പ്ലാനോ (ഡാളസ്): നോർത്ത് ടെക്‌സാസിലെ പ്ലാനോയിൽ ഉടനീളം ചുറ്റിക കൊണ്ട് ഒന്നിലധികം ആളുകളെ ആക്രമിച്ചതായി കരുതുന്ന ഒരാളെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നോർത്ത് ടെക്‌സാസിൽ ഉടനീളം പ്രകോപനമില്ലാതെ നടന്ന നിരവധി ആക്രമണങ്ങൾക്ക് ഇയാൾ ഉത്തരവാദിയാണെന്ന് പ്ലാനോ പോലീസ് പറയുന്നു. റേസ്‌ട്രാക്ക് കൺവീനിയൻസ് സ്റ്റോറിൽ പ്ലാനോ പാർക്ക്‌വേയ്‌ക്ക് സമീപമുള്ള കോയിറ്റ് റോഡിലൂടെ ചൊവ്വാഴ്ച വൈകുന്നേരം 7 മണിയോടെ ഒരാൾ ചുറ്റിക കൊണ്ട് ഒരാളെ ആക്രമിച്ചതായി പ്ലാനോ പോലീസ് പറഞ്ഞു. പ്രതി ഓടി രക്ഷപ്പെടുന്നതിന് മുമ്പ് ഇരയെ ചുറ്റിക കൊണ്ട് പലതവണ അടിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. DART പൊതുഗതാഗതം ഉപയോഗിച്ചാണ് അദ്ദേഹം പ്രദേശത്തുടനീളം സഞ്ചരിക്കുന്നതെന്ന് വിശ്വസിക്കുന്നതായി പ്ലാനോ പോലീസ് പറയുന്നു. പ്ലാനോയിൽ നിന്ന് ഡാളസിലേക്കുള്ള ട്രെയിനിൽ ആക്രമണം നടന്നതായി DART പറഞ്ഞു. ലവേഴ്സ് ലെയ്ൻ സ്റ്റോപ്പിൽ പ്രതി ഇറങ്ങിപോയി . ഇയാളെ കണ്ടാൽ…
Month: April 2024
കെ. എ തോമസ് ഡാളസിൽ അന്തരിച്ചു
ഡാളസ് : കോട്ടയം അഞ്ചേരി കുഴിയത്ത് തൂമ്പുങ്കൽ കെ. എ തോമസ് (കുഞ്ഞുമോൻ 78 ) ഡാളസിൽ അന്തരിച്ചു. കോട്ടയം അഞ്ചേരി കാലായിൽപറമ്പിൽ മറിയാമ്മ തോമസ് ആണ് ഭാര്യ. മകൾ: സുജ ജേക്കബ് (ഡാളസ് ) മരുമകൻ : ബിജു ജേക്കബ് കൊച്ചുമക്കൾ: ശോശന്ന ജേക്കബ്, സാറ ജേക്കബ്. പൊതുദർശനം ഏപ്രിൽ 14 ഞായറാഴ്ച വൈകിട്ട് 6 മുതൽ 9 മണി വരെ സെന്റ്.മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ, കരോൾട്ടൻ (1080 W. Jackson Rd, Carrollton, Tx 75006) വെച്ച് നടത്തപ്പെടും. സംസ്കാരം ഏപ്രിൽ 15 തിങ്കളാഴ്ച രാവിലെ 9.30 മുതൽ സെന്റ്.മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ, കരോൾട്ടണിൽ വെച്ചുള്ള സംസ്കാര ശുശ്രുഷക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും. സംസ്കാര ചടങ്ങുകൾ…
അഡ്വ. ജോർജ് വരഗീസിന്റെ മാതാവ് ലില്ലിയമ്മ ജോർജ് അന്തരിച്ചു
ഡാളസ്/സൗത്ത്പാമ്പാടി:വാർമലവട്ടശേരിൽ പരേതനായ വി.ജി.ജോർജിന്‍റെ (റിട്ട.സെക്രട്ടറി, ഡിഎസ്എ സ്എ ബോർഡ്,കോട്ടയം) ഭാര്യലില്ലിയമ്മ (95) അന്തരിച്ചു.പരേത മിത്രക്കരി ചെറുകാട്ട് കുടുംബാംഗമാണ് മ ക്ക ൾ: ലൈല തോംസൺ(ഫ്ലോറിഡ), ഷൈല, ജോസഫ് മരിയൻ ജോർജ് (മുൻ എക്സിക്യൂട്ടീവ് എഡിറ്റർ ഇൻ ചാർജ്, ദീപിക), എൽസി റോയി (ബംഗ ളൂരു), അഡ്വ. ജോർജ് വരഗീസ് (ഡാളസ്). മരുമക്കൾ: തോംസൺ മടുക്കക്കുഴി (ഫ്ലോറിഡ), ജോസഫ് തോമസ് മംഗളാവു പ റ ന്പി ൽ ( കഞ്ഞിക്കുഴി), റോയി കാരിക്കൽ (ബംഗളൂരു), ഡോ. പു ഷ്പ കാപ്പൻ ( കോ ട്ട യം), ഡോ ജ യ്സി ജോർജ് (ഡാളസ് ). സഹോദരി:പരേതയായ പ്രൊ:ഓമന അലക്സാണ്ടർ സംസ്കാരം തിങ്കളാഴ്ച്ച ഏപ്രിൽ 15 നു ചമ്പക്കര സെന്റ് ജോസഫ്‌സ് പള്ളിയിൽ കൂടുതൽ വിവരങ്ങൾക്കു അഡ്വ. ജോർജ് വരഗീസ് (ഡാളസ്).1469 688 2065, …
2024- 26 ഫൊക്കാന പ്രസിഡന്റായി ലീലാ മാരേട്ടിനെ വിജയിപ്പിക്കുക: സിദ്ധിക് ഹസന്‍
അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട ഫൊക്കാനയുടെ ഇപ്പോഴത്തെ കണ്‍വന്‍ഷന്‍ വൈസ് പ്രസിഡന്റ് കൂടിയായ ലീലാ മാരേട്ടിന് വോട്ട് നല്‍കി വിജയിപ്പിക്കണമെന്ന് ലോകകേരള സഭാംഗവും ഒമാനിലെ സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ നിറ സാന്നിധ്യവും എഴുത്തുകാരനുമായ സിദ്ധീക്ക് ഹസ്സന്‍ പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി ഫൊക്കാനയുടെ താഴേതട്ട് മുതല്‍ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിക്കുകയും, നിസ്തുലമായ സേവനം നടത്തുകയും വിവിധ തലങ്ങളില്‍ നിന്ന് പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിട്ടുള്ള ലീലാ മാരേട്ട് ഏറ്റവും ഉന്നതമായ സ്ഥാനത്ത് ഇരിക്കേണ്ടവരാണ്. കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഏത് സംഘടനാ ഉത്തരവാദിത്വങ്ങളും ഏല്‍പ്പിക്കപ്പെട്ടാല്‍ വളരെ ഭംഗിയായി നിര്‍വഹിക്കുന്ന പ്രത്യേക കഴിവുള്ള ലീലാ മാരേട്ട് എന്തുകൊണ്ടും ഫൊക്കാനയെ നയിക്കാന്‍ യോഗ്യയാണ്. കേരള സമാജം മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെ വിവിധ പദവികള്‍ അലങ്കരിച്ചപ്പോഴെല്ലാം തന്റെ നേതൃപാടവത്തെ ഇവര്‍ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ചതാണ്.…
ഫിലാഡൽഫിയയിൽ റംസാൻ പരിപാടിക്കിടെ വെടിവെപ്പ് മൂന്ന് പേർക്ക് പരിക്കേറ്റു, അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ്
ഫിലാഡൽഫിയ:ബുധനാഴ്ച ഉച്ചയ്ക്ക് ഫിലാഡൽഫിയയിൽ റമദാൻ പരിപാടിക്കിടെയുണ്ടായ വെടിവയ്പ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റു, അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം.വെസ്റ്റ് ഫിലാഡൽഫിയയിലെ 47-ആം സ്ട്രീറ്റിലെ ക്ലാര മുഹമ്മദ് സ്‌ക്വയറിലും വൈലൂസിംഗ് അവന്യൂവിലും ബുധനാഴ്ച ഉച്ചയ്ക്ക് വെസ്റ്റ് ഫിലാഡൽഫിയയിൽ നടന്ന ഈദ് അൽ ഫിത്തർ പരിപാടിക്കിടെ എതിരാളികൾ നടത്തിയ വെടിവെപ്പിൽ രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ മൂന്ന് പേർക്ക് വെടിയേറ്റതായി പോലീസ് പറഞ്ഞു. ഇസ്ലാമിക അവധിക്കാലമായ ഈദ് ആഘോഷിക്കാൻ 1,000-ത്തിലധികം ആളുകൾ – കുട്ടികളുള്ള കുടുംബങ്ങൾ ഉൾപ്പെടെ – ഔട്ട്ഡോർ പരിപാടിയിൽ പങ്കെടുത്തതായി വിശ്വസിക്കപ്പെടുന്നു.ഉച്ചയ്ക്ക് 2.30 ഓടെ 30 ഓളം വെടിവയ്പുകൾ ഉണ്ടായത്. പൊതു ആഘോഷത്തിൽ.”പാർക്കിനുള്ളിൽ രണ്ട് വിഭാഗങ്ങൾ വെടിയുതിർതതായി ” പോലീസ് കമ്മീഷണർ കെവിൻ ബെഥേൽ പറഞ്ഞു. ഫിലാഡൽഫിയ മസ്ജിദ് പള്ളിക്കും സിസ്റ്റർ ക്ലാര മുഹമ്മദ് സ്‌കൂളിനും സമീപം നടന്ന പരിപാടിയിൽ തോക്ക് പുറത്തെടുത്ത…
അമ്മ മരിച്ചതിന്റെ അഞ്ചാം ദിനം മകൻ കുഴഞ്ഞ് വീണ് മരിച്ചു
എടത്വാ: മരിയാപുരം പുന്നപ്ര വടക്കേറ്റം കുഞ്ഞച്ചൻ്റെ മകൻ ഡൊമിനിക്ക് ജോസഫ് (ജോജിമോൻ – 53) ആണ് അമ്മ മരിച്ചതിന്റെ നാലാം ദിനം കുഴഞ്ഞ് വീണ് മരിച്ചത്. മാതാവ് മരിയാപുരം പുന്നപ്ര (വടക്കേറ്റം) കുഞ്ഞച്ചൻ്റെ ഭാര്യ അന്നമ്മ ജോസഫ് (തങ്കമ്മ – 75) കഴിഞ്ഞ ശനിയാഴ്ചയാണ് മരണമടഞ്ഞത് .പരേത മങ്കൊമ്പ് തെക്കേക്കര മഠത്തിക്കളത്തിൽ കുടുംബാംഗമായിരുന്നു. മാതാവിന്റെ ആകസ്മിക മരണത്തേത്തുടർന്ന് വീട്ടിലെത്തിയ ജോജിമോൻ തിങ്കളാഴ്ച വൈകിട്ട് നടന്ന സംസ്കാര ചടങ്ങുകൾക്കു ശേഷം തുടർന്നുള്ള അടിയന്തിര കർമ്മങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനത്തിലായിരുന്നു. ബുധനാഴ്‌ച ഉച്ചയോടുകൂടി വീട്ടിൽ കുഴഞ്ഞ് വീണ ജോജിമോനേ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം ഏപ്രിൽ 11ന് ഉച്ചയ്ക്ക് 3ന്എടത്വാ സെൻ്റ് ജോർജ് ഫൊറോനാ പള്ളിയിൽ നടക്കും. ഇദ്ദേഹം ദീർഘ വർഷങ്ങളായി കോയമ്പത്തൂരിൽ ജേനസിസ് എൻജിനീയറിംഗ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. ത്രിശൂർ കണ്ടശ്ശാംകടവ് മാങ്ങൻ കുടുംബാംഗമായ ജാൻസിയാണ് ഭാര്യ. ഷാരോൺ,ഷെറിൻ,…
പെരുന്നാള്‍ നന്മകള്‍ പകരാനുള്ള ദിനം; ആഘോഷം തിന്മകള്‍ക്ക് വഴിമാറരുത്: ഗ്രാന്‍ഡ് മുഫ്തി
നോളജ് സിറ്റി: ഗ്രാന്‍ഡായി ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദ് ജാമിഉല്‍ ഫുതൂഹിലെ ഈദുല്‍ ഫിത്വ്ര്‍ ആഘോഷം. രാവിലെ എട്ടിന് നടന്ന പെരുന്നാള്‍ നിസ്‌കാരത്തിന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. പെരുന്നാള്‍ നന്മകള്‍ പരസ്പരം പകരാനുള്ള ദിനമാണെന്നും മദ്യപാനം പോലുള്ള സാമൂഹിക തിന്മകള്‍ക്ക് ആഘോഷം വഴിമാറരുതെന്നും എന്നും അദ്ദേഹം പെരുന്നാള്‍ ദിന സന്ദേശ പ്രഭാഷണത്തില്‍ പറഞ്ഞു. മനുഷ്യരെല്ലാവരും പരസ്പരം സ്‌നേഹിക്കണം. സ്‌നേഹവും സൗഹാര്‍ദവും ഊട്ടിയുറപ്പിക്കാനുള്ള അവസരമാണ് പെരുന്നാളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ടവരും അശരണരുമായവര്‍ക്ക് കരുണ ചെയ്യണമെന്നും അഹങ്കാരം കാണിക്കാനുള്ളതല്ല അധികാരം എന്നുമാണ് തക്ബീര്‍ ധ്വനികള്‍ നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയും തീവ്രവാദവും പാടില്ലെന്നത് കൂടിയാണ് അല്ലാഹു അക്ബര്‍ എന്ന തക്ബീര്‍ ധ്വനികളുടെ സന്ദേശമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. എം എല്‍ എമാരായ അഡ്വ. പി ടി എ റഹീം, ടി സിദ്ദീഖ്,…
അറുപതോളം സഹോദര സമുദായാംഗങ്ങൾ പങ്കെടുത്ത് ശ്രദ്ധേയമായി വടക്കാങ്ങരയിലെ ഈദ്ഗാഹ്
വടക്കാങ്ങര : ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഈദ്ഗാഹ് ജന പങ്കാളിത്തം കൊണ്ടും സംഘടനാ മികവ് കൊണ്ടും ശ്രദ്ധേയമായി. സ്ത്രീകളും പുരുഷൻമാരും കുട്ടികളും അടക്കം ആയിരത്തിലധികം പേർ പങ്കെടുത്തതിന് പുറമെ പ്രത്യേകം ക്ഷണിക്കപ്പെട്ട അറുപതോളം സഹോദര സമുദായാംഗങ്ങളും ഈദ്ഗാഹിൽ പങ്കെടുത്തു. രാവിലെ 7:30 ന് ആരംഭിച്ച പെരുന്നാൾ നമസ്കാരവും ഖുത്വുബയും ഇവർക്കൊരു പുതിയ അനുഭവമായിരുന്നു. മഹല്ല് ഖതീബ് ടി.എം ശരീഫ് മൗലവി പെരുന്നാൾ നമസ്കാരത്തിനും ഖുത്വുബക്കും നേതൃത്വം നൽകി. ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഘടകവും മഹല്ല് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സൗഹൃദ സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ സി.പി കുഞ്ഞാലൻ കുട്ടി, കെ അബ്ദുറഹ്മാൻ, യു.പി മുഹമ്മദ് ഹാജി, അനസ് കരുവാട്ടിൽ എന്നിവർ ഈദ് സന്ദേശം നൽകി. ശിവദാസൻ, വേലായുധൻ, നിഷ, ദാക്ഷായണി തുടങ്ങിയവർ അവരുടെ…
സോളിഡാരിറ്റി പെരുന്നാൾ ഹദിയ നൽകി
മക്കരപ്പറമ്പ് :ഏരിയയിലെ വിവിധ പള്ളികളിലെ ഇമാമുമാർക്ക് സോളിഡാരിറ്റിയുടെ പെരുന്നാൾ ഹദിയ കൈമാറി. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഷബീർ വടക്കാങ്ങര, സെക്രട്ടറി അഷ്റഫ് സി.എച്ച്, സമീദ് സി.എച്ച്, ജാബിർ പടിഞ്ഞാറ്റുമുറി, നിസാർ പാറടി, സമീഹ് സി.എച്ച്, അബ്ദുറഹ്മാൻ മുഞ്ഞക്കുളം എന്നിവർ നേതൃത്വം നൽകി.
കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പെരുന്നാൾ സന്ദേശം
വിശ്വാസികൾക്ക് സന്തോഷത്തിന്റെയും ആത്മീയ വിശുദ്ധിയുടെയും വേളയാണ് ചെറിയ പെരുന്നാൾ. വ്രതമനുഷ്ഠിച്ചും സത്കർമങ്ങൾ ചെയ്തും ലളിത ജീവിതം നയിച്ചുമാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നത്. ചുറ്റുമുള്ളവർക്ക് ഉപകാരം ചെയ്തും ധാർമിക പരിധി ലംഘിക്കാതെയുമാവണം പെരുന്നാൾ ആഘോഷിക്കേണ്ടത്. കുടുംബങ്ങൾക്കും അയൽവാസികൾക്കും ഒപ്പം ഒത്തു ചേർന്ന് പരസ്പരം സന്തോഷങ്ങൾ പങ്കു വെച്ച്, പ്രയാസമനുഭവിക്കുന്നവർക്ക് സന്തോഷത്തിന്റെ കൈനീട്ടങ്ങൾ കൈമാറി പരസ്പര ഐക്യത്തിന്റെയും സന്ദേശം പകരാനുള്ളതാവണം നമ്മുടെ ഈദുൽ ഫിത്ർ. ആശംസകൾ കൈമാറുന്നതോടൊപ്പം നമ്മുടെ സഹജീവികളും നമ്മെപ്പോലെ സന്തോഷിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താൻ നാം പ്രത്യേകം ശ്രദ്ധിക്കണം. വിശുദ്ധ റമസാനിൽ ശീലിച്ച ജീവിത ശുദ്ധിയും ലാളിത്യവും ദൈവിക സ്മരണയും ജീവിതത്തിലാകെ തുടരുമെന്ന ഉറച്ച തീരുമാനമാവണം പെരുന്നാളിന്റെ സന്തോഷങ്ങളിൽ പ്രധാനം. മറ്റുള്ളവർക്ക് ഉപദ്രവമാവുന്ന പ്രവർത്തികൾ നമ്മിൽ നിന്ന് ഉണ്ടാവില്ലെന്നും അരുതായ്മകൾക്കും തെറ്റുകൾക്കും നിയമലംഘനങ്ങൾക്കും കൂട്ടുനിൽക്കില്ലെന്നും നാം ഈ ദിവസം പ്രതിജ്ഞയെടുക്കുകയും ജീവിതത്തിൽ പാലിക്കുകയും വേണം. പുതു വസ്ത്രങ്ങൾ…