ഗാസയിലെ മധ്യസ്ഥ ശ്രമങ്ങളെക്കുറിച്ചുള്ള യുഎസ് കോൺഗ്രസ് അംഗത്തിൻ്റെ വിമർശനം ഖത്തർ തള്ളി

വാഷിംഗ്ടണ്‍: ഗാസ ബന്ദി പ്രതിസന്ധിയെ കുറിച്ചും ഖത്തറുമായുള്ള യുഎസ് ബന്ധം പുനർമൂല്യനിർണയം ചെയ്യുമെന്ന ഭീഷണിയെ കുറിച്ചും യുഎസ് ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം നടത്തിയ പരാമർശത്തിൽ യുഎസിലെ ഖത്തർ എംബസി ചൊവ്വാഴ്ച ആശ്ചര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ഈജിപ്തിനൊപ്പം ഗാസയിൽ വെടിനിർത്തലിനുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന ഖത്തർ, ബന്ദികളെ മോചിപ്പിക്കുന്നതിനും താൽക്കാലിക വെടിനിർത്തൽ സ്ഥാപിക്കുന്നതിനുമുള്ള പുരോഗതി പാലസ്തീനിയൻ സംഘം തുടരുകയാണെങ്കിൽ “അനന്തര ഫലങ്ങള്‍” ഉണ്ടാകുമെന്ന് ഹമാസിനോട് പറയണമെന്ന് കോൺഗ്രസ് അംഗം സ്റ്റെനി ഹോയർ തിങ്കളാഴ്ച പറഞ്ഞു. “ഹമാസിനുള്ള ധനസഹായം വെട്ടിക്കുറയ്ക്കുകയോ ഹമാസിൻ്റെ നേതാക്കൾക്ക് ദോഹയിൽ അഭയം നൽകാൻ വിസമ്മതിക്കുകയോ ചെയ്യുന്നതാണ് അനന്തരഫലങ്ങൾ. ഈ സമ്മർദം പ്രയോഗിക്കുന്നതിൽ ഖത്തർ പരാജയപ്പെട്ടാൽ, അമേരിക്ക ഖത്തറുമായുള്ള ബന്ധം പുനഃപരിശോധിക്കണം,” ഹോയർ പ്രസ്താവനയിൽ പറഞ്ഞു. ഇതിന് മറുപടിയായി, ഹോയറിൻ്റെ അഭിപ്രായങ്ങൾ സൃഷ്ടിപരമല്ലെന്ന് ഖത്തർ പറഞ്ഞു. “ഖത്തർ ഒരു മധ്യസ്ഥൻ മാത്രമാണ് – ഇസ്രായേലിനെയോ ഹമാസിനെയോ ഞങ്ങൾ…

കാണാതായ 2 കൻസാസ് അമ്മമാരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി ഒക്‌ലഹോമ അധികൃതർ

ഒക്‌ലഹോമ:ഒക്‌ലഹോമയിലെ റൂറൽ ടെക്‌സസ് കൗണ്ടിയിൽ നിന്ന് കണ്ടെടുത്ത രണ്ട് മൃതദേഹങ്ങൾ  കാണാതായ കൻസാസ് അമ്മമാരുടേതാണെന്നു തിരിച്ചറിഞ്ഞു. ടെക്സസ് കൗണ്ടിയിൽ നിന്ന് മരിച്ച രണ്ട് പേരെ 39 കാരനായ ജിലിയൻ കെല്ലിയും 27 കാരിയായ വെറോണിക്ക ബട്ട്ലറുമാണെന്ന് തിരിച്ചറിഞ്ഞതായി ഒക്ലഹോമ ചീഫ് മെഡിക്കൽ എക്സാമിനറുടെ (OSBI) ഓഫീസ്, ചൊവ്വാഴ്ച,അറിയിച്ചു. രണ്ടാഴ്ച മുമ്പ് ഒരു ജന്മദിന പാർട്ടിക്ക് കുട്ടികളെ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും  അപ്രത്യക്ഷരായത് .അവരുടെ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ മാർച്ച് 30 ന് ഗ്രാമീണ ഒക്‌ലഹോമ ഹൈവേയിൽ രക്തരൂക്ഷിതമായ ഏറ്റുമുട്ടലിൻ്റെ മതിയായ തെളിവുകളോടെ കണ്ടെത്തി, സംഭവവുമായി ബന്ധപെട്ടു ടാഡ് ബെർട്ട് കലം, 43, ടിഫാനി മച്ചൽ ആഡംസ്, 54, കോൾ എർൾ ടുംബ്ലി, 50, കോറ ടുംബ്ലി, 44 എന്നിവരെ കസ്റ്റഡിയിലെടുത്തതായി ഒക്ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഏപ്രിൽ 13 ന് അറിയിച്ചു. ‘ഫസ്റ്റ് ഡിഗ്രി കൊലപാതകം,…

വാലി കോട്ടേജ് സെൻ്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം

വാലി കോട്ടേജ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് ഏപ്രിൽ 7 ഞായറാഴ്ച വാലി കോട്ടേജിലുള്ള സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെട്ടു. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ നാല് ദിവസത്തെ പരിപാടിയിൽ പങ്കെടുക്കുന്നതാണ്. ഭദ്രാസനത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി/ യൂത്ത് കോൺഫറൻസ്. വിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. മാത്യു തോമസ് (വികാരി) കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. ഫാമിലി & യൂത്ത് കോൺഫറൻസ് കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് തങ്കച്ചൻ, ഷീല ജോസഫ് എന്നിവരടങ്ങുന്നതായിരുന്നു കോൺഫറൻസ് ടീം. പോൾ കറുകപ്പിള്ളിൽ (ഇടവക സെക്രട്ടറി/ ഭദ്രാസന അസംബ്ലി അംഗം/മുൻ സഭാ മാനേജിങ് കമ്മിറ്റി അംഗം), വത്സ ജോർജ് (ഇടവക ട്രസ്റ്റി) എന്നിവരും വേദിയിൽ സന്നിഹിതനായിരുന്നു. ഫാമിലി കോൺഫറൻസിൻ്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുടെയും…

പ്രാർത്ഥന സ്വയത്തിനു വേണ്ടി മാത്രമാകരുത് മറ്റുള്ളവർക്കുവേണ്ടി കൂടെയുള്ളതായിരിക്കണം: ഡോ മുരളിധരൻ

ഡിട്രോയിറ്റ് :ക്രിസ്തു ഭൂമിയിലായിരിക്കുമ്പോൾ തന്റെ ചുറ്റും കൂടിയിരുന്ന ശിഷ്യന്മാരേയും  ജനസമൂഹത്തെയും  പഠിപ്പിച്ച “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്നാരംഭിക്കുന്ന പ്രാർത്ഥന നാം ആത്മാർത്ഥമായി പ്രാർത്ഥിക്കുമ്പോൾ അത് സ്വന്തം താല്പര്യങ്ങൾക്കും ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും മാത്രമാകരുതെന്നും മറ്റുള്ളവരുടെ ആവശ്യങ്ങൾക്കുകൂടി വേണ്ടിയുള്ളതായിരിക്കണമെന്നും  ഡോ മുരളിധരൻ ഉധബോധിപ്പിച്ചിച്ചു. 517-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ ഏപ്രിൽ 16 വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ ലൂക്കോസ്11-1-8.വരെയുള്ള .വാക്യങ്ങളെ ആധാരമാക്കി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അമേരിക്കയിൽ ഹര്ശ്വ സന്ദർശനത്തിനു എത്തി ചേർന്നിരിക്കുന്ന  കൺവെൻഷൻ പ്രാസംഗീകാനും കാർഡിയോളോജിസ്റ്റുമായ ഡോ കെ മുരളിധരൻ (കൊല്ലം).ഹൃദയാന്തര്ഭാഗത്തുനിന്നും ഉയരുന്ന പ്രാർത്ഥനക്കു   ഉത്തരം നല്കുന്നവനാണ് നമ്മുടെ ദൈവം .പലപ്പോഴും പ്രാർത്ഥനക്കു മറുപടി ലഭിക്കാതിരിക്കുന്നതിനുള്ള കാരണം  സ്വയത്തിൽ  മാത്രം ഒതുങ്ങുന്ന പ്രാർത്ഥനമൂലമായിരിക്കാമെന്നും  ഡോക്ടർ പറഞ്ഞു ഡാലസിൽ നിന്നുള്ള പാസ്റ്റർ ബിജു ഡാനിയേൽ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിച്ചു.ഈ ദിവസങ്ങളിൽ ജന്മദിനവും വിവാഹ…

രാശിഫലം (17 ഏപ്രിൽ 2024)

ചിങ്ങം : ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെയധികം സംവേദനക്ഷമതയും ആവേശവും നൽകും. ആരോഗ്യം നിങ്ങളെ ഉത്കണ്‌ഠാകുലരും അസ്വസ്ഥരുമാക്കിയേക്കാം. സമ്മർദവും സംഘർഷവും നിങ്ങളെ രോഗിയാക്കും. നിയമപരമായ കാര്യങ്ങളിൽ ജാഗ്രത പാലിക്കണം. കന്നി : ഇന്നത്തെ ദിവസം നിങ്ങൾക്ക് ലാഭവും നേട്ടവും വാഗ്‌ദാനം ചെയ്യുന്നു. നിങ്ങളുടെ അന്തസും ജനപ്രീതിയും എല്ലാ ഭാഗത്തും ഉയരാൻ സാധ്യതയുണ്ട്. പണത്തിന്‍റെ ലഭ്യത വർധിക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ക്ഷേമത്തിന് ആക്കം കൂട്ടും. തുലാം : ഇത് നിങ്ങൾക്ക് ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനുമാകും. ഇന്ന്‌ നിങ്ങൾക്ക് ഒരു സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ പ്രശസ്‌തി ശോഭയുള്ളതും നിങ്ങൾക്ക് ജീവന്‍ നല്‍കുന്നതുമാകും. മേലുദ്യോഗസ്ഥരിൽ നിന്ന് നിങ്ങൾക്ക് പ്രശംസയും ഉത്തേജനവും ലഭിക്കും. സഹപ്രവർത്തകരുടെ സഹകരണവും ഉറപ്പാണ്. വൃശ്ചികം : നിങ്ങൾക്ക് ഇന്നത്തെ ദിവസം മുഴുവൻ മടിയും അലസതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. കച്ചവടത്തിലെ അല്ലെങ്കിൽ തൊഴിലിലെ…

ലോക്സഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി സ്വീകരിക്കുന്ന തെരഞ്ഞെടുപ്പ് സമീപനത്തെ കുറിച്ച് പാർട്ടി സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പ്രസ്താവന

തിരുവനന്തപുരം: ജനാധിപത്യ ഇന്ത്യയുടെ ഭാവി തീരുമാനിക്കപ്പെടുന്ന പൊതുതെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. കഴിഞ്ഞ 10 വർഷത്തെ ഭരണം കൊണ്ടു രാജ്യത്തെ ഭരണഘടനയെ ദുർബലപ്പെടുത്തുകയും ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കുകയും ചെയ്ത സംഘപരിവാർ, വീണ്ടും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന തന്നെ ഭേദഗതി ചെയ്യുമെന്ന് പ്രഖ്യാപിച്ച നിർണായക ഘട്ടത്തിലാണ് രാജ്യം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ആർ എസ് എസും, ബി.ജെ.പി യും , നരേന്ദ്ര മോദിയും, അമിത് ഷായും നേതൃത്വം നൽകിയ കേന്ദ്ര സർക്കാർ രാജ്യത്തിന്റെ ജനാധിപത്യ – മതനിരപേക്ഷ അടിത്തറ ഇല്ലാതാക്കി ഇന്ത്യയെ ഒരു സവർണ്ണ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റുവാനുള്ള നടപടികൾ ഒന്നിന് പിറകെ ഒന്നായി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. സവർണ്ണ ഹിന്ദുത്വ വംശീയ നിലപാടുകൾ തീവ്രമായി നടപ്പാക്കുന്ന BJP യുടെ ഭരണ നടപടികളും അവരുടെ കോർപ്പറേറ്റ് ചങ്ങാത്തവും സൃഷ്ടിച്ച ജനവിരുദ്ധതയുടെ ആഘാതങ്ങൾ രാജ്യത്തെ സമസ്ത മേഖലകളെയും തകർത്തിരിക്കുന്നു. ചെറു വിഭാഗം സവർണ്ണ വംശീയവാദികളുടെയും…

നേപ്പാള്‍ ഹിന്ദു രാഷ്ട്രമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം

കാഠ്മണ്ഡു: നേപ്പാളിൽ ഹിന്ദുരാഷ്ട്രത്തിനുള്ള ആവശ്യം വീണ്ടും വർധിക്കുകയാണെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച തലസ്ഥാനമായ കാഠ്മണ്ഡുവിൽ ഹിന്ദു രാഷ്ട്ര അനുകൂലികൾ നടത്തിയ പ്രകടനത്തില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടു. പോലീസും സമരക്കാരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. അതിനിടെ, സമരക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതക ഷെല്ലുകളും ജലപീരങ്കിയും പ്രയോഗിച്ചു. രാജ്യത്ത് രാജഭരണം പുനഃസ്ഥാപിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. രാജ്യത്തെ ദേശീയവാദികളായ ‘രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി’യുടെ പിന്തുണയാണ് പ്രതിഷേധക്കാർക്ക്. നേപ്പാളിലെ ഏറ്റവും വലിയ അഞ്ചാമത്തെ കക്ഷിയാണ് രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി. രാജവാഴ്ച പുനഃസ്ഥാപിക്കുക, ഹിന്ദു രാഷ്ട്രം, ഫെഡറൽ സംവിധാനം എന്നിവയാണ് ഞങ്ങളുടെ പ്രധാന ആവശ്യങ്ങളെന്ന് പാർട്ടി വക്താവ് മോഹൻ ശ്രേഷ്ഠ പറഞ്ഞു. കാഠ്മണ്ഡുവിലെ പ്രധാന സർക്കാർ കെട്ടിടങ്ങൾക്ക് സമീപം പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. നിരോധിത മേഖലയിലേക്ക് പ്രതിഷേധക്കാർ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

സിപിഎമ്മിന് ആദായ നികുതി വകുപ്പില്‍ നിന്ന് വീണ്ടും തിരിച്ചടി; ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടില്‍ നിന്ന് പിന്‍‌വലിച്ച ഒരു കോടി രൂപ ചിലവഴിക്കരുടെന്ന് കര്‍ശന നിര്‍ദ്ദേശം

തൃശൂർ: സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി ആദായ നികുതി വകുപ്പ് തുടരും. 10 ദിവസം മുമ്പ് ആദായ നികുതി വകുപ്പ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. അക്കൗണ്ടിൽ നിന്ന് സിപിഎം പിൻവലിച്ച ഒരു കോടി രൂപ ചിലവഴിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശവും പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ട്. നടപടികളുടെ ഭാഗമായി ഈ പണം ആദായ നികുതി വകുപ്പ് പിടിച്ചെടുക്കും. നിലവിൽ അഞ്ച് കോടി പത്ത് ലക്ഷം രൂപയാണ് അക്കൗണ്ടിലുള്ളത് പാർട്ടി സമർപ്പിച്ച ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് കാണിച്ചിട്ടില്ല. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. ഏപ്രിൽ രണ്ടിനാണ് സിപിഎം ജില്ലാ കമ്മിറ്റി അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപ പിൻവലിച്ചത്. ഇക്കാര്യങ്ങൾ ആദായനികുതി വകുപ്പ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതിനുശേഷമാണ് അക്കൗണ്ടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരിശോധിച്ചത്. കൂടാതെ റിട്ടേണിൽ…

പ്രശസ്ത സംഗീതജ്ഞനും നടന്‍ മനോജ് കെ ജയന്റെ പിതാവുമായ കെ ജി ജയൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സംഗീതജ്ഞനും നടന്‍ മനോജ് കെ ജയന്റെ പിതാവുമായ കെ.ജി.ജയൻ (90) അന്തരിച്ചു. വാർദ്ധക്യ സഹജമായ ചില രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. ഭക്തിഗാനങ്ങളിലൂടെയും ചലച്ചിത്രഗാനങ്ങളിലൂടെയും സംഗീതരംഗത്ത് ശ്രദ്ധനേടിയ അദ്ദേഹം, ജയ-വിജയ എന്ന് വിളിക്കപ്പെടുന്ന തൻ്റെ ഇരട്ട സഹോദരനുമായുള്ള കച്ചേരികൾക്ക് സംഗീത പ്രേമികൾക്കിടയിൽ വളരെ ജനപ്രിയനായിരുന്നു. കർണാടക സംഗീതത്തിൽ തൻ്റെ മികവ് തെളിയിച്ചാണ് കെ.ജി.ജയൻ മലയാള സംഗീത ലോകത്തേക്ക് ചുവടുവച്ചു. ‘രാധ തൻ പ്രേമത്തോടാണോ’, ‘നക്ഷത്ര ദീപങ്ങള്‍ തിളങ്ങീ’, ചന്ദനചർച്ചിത നീലകളേബര’, ‘ശ്രീകോവിൽ നട തുറന്നു,’ ‘വിഷ്ണുമായയില്‍ പിറന്ന് അ വിശ്വ രക്ഷകാ’ തുടങ്ങിയവയാണ് അദ്ദേഹത്തിൻ്റെ ഹിറ്റ് ഗാനങ്ങൾ. ആയിരത്തിലധികം ഗാനങ്ങൾക്ക് അദ്ദേഹം ഈണം നൽകിയിട്ടുണ്ട്. 2019 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: പണം നഷ്ടപ്പെട്ട നിക്ഷേപകർക്ക് ‘മോദിയുടെ ഉറപ്പ്’

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഐഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുന്നംകുളത്ത് നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ, അഴിമതിയിൽ അകപ്പെട്ട സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് അവരുടെ പണം തിരികെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബിജെപി ഏതറ്റം വരെയും പോകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. സഹകരണ ബാങ്ക് കുംഭകോണത്തെക്കുറിച്ച് സംസാരിക്കവെ, സിപിഐഎം ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതി നടത്താൻ ഇടതു സർക്കാർ പുതിയ വഴികൾ തേടുകയാണെന്നും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പാണ് ഇതിൻ്റെ ഏറ്റവും വലിയ തെളിവെന്നും അദ്ദേഹം പറഞ്ഞു. സഹകരണ ബാങ്കിൽ നിക്ഷേപിച്ച പാവപ്പെട്ടവരുടെ കോടിക്കണക്കിന് രൂപ സിപിഐ(എം) നേതാക്കള്‍ കൊള്ളയടിച്ചെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കില്‍ നിക്ഷേപിച്ച പണം നിക്ഷേപകർക്ക് തിരിച്ചെടുക്കാന്‍ കഴിയാതെ വന്നതോടെ നിരവധി പെൺകുട്ടികളുടെ വിവാഹമാണ് മുടങ്ങിയത്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ആലത്തൂരിലെ എൻഡിഎ…