ഔദ്യോഗിക അവധി ദിവസങ്ങളിൽ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് ദുബായ് കോടീശ്വരൻ

ദുബായ്: ബാങ്കുകള്‍ അടച്ചുപൂട്ടൽ ഉപഭോക്താക്കൾക്കും വാണിജ്യ മേഖലയ്ക്കും നേരിട്ട് ദോഷം വരുത്തുന്നതിനാൽ, ഔദ്യോഗിക അവധി ദിവസങ്ങളിൽ ബാങ്കുകൾ തുറന്നിരിക്കണമെന്ന് ദുബായ് ശതകോടീശ്വരൻ ഖലാഫ് അഹമ്മദ് അൽ ഹബ്തൂർ ആവശ്യപ്പെട്ടു. ഈദ് അൽ ഫിത്വര്‍ 1445 AH-2024 പ്രമാണിച്ച് ഏപ്രിൽ 6 ശനിയാഴ്ച മുതൽ ഏപ്രിൽ 14 ഞായർ വരെ യുഎഇ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഒമ്പത് ദിവസത്തെ അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രസ്താവന. “ഔദ്യോഗിക അവധി ദിനങ്ങൾ എല്ലാ ജീവനക്കാർക്കും, അവർ പൊതുമേഖലയിലായാലും സ്വകാര്യ മേഖലയിലായാലും, അവകാശമാണെന്ന് ഞാൻ പൂർണ്ണമായി മനസ്സിലാക്കുന്നു. എന്നാൽ, എല്ലാവരും അവരുടെ വാതിലുകൾ അടയ്ക്കണമെന്ന് ഇതിനർത്ഥമില്ല,” അൽ ഹബ്തൂർ എക്‌സിൽ എഴുതി. “മൂന്നോ നാലോ ദിവസത്തേക്ക് പോകട്ടെ, ഒരു മണിക്കൂർ പോലും അടച്ചിടാൻ കഴിയാത്ത സുപ്രധാന മേഖലകളും സ്ഥലങ്ങളും ഉണ്ട്! വിമാനത്താവളങ്ങൾ, ആശുപത്രികൾ, ഹോട്ടലുകൾ എന്നിവപോലുള്ള നിരവധി ഉദാഹരണങ്ങളുണ്ട്. ഇവയ്ക്ക് അവരുടേതായ സംവിധാനങ്ങളുണ്ട്,…

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി ജയശങ്കർ

ബംഗളൂരു: ഇറാൻ സൈന്യം പിടിച്ചെടുത്ത പോർച്ചുഗീസ് ചരക്കുകപ്പലിലെ 17 ഇന്ത്യക്കാരെ മോചിപ്പിക്കാൻ ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടെഹ്‌റാൻ പ്രതികരിച്ചെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ തിങ്കളാഴ്ച പറഞ്ഞു. ഇന്ത്യൻ എംബസിയും ഇറാൻ അധികൃതരും തമ്മിൽ ചില തുടർ സംഭാഷണങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഇന്നലെ രാത്രി, ഞാൻ ഇറാനിയൻ അധികൃതരുമായി (ഹുസൈൻ അമീർ-അബ്ദുള്ളാഹിയൻ) സംസാരിച്ചു. ഇന്ത്യയിൽ നിന്നുള്ള 17 ക്രൂ അംഗങ്ങള്‍ കപ്പലില്‍ ഉണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അവരെ വിട്ടയക്കണമെന്നും തടങ്കലിൽ വയ്ക്കരുതെന്നും പറഞ്ഞിട്ടുണ്ട്,” ജയശങ്കര്‍ ഇവിടെ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ശനിയാഴ്ചയാണ് ഹോർമുസ് കടലിടുക്കിന് സമീപം ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തത്. 17 ഇന്ത്യൻ ജീവനക്കാരാണ് കപ്പലിലുള്ളത്. കഴിയുന്നത്ര വേഗത്തിൽ അവരെ ഇന്ത്യയിലേക്ക് മടക്കികൊണ്ടുവരാന്‍ ഞാൻ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

രാശിഫലം (15 ഏപ്രില്‍ 2024)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഉയര്‍ന്ന ആത്മവിശ്വാസം ഉണ്ടാകും. പ്രവൃത്തിസ്ഥാനത്ത് നിങ്ങള്‍ വളരെ ശക്തവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. ജോലിയില്‍ വളരെ സുഗമമായ പ്രവര്‍ത്തനം ഉണ്ടാവുകയും വിജയം നിങ്ങളെ തേടിയെത്തുകയും ചെയ്യും. കന്നി: ഇന്ന് ഒരു ഇടവേളയെടുത്ത് കുടുംബാംഗങ്ങളോടൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് ഗുണകരമായി ഭവിക്കും. ജോലിയില്‍ തടസങ്ങള്‍ നേരിടേണ്ടി വരും. ക്ഷമയോട് കൂടി കഠിനമായ സാഹചര്യങ്ങളെ നേരിടുക. നിങ്ങളുടെ സ്‌നേഹനിര്‍ഭരമായ ജീവിതം പുതിയ പുരോഗതി കൈവരിക്കും. തുലാം: വളരെക്കാലമായിട്ടുള്ളതോ നേരത്തേ ഉള്ളതോ ആയിട്ടുള്ള നിയമ പ്രശ്‌നങ്ങൾക്ക്‌ നിങ്ങൾ ഇന്ന് അന്ത്യം കുറിക്കും. അവ കോടതി മുഖാന്തരമോ പരസ്‌പരധാരണ മൂലമോ പരിഹരിക്കും. ജോലിഭാരം സാധാരണഗതിയിലാവുകയും ചില സന്നിഗ്‌ധമായ അവസ്ഥകളിൽ നിന്നും രക്ഷപെടുന്നതിനായി മികച്ച പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന് സമയം ലഭിക്കുകയും ചെയ്യും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ജോലി അമിതമായിട്ടുള്ള ഒരു ദിവസമായിരിക്കും. നിങ്ങൾ അമിതമായ ജോലിഭാരത്തിനും ഉത്തരവാദിത്തത്തിനും ഇടയിൽപ്പെട്ടിട്ടുള്ളവനാകും. സായാഹ്നം നിങ്ങൾക്ക്‌ ശാന്തവും ലളിതവുമായിരിക്കും. സുഹൃത്തുക്കളോടൊപ്പം…

റിഡ്‌ജ് വുഡ് സെൻ്റ് ബസേലിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു

റിഡ്‌ജ് വുഡ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിൻ്റെ കിക്ക് ഓഫ് മീറ്റിംഗിന് ഏപ്രിൽ 7 ഞായറാഴ്ച്ച, സെൻ്റ് ബസേലിയോസ് ഓർത്തഡോക്സ് പള്ളി വേദിയായി. ഫാമിലി/ യൂത്ത് കോൺഫറൻസ് പ്ലാനിംഗ് കമ്മിറ്റിയിൽ നിന്നും ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), മാത്യു വറുഗീസ് (റാഫിൾ കോർഡിനേറ്റർ) എന്നിവർ ഏപ്രിൽ 7 ന് പള്ളി സന്ദർശിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. ജോർജ് മാത്യു (വികാരി) കോൺഫറൻസ് കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. തോമസ് വർഗീസ് (ഇടവക സെക്രട്ടറി & ഭദ്രാസന കൗൺസിൽ അംഗം), അനീഷ് കെ. ജോസ് (ട്രഷറർ), ഷാജി ജോസഫ് (മലങ്കര അസോസിയേഷൻ അംഗം) എന്നിവരും വേദിയിലുണ്ടായിരുന്നു. പ്രബുദ്ധമായ ആത്മീയാനുഭവത്തിനായി കോൺഫറൻസിൽ പങ്കെടുക്കാൻ ഫാ. ജോർജ് മാത്യു സഭാംഗങ്ങളെ പ്രോത്സാഹിപ്പിച്ചു. ചെറിയാൻ പെരുമാൾ കോൺഫറൻസിനെക്കുറിച്ചും…

വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം ലണ്ടനിൽ സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ ബിസിനസ് കോൺക്ലേവിൻ്റെ ലോഗോ പ്രകാശനം ചെയ്തു

കോട്ടയം: വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം ലണ്ടനിൽ സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ ബിസിനസ് കോൺക്ലേവിൻ്റെ ലോഗോ പ്രകാശനം ചെയ്തു. കോട്ടയം ഗ്രീൻ വില്ലേജിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള മുൻ ഗ്ലോബൽ ചെയർമാനും ഖലീജ് ടൈംസ് മാനേജിങ് എഡിറ്ററുമായ ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിലിനു നൽകിയാണ് പ്രകാശനം ചെയ്തത്. അഡ്വൈസറി ബോർഡ് ചെയർമാൻ ടി. പി. വിജയൻ, നാഷണൽ ഡിസാസ്റ്റർ മാനേജ്മൻ്റ് അതോറിറ്റി സ്ഥാപക അംഗം പ്രൊഫ. വിനോദ് ചന്ദ്ര മേനോൻ, സിംഫണി ടിവി എംഡി വി കൃഷ്ണകുമാർ, ഗ്ലോബൽ ട്രഷറർ ഷാജി എം. മാത്യു, ഗ്ലോബൽ ഭാരവാഹികളായ വിജയചന്ദ്രൻ, ശശി നടയ്ക്കൽ, ടി.കെ. വിജയൻ, ബേബി മാത്യു സോമതീരം തുടങ്ങിയവർ പങ്കെടുത്തു. ബിസിനസ് ഫോറം ചെയർമാൻ ജെയിംസ് കൂടൽ ബിസിനസ് കോൺക്ലേവിൻ്റെ വിശദാംശങ്ങൾ പങ്കുവച്ചു. ജൂലൈ 29, 30, 31 ഓഗസ്റ്റ് ഒന്ന്…

മറ്റുള്ളവരുടെ അഭിപ്രായമനുസരിച്ച് നമ്മുടെ തീരുമാനങ്ങൾ ‍എപ്പോഴും മാറ്റിമറിക്കരുത് (ലേഖനം): ഫിലിപ്പ് മാരേട്ട്

മറ്റുള്ളവരുടെ അഭിപ്രായമനുസരിച്ച് നമ്മുടെ തീരുമാനങ്ങൾ ഒരിക്കലും മാറ്റിമറിക്കരുത്. കാരണം മറ്റുള്ളവരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി നമളുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ അവരെ അനുവദിക്കുമ്പോൾ തെറ്റായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള സാധ്യതകൾ ഏറെയുണ്ടാകുന്നു. അതുപോലെ നിങ്ങൾക്കായി ഒരു തീരുമാനമെടുക്കാൻ മറ്റൊരാളെ ആശ്രയിക്കുന്നതുകൊണ്ട് നിങ്ങളുടെ സ്വന്തം ശക്തിയും, നിങ്ങളുടെ കഴിവിലുള്ള ആത്മവിശ്വാസവും, എല്ലാം കുറയുന്നു. അതുപോലെതന്നെ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ നിങ്ങളുടേതിനേക്കാൾ പ്രാധാന്യമാകുമ്പോൾ, അവരുടെ നിബന്ധനകൾക്കനുസരിച്ചു നിങ്ങൾ മാറേണ്ടിവരും. കാരണം മറ്റുള്ളവരുടെ അഭിപ്രായങ്ങളെല്ലാം അവരുടെ സ്വന്തം പരിമിതികളെയും, വിശ്വാസങ്ങളെയും അടിസ്ഥാനമാക്കി ഉള്ളതാണ്. അതുകൊണ്ട് നിങ്ങൾക്ക് അനുയോജ്യമായ കാര്യങ്ങളിൽ അവർ വിദഗ്ധരല്ലാത്തിനാൽ മറ്റുള്ളവരുടെ അഭിപ്രായത്തെ സ്വീകരിക്കുന്നത് നിർത്തിയിട്ട്, നമ്മുടെ സ്വന്തം മൂല്യങ്ങൾ, ലക്ഷ്യങ്ങൾ, അഭിലാഷങ്ങൾ, അറിവുകൾ, കഴിവ്, എന്നിവ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങളിൽ മാത്രം ശരിയായ തീരുമാനങ്ങൾ എടുക്കുക. അങ്ങനെ മറ്റുള്ളവരുടെ അനാവശ്യ സ്വാധീനം ഒഴിവാക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ നമ്മെ എങ്ങനെ ബാധിക്കുന്നു?. ആത്യന്തികമായി, നമ്മളെ ബാധിക്കുന്ന തീരുമാനങ്ങൾ…

എഡ്മിന്റൻ നമഹയുടെ വിഷു ആഘോഷം ഗംഭീരമായി

എഡ്മിന്റൻ:  എഡ്മണ്ടനിലെ പ്രധാന ഹൈന്ദവ സംഘടനയായ നമഹയുടെ (നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ്റെ) നേതൃത്വത്തിൽ പത്താമത് വിഷു ആഘോഷം വളരെ വിപുലമായി സംഘടിപ്പിച്ചു .ഏപ്രിൽ 13 ന് ശനിയാഴ്ച ബൽവിൻ കമ്യൂണിറ്റി ഹാളിൽ വച്ചായിരുന്നു പരിപാടികൾ നടന്നത്. നമഹ പ്രസിഡൻ്റ് രവിമങ്ങാട്, മാതൃ സമിതി കോഡിനേറ്റർ ജ്യോത്സന സിദ്ധാർത്ഥ് നമഹ മെഗാസ്പോൺസർ ജിജോജോർജ് മറ്റു ബോർഡ് അംഗങ്ങളായ വിപിൻ, ദിനേശൻ രാജൻ, റിമപ്രകാശ്,പ്രജീഷ്, അജയ്കുമാർ,സിദ്ധാർത്ഥ് ബാലൻ എന്നിവർ ചേർന്ന് ഭദ്ര ദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു.  വിഷുകണിയും കുട്ടികൾക്കുള്ള വിഷു കൈനീട്ടവും വിഭവ സമൃദ്ധമായ വിഷുസദ്യയും ഉണ്ടായിരുന്നു. തുടർന്ന് നയന മനോഹരമായ കലാപരിപാടികളും അരങ്ങേറി.നമഹ മാതൃസമിതി,ശിവമനോഹരി ഡാൻസ് അക്കാദമി,അറോറ ഡാൻസ് ഗ്രൂപ്പ് എന്നിവരുടെ പ്രകടനങ്ങൾ നമ്ഹ വിഷു പ്രാഗ്രാമിൻ്റെ മാറ്റ് കൂട്ടി.നീതുഡാക്സ്,വിസ്മയ പറമ്പത്ത് എന്നിവർ സ്റ്റേജ് പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.  കുട്ടികൾക്കുള്ള സമ്മാനദാനത്തോട് ട…

സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിൽ നിറഞ്ഞ സദസ്സിൽ ” ദി ഹോപ്പ് “പ്രദർശിപ്പിച്ചു

ഗാർലാൻഡ് (ഡാളസ് ):ഗാർലാൻഡ്  സെന്റ് തോമസ് സീറോ മലബാർ ചർച്ചിൽ നിറഞ്ഞ സദസ്സിൽ :” ദി ഹോപ്പ് എന്ന മലയാളം ഫീച്ചർ ഫിലിം സൗജന്യമായി പ്രദർശിപ്പിച്ചു. ക്രസ്‌തീയ വിശ്വാസത്തിനു ഊന്നൽ നൽകി നിർമിച്ച ഈ ചിത്രം നിർമിച്ചിരിക്കുന്നത് ലോഗോ ഫിലിംസ് ബാനറിൽ ജോയ് കല്ലൂക്കാരനാണ് .രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന ചിത്രം കാണികളെ ചിന്തിപ്പിക്കുന്നതിനും, വിശ്വാസത്തിൽ ഉറപ്പിക്കുന്നതിനും മതിയായ ചേരുവകൾ ചേർത്താണ് നിർമിച്ചിരിക്കുന്നത് ബോംബയിലെ കമ്പ്യൂട്ടർ കമ്പനിയിൽ നിന്നും ജോലി രാജിവെച്ച് പുതിയൊരു കമ്പനി ആരംഭിച്ചുവെങ്കിലും ഇതിൽ നിന്നൊന്നും  തനിക്കു  പൂർണ സന്തോഷം ലഭിച്ചില്ല എന്നാൽ ചാലക്കുടിയിൽ  ഡിവൈൻ റിട്രീറ്റ് സെൻററിൽ  ഒരു ആഴ്ച നീണ്ടുനിന്ന ധ്യാനത്തിൽ പങ്കെടുതാണ്  ജീവിതത്തിൽ ഒരു വ്യതിയാനം സംഭവിക്കുവാൻ ഇടയാക്കിയത് .പിന്നീട് ജീവിതത്തെ കുറിച്ചും അന്ത്യ ന്യായവിധിയെകുറിച്ചും അറിയുന്നത് ബൈബിൾ പഠിക്കുവാൻ ആരംഭിച്ചു. തുടർന്ന്  അന്ത്യന്യായവിധിയെ കുറിച്ച് ഒരു മൂവി നിർമിച്ചു.അതിൽ നിന്നും…

ഗീതാമണ്ഡലം വിഷു; ശ്യാം ശങ്കർ മുഖ്യാതിഥിയായി പങ്കെടുത്തു

ഷിക്കാഗോ: അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനകളിൽ നാല് ദശകങ്ങളിലേറെയായി പൈതൃകവും പാരമ്പര്യവും സമഗ്രമായി പിന്തുടർന്ന് ഹൈന്ദവ ആചാരങ്ങൾ അനുഷ്ഠിക്കുന്ന ഷിക്കാഗോ ഗീതാമണ്ഡലം വിഷു പൂജയും ആഘോഷങ്ങളും ഏപ്രിൽ 13ന് ശനിയാഴച രാവിലെ പത്തു മണിമുതല്‍ ഗീതാ മണ്ഡലം തറവാട് ക്ഷേത്രത്തിൽ വച്ച് നടന്നു. മന്ത്ര പ്രസിഡന്റ്‌ ശ്യാം ശങ്കർ മുഖ്യാതിഥിയായി പങ്കെടുത്തു. മന്ത്രയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഗീതാമണ്ഡലം കുടുംബാംഗങ്ങൾ നൽകുന്ന ഊർജം വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുറഞ്ഞ കാലംകൊണ്ട് തന്നെ കണ്ടുമടുത്ത നിർജീവ സംഘടനാ പ്രവർത്തനത്തിൽ നിന്ന് വ്യത്യസ്തമായി മലയാളി ഹൈന്ദവ കുടുംബങ്ങളിൽ തരംഗമാവാന്‍ മന്ത്രക്ക് സാധിച്ചു എന്ന് മന്ത്ര പ്രസിഡന്റിന് സ്വാഗതമരുളിക്കൊണ്ട് ഗീതാമണ്ഡലം പ്രസിഡന്റ്‌ ജയ്ചന്ദ്രൻ അഭിപ്രായപ്പെട്ടു. മന്ത്രയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഗീതാമണ്ഡലം കുടുംബാംഗങ്ങൾ നൽകുന്ന ഊർജം വിലമതിക്കാനാവാത്തതാണെന്ന് ശ്യാം ശങ്കർ അറിയിച്ചു. മന്ത്ര ആദ്ധ്യാത്മിക അദ്ധ്യക്ഷൻ ആനന്ദ് പ്രഭാകർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മഹാഗണപതി…

അന്താരാഷ്ട്ര വടംവലി മത്സരം ന്യൂയോര്‍ക്കില്‍ ഓഗസ്റ്റ് 17 ന്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ന്യൂയോർക്ക് : ന്യൂയോർക്ക് സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ   ഈ വര്ഷം ആഗസ്ത് 17 -)൦ തീയതി ന്യൂ യോര്കിൽ വച്ച് അന്താരാഷ്ട്ര  വടംവലി  മത്സരം നടത്തുന്നതാണെന്നു ക്ലബ് ഭാരവാഹികൾ  ഇൻഡ്യ പ്രസ് ക്ലബ്  ഓഫ്  നോർത്ത്  അമേരിക്കയുടെ  (ഐ പി സി എൻ എ) ന്യൂയോർക്  ചാപ്റ്ററിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  അമേരിക്കയിലെ വിവിധ ടീമുകളെ കൂടാതെ ഇറ്റലി , ബ്രിട്ടൺ , കുവൈറ്റ് , ഓസ്ട്രേലിയ , കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള ടീമുകളും മത്സരത്തിൽ പങ്കെടുക്കുമെന്ന് സോഷ്യൽ ക്ലബ് ഭാരവാഹികളായ റോയ് മറ്റപ്പള്ളി (പ്രസിഡൻറ്), ജിമ്മി പൂഴിക്കുന്നേൽ (സെക്രട്ടറി ), സാജൻ കുഴിപറമ്പിൽ (ചെയർമാൻ ) , പോൾ കറുകപ്പള്ളിൽ (ജനറൽ കൺവീനർ ), സിജു ചെരുവൻകാലായിൽ  (പി ആർ ഒ ) എന്നിവർ പറഞ്ഞു. യുവാക്കളെ കൂടുതലായി കായിക വിനോദങ്ങളുമായി…