ചിങ്ങം: ഇന്ന് ദിവസം സന്തോഷകരമായി നിങ്ങൾ ചെലവിടും. നിങ്ങളുടെ ഭാവനാപരമായ കഴിവുകള്‍ ഇന്ന് പുഷ്‌പ്പിക്കും. പ്രകൃതിയെക്കുറിച്ചും അതിന്‍റെ സൃഷ്‌ടിവൈഭവത്തെക്കുറിച്ചും കവിതയെഴുതുവാനുള്ള പ്രചോദനം ഉണ്ടാകും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷദായകവുമായിരിക്കും. മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സാധ്യത. വിദ്യാര്‍ഥികള്‍ പഠിത്തത്തില്‍ മികവ് കാണിക്കും. സുഹൃദ് സമാഗമത്തിനും അവരിൽ നിന്നും നേട്ടത്തിനും യോഗമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്‍. കന്നി: നിങ്ങളുടെ വിധി നിങ്ങളുടെ കൈകളിലൂടെ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ഉൽക്കടമായ ആഗ്രഹമായിരിക്കും ഇന്ന് നയിക്കുന്നത്. വിജയിക്കുന്നതിനുള്ള നിങ്ങളുടെ അദമ്യമായ ആഗ്രഹം നിങ്ങളെ ജോലികൾ തീർക്കുന്നതിനായി ഇന്ന് കഠിനാദ്ധ്വാനം ചെയ്യുന്നതിന് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ അടിസ്ഥാനപരമായ നേതൃത്വപാടവവും, അഭിരുചിയും നിങ്ങളുടെ സംഘടനാപാടവത്തെ പുഷ്‌ടിപ്പെടുത്തും. തുലാം: ഇന്ന് ശാന്തവും അനുഗ്രഹീതവുമായ അനുഭവത്തിന് നിങ്ങള്‍ ഏതെങ്കിലും മതപരമായ സ്ഥലം സന്ദര്‍ശിക്കുക. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുക. ഇന്ന് നിങ്ങള്‍ക്ക് ചുറ്റും നോക്കുമ്പോള്‍…
Month: April 2024
വേൾഡ് മലയാളി കൗണ്‍സില്‍ (WMC) അമേരിക്ക റീജിയൻറെ പതിനാലാമതു ബൈനിയൽ കോൺഫറൻസിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായി
ഒർലാണ്ടോ: ലോകമെബാടും പടർന്നു പന്തലിച്ചുകിടക്കുന്ന ഏറ്റവും വലിയ മലയാളി സംഘടനയായ വേൾഡ് മലയാളി കൗണ്‍സിലിൻറെ ശക്തമായ റീജിയനുകളിൽ ഒന്നായ അമേരിക്ക റീജിയന്റെ പതിനാലാമത് ബൈനിയൽ കോൺഫ്രൻസിനായി എല്ലാ സജീകരണങ്ങളും പൂർത്തിയായതായി കോൺഫ്രൻസ് ചെയർമാൻ അശോക് മേനോൻ, കോ -ചെയർമാൻമാരായ രഞ്ജി ജോസഫ്, സോണി കണ്ണോട്ടുതറ, പി.ആർ.ഓ Dr. അനൂപ് പുളിക്കൽ എന്നിവർ അറിയിച്ചു. ഫ്ലോറിഡയിലെ ഒർലാണ്ടോയിൽ ഏപ്രിൽ 5 ,6,7 തീയതികളിലാണ് പ്രസ്‌തുത കോൺഫ്രൻസ്. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ റീജിണൽ ഭാരവാഹികളെ കൂടാതെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രൊവിൻസുകളിൽനിന്നായി പ്രതിനിധികളും പങ്കെടുക്കുന്നു. പ്രമുഖ സിനിമ സംവിധായകനായ ഷൈസൺ ഔസേഫ് മുഘ്യ അതിഥിയായി പങ്കെടുക്കുന്നു. ബൈനിയൽ കോൺഫറൻസ് പ്രഖാപിച്ചു അധികം താമസിക്കാതെ തന്നെ ബുക്ക് ചെയ്‌ത എല്ലാ റൂമുകളും രെജിസ്ട്രേഷൻ പൂർത്തിയാക്കിയത് തന്നെ കോൺഫറൻസിന്റെ വിജയമായി കാണുന്നതായി അമേരിയ്ക്ക റീജിയൻ ചെയർമാൻ ശ്രീ. ചാക്കോ കോയിക്കലേത്തു, പ്രസിഡന്റ്…
ഡോ. കലാ ഷഹി ടീമിൽ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് ഫ്ലോറിഡയിൽ നിന്ന് രാജേഷ് മാധവൻ നായർ മത്സരിക്കുന്നു
ഫൊക്കാന 2024 – 2026 നാഷണൽ കമ്മിറ്റിയിലേക്ക് ഫ്ലോറിഡയിൽ നിന്നും ഫൊക്കാനയുടെ ഭാവി പ്രതീക്ഷയായി രാജേഷ് മാധവൻ നായർ മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിൽ ആണ് രാജേഷ് മത്സരിക്കുന്നത്. 2015 ൽ അമേരിക്കയിലെത്തിയ അദ്ദേഹം സൈബർ സെക്യൂരിറ്റി പ്രൊഫഷണലായി ജോലിയിയിൽ പ്രവേശിച്ചു. 2016 മുതൽ 2021 വരെ ചിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന രാജേഷ് കലാ, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. 2021 ൽ ഫ്ലോറിഡയിലെ താമ്പയിലേക്ക് മാറിയ രാജേഷ് മലയാളി അസോസിയേഷൻസ് ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ ലൈഫ് മെമ്പറും, സജീവ പ്രവർത്തകനുമാണ്. കേരളത്തിലും നിരവധി സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ച രാജേഷ് മാധവൻ നായർ മികച്ച ഒരു സംഘാടകൻ കൂടിയാണ്. ഡോ. ബാബു സ്റ്റീഫൻ, ഡോ. കല ഷഹി ടീമിൻ്റെ പ്രവർത്തനങ്ങൾ ഫൊക്കാനയ്ക്ക് ഒരു പുതിയ ചരിത്രമാണ് സമ്മാനിക്കുന്നത്. ഈ…
അതുല്യയ്ക്ക് സ്വപ്നം പോലെ ഒരു വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫൻ താക്കോൽ ദാനം നടത്തി
തിരുവനന്തപുരം: ഇനി അതുല്യയ്ക്ക് തൻ്റെ വീൽ ചെയർ ടൈലിട്ട മുറിയിലൂടെ ഇഷ്ടം പോലെ നീക്കാം. മുകളിൽ നിന്ന് വെള്ളം വീണ് തൻ്റെ തുണികളും പുസ്തകങ്ങളും നനയുമെന്ന് ഭയക്കേണ്ട . തിരുവനന്തപുരം അമ്പലത്തിൻകര ഹരിജൻ കോളനയിലെ മോഹനും ഭാര്യ ബിന്ദുവിനും ഏക മകളും ഭിന്നശേഷിക്കാരിയുമായ മകളുടെ സങ്കടം കാണണ്ട. ഈ കുടുംബത്തിന് അടച്ചുറപ്പുള്ള വീടൊരുക്കി ഫൊക്കാന . ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫനും , കടകംപള്ളി സുരേന്ദ്രൻ എം. എൽ. എയും ചേർന്ന് കഴിഞ്ഞ ദിവസം അതുല്യയ്ക്കും കുടുംബത്തിനും പുതിയ വീടിൻ്റെ താക്കോൽ ഏൽപ്പിക്കുമ്പോൾ വർഷങ്ങളായി ചോർന്നൊലിക്കുന്ന കൂരയിൽ നിന്നും എന്നേക്കുമായുള്ള മോചനത്തിൻ്റെ നിമിഷമായിരുന്നു അത്. കടകംപള്ളി സുരേന്ദ്രൻ എം. എൽ. എയാണ് ഈ കുടുംബത്തെക്കുറിച്ച് ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫനെ വിവരം അറിയിക്കുന്നത്. അങ്ങനെയാണ് ഫൊക്കാന ഭവന പദ്ധതിയിൽ അതുല്യയ്ക്ക് വീടൊരുങ്ങിയത്. കഴക്കൂട്ടം ഗവൺമെൻ്റ്…
ആപ്പിലായ ആന്റപ്പൻ (സുനിൽ വല്ലാത്തറ, ഫ്ലോറിഡ)
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരളത്തിൽ നിന്നുള്ള നേതാക്കളിൽ കേരളത്തിലും ദേശീയ തലത്തിലും ഉന്നത പാർട്ടി പദവികളും അധികാര സ്‌ഥാനങ്ങളും വഹിച്ച രണ്ടു പേർ കെ കരുണാകരനും എ കെ ആന്റണിയും ആണെങ്കിലും കരുണാകരനെക്കാൾ ഒരു പടി കൂടുതൽ അധികാരസ്‌ഥാനങ്ങൾ തേടി എത്തിയത് ആന്റണിയെ ആണ്.. ആലപ്പുഴ ജില്ലയിൽ ചേർത്തല സ്വദേശി ആയ ആന്റണി ഒരിണ സമരത്തിലൂടെ ആണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. . അറുപതുകളിൽ കേരളത്തിലെ കോൺഗ്രസിന്റെ യുവ പോരാളി ആയിരുന്ന ആന്റണി കെ സ് യു വിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്‌ഥാന പ്രസിഡന്റ് ആയ ശേഷം വളരെ ചെറുപ്പത്തിൽ തന്നെ കെ പി സി സി പ്രസിഡന്റ് ആയി. . കേരളത്തിലെ കോൺഗ്രസിൽ അന്ന് അജയ്യൻ ആയിരുന്ന കരുണാകരനെതിരെ സമകാലീനരായിരുന്ന ഉമ്മൻചാണ്ടിയെയും വയലാർരവിയെയും വി എം സുധീരനെയും കൂട്ട് പിടിച്ചാണ് ആന്റണി പട നയിച്ചത്. . നിരവധി…
ഇസ്രായേൽ ബോംബാക്രമണത്തില്‍ ഗാസയിലെ ഡബ്ല്യുസികെ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രകോപിതനായി ജോ ബൈഡന്‍
വാഷിംഗ്ടൺ: തിങ്കളാഴ്ച ഗാസയിൽ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു അമേരിക്കക്കാരൻ ഉൾപ്പെടെ വേൾഡ് സെൻട്രൽ കിച്ചണിലെ (ഡബ്ല്യുസികെ) ഏഴ് പ്രവർത്തകർ മരിച്ചതിൽ താൻ രോഷാകുലനും ഹൃദയഭേദകനുമാണെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. “ഒരു യുദ്ധത്തിൻ്റെ മധ്യത്തിൽ അവർ വിശക്കുന്ന സാധാരണക്കാർക്ക് ഭക്ഷണം നൽകുകയായിരുന്നു. അവർ ധീരരും നിസ്വാർത്ഥരും ആയിരുന്നു. അവരുടെ മരണം ഒരു ദുരന്തമാണ്, ” ബൈഡന്‍ ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു. തിങ്കളാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തില്‍ മരിച്ച ഏഴ് ഡബ്ല്യുസികെ പ്രവർത്തകർ ഓസ്‌ട്രേലിയ, പോളണ്ട്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. അവര്‍ യുഎസിൻ്റെയും കാനഡയുടെയും പലസ്തീൻ്റെയും ഇരട്ട പൗരന്മാരാണ്. രണ്ട് കവചിത കാറുകളിലും മറ്റൊരു വാഹനത്തിലുമാണ് ഇവർ സംഘർഷരഹിത മേഖലയിൽ യാത്ര ചെയ്തതെന്ന് ഡബ്ല്യുസികെ പ്രസ്താവനയിൽ പറഞ്ഞു. കടൽ റൂട്ടിൽ ഗാസയിലേക്ക് കൊണ്ടുവന്ന 100 ടണ്ണിലധികം മാനുഷിക ഭക്ഷണ സഹായം സംഘം ഇറക്കിയ ദെയർ അൽ-ബലാ…
ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചീട്ടുകളി മത്സരങ്ങൾ മെയ് 11-ന് ഫ്ലോറൽ പാർക്കിൽ
ന്യൂയോർക്ക്: ന്യൂഹൈഡ് പാർക്ക് കേന്ദ്രീകൃതമായി 1986 മുതൽ പ്രവർത്തിക്കുന്ന ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ്ബ് (NYMSC) “ചീട്ടുകളി ചാമ്പ്യൻസ് ടൂർണമെൻറ്-2024” മെയ് 11 ശനിയാഴ്ച രാവിലെ 8 മണി മുതൽ ഫ്ലോറൽ പാർക്കിൽ സംഘടിപ്പിക്കുന്നു. 56 ഇനത്തിലും 28 ഇനത്തിലുമായി ഇന്റർനാഷണൽ മത്സരമാണ് സംഘടിപ്പിക്കുന്നത്. 56 ചീട്ടുകളി ഇനത്തിൽ വിജയികൾക്ക് ഒന്നാം സമ്മാനമായി ആയിരത്തി അഞ്ഞൂറ് ($1,500) ഡോളറും രണ്ടാം സമ്മാനമായി എഴുന്നൂറ്റി അമ്പത് ($750) ഡോളറുമാണ് നൽകുന്നത്. 28 ചീട്ടുകളി ഇനത്തിൽ ഒന്നാം സമ്മാനമായി ആയിരം ($1,000) ഡോളറും രണ്ടാം സമ്മാനമായി അഞ്ഞൂറ് ($500) ഡോളറുമാണ് നൽകുന്നത്. മത്സര നിബന്ധനകൾ: (1) മത്സരത്തിന് പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ മെയ് 1-ന് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. (2) രജിസ്ട്രേഷൻ ഫീസായി ഒരു വ്യക്തിക്ക് നൂറു ($100) ഡോളറും മൂന്നു പേരടങ്ങുന്ന ഒരു ടീമിന് മുന്നൂറ് ($300) ഡോളറും…
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2024 ഡാളസ് റീജിയണൽ കിക്കോഫ് ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയിൽ ഏപ്രിൽ 6 ശനിയാഴ്ച
ഡാളസ് : മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സതേൺ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2024-ന്റെ ഡാളസ് റീജിയണൽ കിക്കോഫ് മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ മഹനീയ സാന്നിധ്യത്തിൽ ഏപ്രിൽ 6 ശനിയാഴ്ച രാവിലെ 11 മണിക്ക് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ ഈവാനിയോസ് നിർവ്വഹിക്കും. 2024 ജൂൺ 6 വ്യാഴാഴ്ച മുതൽ ജൂൺ 8 ശനിയാഴ്ച വരെ ഹൂസ്റ്റണിലെ സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന കോൺഫ്രൻസിൽ ഹൂസ്റ്റൺ/ ഡാളസ് ഉൾപ്പെടെ സതേൺ റീജിയനിലുള്ള വിവിധ ദേവാലയങ്ങളിൽ നിന്ന് 400 -ൽപരം വിശ്വാസികൾ പങ്കെടുക്കും. വിശ്വാസികളുടെ ആത്മീയ ജീവിതത്തിന് പ്രചോദനമേകുന്ന വിവിധ സെഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. “Navigating Modernity with Ancient Wisdom” സദൃശവാക്യങ്ങൾ 3:5-6-ൽ നിന്ന് പ്രചോദനം…
മർകസ് മീഡിയ ഇഫ്താർ സംഗമം
കോഴിക്കോട്: മർകസ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ സൗഹൃദ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 45 വർഷമായി രാജ്യത്തെ അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംവിധാനമാണ് മർകസ്. കൂടുതൽ ജനങ്ങളിലേക്ക് മർകസിന്റെ വിദ്യാഭ്യാസ ജീവകാരുണ്യ സാമൂഹ്യ പദ്ധതികൾ എത്തിക്കുന്നതിൽ മാധ്യമപ്രവർത്തകരുടെ പങ്ക് പ്രധാനമാണെന്ന് കാന്തപുരം പറഞ്ഞു. വിവിധ മാധ്യമ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് അറുപതോളം പേർ ചടങ്ങിൽ സംബന്ധിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, ഡയറക്ടർ ഇൻ ചാർജ് അക്ബർ ബാദുഷ സഖാഫി, പബ്ലിക് റിലേഷൻസ് ജോയിന്റ് ഡയറക്ടർ ഷമീം കെ.കെ, മാധ്യമ പ്രതിനിധികൾ സംബന്ധിച്ചു.
ഓര്‍മ്മകളുടെ തീരത്ത് പ്രവാസി വെല്‍ഫെയര്‍ തണലില്‍ അവര്‍ വീണ്ടും ഒത്തുചേര്‍ന്നു
ദോഹ: പ്രതിസന്ധിയുടെ ദിന രാത്രങ്ങളില്‍ നെഞ്ചോട് ചേര്‍ത്തവരെ ഒരിക്കല്‍ കൂടി കാണാന്‍ കടലിരമ്പുന്ന ഓര്‍മ്മകളുടെ ആശ്വാസത്തിന്‍ തീരത്ത് അവര്‍ വീണ്ടും ഒത്ത് കൂടി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രവാസി വെല്‍ഫെയര്‍ & കള്‍ച്ചറല്‍ ഫോറം കമ്മ്യൂണിറ്റി സര്‍വ്വീസ് വിങ്ങിന്റെ വിവിധ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയവരാണ് പ്രവാസി വെല്‍ഫെയര്‍ ഹാളിലെ ഇഫ്താര്‍ മീറ്റില്‍ ഒത്ത് കൂടിയത്. ഉറ്റവര്‍ പെട്ടെന്നൊരു ദിനം ചലനമറ്റ് എന്ത് ചെയ്യണമെന്നറിയാതെ കണ്ണില്‍ ഇരുള്‍ മൂടിയപ്പോള്‍ ഇന്നേവരെ നേരില്‍ കാണുക പോലും ചെയ്യാത്ത കുറെ പേര്‍ ചേർന്ന് നിരന്തരമായ ഇടപെടലിലൂടെ രേഖകൾ ശരിയാക്കി മൃതദേഹം നാട്ടിലയക്കാന്‍ സഹായിച്ചത്, പ്രിയപ്പെട്ടവര്‍ വര്‍ഷങ്ങളായി ഹമദ് ആശുപത്രില്‍ കിടക്കുന്നതിനാല്‍ ബന്ധുക്കളോടൊപ്പം അവരിലൊരളായി ഇന്നും സ്വാന്തനമേകി വരുന്നത്, വിസ കുരുക്കില്‍ പെട്ട് ജീവിതം ചോദ്യ ചിഹ്നമായപ്പോള്‍ താങ്ങായതും ജോലി നഷ്ടപ്പെട്ട് കയറിക്കിടക്കാനോ വിഷപ്പടക്കാനോ ഒന്നുമില്ലാതെ പെരുവഴിയിലായപ്പോള്‍ കൈപിടിച്ച് ജീവിതത്തിലേക്ക് തിരിച്ച് നടത്തിയത്,…