കോഴിക്കോട്: അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് കുട്ടികൾ ചുവടുവെക്കുന്ന ‘അലിഫ് ഡേ’ വിദ്യാരംഭം നാളെ (ഏപ്രിൽ 18 വ്യാഴാഴ്ച) കാരന്തൂർ മർകസിൽ നടക്കും. രാവിലെ എട്ടു മുതൽ പതിനൊന്ന് വരെ നടക്കുന്ന പരിപാടിക്ക് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. വിശുദ്ധ റമളാനിലെ വാർഷിക അവധിക്ക് ശേഷം ഇസ്‌ലാമിക പാഠശാലകളും മദ്റസകളും പ്രവർത്തനമാരംഭിക്കുന്നതിന് മുന്നോടിയായാണ് വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുള്ളത്. കാന്തപുരത്തിന്റെ നേതൃത്വത്തിൽ വിവിധ സമയങ്ങളിൽ മർകസിൽ വർഷങ്ങളായി നടന്നുവരുന്ന വിദ്യാരംഭ ചടങ്ങുകളുടെ വ്യവസ്ഥാപിത രൂപമായാണ് ഇത്തവണ വിപുലമായി അലിഫ് ഡേ സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും നിരവധിപേരാണ് ഓരോ വർഷവും ആദ്യാക്ഷരം കുറിക്കൽ ചടങ്ങിന് മർകസിൽ എത്താറുള്ളത്. അറബി അക്ഷരമാലയിലെ ആദ്യാക്ഷരങ്ങൾ കുറിച്ചുനൽകുന്ന ചടങ്ങിനും പ്രാർഥനക്കും സന്ദേശപ്രഭാഷണത്തിനും പ്രമുഖ സാദാത്തുക്കളും പണ്ഡിതരും നേതൃത്വം നൽകും. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ…
Month: April 2024
തുടര്‍പഠനത്തിനായി ജാമ്യം നല്‍കണമെന്ന അപേക്ഷയുമായി അനുപമ കോടതിയില്‍
കൊല്ലം; പണം ആവശ്യപ്പെട്ട് ഓയൂർ ഓട്ടുമലയിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അനുപമ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നിൽ ജാമ്യാപേക്ഷ നൽകി. അഡ്വ. പ്രഭു വിജയകുമാറാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ആദ്യമായാണ് പ്രതികൾ ജാമ്യാപേക്ഷ സമർപ്പിക്കുന്നത്. വിദ്യാർത്ഥിനിയായ അനുപമയ്ക്ക് പഠനം തുടരാൻ ജാമ്യം നൽകണമെന്നാണ് ആവശ്യം കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജ് വീട്ടിൽ കെ.ആർ.പത്മകുമാർ (51), ഭാര്യ എം.ആർ.അനിതകുമാരി (39), മകൾ പി.അനുപമ (21) എന്നിവർ പ്രതികളാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാം പ്രതിയായ അനുപമ നാലു ലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബറാണ്. ഹോളിവുഡ് താരങ്ങളുടെ വീഡിയോകൾക്കുള്ള റിയാക്ഷൻ വീഡിയോകളാണ് അനുപമ പദ്മൻ എന്ന യൂട്യൂബ് ചാനലിൽ പ്രധാനമായും പോസ്റ്റ് ചെയ്തിരുന്നത്. ഇംഗ്ലീഷിലായിരുന്നു അവതരണം. അതിനാൽ വിദേശങ്ങളിൽനിന്നടക്കം ഈ ചാനലിന് കാഴ്ചക്കാരുണ്ടായിരുന്നു. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് അനുപമയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ യൂട്യൂബ് സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണവും വര്‍ദ്ധിച്ചിരുന്നു.
ക്ലിഫ്‌ടൺ സെൻ്റ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം
ക്ലിഫ്‌ടൺ (ന്യൂജേഴ്‌സി): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ കിക്ക് ഓഫ് മീറ്റിംഗിന് ഏപ്രിൽ 14-ന് ഞായറാഴ്ച സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വേദിയായി. വികാരി വെരി റവ. യേശുദാസൻ പാപ്പൻ കോർ എപ്പിസ്‌കോപ്പോസ് നയിച്ച വിശുദ്ധ കുർബാനയ്ക്കുശേഷം ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്‌ട്രേഷൻ്റെ ഉദ്‌ഘാടന യോഗം നടന്നു. വിനോയ് വർഗീസ് (ഇടവക സെക്രട്ടറി) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. ഷിബു തരകൻ (ഫാമിലി കോൺഫറൻസ് ജോയിൻ്റ് സെക്രട്ടറി), സജി പോത്തൻ (മുൻ ഭദ്രാസന കൗൺസിൽ അംഗം), രഘു നൈനാൻ (ഫാമിലി കോൺഫറൻസ് ഫൈനാൻസ് കമ്മിറ്റി അംഗം) എന്നിവരടങ്ങുന്നതായിരുന്നു കോൺഫറൻസ് ടീം. ഭദ്രാസനത്തിന്റെ സുപ്രധാന ആത്മീയ സമ്മേളനമായ ഫാമിലി കോൺഫറൻസിനുവേണ്ടി കോൺഫറൻസ് കമ്മിറ്റി ചെയ്യുന്ന ആത്മാർത്ഥമായ ശ്രമങ്ങളെ വിനോയ് വർഗീസ് അഭിനന്ദിച്ചു. ആത്മീയ ഉണർവിനായി കോൺഫറൻസിൽ…
ഭക്തിയുടെയും പാരമ്പര്യത്തിൻ്റെയും കാഴ്ചയൊരുക്കി ഹ്യൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര ഉത്സവം മെയ് 11ന്
ഹ്യൂസ്റ്റണ്‍: എല്ലാ വർഷവും നടത്തിവരാറുള്ള ഹ്യൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര പ്രതിഷ്ഠാദിനം 2024 മെയ് 11 നു എല്ലാ ഭക്തജനങ്ങളുടെയും ഭക്തിനിർഭരമായ സാന്നിദ്ധ്യത്തിൽ ഒരു ആഘോഷമാക്കുകയാണ്. എല്ലാ ഭക്തജനങ്ങളുടെയും സാന്നിധ്യം സവിനയം ക്ഷണിക്കുന്നു. ഹ്യൂസ്റ്റണിലെ പച്ചപ്പിനും ചുറ്റുപാടുകളുടെ പ്രശാന്തതയ്ക്കും ഇടയിലാണ് ആദരണീയമായ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭഗവാൻ കൃഷ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രം കേവലം ഒരു ആരാധനാലയം മാത്രമല്ല, സമൂഹത്തിൻ്റെ നാനാതുറകളിലുള്ള ഭക്തർക്ക് ആത്മീയതയുടെയും സംസ്‌കാരത്തിൻ്റെയും വെളിച്ചമാണ്. ഇവിടെ ആഘോഷിക്കപ്പെടുന്ന നിരവധി ഉത്സവങ്ങളിൽ, ഭക്തിയുടെയും പാരമ്പര്യത്തിൻ്റെയും മഹത്തായ കാഴ്ചയായി ഗുരുവായൂർ ഉൽസവം നിലകൊള്ളുന്നു, ദശലക്ഷക്കണക്കിന് ഹൃദയങ്ങളെ കീഴടക്കുന്നു. ഹൂസ്റ്റൺ ശ്രീഗുരുവായൂർ ക്ഷേത്ര ഉത്സവം സമാനതകളില്ലാത്ത ആവേശത്തോടെ ആഘോഷിക്കപ്പെടുന്നു, രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഭക്തരെ ആകർഷിക്കുന്നു. ചടങ്ങുകൾ, ഘോഷയാത്രകൾ, സാംസ്കാരിക പ്രകടനങ്ങൾ, കേരളത്തിൻ്റെ സമ്പന്നമായ പൈതൃകത്തിൻ്റെ ഊർജ്ജസ്വലമായ പ്രദർശനം എന്നിവയാൽ നിറഞ്ഞുനിൽക്കുന്ന ഉത്സവം സാധാരണയായി 10 ദിവസങ്ങൾ നീണ്ടുനിൽക്കും.…
“ഊദ്” ഓഡിയോ ലോഞ്ചിങ് ഏപ്രിൽ 20 നു ഡാളസ്സിൽ
ഡാളസ് :”ഊദ്”എന്ന് നാമകരണം ചെയ്തിരിക്കുന്ന ചിത്രത്തിലെ മനോഹരമായ ഗാനം കെ എസ് ചിത്ര, ആലപിച്ചു ഓഡിയോ ലോഞ്ചിങ് നടത്തും. ഏപ്രിൽ ഇരുപതാം തീയതി, ഫാർമേഴ്സ് ബ്രാഞ്ച് ലൂണാ മർത്തോമ പള്ളിയിൽ കെഎസ് ചിത്ര – ശരത് എന്നിവർ നടത്തുന്ന സംഗീത വിരുന്നിലാണ് ഓഡിയോ ലോഞ്ചിങ്. നിർമ്മാതാക്കൾ: ജോൺ ഡബ്ല്യു വർഗീസ്,രാജൻ പെരുമ്പെട്ടി,എബി സി ഉമ്മൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയേഷ് പരബ്,ഉമ്മൻ ജോൺ വള്ളിയമണ്ണിൽ സംഗീതം: നിനോയ് വർഗീസ് ഗാനരചന: ജോയ്സ് തോന്ന്യാമല എന്നിവരാണ് ചിത്രത്തിന്റെ പുറകിൽ പ്രവർത്തിക്കുന്നത് നിർമ്മാതാവായ ജോൺ വലിയവീട്ടിൽ വർഗീസ്, ആറടി രണ്ടിഞ്ച് പൊക്കം, ശാന്തമായി സംസാരിക്കുന്ന, സൗമ്യമായി പെരുമാറുന്ന, ആരെയും ശ്രദ്ധയോടെ കേൾക്കുന്ന, അമേരിക്കൻ മലയാളി ഏറെ സ്നേഹിക്കുന്ന നമ്മുടെ സ്വന്തം ജോൺ ഡബ്ലിയു. എം.ഡി.ആൻഡേഴ്സണൽ ക്യാൻസറിന്റെ ലാസ്റ്റ് സ്റ്റേജിൽ മരണത്തിന്റെയും ജീവിതത്തിന്റെ ഇടയിൽ തന്റെ ഒരേയൊരു പെങ്ങളെ പരിചരിക്കുവാൻ ആയി ദുബായിൽ നിന്ന്…
റോയി ആന്‍ഡ്രൂസ് ന്യൂജെഴ്സിയില്‍ നിര്യാതനായി
മോണ്ട്‌വില്‍ (ന്യൂജെഴ്സി): വാകത്താനം വള്ളിക്കാട്ട് പുതുവേലില്‍ പരേതനായ പി.വി. അന്ത്രയോസിന്റേയും മറിയാമ്മ അന്ത്രയോസിന്റേയും മകന്‍ റോയി ആന്‍ഡ്രൂസ് (54) ന്യൂജെഴ്സിയില്‍ നിര്യാതനായി. ദീര്‍ഘകാലം കുവൈറ്റ് മഹാഇടവകയില്‍ അംഗവും, 2013-ല്‍ മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്നു. അമേരിക്കയില്‍ എത്തിയശേഷം മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ അംഗമായും, മാനേജിംഗ് കമ്മിറ്റി അംഗമായി സേവനമനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി (എംടിഎ) ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ തലയോലപ്പറമ്പ് കരിപ്പാടം കിഴക്കേപ്പറമ്പില്‍ സിനി റോയി. റോക്ക്‌ലാന്റ് സൈക്യാട്രിക് സെന്ററില്‍ സ്റ്റാഫ് നഴ്‌സ്. മക്കള്‍: ജെറി റോയി (സീറ്റണ്‍ ഹാള്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി), റിയാ റോയി (റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി). സഹോദരിമാര്‍: റെജി ദാസ് (ലിവിംഗ്‌സ്റ്റണ്‍ ന്യൂജേഴ്‌സി), മായാ ജേക്കബ് (കാൾഡ്‌വെൽ ന്യൂജേവ്‌സി), ഓമന സാജന്‍ (അയര്‍ലന്റ്, യു.കെ). പൊതുദര്‍ശനം: ഏപ്രില്‍ 19 വെള്ളിയാഴ്ച വൈകീട്ട് 5.30 മുതല്‍ 8.30 വരെ സെന്റ് തോമസ്…
ഇസ്രയേലിനെതിരായ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ പുതിയ ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക പദ്ധതിയിടുന്നു
വാഷിംഗ്ടൺ: ഇസ്രായേലിനെതിരെ ടെഹ്‌റാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തെ തുടർന്ന് ഇറാനെതിരെ പുതിയ ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക പദ്ധതിയിടുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ. ഇറാൻ്റെ “ഇസ്രായേലിനെതിരായ അഭൂതപൂർവമായ വ്യോമാക്രമണത്തിന്” യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ “ജി 7 ഉൾപ്പെടെയുള്ള സഖ്യകക്ഷികളുമായും പങ്കാളികളുമായും കോൺഗ്രസിലെ ഉഭയകക്ഷി നേതാക്കളുമായും സമഗ്രമായ പ്രതികരണത്തിനായി ഏകോപിപ്പിക്കുകയാണെന്ന്” സള്ളിവൻ പറഞ്ഞു. “വരും ദിവസങ്ങളിൽ, ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തും, മിസൈൽ, ഡ്രോൺ പ്രോഗ്രാമുകൾ, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി), ഇറാൻ പ്രതിരോധ മന്ത്രാലയം എന്നിവയെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പുതിയ ഉപരോധം ഏർപ്പെടുത്തും,” സള്ളിവൻ കൂട്ടിച്ചേർത്തു. കൂടാതെ, ഇറാൻ്റെ മിസൈൽ, യുഎവി ശേഷികളുടെ ഫലപ്രാപ്തിയെ കൂടുതൽ നശിപ്പിക്കുന്നതിനായി മിഡിൽ ഈസ്റ്റിലുടനീളം വായു, മിസൈൽ പ്രതിരോധത്തിൻ്റെയും മുൻകൂട്ടി മുന്നറിയിപ്പ് സംവിധാനങ്ങളുടെയും വിജയകരമായ സംയോജനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും ഞങ്ങൾ പ്രതിരോധ…
ലോക്സഭാ തിരഞ്ഞെടുപ്പ്: കേരള ഡിബേറ്റ് ഫോറം യുഎസ്എ-വെർച്ച്വൽ സംവാദം ഏപ്രില്‍ 20 ശനിയാഴ്ച
ഹ്യൂസ്റ്റൺ: ആസന്നമായ ഇന്ത്യയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തിരുതകൃതിയായി നടക്കുന്ന ഈ അവസരത്തിൽ കേരള ഡിബേറ്റ് ഫോറം, യുഎസ്എ, ഡിബേറ്റ്, ഓപ്പൺഫോറം-വെർച്ച്വൽ പ്ലാറ്റുഫോമിൽ, ഏപ്രിൽ 20, 2024, ശനി, വൈകുന്നേരം 7 മണിക്ക് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം ) സംഘടിപ്പിക്കുന്നു. രാഷ്ട്രീയ പ്രബുദ്ധരായ അമേരിക്കൻ മലയാളികൾക്കും ഈ ഇലക്ഷൻ അത്യന്തം വിധി നിർണായകമാണ്. അവിടത്തെ രാഷ്ട്രീയ ഭരണ സംവിധാനങ്ങളും തെരഞ്ഞെടുപ്പുകളും അടിയൊഴുക്കുകളും അമേരിക്കൻ മലയാളികളേയും ഒരു പരിധിവരെ ബാധിക്കുന്നു. അമേരിക്കൻ പ്രവാസിക്കും കേരളവും ഇന്ത്യയും പ്രിയപ്പെട്ടതാണ് . അവർക്കവിടെ വീട്ടുകാർ ഉണ്ട്, സ്വന്തക്കാർ ഉണ്ട്, ബന്ധുക്കൾ ഉണ്ട്, പല പ്രവാസികൾക്കും അവിടങ്ങളിൽ സ്വത്തുക്കൾ, പണമിടപാടുകൾ ഉണ്ട്. അവരെല്ലാം അവിടെയും നികുതികൾ അടയ്ക്കുന്നുണ്ട്. അവരിൽ അധികവും വിവിധതരത്തിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. വഞ്ചിക്കപ്പെടുന്നുണ്ട്. വാഗ്ദാനങ്ങൾ അല്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ അധികവും അവരോട് നീതി പ്രവർത്തിക്കാറില്ല. അതിനാൽ അവിടത്തെ ഭരണ ജന…
ഇറാൻ വിദേശകാര്യ മന്ത്രിയുടെ വിസ റദ്ദാക്കണമെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ജയിംസ് ലാങ്ക്ഫോര്‍ഡ്
ന്യൂയോര്‍ക്ക്: യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ന്യൂയോർക്ക് സന്ദർശനത്തിന് തയ്യാറെടുക്കുന്ന ഇറാനിയൻ വിദേശകാര്യ മന്ത്രി ഹൊസിൻ അമീർ അബ്ദുള്ളാഹിയാൻ്റെ വിസ റദ്ദാക്കണമെന്ന് യുഎസ് റിപ്പബ്ലിക്കൻ സെനറ്റർ ജെയിംസ് ലാങ്ക്ഫോർഡ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കൻ സഖ്യകക്ഷിയായ ഇസ്രായേലിനു നേരെ ഇറാൻ നേരിട്ട് ആക്രമണം നടത്തിയതിന് ശേഷം “ഇസ്രായേൽ വിരുദ്ധ, അമേരിക്കൻ വിരുദ്ധ വാചാടോപങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള പ്ലാറ്റ്ഫോം” ആയി അമേരിക്കൻ മണ്ണിനെ ഉപയോഗിക്കുന്നതിൽ നിന്ന് യുഎസ് തടയണമെന്ന് ഒക്ലഹോമ സ്റ്റേറ്റിൽ നിന്നുള്ള സെനറ്റർ പറഞ്ഞു. “ഇറാൻ വിദേശകാര്യ മന്ത്രി അമീർ-അബ്ദുള്ളാഹിയാൻ്റെ യുഎസിലേക്കുള്ള പ്രവേശനം നിഷേധിക്കുന്നത് അനിവാര്യവും പ്രസിഡൻ്റ് ഒബാമയും പ്രസിഡൻ്റ് ട്രംപും സ്ഥാപിച്ച മാതൃകയുമായി പൊരുത്തപ്പെടുന്നതുമാണെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു,” സെനറ്റര്‍ സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കന് എഴുതി. “അഞ്ച് അമേരിക്കക്കാർ ഉൾപ്പെടെ 133 പേരെ നിലവിൽ ബന്ദികളാക്കിയിരിക്കുന്ന ഹമാസ് ഭീകരരുമായി അമീർ-അബ്ദുള്ളാഹിയന് അനിഷേധ്യമായ…
മാർക്ക് സക്കർബർഗിനെ മറികടന്ന് എലോൺ മസ്‌ക് തൻ്റെ നഷ്ടപ്പെട്ട പദവി വീണ്ടെടുത്തു
കാലിഫോര്‍ണിയ: ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ധനികനായിരുന്ന ഇലോൺ മസ്‌ക് മെറ്റാ സിഇഒ മാർക്ക് സക്കർബർഗിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി വീണ്ടും ശതകോടീശ്വരന്മാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യയിലെ മുകേഷ് അംബാനി 11-ാം സ്ഥാനത്തെത്തി കരുത്തനായപ്പോൾ 14-ാം സ്ഥാനത്തുള്ള ഗൗതം അദാനി ദുർബലനായി. ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ സൂചികയിലെ ആദ്യ 10 അമേരിക്കൻ ശതകോടീശ്വരന്മാരിൽ ഫ്രാൻസിൻ്റെ ബെർണാഡ് അർനോൾട്ട് ആധിപത്യം പുലർത്തുന്നു. ബെർണാഡ് അർനോൾട്ട് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ്, അദ്ദേഹത്തിൻ്റെ ആസ്തി 226 ബില്യൺ ഡോളറാണ്. ഈ വർഷം 18.4 ബില്യൺ ഡോളർ സമ്പാദിച്ചു. ആമസോൺ മുൻ സിഇഒ ജെഫ് ബെസോസാണ് രണ്ടാം സ്ഥാനത്ത്. ഈ വർഷം ഇതുവരെ 30.60 ബില്യൺ ഡോളറിലധികം സമ്പാദിച്ച ബെസോസിൻ്റെ ആസ്തി 207 ബില്യൺ ഡോളറാണ്. ഇലോൺ മസ്‌ക് വീണ്ടും മൂന്നാം സ്ഥാനത്ത് തിങ്കളാഴ്ച, അദ്ദേഹത്തിൻ്റെ സമ്പത്ത് 5.78 ബില്യൺ…