ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടി (എഎപി) പഞ്ചാബിൽ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പ്രധാന സീറ്റുകളിലേക്ക് അവർ നാല് സ്ഥാനാർത്ഥികളെയാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. ചൊവ്വാഴ്ച പ്രഖ്യാപിച്ച സ്ഥാനാർത്ഥികളിൽ ജഗ്ദീപ് സിംഗ് ബ്രാർ, അമാൻഷർ സിംഗ്, പവൻ കുമാർ ടിനു, അശോക് പരാശർ പാപ്പി എന്നിവരും ഉൾപ്പെടുന്നു. നാലുപേരും നിലവിൽ പഞ്ചാബ് നിയമസഭയിലെ അംഗങ്ങളാണ്. ശിരോമണി അകാലിദളിൽ നിന്ന് അടുത്തിടെ എഎപിയിൽ ചേർന്ന പവൻ കുമാർ ടിനുവിനെ എസ്‌സി ക്വാട്ടയിൽ ഉൾപ്പെടുന്ന ജലന്ധർ സീറ്റിൽ നിന്നാണ് നാമനിർദ്ദേശം ചെയ്തത്. സമാന്തര നീക്കമെന്ന നിലയിൽ, ഭാരതീയ ജനതാ പാർട്ടി (ബിജെപി) ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പന്ത്രണ്ടാമത്തെ പട്ടിക പുറത്തുവിട്ടു. പഞ്ചാബ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഏഴ് സ്ഥാനാർത്ഥികളാണ് പട്ടികയിലുള്ളത്. മഹാരാഷ്ട്രയിൽ, എൻസിപി (എസ്പി) സ്ഥാനാർത്ഥി ശശികാന്ത് ഷിൻഡെയെ വെല്ലുവിളിക്കാൻ…
Month: April 2024
ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് കോർപ്സിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇസ്രായേൽ
തങ്ങളുടെ മണ്ണിൽ ഇറാൻ്റെ വൻ ആക്രമണം തകർത്തതിന് ശേഷം, ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (ഐആർജിസി) ഭീകര സംഘടനയായി ലോകം പ്രഖ്യാപിക്കണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടു. IRGC നേരിട്ട് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മേൽനോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇസ്രായേല്‍ പറഞ്ഞു. കൂടാതെ, ഇറാനെതിരെ കടുത്ത നയതന്ത്ര ആക്രമണത്തിന് ഇസ്രായേൽ തയ്യാറെടുക്കുകയാണ്. ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്‌സ്, ബ്രിട്ടീഷ്, ഫ്രഞ്ച് സഹമന്ത്രിമാരുമായി ഇത് സംബന്ധിച്ച് സംസാരിച്ചതായി വിദേശകാര്യ മന്ത്രാലയത്തിലെ വൃത്തങ്ങൾ അറിയിച്ചു. ഹമാസ്, ഹിസ്ബുള്ള, ഹൂത്തികൾ എന്നിവരുടെ എല്ലാ പ്രോക്സി ആക്രമണങ്ങളിലും ഐആർജിസിക്ക് പങ്കുണ്ടെന്നതുള്‍പ്പടെ നിരവധി ആരോപണങ്ങൾ ഇസ്രായേൽ ഐആർജിസിക്കെതിരെ ഉന്നയിച്ചിട്ടുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, യുദ്ധമന്ത്രിസഭയുടെ യോഗം ഇറാനെതിരായ പ്രത്യാക്രമണത്തിന് അന്തിമരൂപം നൽകിയതായും പറയുന്നു. എന്നാല്‍, ആക്രമണത്തിൻ്റെ സമയം അന്തിമമാക്കിയിട്ടില്ല. ഇറാനെതിരെ അന്താരാഷ്ട്ര നയതന്ത്ര ആക്രമണം കെട്ടിപ്പടുക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നത്. ഐആർജിസിയെ…
ഇസ്രായേൽ അടങ്ങിയിരുന്നില്ലെങ്കില്‍ വീണ്ടും തിരിച്ചടിക്കുമെന്ന് ഇറാന്‍
ടെഹ്‌റാൻ: ജൂതരാഷ്ട്രം അടങ്ങിയിരുന്നില്ലെങ്കില്‍ ഞങ്ങള്‍ വീണ്ടും തിരിച്ചടിക്കുമെന്ന് ഇറാന്‍. തുര്‍ക്കി വിദേശകാര്യമന്ത്രിയുമായി സംസാരിച്ചപ്പോഴാണ് ഇറാനിയന്‍ മന്ത്രിയുടെ മുന്നറിയിപ്പ്. ഇസ്രായേലില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെങ്കിൽ പുതിയ ആക്രമണം നടത്തില്ലെന്ന് ടെഹ്‌റാൻ അങ്കാറയ്ക്ക് ഉറപ്പ് നൽകിയതായി തുർക്കി നയതന്ത്ര വൃത്തങ്ങൾ പറഞ്ഞു. നേരത്തെ, തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ ഇറാനിയൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദൊല്ലാഹിയാനുമായി ഫോൺ സംഭാഷണം നടത്തിയിരുന്നു. ഈ സമയത്ത് മിഡിൽ ഈസ്റ്റിൽ സംഘര്‍ഷം വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് തുര്‍ക്കി ആശങ്ക പ്രകടിപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു. “ഇസ്രായേലിനെതിരായ പ്രതികാര നടപടി പൂർത്തിയായതായി ഇറാൻ വിദേശകാര്യ മന്ത്രാലയ തലവൻ ഹുസൈൻ അമിറാബ്ദൊല്ലാഹിയൻ പറഞ്ഞു. ഇസ്രായേലിന്റെ ധാര്‍ഷ്ട്യത അവസാനിപ്പിച്ച് അടങ്ങിയൊതുങ്ങി കഴിഞ്ഞില്ലെങ്കില്‍ കൂടുതൽ നടപടികളിലേക്ക് ഇറാൻ നീങ്ങും. ഒരു പുതിയ ആക്രമണം നടന്നാൽ, ടെഹ്‌റാൻ്റെ പ്രതികരണം കൂടുതൽ തീവ്രമായിരിക്കും,” വൃത്തങ്ങള്‍ പറഞ്ഞു.
ടി കെ എഫ് ഓണാഘോഷ കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനവും ടിക്കറ്റ് കിക്ക് ഓഫും വര്‍ണാഭമായി
ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2024 ലെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ഓണാഘോഷ കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനവും ടിക്കറ്റ് കിക്ക് ഓഫും ഫിലാഡല്‍ഫിയ സിറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു.പെണ്‍സില്‍വാനിയ, ഡെലവര്‍ ന്യൂ ജേഴ്സി ട്രൈസ്റ്റേറ്റ് ഏരിയയിലെ പതിനഞ്ചില്‍ പരം മലയാളി സംഘടനകളുടെ ഒരുമയുടെ ആരവമായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ നേതൃത്യത്തില്‍ 2024 ഓഗസ്‌റ് 31 നു ഫിലാഡല്‍ഫിയ സിറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന ഓണാഘോഷ പരിപാടികള്‍ക്ക് ‘ആരവം 2024’ എന്നാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2024 ലെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ഓണാഘോഷ കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനവും ടിക്കറ്റ് കിക്ക് ഓഫും ഫിലാഡല്‍ഫിയ സിറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു. പെണ്‍സില്‍വാനിയ, ഡെലവര്‍ ന്യൂ ജേഴ്സി ട്രൈസ്റ്റേറ്റ് ഏരിയയിലെ പതിനഞ്ചില്‍ പരം മലയാളി സംഘടനകളുടെ ഒരുമയുടെ ആരവമായ…
ഹൂസ്റ്റൺ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് തെരെഞ്ഞെടുപ്പ് അവലോകനയോഗം ഏപ്രിൽ 18നു
ഹൂസ്റ്റൺ : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (OICC USA)ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ തെരെഞ്ഞെടുപ്പ് അവലോകനയോഗം ഏപ്രിൽ 18 വ്യാഴം വൈകിട്ട് 6.30ന് സ്റ്റാഫ്‌ഫോർഡിലുള്ള അപ്ന ബസാർ ഓഡിറ്റോറിയത്തിൽ വെച്ച് ചേരുന്നു. ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി യുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നാഷണൽ പ്രിസിഡന്റ് ബേബി മണക്കുന്നേൽ , ജനറൽ സെക്രട്ടറി ജീമോൻ റാന്നി തുടങ്ങിയവർക്കൊപ്പം ഹൂസ്റ്റണിലെ മുഴുവൻ യുഡിഫ് പ്രവർത്തകരും പങ്കെടുക്കും കോൺഗ്രസ് ഇന്ത്യയിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേത്ര്വത്വം നൽകുന്ന ഇന്ത്യ മുന്നണിയെ വിജയിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുമെന്ന് പ്രസിഡൻറ് വാവച്ചൻ അറിയിച്ചു. സമ്മേളനത്തിൽ എല്ലാ കോൺഗ്രസ് പ്രവർത്തകരും യുഡിഫ് അനുഭാവികളും പങ്കെടുക്കണമെന്ന് സെക്രട്ടറി ജോജി ജോസഫ് അഭ്യർത്ഥിച്ചു .
ചിക്കാഗോ കെ. സി. എസ് യൂത്ത് ഫെസ്റ്റിവല്‍ മെയ് 11 ന്
ചിക്കാഗോ കെ. സി. എസ് ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികളുടെ ഭാവനയും, സര്‍ഗ്ഗശേഷിയും, സമുദായ, സാമൂഹ്യ പ്രതിബദ്ധതയും പരിപോഷിപ്പിക്കുന്നതിനായി നടത്തിവരുന്ന യൂത്ത് ഫെസ്റ്റിവല്‍ അടുത്ത മാസം (മെയ് 11) പതിനൊന്നാം തീയതി ശനിയാഴ്ച രാവിലെ എട്ടു മുപ്പതു (8.30അങ) മുതല്‍ ഡെസ് പ്ലെയിന്‍സിലുള്ള കെ. സി. എസ് ക്‌നാനായ സെന്ററില്‍ വച്ച് നടത്തപ്പെടുന്നതാണ്. 5 വേദികളിലായി 27 ഇനങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടത്തപ്പെടുന്നത്. മെയ് 5 വരെ യൂത്ത് ഫെസ്റ്റിവലിന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. യൂത്ത് ഫെസ്റ്റിവല്‍ന്റെ വിശദമായ വിവരങ്ങള്‍, നടപടി ക്രെമങ്ങള്‍ എന്നിവ വേേു:െ//സരരെവശരമഴീ.രീാ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. യൂത്ത് ഫെസ്റ്റിവലിന്റെ വിജയകരമായ നടത്തിപ്പിനായി ബിനു ഇടകരയില്‍ ചെയര്‍പേഴ്‌സണ്‍നും, ബെക്കി ഇടിയാലില്‍, ബിബി കല്ലിടുക്കില്‍, ജിനു പുന്നച്ചേരില്‍ എന്നീ കോര്‍ഡിനേറ്റേഴ്സിനേയും കൂടാതെ കെ. സി. എസ് എക്‌സിക്യൂട്ടീവ്‌സ് ആയ പ്രസിഡന്റ് ജെയിന്‍…
നവകേരള മലയാളീ അസോസിയേഷൻ മുൻ പ്രസിഡന്റ് വിൻസെൻ്റെ ലൂക്കോസിന്റെ നിര്യാണത്തിൽ അനുശോചിച്ചു
സൗത്ത് ഫ്ളോറിഡ:നവകേരള മലയാളീ അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡയുടെ മുൻ പ്രസിഡന്റ് വിൻസെന്റ് ലൂക്കോസ് വേലശേരിയുടെ(67)നിര്യാണത്തിൽ സംഘടന അനുശോചിച്ചു. നവകേരളയുടെ വളർച്ചക്കും ഉന്നമനത്തിനായി പ്രവർത്തിച്ച മഹദ്‌വ്യക്തി ആയിരുന്നു ശ്രീ വിൻസെൻ്റെ എന്ന് പ്രസിഡന്റ് പനങ്ങയിൽ ഏലിയാസ് അനുസ്മരിച്ചു. സൗത്ത് ഫ്ലോറിഡയിലെ നിറസാന്നിധ്യമായിരുന്ന വിൻസെന്റിൻ്റെ വേർപാട് നവകേരളക്ക് മാത്രമല്ല മലയാളി സമൂഹത്തിനാകെ നികത്തുവാൻ ആകാത്ത വിടവാണ് സൃഷ്ട്ടിച്ചിരിക്കുന്നത് എന്ന് സെക്രട്ടറി കുര്യൻ വര്ഗീസ് അനുസ്മരിച്ചു. ഇന്ത്യൻ കത്തോലിക്ക അസോസിയേഷൻ്റെ ആദ്യത്തെ പ്രസിഡന്റ് നവകേരള മലയാളീ അസോസിയേഷൻ്റെ ശില്പികളിൽ ഒരാളും 1999 ലെ നവകേരള പ്രസിഡന്റ് , ഫോമായുടെ ആദ്യകാല പ്രവർത്തകനും ആയിരുന്ന ശ്രീ വിൻസെന്റിൻ്റെ നിര്യാണം നവകേരളക്ക് മാത്രമല്ല ഫോമയ്‌ക്കും തീരാ നഷ്ടമാണ് ഫോമാ നാഷണൽ കമ്മറ്റി അംഗം ബിജോയ് സേവ്യർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. യോഗത്തിൽ മുൻ പ്രസിഡന്റുമാരായ ഷാന്റി വര്ഗീസ്, സജോ ജോസ് പല്ലിശേരി എന്നിവരെ…
അമൃത ടിവി സൂപ്പര്‍ അമ്മയും മകളും: മെല്‍ബണ്‍ മലയാളി വിദ്യ വിനു, വേദിക നായര്‍ വിജയി
തിരുവനന്തപുരം: വന്‍ ജനശ്രദ്ധനേടിയ അമൃത ടിവി ഒരുക്കിയ ‘സൂപ്പര്‍ അമ്മയും മകളും’ ഫാമിലി റിയാലിറ്റി ഷോയില്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ മലയാളികളായ വിദ്യ വിനുവും മകള്‍ വേദിക നായരും ഒന്നാം സ്ഥാനം നേടി. അമൃത ടിവി അമ്മയും മകള്‍ക്കും വേണ്ടി മാത്രമായി ഒരുക്കിയ ആദ്യ ഷോ ആണ്. 180 എപ്പിസോഡുകള്‍ പിന്നിട്ട ഷോ വന്‍ ജനപ്രീതി നേടി. കലാപാരമ്പ്യമില്ലാത്ത കുടുംബത്തില്‍ നിന്നും വന്ന് ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ലോക മലയാളികള്‍ക്ക് അഭിമാനമായി തീര്‍ന്നിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ വിദ്യ വിനുവും പുത്രിയും. പ്രതിസന്ധികളെ അതിജീവിച്ചാണ് ഇരുവരും മലയാളികള്‍ക്ക് അഭിമാനമായത്. ഷോയില്‍ പങ്കെടുക്കാന്‍ മെല്‍ബണില്‍ നിന്ന് കലയോടുള്ള പ്രതിപത്തിമൂലം എത്തിയത് ജോലി രാജിവയ്ക്കാന്‍ വരെ വിദ്യയെ പ്രേരിപ്പിച്ചു. ഫൈനല്‍ മത്സരത്തില്‍ വിധകര്‍ത്താക്കളായത് പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ്, പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാര്‍, നടി ശ്വേതാ മേനോന്‍ എന്നിവര്‍ ആയിരുന്നു.…
ഷിക്കാഗോ ഗീതാ മണ്ഡലം വിഷു ആഘോഷങ്ങൾ ഹൃദ്യമായി
ഷിക്കാഗോ: മലയാളികൾ ഗൃഹാതുരതയോടെ ആഘോഷിക്കുന്ന മഹാവിഷു സമാനതകൾ ഇല്ലാതെ വിപുലമായി ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ ആഘോഷിച്ചു. കണിക്കൊന്നയാൽ അലങ്കരിച്ച ക്ഷേത്രങ്കണത്തിൽ സർവ്വാഭരണ വിഭുഷിതനായ ഉണ്ണിക്കണ്ണന്റെ വിഗ്രഹത്തിനു മുന്നിൽ എഴുതിരി വിളക്കുകൾ തെളിച്ച് പാരമ്പര്യത്തിന്റെ പ്രൗഢിയെ ഓര്‍മ്മിപ്പിക്കുന്ന സ്വര്‍ണ്ണമണികള്‍ കൈനീട്ടമായി തരുന്ന കൊന്നയും, കണിവെള്ളരിയും, കാർക്ഷിക വിളകളും, പുന്നെല്ലും വെള്ളിനാണയങ്ങളും വാല്‍ക്കണ്ണാടിയും നിലവിളക്കിന്റെ വെളിച്ചത്തില്‍ അണിനിരക്കുന്ന വിഷുക്കണിയും ഒരിക്കലും മായാത്ത ഓര്‍മ്മകളാണ് ചിക്കാഗോ ഗീതാമണ്ഡലം ചിക്കാഗോയിലെ സദ് ജനങ്ങൾക്കായി ഒരുക്കിയത്. ഈ വർഷത്തെ മഹാവിഷു ഏപ്രില്‍ 13 ശനിയാഴ്ച രാവിലെ മേൽശാന്തി ബിജു കൃഷ്ണന്റെ കാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹോമത്തോടെയാണ് ആരംഭിച്ചത്. തുടർന്ന് ഗീതാമണ്ഡലം കുടുംബാംഗങ്ങൾ ചേർന്ന് നടത്തിയ നാരായണീയ പാരായണവും, ഗീതാമണ്ഡലത്തിലെ കുട്ടികൾ ചേർന്ന് നടത്തിയ ഗീത പാരായണവും വേറിട്ട ആത്മീയ അനുഭൂതിയാണ് ഭക്തജനങ്ങൾക്ക് നൽകിയത്. ഈ വർഷത്തെ വിഷുവിന്റെ ഏറ്റവും വലിയ പ്രത്യകത ഉണ്ണിക്കണ്ണനായി വന്ന…
ഫൊക്കാന പെൻസിൽവാനിയ റീജിയണൽ വൈസ് പ്രസിഡൻ്റായി അഭിലാഷ് ജോൺ മത്സരിക്കുന്നു
ഫിലഡൽഫിയ: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024 – 2026 കാലയളവിലേക്ക് പെൻസിൽവാനിയ റീജിയൺ വൈസ് പ്രസിഡന്റായി അഭിലാഷ് ജോൺ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നൽകുന്ന ടീം ലെഗസി യുടെ പാനലിലാണ് അഭിലാഷ് ജോൺ മത്സരിക്കുന്നത്. അമേരിക്കയിൽ എത്തുന്നതിന് മുൻപേ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായ അഭിലാഷ് ജോൺ തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും കേരളാ യൂണിവേഴ്സ്റ്റി കാര്യവട്ടം കാമ്പസിൽ നിന്നും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി ,വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ പൊതു പ്രവർത്തന രംഗത്ത് കടന്നു വന്ന യുവ നേതാവാണ്. യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ അഭിലാഷ് ജോൺ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയം നേടിയാണ് പൊതുപ്രവർത്തനരംഗത്ത് സജീവമായത്. കൊല്ലം കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റായി പൊതുപ്രവർത്തന രംഗത്തും ജനകീയ സേവകൻ എന്ന നിലയിലും ശ്രദ്ധേയനായി. കൊല്ലം താലൂക്ക് ലൈബ്രറി…