എന്‍റെ അമ്മയായ നിന്‍റെ ദാസി ഹാഗാറിനും വാക്കു തന്നിരുന്നില്ലെ…? അതോ നീയും, നിന്‍റെ ഭാര്യ സാറയെപ്പോലെ ഞങ്ങളെ ചതിക്കുകയായിരുന്നുവോ…? സാറയുടെ ഗര്‍ഭം ദൈവത്താല്‍ അടയ്ക്കപ്പെട്ടപ്പോള്‍ നീ അവളുടെ ദാസി ഹാഗാറിനെ എന്തിനു മോഹിച്ചു.? കൂടാരങ്ങളുടെ തെക്കു വശത്തുള്ള ഞാറ മരച്ചുവട്ടിലേക്ക്എന്തിനവളെ നീ കൂട്ടിക്കൊണ്ടുപോയി.? അബ്രഹാം…

ഹൂസ്റ്റണ്‍ കേരള ഹൗസിൽ ആവേശോജ്ജ്വലമായ തിരഞ്ഞെടുപ്പ് സംവാദം ഏപ്രിൽ 19 ന്

ഹ്യൂസ്റ്റണ്‍: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH), ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഹൂസ്റ്റൺ ചാപ്റ്ററുമായി സഹകരിച്ച് ഇന്ത്യയുടെ 18-ാമത് പാർലമെൻ്റ് തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ആവേശകരമായ സംവാദത്തിന് ആതിഥേയത്വം വഹിക്കുന്നു. “അങ്കത്തട്ട് @ അമേരിക്ക” പവേർഡ് ബൈ ഡ്രീം മോർഗേജ് ആൻഡ് റിയാലിറ്റി എന്ന സംവാദ പരിപാടി, 2024 ഏപ്രിൽ 19 വെള്ളിയാഴ്ച, സ്റ്റാഫോർഡിലെ കേരള ഹൗസിൽ വച്ചാണ് നടത്തപ്പെടുന്നത്. എൻഡിഎ, യുഡിഎഫ്, എൽഡിഎഫ് തുടങ്ങിയ പ്രധാന രാഷ്ട്രീയ സഖ്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്രമുഖ വക്താക്കൾ പങ്കെടുക്കുന്ന സംവാദം ശ്രദ്ധ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹരി ശിവരാമൻ, ജീമോൻ റാന്നി, അരവിന്ദ് അശോക് എന്നിവരാണ് എൻഡിഎ, യുഡിഎഫ്, എൽഡിഎഫ് എന്നീ രാഷ്ട്രീയ സഖ്യങ്ങളെ പ്രതിനിധീകരിക്കുന്നത്. വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന സംവാദ പരിപാടി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ഒരു അന്താരാഷ്ട്ര…

യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിൻ ‘A DAY FOR ‘INDIA” ഏപ്രിൽ 20 – ന് (ശനിയാഴ്ച); ഉദ്ഘാടനം എം ലിജു

ലണ്ടൻ: ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാക ഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച്ച്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) – കേരള ചാപ്റ്റർ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ‘MISSION 2024’ – ന്റെ നേതൃത്വത്തിൽ കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഏപ്രിൽ 20 – ന് (ശനിയാഴ്ച) ‘A DAY FOR ‘INDIA” ക്യാമ്പയിൻ സംഘടിപ്പിക്കും. പ്രമുഖ കോൺഗ്രസ്‌ നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, കെപിസിസി വാർ റൂം ചെയർമാൻ എന്നീ ചുമതലകൾ വഹിക്കുന്ന ശ്രീ. എം ലിജു ക്യാമ്പയിൻ ഉൽഘാടനം ചെയ്യും. യു കെ സമയം രാവിലെ 10 മണിക്ക് ഓൺലൈൻ (ZOOM) ആയാണ് ഉൽഘാടന ചടങ്ങുകൾ. 2024 ലോകസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് പ്രചാരണ തന്ത്രങ്ങളൊരുക്കാൻ നിയോഗിക്കപ്പെട്ട ശ്രീ. എം ലിജു, ‘A DAY FOR ‘INDIA” ക്യാമ്പയിനിന്റെ ഉൽഘാടകനായി എത്തുന്നത്…

ഇസ്രായേൽ നേതൃമാറ്റം ആവശ്യപ്പെട്ടു ഡെമോക്രാറ്റ് പ്രതിനിധി മൈക്ക് ലെവിൻ

കാലിഫോർണിയ: കാലിഫോർണിയ  യിലെ  ഡെമോക്രാറ്റിക് ഹൗസ്  പ്രതിനിധി മൈക്ക് ലെവിൻ വ്യാഴാഴ്ച ഇസ്രായേൽ നേതൃത്വത്തിൽ മാറ്റത്തിന് ആഹ്വാനം ചെയ്തു. “പുതിയ നേതാക്കൾ ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു,” ലെവിൻ  റിപ്പോർട്ടർമാരോട് പറഞ്ഞു, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള നിലവിലെ നേതാക്കൾ ഈ മേഖലയിൽ “ആത്യന്തികമായി കൂടുതൽ സമാധാനപരമായ ഫലത്തിലേക്ക് നയിക്കുന്നില്ല” എന്ന് താൻ കരുതുന്നു. ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ശാശ്വതമായ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരെ സ്ഥാനഭ്രഷ്ടരാക്കുന്നതിനായി രാജ്യത്തുടനീളം പ്രചാരണങ്ങൾ ആരംഭിച്ച, സ്വാധീനമുള്ള ഇസ്രായേൽ അനുകൂല ഗ്രൂപ്പായ അമേരിക്കൻ ഇസ്രായേലി പബ്ലിക് അഫയേഴ്സ് കമ്മിറ്റി ലെവിനെ അംഗീകരിക്കുന്നു. കാലിഫോർണിയയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് കാമ്പെയ്ൻ കമ്മിറ്റിയുടെ ഒരേയൊരു  “ഫ്രണ്ട്ലൈനർ” കൂടിയാണ് ലെവിൻ. ദ്വിരാഷ്ട്ര പരിഹാരത്തിന് പ്രതിജ്ഞാബദ്ധനായ ഒരു നേതാവിനെ ഞങ്ങൾക്ക് ഇസ്രായേലിൽ ആവശ്യമുണ്ട്,” ലെവിൻ വ്യാഴാഴ്ച പറഞ്ഞു. മറുവശത്ത്, ഹമാസിന് അധികാരത്തിൽ തുടരാനാവില്ല. കൂടുതൽ ഡെമോക്രാറ്റുകൾ ഇസ്രയേലിൻ്റെ മുൻകാല…

ബോസ്റ്റൺ സെൻ്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ആവേശകരമായ തുടക്കം

ബോസ്റ്റൺ (മാസ്സച്യുസ്സെറ്റ്സ്): മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/ യൂത്ത് കോൺഫറൻസ് രജിസ്‌ട്രേഷൻ കിക്കോഫിന് 2024 ഏപ്രിൽ 14 ഞായറാഴ്ച ബോസ്റ്റൺ സെൻ്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ മികച്ച തുടക്കമായി. ചെറിയാൻ പെരുമാൾ (ഫാമിലി കോൺഫറൻസ് സെക്രട്ടറി), മാത്യു വർഗീസ് (റാഫിൾ കോർഡിനേറ്റർ), മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ജോനാഥൻ മത്തായി, ആരൺ ജോഷ്വ, റയൻ ഉമ്മൻ, ആഞ്ജലീന ജോഷ്വ (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങിയ ഫാമിലി/യൂത്ത് കോൺഫറൻസ് ടീമിന് സെൻ്റ് മേരീസ് ഓർത്തഡോക്സ് ഇടവക ഊഷ്മളമായ സ്വാഗതം നൽകി. വിശുദ്ധ കുർബാനയെ തുടർന്ന് ഇടവകയിൽ നടന്ന പൊതുയോഗത്തിൽ വികാരി ഫാ. റോയി പി. ജോർജ് കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി. ഫാമിലി & യൂത്ത് കോൺഫറൻസിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തെ ശക്തിപ്പെടുത്തുന്നതിലും എല്ലാ അംഗങ്ങളെയും ക്രിസ്തുവിലേക്കും തമ്മിൽ തമ്മിലും അടുപ്പിക്കുന്നതിലും കോൺഫറൻസിലെ ധ്യാനങ്ങൾ,…

കായംകുളം കൊച്ചാലുംമൂട് കെ കെ മാത്യൂസ് (84) നിര്യാതനായി

ഡാളസ്: കായംകുളം കൊച്ചാലുംമൂട് കെ കെ മാത്യൂസ് (84) ഏപ്രിൽ 19 വെള്ളിയാഴ്ച രാവിലെ നിര്യാതനായി. സെന്റ് പോൾസ് ഓർത്തഡോക്സ്‌ ചർച്ച് (മെക്കിനി,ഡാളസ്) മുൻ സെക്രട്ടറി സിബി മാത്യുവിന്റെ പിതാവാണു പരേതൻ. ഭാര്യ ലീലാമ്മ മാത്യു കല്ലൂപ്പാറ അടങ്ങാപുറം കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. മക്കൾ : സിബി മാത്യു – മറിയാമ്മ മാത്യു (ഡാലസ്), എബി മാത്യു – മേരി മാത്യു (ചെന്നൈ), സൂസൻ മാത്യു – ശ്രീനിവാസ് (തിരുവനന്തപുരം). കൊച്ചുമക്കൾ: ശില്പ , ഈഥൻ, ക്രിസ്റ്റൺ, ആര്യൻ, അതിഥി സിബി മാത്യൂവിന്റെ പിതാവിന്റെ വിയോഗത്തിൽ സെന്റ് പോൾസ് ഓർത്തഡോക്സ്‌ ചർച്ച് വികാരി വെരി റവ രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ അനുശോചിച്ചു. കൂടുതൽ വിവരങ്ങൾക്ക്: സിബിമാത്യു 469 734 7435

ഐ പി സി എൻ എ ഫിലാഡൽഫിയ ചാപ്റ്റർ പ്രവർത്തനോൽഘാടനം ഗംഭീര തുടക്കം

ഫിലാഡൽഫിയ: ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ റീജിയൺ 2024-2025 പ്രവർത്തനോൽഘാടനം സിറോ മലബാർ ഓഡിറ്റോറിയത്തിൽ അതി ഗംഭീരമായി തുടക്കം കുറിക്കപ്പെട്ടു. ഐ പി സി എൻ എ ഫിലാഡൽഫിയ ചാപ്റ്റർ പ്രെസിൻറ്റും ഏഷ്യാനെറ്റ് ന്യൂസ് പ്രൊഡക്ഷൻ കോഡിനേറ്ററും ആയ അരുൺ കോവാട്ട്‌ അധ്യക്ഷത വഹിച്ച പരിപാടി എക്കാലെത്തെക്കാളും ഉയർന്ന നിലവാരം പുലർത്തികൊണ്ടു കൊടിയേറ്റം നടത്തി. പ്രെമുഖ സാമൂഹിക സാംസ്‌കാരിക നേതാക്കളെ കൊണ്ട് സമ്പുഷ്ടമായിരുന്ന പരിപാടിയിൽ ഐ പി സി എൻ എ നാഷണൽ ലീഡേഴ്‌സ് സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വൈശാഖ് ചെറിയാൻ എന്നിവരെ കൂടാതെ വിശിഷ്ടതിഥികളായി എ ബി സി ന്യൂസ് പ്രെതിനിധി ഡാൻ ക്യൂല്ലാർ, പെൺസിൽവാനിയ സ്റ്റേറ്റ് റെപ്രെസെന്റിറ്റീവ് ജാറെഡ് സോളമൻ എന്നിവർ പങ്കെടുത്തു. ഫൊക്കാനാ നേതാക്കളായ പോൾ കറുകപ്പള്ളി, ഫിലിപ്പോസ് ഫിലിപ്പ്, സജിമോൻ ആൻ്റണി, സജി പോത്തൻ, ഇൻഡ്യ…